"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 175 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''2024- 2025 വർഷത്തെ പ്രവർത്തനങ്ങൾ''' ==
<nowiki>*</nowiki>പ്രവേശനോത്സവം
2024 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം സെൻമേരിസ് സി ജി എച്ച് എസ് എസിൽ ആഘോഷപൂർവ്വം സംഘടിപ്പിക്കുകയുണ്ടായി.അധ്യാപിക ശ്രീമതി റിൻസി സ്വാഗതം ആശംസിച്ചു.മധ്യ വേനലവധിയ്ക്ക് ശേഷം സ്കൂളിൽ ആദ്യമായി എത്തുന്ന കുഞ്ഞുങ്ങൾക്ക് ഊഷ്മളമായ സ്വീകരണമാണ് സ്കൂളിൽ നിന്നും ഒരുക്കിയത്.പ്രശസ്ത സിനിമ പിന്നണി ഗാനരചയിതാവ് ആർ കെ.ദാമോദരൻ സാറായിരുന്നു മുഖ്യാതിഥി.സ്കൂൾ മാനേജർ സിസ്റ്റർ അൽഫോൻസ് മരിയ,കൗൺസിലർ ശ്രീ മനു ജേക്കബ് ,പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ പി ഹെഡ്മിസ്ട്രസ് സി.അനുപമ,പൂർവ്വ വിദ്യാർത്ഥിനി കുമാരി ഡിഫ്ന എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.വിശിഷ്ടാതിഥികൾ കുഞ്ഞുങ്ങൾക്ക് ആശംസകൾ നേരുകയുണ്ടായി.കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും നൃത്തരൂപങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.അധ്യാപിക ശ്രീമതി അനു രക്ഷിതാക്കൾക്കുള്ള മാർഗ്ഗനിർദേശങ്ങൾ നൽകുകയും ശ്രീമതി ബിൻസി വിശിഷ്ടാതിഥികൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.
2024- 25 അധ്യായന വർഷത്തിൽ സിസ്റ്റർ മരിയറ്റ് ,സിസ്റ്റർ ഷെൽമ ,സിസ്റ്റർ ടെൽവി,ശ്രീമതി റെയ്മോൾ എന്ന് അധ്യാപകർ ചുമതലമുണ്ടായി.
<nowiki>*</nowiki>ലോക പരിസ്ഥിതി ദിനം
2024 25 അധ്യായന വർഷത്തിലെ ലോക പരിസ്ഥിതി ദിനം  ജൂൺ അഞ്ചാം തീയതി ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സെൻമേരീസ് സി ജി എച്ച് എസ് എസിൽ ആഘോഷമായി നടത്തുകയുണ്ടായി.വായു മലിനീകരണം ,പ്ലാസ്റ്റിക് മലിനീകരണം ,അനധികൃത വന്യജീവി വ്യാപാരം ,സമുദ്രനിരപ്പ് വർദ്ധനവ് ,ഭക്ഷ്യസുരക്ഷ തുടങ്ങി നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ലോക പരിസ്ഥിതി ദിനങ്ങൾ സ്കൂളുകളിൽ നടത്തപ്പെടുന്നത്.സ്കൂൾ വിദ്യാർത്ഥി ആൻ മരിയ സ്വാഗതം അർപ്പിച്ചു.പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുന്നതിനായി സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപിക ശ്രീമതി നസീ ടീച്ചർ സ്കൂളിൽ എത്തിച്ചേർന്നു.കുട്ടികൾ പരിസ്ഥിതി ദിന സന്ദേശം നൽകുന്ന ഗാനങ്ങൾ ആലപിക്കുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തു.ഉപയോഗശൂന്യമായ പേനകൾ വലിച്ചെറിയുന്ന ശീലം കുട്ടികളിൽ നിന്നും ഒഴിവാക്കുന്നതിനായി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ബോക്സ് നിർമ്മിച്ച അതിൽ നിക്ഷേപിക്കുകയുണ്ടായി.അധ്യാപകരുടെ നേതൃത്വത്തിൽ ,
പരിസ്ഥിതി സംരക്ഷണ പ്ലക്കാർഡുകൾ ഏന്തിയ കുട്ടികളുടെ റാലി സംഘടിപ്പിക്കുകയുണ്ടായി.
== '''2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:26038പ്രവേശനോത്സവം.jpg|ലഘുചിത്രം|26038_entrance festival.jpg]]
=== '''പ്രവേശനോത്സവം 2023 -2024''' ===
[[പ്രമാണം:26038പരിസ്ഥിതി ദിനാഘോഷം 2023-2024 .jpg|ലഘുചിത്രം|26038_ enviornment day_2023-2024 .jpg ]]
ഏറെ പ്രതീക്ഷയോടെ സന്തോഷത്തോടെ ഒരു പുതിയ അധ്യായന വർഷത്തെ നാം എതിരേൽക്കുകയാണ് .ഈ വർഷത്തെ പ്രവേശനോത്സവം കഴിഞ്ഞുപോയ വർഷങ്ങളിലേതു പോലെ തന്നെ '''ജൂൺ ഒന്നിന്'''  ഗംഭീരമായി കൊണ്ടാടുകയുണ്ടായി.ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു .'''മധുരപലഹാരങ്ങളും പുഷ്പങ്ങളും പഠനോപകരണങ്ങളും നൽകി''' സെൻറ് മേരിസ് ഈ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് ആനയിച്ചു .പ്രവേശനോത്സവ ഗാനം പാടി അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു .സിസ്റ്റർ പ്രീതി ,അധ്യയന വർഷാരംഭ പ്രാർത്ഥന ആരംഭിച്ചു.എറണാകുളം '''എംഎൽഎ ശ്രീ.ടി.ജെ വിനോദ് ,പിടിഎ വൈസ് പ്രസിഡണ്ട് മിസ്റ്റർ അനിൽ ജോൺ ,സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ അൽഫോൻസാ മരിയ ,ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് സി.ലൗലി ,എൽപി ഹെഡ്മിസ്ട്രസ് സി.അനുപമ ,പൂർവ വിദ്യാർത്ഥിനി വിജിത''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി.പിടിഎ വൈസ് പ്രസിഡണ്ട് അനിൽ ജോൺ അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി .തുടർന്ന് നമ്മുടെ സ്കൂളിൻറെ ഉന്നമനത്തിന് വേണ്ടി എല്ലാ സഹായങ്ങളും നൽകുന്ന ശ്രീടി.ജെ.വിനോദ് എം.എൽ.എ.കുഞ്ഞുങ്ങൾക്ക് ആശംസയേകി.ഈ വർഷം പുതുതായി '''10 ലാപ്ടോപ്പുകളാണ്''' എംഎൽഎ ടിജെ വിനോദ് ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിന് നൽകിയിരിക്കുന്നത് .'''അവയുടെ ഉദ്ഘാടന''' '''കർമ്മവും പഠനോപകരണ വിതരണവും''' ബഹുമാനപ്പെട്ട എംഎൽഎ നിർവഹിക്കുകയുണ്ടായി.തുടർന്ന് മദർ സിസ്റ്റർ അൽഫോൻസാ മരിയ നവാഗത പ്രതിനിധികൾക്ക് ആശംസകൾ അർപ്പിച്ചു .ഐഡിയ സ്റ്റാർ സിംഗറും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയുടെ അമ്മയുമായ '''സെലിൻ''' ഒരു ഗാനം ആലപിക്കുകയുണ്ടായി .ഈ വർഷം എസ്എസ്എൽസി പാസായ '''വിദ്യാർത്ഥിനി വിജിത എം''' ,തൻറെ അനുഭവങ്ങൾ വേദിയുമായി പങ്കുവെക്കുകയുണ്ടായി .ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി '''ഹെൽഗയുടെ നൃത്തവും''' നാലാം ക്ലാസ് വിദ്യാർഥിനി '''ടെസയുടെ ഗാനവും''' വേദിക്ക് മോഡി കൂട്ടി. ഗണിത അധ്യാപിക '''ശ്രീമതി രശ്മി''' സദസ്സിന് നന്ദി അർപ്പിച്ചതോടുകൂടി യോഗം സമാപിച്ചു.
