"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
== '''ജ‍ൂൺ 5 പരിസ്ഥിതി ദിനം''' ==
== '''ജ‍ൂൺ 5 പരിസ്ഥിതി ദിനം''' ==
2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്,  എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.  
2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട്  ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്,  എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.  
<gallery mode="packed" heights="160">
<gallery mode="packed" heights="150">
പ്രമാണം:15222june5b.jpg
പ്രമാണം:15222june5b.jpg
പ്രമാണം:15222june5c.jpg
പ്രമാണം:15222june5c.jpg
പ്രമാണം:15222june5a.jpg
പ്രമാണം:15222june5a.jpg
പ്രമാണം:15222june24-25.jpg
പ്രമാണം:15222june24-25.jpg
</gallery>
== '''പേവിഷബാധ പ്രതിരോധം''' ==
പേവിഷബാധ 100  ശതമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന‍ും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി 13/06 2024 വ്യഴം  സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റ‍ു വളർത്തു മ‍ൃഗങ്ങൾ എന്നിവയിൽ നിന്ന‍ും  കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ പടിഞ്ഞാറത്തറ J H I  ഖമറ‍ുന്നിസ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി.
<gallery mode="packed" heights="150">
പ്രമാണം:15222rabis1.jpg
പ്രമാണം:15222rabis.jpg
പ്രമാണം:15222rabis2.jpg
</gallery>
== '''മെഹന്തി ഫെസ്റ്റ്''' ==
ജൂൺ 15 ശനിയാഴ്ച ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ  മെഹന്തി ഫെസ്റ്റ് നടത്തി. കുട്ടികളെല്ലാവരും വളരെ ആവേശത്തോടെയാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയൊരു അനുഭവമായി മെഹന്തി ഫെസ്റ്റ് മാറി.
<gallery mode="packed" heights="150">
പ്രമാണം:15222mehandi.jpg
പ്രമാണം:15222mehandi2.jpg
പ്രമാണം:15222mehandi1.jpg
</gallery>
==  '''വായനാ ദിനം 2024''' ==
2024-25 അധ്യയന വർഷത്തിലെ വായനാദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വായനാ വാരമായി ആചരിക്കേണ്ടതിന്റെ മുന്നോടിയായി വായനാദിന സന്ദേശം ക‍ുട്ടികൾക്ക് നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ പിതാവായ ശ്രീ പി എൻ പണിക്കരുടെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. രചനാ മത്സരങ്ങൾ,വായനാ ദിന ക്വിസ്, പുസ്തകാസ്വാദനക്കുറിപ്പ്, വായനാ മത്സരം, കൈയ്യെഴ‍ുത്ത് മത്സരം, ചിത്ര രചനാ  എന്നീ മത്സരങ്ങളും സ്കൂൾ ലൈബ്രറി സന്ദർശനവും ക്ലാസ് ലൈബ്രറി തയ്യാറാക്കൽ, വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വായനാദിന പ്രവർത്തനങ്ങൾ ആയി നടത്തി.  വായനയുടെ പ്രാധാന്യവും മാഹാത്മ്യവും മനസ്സിലാക്കുന്ന വിവിധ വീഡിയോ ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും  വായനാ വാരത്തന്റെ ഭാഗമായി സ്ക‍ൂളിൽ സംഘടിപ്പിക്കുന്നതാണ്.
<gallery mode="packed" heights="120">
പ്രമാണം:15222vayana3.jpg
പ്രമാണം:15222vayana2.jpg
പ്രമാണം:15222vayana24.jpg
</gallery>
== '''ജ‍ൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.വിവിധ യോഗ മുറകളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്ക് അനുയോജ്യമായ യോഗ രീതികൾ വീഡിയോയുടെ സഹായത്തോടെ പരിശീലിപ്പിച്ചു.ഉച്ചയ്ക്കുശേഷം 3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ഡ്രിൽ പരിശീലനം നൽകി.<gallery mode="packed" heights="120">
പ്രമാണം:15222yoga24.jpg
പ്രമാണം:15222yoga24a.jpg
പ്രമാണം:15222yoga24b.jpg
</gallery>
</gallery>
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2488717...2502009" എന്ന താളിൽനിന്ന് ശേഖരിച്ചത്