"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 88: വരി 88:
<gallery mode="packed-hover">
<gallery mode="packed-hover">
35052_vayanakalari_2425.jpg
35052_vayanakalari_2425.jpg
</gallery>
== പേവിഷബാധ ബോധവത്ക്കരണം==

പേവിഷബാധ എങ്ങനെയൊക്കെ പകരാം എന്നും, വളർത്തുമൃഗങ്ങളെയും, തെരുവ് നായ്ക്കളെയും  കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി.എൽ ബോധവത്ക്കരണ ക്‌ളാസിലൂടെ മനസിലാക്കി കൊടുത്തു.

<gallery mode="packed-hover">
35052_rabies_awareness_2425_(3).jpg
35052_rabies_awareness_2425_(1).jpg
35052_rabies_awareness_2425_(2).jpg
35052_rabies_awareness_2425_(4).jpg
</gallery>
==ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം==

ഹെൽത്ത് ക്ലബ് ഉദ്‌ഘാടനം ഇത്തവണ നിർവ്വഹിച്ചത് ചെട്ടികാട് പി.എച്ച് സെന്ററിലെ ഡോക്ടർ അനന്യ ആയിരുന്നു. എക്കോ ക്ലബ് കൺവീനർ ശ്രീമതി . ഡാനി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെൽത്ത് സെന്ററിൽ നിന്ന് എത്തിയ JPHN ശ്രീമതി. മേനക ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ക്ലബ് കോർഡിനേറ്റർ ശ്രീമതി . പൂർണിമ ജി പ്രഭു യോഗത്തിന് നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. പേവിഷബാധയെ കുറിച്ച് ഡോക്ടർ അനന്യ സംസാരിച്ചു. തുടർന്ന് അധ്യാപകരും കുട്ടികളും ചേർന്ന് പ്രതിജ്ഞ എടുത്തു.

<gallery mode="packed-hover">
35052_health_club_inauguration_2425_(5).jpg
35052_health_club_inauguration_2425_(1).jpg
35052_health_club_inauguration_2425_(4).jpg
35052_health_club_inauguration_2425_(2).jpg
35052_health_club_inauguration_2425_(3).jpg
</gallery>
==പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന മത്സരം ==

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികൾക്ക് മനസിലാക്കി നൽകുന്നതിനായി പോസ്റ്റർ രചന മത്സരങ്ങൾ നടത്തപ്പെട്ടു. Global Warming എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ് മത്സരവും, save water, save life എന്ന വിഷയത്തിൽ പെയിന്റിംഗ് മത്സരവും ആണ് നടത്തപ്പെട്ടത്.

<gallery mode="packed-hover">
35052_poster_ecco_club_2424_(1).jpg
35052_poster_ecco_club_2424_(2).jpg
35052_poster_ecco_club_2424_(3).jpg
35052_poster_ecco_club_2424_(4).jpg
35052_poster_ecco_club_2424_(5).jpg
</gallery>
==പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ്  ==

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ നല്ല പാഠം ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പ്രകൃതിക്ക് വിനാശം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾ ശേഖരിച്ച ഉപയോഗശൂന്യമായ പേനകൾ പെൻബോക്സിൽ നിക്ഷേപിച്ചു. പഴയ ബാഗുകൾ, കുടകൾ, ഇൻസ്ട്രമെൻ്റ് ബോക്സുകൾ ,വസ്ത്രങ്ങൾഎന്നിവ ഉപയോഗിച്ച് കളിപ്പാട്ടങ്ങളും പാവകളും നിർമ്മിക്കാനും ശേഖരിച്ച പേനകൾ ഹരിത കർമ്മസേനയ്ക്ക് നല്കുവാനുംതീരുമാനിച്ചു. പരിസ്ഥിതി -ശാസ്ത്ര ക്ലബുമായി ചേർന്ന് ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന, നല്ല പാഠം കോ ഓർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

<gallery mode="packed-hover">
35052 plasticfree nallapadam 2425 (1).jpg
35052_plasticfree_nallapadam_2425_(2).jpg
35052_plasticfree_nallapadam_2425_(3).jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് പ്രേവേശന പരീക്ഷ ==

2024-25 അധ്യയന വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കണ്ടെത്തുവാനുള്ള സ്ക്രീനിംഗ് ടെസ്റ്റ് സ്കൂൾ ഐ.റ്റി ലാബിൽ നടന്നു. 125  കുട്ടികളാണ് പ്രേവേശന പരീക്ഷയിൽ പങ്കെടുത്തത്.

