"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 325: | വരി 325: | ||
HM അജിത ടീച്ചർ നെഹ്‌റു വിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി..... ശിശുദിനാശംസകൾ നേർന്നു.... ശിശുദിന സന്ദേശം നൽകി.... കുട്ടി നെഹ്‌റുവിന് റോസാപൂ സമ്മാനിച്ചു.... ആശംസ കാർഡ് നൽകി.... തുടർന്നു കുട്ടികളുടെ കലാപരിപാടികൾ.... പ്രസംഗം... കുട്ടിപ്പാട്ടുകൾ.... Welcome ഡാൻസ്.... തുടർന്നു KG fest..... | HM അജിത ടീച്ചർ നെഹ്‌റു വിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി..... ശിശുദിനാശംസകൾ നേർന്നു.... ശിശുദിന സന്ദേശം നൽകി.... കുട്ടി നെഹ്‌റുവിന് റോസാപൂ സമ്മാനിച്ചു.... ആശംസ കാർഡ് നൽകി.... തുടർന്നു കുട്ടികളുടെ കലാപരിപാടികൾ.... പ്രസംഗം... കുട്ടിപ്പാട്ടുകൾ.... Welcome ഡാൻസ്.... തുടർന്നു KG fest..... | ||
⭐⭐ പാഠ്യ പദ്ധതി പരിഷ്ക്കരങ്ണം.... കുട്ടികളുടെ ചർച്ച | |||
നവംബർ 17 വ്യാഴാഴ്ച നടന്നു.തങ്ങളുടേതായ മാറ്റങ്ങൾ ഊന്നിപ്പറഞ്ഞ് കുട്ടികൾ പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ ആവേശത്തോടെ ചർച്ചയിൽ പങ്കെടുത്തു. രാജി ടീച്ചർ ക്രോഡീകരണം നടത്തി. | |||
. ⭐⭐ നവംബർ 18 ഷൂട്ട് ഔട്ട് മത്സരം | |||
ലോക ഫുട്ബോൾ ആവേശലഹരിയിൽ നമ്മുടെ വിദ്യാലയം ഷൂട്ട് ഔട്ട് മത്സരം നടത്തി. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ആവേശത്തോടെ പന്ത് തട്ടാൻ എത്തിയ കാഴ്ച ഏറെ കൗതുകകരമായിരുന്നു. | |||
⭐⭐ ആഗോള മില്ലറ്റ് വർഷം | |||
ആഗോള മില്ലറ്റ് വർഷമായി 2023 ആചരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസുകളും പരിപാടികളും മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കലും നവംബർ മാസത്തിൽ നടന്നു. | |||
⭐⭐ ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 | |||
ഈ ദിനാചരണത്തിന്റെ മുന്നോടിയായി നവംബർ 30ന് ക്ലാസ് തലത്തിൽ പോസ്റ്റർ ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി. ഡിസംബർ ഒന്നിന് ബിഗ് ക്യാൻവാസ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ബിഗ് ക്യാൻവാസിൽ ജനപ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, അധ്യാപകർ,കുട്ടികൾ എന്നിവർ തങ്ങളുടെ സൃഷ്ടികൾ പകർത്തി ഭിന്നശേഷി വിദ്യാർഥികളായ ആൽബിൻ, നിരഞ്ജൻ എന്നിവരുടെ പ്രകടനം മനസ്സിൽ തട്ടുന്നതായിരുന്നു. | |||
⭐⭐ ക്രിസ്തുമസ് | |||
ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷിച്ചു. കരോൾ ഗാനങ്ങൾ, കരോൾ ഡാൻസ്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് ആശംസാ കാർഡുകൾ തയ്യാറാക്കൽ, ക്രിസ്തുമസ് പുൽക്കൂട് നിർമ്മിക്കൽ എന്നീ പരിപാടികളിൽ ചുവപ്പും വെള്ളയും ധരിച്ചെത്തിയ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കേക്കുമുറിച്ചു നൽകിയും ആശംസാ കാർഡുകൾ കൈമാറിയും ഉച്ചയ്ക്ക് ബിരിയാണി കഴിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി. | |||
⭐⭐ദേശീയ വിര വിമുക്ത ദിനാചരണം.. ജനുവരി 17 2023 | |||
ഇതിന്റെ ഭാഗമായി സ്കൂളിൽ വിര ഗുളിക വിതരണം നടത്തി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിര ഗുളിക കഴിച്ചു. | |||
