"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13068 (സംവാദം | സംഭാവനകൾ)
Add members list
13068 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:
|8B
|8B
|}
|}
|
നിർമ്മല ഹൈസ്കൂൾ ചെമ്പേരി 2024-27 വർഷത്തെ ലിററിൽ കെെററ്സ് അംഗങ്ങളായി 23  കുട്ടികൾ അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു1


1.AAROMAL PSUNIL
== പ്രവേശനോത്സവം ==
നിർമ്മല എച്ച്എസ്എസ് ചെമ്പേരിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ3-6-24 ന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീ. സജീവ് സി ഡി, വൈസ് പ്രിൻസിപ്പാൾ  ശ്രീ ജോർജ് എം ജെ എന്നിവർ പ്രസംഗിച്ചു. എട്ടാം ക്ലാസിലെ നവാഗതരെ  ഹാർദ്ദവമായി സ്കൂളിലേക്ക് സ്വീകരിച്ചു.


2.ABHINAND P P


3.AKASH E.L
== പരിസ്ഥിതി ദിനാചരണം ==
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ക്വിസ്, സന്ദേശം, പോസ്റ്റർ രചന മത്സരം  എന്നിവയും വൃക്ഷത്തൈ നടുകയും ചെയ്തു. മത്സരത്തിൽ വിജയികളായവർക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു.


4.ALEENA ALPHONSA VIJU


5.AMLEKH SARAN


6.ANAMIKA MINEESH
== '''ലിറ്റിൽ കൈറ്റ്സ് 2023-26സെലക്ഷൻ''' ==
ലിറ്റിൽ കൈറ്റ്സ്  2023-26  ബാച്ചിന്റെ യോഗ്യതാ     പരീക്ഷയിൽ 75ലധികം കുട്ടികൾ യോഗ്യതാ പരീക്ഷ എഴുതി 25  കുട്ടികൾ  യോഗ്യത നേടിക്കൊണ്ട് സാങ്കേതിക  വിജ്ഞാന തൽപ്പരരായ  സമൂഹത്തെ വാർത്തെടുക്കാൻ  നിർമ്മല   HSS  LK യുണിറ്റ് എന്നും മുൻപന്തിയിൽ നിന്നിരുന്നു . സ്‌കൂളിലെ  മുൻ വർഷങ്ങളിലെ ഐ.സി.ടി     മികവാണ്  മറ്റു ക്ലബ്ബുകളെക്കാളും  ഈ  ക്ലബ്ബിൽ ചേരാൻ കുട്ടികൾ  ആഭിമുഖ്യം കാണിക്കുന്നത്. 


7.ANAMIKA VINOD
=== ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ് ===
2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.


8.ANASHKA MOHANAN
=== ജൂൺ 21 അന്തർദേശീയ യോഗാദിനം ===
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.


9.ANGEL MARIYA JIJO
== ജൂൺ 13  കോർപ്പറേറ്റ് തല വിജയോത്സവം ==
ഈ വർഷത്തെ കോർപ്പറേറ്റ്  തലത്തിലുള്ള വിജയോത്സവം നിർമ്മല ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ചെമ്പേരി മേഖലയിൽ പെട്ട 8 ഹൈസ്കൂൾ,ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. ശ്രീ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു.കോർപ്പറേറ്റ് മാനേജർ  ഫാദർമാത്യു ശാസ്താംപാടവിൽ, മോൻസിഞ്ഞോർ ഫാദർ സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


10.ANGEL ROSE
== സ്കൂൾതല വിജയോത്സവം ==
സ്കൂൾതല വിജയോത്സവം ജൂൺ 14ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു..  SES കോളേജ് റിട്ടയേഡ് പ്രിൻസിപ്പാൾ ശ്രീ ഡൊമിനിക് തോമസ് മുഖ്യാതിഥിയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ളഎന്റോ വ് ന്മെന്റ് വിതരണവും, എല്ലാ കുട്ടികൾക്കും മൊമെന്റോയും നൽകുകയുണ്ടായി.


11.ANIX M J


12.ANN MARIYA JOBY
== ജൂൺ 19 വായനാദിനം ==
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത ലിററിൽ കൈററ്സ് വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


13.ANNJO JILSON
== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.  കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ  അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ  Sr. റോസ് മരിയ  നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു.


