"ജി.യു.പി.എസ് ചുങ്കക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CVJaseela (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ചുങ്കക്കുന്ന് =
= ചുങ്കക്കുന്ന് =ചിത്രശാല


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ അമ്പലമുള്ള കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് ചുങ്കക്കുന്ന്. സമുദ്രനിരപ്പിൽ നിന്ന് 750 അടി ഉയരെ വരെയാണ് ഈ പ്രദേശം. കൊട്ടിയൂരിൽ നിന്നും 6.6 കിലോ മീറ്റർ അകലത്തിലും ചെറു പട്ടണമായ പേരാവൂരിൽ നിന്നും 12.6 കിലോ മീറ്റർ അകലത്തിലുമായാണ് ചുങ്കക്കുന്ന് ഉള്ളത്. കേളകത്തിനും കൊട്ടിയൂരിനും ഇടയിലായി ബാവലിപ്പുഴയുടെ തീരത്താണ് ചുങ്കക്കുന്ന് സ്ഥിതി ചെയ്യുന്നത്. മലബാർ കുടിയേറ്റ കാലത്ത് മധ്യകേരളത്തിൽ നിന്നും കുടിയേറിയവരാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്. രണ്ടായിരത്തിലേറെ കുടിയേറ്റ കുടുംബങ്ങൾ ഇവിടെയുണ്ട്. ഒരു കാർഷിക ഗ്രാമമാണിത്. റബ്ബർ, തേങ്ങ, കശുവണ്ടി, കുരുമുളക് എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. തടി വ്യവസായത്തിനും പേരു കേട്ട ഗ്രാമമാണ് ചുങ്കക്കുന്ന്. മണ്ണിന്റെ ഘടന അനുസരിച്ച് മണൽ ചേർന്ന എക്കൽ മണ്ണ്, ചരൽ ചേർന്ന ചുവന്ന മണ്ണ്, വളക്കൂറുള്ള കറുത്ത മണ്ണ് എന്നിങ്ങനെ ഈ പ്രദേശത്തെ മണ്ണിനെ മൂന്നായി തിരിക്കാം. കാലി വളർത്തലിലും ഈ പ്രദേശക്കാർ ഏർപ്പെടുന്നുണ്ട്.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* ജി.യു.പി.എസ് ചുങ്കക്കുന്ന്
* ചുങ്കക്കുന്ന് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി
* ഗവണ്മെന്റ് വെറ്ററിനറി പോളിക്ലിനിക്‌
* കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക് ശാഖ
* കൊട്ടിയൂർ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്
* ചുങ്കക്കുന്ന് തപാൽ ഓഫീസ്
* സാംസ്കാരിക നിലയം
* ഗ്രന്ഥശാല
* ഫാത്തിമ മാതാ ഫൊറോന പള്ളി
* സെയിന്റ് കമില്ലസ് ആശുപത്രി
== ചുങ്കക്കുന്നിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ==
* കണ്ണൂർ ജില്ലയിലെ ഏറ്റവും ഉയർന്ന മലകളിൽ ഒന്നായ പാലുകാച്ചി മല
* കൊട്ടിയൂർ അമ്പലം
* പാൽച്ചുരം വെള്ളച്ചാട്ടം
* ഫാത്തിമ മാതാ ഫൊറോന പള്ളി
* കൊട്ടിയൂർ വന്യജീവി സങ്കേതം
* ആറളം വന്യജീവി സങ്കേതം
* കൊട്ടിയൂർ താഴ്വാര റിസോർട്
* വയനാട്ടിലേക്കുള്ള പാൽച്ചുരം ഇടനാഴി
== ചുങ്കക്കുന്നിനടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജി.യു.പി.എസ് ചുങ്കക്കുന്ന്
* സെയിന്റ് മാർക്ക് എൽ പി സ്കൂൾ, ചുങ്കക്കുന്ന്
