"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം | സംഭാവനകൾ)
38102 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 275: വരി 275:
<gallery>
<gallery>
പ്രമാണം:38102 training p1.JPG
പ്രമാണം:38102 training p1.JPG
</gallery>
== പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ==
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഒരു വർഷം നീണ്ടുനിന്ന വിവിധ ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം 2025 ജനുവരി 27 തിങ്കളാഴ്ച ഉച്ചയ്ക്ക് 1 . 30ന് സ്കൂൾ മാനേജർ അഭി. ഡോ. സഖറിയാസ് മാർ അപ്രേം  മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.  ബഹു. കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ .ചിറ്റയം ഗോപകുമാർ എം എൽ എ മുഖ്യസന്ദേശം നൽകി. ശ്രീ. ആന്റോ ആന്റണി എം പി., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.
പ്രിയങ്ക പ്രതാപ് തുടങ്ങിയ വിവിധ രാഷ്ട്രീയ - വിദ്യാഭ്യാസ മേഖലകളിലുള്ളവർ ആശംസകൾ അർപ്പിച്ചു .സ്കൂൾ പ്രഥമ അധ്യാപകൻ അലക്സ് ജോർജ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാതല കലാ-കായിക മത്സരങ്ങളിൽ ഉന്നത വിജയംനേടിയവർക്ക് സമ്മാനദാനവും  നൽകി.
== സ്കൂൾ വാർഷികവും യാത്രയപ്പ് സമ്മേളനവും ==
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 76-ാം സ്കൂൾ വാർഷികവും , ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി . അനിത ഇടിക്കുള , ശ്രീമതി. ഡെയ്സമ്മ കോശി , ശ്രീമതി. സൗമി പി എം എന്നിവരുടെ യാത്രയപ്പ് സമ്മേളനവും 2025 ജനുവരി 28 , 29 ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ നടത്തി . ശ്രീ .ബിനുമോൻ എസി ന്റെ അധ്യക്ഷതയിൽ പ്രാർത്ഥന ഗാനത്തോട് കൂടി സമ്മേളനം ആരംഭിക്കുകയും പ്രഥമാധ്യാപകൻ ശ്രീ . അലക്സ് ജോർജ് എല്ലാവരേയും  സ്വാഗതം  ചെയ്തു . കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി . പ്രിയങ്ക പ്രതാപ്  ഉദ്ഘാടനം നിർവഹിച്ചു. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ വികാരി റവ. ഫാ. ജേക്കബ്  കോശി മുഖ്യ സന്ദേശം നൽകി.
== ഐ ടി ലിറ്റിൽ ക്ലബ്ബ് ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐ ടി ലിറ്റിൽ ക്ലബ്ബ് 31 .1. 25 വെളളിയാഴ്ച രൂപീകരിച്ചു. പ്രഥമ അധ്യാപകൻ ശ്രീ അലക്സ് ജോർജ് ലിറ്റിൽ ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു . 5 , 6,  7 ക്ലാസിൽ പഠിക്കുന്ന ഐ ടി താല്പര്യമുള്ള കുട്ടികളെ കോർത്തിണക്കിയാണ് ലിറ്റിൽ ക്ലബ്ബ് രൂപീകരിച്ചത് . ലിറ്റിൽ കൈറ്റ് യൂണിറ്റിലെ 8 , 9 ബാച്ചുകളിലെ അംഗങ്ങൾ ഡിജിറ്റൽ അത്തപ്പൂക്കളം പരിചയപ്പെടുത്തുകയും , സ്കൂളിലെ ഐടി ഉപകരണങ്ങൾ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കി.  കുട്ടികൾ നല്ല രീതിയിൽ ഡിജിറ്റൽ അത്തപ്പൂക്കളം തയ്യാറാക്കി.  ലിറ്റിൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവർക്ക് ഇഷ്ടപ്പെടുകയും അവർ പ്രയോജനപ്പെടുത്തുകയും ചെയ്തു.  ഇതിനു നേതൃത്വം നൽകിയത് കൈറ്റ് മിസ്ട്രസുമാരായ  സൂസൻ ജോൺ, ശ്രീമതി അനിത ഡാനിയൽ എന്നിവരാണ് .
== ഗുരുവന്ദനം ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ സൂസൻ ജോൺ , അനിത ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ ഭാഗമായി 2021 ൽ വിരമിച്ച അദ്ധ്യാപിക ശ്രീമതി . സി. ഓ  സാറാമ്മ ടീച്ചറുടെ ഭവനത്തിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിലെ കുട്ടികളോടൊപ്പം എത്തിച്ചേരുകയും ടീച്ചറിനെ പൊന്നാട അണിയിക്കുകയും മെമന്റോ നൽകി ആദരിക്കുകയും ചെയ്തു.  ടീച്ചറിന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെക്കുകയും ,നല്ല ഉപദേശങ്ങൾ നൽകുകയും ചെയ്തു . 'മാതാപിതാഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ തന്നെ ഗുരുവിനെയും  ബഹുമാനിക്കുക തുടങ്ങിയ സന്ദേശങ്ങൾ കുട്ടികൾക്ക് ടീച്ചർ കൈമാറി. കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവം കൂടിയായിരുന്നു.
