"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 77: വരി 77:


== അംഗങ്ങൾ ==
== അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{|
! colspan="4" |[[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു|LK 2022-2025]]
!2022-2025 ബാച്ച് 2023 ൽ
!2022-2025 ബാച്ച് 2022 ൽ
|-
![[പ്രമാണം:44055 LK 2022 2025.jpg|നടുവിൽ|ചട്ടരഹിതം|650x650ബിന്ദു|LK 2022-2025]]
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]]
|}
|}
== ബസ് കൺസെഷൻ രജിസ്ട്രേഷൻ ഹെൽപ്പ്ഡെസ്ക് ==
[[പ്രമാണം:44055 LK registra20242.jpg|ലഘുചിത്രം|ബസ് കൺസെഷൻ രജിസ്ട്രേഷൻ]]
ഈ വർഷം മുതൽ കെ എസ് ആർ ടി സി ഏർപ്പെടുത്തിയ ഓൺലൈൻ ബസ് കൺസെഷൻ രജിസ്ട്രേഷൻ പോർട്ടലിൽ കുട്ടികൾക്ക് രജിസ്ട്രേഷന് സഹായികളായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു. ആര്യ സി പ്രസാദിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷന് സഹായിച്ചു. ആധാർ ഫോട്ടോ എടുക്കുകയും ഐഡി കാർഡിനായി ഫോട്ടോ എടുത്ത് സഹായിക്കുകയും ചെയ്തു.ഓൺലൈൻ രജിസ്ട്രേഷനായി വേണ്ട സഹായങ്ങളുമായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഈ സംരംഭത്തെ പ്രശംസിച്ചു. കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ മാർഗനിർദേശങ്ങൾ നൽകി.
== ലോകപരിസ്ഥിദിനം  2024 സ്റ്റേജ് പ്രോഗ്രാം കവറേജ് ==
[[പ്രമാണം:44055 LKenvironment day.jpg|ലഘുചിത്രം|ലോകപരിസ്ഥിതിദിനം2024]]
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന പരിപാടികളുടെ സാങ്കേതികചുമതല ലിറ്റിൽ കൈറ്റ്സിനായിരുന്നു.ക്യാമറയിൽ വീഡിയോ പകർത്തിയും ഓഡിയോയും വീഡിയോയും പരിപാടിയ്ക്കനുസൃതമായി പ്രവർത്തിപ്പിച്ചും ലിറ്റിൽകൈറ്റ്സ് സ്റ്റേജ് പ്രോഗ്രാമിന്റെ സാങ്കേതികസഹായങ്ങൾ നൽകി.
== ഹെൽപ്പ് ഡസ്ക് ഫോർ പ്ലസ് വൺ അഡ്‍മിഷൻ ==
[[പ്രമാണം:44055 LK plus one helpdesk.jpg|ലഘുചിത്രം|ഏകജാലകം ]]
2024 മാർച്ച് മാസത്തിൽ പരീക്ഷയെഴുതി പത്താം ക്ലാസ് പാസായ കുട്ടികൾക്ക് ഏകജാലക അപേക്ഷയിൽ വരുന്ന സംശയങ്ങൾ ദൂരീകരിക്കാനും വി.എച്ച്.എസ്.ഇ കോഴ്സുകളെ കുറിച്ചുള്ള സംശയങ്ങൾ ക്രോഡീകരിച്ച് അതാത് അധ്യാപകരെ കണ്ട് സംശയനിവാരണം നടത്തി കുട്ടികളെ സഹായിക്കാനുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2024 മെയ് ആറു മുതൽ സ്കൂളിലെത്തി. അപേക്ഷകൾ പരിശോധിച്ച് തിരുത്തലുകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു.
