"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:
==ജൂലൈ 31റെഗുലർ ക്ലാസ് 24-27==
==ജൂലൈ 31റെഗുലർ ക്ലാസ് 24-27==
24-27 ന്റെ ആദ്യ ക്ലാസ് ജൂലൈ 31 നു നൽകി . കുട്ടികൾ പ്രൊജക്ടർ സെറ്റ് ചെയ്യാൻ ഉത്സാഹത്തോടെ വന്നു. ഒരു ഗെയിം ആയി ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തോഷത്തിലാണ് .
24-27 ന്റെ ആദ്യ ക്ലാസ് ജൂലൈ 31 നു നൽകി . കുട്ടികൾ പ്രൊജക്ടർ സെറ്റ് ചെയ്യാൻ ഉത്സാഹത്തോടെ വന്നു. ഒരു ഗെയിം ആയി ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തോഷത്തിലാണ് .
== വൈ ഐ പി 6.0 ==
വൈ ഐ പി 6.0 യുടെ പ്രിലിമിനറി സെലക്ഷൻ ലിസ്റ്റ് വന്നു. സ്കൂളിൽ നിന്നും 14 ടീമുകൾ (31 കുട്ടികൾ) അർഹതേ നേടി. മികച്ച ഒരു വിജയമാണിത്. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ് ഭൂരിഭാഗവും . ഈ കുട്ടികൾക്ക് ആഗ്സ്റ്റ് മാസത്തിൽ 3 ദിവസത്തെ ക്യാമ്പ് ഉണ്ട്.
== ഹിരോഷിമാദിനം ==
ആഗ്സ്റ്റ് 6 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഹിരോഷിമാദിനം ആചരിച്ചു. യുദ്ധവിരുദ്ധ സന്ദേശം, പ്രതിജ്ഞ, പ്രത്യേക അസംബ്ലി, പോസ്റ്റർ പ്രദർശനം എന്നിവ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്കുമെൻ്റ് ചെയ്തു.
== ക്ലബ്ബ് ഉദ്ഘാടനം ==
[[പ്രമാണം:43085 club.jpg|ലഘുചിത്രം]]
ആഗസ്റ്റ് 7 ന് വിവിധ ക്ലബ്ബുകളുടെ 2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോദിഗ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. റോബോട്ടിക് കോഴിക്ക് ഭക്ഷണം നൽകി കൊണ്ട് ശ്രീ സതീഷ് സർ ഉദ്ഘാടനം നടത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ പരിപാടികൾ അരങ്ങേറി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്കുമെൻ്റ് ചെയ്തു. വെബ്ബ് ക്യാം ഉപയോഗിച്ച് റെക്കോർഡിംഗ് നടത്തി.
== സ്പോർട്ട്സ് ഡേ ==
ആഗ്സ്റ്റ് 8 ന് സ്പോർട്സ് ഡേ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും ഡോക്കുമെൻ്റേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
==വൈ .ഐ.പി ശാസ്ത്രപഥം 6.0 റിസൽട്ട്==
വൈ.ഐ.പി 6.0 യുടെ പ്രിലിമിനറി റിസൽട്ട് വന്നു. സ്കൂളിൽ നിന്നും 14 ടീമുകളിലായി 31 കുട്ടികൾ സെലക്ഷൻ നേടി. ഇതിൽ 14 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഈ കുട്ടികൾ 27,29,30 ദിനങ്ങളിലായി നടന്ന ത്രിദിന ക്യാമ്പിൽ പങ്കെടുത്തു.
==വൈ. ഐ.പി ഹെൽപ് ഡെസക്ക്==
വൈ ഐ.പി  ശാസ്ത്രപഥം 7.0 യുടെ രജിസ്ട്രഷനും, ഐഡിയ സബ്മിഷനും സഹായിക്കുന്നതിനായി എൽ.കെ 23-26 ബാച്ചിൻ്റെ നേതൃത്വത്തിൽ 30-ാം തിയതി വരെ ഹെൽപ് ഡെസ്ക്ക് പ്രവർത്തിച്ചു. സ്കൂൾ ഇടവേളകളിൽ മറ്റു കുട്ടികൾക്ക് സഹായവുമായി കുട്ടികൾ പ്രവർത്തിച്ചു. 243 കുട്ടികൾ രെജിസ്ട്രർ ചെയ്തു. 15 ഐഡിയ സബ്മിറ്റ് ചെയ്തു.
==വർക്ക്ഷോപ്പ്==
സി - ഡാക്കിൽ വെച്ച് ആഗസ്റ്റ് 14 ന് നടന്ന വേഗ പ്രോസസർ പ്രോഗ്രാമിംഗ് വൺ ഡേ വർക്ക് ഷോപ്പിൽ ലിറ്റിൽ കൈറ്റ്സിലെ തങ്കലക്ഷ്മി, മുർസില ഫാത്തിമ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് മികച്ച അനുഭവമായിരുന്നു ഇത്.