=== '''*പരിസ്ഥിതി ദിനം''' ===
നാം വസിക്കുന്ന ഭൂമി സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തലുമായി ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. നമ്മുടെ സ്കൂളിൻറെ പരിസ്ഥിതി ദിനാഘോഷങ്ങൾ '''ജൂൺ അഞ്ചാം തീയതി''' ഗംഭീരമായി ആഘോഷിക്കുകയുണ്ടായി .ആൽവിയ സ്വാഗത പ്രസംഗം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ദേവനന്ദ സംസാരിക്കുകയുണ്ടായി.ഷംന കെ പി എന്ന വിദ്യാർത്ഥി പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു .'''പ്ലാസ്റ്റിക് വിമുക്ത കേരളത്തെക്കുറിച്ച്''' സ്വപ്നം കാണാൻ പഠിപ്പിച്ചുകൊണ്ട് ,സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടക അവതരണം വേദിയെ മഹനീയമാക്കി .ബഹുമാനപ്പെട്ട '''ഹെഡ്മിസ്ട്രസ് സി.ലൗലി''' സന്ദേശം പങ്കുവെച്ചു .ഈ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ ,പച്ചക്കറി തൈകൾ ,പൂച്ചെടികൾ ,അലങ്കാര ചെടികൾ ഇവയെല്ലാം '''സെൻറ് മേരിസ് പൂർവ വിദ്യാർത്ഥി സംഘടനയുടെ''' '''പ്രസിഡൻറ് മിനി''' കുട്ടികൾക്ക് സമ്മാനമായി നൽകുകയും ഉപകാരപ്രദമായ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു .മാലിന്യമുക്ത കേരളത്തിനായി വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നേറണമെന്ന് ഓർമിപ്പിച്ചുകൊണ്ട് യോഗനടപടികൾ അവസാനിച്ചു.
[[പ്രമാണം:26038 വായനാദിനം .jpg|ലഘുചിത്രം|26038- reading day .jpg]]
=== '''*വായനാദിനം''' ===
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായ ശ്രീ പി എൻ പണിക്കരുടെ സ്മരണാർത്ഥം '''ജൂൺ പത്തൊൻപതിന്''' വായനാദിനമായി സ്കൂളിൽ ആചരിക്കുകയും '''ജൂൺ പത്തൊൻപത് മുതൽ ഇരുപത്തി അഞ്ച് വരെ നീണ്ടു നിൽക്കുന്ന വായനാവാരത്തിന്''' തുടക്കം കുറിക്കുകയും ചെയ്തു. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും മലയാളം, ഹിന്ദി സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്ന '''<nowiki/>'രാധാമീര'''<nowiki/>'എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്ന '''ശ്രീമതി ചന്ദ്രബിന്ദു ടീച്ചർ'''  ഈ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. വായനാശീലം വളർത്തിയെടുക്കുന്നതിന്റെയും വിവിധ ഭാഷകളിൽ പ്രാവീണ്യം നേടേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ടീച്ചർ കുട്ടികളെ  ഉദ്ബോധിപ്പിച്ചു. '''സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ''' വായിച്ചു വളരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യു പി  ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾ വിവിധ കവികളെയും കവയത്രികളെയും അവരുടെ വേഷവിധാനങ്ങളുടെ അകമ്പടിയോടുകൂടി കുട്ടികൾക്ക് മുൻപിൽ പരിചയപ്പെടുത്തി.മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നാടകം, കവിത, പുസ്തകം പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. വായനാദിന പ്രതിജ്ഞ കുട്ടികൾ ചെല്ലുകയുണ്ടായി
[[പ്രമാണം:26038 യോഗ ദിനം .jpg|ലഘുചിത്രം|26038_ yoga day .jpg ]]
=== '''*യോഗ ദിനം''' ===
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ '''ജൂൺ 21''' അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുന്നു.ഈ വർഷത്തെ യോഗാദിനം കായിക അധ്യാപകരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആഘോഷപൂർവം കൊണ്ടാടുകയുണ്ടായി.അന്തർദേശീയ യോഗ ദിനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രോഗാധനത്തിന്റെ പ്രാധാന്യം പകർന്നു കൊടുക്കുന്നതിനായി '''ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ ആയ ഡൽഫി ഡേവിസ്''' സ്കൂളിൽ അതിഥിയായി എത്തി.ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ എന്ന തിരിച്ചറിവ് കുട്ടികൾക്കും അധ്യാപകർക്കും പകർന്നു കൊടുക്കാൻ ഇതിലൂടെ സാധിച്ചു.
[[പ്രമാണം:26038സംഗീതദിനം .JPG|ലഘുചിത്രം|26038 _music day .JPG ]]
=== '''*സംഗീതദിനം''' ===
1976ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്.ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നുണ്ട്.നമ്മുടെ സ്കൂളിലും സംഗീത ദിനം വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി'''.'സംഗീതത്തിലൂടെ ലോകസമാധാനം'''' എന്നതാണ് അന്തർദേശീയ സംഗീത ദിനത്തിന്റെ ആദർശസൂക്തം.പ്രധാന അധ്യാപിക '''സിസ്റ്റർ ലൗലി''' സംഗീതത്തിന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയുണ്ടായി.ഇന്ന് ലോകത്തിൽ നിലവിലുള്ള വിവിധതരം സംഗീത ശാഖകൾ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾ പാടി അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾ ഇന്നേദിവസം പാടിയ സിനിമാഗാനം അതിൻറെ '''സംഗീതസംവിധായകൻ രഞ്ജിൻരാജ് തന്റെ സ്വന്തം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്''' കുട്ടികൾക്ക് ഒരു പ്രോത്സാഹനവും സ്കൂളിന് അഭിമാനവുമായി മാറി.അന്താരാഷ്ട്ര സംഗീത ദിനവുമായി ബന്ധപ്പെട്ട '''ബെസ്റ്റ് സിംഗർ 2023''' എന്ന പേരിൽ യുപി ഹൈസ്കൂൾ തലത്തിൽ മത്സരം നടത്തുകയും വിജയികൾക്ക് അന്നേദിവസം സമ്മാനം നൽകുകയും ചെയ്തു.ഭാഷ കൊണ്ടല്ല മറിച്ച് ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും.
=== '''*സാഹിത്യ കൂട്ടായ്മ''' ===
[[പ്രമാണം:26038സാഹിത്യ കൂട്ടായ്മ.jpg|ലഘുചിത്രം|26038_ literary inauguration.jpg]]
സെൻമേരിസ് സി ജി എച്ച്എസ്എസ് ന്റെ 2022 -23 അധ്യായന വർഷത്തെ സാഹിത്യ കൂട്ടായ്മയും '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും''' '''ജൂൺ 30''' ആം തീയതി ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.'''റവ.ഫാദർ ജിസ്മോൻ അരപ്പള്ളിയും തിരക്കഥാകൃത്തും സിനിമ നടനുമായ ബിബിൻ ജോർജ്ജും മുഖ്യാതിഥികളായിരുന്നു.'''ഭാവിതലമാരുടെ വാഗ്ദാനങ്ങളായ കുട്ടികൾക്ക് നൈസർഗ്ഗീക വാസനകൾ വളർത്തിയെടുക്കാൻ ഉതകുന്ന വിധത്തിൽ പാഠ്യ വിഷയങ്ങളോടൊപ്പം പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഇന്നത്തെ നമ്മുടെ സ്കൂളിന്റെ ബോധന ശൈലി .വൈവിധ്യവും രസകരവുമായ അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നതിനും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മൂല്യബോധനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതവിജയം നേടുന്നതിനും തങ്ങളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് വളരുവാൻ കുഞ്ഞുങ്ങൾക്ക് അവസരം ഒരുക്കത്തക്ക വിധം വിവിധ കർമ്മപരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും നമ്മുടെ വിദ്യാക്ഷേത്രം എന്നും മുൻനിരയിലാണ്.ഈ യോഗത്തിന്റെ ഉദ്ഘാടന കർമ്മം അനുഗ്രഹീത നടൻ ശ്രീ വിപിൻ ജോർജ് നിർവഹിക്കുകയുണ്ടായി.വിപിൻ ജോർജിനോട് ഒപ്പം വന്നെത്തിയ ഷിബുവും പൂർവ വിദ്യാർത്ഥിയും അഭിനേതാവുമായ എയ്ഞ്ചലും ചേർന്ന് കുട്ടികളെ ആനന്ദത്തിന്റെ അത്യുന്നതയിലേക്ക് എത്തിച്ചു.കുട്ടികളുടെ വിവിധതരത്തിലുള്ള കലാപ്രകടനങ്ങൾ വേദിക്ക് മാറ്റുകൂട്ടി.പ്രധാനാധ്യാപിക '''സിസ്റ്റർ''' '''ലൗലി''' കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
=== '''*ചാന്ദ്രദിനം''' ===
[[പ്രമാണം:26038 ചാന്ദ്രദിനം.jpg|ലഘുചിത്രം|26038_ national moon day.jpg]]
ദേശീയ ചാന്ദ്രദിനവുമായി നാം ആചരിക്കുന്ന '''ജൂലൈ 21''' ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിച്ചുകൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഇതിനായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ടുള്ള '''പോസ്റ്റർ മേക്കിങ്, വീഡിയോ മേക്കിങ്ങ്, ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്വിസ്''' എന്നിവ സംഘടിപ്പിക്കുകയുണ്ടായി .ഇതിൽ നിന്നും സമ്മാനാർഹരായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ശാസ്ത്ര തത്വങ്ങളെ തിരിച്ചറിയുക, അന്ധവിശ്വാസങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് ചാന്ദ്രയാൻ പോലുള്ള സമകാലീന ശാസ്ത്രനേട്ടങ്ങളെ കുട്ടികൾക്ക് വിവരിച്ചു കൊടുക്കാനും ഇതിലൂടെ സാധിച്ചു.
