ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം (മൂലരൂപം കാണുക)
14:34, 3 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർവിവരങ്ങൾ കൂട്ടിച്ചേർത്തു
(തെറ്റുകൾ തിരുത്തി) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
കോട്ടയം രാജവംശത്തിൻെറ അധീനതയിലായിരുന്ന കാലത്ത് വയനാടിനെ ഭരണ സൗകര്യത്തിലായി പത്തു നാടുകളായി വിഭജിച്ചു.മൂത്തോർനാട്, എളംകൂർനാട്, വയനാട് സ്വരൂപം, പൊരുന്നന്നൂർ സ്വരൂപം,നല്ലൂർനാട്, കുറുമ്പാല നാട്, എടനാടരക്കൂർ, തൊണ്ടർനാട്, വേലിയമ്പം, പാക്ക സ്വരൂപം എന്നിയയാരുന്നു അവ. പരമാധികാരം കോട്ടയം രാജാവിനായിരുന്നുവെങ്കിലും ദേശവാഴികൾക്കായിരുന്നു ഓരോ നാട്ടിലെയും ഭരണച്ചുമതല. കുമ്പ്രനാട് താലൂക്കിൽപെട്ട പയ്യോർമലയിലെ തവിഞ്ഞാട്ടു നായറുടെ കീഴിലായിരുന്നു കോട്ടത്തറ, കുറുമ്പാല അംശങ്ങൾ ഉൾപ്പെടുന്ന കുറുമ്പാല നാട്. കോട്ടയം രാജാവിൻെറ പുത്രനായ ഈ തവിഞ്ഞാട്ടു നായർ ' വാഴുന്നവർ' എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.(ചരിത്രമുറങ്ങുന്ന മലനിരകൾ – പേജ് -45) | |||
പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു. തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്. | |||
1972 മുതൽ മലബാർ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായി.മലബാറിൻെറ തദ്ദേശ ഭരണത്തിനായി മലബാർ ഡിസ്ട്രിക്ട് ബോർഡ് രൂപീകരിക്കപ്പെട്ടു.വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകൾ പ്രസ്തുത ബോർഡിൻെറ കീഴിലായിരുന്നു ഭരണം നടത്തിയിരുന്നത്.മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അധ്യാപകനായി നിയോഗിക്കപ്പെട്ട ശ്രീ കെ.ചാപ്പൻ അടിയോടി വയനാട്ടിൽ എത്തുകയും വിദ്യാലയ സാധ്യതകൾ അന്വേഷിച്ച് കുറുമ്പാലയിൽ ശ്രീ എം. പി. രാഘവമാരാരെ സമീപിക്കുകയും ചെയ്തതോടെ കുറുമ്പാല എന്ന ഈ പ്രദേശം അക്ഷര ഭൂപടത്തിൽ നെടുങ്കായം നേടുകയായിരുന്നു. അദ്ദേഹം അനുവദിച്ച സ്ഥലത്ത് 1911 -ൽ നമ്മുടെ വിദ്യാലയം സ്ഥാപിതമായി.പിൽക്കാലത്ത് സർക്കാർ ഉടമസ്ഥതയിൽ വരുകയും നിരവധി ഗുരുശ്രേഷ്ഠൻമാരാൽ അനുഗ്രഹീതമാവുകയും ചെയ്തു. | |||
1981 അപ്പർ പ്രൈമറിയായി ഉയർത്തിയതോടെ വിദ്യാഭ്യാസം സുഖപ്രദമായി. തുടർന്ന് വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തമായി ഭൂമി ലഭ്യമായതോടെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ അടിമുടി മാറ്റമുണ്ടായി.ഇപ്പോൾ സ്വന്തമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2013ൽ സെക്കന്റരറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു .2016ൽ ആദ്യ പത്താം ക്ലാസ്സ് പരീക്ഷ എഴുതി.നൂറിന് നിറവിൽ നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് ജില്ലയിലെ മികച്ച സമ്പൂർണ്ണ ഹെെടെക് ഹെെസ്കൂളായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ് വരെ ക്ലാസുകളിൽ 17 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠനം നടത്തുന്നുണ്ട്. | |||
പാഠ്യ- പാഠ്യേതര മേഖലകളിൽ മികച്ച നേട്ടം കെെവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മത്സര പരീക്ഷകളിലും, മേളകളിലും, ക്യാമ്പുകളിലുമെല്ലാം സ്കൂളിലെ കുട്ടികൾ സംസ്ഥാന തലം പങ്കെടുത്തിട്ടുണ്ട്. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച റിസൾട്ടാണ് സ്കൂളിന് ലഭിച്ച് കെണ്ടിരിക്കുന്നത്. എസ് എസ് എൽ സി പരീക്ഷകളിൽ മികച്ച റിസൾട്ട് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 2019-20, 2022-23, 2023-24 ബാച്ചുകളിൽ നൂറ് ശതമാനമായിരുന്നു റിസൾട്ട്. കൂടാതെ 2019-20, 2022-23 വർഷങ്ങളിൽ മൂന്ന് കുട്ടികൾ വീതവും, 2023-24 ൽ നാല് പേർക്കും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുണ്ട്.നൂറ് ശതമാനം വിജയത്തിന് അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ എക്സലൻറ്സ് പുരസ്കാരത്തിന് തുടർച്ചയായി രണ്ടാം വർഷവും അർഹത നേടാൻ കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള 2023-24 വർഷത്തെ അവാർഡിന് വിദ്യാലയം പരിഗണിക്കപ്പെട്ടു. ജില്ലയിലെ മികച്ച മൂന്നാമത്തെ യൂണിറ്റിനുള്ള പുരസ്കാരം വിദ്യാലയത്തിന് ലഭിച്ചിട്ടുള്ളത്. | |||
സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ ഉണ്ടാക്കി. ലെെബ്രറി, ഓഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. 2023-24 വർഷം മുതൽ സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി ലാബുകൾ ഒരുക്കി. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. | |||
അർപ്പണമനോഭാവത്തോടെ ആത്മാർത്ഥതയോടെ നിലകൊള്ളുന്ന അധ്യാപകരും അവർക്ക് മികച്ച പിന്തുണ നൽകുന്ന പി.ടി.എ. എം.പി.ടി.എ, എസ്.എം.സി അംഗങ്ങളും നമുക്ക് മുതൽകൂട്ടായുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങൾ ഇന്ന് വിദ്യാലയത്തിനുണ്ട്. പരിമിതികളേടും പരാധീനതകളോടും പോരാടി ഇന്നത്തെ സ്ഥിതിയിലേക്ക് സധൈര്യം നയിച്ച പൂർവിക ഗുരുവര്യന്മാരെയും ഗുണകാംക്ഷികളെയും നന്ദിപൂർവ്വം ഓർക്കുന്നു. |