"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
=== '''യോഗ പ്രദർശനം''' ===
=== '''യോഗ പ്രദർശനം''' ===
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി പത്താം ക്ലാസിലെ വന്ദന രവീന്ദ്രനും അഞ്ചാം ക്ലാസിലെ ദേവ്‌നയും യോഗ പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സന്തോഷ് പനയാൽ മാഷ്, അനിത ടീച്ചർ, അനിൽകുമാർ മാഷ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി പത്താം ക്ലാസിലെ വന്ദന രവീന്ദ്രനും അഞ്ചാം ക്ലാസിലെ ദേവ്‌നയും യോഗ പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സന്തോഷ് പനയാൽ മാഷ്, അനിത ടീച്ചർ, അനിൽകുമാർ മാഷ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.
[[പ്രമാണം:11072 Yoga day.jpg|ലഘുചിത്രം|നടുവിൽ|യോഗാ പ്രദർശനം]]
[[പ്രമാണം:11072 Yoga day.jpg|200x250px|ലഘുചിത്രം|നടുവിൽ|വന്ദനയും ദേവ്നയും യോഗ പ്രദർശനം നടത്തുന്നു ]]


== '''ലോക ലഹരി വിരുദ്ധ ദിനാചരണം''' ==
== '''ലോക ലഹരി വിരുദ്ധ ദിനാചരണം''' ==
വരി 49: വരി 49:
പ്രമാണം:11072 Palaharamela1.jpg
പ്രമാണം:11072 Palaharamela1.jpg
പ്രമാണം:11072 palaharamela2.jpg|പലഹാരമേള
പ്രമാണം:11072 palaharamela2.jpg|പലഹാരമേള
</gallery>
== '''ചാന്ദ്രദിനം 2024''' ==
കുട്ടികളുടെ വിവിധ പരിപാടികളോടെ ഈ വർഷത്തെ ചാന്ദ്രദിനം ആഘോഷിച്ചു .സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തൽസമയ വാർത്ത അവതരണവും ഡോക്യുമെന്ററി പ്രദർശനവും നടന്നു.എൽ പി വിഭാഗം കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണത്തിന്റെ പരിശീലനം നൽകി. സ്കൂൾതലത്തിൽ  എൽ പി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
<gallery mode="Packed">
പ്രമാണം:11072 chandradinam4.jpg
പ്രമാണം:11072 chandradinam3.jpg|200x100ബിന്ദു|ചാന്ദ്രദിനം 2024
പ്രമാണം:11072 chandradinam1.jpg
പ്രമാണം:11072 chandradinam2.jpg
</gallery>
== '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്''' ==
കുട്ടികളിൽ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിനായി ടീൻസ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസ്സ് കൈകാര്യം ചെയ്തു. ഒമ്പതാംതരം വിദ്യാർഥി നിവേദ്യ സ്വാഗതവും മേധലക്ഷ്മി നന്ദിയും പറഞ്ഞു.
<gallery mode="Packed">
പ്രമാണം:11072 cybersuraksha2.jpg|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്
പ്രമാണം:11072 Cybersuraksha1.jpg
</gallery>
== '''ഒളിമ്പിക്സ് ആവേശം നെഞ്ചിലേറ്റി ഗവ: ഹൈസ്കൂൾ കൊളത്തൂർ.''' ==
പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനൊപ്പം ഇത്തവണ നടക്കാൻ പോകുന്ന കേരള സ്കൂൾ ഒളിമ്പിക്സും ആവേശത്തോടെ നെഞ്ചിലേറ്റി ജി എച്ച് എസ്സ് കൊളത്തൂരിലെ കുട്ടികൾ. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദേശീയ വടംവലി താരവുമായിരുന്ന ശ്രീജേഷ് മീത്തൽ ദീപശിഖ കൊളുത്തി. ഹെഡ് മാസ്റ്റർ ഇൻ ചാർജ് നളിനി ടീച്ചർ ദീപശിഖ ഏറ്റുവാങ്ങി സ്കൂളിലെ സ്പോർട്ട്സ് ക്യാപ്റ്റനും കായികതാരവുമായ ശിവന്യയ്ക്ക് കൈമാറി.വാർഡ് മെമ്പർ ശ്രീ.ഗോപാലകൃഷ്ണൻ കളവയൽ, പിടിഎ വൈസ് പ്രസിഡന്റ് നാരായണൻ കളവയൽ അധ്യാപകരായ ശരത് എസ്, രാജേഷ് കുമാർ വി എന്നിവർ സംസാരിച്ചു.