<gallery mode="packed-hover">
35052_lktest_2425_(1).jpg
35052_lktest_2425_(2).jpg
</gallery>
== പ്ലാസ്റ്റിക് ശേഖരണവും ഡ്രൈ ഡേ ആചരണവും  ==

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ട് വൃത്തിയാക്കുകയും പ്ലാസ്റ്റിക് ശേഖരണം നടത്തുകയും ചെയ്തു. ഇതിനൊപ്പം തന്നെ ഇക്കോ ക്ലബ് അംഗങ്ങൾ ഡ്രൈ ഡേ ആചരണവും നടത്തി.

<gallery mode="packed-hover">
35052_dryday_2425_(1).jpg
35052_dryday_2425_(2).jpg
35052_dryday_2425_(3).jpg
</gallery>
== വായനാ മാസാചരണം  ==

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്ക്കൂളിൽ വായനാ മാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു. യുവ എഴുത്തുകാരായ അജീഷ് കറുകയിൽ, ജിഷ ഉമേഷ് എന്നിവരെ ആദരിച്ചു. സ്ക്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന , പി.ടി.എ പ്രസിഡൻ്റ് ജയൻ തോമസ്, അധ്യാപകരായ അനിമോൾ കെ.എൻ, നിഷ കെ.റ്റി, മേരി ഷൈനി നല്ല പാഠം കോ ഓർഡിനേറ്റർമാരായ വിവേക് വിക്ടർ, ജീസസ് റേ കുന്നേൽ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ വായനാദിന ഗാനം ആലപിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

<gallery mode="packed-hover">
35052_vayanadinam_2425_(2).jpg
35052_vayanadinam_2425_(3).jpg
35052_vayanadinam_2425_(5).jpg
35052_vayanadinam_2425_(6).jpg
35052_vayanadinam_2425_(8).jpg
35052_vayanadinam_2425_(9).jpg
</gallery>
== ഇക്കോ ക്ലബ് ഉദ്‌ഘാടനം==

പരിസ്ഥിതി പാഠങ്ങളുടെ പുത്തനറിവുകളിലേയ്ക്ക് ഈ അധ്യയന വർഷത്തിലെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ വാതിൽ തുറന്നു.  ഇക്കോ ക്ലബ് കൺവീനർ ശ്രീമതി ഡാനി ജേക്കബ് സ്വാഗതം ആശംസിച്ചു. പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ഉദ്‌ഘാടന കർമം നിർവ്വഹിച്ചത്. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി. എൽ , സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ വി.ജെ എന്നിവർ ആശംസകൾ അർപ്പിക്കുകയും, സമ്മാനവിതരണം നടത്തുകയും ചെയ്തു. പ്രകൃതി സേവനങ്ങളുടെ മൂല്യം വിളിച്ചോടുന്ന നൃത്താവിഷ്‌ക്കാരം, മൈം , നാടൻപാട്ട് എന്നിവ അവതരിപ്പിക്കപ്പെട്ടു . ശ്രീമതി . ടെസി ജോസ് കൃതജ്ഞത അർപ്പിച്ചു.

<gallery mode="packed-hover">
35052_eco_club_ingn_2425_(1).jpg
35052_eco_club_ingn_2425_(3).jpg
35052_eco_club_ingn_2425_(4).jpg
35052_eco_club_ingn_2425_(5).jpg
35052_eco_club_ingn_2425_(6).jpg
35052_eco_club_ingn_2425_(9).jpg
</gallery>
== പരിസ്ഥിതിദിന ക്വിസ് ==

ഇക്കോ ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിസ്ഥിതിദിന ക്വിസ് സംഘടിപ്പിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയും , ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് ആണ് ക്വിസ് നടത്തിയത്. 105  കുട്ടികൾ ആണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് വളരെയധികം വിജ്ഞാനപ്രദമായിരുന്നു പരിസ്ഥിതിദിന ക്വിസ്.