⭐⭐ ജനുവരി 26 | |||
ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി പിടിഎ പ്രതിനിധികൾ വിദ്യാർത്ഥികൾ സ്കൂൾ മാനേജർ എന്നിവർ സ്കൂൾ അങ്കണത്തിൽ | |||
ഉണ്ടായിരുന്..ു | |||
⭐⭐ ജനുവരി 30 രക്തസാക്ഷി ദിനം | |||
കുട്ടികൾ ധീര ദേശാഭിമാനികളായി വളരേണ്ടതിന്റെ പ്രാധാന്യം ഊ ട്ടിയുറപ്പിക്കുന്നതിനായി ഗാന്ധിജിയുടെ ജീവിതം.. വീഡിയോ പ്രദർശനം, പത്രവായന, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ, പോസ്റ്റർ നിർമ്മാണം, ഗാന്ധി ചിത്രരചന എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി. | |||
⭐⭐ ഫെബ്രുവരി 7 | |||
ബഹുമാനപ്പെട്ട തൃശൂർ ഈസ്റ്റ് എ ഇ ശ്രീ ബാലകൃഷ്ണൻ നമ്മുടെ വിദ്യാലയം സന്ദർശിച്ചു. മലയാളം വായനയിൽ കുട്ടികളുടെ മിടുക്ക് അറിയുന്നതിനായി മലയാളം പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾ വായിപ്പിച്ചു. വായനയിലും എഴുത്തിലും കുട്ടികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പോരായ്മകൾ നികത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു. | |||
⭐⭐സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും | |||
ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാർച്ച് മൂന്നിന് നടന്നു.ഗംഭീരമായ യാത്രയയപ്പ് സമ്മേളനം ആയിരുന്നു നടന്നത്. ഈ വർഷം വിരമിക്കുന്ന ജയശ്രീ ടീച്ചർക്ക് ഏറെ ആദരവ് ആയിരുന്നു ഈ യാത്രയയപ്പ്. | |||
⭐⭐2023...2024⭐⭐ | |||
⭐⭐ജൂൺ 1 | |||
ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. ഏകദേശം നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടിയെടുത്തു. പ്രവേശനോത്സവ പരിപാടികളിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡന്റ് ഷിജു ആയിരുന്നു. ഉദ്ഘാടനം അരോഷ് വാർഡ് മെമ്പർ നിർവഹിച്ചു. മാനേജർ ഗോപകുമാർ കുട്ടികൾക്കുള്ള യൂണിഫോം വിതരണം ചെയ്തു. നവാഗതരായ കളിപ്പാട്ടങ്ങളും പാവകളും നൽകി സ്കൂളിലേക്ക് ആനയിച്ചു. എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. | |||
⭐⭐ ജൂൺ 5 പരിസ്ഥിതി ദിനാചരണം | |||
ജൂൺമാസം അഞ്ചാം തിയതി മാനേജർ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, സീന ടീച്ചർ മറ്റു അധ്യാപകർ പിടിഎ എം പി ടി എ പ്രതിനിധികൾ കുട്ടികൾ എന്നിവർ അടങ്ങുന്ന സംഘം മാതളം നട്ടു... അധ്യാപകരും കുട്ടികളും അവനവന്റെ വീടുകളിൽ പുതിയ വൃക്ഷത്തൈ നട്ടു.. പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.. പ്ലാസ്റ്റിക് മാലിന്യം തടയാം എന്ന ഈ വർഷത്തെ ഈ സന്ദേശം ഉയർത്തി പിടിക്കുന്ന സൈക്കിൾ റാലി നടത്തിയും പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.. പരിസ്ഥിതി വാരാചാരം നടക്കുന്ന സാഹചര്യത്തിൽ ഇക്കൊ ക്ലബ് ശാസ്ത്ര ക്ലബ് എന്നിവയുടെ സംയുക്ത ഉദ്ഘാടനം ഇസാഫ് സീനിയർ മാനേജർ ശ്രീമതി ലിൻസ നിർവഹിച്ചു.. | |||
⭐⭐സോളാർ പാനൽ ഉദ്ഘാടനം | |||
ഇസാഫ് നമ്മുടെ സ്കൂളിൽ നൽകിയ സോളാർ പാനലിന്റെ കൈമാറ്റ ചടങ്ങ് പരിസ്ഥിതി ദിനത്തിൽ നടന്നു. ഇസാഫ് വൈസ്പ്രസിഡന്റ് സോണി വി മാത്യു.. മാനേജർ ശ്രീ ഗോപകുമാറിനു നൽകിക്കൊണ്ട് നിർവഹിച്ചു.. | |||