<gallery mode="Packed">
പ്രമാണം:11072 school olympics 6.jpg|ദേശീയ വടംവലി താരം  ശ്രീജേഷ് മീത്തൽ  ദീപശിഖ തെളിയിക്കുന്നു
പ്രമാണം:11072 schoololympics5.jpg|ഹെഡ്മാസ്റ്റർ ഇൻ ചാർജ് നളിനി ടീച്ചർ ദീപശിഖ ഏറ്റുവാങ്ങുന്നു 
പ്രമാണം:11072 school olympics7.jpg|സ്പോർട്സ് ക്യാപ്റ്റൻ ശിവന്യ ഹെഡ്മാസ്റ്ററിൽ നിന്ന്  ദീപശിഖ ഏറ്റുവാങ്ങുന്നു
പ്രമാണം:11072 school Olympic 4.jpg|ദീപശിഖ പ്രയാണം
പ്രമാണം:11072 school olympics 4.jpg|ഒളിമ്പിക്സ്  പ്രതിജ്ഞ
പ്രമാണം:11072 school olympics 1.jpg
</gallery>
== '''ജെ ആർ സി  കുട്ടികളുടെ വയനാട് കരുത്തലിന് കരുത്ത് പകരാൻ സമ്പാദ്യ കുടുക്കയുമായി അവരെത്തി.''' ==
സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട് സഹായനിധിയിലേക്ക് ധനസമാഹരണം നടത്തുമ്പോൾ അതിലേക്ക് എന്ത് നൽകുമെന്ന ചിന്തയിൽ അവരുടെ മനസ്സിൽ ആദ്യം വന്നത് സൈക്കിൾ വാങ്ങിക്കാൻ വേണ്ടി സ്വരുക്കൂട്ടിയ സമ്പാദ്യ കുടുക്ക ആയിരുന്നു. അങ്ങനെ ഏറെ നാളെത്തെ ആഗ്രഹം സാധിക്കാനായി മാസങ്ങളായി നുള്ളിപ്പെറുക്കി വച്ച സമ്പാദ്യ കുടുക്കയുമായാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അമൽദേവ് കെ വി, സഹോദരൻ നാലാം ക്ലാസ്സുകാരൻ ആദിദേവ് കെ വി, നാലാം ക്ലാസ്സിലെ തന്നെ വിവാൻ രതീഷ് എന്നിവരെത്തിയത്. സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്പാദ്യ കുടുക്ക വയനാട്ടിൽ വേദനിക്കുന്നവർക്ക് സ്വാന്തനമേകാൻ ഹെഡ്മാസ്റ്റർ ശ്രീ. പത്മനാഭൻ കെ വി യ്ക്ക്  കൈമാറി. സ്കൂളിലെ മുഴുവൻ കുട്ടികളും,അധ്യാപകരും  ജെ ആർ സി യുടെ പ്രവർത്തനത്തിൽ പങ്കാളികളായി.
<gallery mode="Packed">
പ്രമാണം:11072 JRC wayanadlandslid1.jpg|ജെ ആർ സി കുട്ടികൾ സമാഹരിച്ച തുക ഹെഡ്മാസ്റ്ററെ ഏൽപ്പിക്കുന്നു
പ്രമാണം:11072 wayanadlandslid3.jpg|വായനാടിനൊപ്പം ഞങ്ങളും
പ്രമാണം:11072 wayanadlandslid2.jpg|സമ്പാദ്യ കുടുക്കകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങുന്നു.