== വർണക്കൂടാരം നിർമാണോദ്ഘാടനം മീഡിയ കവറേജ് ==
2024 ഫെബ്രുവരി 28 ന് അരുവിക്കര എം എൽ എ അഡ്വ.ജി.സ്റ്റീഫൻ സ്കൂളിലെത്തി എസ് എസ് കെ സ്റ്റാർസിന്റെ ഭാഗമായി പ്രീപ്രൈമറി വിഭാഗത്തിന് നൽകിയ വർണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം നിലവിളക്ക് കൊളുത്തിയും  പതിമൂന്ന് ഇടങ്ങളിൽ ഹരിത ഇടത്തിന്റെ ഉദ്ഘാടനം തൈ നട്ടും നിർവഹിച്ചു.ഈ പരിപാടിയിൽ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സജീവപങ്കാളിത്തം വഹിച്ചു.മാത്രമല്ല മുഴുവൻ മീഡിയ കവറേജും കുട്ടികളായിരുന്നു.എം എൽ എ,പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
== പഠനോത്സവം പങ്കാളിത്തം ==
[[പ്രമാണം:44055 LK padanotsavam.jpg|ലഘുചിത്രം|പഠനോത്സവം ക്യാമറ സജ്ജീകരണം]]
2024 ഫെബ്രുവരി 24 ന് നടന്ന പഠനോത്സവത്തിലെ മുഴുവൻ പ്രവർത്തനങ്ങളും വീഡിയോ&ഡോക്കുമെന്റേഷൻ ചെയ്തത് ഈ ബാച്ചിലെ ഗൗരി സുനിൽ,പഞ്ചമി എം നായർ,കീർത്തന എസ് കൃഷ്ണൻ എന്നിവർ ചേർന്നാണ്.പരീക്ഷാതിരക്കുകളായതിനാൽ പഠനോത്സവത്തിൽ ഏറ്റവും കൂടുതൽ പരിപാടികളുമായി മുന്നിട്ട് നിന്നത് എൽ പി,യു പി കുട്ടികളാണെങ്കിലും വീഡിയോ ഡോക്കുമെന്റേഷനിലൂടെ ലിറ്റിൽ കൈറ്റ്സ് സവിശേഷ ശ്രദ്ധ ആകർഷിച്ചു.മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ ഭാഗമായി മെഷീൻ ലേണിങ്ങിലൂടെ എൽ ഇ ഡി ബൾബ് കൈയുയർത്തി കാണിച്ച് വെളിച്ചം കൂട്ടുകയും കൈ താഴ്ത്തി വെളിച്ചം കുറയ്ക്കുകയും ചെയ്തുകൊണ്ടും ഫേസ് ഡിക്ടക്ഷനിലൂടെ സ്കൂൾ ഗേറ്റ് തുറക്കുന്നത് കാണിച്ചുകൊണ്ടും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മികവ് പുലർത്തി.
== അരുവിക്കുഴി അങ്കണവാടി സന്ദർശനം ==
[[പ്രമാണം:44055 LK ankanavadi visit24.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]]
2024  ജനുവരി ആദ്യ ആഴ്ച തന്നെ വീണ്ടും അരുവിക്കുഴി അങ്കണവാടി സന്ദ‍ർശിച്ചു.കുട്ടികൾക്ക് വലിയ സന്തോഷമായി.ലാപ്‍ടോപ്പിൽ ഗെയിം കളിക്കാൻ മത്സരമായിരുന്നു.കീബോർഡിൽ അക്കങ്ങളും അക്ഷരങ്ങളും കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.സന്ദർശനം നടത്തിയ ലിറ്റിൽ കൈറ്റ്സിനും ഇത് പുതിയ ഉണർവ് നൽകി.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ആശയരൂപീകരണം6.0 ==
[[പ്രമാണം:44055 YIP BRC help.jpg|ലഘുചിത്രം|YIP 6.0 ആശയരൂപീകരണം]]
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിന്റെ ആശയരൂപീകരണവും രജിസ്ട്രേഷനും അപ്‍ലോഡു ചെയ്യലും ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നൽകിവരുന്നു.ഇതിന്റെ ഭാഗമായി ഈ ബാച്ചിലെ കുട്ടികളുടെ ആശയരൂപീകരണചർച്ചയിൽ കാട്ടാക്കട ബിആർസിയിൽ നിന്നുമുള്ള റിസോഴ്സ് പേഴസൺ എത്തുകയും കുട്ടികളുടെ ആശയങ്ങളെ രൂപപ്പെടുത്താനായി സഹായിക്കുകയും ചെയ്തു.