⭐⭐സ്പെഷ്യൽ അസംബ്ലി | |||
ജൂൺ 23 ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിബന്ധനകളും സന്ദേശങ്ങളും കൈമാറുന്നതിന് സ്പെഷ്യൽ അസംബ്ലി നടന്നു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. അന്നേദിവസം വൈകുന്നേരം ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. | |||
⭐⭐ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ഗാനാലാപനം, ലഹരി വിരുദ്ധ ക്വിസ് പോസ്റ്റർ പ്രദർശനം എന്നീ പ്രവർത്തനങ്ങൾ നടന്നു. | |||
⭐⭐ പഠനോപകരണ നിർമ്മാണ ശില്പശാല | |||
എൽ പി വിഭാഗം മാതാപിതാക്കളുടെ പഠനോപകരണ നിർമ്മാണ ശില്പശാല 27 ജൂൺ 2023ന് നടന്നു.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾ ഈ ശില്പശാലയിൽ പങ്കെടുത്തു. മലയാളം സചിത്ര പുസ്തകത്തിലേക്ക് ആവശ്യമുള്ള പഠനോപകരണങ്ങളുടെ നിർമ്മാണമാണ് ഈ ശില്പശാലയിൽ നടന്നത്. | |||
⭐⭐ ബോധവൽക്കരണ ക്ലാസ് | |||
ജൂൺ 27ന് മഴക്കാല രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. | |||
വെട്ടുകാട് ഹെൽത്ത് സെന്ററിലെ ജെൻസി സിസ്റ്റർ ആണ് ക്ലാസ് നയിച്ചത് | |||
⭐⭐ പിടിഎ പൊതുയോഗം | |||
ഈ വർഷത്തെ PTA പൊതുയോഗം ജൂലൈ ഒന്നിന് നടന്നു. നൂറ്റമ്പതോളം രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. രക്ഷിതാക്കൾക്കായി സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീ അനിൽകുമാർ, ശ്രീ മോഹനൻ എന്നിവർ ബോധവൽക്കരണക്ലാസ് നടത്തി. ലഹരി കുട്ടികൾക്കിടയിൽ എന്നായിരുന്നു വിഷയം. പിടിഎ പ്രതിനിധികൾ, എം പി ടിഎ ... അധ്യാപകർ കുട്ടികൾ.... മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു... സ്കൂളിലെ പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തതിനൊപ്പം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഒരു പൊതുവായ ധാരണയും ഈ യോഗത്തിൽ ഉണ്ടായി. | |||
⭐⭐ ബഷീർ ചരമദിനം | |||
ബഷീർ അനുസ്മരണം,കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളായി വേഷമിട്ട് അഭിനയിക്കൽ പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങളോടെ വ്യത്യസ്തമായ രീതിയിൽആചരിച്ചു. | |||
⭐⭐ ആർട്സ് ബാലസഭ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം | |||
ബാലസഭ... ആർട്സ് ജൂലൈ 14ന് ഞങ്ങളുടെ സ്കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും സീരിയൽ താരവുമായ കുമാരിഗൗതമി നിർവഹിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ഗൗതമിയുടെ നൃത്തവും മറ്റ് കുട്ടികളുടെ നൃത്തനൃത്ങ്ങളും ഉണ്ടായിരുന്നു | |||
⭐⭐ ചാന്ദ്രദിനം | |||
ജൂലൈ 21 ചാന്ദ്രദിനത്തിൽ വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു.. | |||
⭐⭐ ഔഷധസസ്യപ്രദർശനം | |||
ജൂലൈ 22 ന് പരിസ്ഥിതിശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഔഷധസസ്യപ്രദർശനം നടത്തി. | |||
⭐⭐പ്രീ പ്രൈമറി പി ടി എ | |||