=== '''*പൂർവ്വ വിദ്യാർത്ഥി സംഘടന''' ===
[[പ്രമാണം:26038പൂർവ്വ വിദ്യാർത്ഥി സംഘടന.jpg.jpg|ലഘുചിത്രം|26038_ alumni meet.jpg]]
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഒട്ടനവധി സത്പ്രവർത്തികൾ സ്കൂളിനായി ചെയ്തുവരുന്നു .'''ജൂലൈ 26''' ആം തീയതി കഴിഞ്ഞ വർഷത്തെ '''എസ്എസ്എൽസി''' പരീക്ഷയിൽ '''ഫുൾ എ പ്ലസ്''' ലഭിച്ച വിദ്യാർത്ഥികൾക്ക് പാരിതോഷികങ്ങളും '''ക്യാഷ് അവാർഡും''' നൽകുകയുണ്ടായി .കൂടാതെ '''സ്കൂളിലെ ഐടി ലാബ് ശീതീകരിക്കുകയും ലാപ്ടോപ്പുകൾ സംഭാവന ചെയ്യുകയും ചെയ്തു.''' വിദ്യാർത്ഥികൾക്കുള്ള അനുമോദനവും '''സ്കൂളിലേക്കുള്ള ഹൈടെക് ലാബിന്റെ ഉദ്ഘാടനവും മാനേജർ സിസ്റ്റർ അൽഫോൺസ് മരിയ''' നിർവഹിച്ചു. അവാർഡ് ദാന പരിപാടിയോടനുബന്ധിച്ച് നടത്തിയ '''സപ്ലിമെന്റിന്റെ പ്രകാശനം മുൻ അധ്യാപിക എൽസി മാമ്പിള്ളി നിർവഹിച്ചു .ചടങ്ങിൽ നിർധന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായവും ഭവന നിർമ്മാണത്തിനുള്ള സഹായവും സ്മൃതി എന്ന പൂർവ വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ലഹരാ ദാമോദരും ട്രഷറർ ജിജി റോസും ചേർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിക്ക് കൈമാറി .വിദ്യാർത്ഥികൾക്കായി വാങ്ങുന്ന കീബോർഡിനുള്ള തുക എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും മ്യൂസിക് ടീച്ചർ മേഘയ്ക്ക് കൈമാറി സ്മൃതി കൂട്ടായ്മ പ്രസിഡൻറ് മിനി ജോസ് കാളിയങ്കര അധ്യക്ഷത വഹിച്ചു.''' പിടിഎ പ്രസിഡണ്ട് മാർട്ടിൻ, ഹെലെൻ,സന്ധ്യാരാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.
=== '''*സ്വാതന്ത്ര്യ ദിനാഘോഷം''' ===
[[പ്രമാണം:26038 ഗൈഡ്സ്.jpg|ലഘുചിത്രം|26038_ guides.jpg]]
[[പ്രമാണം:26038പ്രതിഷേധ ക്യാമ്പയിൻ .jpg|ലഘുചിത്രം|26038 _save manipur campaign .jpg]]
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും 1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മയ്ക്കായി എല്ലാവർഷവും '''ഓഗസ്റ്റ് 15ന്''' ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു .രാജ്യത്തുടനീളം സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു .നമ്മുടെ സ്കൂളിലും വളരെ കെങ്കേമമായി തന്നെ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ ദിനം കൊണ്ടാടി. വിവിധതരത്തിലുള്ള മത്സരങ്ങൾ സ്കൂൾതലത്തിൽ നിന്നും നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. '''കളക്ടറേറ്റിൽ വച്ചു നടന്ന ഗൈഡ്സ് വിഭാഗം മാർച്ചിൽ നമ്മുടെ സ്കൂളിന് ഒന്നാംസ്ഥാനം കരസ്ഥമാക്കാനും എം പി  ശ്രീ രാജീവ് അവർകളുടെ പക്കൽ നിന്നും സമ്മാനം സ്വീകരിക്കാനും സാധിച്ചു. അന്നേദിവസം സ്കൂളിൽ മാനേജർ സിസ്റ്റർ അൽഫോൻസ് മരിയ, ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി''' എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും '''ചേർന്ന്ദേശീയ പതാക ഉയർത്തുകയും  ദേശഭക്തിഗാനം'''  ആലപിക്കുകയും ചെയ്തു .സ്വാതന്ത്ര്യദിന സന്ദേശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുകയുണ്ടായി.ദേശീയ ഗാനത്തോട് കൂടി ചടങ്ങുകൾ അവസാനിച്ചു.
[[പ്രമാണം:26038 ഗൈഡ്സ് പ്രകൃതി പഠന ക്യാമ്പ് .jpg|ലഘുചിത്രം|26038_ guides_ nature education camp.jpg]]
=== '''*ഗൈഡ്സ്''' ===
2023-24 അധ്യയന വർഷം സെൻമേരിസ് സിജി എച്ച് എസ് എസ് സ്കൂളിൽ '''പുതുതായി 34 കുട്ടികൾ''' ഗൈഡ്സിൽ അംഗങ്ങളായി ചേർന്നു. ഗൈഡ്സിന്റെ '''നാലു യൂണിറ്റുകളിലായി എൺപത്തിമൂന്നോളം കുട്ടികൾ വളരെ സജീവമായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു'''. '''ഈ വർഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ ദ്വിതീയ സോപാൻ ടെസ്റ്റ് മൂന്നു ദിവസങ്ങളിലായി ഈ സ്കൂളിൽ വച്ചാണ് നടത്തിയത്. ഒക്ടോബർ മാസത്തിൽ പൊതുസ്ഥലങ്ങൾ ശുചീകരിച്ച് ഈ വിദ്യാലയത്തിലെ ഗൈഡ്സ് കുട്ടികൾ മറ്റു കുട്ടികൾക്ക് മാതൃകയായി. ഈ വർഷത്തെ യൂണിറ്റ് ക്യാമ്പ് നവംബറിൽ നടത്തുകയുണ്ടായി.''' സ്കൂളിൽ നടക്കുന്ന ഏതൊരു പൊതുപരിപാടികളിലും കുട്ടികൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു. '''ഈ വർഷത്തെ ഗൈഡ്സ് കുട്ടികളുടെ പ്രകൃതി പഠന ക്യാമ്പ് മംഗള വനത്തിലാണ് നടത്തിയത്. ഈ വർഷം സെന്റ് മേരീസ് സി ജി എച്ച് എസ് എസ്  സ്കൂളിലെ 42 കുട്ടികൾ രാജ്യപുരസ്കാർ ടെസ്റ്റിന് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.'''
[[പ്രമാണം:26038സേവ്മണിപ്പൂർ .JPG|ലഘുചിത്രം|26038_ save manipur_  women .JPG]]
=== '''*സേവ്മണിപ്പൂർ''' ===
മണിപ്പൂരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന അക്രമണങ്ങൾക്കെതിരെ  ആഗസ്റ്റ്  മാസം എട്ടാം  തീയതി  എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂളിൽ '''പ്രതിഷേധ ക്യാമ്പയിൻ നടത്തി.''' സേവ് മണിപ്പൂർ എന്ന മാതൃകയിൽ സ്കൂളിന്റെ അങ്കണത്തിൽ വിദ്യാർഥിനികൾ അണിനിരനായിരുന്നു ഈ ക്യാമ്പയിൻ.കൊച്ചിൻ '''കോർപ്പറേഷൻ കൗൺസിലർ  അഡ്വ ശ്രീമതി ദീപ്തി മേരി വർഗീസ് മുഖ്യപ്രഭാഷണം''' നടത്തി.'''ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി''' അധ്യാപകരായ '''ശ്രീമതി ശ്രീമതി ജോയ്സി l ശ്രീമതി ജെറിൻ''' എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ ക്യാമ്പ് സംഘടിപ്പിച്ചത്.