<gallery mode="packed-hover">
35052_eccoquiz_2425_(1).jpg
35052_eccoquiz_2425_(2).jpg
35052_eccoquiz_2425_(3).jpg
</gallery>
== Knowledge ക്ലബ് ഉദ്‌ഘാടനം ==

2024 -25 അധ്യനവർഷത്തെ knowledge ക്ലബ്ബിന്റെ ഉദ്‌ഘാടനം പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി.ആർ നിർവ്വഹിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക ശ്രീമതി.  റാണിമോൾ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകനായ ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി.

<gallery mode="packed-hover">
35052_knowledgeclub_2425_(1).jpg
35052_knowledgeclub_2425_(2).jpg
35052_knowledgeclub_2425_(3).jpg
35052_knowledgeclub_2425_(4).jpg
35052_knowledgeclub_2425_(5).jpg
</gallery>
==അന്താരാഷ്ട്ര യോഗ ദിനം ==

സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന യോഗാ ദിന സന്ദേശം നൽകി.
യോഗാസനത്തിന്റെ വിവിധ പോസ്റ്ററുകൾ  കുട്ടികൾ അവതരിപ്പിച്ചു

<gallery mode="packed-hover">
35052_yoga_day_2425_(1).jpg
35052_yoga_day_2425_(2).jpg
35052_yoga_day_2425_(4).jpg
35052_yoga_day_2425_(5).jpg
</gallery>
==മെറിറ്റ് അവാർഡ് ==

2024 എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 107 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഐ.എ.എസ് ടോപ്പർ ആയ അഡ്വ: പാർവ്വതി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പൂങ്കാവ് സഹവികാരി റവ: ഫാ: ബെനസ്റ്റ് ചക്കാലയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീമതി. പി.പി സംഗീത, ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ. റിയാസ് ആർ, സ്‌കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ്, വാർഡ് മെമ്പർ ആയ ശ്രീമതി. ജാസ്മിൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സിനോ വി . എ നന്ദി അർപ്പിച്ചു .

<gallery mode="packed-hover">
35052_meriteve_2425_(6).jpg
35052_meriteve_2425_(7).jpg
35052_meriteve_2425_(5).jpg
35052_meriteve_2425_(9).jpg
35052 meriteve 2425 (10).jpg
</gallery>
==ലോക ലഹരിവിരുദ്ധദിന ബോധവത്ക്കരണ ക്ലാസ് ==

ലോക ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് കേരള പോലീസ് ഡിപ്പാർട്മെന്റ്- നെ പ്രതിനിധീകരിച്ച് ആലപ്പുഴ നാർകോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിയുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദക്കി ബോധവൽക്കരണ ക്ലാസ്സ്‌ എടുക്കുക യുണ്ടായി.ബഹുമാനപ്പെട്ട ആലപ്പുഴ DYSP പങ്കജാക്ഷൻ സർ ഉൽഘാടനം നിർവഹിച്ചു. സീനിയർ CPO ശാന്തകുമാർ സർ ആണ് ക്ലാസ്സ്‌ നയിച്ചത്.തുടർന്ന് ലഹരിയുടെ CARRIERS ൽ നിന്നും കുട്ടികൾ അകലം പാലിക്കണം എന്നും, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏതു മാർഗേന പ്രതിരോധം തീർക്കണം എന്നും സീനിയർ CPO അഫ്സൽ സർ നിർദേശം നൽകുകയും ചെയ്തു.