== എല്ലാവർക്കും പഠിക്കാം ==
[[പ്രമാണം:44055 specially abled class.jpg|ലഘുചിത്രം|സ്പെഷ്യലി ഏബിൾഡ് ക്ലാസ്]]
പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് ഭിന്നശേഷി കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് പാഠങ്ങൾ പകർന്നു നൽകികൊണ്ട് കുട്ടികൾ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിച്ചു. ലാബിൽ ഫ്രീ ടൈമിലും ഉച്ചസമയത്തും കുട്ടികൾ കടന്നുവരാറുണ്ട്. അപ്പോൾ അവിടെ പരിശീലിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആവശ്യപ്പെടുന്ന തരത്തിൽ കുട്ടികൾക്ക് ക്ലാസുകൾ പഠിപ്പിച്ചു നൽകാറുണ്ട്. യു പിയിലെ കുട്ടികളും ഭിന്നശേഷി കുഞ്ഞുങ്ങളും കടന്നു വരുമ്പോൾ സാധാരണയായി ഗ്രാഫിക്സ് ആണ് പഠിപ്പിക്കുന്നത്. എന്നാൽ പ്രോഗ്രാമിങ്ങും തനിക്ക് പഠിക്കണമെന്ന് ആവശ്യപ്പെട്ട കൊച്ചു കൂട്ടുകാരനെ ദേവിക എം സ്ക്രാച്ച് പരിശീലിപ്പിച്ചു. സ്പെഷ്യലി ഏബിൾഡ് ആയിട്ടുള്ള കുട്ടിയെ വളരെ ക്ഷമയോടെയാണ് പരിശീലനം നൽകിയത്.കുറച്ചു കാര്യങ്ങളാണെങ്കിലും ആ കുഞ്ഞിന്റെ സന്തോഷം ലിറ്റിൽ കൈറ്റ്സിനെയും സന്തോഷിപ്പിച്ചു.
== ഐഡിയ ഡേ2024 ==
[[പ്രമാണം:44055 idea day yip5.0.jpg|ലഘുചിത്രം|പിക്ഡെക് അവതരണം]]
വൈഐപി6.0 യിൽ പങ്കെടുക്കാനായി ആഗ്രഹിക്കുന്ന കുട്ടികൾക്കായി 5.0 യിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 ജനുവരി 23 ന് ഐഡിയ പരിചയപ്പെടുത്താനായി ഐഡിയ ഡേയായി തയ്യാറാക്കി. പിക്ഡെക്ക് എന്താണെന്നും അത് എങ്ങനെ തയ്യാറാക്കാമെന്നും എങ്ങനെ അവതരിപ്പിക്കണമെന്നും തങ്ങൾ ജില്ലാതലത്തിൽ അവതരിപ്പിച്ച പിക്ഡെക് ഉപയോഗിച്ച് വിശദമാക്കി. കുട്ടികൾക്ക് ഇത് വളരെ ഉപകാരപ്രദമായിയെന്ന് ശാസ്ത്രപഥം കൺവീനർ ഡീഗാൾ അഭിപ്രായപ്പെട്ടു.
