"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== '''<u>പ്രവേശനോത്സവം 2024- 2025</u>''' === | === '''<u>പ്രവേശനോത്സവം 2024- 2025</u>''' === | ||
വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് | വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി. അനില, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. ബിജു സാർ എന്നിവർ ആശംസകൾ അറിയിച്ചു. 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് എച്ച്.എം. ശ്രീമതി. സീന കെ.നൈനാൻ അവതരിപ്പിച്ചു.2023 - 24 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു. | ||
കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി. | കുട്ടികൾ പ്രവേശന ഗാനം ആലപിച്ചാണ് ചടങ്ങ് ആരംഭിച്ചത്.ഒമ്പതാം ക്ലാസിലെ കുട്ടികൾ പ്രവേശന ഗാനത്തിന്റെ നൃത്ത ആവിഷ്കാരം നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സത്തെ കൂടുതൽ ആസ്വാദനകരമാക്കി. | ||
| വരി 36: | വരി 36: | ||
പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | ||
=== ജൂലൈ 24 === | |||
School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | School Social Service Scheme Unit ന്റെ ഭാഗമായി ലിംഗസമത്വവും സാമൂഹ്യബോധവും എന്ന വിഷയത്തിൽ അഡ്വ.സീമ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ക്ലാസ് എടുത്തു. | ||
'''സെപ്തംബർ 26, 27''' | |||
[[പ്രമാണം:35028 youth festival inaguration.jpeg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]] | |||
ആയാപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 'ധ്വനിതരംഗ് -2024' സെപ്തംബർ 26 ,27 വ്യാഴം ,വെള്ളി ദിവസങ്ങളിൽ നടന്നു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.ശോഭ കലോത്സവം ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.സേതുമാധവൻ അധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത സംഗീത വിദ്വാനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ.രവിചന്ദ്രൻ മുഖ്യ അതിഥിയായി.സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ.മനോജ്കുമാർ,എം.പി.ടി.എ അംഗം ശ്രീമതി.നാസില നവാസ്,സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബിജുകുമാർ,പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ കലോത്സവ കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ, ശ്രീമതി. സുമ.എസ്,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇന്ദ്രനീലം,പത്മരാഗം (വേദി 1 ,2 )എന്നീ വേദികൾ യഥാക്രമം സജ്ജീകരിച്ചിരുന്നു.രണ്ടു ദിവസമായി നടന്ന കലാമാമാങ്കത്തിൽ സ്കൂളിലെ കലാപ്രതിഭകളുടെ വാശിയേറിയ കലാപ്രകടനങ്ങൾ അരങ്ങേറി. | |||
=== '''സെപ്തംബർ 31''' === | |||
31/09//2024 (ശനിയാഴ്ച) ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ LED ബൾബ് നിർമ്മാണ പരിശീലനം ശ്രീ. സാബിർ പി ( AE) മലപ്പുറം ,സ്കൂൾ സോഷ്യൽസർവ്വീസ് സ്കീമിലെ അംഗങ്ങൾക്ക് നൽകി ' സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ എസ്.സി ആശംസ അർപ്പിക്കുകയും ' ചെയ്തു. ക്ലബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. | |||
=== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' === | |||
2024-25 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിൽ കൂടി കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് രീതിയാണ് നടത്തിയത് | |||
=== ഒക്ടോബർ 4, 5 - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് ദ്വിദിന സഹവാസ ക്യാമ്പ് - വാതായനം === | |||
