"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 178 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl|GHSS sadanandapuram}}


{{Infobox School
|സ്ഥലപ്പേര്=സദാനന്ദപുരം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
|റവന്യൂ ജില്ല=കൊല്ലം
|സ്കൂൾ കോഡ്=39014
|എച്ച് എസ് എസ് കോഡ്=02119
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32130700501
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=ഗവ. എച്ച് എസ് എസ് സദാനന്ദപുരം
|പോസ്റ്റോഫീസ്=സദാനന്ദപുരം
|പിൻ കോഡ്=കൊല്ലം - 691531
|സ്കൂൾ ഫോൺ=0474 2663900
|സ്കൂൾ ഇമെയിൽ=ghsssadanandapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊട്ടാരക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=പത്തനാപുരം
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=126
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=231
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത എം എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീല ചന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കമലമ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=39014-8.jpeg
|size=350px
|caption=
|ലോഗോ= 39014-9.jpeg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിലെ സദാനന്ദപുരം എന്ന സ്‌ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം. കൊട്ടാരക്കരയിൽ നിന്ന് 4 കി.മി.മാറി , തിരുവനന്തപുരം സംസ്ഥാനപാതയുടെ ഇടതുവശത്ത് പ്രകൃതിസുന്ദരമായ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം  1937  ൽ  ഹൈസ്കൂളായി മാറി.വെട്ടിക്കവല പഞ്ചായത്തിലെ  രണ്ട് ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളുകളിലൊന്നാണിത്.സ്കൂൾ നിലനില്ക്കുന്ന സ്ഥലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമം സംഭാവനയായി നല്കിയതാണ്.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രത്തിലെ  ശ്രദ്ധേയമായ നാഴികക്കല്ലുകളിൽ ഒന്നാണ് സദാനന്ദപുരം ഹയർ സെക്കന്ററി സ്കൂളിന്റെ സ്‌ഥാപനം.കൊട്ടാരക്കര താലൂക്കിൽ പത്തനാപുരം നിയോജക മണ്ഡലത്തിൽ സർവ്വേ നമ്പർ 327 / 7 ,328 / 7 ൽ ആണ് ഈ വിദ്യാലയം സ്‌ഥിതി  ചെയ്യുന്നത്. 4 .4 ഏക്കറിന്റെ വിശാലതയിൽ സ്‌ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ ചുമരുകൾ ചരിത്രത്തിന്റെ ഇന്ധനം പേറി ഇപ്പോഴും അക്ഷരത്തിന്റെ തിരി കെടാതെ സൂക്ഷിക്കുന്നു. 84 വർഷം മുൻപ് കൊളുത്തിയ അക്ഷരത്തിന്റെ പ്രകാശം എത്രയോ പഠിതാക്കൾക്ക് ഇരുട്ടിലെ വെളിച്ചമായി ,  ഉൾകാഴ്ചയായി മാറി.
== ചരിത്രം ==
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയുടെ കാലത്താണ് സദാനന്ദപുരം ആശ്രമം സ്ഥാപിക്കപ്പെടുന്നത്. ശ്രീമദാനന്ദപുരത്തു അവധൂതൻമാർക്കും സന്ന്യാസിമാർക്കും ബ്രഹ്മചാരികൾക്കും സ്വസ്ഥമായി താമസിക്കുന്നതിനായി മുന്നൂറിലധികം ഏക്കർ  ഭൂമി മാർത്താണ്ഡവർമ്മ പതിച്ചു കൊടുത്തു. അവധൂതൻ ആയ സദാനന്ദ സ്വാമികളുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു അത്. ആശ്രമം സ്ഥാപിക്കപ്പെട്ടതോടെ ശ്രീമദാനന്ദപുരം സദാനന്ദപുരം ആയി. 
[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ചരിത്രം|കൂടുതൽ വായിക്കുക]]   
== ഭൗതികസൗകര്യങ്ങൾ ==
നാല്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ  ലാബും സയൻസ് ലാബുകളും ഉണ്ട് . രണ്ട്കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക പാചകപ്പുരയും ഡൈനിങ്ങ് ഹാളും സ്കൂളിനുണ്ട് .സ്കൂളിലെ എല്ലാ ഹൈസ്കൂൾ ഹയർസെക്കന്ററി ക്ലാസ്സ്മുറികളും ഇപ്പാൾ ഹൈടെക്കാണ്.
