"ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25057M (സംവാദം | സംഭാവനകൾ)
No edit summary
25057M (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 133: വരി 133:
</gallery>
</gallery>


== സംസ്കൃത ദിനാചരണം ==
== സംസ്‍കൃത ദിനാചരണം ==
ശ്രാവണപൂർണിമ സംസ്‌കൃതദിനം ഓഗസ്റ്റ് 13 ന് വിദ്യാലയത്തിൽ സമുചിതമായി ആചാരിച്ചു.  സംസ്കൃത പ്രാർഥനയോടെ ആരംഭിച്ച പ്രസ്തുതച്ചടങ്ങിൽ പ്രധാനാധ്യാപിക ഡോക്ടർ ദീപ വി നായർ സംസ്കൃത ദിനസന്ദേശം നൽകി.ഭാഷാധ്യാപകരായ ബബിത ടീച്ചർ,മായ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥികൾ സംസ്കൃതത്തിൽ അസംബ്ലിയും,വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.സംസ്കൃത സ്കോളർ ഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും,സംസ്കൃതോത്സവ വിജയികൾക്കും  സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.സംസ്‌കൃത  വിദ്യാർത്ഥിയായ ശ്രിയ സുമോദ് കൃതഞ്ജത അർപ്പിച്ചു.
 
{| class="wikitable"
{| class="wikitable"
|
|
|}
|}
== നാടൻ ഭക്ഷ്യമേള ==
കർക്കടക മാസചരണത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നാടൻ ഭക്ഷ്യമേളയും ഔഷധസസ്യപ്രദർശനവും 1 ഓഗസ്റ്റ് 13 ബുധനാഴ്ച്ച  നടത്തുകയുണ്ടായി.രാവിലെ ആദ്യ രണ്ട് ക്ലാസ് പിരീഡുകളിലായി വിദ്യാർഥികൾ തയ്യാറാക്കി കൊണ്ടുവന്ന നാടൻ ഭക്ഷണവും,ഔഷധ സസ്യങ്ങളും അസംബ്ലി ഹാളിൽ വിദ്യാർത്ഥികൾ ക്രമീകരിച്ചു.സ്വാദൂറുന്ന നിറവും മണവും തുളുമ്പുന്ന  നാടൻ ഭക്ഷ്യ വിഭവങ്ങൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുപോലെ ആകർഷിച്ചു . കർക്കടക മാസത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഔഷധസസ്യങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായി.കർക്കടകക്കഞ്ഞി,ഉലുവ ഉണ്ട തേങ്ങ അട, ചക്ക വിഭവങ്ങൾ ,കപ്പ , മറ്റു മധുര പലഹാരങ്ങൾ ,വിവിധ അച്ചാറുകൾ പത്തില തോരൻ, ചീര ,മുരിങ്ങയില വിഭവങ്ങൾ എന്നിവയെല്ലാം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് രുചിച്ചു നോക്കി. ഭക്ഷ്യവിഭവങ്ങൾ വിദ്യാലയത്തിൽ കൊണ്ടുവന്ന വിദ്യാർത്ഥികളെയും അവർക്ക് അത് പാകപ്പെടുത്തി നൽകിയ രക്ഷകർത്താക്കളെയും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ അഭിനന്ദിക്കുകയും ചെയ്തു.