==അറിവു പങ്കുവെയ്ക്കൽ==
തങ്ങൾ പഠിച്ച റോബോട്ടിക് അറിവുകൾ മറ്റു കുട്ടികൾക്ക് പകർന്നു നൽകി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. അടുത്തുള്ള സ്കൂളുകളിൽ പോയി പ്രവർത്തനം നടത്താൻ തീരുമാനിച്ചു
==ക്വിസ്സ്==
നാഷണൽ സ്പേസ് ഡേയുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യാ ക്വിസ് വെബ് പോർട്ടലിലൂടെ യാണ് മത്സരം
==സ്വാതന്ത്ര്യ ദിനം==
ആഗസ്റ്റ് 15 ന് സ്കൂൾ അങ്കണത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. കോരി ചൊരിയുന്ന മഴയത്തും ഡോക്കുമെൻ്റേഷൻ നടത്തി യൂടൂബിൽ അപ്ലോഡ് ചെയ്തു
==ശാസ്ത്രേത്സവം==
2023-24 വർഷത്തെ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐറ്റി മേള ആഗസ്റ്റ് 14 ന് നടന്നു. ഐറ്റി മേളയിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ആഗസ്റ്റ് 30 ന് ക്വിസ് നടത്തി.
==ഇ- ഇലക്ഷൻ==
ആഗസ്റ്റ് 16 ന് സ്കൂൾ ഇലക്ഷൻ നടത്തി. ഇലക്ഷൻ്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ചായിരുന്നു സ്കൂൾ ഇലക്ഷൻ നടന്നത്. ഉച്ചയ്ക്കു ശേഷം നടന്ന സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഇ- ഇലക്ഷനായി  നടത്തി. സമതി സോഫറ്റ് വെയർ ഉപയോഗിച്ച് ആയിരുന്നു ഇലക്ഷൻ . എൽ കെ കുട്ടികൾ നേതൃത്വം നൽകി
==ട്രിപ്പ് ടു വി എസ് എസ് സി==
നാഷണൽ സ്പേസ് ഡേയുടെ ഭാഗമായി സയൻസ്, എക്കോ, ലിറ്റിൽ കൈറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ വി.എസ്.എസ് സി യിൽ വെച്ച് ആഗസ്റ്റ് 18 ന് നടന്ന സെമിനാറിൽ പങ്കെടുത്തു. കുട്ടികൾ വളരെയധികം ആക്ടീവായി , വിവിധ സയൻറ്റിസ്റ്റുമായി സംവദിക്കുവാനും അവസരം ലഭിച്ചു. ഈ വാർത്ത പത്രത്തിൽ വന്നു
==കാലാവസ്ഥാ ഉച്ചകോടി==
മൈസൂരിൽ വെച്ച് യൂണിസെഫിൻ്റെ നേതൃത്വത്തിൽ നടന്ന കാലാവസ്ഥാ സമ്മേളനത്തിൽ കേരളത്തിലെ കുട്ടികളുടെ പ്രതിനിധിയായി ലിറ്റിൽ കൈറ്റ്സ്  23 - 26 ബാച്ച് ലീഡർ ഉമ.എസ് പങ്കെടുത്തു.
==സ്കൂൾ കലോത്സവം==
ഈ വർഷത്തെ സ്കൂൾ കലോത്സവം 22,23,24 ദിനങ്ങളിലായി നടന്നു. ഈ ദിവസങ്ങളിൽ വോളൻ്റീർമാരായും, ഡോക്കുമെൻ്റേഷനും, റെക്കോഡിംഗും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏറ്റെടുത്തു ചെയ്തു.
==സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്==
22-25 ബാച്ചിൻ്റെ സംസ്ഥാനതല ക്യാമ്പ് 23, 24 ദിനങ്ങളിലായി കൊച്ചിയിൽ വെച്ച് നടന്നു. ഇതിൽ കോട്ടൺഹില്ലിലെ ബി.ആർ ദേവശ്രീ നായർ പങ്കെടുത്തു.. പ്രോഗ്രാമിംഗിൻ്റെ ഭാഗമായി അർഡിനോ ഉപയോഗിച്ച് തയ്യാറാക്കിയ പ്രവർത്തനം ക്യാമ്പിൽ അവതരിപ്പിച്ചു.
==യു എൽ സ്പേസ് ക്ലബ്ബ്==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കൃഷ്ണപ്രിയ, തങ്കലക്ഷ്മി എന്നിവർക്ക് ഐ എസ് ആർ  ഒ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യു . എൽ സ്പേസ് ക്ലബ്ബിൽ അംഗത്വം ലഭിച്ചു.
==സീ റ്റി.വി==
സീ.റ്റീവി യുടെ സ്കൂളിൻ്റെ മികവുകളെ ക്കുറിച്ചുള്ള ഷൂട്ടിംഗിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543625...2560945" എന്ന താളിൽനിന്ന് ശേഖരിച്ചത്