14.ANUGRAH JIJO JOSEPH
== ആഗസ്റ്റ് 7 ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ==
ഈ വർഷത്തെ എട്ടാം ക്ലാസ് ലിറ്റിൽ  കൈററ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് ഏഴാം തീയതി സ്കൂൾ ITലാബിൽ വച്ച് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ശ്രീമതി ലിജി ടീച്ചർ സ്വാഗതം ആശംസിച്ചു. KITE മാസ്റ്റർ ട്രെയിനർ ശ്രീ അജിത്ത് സർ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി. തുടർന്ന് അമ്മമാർക്കുള്ള പരിശീലനവും നൽകി. യൂണിറ്റ് ലീഡർ മിഷേൽ  മരിയ നന്ദി പറഞ്ഞു. നാലു മണിയോടെ ക്യാമ്പ് അവസാനിപ്പിച്ചു.


15.ASHLIN MARIYA JOBIN
== ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം ==


16.KALBIN JOHN


17.MICHELLE MARIYA
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സ്കൂൾ മാനേജർ Rev. Dr. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജീവ് സാർ  അധ്യക്ഷതവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രീ ജോർജ് സാർ സ്വാഗതം ആശംസിച്ചു.  NCC, SPC, JRC, LITTLE KITES, തുടങ്ങിയ സംഘടനകളിലെ  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷംകുട്ടികൾ പരേഡ് നടത്തി. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.


18.NAJA FATHIMA N.P
== സെപ്റ്റംബർ 5 അധ്യാപക ദിനം ==
നിർമ്മല സ്കൂളിൽ അധ്യാപക ദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു. അധ്യാപക ദിനത്തിന്റെ ഭാഗമായി എസ് പി സി എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ വിവിധ സംഘടനകളിൽ ഉള്ള കുട്ടികൾ, ആശംസ കാർഡുകൾ നിർമ്മിക്കുകയും  അധ്യാപകർക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ചെമ്പേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ മീറ്റിംഗ് സംഘടിപ്പിക്കുകയും, പ്രധാന അധ്യാപകരെയും, അധ്യാപകരെയും ആദരിക്കുകയും, കേക്ക് മുറിക്കുകയും ചെയ്തു. അധ്യാപകർ  തങ്ങളുടെ പൂർവ്വ അധ്യാപകരെ വീടുകളിൽ പോയി സന്ദർശിച്ച്, ആശംസകൾ അറിയിച്ചു. ഇങ്ങനെ വിവിധ പരിപാടികളോടെ ഈ വർഷത്തെ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.


19.NAMITHA K.M
== സെപ്റ്റംബർ 28 സ്കൂൾ കലോത്സവം ==
സ്കൂൾ കലോത്സവം സെപ്റ്റംബർ 28 ആം തീയതി  നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കലോത്സവം  അസിസ്റ്റന്റ് മാനേജർ റവ.ഫാ.അമൽ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡന്റ് ശ്രീ മാത്തുക്കുട്ടി ഉറുമ്പിൽ, മദർ pta പ്രസിഡന്റ് ശ്രീമതി സോജി മനോജ്  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. കലോത്സവത്തിൽ മികവ് തെളിയിച്ചവരെ  ഉപജില്ല കലോത്സവത്തിലേക്ക് തിരഞ്ഞെടുത്തു. വിജയികളെ അനുമോദിക്കുകയും, സ്കൂൾ ലീഡർ സാനി ആൻ സാബു നന്ദി അർപ്പിക്കുകയും ചെയ്തു. വൈകുന്നേരം നാലുമണിയോടെ  കലയുടെ മാമാങ്കത്തിന് തിരശ്ശീല വീണു


20.NASREE MANOJ
== ഒക്ടോബർ 1 ലോകവയോജന ദിനം ==
ഒക്ടോബർ 1 ലോകവയോജന ദിനമായി ആഘോഷിച്ചു. വിവിധ സംഘടനകളിൽ പെട്ട കുട്ടികൾ വീടുകളിലും അടുത്ത വീടുകളിലും ഉള്ള പ്രായമായവരെ സന്ദർശിക്കുകയും അവർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വയോജന ദിനത്തിന്റെ എല്ലാ ആശംസകളും പ്രിയപ്പെട്ടവർക്ക് നേരുകയും ചെയ്തു.


21.NIRANJAN RAGHU
== ഉപജില്ലാ സ്കൂൾ കായികമേള - ==
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൈസക്കരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. അത്‌ലറ്റിക്സ് മത്സരങ്ങളിൽ 192 പോയിന്റ് നേടിയാണ് ചെമ്പേരി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവിയർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും,വിജയികൾക്ക് ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു.ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജെറോൾ ജോസ് കായികമേളയിൽ വ്യക്തിഗത ചാമ്പ്യൻ ഉള്ള ട്രോഫി കരസ്ഥമാക്കുകയും ചെയ്തു


