"പെരുവങ്ങൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ ഗ്രാമ സമുച്ചയത്തിന് പറഞ്ഞാൽ തീരാത്ത പഴങ്കഥകളുണ്ട്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശകരമായ അനുഭവമുണ്ട്. നാൽപ്പത് അമ്പതുകാലത്തെ കർഷകസമരത്തിന്റെ വീരഗാഥകളുണ്ട്. രാഷ്ട്രീയപ്പോരാട്ടങ്ങളുടെ നിണപ്പാടുകളുണ്ട്. ഗ്രന്ഥശാല പ്രവർത്തനത്തിന്റെയും അദ്ധ്യാപക സംഘടനയുടെയും ആരംഭകാല കൈത്തിരിയുണ്ട്. അവ ഇന്നും പഴയതലമുറയുടെ സ്മരണകളിൽ പച്ചപിടിച്ചു നിൽക്കുന്നുണ്ട്.
{{PSchoolFrame/Header}}
 
ഗുരുകുല സമ്പ്രദായത്തിന് ശേഷം സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ് നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും താഴ്ന്ന ജാതിക്കാർക്കും വിദ്യാഭ്യാസം നിഷേധിച്ചകാലഘട്ടം. ബ്രാഹ്മണമേധാവിത്വം കൊടികുത്തിവാഴുന്ന കാലം. അറിവിന്റെ താക്കോലായ 'അക്ഷരം' സ്വായത്തമാക്കാൻ നാട്ടുമ്പുറത്തുകാരും കുഗ്രാമങ്ങളിലുമുളള ജനങ്ങളും വെമ്പൽകൊണ്ടു. സ്വാതന്ത്ര്യസമരത്തിന്റെയും കർഷകസമരത്തിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും പാരമ്പര്യമുളള ഇവിടുത്തെ ജനത അക്ഷരത്തിന്റെയും അറിവിന്റെയും പ്രാധാന്യത്തിൽ അടിയുറച്ചു വിശ്വസിച്ചു. ആ കാലഘട്ടത്തിലാണ് പെരുവങ്ങൂർ എന്ന തികച്ചും അവികസിതമായ ഈ ഉൾനാടൻ പ്രദേശത്ത് ഒരു വിദ്യാലയം രൂപപ്പെട്ട് പ്രവർത്തനമാരംഭിക്കുന്നത്.
 
1929ലാണ് പെരുവങ്ങൂർ എ.എൽ.പി. സ്കൂൾ സ്ഥാപിതമാവുന്നത്. പെരുവങ്ങൂർ പ്രദേശത്തെ പ്രമുഖ കർഷകകുടും ബത്തിലംഗമായിരുന്ന ശ്രീ. ടി. ഒതേനൻ മാസ്റ്റർ വേളത്തെ പൊറമ്പാത്ത് കുട്ടഞ്ചേരി നാരായണൻ മാസ്റ്റർ എന്നിവരാണ് സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്തത്. 29ൽ ചെക്കിക്കടവ് പ്രദേശത്തെ പീടികമാടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം മൂന്നുമാസത്തിനുള്ളിൽ സ്വന്തമായി സ്ഥലവും  കെട്ടിടവും സമ്പാദിച്ച് ഇന്നുകാണുന്ന സ്ഥലത്തേക്കു മാറ്റി. " പെരുവങ്ങൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ' എന്നായിരുന്നു പേര്.
 
ആദ്യവർഷത്തിൽ തന്നെ 47 പേർ സ്കൂളിൽ ചേർന്നതായി കാണുന്നു. അവരിൽ 18 പേർ പെൺകുട്ടികളാണ് ആദ്യം സ്കൂളിൽ ചേർന്ന കുട്ടി ആലിക്കുഞ്ഞി ചെക്കിലെടത്ത് പുതിയ പുരയിൽ ആണ്. ശ്രീമാന്മാർ ടി. ഒതേനൻ നമ്പ്യാർ, കെ. നാരായണൻ നായർ, ടി. കേളപ്പൻ നമ്പ്യാർ, എം.കെ. ഗോപാലൻ മാസ്റ്റർ, ചാത്തൂട്ടി മാസ്റ്റർ, ടി. ഗോവിന്ദൻ മാസ്റ്റർ എന്നിവരൊക്കെ ഓരോ കാലത്തായി ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിച്ചവരാണ്.
 
കർഷകസംഘം, കമ്മ്യൂണിസ്റ്റ് പാർട്ടി, അദ്ധ്യാപക സംഘടന എന്നിവയുടെ സജീവ പ്രവർത്തകരും നേതാക്കന്മാരുമായിരുന്നു അധ്യാപകരിൽ പലരും. അവയിലൊക്കെ നേതൃത്വപരമായ പങ്കുവഹിച്ച ശ്രീ. ടി. ഒതേനൻ നമ്പ്യാർ പ്രത്യേകം സ്മരണീയനാണ്.
 