[[പ്രമാണം:26038അധ്യാപകദിനം .jpg|ലഘുചിത്രം|26038_ teachers day .jpg]]
=== '''*അധ്യാപകദിനം''' ===
ഇന്ത്യയുടെ മുൻ പ്രസിഡന്റും അധ്യാപകനുമായ ശ്രീ സർവെപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ '''സെപ്റ്റംബർ അഞ്ചാം തീയതി'''  അധ്യാപക ദിനമായി സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂളിൽ കുട്ടികളുടെയും  പൂർവ്വ വിദ്യാർത്ഥി സംഘടനയായ  ഒ എസ് എ യുടെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. '''സെന്റ് മേരീസ് സ്കൂളിലെ പൂർവ്വ വിദ്യാർഥിനിയും  കേരള പോലീന്റെ വിമൽ സെൽ വിഭാഗത്തിൽ  എ എസ് ഐ യുമായ ശ്രീമതി നിഷ മോൾ ടി മുഖ്യാതിഥി ആയിരുന്നു.''' കുട്ടികൾ തങ്ങൾ നിർമിച്ച ആശംസ കാർഡുകൾ നൽകിയും '''പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒ''' '''എസ് എ'''  യിലെ അംഗങ്ങൾ സമ്മാനങ്ങളും പൂക്കളും നൽകിയും അധ്യാപകരെ ആദരിക്കുകയുണ്ടായി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
[[പ്രമാണം:26038ഓണാഘോഷം .jpg|ലഘുചിത്രം|26038_ onam celebration .jpg [[:പ്രമാണം:26038 onam celebration.jpg|(]]]]
=== '''*ഓണാഘോഷം''' ===
'''ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി''' എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ വിപുലമായ പരിപാടികളുടെ അകമ്പടിയോടെ ഓണം ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ ഓണാഘോഷ പരിപാടിയുടെ അധ്യക്ഷപദം അലങ്കരിക്കുകയും,  ലോക്കൽ മാനേജർ ആയ '''റവറന്റ് സിസ്റ്റർ അൽഫോൻസ് മരിയ'''  ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  '''പിടിഎ പ്രസിഡന്റ് ശ്രീ ജെയിംസ് ജോസഫ്''' കുട്ടികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. നൂറിലധികം കുട്ടികൾ അണിനിരന്ന മെഗാ തിരുവാതിര സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. കുട്ടികൾ മനോഹരമായ '''പൂക്കളം സ്കൂളിൽ ഒരുക്കി. വടംവലി, മലയാളി  ശ്രീമാൻ, മലയാളി മങ്ക''' എന്നീ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. '''ഓണസദ്യയ്ക്ക്''' ശേഷം ഒരു മണിയോടുകൂടി കുട്ടികൾ വീടുകളിലേക്ക് യാത്രയായി.
[[പ്രമാണം:26038യുവജനോത്സവം റിഥം2k23 .jpg|ലഘുചിത്രം|26038_ youth festival rhythm_2k23 .jpg]]
=== '''*യുവജനോത്സവം റിഥം 2k23''' ===
കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്താനും വളർത്തിയെടുക്കാനും      എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ '''സെപ്റ്റംബർ ഇരുപത് ഇരുപതിയൊന്ന് തീയതികളിൽ''' ആയി  സ്കൂൾ കലോത്സവം സംഘടിപ്പിക്കുകയുണ്ടായി. കലോത്സവത്തിന്റെ '''ഉദ്ഘാടനം സിനിമാതാരവും ടെലിവിഷൻ അവതാരികയും ആയ  ശ്രീമതി എയ്ഞ്ചൽ മേരി എൻ എസ്''' നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് റവറന്റ് സിസ്റ്റർ ലൗലി പി കെ അധ്യക്ഷപദം അലങ്കരിച്ചു. രണ്ടു ദിനങ്ങളിലായി വിവിധ വേദികളിൽ സംഗീതം,  നൃത്തം, കല എന്നീ വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു. ഈ രണ്ടു ദിനങ്ങളിലും വിദ്യാലയം മുഴുവനും ഉത്സവപ്രതീതിയിൽ ആയിരുന്നു.
[[പ്രമാണം:26038ശാസ്ത്രമേള .jpg|ലഘുചിത്രം|26038_science fest .jpg ]]
=== '''*ശാസ്ത്രമേള''' ===
വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും അനന്തമായ സാധ്യതകൾ തുറന്നിട്ട് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ '''സെപ്റ്റംബർ ഏഴാം തീയതി ശാസ്ത്രോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ വിവിധ വേദികളിലായി നടത്തപ്പെട്ടു. കുട്ടികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച്  ക്രിയാത്മകമായി  മേളയിൽ പങ്കെടുക്കുകയുണ്ടായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ അധിഷ്ഠിതമായ പുതിയ കണ്ടെത്തലുകൾ,  വിവിധ മോഡലുകൾ, ചാർട്ടുകൾ എന്നിവ കുട്ടികളിൽ അറിവും വിജ്ഞാസയും വളർത്തുവാൻ ഉതകുന്നവയായിരുന്നു. എല്ലാ ക്ലാസുകളിൽ നിന്നും കുട്ടികൾ സജീവമായി ഈ മേളകളിൽ പങ്കെടുത്തു.
=== '''* ഉപ ജില്ലാതല ശാസ്ത്രോത്സവം.''' ===
'''ചേരാനെല്ലൂർ  അൽഫറൂഖിയ ഹൈസ്കൂളിൽ'''  '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട്  '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും,  ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.'''
[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 _district youth festival .jpg]]
=== '''*യുവജനോത്‌സവം''' ===
കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം '''കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ''' വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.'''സംസ്കൃതം പദ്യം''' '''ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.'''
'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.'''
[[പ്രമാണം:26038 എൻ എം എം എസ് .jpg|ലഘുചിത്രം|26038_ nmms .jpg]]
=== *എൻ എം എം എസ്  ===
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള എൻ എം എം എസ്   പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ നൽകുന്നു. '''ഈ അധ്യായന വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്ക്രീനിങ് ടെസ്റ്റ് നടത്തി  നാൽപതോളം   വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ എൻ എം എം എസ് പരീക്ഷയ്ക്കായി ഒരുക്കുകയും ചെയ്യുന്നു.'''[[പ്രമാണം:26038അബാക്കസ്പരിശീലനം .jpg|ലഘുചിത്രം|26038_abacus .jpg]]
=== '''*അബാക്കസ്''' ===
എറണാകുളം സെന്റ് മേരീസ്  സി ജി എച്ച് എസ് എസ് സ്കൂളിൽ ഈ അധ്യായന വർഷം മുതൽ '''വാല്യൂ എജുക്കേഷൻ ട്രസ്റ്റിന്റെ''' നേതൃത്വത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി അബാക്കസ് പരിശീലനം നൽകുന്നു. പ്രഗത്ഭരായ രണ്ട് അധ്യാപകരുടെ കീഴിൽ എല്ലാ ആഴ്ചകളിലും '''അബാക്കസ് പരിശീലന''' ക്ലാസുകൾ നടത്തിവരുന്നു. പരിശീലനം ലഭിച്ച കുട്ടികൾക്ക് തങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാൻ ഇതുവഴി സാധിച്ചിട്ടുണ്ട്.
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038_cyber class for mothers.jpg]]
=== '''*ലിറ്റിൽ കൈറ്റ്സ്''' ===
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച്  സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി''' വെള്ളിയാഴ്ച '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. അമ്മമാർ ഈ സജീവമായി പങ്കെടുത്തു.
[[പ്രമാണം:26038 SCHOOL NCC.jpg|ലഘുചിത്രം|26038 SCHOOL NCC.jpg]]
=== '''*എൻ.സി.സി''' ===
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. '''19 കുട്ടികളാണ്''' നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്.