ഈ വർഷത്തെ പ്രീ പ്രൈമറിപിടിഎ പൊതുയോഗം ജൂലൈ 27ന് നടന്നു.യോഗത്തിൽ 90% മാതാപിതാക്കളും പങ്കെടുത്തു.പോഷകാഹാരം മഴക്കാല രോഗങ്ങൾ എന്നീ വിഷയങ്ങളിൽ വെട്ടുകാട് ഹെൽത്ത് സെന്ററിലെ സിസ്റ്റർമാർ മാതാപിതാക്കൾക്ക് ക്ലാസ് എടുത്തു.കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ച് മാതാപിതാക്കൾ അധ്യാപകരുമായി ചർച്ച ചെയ്തു. ഈ വർഷം പ്രീ പ്രൈമറി കുട്ടികൾക്കായി സ്പെഷ്യൽ യൂണിഫോം നടപ്പിലാക്കി. | |||
⭐⭐ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ | |||
ആഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സുഡാക്കോ കൊക്കുകളുടെ നിർമ്മാണം,പ്രഭാഷണം,പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, വീഡിയോ പ്രദർശനം എന്നിവ ഉണ്ടായി. | |||
⭐⭐ക്വിറ്റ് ഇന്ത്യ ദിനം | |||
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് പ്രഭാഷണം, സംവാദം, എന്നിവ ഉണ്ടായി. | |||
⭐⭐സ്വാതന്ത്ര്യദിനം | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചു. പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.. മാനേജർ ശ്രീ ഗോപകുമാർ പ്രസംഗിച്ചു.. പി ടി എ, എം പി ടി എ പ്രതിനിധികൾ.. വാർഡ് മെമ്പർ... അധ്യാപകർ... കുട്ടികൾ... എന്നിവർ സന്നിഹിതരായിരുന്നു.. ചടങ്ങിൽ മധുരപലഹാരവിതരണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങളിൽ സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും ഉണ്ടായിരുന്നു. | |||
⭐⭐ഓണാഘോഷം | |||
ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 25 ന് നടന്നു. ഒണക്കളികൾ, ഓണപ്പാട്ട്, കസേരകളി, വടംവലി എന്നീ പരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യ യും ഉണ്ടായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട മാന്യ വ്യക്തികളെല്ലാവരും തന്നെ ഓണസദ്യയിൽ പങ്കെടുത്തു.. | |||
⭐⭐അധ്യാപകദിനം | |||
സെപ്റ്റംബർ 5 അധ്യാപക ദിന സന്ദേശം... വായന..ആശംസ കാർഡ് നിർമ്മാണം..കത്ത് തയ്യാറാക്കൽ...കുട്ടി അധ്യാപകരുടെ ക്ലാസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു. | |||
⭐⭐ സ്കൂൾ കലോത്സവം | |||
സെപ്റ്റംബർ 25, 26 ഒക്ടോബർ 9,6 കളിയായി സ്കൂൾ കലോത്സവം അരങ്ങേറി.പൂർവ്വ വിദ്യാർത്ഥിനിയും സിനിമ ആർട്ടിസ്റ്റും ആയ വിസ്മയ ഷിബുവാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. തന്റെ കുട്ടിക്കാല അനുഭവങ്ങൾ ഇന്നത്തെ കുട്ടികളുമായി പങ്കുവെച്ചു. നാലുദിവസമായി നടന്ന കലോത്സവത്തിൽ സ്കൂളിലെ 90% കുട്ടികളും പങ്കെടുത്തു. | |||
⭐⭐ സ്കൂൾ ശാസ്ത്രോത്സവം | |||
സ്കൂൾ ശാസ്ത്രോത്സവം സെപ്റ്റംബർ 23ന് നടന്നു.ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ സ്റ്റിൽ working മോഡൽ വിഭാഗങ്ങളിൽ തങ്ങളുടെ നിർമ്മാണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. പ്രവർത്തി പരിചയ മേളയിൽ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള on the spot മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു വിജയികൾക്ക് സമ്മാനങ്ങൾ നൽകി.. | |||
⭐⭐ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയായി വേഷമിടൽ, പ്രസംഗം,കവിതാലാപനം പ്രതിജ്ഞ, പ്രശ്നോത്തരി എന്നീ പ്രവർത്തനങ്ങൾ നടന്നു. | |||