ഈ പ്രദേശത്തെ ആദ്യവായനശാലയായ വേളം പൊതു ജനവായനശാലയുടെ സ്ഥാപകരിൽ ഒന്നാമനും അദ്ദേഹമായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് സ്കൂൾ വിദ്യാർത്ഥികളുടെ ബാലസംഘം ഈ പ്രദേശത്ത് സജീവ മായിരുന്നു. അതിന്റെ സംഘാടകനെന്ന നിലയിൽ മുഴുവൻ നാട്ടുകാരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ എം.വി. ഗോപാലനെ ജനങ്ങൾ ഇന്നും ഓർക്കുന്നു. പാടിക്കുന്ന് വെടിവെപ്പിൽ രക്തസാക്ഷിയായ ഗോപാലൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ആദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തിയിരുന്ന കോലടിയും, കോൽക്കളിപ്പാട്ടുകളും 40-45 കാലത്ത് ഇവിടുത്തെ വിദ്യാർത്ഥിയായിരുന്ന ശ്രീ. എം. നാരായണൻ നമ്പ്യാർ കൗതുകപൂർവ്വം സ്മരിക്കുന്നു.
 
“ജപ്പാൻ വരുന്നു പിടി പിടി വിടല്ല അടിയടി കോലടി തലപൊളിയട്ടെ” എന്നു തുടങ്ങുന്ന കോലടിപ്പാട്ട് പൂർവ്വ വിദ്യാർത്ഥികളുടെ സ്മരണയിലുണ്ട്.
 
ഈ വിദ്യാലയത്തിലെ ജനകീയ പ്രവർത്തകരായിരുന്ന ഭൂരിഭാഗം അദ്ധ്യാപകരുടെയും പേരിൽ കേസ്, വാറണ്ട് സർട്ടിഫിക്കറ്റ് കേൻസലേഷൻ എന്നിവയുണ്ടായിരുന്നതിനാൽ 1949-50 കാലത്ത് അൽപ്പകാലം സ്കൂൾ പ്രവർത്തനം നടത്താൻ കഴിയാതെ വന്നു. പിന്നീട് സ്കൂൾ മാനേജ്മെന്റ് ശ്രീ. കെ. നാരായണൻ നായരിലേക്ക് മാറ്റിയശേഷമാണ് സ്കൂൾ തുടർന്ന് പ്രവർത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് സമ്മതിച്ചത്.
 
അവികസിതമായ ഒരു പ്രദേശത്ത് വിദ്യയുടെ വെളിച്ചം എത്തിക്കുന്നതിൽ ഈ സ്ഥാപനത്തിനുണ്ടായ വിജയം ജനങ്ങളുടെയും നേതാക്കന്മാരുടെയും കൂട്ടായ പരിശ്രമഫലമാണ്. വിദ്യാലയത്തിന്റെ വളർച്ചയോടൊപ്പം നാടിന്റെ മോചനവും സ്വപ്നം കണ്ട് അദ്ധ്യാപകരുടെ അക്ഷീണപ്രവർത്തനമാണ് മയ്യിൽ പഞ്ചായത്തിലെ വിദ്യാലയങ്ങളിൽനിന്ന് ഈ സ്ഥാപനത്തെ വേർതിരിച്ചു നിർത്തിയിരുന്നത്. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ നമ്മുടെ സ്കൂളിൽ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. പുതുക്കിപ്പണിത കെട്ടിടത്തിലെ ഹൈടെക്ക് ക്ലാസ് മുറികൾ, കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാനുളള കക്കൂസ്, മൂത്രപ്പുര, കളിസ്ഥലം, വാഹന സൗകര്യം, സ്റ്റേജ്, ശുദ്ധജല പൈപ്പുകൾ, പാചകശാല, വായനശാല & ഗ്രന്ഥാലയം, സിമെന്റ് ബഞ്ചുകൾ, പൂന്തോട്ടം തുടങ്ങിയവ നമ്മുടെ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. ഈ സൗകര്യ ങ്ങൾ എല്ലാം ഒരുക്കിയതിന് പുറമെ വർഷം തോറും ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി യൂനിഫോം നൽകിവരുന്നതും സ്കൂൾ മാനേജരായ ശ്രീ. കെ. ലക്ഷ്മണനാണ് കൂടാതെ സ്ഥാപക മാനേജറും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ. നാരായണൻ മാസ്റ്ററുടെ പേരിലുളള ഒരു എൻഡോവ്മെന്റും ഒന്നു മുതൽ നാലാംതരം വരെയുള്ള ക്ലാസുകളിലെ മിടുക്കരായ കുട്ടികൾക്ക് നൽകിവരുന്നു.
 
സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന സുശക്തമായൊരു അദ്ധ്യാപക-രക്ഷാകർത്തൃസമിതി ഈ വിദ്യാലയത്തിനുണ്ട്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പി.ടി.എ. വഹിക്കുന്ന പങ്ക് ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല. പി.ടി.എ.യ്ക്ക് പുറമെ മദർ പി.ടി.എ., എസ്.എസ്.ജി, എസ്.ആർ.ജി., തുടങ്ങിയവയും സജീവമാണ്. ശ്രീ. പി. ലക്ഷ്മണൻ, വണ്ടി തിന് ശ്രീമതി ഷൈനി മോഹൻ എന്നിവർ യഥാ ക്രമം പി.ടി.എ. പ്രസിഡണ്ടും, മദർ പി.ടി.എ നില പ്രസിഡണ്ടുമാണ്.
 