[[പ്രമാണം:26038റെഡ് ക്രോസ് പ്രവർത്തനം .jpg|ലഘുചിത്രം|26038_ red cross .jpg]]
=== '''*റെഡ് ക്രോസ്''' ===
'മനുഷ്യർക്ക് ആശ്വാസമേകുക' എന്ന ലക്ഷ്യത്തോടെ ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ റെഡ് ക്രോസ് എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസ് സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. '''ഇരുനൂറിൽപരം വിദ്യാർഥികൾ''' ഈ സംഘടനയിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. '''ഈ അധ്യായന വർഷം സ്കൂളിലെ റെഡ് ക്രോസ് അംഗങ്ങൾ കച്ചേരിപ്പടിയിലുള്ള ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ സന്ദർശിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.''' '''സെന്റ് മേരീസ് സ്കൂളിന്റെ തന്നെ ഭാഗമായ ലോവർ പ്രൈമറി വിഭാഗം സ്കൂൾ അങ്കണം ശുചിയാക്കുകയും അവിടുത്തെ കുട്ടികളോട് റെഡ് ക്രോസ് സംഘടനയെ കുറിച്ചും ഇതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.'''  സഹജീവികളോട് കരുണയുള്ളവരാകുവാനും, സേവന മനോഭാവം  വളർത്തിയെടുക്കുവാനും ഈ സംഘടനയിൽ ചേർന്നുള്ള പ്രവർത്തനം കുട്ടികളെ സഹായിക്കുന്നു.
[[പ്രമാണം:26038കായികമേള.jpg|ലഘുചിത്രം|26038 _sports.jpg ]]
=== <nowiki>*</nowiki>കായികമേള ===
സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും ദേശീയതലത്തിലും നടന്ന കായികമേളകളിൽ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിലെ വിദ്യാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തു. ജില്ലാതല ലോൺ ടെന്നീസ് മത്സരത്തിൽ '''ദിയ റോസ് മേരി സെബാസ്റ്റ്യൻ  സ്വർണ്ണ മെഡലും''' ജോസ്ന ജോമി വെള്ളിമെഡലും കരസ്ഥമാക്കി. '''സംസ്ഥാനതല സബ്ജൂനിയ'''ർ വിഭാഗം ജൂഡോ മത്സരത്തിൽ '''സെറാ ഷാഹു'''ൽ വെങ്കല മെഡൽ കരസ്ഥമാക്കി
നാഷണൽ ബെഞ്ച് പ്രെസ്സ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ '''സാന്ദ്ര ട്രീസ ഫ്രാൻസിസിസ് കാതറിൻ റോസ്''' ആന്റണി എന്നി വിദ്യാർത്ഥികൾ നാലാം സ്ഥാനം വീതം കരസ്ഥമാക്കി. സബ്ജില്ലാതല മത്സരത്തിൽ കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിൽ നിധി ഭാഗൽ വ്യക്തിഗത ചാമ്പ്യനായി'''.'''
[[പ്രമാണം:26038സൈബർ സുരക്ഷാ ക്ലാസ് .jpg|ലഘുചിത്രം|26038സൈബർ സുരക്ഷാ ക്ലാസ് .jpg]]
=== '''*അമ്മ അറിയാൻ''' ===
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച്  സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച''' '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. 60 അമ്മമാർ ഈ സജീവമായി പങ്കെടുത്തു.പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. '''ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്,''' സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി.സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അമ്മമാർക്ക് സൈബർ സുരക്ഷ അവബോധം നൽകുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അമ്മ അറിയാൻ എന്ന സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് 2023 നവംബർ 24 സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി .പിടിഎ പ്രസിഡൻറ് ശ്രീ ജെയിംസ് ജോസഫ് ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ യോഗത്തിൽ സന്നിഹിതയായിരുന്നു. ഡിജിറ്റൽ വെൽബിയിങ് ,ഫിഷിംഗ്, സോഷ്യൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസ് നയിച്ചത്. അമ്മ അറിയാൻ എന്ന ക്ലാസ്സ് വളരെ നല്ല നിലവാരം പുലർത്തി എന്നും അത് എല്ലാവർക്കും ഏറെ പ്രയോജനപ്രദമായി എന്നും അമ്മമാർ അഭിപ്രായപ്പെട്ടു .പിടിഎ പ്രസിഡണ്ടും കുട്ടികളുടെ ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തി
[[പ്രമാണം:26038 lk class for mothers.jpg|ലഘുചിത്രം|26038 lk class for mothers.jpg ]]
=== '''*കുടുംബശ്രീ അമ്മമാർക്കുള്ള ക്ലാസ്.''' ===
സൈബർ ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷയെ കുറിച്ച് അമ്മമാർക്ക് അവബോധം നൽകുന്നതിനായി മാലിപ്പുറം ഭാവന കുടുംബശ്രീ യൂണിറ്റിലും എളമക്കര കുടുംബശ്രീ യൂണിറ്റിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസ് നയിക്കുകയുണ്ടായി. 16/ 10 /22  തീയതിയിൽ മാലിപ്പുറം യൂണിറ്റിലും 20/10/ 22 തീയതിയിൽ എളമക്കര യൂണിറ്റിലും ക്ലാസ് സംഘടിപ്പിച്ചു.കുട്ടികൾ നയിച്ച ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു എന്ന് അമ്മമാർ അഭിപ്രായപ്പെട്ടു
=== '''*സൈബർ സുരക്ഷയും കമ്പ്യൂട്ടർ പരിശീലനവും''' ===
[[പ്രമാണം:26038 lk class at pizhala school.jpg|ലഘുചിത്രം|26038 lk class at pizhala school.jpg]]
'''2023 ജൂലൈ 31 തീയതി 10 പേർ''' അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം '''പിഴല സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ സന്ദർശിക്കുകയും''' അവിടുത്തെ കുട്ടികൾക്ക് സൈബർ സുരക്ഷയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു'''.''' സ്കൂളിൽ നിന്നും ലാപ്ടോപ്പുമായി പിഴലാ സ്കൂളിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പോസ്റ്റർ നിർമ്മാണവും കുട്ടികളെ പരിശീലിപ്പിച്ചു. കമ്പ്യൂട്ടർ പരിശീലനത്തിനുള്ള സാധ്യതകൾ പ്രസ്തുത സ്കൂളിൽ കുറവായതുകൊണ്ടാണ് സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ ഇതിനായി തിരഞ്ഞെടുത്തത്.
=== '''*യുപി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
[[പ്രമാണം:26038 lk class for up students.jpg|ലഘുചിത്രം|26038 lk class for up students.jpg ]]
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികൾ സൃഷ്ടിക്കുന്ന '''ഉറക്കക്കുറവ്, നേത്രരോഗങ്ങൾ എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഈ വിദ്യാലയത്തിലെ തന്നെ യുപി വിഭാഗം കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് എടുക്കുകയുണ്ടായി. നവംബർ 22 2023 ബുധനാഴ്ചയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.''' '''ഫേക്ക് ന്യൂസ്, ഫിഷിങ്, മൊബൈൽ ഫോണിൻറെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ എന്നീ വിഷയങ്ങളിലാണ് കുട്ടികൾ ക്ലാസെടുത്തത് പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അസ്ലാമ എം എ മരിയാ ഡൊണീറ്റ ,ഡയാന ലില്ലി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.'''
=== '''*എൽ പി വിദ്യാർഥികൾക്കുള്ള ക്ലാസ്''' ===
എറണാകുളം സെൻമേരിസ് സി ജി എൽ പിഎസി ലെ വിദ്യാർത്ഥികൾക്ക് നവംബർ 21 2023, ചൊവ്വാഴ്ച പോസ്റ്റർ നിർമ്മാണത്തിൽ പരിശീലനം നൽകുകയും മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്തു .ഇതിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആകർഷകമായ സ്ലൈഡുകളും വീഡിയോ പ്രസന്റേഷനുകളും മുൻകൂട്ടി തയ്യാറാക്കി. കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ എൽ കെ വിദ്യാർഥികൾ നയിച്ച ക്ലാസ് നല്ല നിലവാരം പുലർത്തിയെന്ന് എൽ പി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ അഭിപ്രായപ്പെട്ടു.
[[പ്രമാണം:26038 class for special kids.jpg|ലഘുചിത്രം|26038 class for special kids.jpg]]
=== '''*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ക്ലാസ്''' ===
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ 5 പേർ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ടീം ഡിജിറ്റൽ പെയിൻറിംഗ്, പോസ്റ്റർ നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. 2023 നവംബർ 22 തീയതിയാണ് പ്രസ്തുത പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നിന്നും 5 ലാപ്ടോപ്പുകളുമായി സ്പെഷ്യൽ സ്കൂളിലെത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾക്ക് പെയിൻറിങ് ,പോസ്റ്റർ മേക്കിങ് എന്നിവയിൽ പരിശീലനം നൽകി.