⭐⭐ ലോക ഭക്ഷ്യ ദിനം | |||
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനത്തിൽ സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു.റാഗി, ചോളം എന്നിവ കൊണ്ടുള്ള ധാരാളം വിഭവങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. കൊണ്ടുവന്ന വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവെച്ച് കഴിച്ചത് സഹകരണത്തിന്റെ ഉത്തമ മാതൃകയായി. | |||
⭐⭐ കേരളപ്പിറവി | |||
നവംബർ ഒന്ന് കേരളപ്പിറവി എന്നത്തേയും പോലെ ആഘോഷമാക്കി.കേരളീയ വേഷങ്ങൾ അണിഞ്ഞും കേരളീയ കലകൾ അവതരിപ്പിച്ചും കുട്ടികൾ സന്തോഷം പങ്കുവെച്ചു. | |||
⭐⭐ ശിശുദിനം | |||
നവംബർ 14 ശിശുദിനവും കൊച്ചു നെഹ്റുവിന്റെ വേഷമിട്ട കുട്ടികൾ നിറഞ്ഞ സ്കൂൾ അങ്കണത്തിൽ പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, ഡോക്യുമെന്ററി എന്നീ പ്രവർത്തനങ്ങളോടെ മികവുറ്റതാക്കി. | |||
⭐⭐ അക്ഷരദീപം തെളിയിക്കൽ | |||
ഡിസംബർ ഒന്നിന് നവകേരള സദസ്സിന്റെ ഭാഗമായി അക്ഷരദീപം തെളിയിക്കൽ എന്ന പ്രവർത്തനം ഗംഭീരമാക്കി. മെമ്പർ ശ്രീമതി അശ്വതി തെളിയിച്ച അക്ഷരദീപം മറ്റു മെമ്പർമാരിലേക്കും പിടിഎ,എം പി ടി എ അംഗങ്ങൾ, പ്രധാന അധ്യാപിക, അധ്യാപകർ, കുട്ടികൾ,മാനേജർ എന്നിവരിലേക്കും പകർന്നു നൽകി ഐശ്വര്യ ദീപമാക്കി മാറ്റി. | |||
⭐⭐ സ്കൂൾതല ഫുട്ബോൾ ലീഗ് | |||
ഡിസംബർ 22ന് സ്കൂൾതല ഫുട്ബോൾലീഗ് സംഘടിപ്പിച്ചു.യുപി തലത്തിലെ കുട്ടികൾ വിവിധ ടീമുകളായി മത്സരത്തിൽ മാറ്റുരച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടായിരുന്നു.കടുത്ത മത്സരത്തിലെ വിജയികൾക്ക് പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ, പിടിഎ പ്രസിഡന്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.. | |||
⭐⭐ ക്രിസ്തുമസ് ആഘോഷം | |||
ഡിസംബർ 22ന് തന്നെ ക്രിസ്തുമസ് ആഘോഷവും നടന്നു. ഗംഭീരമായ ആഘോഷ പരിപാടികളിൽ ക്രിസ്തുമസ് കേക്ക് മുറിക്കൽ, എല്ലാ കുട്ടികൾക്കും കേക്ക് നൽകൽ, ക്രിസ്മസ് പുൽക്കൂട് ഒരുക്കൽ, കരോൾ ഗാനങ്ങൾ ആലപിക്കൽ, ക്രിസ്മസ് പാപ്പയായി വേഷമിടൽ എന്നിവയും ഉണ്ടായിരുന്നു. | |||
⭐⭐ ന്യൂ ഇയർ ആഘോഷം | |||
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്ലാസുകളിൽ മധുരം നൽകി.വിഭവസമൃദ്ധമായ ബിരിയാണി സദ്യയും ഉണ്ടായിരുന്നു.ഈ വർഷത്തെ ന്യൂയർ അങ്ങനെ ഗംഭീരമാക്കി. | |||
⭐⭐ റിപ്പബ്ലിക് ദിനം | |||
റിപ്പബ്ലിക് ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തിയ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം കൈമാറൽ, പ്രസംഗം,ദേശഭക്തി ഗാനാലാപനം എന്നിവയും ഉണ്ടായിരുന്നു. | |||
⭐⭐ എല്ലാ വർഷത്തെയും പോലെ സ്പോർട്സ് മത്സരങ്ങളും യുപി,എൽപി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. വളരെ ആവേശത്തോടെ കൊച്ചുകുട്ടികൾ പോലും മത്സരങ്ങളിൽപങ്കെടുത്തു. സമ്മാനാർഹരായവരെ ഉപജില്ല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. | |||
⭐⭐ രക്തസാക്ഷി ദിനം | |||
