"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
</gallery>
</gallery>


== '''അന്താരാഷ്ട്ര യോഗദിനം''' ==
== '''ക്വിസ് പ്രോഗ്രാം ആരംഭിച്ചു.''' ==
<gallery mode="packed" heights="140">
പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ്  എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു.
[[പ്രമാണം:15222quiz.jpg|ലഘുചിത്രം|നടുവിൽ]]
 
== '''ജ‍ൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.വിവിധ യോഗ മുറകളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്ക് അനുയോജ്യമായ യോഗ രീതികൾ വീഡിയോയുടെ സഹായത്തോടെ പരിശീലിപ്പിച്ചു.ഉച്ചയ്ക്കുശേഷം 3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ഡ്രിൽ പരിശീലനം നൽകി.<gallery mode="packed" heights="120">
പ്രമാണം:15222yoga24.jpg
പ്രമാണം:15222yoga24.jpg
പ്രമാണം:15222yoga24a.jpg
പ്രമാണം:15222yoga24a.jpg
പ്രമാണം:15222yoga24b.jpg
പ്രമാണം:15222yoga24b.jpg
</gallery>
</gallery>
== '''ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം''' ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,വാർഡ് മെമ്പർ സജി യുഎസ് ,മുഖ്യാതിഥി രാജി അഭിലാഷ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ ചുവർ പത്രികയാക്കി മാറ്റി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.[[പ്രമാണം:15222lahari24.jpg|ലഘുചിത്രം|നടുവിൽ]]
== '''വിദ്യാരംഗം കലാ സാഹിത്യവേദി''' ==
എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി  എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു.
<gallery heights="160" mode="packed">
പ്രമാണം:15222vidyarangam1.jpg
പ്രമാണം:15222vidyarangam.jpg
</gallery>
== '''ഡോക്ടർസ് ഡേ''' ==
2024 ജൂലൈ ഒന്നാം തീയതി ഡോക്ടർമാരുടെ ദിനം വിദ്യാലയത്തിൽ ആചരിച്ചു. പശ്ചിമ ബംഗാളിലെ ഡോക്ടർ ആയിരുന്ന ബിദൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം ദേശീയതലത്തിൽ ആചരിച്ചുവരുന്ന ഡോക്ടർസ് ഡേ യുടെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. സമൂഹത്തിൽ ഡോക്ടർമാർ ചെയ്തുവരുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും അവർക്കുള്ള ആദരം അറിയിച്ചും വിദ്യാർത്ഥികൾ പോസ്റ്റർ തയ്യാറാക്കി. വർത്തമാന കാലത്ത് ഡോക്ടർമാർ നേരിടുന്ന അക്രമങ്ങൾക്കെതിരെ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം  ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
1,894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2501955...2515655" എന്ന താളിൽനിന്ന് ശേഖരിച്ചത്