[[പ്രമാണം:26038 youth festival documentation.jpg|ലഘുചിത്രം|26038 youth festival documentation.jpg ]]
=== '''*സബ്ജില്ലാ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷൻ''' ===
2023 നവംബർ 15, 16, 17 തീയതികളിൽ കോതാട് ഇൻഫന്റ് ജീസസ് സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാതല സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനായി നമ്മുടെ എൽ കെ കുട്ടികൾ പോകുകയുണ്ടായി. നവംബർ പതിനാറാം തീയതി വേദി എട്ടിൽ നടന്ന പരിപാടികളുടെ ഡോക്യുമെന്റേഷൻ നിർവഹിച്ചത് നമ്മുടെ കുട്ടികളായ അതുല്യ വി കെ, ഡയാന ലില്ലി ആൻ ടിനിയ എന്നിവരാണ്.
=== '''*പ്രീമിനറി ക്യാമ്പ്''' ===
[[പ്രമാണം:26038 priliminary camp.jpg|ലഘുചിത്രം|26038 priliminary camp.jpg ]]
ജൂലൈ 10 ,2023 -2026 ബാച്ചിലെ കുട്ടികൾക്കുള്ള പ്രീമിനറി ക്യാമ്പ് നമ്മുടെ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി റസീന  ക്യാമ്പ് നയിച്ചു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലുo ഹൈടെക് ഉപകരണ പരിപാലനത്തിലും കുട്ടികൾക്ക് പരിശീലനം നൽകി'''.'''
=== '''*ഫ്രീഡം ഫെസ്റ്റ്2023''' ===
[[പ്രമാണം:Ff2023-ekm-26038-5.jpg|ലഘുചിത്രം|Ff2023-ekm-26038-5.jpg]]
'വിജ്ഞാനത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ്  സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച്  സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്.
നത്തിന്റെ പങ്കു വക്കൽ സമൂഹത്തിൻ്റെ മാറ്റത്തിനും വികസനത്തിനും തുടക്കം കുറിക്കും.'ഇതിൻ്റെ ഭാഗമായി 'സ്വതന്ത്ര വിജ്ഞാ നോത്സവം ഫ്രീഡം ഫെസ്റ്റ് 2023 'ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടത്തി. ഇതിൻ്റെ പ്രചരണാർത്ഥം ഓഗസ്റ്റ് 10 ന് എറണാകുളം കൈറ്റ്  സ്വതന്ത്ര സോഫ്റ്റ് വയറിൻ്റെപ്രാധാന്യത്തെ കുറിച്ച് ഒരു ഓൺ ലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ അതിൽ പങ്കെടുത്തു.ഇതിനോട് അനുബന്ധിച്ച് നമ്മുടെ ലിറ്റിൽ കൈറ്റ് കുട്ടികൾ സ്വതന്ത്ര സോഫ്റ്റ്വെയർ എക്സിബിഷൻ സംഘടിപ്പിച്ചു.കൂടാതെ നിരവധി പോസ്റ്ററുകളും തയ്യാറാക്കി.
ഓഗസ്റ്റ് 10 ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച്  സ്വതന്ത്ര വിജ്ഞാനോത്സവ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഡിജിറ്റൽ പോസ്റ്റർ മേക്കിങ്,ഐ ടി കോർണർ സെമിനാർ എന്നിവയാണ് സംഘടിപ്പിച്ചത്. Gimp സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ ഡിജിറ്റൽ പോസ്റ്റർ തയ്യാറാക്കിയത്.
[[പ്രമാണം:26038 STAFF.jpg|ലഘുചിത്രം|26038 _STAFF.jpg ]]
[[പ്രമാണം:26038 104th annual day.jpg|ലഘുചിത്രം|26038 _104th annual day.jpg]]
=== '''*104-ആം വാർഷികാഘോഷം''' ===
എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് സ്കൂളിന്റെ  104-ആം വാർഷികാഘോഷം  '''ശ്രീ ഹൈബി ഈഡൻ എംപി''' ഉദ്ഘാടനം ചെയ്തു. വിമല പ്രൊവിൻസ് എജുക്കേഷൻ കൗൺസിലർ റവ.സിസ്റ്റർ പാവന അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട '''എറണാകുളം ജില്ലാ കളക്ടർ ശ്രീ ഉമേഷ് എൻ എസ്''' '''കെ''' മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഡിഇഒ ശ്രീ രാമചന്ദ്രൻ വി,കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ്, സ്റ്റാഫ് പ്രതിനിധി സിസ്റ്റർ അനൂപ , പൂർവ്വ വിദ്യാർത്ഥിനി ശ്രീമതി നിഷിലാ,പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ്, സർവീസിൽ നിന്നും വിരമിക്കുന്ന  അധ്യാപിക ശ്രീമതി മറിയമ്മ എന്നിവർ പ്രസംഗിച്ചു. സ്കൂൾ ലോക്കൽ മാനേജർ മദർ അൽഫോൻസ് മരിയ ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ് ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി , എൽ.പി.വിഭാഗം  ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയമാക്കി. SSLC FULL A+ ജേതാക്കളെയും സംസ്ഥാന ,നാഷണൽ ലെവൽ ജേതാക്കളെ ആദരിക്കുകയും ചെയ്തു.തുടർന്ന് വിവിധതരം കലാപരിപാടികൾ നടന്നു.
[[പ്രമാണം:26038 PADANOTSAVAM.jpg|ലഘുചിത്രം|26038 PADANOTSAVAM.jpg ]]
=== *പഠനോത്സവം ===
2023- 2024 ഈ അധ്യായനവർഷം കുട്ടികൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലൂടെ ആർജിച്ചെടുത്ത കഴിവുകളുടെ പ്രദർശന വേദിയായ പഠനോത്സവം ഫെബ്രുവരി പതിനഞ്ചാം തീയതി പ്രൗഢഗംഭീരമായി എറണാകുളം സെന്റ് മേരീസ്  സിജി എച്ച് എസ് എസ്  സ്കൂൾ അങ്കണത്തിൽ നടത്തപ്പെട്ടു. കൊച്ചിൻ കോർപ്പറേഷൻ വാർഡ് കൗൺസിലറായ ശ്രീമതി സുധ ദിലീപ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. '''യു ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ വി പി'''  '''അബ്ദുൾ ഷുക്കൂർ മുഖ്യാതിഥി''' ആയിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി പി കെ, വീനസ് ലൈബ്രറിയുടെ വനിതാ വിഭാഗം സെക്രട്ടറിയും,പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി ശ്രീകല മോഹൻദാസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വിഷയബന്ധിയായ  കലാപരിപാടികളുടെ അവതരണവും പാഠ്യപ്രവർത്തനങ്ങളിലെ മികവുകളുടെ പ്രദർശനവും നടത്തപ്പെട്ടു.
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
=== '''പ്രവേശനോത്സവം''' ===
[[പ്രമാണം:26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|ലഘുചിത്രം|26038പ്രവേശനോത്സവത്തിൽ എത്തിയ കുട്ടികളുടെ ആഹ്ലാദം.jpg|281x281ബിന്ദു]]കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.  [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|തുടർന്നുവായിക്കുക]]
സമ്മാനങ്ങളും മധുരപലഹാരങ്ങളും നൽകി കുട്ടികളെ പുതിയ പഠനാന്തരീക്ഷത്തിലേയ്ക്ക് വരവേറ്റു.'''പ്രധാനാധ്യാപിക സി.ലൗലി,പി.ടി.എ. പ്രസിഡൻറ്''' '''ശ്രീ .ജോർജ് സക്കറിയ''' എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.
=== '''*അവധിക്കാല പരിശീലനക്യാമ്പ്''' ===
ഇംഗ്ലീഷ് ഭാഷയിൽ ഉള്ള കുട്ടികളുടെ പരിജ്ഞാനം വർദ്ധിപ്പിക്കുക ,ചിത്രകലയിൽ കുട്ടികൾക്കുള്ള താല്പര്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മെയ് മാസത്തിൽ സെൻമേരിസ്  ലെ പ്രധാന അധ്യാപിക സി.ലൗലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല പരിശീലന ക്യാമ്പ് ഒരു വൻവിജയമായി തീർന്നു.സ്പോക്കൺ ഇംഗ്ലീഷ് ചിത്രരചന എന്നിവ അഭ്യസിപ്പിച്ച് കുഞ്ഞുങ്ങളുടെ അഭിരുചി വർദ്ധിപ്പിക്കുകയും ചെയ്തു.സമ്മർ ക്യാമ്പിലെ അവസാന ദിവസം കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഒരു ആർട്ട്ഗാലറി തയ്യാറാക്കുകയുണ്ടായി .കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തവും മൂലം '''അവധിക്കാല പരിശീലന ക്യാമ്പ്''' ഒരു വൻവിജയമായി മാറി.