</gallery>
== '''സ്നേഹ റാലി''' ==
ഹിരോഷിമ നാഗസാക്കി അനുസ്മരണത്തോടനുബന്ധിച്ച്  കൊളത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർത്ഥികൾ  സ്നേഹ സന്ദേശ റാലി നടത്തി.  സ്നേഹ ഗീതങ്ങൾ  ആലപിച്ച്  പ്ലക്കാർഡുകൾ ഏന്തി  എല്ലാ ക്ലാസുകളിലും  സ്നേഹ സന്ദേശങ്ങൾ കൈമാറി. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി റാലി ഫ്ലാഗ് ഓഫ്  ചെയ്തു.
<gallery mode="Packed">
പ്രമാണം:11072 hiroshima nagasaki day1.jpg
പ്രമാണം:11072 sneharali.jpg
</gallery>
== '''സ്വാതന്ത്ര ദിനാഘോഷം''' ==
ഈ വർഷത്തെ സ്വാതന്ത്രദിനഘോഷം വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ  പത്മനാഭൻ കെ.വി സ്കൂൾ അസംബ്ലിയിൽ വച്ച്  ദേശീയ പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, എസ് എം സി  ചെയർമാൻ എ.നാരായണനും സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെമ്പർ  ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തിൽ  ഓരോ ക്ലാസിലും  മികവുപുലർത്തിയ കുട്ടികൾക്കും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  ആതിരയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ  ആതിര എൻഡോവ്മെന്റും, ഒമ്പതാം ക്ലാസിലെ  മികച്ച  അഞ്ചു കുട്ടികൾക്ക്  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും  അധ്യാപകനുമായിരുന്ന ബാലകൃഷ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ്  ചടങ്ങിൽ വച്ച് നൽകി. എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ  കുട്ടികളുടെ  ദേശഭക്തിഗാനവും, നൃത്തവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും  പിടിഎയുടെ  നേതൃത്വത്തിൽ  പായസ വിതരണം നടത്തി.
<gallery mode="Packed">
പ്രമാണം:11072 independanceday5.jpg
പ്രമാണം:11072 independanceday3.jpg
പ്രമാണം:11072 independanceday1.jpg
പ്രമാണം:11072 independanceday 2.jpg
പ്രമാണം:11072 independenceday4.jpg
</gallery>
== '''ചിങ്ങപ്പുലരിയെ വരവേറ്റ്  കൊളത്തൂർ സ്കൂളിലെ കുട്ടികൾ''' ==
ഈ വർഷത്തെ കർഷകദിനം  സമുചിതമായി ആചരിച്ചു. കൊളത്തൂരിലെ കർഷകൻ  കുഞ്ഞിത്തീയ്യനെ  അസംബ്ലിയിൽ വെച്ച് എസ്എംസി ചെയർമാൻ എ നാരായണൻ കളവയൽ പൊന്നാടയണിയിച്ച്  ആദരിച്ചു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ.വി, വിദ്യാർത്ഥികളായ  ആദിദേവ്,കിരൺ കൃഷ്ണ  ആഗ്നേയ തുടങ്ങിയവർ  സംസാരിച്ചു. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ  പച്ചക്കറി തോട്ടം ചിങ്ങം ഒന്നിന്  വെള്ളരി  നട്ടു  കൊണ്ട് തുടക്കം കുറിച്ചു.
<gallery mode="Packed">
പ്രമാണം:11072 karshakadinam2.jpg
പ്രമാണം:11072 karshakadinam1.jpg
പ്രമാണം:11072 vellarykrishi1.jpg
</gallery>
</gallery>
223

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514750...2553797" എന്ന താളിൽനിന്ന് ശേഖരിച്ചത്