<gallery mode="packed-hover">
35052_lahariawareness_2425_(1).jpg
35052_lahariawareness_2425_(2).jpg
35052_lahariawareness_2425_(4).jpg
35052_lahariawareness_2425_(5).jpg
35052 lahariawareness 2425 (6).jpg
35052_lahariawareness_2425_(8).jpg
35052_lahariawareness_2425_(9).jpg
</gallery>
==ബോധവത്ക്കരണ ക്ലാസ് - Adolescence ==

കൗമാരപ്രായം എന്ന് പറയുന്നത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടമാണ്. ഹോർമോൺ മാറ്റങ്ങൾ കാരണം കുട്ടികൾ കുട്ടികൾ ശാരീരികവും വൈകാരികവുമായ നിരവധി മാറ്റങ്ങൾ നേരിടുന്നു. ഈ പ്രായത്തിൽ ആവശ്യങ്ങളും പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള ഏക മാർഗം അവയെക്കുറിച്ച് അറിയുകയും അവയെ നേരിടാൻ പഠിക്കുകയും ചെയ്യുക എന്നതാണ്. ഇത്തരത്തിലൊരു ബോധവത്ക്കരണം ചെട്ടികാട് പി എച്ച് സെന്ററിന്റെ സഹകരണത്തോടെ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

<gallery mode="packed-hover">
35052_adolescence_health_(1).jpg
35052_adolescence_health_(2).jpg
35052_adolescence_health_(3).jpg
</g'''allery>
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==

മാത്‍സ് ക്ലബിന്റെ ഉദ്‌ഘാടനം മുൻ ഹെഡ്മിസ്ട്രസും മാത്‍സ് അധ്യാപികയുമായിരുന്ന സിസ്റ്റർ സിന്ത നിർവ്വഹിച്ചു. മാത്‍സ് അധ്യാപിക ശ്രീമതി. ലിൻസി സ്വാഗതം ആശംസിച്ചു. സീനിയർ സ്റ്റാഫ് ആയ ശ്രീ. സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു. ഗണിത അധ്യാപകരായ ശ്രീമതി . ഷെറിൻ ഷൈജു, ശ്രീ. രാകേഷ് ആർ എന്നിവർ സന്നിഹിതരായിരുന്ന യോഗത്തിന് ശ്രീമതി. ട്രീസ വർഗീസ് നന്ദി അറിയിച്ചു.

<gallery mode="packed-hover">
35052_mathsclub_(1).jpg
35052_mathsclub_(2).jpg
35052_mathsclub_(3).jpg
35052_mathsclub_(5).jpg
</gallery>
==പെയിന്റിംഗ് മത്‌സരം ==

ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും hand writing മത്സരവും നടത്തപ്പെട്ടു.

<gallery mode="packed-hover">
35052_drawing_artsclub_(1).jpg
35052_drawing_artsclub_(2).jpg
35052_drawing_artsclub_(3).jpg
35052_drawing_artsclub_(4).jpg
</gallery>
==  പി റ്റി എ ജനറൽ ബോഡി ==

2024 -25 അധ്യയന വർഷത്തെ പി റ്റി എ ജനറൽ ബോഡി യോഗം ജൂലൈ 6 ന് നടത്തപ്പെട്ടു.  കുട്ടികളുടെ സർവതോമുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കാൻ വേണ്ട പ്രധാന കാര്യങ്ങൾ  യോഗത്തിൽ ചർച്ച ചെയ്തു. രക്ഷാകർത്താക്കൾക്കായി മുൻ എസ് എസ് എ പ്രോജക്ട് ഡയറക്ടർ ആയിരുന്ന ശ്രീ. സുരേഷ് കുമാർ സാർ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ സന്ദേശം ഫാ. ജോസഫ് വയലാട്ട് നൽകി. പുതിയ പി.റ്റി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. പൊതുവായ ചർച്ചകൾക്ക് ശേഷം യോഗം അവസാനിച്ചു.

<gallery mode="packed-hover">
35052_pta_gpta_2425_(1).jpg
35052_pta_gpta_2425_(4).jpg
35052_pta_gpta_2425_(5).jpg
35052_pta_gpta_2425_(6).jpg
35052_pta_gpta_2425_(7).jpg
</gallery>
</gallery>
3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2493423...2516633" എന്ന താളിൽനിന്ന് ശേഖരിച്ചത്