=== '''*പരിസ്ഥിതി ദിനം''' ===
2022-23 അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ '''ജൂൺ''' '''6-ആം തീയതി''' നടത്തപ്പെടുകയുണ്ടായി.വി.പി.സി.കെ.ഡിസ്ട്രിക്ട് മാനേജർ '''ഡോ.ഡിന്നി മാത്യു''' മുഖ്യാതിഥി ആയിരുന്നു.കുമാരി ഗൗരി വിനോഷ് സ്വാഗതം ആശംസിച്ചു.പ്രധാനാധ്യാപിക സി.ലൗലിയും മുഖാതിഥിയും ചേർന്ന് ഉദ്ഘാടനകർമ്മം നിർവഹിച്ചു.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കാൻ ഇന്ത്തരത്തിലുള്ള ദിനാചരണങ്ങളിലൂടെ സാധിക്കുന്നു.
=== '''*റിട്ടയർമെൻറ്''' ===
ദീർഘകാല അധ്യയന ജീവിതത്തിൽ നിന്നും 2022-23 കാലഘട്ടത്തിൽ '''സി.കുസുമം ,ശ്രീമതി.ലിസി പി.വി.,ശ്രീമതി.കൊച്ചുറാണി,ശ്രീമതി.ഷേ'''ർളി എന്നീഅധ്യാപകർ വിരമിക്കുകയുണ്ടായി.'''സി .ലിസാൻഡൊ, സി .ജസീന,ശ്രീമതി.അനു,ശ്രീമതി.ജീൻസി''' എന്നിവർ പുതുതായി നിയമിക്കപ്പെടുകയും ചെയ്തു.
അറിവിന്റെ വജ്രായുധംകൊണ്ട് കുട്ടികളുടെ ബൗദ്ധിക മണ്ഡലങ്ങളെ വികസിതമാക്കുന്ന നൻമയുള്ള ഒരുസമൂഹത്തെ കെട്ടിപ്പെടുക്കാൻ തങ്ങളുടെ ആയുസ്സും ആരോഗ്യവും ഈ വിദ്യാലയത്തിനു സമർപ്പിച്ച അധ്യാപകർക്ക് സ്കൂൾ ഒന്നാകെ നന്ദിപൂർവം ആശംസകൾ നേർന്നു.
=== '''*സാഹിത്യസമാജം ഉദ്ഘാടനം''' ===
സ്കൂളിലെ സാഹിത്യ സമാജത്തിൻറെ ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും '''ജൂൺ 23''' നടത്തപ്പെടുകയുണ്ടായി.'''ഫാദർ ജോസ് വടക്കൻ''' അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .'''പ്രശസ്ത മിമിക്രി താരം മിസ്റ്റർ ഷിനോദ് മലയാറ്റൂർ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു .റിപ്പോർട്ട് അവതരണം ,വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മോദി വർദ്ധിപ്പിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസ പ്രസംഗം അർപ്പിച്ചു സ്കൂൾ ലീഡറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.
=== '''*ലിറ്റിൽ കൈറ്റ്സ്''' ===
[[പ്രമാണം:26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|ലഘുചിത്രം|26038ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്മമാർക്കായി നടത്തിയ ക്ലാസ്.JPG|264x264ബിന്ദു]]2022 2023 അദ്ധ്യയനവർഷത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഐ ടി ക്ലബ്ബ് കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം മികവാർന്ന രീതിയിൽ തന്നെ ഈ വിദ്യാലയത്തിൽ നടത്തിവരുന്നു .'''പത്താംക്ലാസിൽ 43''' ഉം '''ഒമ്പതാംക്ലാസിൽ 42 ഉം''' '''എട്ടാംക്ലാസിൽ 40 പേരും''' ഉള്ള യൂണിറ്റുകൾ ആണ് നമുക്കുള്ളത് .സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .
കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരു '''സൈബർ പരിജ്ഞാന  ക്ലാസ്''' അമ്മമാർക്കായി സംഘടിപ്പിക്കുകയുണ്ടായി.സമകാലീന ലോകത്തിൽ സൈബർ ലോകത്ത് പതിയിരിക്കുന്ന അപകടങ്ങളിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ '''ഐറിൻ ട്രീസ ,നിവി സിജു,ഗൗരി വിനോഷ്, അന്ന''' '''ആഗ്നസ്''' എന്നിവർ ചേർന്ന് '''മെയ് 24''' '''ആം തീയതി അമ്മമാർക്കായി ക്ലാസ്''' നടത്തുകയുണ്ടായി.ഇത് കുട്ടികൾക്കും അമ്മമാർക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.
'''*അവയവദാന ചടങ്ങ്'''[[പ്രമാണം:പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|ലഘുചിത്രം|26038പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ നിന്നുള്ള ചിത്രം.JPG|264x264ബിന്ദു]]ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അയാളുടെ അവയവങ്ങൾ കൊണ്ട് യാതൊരു ഉപയോഗവും ഇല്ല .എന്നാൽ അവയവം ദാനം ചെയ്യുന്നതിലൂടെ മറ്റു പലരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും.രാജ്യത്ത് ഓരോ വർഷവും വും ശരീരത്തിലെ പ്രധാനപ്പെട്ട അവയവ ത്തിൻറെ പ്രവർത്തനം നിലയ്ക്കുന്ന മൂലം അഞ്ചുലക്ഷം വ്യക്തികൾ എങ്കിലും മരണത്തിന് കീഴടങ്ങുന്നു .അവയവദാനത്തിന്റെ പ്രസക്തി കുട്ടികളിൽ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ '''ജൂൺ രണ്ടാം തീയതി''' സോഷ്യൽ ജസ്റ്റിസ് ഫോറം എന്ന സംഘടന കുട്ടികൾക്കായി ഒരു '''ബോധവൽക്കരണ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി .അവയവദാനം കൊണ്ടുള്ള തെറ്റിദ്ധാരണകൾ അകറ്റി കുട്ടികളെ ബോധവാന്മാരാക്കുവാനും  '''വരുംതലമുറയെ അവയവദാനത്തിന് വേണ്ടി പ്രോത്സാഹിപ്പിക്കുവാനും''' ഇത്തരം ക്ലാസുകൾ കൊണ്ട് സാധിക്കുന്നു.
=== '''*ബഷീർദിനം''' ===
വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനമായ '''ജൂലൈ അഞ്ചാം തീയതി''' നമ്മുടെ സ്കൂളിൽ ബഷീർ ദിനം സംഘടിപ്പിക്കുകയുണ്ടായി .യുപി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് നടത്തുകയുണ്ടായി .ഹൈസ്കൂൾ വിഭാഗത്തിൽ '''ഹെൽഗ സിൽജി''' ഒന്നാം സമ്മാനം നേടുകയുണ്ടായി .യുപി വിഭാഗത്തിൽ '''ആർദ്ര എ.വി.''' ഒന്നാം സ്ഥാനം നേടുകയുണ്ടായി.'''ജൂലൈ ഏഴാം തീയതി''' '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ '''എസ്ആർവി സ്കൂളിൽ വച്ച്''' നടന്ന ബഷീർ അനുസ്മരണ '''ക്വിസ് മത്സരത്തിൽ''' യു പി വിഭാഗത്തിൽ നിന്നും '''ആർദ്ര എ.വി. രണ്ടാം സ്ഥാന'''ത്തിന് അർഹയായി.
=== '''*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം''' ===
                              ജൂലൈ 18ന് ചേർന്ന പ്രഥമ പി.ടി.എ എക്സിക്യൂട്ടീവ് മീറ്റിംഗിൽ 2022-2023 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി '''ശ്രീ.മാർട്ടിൻ ടി. ജെ'''  '''വൈസ് പ്രസിഡണ്ടായി ശ്രീ. അനിൽ ജോണിനെയും''' മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.  സ്കൂളിൻറെ പുരോഗമനാത്മകമായ വളർച്ചയ്ക്കും വിദ്യാർഥികളുടെ സർവോത്മ മുഖവികസനത്തിനും പരിപൂർണ്ണ പിന്തുണയേകി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഞങ്ങളുടെ പി.ടി.എ ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്. നമ്മുടെ സ്കൂളിൻറെ സമഗ്രമായ വളർച്ചയ്ക്ക് വേണ്ടി വളരെ കാര്യക്ഷമമായ രീതിയിൽ അധ്യാപക രക്ഷകർതൃ സംഘടന നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2022- 2023 അധ്യായനവർഷത്തെ പ്രഥമ ജനറൽ ബോഡി മീറ്റിംഗ്  07- 07- 2022 വ്യാഴാഴ്ച കൂടുകയുണ്ടായി. പി.ടി.എ പ്രസിഡൻറ്  അഡ്വ. ജോർജ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ  റവ.സി.അൽഫോൺസ് മരിയ ഉദ്ഘാടനം ചെയ്തു.   പിന്നീട് മഹാരാജ കോളേജ് ഫോർമൽ പ്രിൻസിപ്പൽ ഡോ. മേരി മെറ്റൽഡ മാതാപിതാക്കൾക്കുള്ള ക്ലാസ് നയിച്ചു.