അദ്ധ്യാപകരുടെ ആത്മാർത്ഥമായ പരിശ്രമവും, രക്ഷിതാക്കളുടേയും, നാട്ടുകാരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും ഉള്ളതുകൊണ്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ  മികച്ച നിലവാരം ഉണ്ടാക്കാൻ ഇപ്പോൾ സാധിച്ചി ട്ടുണ്ട്. പുതിയ പാഠ്യപദ്ധതിയനുസരിച്ച് തികച്ചും ശിശുകേന്ദ്രീകൃതമായി വൈജ്ഞാനിക, സഹ വൈജ്ഞാനിക പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്.
 
ഈ സ്ഥാപനത്തിൽ നിന്ന് വിദ്യയുടെയും ജീവിതത്തിന്റെയും ആദ്യ പാഠങ്ങളഭ്യസിച്ച നിരവധി വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തുറകളിൽ മുന്നേറുന്ന കാഴ്ച സ്ഥാപകതലമുറയുടെ സ്വപ്നങ്ങളെ സഫലമാക്കുന്നവയാണ്. ജനതയുടെ മോചനം വിദ്യയിലൂടെ' അതായിരുന്നു ആ സ്വപ്നം.
 
“ഒരു വിദ്യാലയത്തിന്റെവാതിൽ തുറക്കുന്നവൻ ഒരു കാരാഗൃഹവാതിൽ അടക്കുന്നു” എന്ന ചൊല്ല് എത അന്വർത്ഥമാണെന്നറിയാൻ ഇത്തരം ഗ്രാമീണ വിദ്യാലയങ്ങളുടെ ചരിത്രം പഠിച്ചാൽ മതി.{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പെരുവങ്ങൂർ
|സ്ഥലപ്പേര്=പെരുവങ്ങൂർ
വരി 58: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം 1-10=72
|പെൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=72
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 75: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു പി പി
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു പി പി
|പി.ടി.എ. പ്രസിഡണ്ട്=ലതീഷ് കെ
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=കവിതമേഹേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഘാന പി വി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=13824-peruv-schoolphoto.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=13824 logo .bmp
|logo_size=50px
|logo_size=50px
|box_width=350px
|box_width=350px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വളപട്ടണം പുഴ കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് വഴിമാറി ഒഴുകുന്നു. അതിന്റെ തെക്കേക്കരയിൽ അർദ്ധവൃത്താകൃതിയിൽ രണ്ട് മൂന്ന് ഗ്രാമങ്ങൾ. കോട്ടയാട്, പെരുവങ്ങൂർ , ഇരുവാപ്പുഴനനമ്പ്രം എന്നിവ. അതിർത്തി പശ്ചാത്തലത്തിൽ വേളം, മയ്യിൽ എന്നീ ഗ്രാമങ്ങളുടെ ഉയർന്ന പീഠഭൂമി പ്രദേശം. അൽപ്പം പടിഞ്ഞാറുമാറി കണ്ടക്കെ ഗ്രാമം. ഇതാണ് പെരുവങ്ങൂർ എ.എൽ.പി. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന്റെ നഖചിത്രം. ഇത് വെറും പുറം കാഴ്ചമാത്രം. [[പെരുവങ്കൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ|കൂടുതൽ വായിക്കുക....]]
വളപട്ടണം പുഴ കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് വഴിമാറി ഒഴുകുന്നു. അതിന്റെ തെക്കേക്കരയിൽ അർദ്ധവൃത്താകൃതിയിൽ രണ്ട് മൂന്ന് ഗ്രാമങ്ങൾ. കോട്ടയാട്, പെരുവങ്ങൂർ , ഇരുവാപ്പുഴനനമ്പ്രം എന്നിവ. അതിർത്തി പശ്ചാത്തലത്തിൽ വേളം, മയ്യിൽ എന്നീ ഗ്രാമങ്ങളുടെ ഉയർന്ന പീഠഭൂമി പ്രദേശം. അൽപ്പം പടിഞ്ഞാറുമാറി കണ്ടക്കെ ഗ്രാമം. ഇതാണ് പെരുവങ്ങൂർ എ.എൽ.പി. സ്കൂൾ നിൽക്കുന്ന പ്രദേശത്തിന്റെ നഖചിത്രം. ഇത് വെറും പുറം കാഴ്ചമാത്രം. [[പെരുവങ്കൂർ എ.എൽ.പി. സ്ക്കൂൾ, മയ്യിൽ/ചരിത്രം|കൂടുതൽ വായിക്കുക...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[13824praveshanolsavam4.resized.jpg]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 96: വരി 72:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
{{Slippymap|lat= 12.005171392676603|lon= 75.4584647998191 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462739...2527669" എന്ന താളിൽനിന്ന് ശേഖരിച്ചത്