22.RENJU P.R
== ഏഴിമല  നാവിക അക്കാദമി സന്ദർശനം 7-11-2024 ==
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ NCC, Little kites, spc കുട്ടികൾക്ക് ഏഴിമല നാവിക അക്കാദമി സന്ദർശിക്കാൻ അവസരം ലഭിച്ചു. അക്കാദമി സന്ദർശനം തികച്ചും പുതുമയാർന്ന ഒരു അനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത thinkq 24 എന്ന ജനറൽ ക്വിസ് മത്സരത്തിന്റെ സെമി ഫൈനൽ റൗണ്ട് കാണുവാനും അവസരം ലഭിച്ചു. നാവിക അക്കാദമിയുടെ വാഹനത്തിൽ തന്നെ അക്കാദമി മുഴുവനായും ചുറ്റി കാണുവാനുള്ള അവസരവും ലഭിച്ചു. നാവിക അക്കാദമിയെ കുറിച്ചും അക്കാദമിയുടെ പ്രത്യേകതകളെക്കുറിച്ചും ഒക്കെ അവിടെ നിന്ന് എത്തിയ ഉദ്യോഗസ്ഥൻ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എല്ലാംകൊണ്ടും പുതുമയാർന്ന ഒരു അനുഭവമായിരുന്നു ഈ അക്കാദമി സന്ദർശന യാത്ര, ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ  എൻസിസി ഓഫീസർ സോണി സാർ, സിന്ധു ടീച്ചർ,ലിജി ടീച്ചർഎന്നിവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.


23.SHIFANA P.M
== ഇരിക്കൂർ ഉപജില്ലാ കലോത്സവം -11-11-24 to14-11-2024 ==
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ 50 ഇന ങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിൽ തന്നെ  കഥാരചന, കവിതാരചന പെൻസിൽ ഡ്രോയിങ്, ഒപ്പന തിരുവാതിര പണിയ നൃത്തം, എന്നിവയിൽ  ഒന്നാം സ്ഥാനം മേഖലയുടെ നേടി കുട്ടികൾ ജില്ലയിലേക്ക് മത്സരിക്കാൻ അവസരം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും തന്നെ എ ഗ്രേഡ് കരസ്ഥമാക്കാനും കുട്ടികൾക്ക് സാധിച്ചു, ഓവറോൾ മൂന്നാം സ്ഥാനവും ചെമ്പേരി നിർമ്മല ഹൈസ്കൂൾ നേടിയെടുത്തു.
 
== ലിറ്റിൽ കൈറ്റ്സ് ഉപജില്ല  ക്യാമ്പ് 23-11-2024 to 24-11-2024 ==
നവംബർ 23, 24 തീയതികളിൽ നെടുങ്ങോം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് ഉപ ജില്ല  ക്യാമ്പിൽ നമ്മുടെ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുക്കുകയും, ഒമ്പതാം ക്ലാസിലെ  ഡെന്നിസ് ജോസഫ്  പ്രോഗ്രാമിംഗ് വിഭാഗത്തിൽ ജില്ലാ ക്യാമ്പിലേക്ക്  തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 
== പഠനയാത്ര ==
നവംബർ 22,23, 24 തീയതികളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഈ വർഷത്തെ പഠനയാത്ര സംഘടിപ്പിച്ചു.രണ്ടാം തീയതി രാവിലെ വയനാട് വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഗൂഡല്ലൂർ വഴി ഊട്ടിയിൽ എത്തിച്ചേർന്നു. അടുത്ത ദിവസം ഊട്ടിയിൽബോട്ടാണിക്കൽ ഗാർഡൻ, ടീ ഫാക്ടറി, വ്യൂ പോയിന്റ്, പൈൻ ട്രീ ഫോറസ്റ്റ് തുടങ്ങിയ  വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്  ഇരുപത്തിനാലാം തീയതി തിരികെ ചെമ്പേരിയിൽ എത്തിച്ചേർന്നു. കൂട്ടുകാരോടൊത്ത് ചേർന്നുള്ള ഈ യാത്ര  കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിനോദവും, വിജ്ഞാനപ്രദവും ആയ  ഈ യാത്ര  കുട്ടികൾനന്നായി ആസ്വദിച്ചു
 
== വിജയികൾക്ക് അനുമോദനങ്ങൾ ==
ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അധ്യയന വർഷത്തിൽ  കലാ-കായികയിനങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ എല്ലാവരെയും സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.തുടർന്ന് കുട്ടികളെ ഘോഷയാത്രയായി സ്കൂൾ ഗ്രൗണ്ടിലൂടെ ആനയിക്കുകയും ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ.
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_ചെമ്പേരി/2024-27" എന്ന താളിൽനിന്ന് ശേഖരിച്ചത്