== സാരഥികൾ  ==
അനിത .എം .എസ് -പ്രിൻസിപ്പാൾ
ശ്രീല ചന്ദ്രൻ  -ഹെഡ്മിസ്ട്രസ്സ് 
== ലക്ഷ്യങ്ങൾ ==
➤ പൂർണമായും ശിശു കേന്ദ്രീകൃതമായ  പ്രീ പ്രൈമറി - പ്രൈമറി വിഭാഗങ്ങളുടെ രൂപീകരണം
➤ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൈപുണി വികസനവും
➤ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം
➤ സർഗാത്മകതയുടെ പ്രകാശനം
➤ പിന്നോക്കം നിൽക്കുന്നവർക്ക് പരിഗണന
➤ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകൽ
➤ സാമൂഹിക വിദ്യാഭ്യാസം
➤ ലഹരി വിരുദ്ധ മനോഭാവം
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കൽ 
== മികവുകൾ ==
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിരവധി അംഗീകാരങ്ങളും മികവുറ്റ വിജയങ്ങളും കൈവരിക്കാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ല, ജില്ലാ തലങ്ങളിൽ  ശാസ്ത്ര മേളകളിലും , കലാമേളകളിലും കായിക മേളകളിലും അതോടൊപ്പം തന്നെ മത്സരപരീക്ഷകളിലും പങ്കെടുക്കാനും ഉന്നത വിജയങ്ങൾ കൈവരിക്കാനും  ഈ വിദ്യാലയത്തിലെ മിടുക്കർക്ക് സാധിച്ചിട്ടുണ്ട്.
* സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിൽ ഒന്നാംസ്ഥാനം
* സെന്റർ ഓഫ് എക്സലൻസ് അവാർഡ്
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ
* മെറിറ്റ് അവാർഡ്
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
2021 -22 സ്കൂൾ വിക്കി പുരസ്‌കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്‌ഥാനം നേടി. 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ  ചടങ്ങിൽ ബഹുമാനപ്പെട്ട  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി ശിവൻ കുട്ടിയിൽ  നിന്ന്  പുരസ്‌കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ  എം .ബി. രാജേഷ് ഉദ്‌ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഐ.എ.എസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
[[പ്രമാണം:39014wikiaward.jpeg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു|സ്കൂൾ വിക്കി പുരസ്‌കാരം ബഹു.പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങുന്നു ]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/കാർഷിക ഗവേഷണം|കാർഷിക ഗവേഷണം]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗ്രന്ഥശാല|ഗ്രന്ഥശാല]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഫോറെസ്റ്ററി ക്ലബ്|ഫോറെസ്റ്ററി ക്ലബ്]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]
'''
== മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്‌ഥാന പുരസ്‌കാരങ്ങൾ  ==
2019 -20 കാലഘട്ടത്തിൽ കാർഷിക പ്രവർത്തനങ്ങളെ പാഠ്യപദ്ധതി യുമായി ബന്ധപ്പെടുത്തി പഠന പ്രവർത്തനങ്ങൾ നടത്തിയതിന് ഏറ്റവും മികച്ച സ്കൂളിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാർഡ് B.മോഹ൯ലാലും ഏറ്റവും നല്ല കുട്ടി കർഷകനുള്ള സംസ്ഥാന അവാർഡ് അഭിരാം കൃഷ്ണയും കരസ്ഥമാക്കി.2018-19 അധ്യയന വർഷത്തിൽ  സംസ്ഥാന പരിസ്ഥിതി കൗൺസിൽ നടത്തിയ മത്സരത്തിൽ  ഈ സ്കൂളിലെ കുട്ടികൾ സംസ്ഥാനതലത്തിൽ തന്നെ ഒന്നാമതെത്തിയത് അവരുടെ അനുഭവങ്ങൾ നൽകിയ പാഠങ്ങൾ  അവതരിപ്പിക്കാൻ കഴിഞ്ഞതിനാലാണ് .അന്യോന്യം എന്നപേരിൽ കുട്ടികളുടെ വീടും സ്കൂളുമായി  കൈകോർക്കുന്ന അസാധാരണമായ ഒരു പരിപാടി  സ്കൂൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രശംസക്ക് പാത്രമായിട്ടുണ്ട്
<center><gallery>
പ്രമാണം:39014-cbdc.png|ബയോ ഡൈവേഴ്സിറ്റി  പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു
പ്രമാണം:39014 farm.jpeg|ക്ലബ്ബംഗങ്ങൾ കൃഷിത്തോട്ടത്തിൽ
പ്രമാണം:39014 farm3.jpeg|വിളവെടുപ്പ്
പ്രമാണം:39014farm.jpeg|വിളവെടുപ്പ്
പ്രമാണം:39014agriculture.jpg|സംസ്‌ഥാന പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി
</gallery></center>
<center></center>
== മറ്റ്  താളുകൾ ==
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/എന്റെ വര|എന്റെ വര]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മയിൽ‌പ്പീലി|മയിൽ‌പ്പീലി]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സർഗം|സർഗം]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി|മഷി]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/നോട്ടീസുകൾ|നോട്ടീസുകൾ]]'''
* '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ക്ലബുകൾ ചുമതലകൾ|ക്ലബുകൾ ചുമതലകൾ]]'''
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
അനേകം പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിനെ നയിച്ചിട്ടുണ്ട്.
