"ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajna nisam (സംവാദം | സംഭാവനകൾ)
Sajna nisam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= അരീക്കോട് താഴത്തങ്ങാടി =
= അരീക്കോട് താഴത്തങ്ങാടി =
[[പ്രമാണം:48202thyatangadi.png|thumb|]]
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് .
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് .
[[പ്രമാണം:48202chaliyar.png|thumb|]]
മലപ്പുറം ജില്ലയിൽ ഏറനാട്‌ താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്‌. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട്‌ പുറമറിഞ്ഞിരുന്നത്‌ ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ്‌
=== ഭൂമിശാസ്ത്രം ===
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് 273.74 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 16 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് കോഴിക്കോട് ജില്ലയും, കിഴക്കുഭാഗത്ത് വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളും, തെക്കുഭാഗത്ത് മഞ്ചേരി മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് മലപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളുമാണ് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ. മലപ്പുറം ജില്ലയിലെ 14 ബ്ലോക്കുകളിൽ വിസ്തൃതിയിലും ജനസംഖ്യയിലും മുമ്പിൽ നിൽക്കുന്ന ബ്ലോക്കാണ് അരീക്കോട്.
=== പൊതു സ്ഥാപനങ്ങൾ ===
* ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ്‌
* [[പ്രമാണം:GMLPS Areacode West48202.png|thumb|]]
* അങ്കണവാടി
* അൽ റയാൻ കണ്ണാശുപത്രി
=== ശ്രദ്ധേയരായ വ്യക്തികൾ ===
[[പ്രമാണം:48202Abdu salam .png|thumb|]]
കേരള മുസ്‌ലിം നവോത്ഥാന ശില്പികളിൽ ഒരാളായിരുന്ന എൻ വി അബ്ദുസ്സലാം മൗലവി (1913-1997) യുടെ ജന്മനാട് അരീക്കോടാണ്. മുസ്‌ലിം ലീഗിന്റെ പ്രഥമ വൈസ് പ്രസിഡണ്ടും കേരള നദ്‌വത്തുൽ മുജാഹിദീന്റെ പ്രഥമ ജനറൽ സിക്രട്ടറിയും അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ സ്ഥാപക പ്രസിഡൻ്റുമാണ് അബ്ദുസ്സലാം മൗലവി.
1917ൽ, അന്നത്തെ അരീക്കോടിന്റെ തലസ്ഥാനമായിരുന്ന താഴത്തങ്ങാടിയിൽ നടന്ന ഒരു സംഭവത്തെ അധികരിച്ച് മാപ്പിള മഹാകവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് എഴുപത്തിരണ്ട് ഇശലുകളിൽ കോർത്തിണക്കി, അറബിമലയാളത്തിലെഴുതിയ "കൊടികേറ്റം" എന്ന മാപ്പിള ഖണ്ഡകാവ്യമാണ് അരീക്കോടിന്റെ ആദ്യ വരമൊഴി ചരിത്രരേഖ.
=== ആരാധനാലയങ്ങൾ ===
[[പ്രമാണം:Juma mosque48202.png|thumb|]]
മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോടിന്റെ പഴയ തലസ്ഥാനമായ താഴത്തങ്ങാടിയിലെ ഏകദേശം 250ലധികം വർഷം പഴക്കമുള്ള ഒരു പള്ളിയാണ് താഴ്ത്തങ്ങാടി വലിയ ജുമാഅത്ത് പള്ളി .
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
സുല്ലമുസ്സലാം അറബിക് കോളേജ്, സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട് ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഗവർണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ, ഗവർമന്റ്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ്‌ പവർ ഗ്രിഡ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, മജ്മഅ് ദഅവ കോളേജ് അരീക്കോട്, തുടങ്ങിയവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.