ജനുവരി 30 രക്തസാക്ഷി ദിനത്തിൽ ഗാന്ധിജിയുടെ പച്ചയായ ജീവിതം വെളിപ്പെടുത്തുന്ന വീഡിയോ പ്രദർശനം, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിക്കൽ, പോസ്റ്റർ നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. | |||
⭐⭐ സ്കൂൾ തല സയൻസ് പ്രോജക്ട് അവതരണം ജനുവരി 31ന് നടന്നു. അന്നേദിവസം തന്നെ ഫുട്ബോൾ പരിശീലനവും ആരംഭിച്ചു. | |||
⭐⭐ വാർഷികാഘോഷം | |||
മാർച്ച് മൂന്നിന് വാർഷികാഘോഷവും ഈ വർഷം റിട്ടയർ ചെയ്യുന്ന പ്രധാന അധ്യാപികയായ അജിതകുമാരി ടീച്ചറുടെ യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി ആഘോഷിച്ചു. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ അജിതകുമാരി ടീച്ചറെ ആദരിച്ചു. ഒപ്പം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.പിടിഎ പ്രതിനിധികൾ എം പി ടി എ പ്രതിനിധികൾ മുൻ വർഷങ്ങളിൽ റിട്ടയർ ചെയ്ത അധ്യാപകർ മാതാപിതാക്കൾ കുട്ടികൾ രാഷ്ട്രീയ പ്രമുഖർ അജിത ടീച്ചറുടെ വീട്ടുകാർ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. | |||
⭐⭐2025....2026⭐⭐ | |||
⭐2025 ജൂൺ 2 ന് പ്രവേശനോത്സവം നടന്നു... സ്കൂളും പരിസരവും ബലൂണുകൾ കൊണ്ടും തോരണം കൊണ്ടും വളരെ ഭംഗിയായി തന്നെ അലങ്കരിച്ചിരുന്നു. പുതിയ കുട്ടികളെ ബലൂണുകൾ നൽകിയും മധുരപലഹാരങ്ങൾ നൽകിയും സ്കൂളിലേക്ക് വരവേറ്റു. പ്രധാന അധ്യാപിക സീന ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് അധ്യക്ഷനായിരുന്നു... പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു... വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.. മാനേജർ ശ്രീ ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു... മുൻ പ്രധാന അധ്യാപകരായ വനജ ടീച്ചർ,അജിത ടീച്ചർ,ലീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്റ്റാഫ് സെക്രട്ടറി റിൻസി ടീച്ചർ സദസ്സിന് നന്ദി പറഞ്ഞു... | |||
⭐ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാന അധ്യാപിക സീന ടീച്ചർ സ്കൂൾ അങ്കണത്തിൽ ഒരു ഞാവൽമരം നട്ടു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണ പോസ്റ്ററുകൾ, സൗഹൃദ മരം കൈമാറൽ, പോസ്റ്റർ പ്രദർശനം, പരിസ്ഥിതി ദിന സന്ദേശം നൽകൽ എന്നീ പ്രവർത്തനങ്ങളും ഇതേ ദിവസം നടത്തി | |||
⭐ ജൂൺ 18 യോഗ ക്ലബ്ബിന്റെയും | |||
യോഗ ദിനത്തിന്റെയും ഹെൽത്ത് ക്ലബ്ബിന്റെയും യോഗ പഠനത്തിന്റെ യും ഉദ്ഘാടനം നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും യോഗ മാസ്റ്ററുമായ ശ്രീ രാഹുൽ നിർവഹിച്ചു... സീനിയർ അധ്യാപിക ഷാലി ടീച്ചർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു.. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു ഒപ്പം ചെറിയ യോഗാ അഭ്യാസങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.. | |||
⭐ ജൂൺ 19 വായനാദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവവിദ്യാർത്ഥികളുടെ മാതാവും നമ്മുടെ പരിസരത്തുള്ള മാന്നാമംഗലം ഗ്രാമത്തിലെ എഴുത്തുകാരിയുമായ ശ്രീമതി പ്രീത നമ്മുടെ കുട്ടികളുമായി വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു.. കൃതി പരിചയപ്പെടുത്തൽ, വായനാദിന പ്രതിജ്ഞ, വായനയുടെ പോസ്റ്റർ പ്രദർശനം, വായനാദിന പ്രസംഗം എന്നീ പരിപാടികളും കഥാവസരത്തിൽ ഉണ്ടായിരുന്നു... വായനാമാസാചരണം ആയതുകൊണ്ട് തന്നെ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ആവിഷ്കരിച്ചിട്ടുള്ളത്.. | |||