* തലക്കാണി ഗവണ്മെന്റ് യു പി സ്‌കൂൾ
* എൻഎസ്എസ് കെയുപി സ്‌കൂൾ, കൊട്ടിയൂർ
* അമ്പായത്തോട് എൽ പി സ്‌കൂൾ
* ഐ ജെ എം ഹയർ സെക്കണ്ടറി സ്‌കൂൾ, കൊട്ടിയൂർ
* സെയിന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ, കേളകം
* എം ജി എം (സി ബി എസ് സി) ഹൈ സ്കൂൾ, കേളകം
* ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കേളകം
== ആരോഗ്യം ==
* സെയിന്റ് കാമില്ലസ് ഹോസ്പിറ്റൽ ചുങ്കക്കുന്ന്
* സെയിന്റ് മേരീസ് ക്ലിനിക് ചുങ്കക്കുന്ന്
* നേത്രാവതി ക്ലിനിക് ചുങ്കക്കുന്ന്
* ചുങ്കക്കുന്ന് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി
* ഗവണ്മെന്റ് വെറ്ററിനറി പോളിക്ലിനിക് ചുങ്കക്കുന്ന്
== ബാങ്കുകൾ ==
* കൊട്ടിയൂർ സർവീസ് സഹകരണ ബാങ്ക്, ചുങ്കക്കുന്ന് ബ്രാഞ്ച്
* വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, ചുങ്കക്കുന്ന്
* അബിയോ ഫിനാൻസ്, ചുങ്കക്കുന്ന്
== ആരാധനാലയങ്ങൾ ==
* ഫാത്തിമ മാതാ ഫൊറോന പള്ളി
* ശ്രീധർമ്മശാസ്താ ഭജന മഠം
== പ്രകൃതിദത്ത ജലാശയങ്ങൾ ==
* ഇരട്ടത്തോട്, ചുങ്കക്കുന്ന്
* കുണ്ടുതോട്, ചുങ്കക്കുന്ന്
== ശ്രദ്ധേയമായ വ്യക്തി ==
മകാരം മത്തായി
മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തിലൂടെ ലോകശ്രദ്ധ ആകർഷിച്ച മകാരം മത്തായി ചുങ്കക്കുന്ന് നിവാസിയായിരുന്നു. മ എന്ന അക്ഷരത്തിന്റെ പ്രാസപ്രയോഗത്തോടെ പ്രസംഗിക്കുകയും കവിതകൾ എഴുതുകയും ചെയ്തതോടെ നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് മാത്യു കൊട്ടാരത്തിന് മകാരം മത്തായി എന്ന പേര് നൽകിയത്. രണ്ടായിരം വരികളിൽ ആറായിരം മകാരങ്ങൾ ചേർത്ത് 'മാമലയ്ക്ക് മാനഭംഗം' എന്ന ഖണ്ഡകാവ്യം എഴുതിയതോടെ അദ്ദേഹത്തിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് ലഭിച്ചിരുന്നു. മുഴുവൻ വരികളും മ എന്ന അക്ഷരത്തോടെ തുടങ്ങുന്ന നൂറ്റി എഴുപത്തി ആറു പേജുള്ള മറ്റൊരു പുസ്തകം എഴുതിയതോടെ അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡും ലഭിച്ചു. അർബുദബാധിതനായിരുന്ന അദ്ദേഹം എൺപത്തി നാലാമത്തെ വയസ്സിൽ 2021 മെയ് 5ന് അന്തരിച്ചു.
== അവലംബം ==
https://en.wikipedia.org/wiki/Chungakkunnu
https://ml.wikipedia.org/wiki/%E0%B4%9A%E0%B5%81%E0%B4%99%E0%B5%8D%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D
ദുരന്തനിവാരണ ആസൂത്രണരേഖ, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2023-24 , സ്റ്റാറ്റസ് റിപ്പോർട്ട്
https://www.manoramaonline.com/news/kerala/2021/05/05/makaram-mathai-dies.html