== ഉപജില്ലാതല ക്യാമ്പ് 2023 ==
[[പ്രമാണം:44055 LK sub distr 2023.jpg|ലഘുചിത്രം|സബ്ഡിസ്ട്രിക്ട് ക്യാമ്പ് 2023]]
2022-2025 ബാച്ചിന്റെ സബ്‍ഡിസ്ട്രിക് തല ക്യാമ്പ് ഡിസംബർ മാസം 29,30 തീയതികളിൽ പി ആ‍ർ ഡബ്യു സ്കൂൾ,കാട്ടാക്കട വച്ച് നടന്നു. അനിമേഷനിൽ നാലുപേരും പ്രോഗ്രാമിങിൽ നാലുപേരും സ്കൂൾതല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇവരാണ് ഈ ക്യാമ്പിൽ മറ്റ് തിരഞ്ഞെടുക്കപ്പെട്ടവരോടൊപ്പം പങ്കെടുത്തത്. അനിമേഷന് പഞ്ചമി എം നായർ,മീര,രഞ്ചന,കീർത്തന എന്നിവരും പ്രോഗ്രാമിങ്ങിൽ രഞ്ചു,ഗൗരി,വിജിത,ഹൃദ്യ അനിൽ എന്നിവരും പങ്കെടുത്തു.
== ജനാധിപത്യത്തോടൊപ്പം ലിറ്റിൽ കൈറ്റ്സും ==
[[പ്രമാണം:44055-election duty2023.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ സോഫ്റ്റ്‍വെയർ]]
സ്കൂൾ പാർലമെന്റ് ഇലക്ഷന് ജനാധിപത്യ ആശയങ്ങൾ കുട്ടികളിലെത്തിക്കാനായി പൗരബോധത്തോടെ ലിറ്റിൽ കൈറ്റ്സും പങ്കാളികളായി. ഡിസംബർ നാലാം തീയതി രാവിലെ ലാബിലെത്തി എല്ലാ ലാപ്‍ടോപ്പുകളിലും സമ്മതി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തശേഷം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സും സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്താനായി ക്ലാസുകളിലേയ്ക്ക് പോയി.ക്ലാസ് ടീച്ചേഴ്സിന്റെ സാന്നിധ്യത്തിൽ ലിറ്റിൽ കൈറ്റ്സ് ഇലക്ഷൻ സോഫ്റ്റ്‍വെയർ വോട്ടേഴ്സിന് പരിചയപ്പെടുത്തി.തുടർന്ന് വോട്ടിംഗ് ആരംഭിച്ചു.ബീപ്പ് ശബ്ദം ഉച്ചത്തിൽ കേൾക്കാനായി സ്പീക്കർ ക്രമീകരിച്ചു.തുട‍ർന്ന് ഇലക്ഷൻ റിസൾട്ട് സേവ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് സഹായിച്ചു.
== കൂട്ടുകാർക്കൊരു നക്ഷത്രം ==
[[പ്രമാണം:44055 star2023.jpg|ലഘുചിത്രം|സ്റ്റാർ നിർമാണപരിശീലനം]]
ക്രിസ്തുമസിന് വിലക്കുറവിൽ നല്ലൊരു നക്ഷത്രം കൂട്ടുകാർക്കായി നൽകാനായി ലിറ്റിൽ കൈറ്റ്സ് തയ്യാറായി.ഇലക്ട്രോണിക്സ് പഠിച്ചശേഷം ലിറ്റിൽ കൈറ്റ്സ് വിഎച്ച്എസ്ഇ യിലെ കുട്ടികൾ പഠനഭാഗമായി എക്സ്പെർട്ടിന്റെ ക്ലാസിൽ ഇരുന്ന് സ്റ്റാർ നിർമിക്കുന്നത് കണ്ട് ക്ലാസധ്യാപകനായ ശ്രീ.സാബു സാറിനോട് അനുവാദം വാങ്ങിയ ശേഷം അവരോടൊപ്പം ചേർന്ന് സ്റ്റാർ നിർമാണത്തിന്റെ ബാലപാഠങ്ങൾ മനസിലാക്കി.തുടർന്ന് ലിറ്റിൽ കൈറ്റ്സിന് പ്രത്യേക ക്ലാസ് നൽകാനായി വിഎച്ച്എസ്ഇ അധ്യാപകർ മുന്നോട്ടുവരുകയും സമയമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.