<gallery>
25057_foodfest.jpg
</gallery>
{| class="wikitable"
|
|
|}
== പി ടി എ ജനറൽ ബോഡി ==
2025-26 അധ്യയന വർഷത്തെ പി ടി എ ജനറൽ ബോഡി ഓഗസ്റ്റ് 13 ബുധനാഴ്ച 2 മണിക്ക് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി.പി ടി എ പ്രസിഡൻറ് ശ്രീ ഹവിഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് സ്വാഗതം ആശംസിച്ചു.ഹയർസെക്കൻഡറി വിഭാഗത്തിലെ വരവ് ചെലവ് കണക്കുകൾ പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് അവതരിപ്പിച്ചു. ഹയർസെക്കൻഡറി സെക്ഷൻ റിപ്പോർട്ട് കൊമേഴ്സ് വിഭാഗം അധ്യാപിക ശ്രീമതി ആശ അവതരിപ്പിക്കുകയുണ്ടായി.ഹൈസ്കൂൾ വിഭാഗം വരവ് ചെലവ് കണക്കുകൾ സീനിയർ അധ്യാപിക ശ്രീമതി സ്മിത കോശി അവതരിപ്പിച്ചു.എച്ച് എസ് സെക്ഷൻ റിപ്പോർട്ട് മലയാളം അധ്യാപിക ശ്രീമതി ആശ സി കെ അവതരിപ്പിക്കുകയും ചെയ്തു.അതിനുശേഷം 2025 26 അധ്യയന വർഷത്തെ പി ടി എ അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. എൽ പി ,യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നും  പി ടി എ യിലേക്ക്  രക്ഷിതാക്കളെ തിരഞ്ഞെടുക്കുകയും അതിൽ നിന്ന് പി ടി എ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ വൈസ് പ്രസിഡൻറ് എസ് എം സി, എം പി ടി എ എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുക്കുകയുണ്ടായി.പി ടി എ പ്രസിഡണ്ടായി ശ്രീ എൻ എൻ അജയകുമാർ,എസ് എം സി ചെയർപേഴ്സൺ ആയി ശ്രീമതി പ്രജിത ആർ എന്നിവരെയും തെരഞ്ഞെടുത്തു.അതിനുശേഷം പുതിയ പി ടി എ പ്രസിഡണ്ട് വിദ്യാലയത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഡോക്ടർ ദീപ വി നായർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
<gallery>
25057 pta.jpg
</gallery>
== സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് 2025-26 ==
മുപ്പത്തടം ജിഎച്ച് എസ്.എസിൽ ആഗസ്റ്റ് 14 ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ ആവേശ്വോജ്വലമായി നടന്നു. ജനാധിപത്യ സംവിധാനത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. കുട്ടികളിൽ തികച്ചും ജനാധിപത്യ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങൾ പരിചയപ്പെടുത്തും വിധം ബൂത്ത് ക്രമീകരിച്ച് , പ്രിസൈഡിങ്ങ് ഓഫീസറുടെ മേൽനോട്ടത്തിൽ പോളിങ് ഓഫീസേഴ്സിന്റെ നിർദ്ദേശപ്രകാരം മഷിപുരട്ടി കുട്ടികൾ അവരുടെ ക്ളാസ് പ്രതിനിധികളെ  കണ്ടെത്താനുള്ള പ്രകിയ പൂർത്തീകരിച്ചു. ശേഷം യോഗം ചേർന്ന് വിവിധ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ ഒരു നേർക്കാഴ്ച.....
== സ്വാതന്ത്ര്യ ദിനാഘോഷം ==
2025-26 അദ്ധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15  മുപ്പത്തടം  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 8.45 നു സ്ക്കൂൾ അങ്കണത്തിൽ ഒത്തുകൂടിയ അസംബ്ലിയിൽ
പ്രിൻസിപ്പൽ ശ്രീമതി ലിജ പി എസ് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും  ചെയ്തു. ബിനാനിപുരം പോലീസ് സ്റ്റേഷൻ  എസ് ഐ ഹരി സർ ഹെഡ്മിസ്ട്രസ് ഡോക്ടർ ദീപ വി നായർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കു നല്കുകി.
എസ് പി സി ,എൻ എസ് എസ്, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി കുട്ടികളുടെ സാന്നിധ്യം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മാറ്റുകൂട്ടി. പി ടി എ ഭാരവാഹികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിധ്യം കൊണ്ട് 2025 ഓഗസ്റ്റ് 15 തീയതി നടത്തിയ സ്വാതന്ത്ര്യ ദിനം സ്കൂളിൽ  മികവാർന്ന രീതിയിൽ നടന്നു.
<gallery>
25057 aug15.jpg
</gallery>