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ആയാപറമ്പ് യൂണിറ്റിലെ അംഗങ്ങൾക്കായി വാതായനം എന്ന ദ്വിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 4, 5 തീയതികളിലായി നടന്നു. ആരോഗ്യശീലങ്ങൾ - AHI ശ്രീമതി ലീന (FHC ചെറുതന),അഭിനയക്കളരി - ശ്രീ രവി പ്രസാദ് സിനിമാ, സീരിയൽ അഭിനേതാവ്, റിട്ടയർഡ് കലാ അധ്യാപകൻ. പ്രകൃതിസംരക്ഷണവും വൃക്ഷതൈകൾ നടീലും- ശ്രീഹരികുമാർ കെ.പി (സീനിയർ HSST ) മൂല്യബോധം കുട്ടികളിൽ - ശ്രീ രമേശ് ഗോപിനാഥ് (സീനിയർ HSST ) ഓല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ - ശ്രീമതി.ഇന്ദിര വിജയൻ (റിട്ട. അധ്യാപിക) തുടങ്ങിയവർ വിവിധ സെഷനുകളിലായിട്ട് ക്ലാസുകൾ കൈകാര്യം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണം നടത്തി ക്യാമ്പ് സമാപിച്ചു. | |||
സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി ബിജുകുമാർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് ശ്രീ. സേതുമാധവൻ ആയിരുന്നു അധ്യക്ഷൻ ശ്രീമതി സുജാ തോമസ് സീനിയർ അസിസ്റ്റൻ്റ്, ക്യാമ്പിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. | |||
[[പ്രമാണം:35028 SSSS Sahavasa Camp 2024.jpeg|ഇടത്ത്|ലഘുചിത്രം|391x391ബിന്ദു]] | |||
[[പ്രമാണം:35028 SSSS Camp Certificate Distribution.jpg|ഇടത്ത്|ലഘുചിത്രം|390x390ബിന്ദു]] | |||
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' === | |||
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ് നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ് കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|698x698px]] | |||
=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' === | |||
ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള 2024ഒക്ടോബർ 15,16 തീയതികളിൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ അരങ്ങേറി.15ാം തീയതി രാവിലെ 9:30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. | |||
ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യസ ഓഫിസർ ശ്രീമതി. കെ ഗീത സ്വഗതം ആശംസിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എബി മാത്യു അധ്യക്ഷ സ്ഥാനം വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. ശോഭ.എ ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ശ്രീ. ആർ സേതുമാധവൻ ആമുഖപ്രഭാഷണം നടത്തി. | |||
ആദ്യ ദിവസമായ ഒക്ടോബർ 15 ന് ഐ റ്റി മേളയും ശാസ്ത്രമേളയുമാണ് അരങ്ങേറിയത്. ഐ. റ്റി. മേളയിൽ Programming,Presentation,Animation,Web designing,Digital painting,Malayalam typing തുടങ്ങിയ മത്സര ഇനങ്ങളാണ് നടന്നത്.ശാസ്ത്രമേളയിൽ കുട്ടിശാസ്ത്രജ്ഞൻമാരുടെ കുട്ടി പരിക്ഷണങ്ങളാൽ ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുൾ തിളങ്ങി. | |||
വിവിധ ശാസ്ത്ര ആശയങ്ങളെ ആസ്പദമാക്കിയുള്ള Still model,Working model,Improvised experiment,Research type projectതുടങ്ങിയവ സ്കുളിന്റെ വിവിധ ഭാഗങ്ങളിലായി അരങ്ങേറി. | |||
രണ്ടാം ദിവസമായ ഒക്ടോബർ 16ന് സാമൂഹിക ശാസ്ത്രമേളയിൽ Still model,Working model,Atlas making,History writting,Speech തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. സമകാലിക സാഹചര്യങ്ങളുമായിചേർത്ത് വായിക്കാവുന്ന നിരവധി കണ്ടുപിടുത്തങ്ങളുടെ പ്രദർശനം | |||
കുട്ടികളുടെ ചരിത്രബോധവും ശാസ്ത്രബോധവും വളർത്തുന്നവയായിരുന്നു. ആയാപറമ്പ് ഹയർ സെക്കണ്ടറി സ്കുളിൽ '''SSSS,Little kites,SPC,NSS''' അംഗംങ്ങളുടെ നിസ്വാർത്ഥമായ സേവനം മേളയെവിജയകരമാക്കാൻ സഹായിച്ചു. | |||
[[പ്രമാണം:35028 Sub District Science Fair 2.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | |||
[[പ്രമാണം:35028 Sub District SS Fair.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു]] | |||
=== '''''ഒക്ടോബർ 28''''' -ലോക ആയുർവേദ ദിനം === | |||
ജി. എച്ച് .എസ്.എസ്.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ '''Dr. സൽമാൻ''' ക്ലാസ്സ് എടുത്തു. '''SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി. | |||
=== നവംബർ 11,12,13 ദിവസങ്ങളിൽ ഹരിപ്പാട് സബ്ജില്ല കലോത്സവം ഷൂട്ട് ചെയ്യുന്ന LK കുട്ടികൾ === | |||
[[പ്രമാണം:35028 LK students 1.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