== ഡിജിറ്റൽ കർഷകർ ==
[[പ്രമാണം:44055-farmer ward member.jpg|ലഘുചിത്രം|വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യുന്നു]]
കർഷകരെ ഡിജിറ്റലാക്കുക എന്ന ഉദ്ദേശ്യത്തോടെ വീരണകാവ് തകഴി ഗ്രന്ഥശാലയിൽ വി എച്ച് എസ് ഇ സെമിനാറിനായി എത്തിയ കർഷകർക്ക് ഡിജിറ്റൽ ബോധവത്ക്കരണം നൽകാനായി ലിറ്റിൽ കൈറ്റ്സ് ഒരുങ്ങി,വി എച്ച് എസ് ഇ അധ്യാപകരുടെ അനുവാദത്തോടെ മൊബൈൽ ആപ്പ് പരിചയപ്പെടുത്തി.ആനാകോട് വാർഡ് മെമ്പർ ജിജിത്ത് ആർ നായർ ഉദ്ഘാടനം നടത്തി.എംപിടിഎ പ്രസിഡന്റ് ശ്രീമതി രജിത സന്നിഹിതയായിരുന്നു.വിവിധ തരം ഡിജിറ്റൽ ഉപകരണങ്ങളെ കുറിച്ചും ഗവൺമെന്റ് കർഷകർക്കായി ഒരുക്കിയിരിക്കുന്ന ആപ്പുകളെ കുറിച്ചും അറിവ് പകരുകയും പ്ലേ സ്റ്റോറിൽ നിന്നും പ്ലാന്റിക്സ് എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും അതിൽ ഭാഷ ക്രമീകരിച്ച് സെറ്റിംഗ്സ് പൂർത്തിയാക്കാനും തുടർന്ന് വിളയുടെ ഫോട്ടോയെടുത്ത് അതിന്റെ രോഗവും പ്രതിവിധിയും എങ്ങനെ കണ്ടെത്താമെന്നും സൂര്യ ഡെമൊൺസ്ട്രേഷൻ നടത്തിയത് ഗുണകരമാണെന്ന് കർഷകർ അഭിപ്രായപ്പെട്ടു.
== മറ്റ് സ്കൂളുകളിലേയ്ക്ക് ഐ ടി ക്ലാസുകളുമായ് ==
[[പ്രമാണം:440555 LPS tharatta ICT.jpg|ലഘുചിത്രം|നെടുവൺതരട്ട സ്കൂളിൽ ഐടിസി പഠിപ്പിക്കുന്നു]]
പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് വാർഡിലാണ് നെടുവൺതറട്ട സ്കൂൾ സ്ഥിതി ചെയ്യുന്നത്.ലിറ്റിൽ കൈറ്റ്സിലെ മിടുക്കരായ വിദ്യാർത്ഥിനികൾ ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ നവംബർ മാസത്തിൽ ഈ സ്കൂളിലെത്തി.കുട്ടികൾക്ക് ഐടി പരിചയപ്പെടുത്തുകയും തങ്ങൾക്ക് ലഭിച്ച അറിവ് മറ്റുള്ളവർക്ക് പങ്കു വയ്ക്കലുമായിരുന്നു ലക്ഷ്യം.ജിമ്പിൽ ബ്രഷ് ടൂളിന്റെ ഉപയോഗവും ബ്ലെൻഡ് ചെയ്ത് നിറം മിക്സ് ചെയ്യുന്നതും നിലാവും ഒക്കെ വരച്ച് ലിറ്റിൽ കൈറ്റ്സ് ആ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും പ്രശംസകളേറ്റുവാങ്ങി.കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിൽ ചേരണമെന്ന് ആഗ്രഹം പറയുകയുണ്ടായി.
