"കവിയൂർ എൽ പി എസ്/അക്കാദമിക മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kaviyoorlpscl (സംവാദം | സംഭാവനകൾ)
' '''<big>ആമുഖം</big>''' കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ചൊക്ലി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ്' കവിയൂർ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്‌ത മലയാളഭാഷാ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kaviyoorlpscl (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[:പ്രമാണം:14440 KNR AMP2025.pdf|അക്കാദമിക മാസ്റ്റർപ്ലാൻ 2025-26]]


 
[[വർഗ്ഗം:Academic Masterplan 2025]]
'''<big>ആമുഖം</big>'''
 
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ചൊക്ലി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലാണ്' കവിയൂർ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ലോകപ്രശസ്‌ത മലയാളഭാഷാ നിഘണ്ടു നിർമ്മാതാവ് ഡോ.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥൻമാരുടെ ഊരാണ് കവിയൂർ.
 
ചൊക്ലി അംശം കവിയൂർ ദേശത്ത് അക്ലിയത്ത് ചന്തു എന്നവരാണ് കവിയൂരിലെ വണ്ണത്താം വീടിൻറെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 1914ൽ കവിയൂർ എൽ.പി.സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് കുഞ്ഞോമന അമ്മ മാനേജറായി. 1950ൽ വൈക്കിലേരി മീത്തൽ കെ.കൃഷ്ണ‌ൻ മാസ്റ്ററും 2002ൽ മകൻ വി.പി.ഭാർഗ്ഗവനും മാനേജറായി.
 
കവിയൂർ, മങ്ങാട്, പള്ളൂർ, ചൊക്ലി, പെരിങ്ങാടി, ഒളവിലം പ്രദേശങ്ങളിലെ ധാരാളം കുട്ടികൾ ഇവിടെ നിന്ന് വിദ്യാഭ്യാസം നേടി. നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ ഒരുപാട് ആളുകൾ ഈ വിദ്യാലയത്തിൻ്റെ മുതൽ കൂട്ടാണ്. പി.ടി.എ. എം.പി.ടി.എ. എസ്.എസ്.ജി., പൊതുജനങ്ങൾ, ഡിപ്പാർട്ട്മെൻ്റ്, മാനേജ്‌മെൻ്റ, ചൊക്ലി ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെ കൂട്ടായ സഹായ സഹകരണത്തോടെയാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.
 
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികൾ കുറഞ്ഞു തുടങ്ങിയെങ്കിലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകികൊണ്ട് കുട്ടികളുടെയും സ്‌കൂളിൻറെയും സർവതോന്മുഖമായ ഉന്നമനത്തിന് വേണ്ടി എല്ലാവരും കൂട്ടായ് പ്രവൃത്തിക്കുന്നതിനാൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
 
ഓരോ വിദ്യാലയത്തിനും ഭൗതികസാഹചര്യങ്ങൾ മാനുഷിക വിഭവശേഷി, സമ്പത്ത്, വിവിധ സാമഗ്രികൾ എന്നിങ്ങനെ വിവിധതരം വിഭവങ്ങൾ വേണം. പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറുകയാണ്. പൊതുസമൂഹം ഓരോ വിദ്യാലയത്തെയും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇത്തരം വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഓരോ കുട്ടിയും തൻ്റെ പ്രായത്തിനൊത്ത വിജ്ഞാനം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി ഓരോ വിദ്യാലയത്തിലെയും അക്കാദമിക നിലവാരം കൃത്യമായ ആസൂത്രണത്തിലൂടെ മികവുറ്റതാക്കേണ്ടതുണ്ട്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ (ഹ്രസ്വകാലം, മധ്യകാലം, ദീർഘകാലം) തയ്യാറാക്കിയത്.
 
 
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടന്നു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ. ബോധവൽക്കരണ ക്ലാസ്സുകൾ വിദ്യാലയ വികസനസമിതി, പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയവ. ഈ വർഷം അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരണവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും വൈവിധ്യമാർന്ന മറ്റ് പഠന പ്രവർത്തനങ്ങളും നടക്കുകയുണ്ടായി
 
പൊതുവിദ്യാലയത്തിലെ കുട്ടികളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന് വേണ്ടിയാണ് അക്കാദമി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങൾ നടന്നു വരുന്നു.