== ചിത്രങ്ങളിലൂടെ........... ==
<gallery>
പ്രമാണം:38102 യാത്രയയപ്പ് സമ്മേളനം 1.JPG|യാത്രയയപ്പ് സമ്മേളനം
പ്രമാണം:38102 യാത്രയയപ്പ് സമ്മേളനം2.JPG
പ്രമാണം:38102 little club p1.JPG|ലിറ്റിൽ ക്ലബ് ഉദ്ഘാടനം
പ്രമാണം:38102 little club p2.JPG|ലിറ്റിൽ ക്ലബ്
പ്രമാണം:38102 little club p4.JPG|കൊച്ചുകൂട്ടുകാർക്ക് വേണ്ടി
പ്രമാണം:38102 ഗുരുവന്ദനം.JPG|ഗുരുവന്ദനം
</gallery>
== കീ ടൂ എൻട്രൻസ് ==
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'കീ ടു എൻട്രൻസ് ' എന്ന പേരിൽ പരിശീലന പരിപാടി തുടങ്ങി . പ്രഥമാദ്ധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു .
കേരളത്തിലെ ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വകുപ്പും , കൈറ്റ്സും സംയുക്തമായി നടത്തുന്ന പരിപാടിയാണ് കീ റ്റു എൻട്രൻസ് പരിശീലനം. ഇത് തികച്ചും സൗജന്യമാണ് . സയൻസ് , ഹുമാനിറ്റീസ് , കൊമേഴ്സ്,  കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ എല്ലാ സ്ട്രീമിൽപെട്ടവർക്കും പ്രത്യേകം ക്ലാസുകൾ , പരിശീലനം , അസൈൻമെന്റുകൾ എന്നിവയാണ് പരിശീലനത്തിനുള്ളത്. 
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 8 ,9 ബാച്ചിലെ അംഗങ്ങളാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . കീ ടു എൻട്രൻസ് പരിശീലന പ്രോഗ്രാമിലേക്ക് ഹയർസെക്കൻഡറി കുട്ടികൾക്ക് രജിസ്ട്രേഷൻ ചെയ്തുകൊടുത്തു.
കൈറ്റ്സ്  മിസ്ട്രസ് മാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവരുടെ നേതൃത്വത്തിൽ, യൂണിറ്റ് അംഗങ്ങളായ കീർത്തന ബി എം ,അനഘ സുഗേഷ് , മാളവിക യു എസ്, ആൽവിൻ എബി, ആദിത്യൻ പി എസ് എന്നിവരാണ് പരിശീലനം നൽകിയത്.
ഇത് ഹയർസെക്കൻഡറി കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ ഒരു പരിശീലന പരിപാടിയായിരുന്നു .
== ചിത്രശാല ==
<gallery>
പ്രമാണം:38102-key to p2.JPG|കീ ടു എൻട്രൻസ്
പ്രമാണം:38102-key to entrance p1.JPG|കീ ടു എൻട്രൻസ് പരിശീലനം
</gallery>
== പഠനോത്സവം 2025 ==
നമ്മുടെ വിദ്യാലയത്തിലെ ഈ അക്കാദമിക  വർഷത്തെ (2024-2025) പഠനോത്സവം 11 മാർച്ച് 2025, ഉച്ചയ്ക്ക് ശേഷം
നടത്തി. പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
ഈ വർഷം കുട്ടികൾ നേടിയെടുത്ത സ്വതന്ത്രമായ സർഗത്മകതയും, ആസ്വാദനവും, പരീക്ഷണനിരീക്ഷണ കൗതുകവും കൃത്യതയും അനുഭഹവിച്ചറിയാനും, പൊതുസമൂഹത്തെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്ന ഒരു ഉത്സവം ആയി പഠനോത്സവത്തെ കണക്കാക്കാം.
അത് കൊണ്ട് തന്നെ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയും,
വിഷയാടിസ്ഥിതമായി , ക്ലാസ് തലങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഭാഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാ
ടകം , നാടൻപാട്ട് , കവിതാലാപനം,  കഥപറച്ചിൽ , കുട്ടികൾ വരച്ച ചിത്രങ്ങൾ , ഇംഗ്ലീഷ് വ്യകരണത്തിനധിഷ്ഠിതമായി പ്രവർത്തനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ ഉൾപെടുത്തുകയുണ്ടായി. ശാസ്ത്രവുമായി ബന്ധപ്പെട്ട് സ്കിറ്റുകൾ, പരീക്ഷണങ്ങൾ ,ചിത്രപ്രദർശനം, ദൃശ്യാവിഷ്കാരം.. തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികളും അവതരിപ്പിച്ചു. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട, ഗണിത പാട്ടുകൾ, ഗണിത കളികൾ തുടങ്ങിയവയും സംസ്കൃത സംഘഗാനം, കവിതാലാപനം, സംഖ്യാഗാനം എന്നിവയുടെ അവതരണവും ഉണ്ടായിരുന്നു . അന്നേ ദിവസം ഒരു ഉത്സവപ്രതീതി വിദ്യാലയത്തിൽ ഉളവാക്കി..
== ചിത്രങ്ങൾ ==
<gallery>
പ്രമാണം:38102 പഠനോൽസവം p1.jpg|പഠനോൽസവം ഉദ്ഘാടനം
പ്രമാണം:38102 പഠനോൽസവം p2.jpg|നാണയശേഖരണം
പ്രമാണം:38102 പഠനോൽസവം p3.jpg|കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങൾ
പ്രമാണം:38102 പഠനോൽസവം p4.jpg|നാടൻപാട്ട്
</gallery>
</gallery>