⭐ ജൂൺ 25ന് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിൽ നടത്തപ്പെട്ടു... ലീഡർ ആയി ബേസിൽ സജിയും സ്പോർട്സ് ലീഡറായി നിയോൺ ബോബിയും തെരഞ്ഞെടുക്കപ്പെട്ടു... | |||
⭐ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരി ഉപയോഗിക്കുന്നത് സമൂഹത്തിന് ആപത്ത് എന്ന വിഷയത്തിൽ പ്രതിജ്ഞ, പ്രസംഗം, പോസ്റ്റർ പ്രദർശനം, റാലി എന്നിവ സംഘടിപ്പിച്ചു.. | |||
⭐ ഈ വർഷത്തെ പൊതുയോഗം ജൂലൈ മൂന്നിന് നടന്നു... 200 ഓളം മാതാപിതാക്കൾ പങ്കെടുത്ത ചടങ്ങിൽ സീന ടീച്ചർ സ്വാഗതം പറഞ്ഞു... പിടിഎ വൈസ് പ്രസിഡന്റ് ശ്രീ സന്തോഷ്, മാനേജർ ശ്രീ കെ ഗോപകുമാർ പിടിഎ, പിടിഎ പ്രതിനിധികൾ.. എന്നിവർ ചടങ്ങിന്റെ നേതൃത്വം നിർവഹിച്ചു.. സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പുതുകാര്യങ്ങളെ കുറിച്ച് പരസ്പരം ചർച്ച ചെയ്തു.. | |||
⭐ ജൂലൈ നാലിന് വനമഹോത്സവത്തോടനുബന്ധിച്ച് നമ്മുടെ തൊട്ടടുത്തുള്ള ഫോറസ്റ്റ് ഓഫീസിലെ ഓഫീസർമാർ നമ്മുടെ സ്കൂൾ സന്ദർശിച്ചു.. കുട്ടികൾക്ക് വനമഹോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.. ഒപ്പം ഒരു ക്വിസ്മത്സരവും നടത്തി.. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.. | |||
⭐ ഈ വർഷത്തെ ബഷീർ ദിനാചരണം ജൂലൈ 7ന് നടത്തി... ബഷീറിന്റെ പ്രധാന കഥാപാത്രങ്ങളെ എടുത്തു കാണിക്കുന്ന വേഷവിധാനങ്ങളോടെ കുട്ടികൾ വീഡിയോകളും ഫോട്ടോകളും ബഷീർ ദിനദിവസം തന്നെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു.. ബഷീർ ദിനത്തിന്റെ പ്രാധാന്യത്തെ സീന ടീച്ചർ എടുത്തുകാട്ടി.. ബഷീറിന്റെ കഥാപാത്രവുമായി ബന്ധപ്പെടുത്തി മോണോ ആക്ട്, കവിത പാരായണം എന്നിവയും ഉണ്ടായിരുന്നു... | |||
⭐ ഗാന്ധിദർശൻ സോഷ്യൽ ക്ലബ് ഉദ്ഘാടനവും ജൂലൈ ഏഴിന് നടന്നു.. പ്രധാന അധ്യാപിക സീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു... തത്സമയ ക്വിസ് മത്സരവും നടത്തി.. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കിയവർക്ക് സമ്മാനങ്ങൾ നൽകി... | |||
⭐പ്രവർത്തിപരിചയക്ലബ് ന്റെ ഉദ്ഘാടനം 14/7/2025 ന് നടന്നു.. പ്രധാന അധ്യാപിക സ്വാഗതം അർപ്പിച്ചു സംസാരിച്ചു... യോഗ പരിശീലകൻ ശ്രീ രാഹുൽ ഉദ്ഘാടനം നിർവഹിച്ചു...തുടർന്നും കുട്ടികൾക്ക് ശ്രീ രാഹുൽ വിവിധ പ്രവർത്തി പരിചയ വിഭാഗങ്ങളിൽ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 60 ഓളം കുട്ടികൾ ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു... | |||
⭐ആർട്സ് ക്ലബ് ബാലസഭ ഉദ്ഘാടനം ജൂലൈ 15 ന് ചൊവ്വാഴ്ച ന്സ്കൂൾ ഹാളിൽ വെച്ച് നടന്നു ചടങ്ങിൽ പ്രധാന അധ്യാപിക ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് ടീച്ചർ വിശദമായി സംസാരിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത കലാവിരുന്ന് ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു.. | |||
ം | |||