=== 2024 നവംബർ 14 === | |||
ഈ വർഷത്തെ ശിശുദിനം വളരെ സമുചിതമായി ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിൽ പനനീർ പൂവും ചൂടിഎത്തിയ കുരുന്നുകൾ അസംബ്ലി ആകർഷകമാക്കി.ഈശ്വരപ്രാർത്ഥന,പ്രതിജ്ഞ, ചിന്താവിഷയം, ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, പുസ്തക പരിചയം(ഡോക്ടർ കലാധരൻ എഴുതിയ കരടി ബലൂൺ എന്ന കുട്ടികൾക്കായുള്ള പുസ്തകം), ശിശുദിന പ്രസംഗം | |||
ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി. | |||
[[പ്രമാണം:35028 childrens day celebration.jpeg|ഇടത്ത്|ലഘുചിത്രം|600x600px|35028_Children's day celebration]] | |||
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' === | |||
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു. | |||
[[പ്രമാണം:35028 Haritha sabha3.jpeg|ഇടത്ത്|ലഘുചിത്രം|645x645px]] | |||
[[പ്രമാണം:35028 Haritha sabha2.jpeg|ഇടത്ത്|ലഘുചിത്രം|663x663px|35028_HARITHA SABHA]] | |||
[[പ്രമാണം:35028 Haritha sabha 1.jpeg|ഇടത്ത്|ലഘുചിത്രം|532x532px|35028_Haritha Sabha]] | |||
=== ''നവംബർ 16 - ചിത്രകല ശില്പശാല'' === | |||
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി. [[പ്രമാണം:35028 SSSS Silpasala.jpeg|ലഘുചിത്രം|500x500px|35028_SSSS silpasala|നടുവിൽ]] | |||
[[പ്രമാണം:35028 SSSS silpasala.jpg|ലഘുചിത്രം|500x500px|35028_SSSS Silpasala|നടുവിൽ]] | |||
=== പേവിഷബാധ ബോധവൽക്കരണ ക്ലാസ്സ് - നവംബർ 26 === | |||
സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് Mission Rabies എന്ന സംഘടനയുമായി ചേർന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന ബോധവൽക്കരണ ക്ലാസ്സ് നവംബർ 26 ജി എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ആലപ്പുഴ Mission Rabies എഡ്യൂക്കേഷൻ ഓഫീസർ ശ്രീ പ്രവീൺ പി രാജ് ആണ് ക്ലാസ്സ് നയിച്ചത്.പട്ടിയുടെ ആക്രമണംത്തിൽ നിന്നും രക്ഷനേടാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നും കടിയേറ്റാൽ എന്തെല്ലാം പ്രഥമ ശിശ്രുഷ ചെയ്യണമെന്നും പേപ്പട്ടി വിഷബാധക്ക് എതിരെയുള്ള കുത്തിവെയ്പ്പ് ഏതെല്ലാമാണെന്നും അത് എടുക്കേണ്ട രീതിയും ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. | |||
[[പ്രമാണം:35028 Rabies awareness class.jpeg|പകരം=|നടുവിൽ|ലഘുചിത്രം|599x599ബിന്ദു|'''35028 Rabies awareness class''']] | |||
=== '''"മണ്ണിനെ സ്നേഹിക്കാം കൃഷിയെ അറിയാം "''' === | |||
SSSS വാളണ്ടിയേഴ്സിനു വേണ്ടി 5 /12/2024 വ്യാഴം 2 മണിമുതൽ ബോധവൽക്കരണക്ലാസ് നടന്നു. കർഷകശ്രീ അവാർഡ് ജേതാവായ '''ശ്രീമതി. സൂസൻ സാമുവൽ''' ക്ലാസ് നയിച്ചു. | |||
[[പ്രമാണം:35028 SSSS.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
=== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം - 12 ഡിസംബർ 2024 === | |||
ഗവണ്മെന്റ് എച്ച് എസ് എസ് ആയാപറമ്പ് പുകയില രഹിത വിദ്യാലയമായി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ടി. മുരളി പ്രഖ്യാപിച്ചു. ചടങ്ങിൽ ജൂനിയർ എച്ച്. ഐ. റിയാസ്, എച്ച്. എം. സീന കെ നൈനാൻ എന്നിവർ ആശംസകൾ അറിയിച്ചു. MSLD രമ്യ പുകയില വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൂനിയർ HI ലീന നന്ദി പ്രകാശനം നടത്തി. | |||
[[പ്രമാണം:35028 Anti-tobacco declaration.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''35028 Anti-tobacco declaration''']] | |||
=== ഭക്ഷ്യമേള 2025 === | |||
ഗവണ്മെന്റ് എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ 2025 ജനുവരി 24 ന് ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ ഭക്ഷണവിഭവങ്ങളും മില്ലറ്റ് വിഭവങ്ങളും ലഘു പാനീയങ്ങളും ഉൾപ്പെടെ വിഭവ സമ്പന്നമായിരുന്നു മേള. LP , UP വിഭാഗം കുട്ടികൾ എല്ലാം തന്നെ വിഭവങ്ങളുമായി പങ്കെടുത്തു. | |||
[[പ്രമാണം:35028 Food fest 2025.jpeg|ഇടത്ത്|ലഘുചിത്രം|532x532px|Food Fest]] | |||