"എ.എൽ.പി.എസ് കല്ലേപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 98: | വരി 98: | ||
* വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | * വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | ||
* ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | * ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം . | ||
* {{ | * {{Slippymap|lat=10.671433|lon=76.442998 |zoom=18|width=full|height=400|marker=yes}} |
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കല്ലേപ്പാടം | |
---|---|
വിലാസം | |
കല്ലേപ്പാടം എ .എൽ .പി .എസ് കല്ലായിപ്പാടം , കല്ലേപ്പാടം പി.ഒ. , 680587 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | alpslKallaipadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24625 (സമേതം) |
യുഡൈസ് കോഡ് | 32071302001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഴയന്നൂർപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്ത കെ.ജെ |
പി.ടി.എ. പ്രസിഡണ്ട് | സാബു വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ചെമ്പകം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കല്ലേപ്പാടം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .
ചരിത്രം
എല്ലാ വിഭാഗം ജനങ്ങളിലും വിദ്യാഭ്യാസം എത്തിക്കുന്നതിനുവേണ്ടി സമൂഹത്തിലെ പ്രധാന വ്യക്തികളായ മരയ്ക്കാർ റാവുത്തർ,ശങ്കുണ്ണി മേനോൻ,കുറുപ്പത്ത് ഗോപാലൻ മാസ്റ്റർ,തുടങ്ങിയവരുടെ ശ്രമഫലമായി 28/ 04/ 1930 ഇൽ ഈ സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്തു സെയ്ദുമ്മ ,പാത്തുമ്മ ,പാത്തു ,മുരുകൻ തുടങ്ങി 95 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി .പഴയന്നൂർ പഞ്ചായത്തിന്റെ വാർഡ് 5 ൽ കിഴക്കേ അറ്റത്തായി ഗായത്രി പുഴയ്ക്ക് സമീപം പഴയന്നൂർ പാലക്കാട് മെയിൻ റോഡിൻറെ തെക്കുവടക്കു ഭാഗത്തു കല്ലേപ്പാടം സ്കൂൾ സ്ഥിതി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
110 സെന്റിൽ സ്ഥിതി ചെയ്യുന്ന ചുറ്റു വേലികളോടു കൂടിയ സ്കൂളിന്റെ ഭൗതിക സാഹചര്യം കുട്ടികളുടെ പഠനത്തിന് അനുയോജ്യമാണ് . വിശാലമായ ക്ലാസ്സ്മുറികളും കൊച്ചു പൂന്തോട്ടങ്ങളും കുട്ടികൾക്ക് നല്ല.പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർതുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്.നല്ല ഒരു ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്ത്തിനു കുളിരും തണലും ഏകുന്നു.പ്രകൃതിയോട് ഇണങ്ങി പരിസരബന്ധിയായി പഠനം സാധ്യമാകുന്നു.ശുദ്ധ വെള്ള ത്തിനു ഫിൽറ്റർ ഉപയോഗിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെ അതികം മികവ് പുലർതുന്നു .കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു .സംഘഗാനം ,ദേശഭക്തിഗാനം,ലളിതഗാനം ,അറബിക് മത്സരയിനങ്ങൾ എന്നിവയിൽ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാറുണ്ട്. കൂടാതെ സ്കൂള് തലത്ത്തിൽ സ്പോർട്സ് ആൻഡ് ഗെയിംസ് ഇനങ്ങളിലും കുട്ടികൾ മികവ് പുലർത്തുന്നു.എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.പൊതുവിജ്ഞാനം, ഇഗ്ലീഷ് ഫെസ്റ്റ്,ഗണിത വിജയം എന്നിവയെ കൂടാതെ വായനയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വായിക്കാം വളരാം എന്ന പ്രവർത്തനങ്ങളും നടത്തി വരുന്നു.വാർഷികാഘോഷങ്ങൾ എല്ലാ നല്ലവരായ രക്ഷിതാക്കളെയും, ജനപ്രതിനിധികളെയും,നാട്ടുകാരെയും നാടിൻറെ ആഘോഷമാക്കാൻ പ്രേരണ നൽകുന്നു .
മുൻ സാരഥികൾ
പാറുക്കുട്ടി
കമലം
ചിന്നമ്മ 1987-2005
അരവിന്ദാക്ഷൻ 2005-2007
ഷീല CK 2007-2021
ശാന്ത കെജെ 2021-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം .
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്,ഓട്ടോ മാർഗം എത്താം .
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24625
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