== അങ്കണവാടിയിലെ ഐസിടി കുഞ്ഞുങ്ങൾ ==
[[പ്രമാണം:44055-LK social activity1.jpg|ലഘുചിത്രം|അങ്കണവാടി സന്ദർശനം]]
ഐസിടി പഠനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകാനായും കുഞ്ഞുങ്ങൾക്ക് ലിറ്റിൽകൈറ്റ്സ് എന്ന ആശയം ലഭിക്കുന്നതിനുമായി ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ നവംബർ ഇരുപതാം തീയതി രണ്ടു കിലോമീറ്റർ അകലെയുള്ള അരുവിക്കുഴിയിലെ അങ്കണവാടി സന്ദർശിച്ചു.സെസ്ക്ടോപ്പും ലാപ്ടോപ്പും കുട്ടികൾ സ്പർശിച്ച് മനസിലാക്കി.കീബോർഡിൽ ടൈപ്പ് ചെയ്ത് കളിച്ചു.ഗെയിമിലൂടെ മൗസ് ചലനം പരിശീലിച്ചു.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുട്ടികളെ ആഹ്ലാദത്തിലാക്കിയ സന്ദർശനശേഷം ഇനിയും വരാമെന്ന വാക്കു പറഞ്ഞ് ലിറ്റിൽ കൈറ്റ്സ് തിരികെ സ്കൂളിലേയ്ക്ക് യാത്രതിരിച്ചു.
== സൈബർ സുരക്ഷ ==
[[പ്രമാണം:44055 phone on the spot.jpg|ലഘുചിത്രം|അമ്മൂമ്മയെ മൊബൈൽ ഉപയോഗിക്കാൻ സഹായിക്കുന്നു.]]
സൈബർ സുരക്ഷയുടെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ പലതരത്തിലുള്ള ബോധവത്ക്കരണപരിപാടികളും നടത്തി.പക്ഷേ ക്ലാസുകളിൽ അമ്മമാരെ ലഭിക്കാൻ പ്രയാസമായിരുന്നു.തൊഴിലുറപ്പിനു പോകുന്ന നാട്ടിൻപുറത്തുകാർക്ക് ഇത്തരം പരിപാടികൾക്ക് വരാൻ വൈമനസ്യം ഉണ്ടെന്ന് കണ്ടതിനാൽ അവരുടെ ഇടത്തിൽ ചെന്ന് പരിശീലനം നൽകാൻ തീരുമാനിച്ചതിൻ പ്രകാരമാണ് സ്കൂളിൽ അറ്റസ്റ്റേഷൻ പോലുള്ള കാര്യങ്ങൾക്ക് വരുന്നവർക്ക് അവിടെ വച്ച് ആവശ്യമുള്ള സൈബർ സുരക്ഷാക്ലാസും ഡിജിറ്റൽ ബോധവത്ക്കരണവും നടത്താനുളള പദ്ധതി ആരംഭിച്ചത്.കുട്ടികൾ ഫ്രീയുള്ളതനുസരിച്ച് ഓഫീസനടുത്ത് വരുകയോ അറിയിക്കുന്നതനുസരിച്ച് എത്തി സഹായം നൽകുകയും ചെയ്യുന്നു.