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|പ്രേം ദേവാസ് എൻ ജെ
|2022 -23
|-
|2
|സലീന ബായി എച് എ
|2021-22
|-
|3
|ഗീത പി.എസ്
|2019-21
|-
|4
|കെ. രാജൻ
|2017-19
|-
|5
|ശ്രീകുമാർ
|2016-17
|-
|6
|ചന്ദ്രലേഖ
|2013- 16
|-
|7
|രാമചന്ദ്രൻ
|2011-12
|-
|8
|പി കെ പദ്മാവതി
|1988-90
|-
|9
|കെ കുഞ്ഞൻ പിള്ള
|1985-88
|-
|10
|ഇ വി ഗംഗാധരൻ പിള്ള
|1982-85
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ അനേകം പേർ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയ ബി  അനിൽകുമാർ ,കാസർഗോഡ് കൃഷി ഡയറക്ടർ  വേണു ,ലണ്ടനിൽ പ്രാക്ടീസ് ചെയ്യുന്ന അനസ്തേഷ്യയോളോജിസ്റ് ഡോ സഞ്ജൻ ,ജി എച്ച്  എസ് എസ് ആൻഡ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ പ്രദീപ് തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .
== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ==
തുടർച്ചയായ പതിനൊന്നാം  വർഷത്തിലും  SSLC പരീക്ഷയിൽ സദാനന്ദപുരം സ്കൂൾ  100 % വിജയം കരസ്‌ഥമാക്കി .2023  -24  അധ്യയന വർഷത്തിൽ  എസ് എസ് എൽ സി പരീക്ഷ എഴുതിയ 28  കുട്ടികളിൽ ആറു പേർ മുഴുവൻ വിഷയങ്ങളിലും A പ്ലസ് കരസ്‌ഥമാക്കി.പ്ലസ് ടു പരീക്ഷയിൽ 16 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടി . മുൻ വർഷങ്ങളിലെ  പരീക്ഷാ ഫലം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ|ഇവിടെ അറിയാം]]'''  .
== എൽ .എസ്സ് .എസ്സ് ,യു .എസ്സ് .എസ്സ് പരീക്ഷാ ഫലം ==
സ്കൂളിലെ  എൽ .എസ്സ്. എസ്സ്. പരീക്ഷാ ഫലം '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ്|ഇവിടെ കാണാം]]'''
== ശാസ്ത്ര മേള, കലാ മേള , കായിക മേള ==
2022 -23 അധ്യയന വർഷത്തെ  ശാസ്ത്ര ,ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാ  കായിക മേളയിലും കൊട്ടാരക്കര സബ്ജില്ലാ തലത്തിലും കൊല്ലം റവന്യു ജില്ലാ തലത്തിലും  സദാനന്ദപുരം സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം കരസ്‌ഥമാക്കി. '''[[ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ ശാസ്ത്ര,കായിക മേളകൾ|പ്രതിഭകളെ ഇവിടെ കാണാം ]]'''
== സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ ==
സ്കൂളിന്റെ  മികച്ച പ്രവർത്തനങ്ങൾ എല്ലാ പ്രമുഖ മാധ്യമങ്ങളും  വാർത്താ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്
<center><gallery>
പ്രമാണം:39014news7.jpeg
പ്രമാണം:39014news1.jpeg
പ്രമാണം:39014news2.jpeg
പ്രമാണം:39014news7.jpeg
പ്രമാണം:39014news8.jpeg
പ്രമാണം:39014news5.jpeg
പ്രമാണം:39014news3.jpeg
പ്രമാണം:39014news4.jpeg
പ്രമാണം:39014Harvest news.jpeg
പ്രമാണം:39014pachapp.jpg
പ്രമാണം:39014news22.jpeg
പ്രമാണം:39014newsmini .jpeg
പ്രമാണം:39014newss.jpeg
പ്രമാണം:39014 smartboard news.jpeg
പ്രമാണം:39014thumboormuzhi news.jpeg
പ്രമാണം:39014 smartboard news.jpeg
പ്രമാണം:39014vilav news.jpeg
പ്രമാണം:390140disi news.jpeg
</gallery></center>
==സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ==
*  കൊട്ടാരക്കര നിന്നും ആയൂർ റൂട്ടിൽ 5 കിലോമീറ്റർമാറി സദാനന്ദപുരം ഗ്രാമത്തിലാണ് ഈ സ്കൂൾ
*എപ്പോഴും വാഹനസൗകര്യമുള്ള ഇവിടെയെത്താൻ കൊട്ടരക്കരയിൽ നിന്ന് 15 മിന്ട്ട് മതിയാകും
==വഴികാട്ടി==
{{#multimaps:8.97801,76.81461|zoom=17}}
1,024

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129929...2497001" എന്ന താളിൽനിന്ന് ശേഖരിച്ചത്