"മോറാഴ എ.യു.പി. സ്ക്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}1895 ൽ കല്ല്യാശ്ശേരി കപ്പോത്തുകാവിനടുത്തു കുരിയാത്തുപറമ്പിൽ ഈ സരസ്വതി ക്ഷേത്രം പിറന്നു വീണു മൊറാഴയിലും കല്ല്യാശ്ശേരിയിലും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിൽ വിജ്ഞാനത്തിന്റെ പൊൻ വെളിച്ചം തൂകിയ ഈ വിദ്യാലയത്തിന് 1998 ൽ അംഗീകാരം ലഭിച്ചു 
 
1905 ൽ ഈ വിദ്യാലയം മൊറാഴയിലേക്കു മാറി.
 
സ്ഥാപകൻ ആയിരുന്ന യശ്ശ:ശരീരനായ തളാപ്പൻ ചാത്തുകുട്ടി എഴുത്തച്ഛൻ ആയിരുന്നു ആദ്യ
 
പ്രധാന അധ്യാപകൻ .ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ എം പി സുരേഷ് കുമാറും
 
ഹെഡ് മിസ്ട്രസ് എം വി സുനിതയും ആണ് .
 
1964 ൽ എട്ടാം ക്‌ളാസ്സ് വരെയുള്ള ഹയർ എലിമെന്ററി സ്കൂൾ ആയി
 
ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ ആദ്യ ഇ എസ് എൽ സി പരീക്ഷയ്ക്ക് ഹാജരായ 48
 
വിദ്യാർത്ഥികളിൽ 47 പേരും ജയിച്ചു ഉന്നത ബഹുമതി കരസ്ഥമാക്കി.പ്രഗത്ഭരായ നിരവധി
 
അധ്യാപക ശ്രേഷ്ഠർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഏതാനും ക്ലാസ് മുറികൾ
 
ഉള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി വിശാലമായ ക്ലാസ്സ് മുറികൾ ഉള്ള ഇരുനില കെട്ടിടത്തിൽ
 
ക്ലാസുകൾ നടത്തി വരുന്നു .സ്മാർട്ട് ക്ലാസ് റൂമുകൾ , ഇംഗ്ലീഷ് തിയേറ്റർ ,വായന മുറി എന്നിവയും
 
ഈ വിദ്യാലയത്തിനു മുതൽ കൂട്ടാണ്‌ .
 
ലോക പ്രശസ്ത ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് ബാലൻ നമ്പ്യാരെ പോലുള്ള
 
പ്രഗത്ഭർ ,സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രസ്തർ ,ശാസ്ത്ര സാങ്കേതിക
 
രംഗങ്ങളിൽ ഉന്നത പദവി അലങ്കരിക്കുന്ന ബഹുമുഖ പ്രതിഭകൾ തുടങ്ങിയവരെ വാർത്തെടുത്ത
 
ഈ സരസ്വതി ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജം അവരാണ് .
 
സ്കൂളിന്റെ ഇന്നത്തെ രീതിയിൽ ഉള്ള ഉയർച്ചയ്ക്കും ഉന്നതിക്കും എങ്ങും താങ്ങും തണലുമായി നിന്നതു
 
നല്ലൊരു അധ്യാപക രക്ഷാകർത്തൃ സമിതിയാണ് . അതിനെ എപ്പോൾ നയിക്കുന്നത് ശ്രീ ഇ രാജീവൻ ആണ്
"https://schoolwiki.in/മോറാഴ_എ.യു.പി._സ്ക്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്