== ഐ ടി മേള 2023 ==
[[പ്രമാണം:44055 IT mela HS overall2023.resized.JPG|ലഘുചിത്രം|ഐ ടി മേള ഓവറോൾ മൂന്നാം സ്ഥാനം]]
ഐ ടി മേള സ്കൂൾതലത്തിൽ നടന്നപ്പോൾ പഞ്ചമി എം നായർ,ഹൃദ്യ അനിൽ,ഗൗരി സുനിൽ,വിജിത മുതലായ കുട്ടികൾ സജീവമായി പരിശീലനത്തിൽ ഏർപ്പെടുകയും എല്ലാ കുട്ടികളെയും പരിശീലിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.മത്സരത്തിൽ വിജയിച്ചവരിൽ നിന്നും ഒന്നാം സമ്മാനാർഹരായവരെ ലിസി ടീച്ചർ അനിമേഷനും സ്ക്രാച്ച് പ്രോഗ്രാമിങും മലയാളം കമ്പ്യൂട്ടിംഗും വെബ് പേജും പ്രസെന്റേഷനും പരിശീലിപ്പിച്ചു.നിമ ടീച്ചർ ക്വിസിന് ഒരുക്കി.കുട്ടികൾ ലഭ്യമായ സമയത്തിനുള്ളിൽ നിന്നും നന്നായി പരിശീലിക്കുകയും പിആ‍വില്യം ,കാട്ടാക്കട സ്കൂളിൽ വച്ച് ഒക്ടോബർ 27,28 തീയതികളിൽ നടന്ന സബ്‍ജില്ലാതലമത്സരത്തിൽ ഓവറോൾ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.പഞ്ചമി എം നായർ അനിമേഷനും ഗൗരി സുനിൽ പ്രോഗ്രാമിങ്ങിനും രണ്ടാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി.ജില്ലാതലമത്സരങ്ങൾ കോട്ടൺഹിൽ സ്കൂളിൽ വച്ച് 2023 നവംബർ 15,16 തീയതികളിൽ നടന്നപ്പോൾ അതിൽ പങ്കെടുത്ത ഗൗരി സുനിൽ എ ഗ്രേഡും അഞ്ചു പോയിന്റും നേടി.പഞ്ചമി എം നായർ സി ഗ്രേഡും ഒരു പോയിന്റും നേടി.
== സ്കൂൾതലസമിതി മീറ്റിംഗ് ==
[[പ്രമാണം:44055-LK social activity3.jpg|ലഘുചിത്രം|സ്കൂൾതലസമിതി മീറ്റിംഗ്]]
സ്കൂൾതലസമിതി മീറ്റിംഗ് നവംബർ 20 ന് കൂടി ലിറ്റിൽകൈറ്റ്സിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.എല്ലാ ദിവസവും നടക്കുന്ന പരിശീലനത്തെ പ്രസിഡന്റ് അഭിനന്ദിച്ചു.മദർ പിടിഎ പ്രസിഡന്റ് എല്ലാ കുട്ടികളും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി ഇടയ്ക്ക് ലാബിലെത്താമെന്ന് അറിയിച്ചു.എച്ച് എം നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
== യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം ജില്ലാതലം ==
[[പ്രമാണം:44055 yip team LK.jpg|ലഘുചിത്രം|YIP ടീം മെന്റർ ഫെസിലിറ്റേറ്റർ ലിസി ടീച്ചറിനൊപ്പം]]
ജില്ലാതലത്തിൽ പ്രസെന്റേഷനായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉണ്ടായിരുന്നു. 2023 ഒക്ടോബർ 14  ന് ലിറ്റിൽ കൈറ്റ്സിലെ പഞ്ചമി എം നായർ,ശിവാനി ആർ,ഗൗരി സജി,അഭിനവ് എസ്,രഞ്ചു എൽ,വിജിത വി,രഞ്ചന കൃഷ്ണൻ,അഭിഷേക് എസ് ബി തുടങ്ങിയവർ ഐഡിയ പ്രസെന്റേഷനിൽ പങ്കെടുത്തു.പൂജപ്പുര എൽ ബി എസിൽ വച്ച് നടന്ന പ്രസെന്റേഷനിൽ കുട്ടികൾ സ്ലൈഡുകൾ ഉപയോഗിച്ച് അവരവരുടെ ആശയങ്ങൾ ഇവാലുവേഷൻ ടീമിന്റെ മുന്നിലവതരിപ്പിച്ചു.


== കലോത്സവം2023 ==
== കലോത്സവം2023 ==
2023 ഒക്ടോബർ മൂന്നാം തീയതിയും നാലാം തീയതിയും ആയിട്ടാണ് സംഘടിപ്പിച്ചത്.മഴ അവധി കാരണം നാലാം തീയതിയിലെ കലോത്സവം മാറ്റി അഞ്ചാം തീയതിയിലാണ് നടത്തിയത്.മൂന്നാം തീയതി രാവിലെ മുതൽ നടന്ന എല്ലാ പ്രോഗ്രാമുകളുടെയും മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സാണ് നടത്തിയത്.രാവിലെ തന്നെ ക്യാമറ കൊണ്ടു പോയി പ്രോഗ്രാം കൺവീനർ ശ്രീ.പ്രശാന്ത് സാറിന്റെ നിർദേശപ്രകാരം മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുകയും ഫോട്ടോകൾ കൺവീനർക്കും പിടിഎ,സ്റ്റാഫ് തുടങ്ങിയവർക്കും അയച്ചുകൊടുക്കുകയും യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാനുള്ള വീഡിയോയ്ക്കായി പരിപാടികൾ ഫോൾഡറിലാക്കി ഏൽപ്പിക്കുകയും ചെയ്തു.രഞ്ചു,പഞ്ചമി,ഗൗരി,ആര്യ,ആതിര,പ്രീജ തുടങ്ങിയ കുട്ടികൾക്കായിരുന്നു കലോത്സവത്തിന്റെ മീഡിയാ ചുമതല.
2023 ഒക്ടോബർ മൂന്നാം തീയതിയും നാലാം തീയതിയും ആയിട്ടാണ് സംഘടിപ്പിച്ചത്.മഴ അവധി കാരണം നാലാം തീയതിയിലെ കലോത്സവം മാറ്റി അഞ്ചാം തീയതിയിലാണ് നടത്തിയത്.മൂന്നാം തീയതി രാവിലെ മുതൽ നടന്ന എല്ലാ പ്രോഗ്രാമുകളുടെയും മീഡിയാ കവറേജ് ലിറ്റിൽ കൈറ്റ്സാണ് നടത്തിയത്.രാവിലെ തന്നെ ക്യാമറ കൊണ്ടു പോയി പ്രോഗ്രാം കൺവീനർ ശ്രീ.പ്രശാന്ത് സാറിന്റെ നിർദേശപ്രകാരം മുഴുവൻ പരിപാടികളും റെക്കോർഡ് ചെയ്യുകയും ഫോട്ടോകൾ കൺവീനർക്കും പിടിഎ,സ്റ്റാഫ് തുടങ്ങിയവർക്കും അയച്ചുകൊടുക്കുകയും യൂട്യൂബിൽ അപ്‍ലോഡ് ചെയ്യാനുള്ള വീഡിയോയ്ക്കായി പരിപാടികൾ ഫോൾഡറിലാക്കി ഏൽപ്പിക്കുകയും ചെയ്തു.രഞ്ചു,പഞ്ചമി,ഗൗരി,ആര്യ,ആതിര,പ്രീജ തുടങ്ങിയ കുട്ടികൾക്കായിരുന്നു കലോത്സവത്തിന്റെ മീഡിയാ ചുമതല.
== റോബോട്ടിക്സ് പരിശീലനം ==
[[പ്രമാണം:44055-robotics 2023.jpg|ലഘുചിത്രം|റോബോട്ടിക്സ് പരിശീലനം]]
കൈറ്റിൽ നിന്നും ലഭിച്ച അർഡുനോ ഉപയോഗിച്ച് കുട്ടികൾ ട്രാഫിക് ലൈറ്റ്,ഓട്ടോമാറ്റിക് വഴിവിളക്ക്, മുതലായവ ചെയ്തു.


== സ്കൂൾ വിസിറ്റ് ==
== സ്കൂൾ വിസിറ്റ് ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1967513...2489909" എന്ന താളിൽനിന്ന് ശേഖരിച്ചത്