=== '''*വായനാദിനം''' ===
[[പ്രമാണം:26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|ലഘുചിത്രം|26038വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നടത്തിയ പ്രതിജ്ഞ.jpg|248x248ബിന്ദു]]വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ അത്ഭുതലോകത്തേക്ക് കൈപിടിച്ചുയർത്തിയ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ '''ജൂൺ 19''' വായനാദിനമായി കൊണ്ടാടുന്നു .വായനാദിനാചരണത്തിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി '''.സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ''' ആഭിമുഖ്യത്തിൽ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ '''ബഷീർ ദിന ക്വിസ് മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി '''ആർദ്ര രണ്ടാം സ്ഥാന'''ത്തിന് അർഹയായി .പുസ്തകങ്ങളോടുള്ള അടുപ്പം വർദ്ധിപ്പിക്കുവാനും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്തു വായനശീലം ആക്കുവാനും ഓരോ കുട്ടികളും പ്രതിജ്ഞ ചെയ്തു.
'''*യോഗാ ദിനം'''[[പ്രമാണം:26038യോഗ പരിശീലനം.jpg|ലഘുചിത്രം|26038യോഗ പരിശീലനം.jpg|250x250ബിന്ദു]]ഭാരതത്തിൻറെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ .ഈ പാരമ്പര്യം ശരീരത്തിന്റെയും മനസ്സിന്റെയും ചിന്തയും പ്രവർത്തിയും നിയന്ത്രണവും നിറവേറ്റും.മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ശാരീരിക മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.അന്താരാഷ്ട്ര യോഗ ദിനമായ '''ജൂൺ 21ന്''' സെൻമേരിസ് സ്കൂളിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി .യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വീഡിയോ രൂപത്തിലും ക്ലാസ് നൽകിക്കൊണ്ടും ബോധ്യപ്പെടുത്തി കൊടുത്തു.
=== '''*ഹിരോഷിമ നാഗസാക്കി ദിനം നേട്ടം''' ===
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് '''ട്രാഫിക് പോലീസ് സ്റ്റേഷനിൽ  വെച്ച്''' '''പോലീസ്''' '''അസോസിയേഷൻ''' സംഘടിപ്പിച്ച '''ഉപന്യാസ രചന മത്സരത്തിൽ''' നമ്മുടെ സ്കൂളിലെ '''ബിസ്ന റിബേര''' '''മൂന്നാം സ്ഥാന'''ത്തിന് അർഹയായി.
=== '''*ലോക സംഗീത ദിനം''' ===
ഫ്രാൻസിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ്ങ് ആണ് ലോകം മുഴുവനും ജൂൺ 21ന് സംഗീത ദിനമായി ആചരിക്കാൻ ഉള്ള ആഹ്വാനം ചെയ്തത് .ഇന്ന് ലോകത്തിലെ 120ഓളം രാജ്യങ്ങളാണ് സംഗീത ദിനം ആഘോഷിക്കുന്നത് .ഹിന്ദുസ്ഥാനി ,കർണാടക സംഗീതപാരമ്പര്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലും ഈ ദിവസം ആഘോഷങ്ങൾ സജീവമാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ ആയി ഒരു പ്രസംഗം സ്കൂൾ വിദ്യാർത്ഥി അവതരിപ്പിക്കുകയുണ്ടായി.ഇന്ന് ഇന്ത്യയിലുള്ള വിവിധതരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയും ചെയ്തു. വൈവിധ്യങ്ങൾ നിറഞ്ഞ സംഗീതലോകത്തെ കുറച്ചുകൂടി ആഴത്തിൽ പരിചയപ്പെടാൻ കുട്ടികൾക്ക് ഇത് സഹായകമായി.
=== '''*സ്മൃതി സൗഹൃദ കൂട്ടായ്മ''' ===
[[പ്രമാണം:26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|ലഘുചിത്രം|26038സ്മൃതി സൗഹൃദ കൂട്ടായ്മ.jpg|258x258ബിന്ദു]]സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത മാധുര്യമുള്ള ഒന്നാണ് '''.സെൻറ് മേരിസ് 1987''' '''-97''' ബാച്ചിലെ വിദ്യാർത്ഥികൾ ചേർന്ന് നമ്മുടെ സ്കൂളിൽ ഒരു സൗഹൃദ കൂട്ടായ്മ '''‘സ്മൃതി ‘'''എന്ന പേരിൽ സംഘടിപ്പിക്കുകയുണ്ടായി .ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്കായി ഈ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നത്.'''പൂർവവിദ്യാർഥി''' യിൽ '''സിനിമ താരവുമായ''' '''ശ്രീമതി.മുത്തുമണി''' ,മുഖ്യാതിഥിയായി ഉദ്ഘാടനകർമ്മം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ മാനേജർ വികാർ പ്രൊവിൻഷ്യൽ '''സിസ്റ്റർ റീത്ത ജോസ് ,'''എജുക്കേഷനൽ കൗൺസിലർ '''സിസ്റ്റർ പാവന''' ,പ്ലസ് ടു പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്,'''ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് '''സിസ്റ്റർ ലൗലി''' എന്നിവരുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി. ഈ വർഷം '''എസ്എസ്എൽസി ക്ക് ഫുൾ എ പ്ലസ്''' നേടിയ വിദ്യാർഥികൾക്കായി പാരിതോഷികങ്ങൾ സമ്മാനിക്കുകയുണ്ടായി.
'''*സ്നേഹ ഭവനം'''[[പ്രമാണം:26038സ്നേഹ ഭവനം.jpg|ലഘുചിത്രം|26038സ്നേഹ ഭവനം.jpg [[:പ്രമാണം:26038സ്നേഹ ഭവനം.jpg|(]]|263x263ബിന്ദു]]ഗൈഡ്സ് എന്ന കുട്ടികൾക്കുവേണ്ടിയുള്ള സംഘടന, ഏറ്റവും അർഹയായ ഒരു ഗൈഡിന് '''ഒരു സ്നേഹ''' '''ഭവനം''' നിർമ്മിച്ച് നൽകുകയാണ് .നമ്മുടെ സ്കൂളിലെ എല്ലാ അധ്യാപകരും ചേർന്ന് ,ഗൈഡ്സ് '''അധ്യാപകരുടെ നേതൃത്വത്തിൽ''' '''ഒരു സഹായധനം''' ഹെഡ്മിസ്ട്രസ് സി.ലൗലി സ്കൂളിൽ നിന്നും സമ്മാനിക്കുകയുണ്ടായി.
=== '''*ചാന്ദ്രദിനം''' ===
ആകാശത്തു കാണുക മാത്രം ചെയ്തിരുന്ന ചന്ദ്രനെ മനുഷ്യൻ തൊട്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. 1969 '''ജൂലൈ 21''' നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. മാനവരാശിക്ക് ഇതൊരു കുതിച്ചുചാട്ടം ആയിരുന്നു ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകർ ഒത്തുചേർന്ന് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി '''പോസ്റ്ററുകൾ''' അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ തയ്യാറാക്കി.
=== '''*സത്യമേവ ജയതേ''' ===
[[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്1.JPG|356x356ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്2.JPG|236x236ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്3.JPG|231x231ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|ലഘുചിത്രം|26038സത്യമേവ ജയതേ കുട്ടികൾക്ക് നൽകുന്ന പിശീലന ക്ലാസ്4.JPG|239x239ബിന്ദു]][[പ്രമാണം:26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|ലഘുചിത്രം|26038സത്യമേവ ജയതേ അധ്യാപകർക്ക് സ്കൂളിൽ നൽകിയ പരിശീലനം1.jpg|238x238ബിന്ദു]]സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിനുള്ളിൽ ജീവിക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടികളെ സമൂഹത്തിലെ ചതിക്കുഴികളിൽ പെടാതെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ ഒരു '''സൈബർ പരിശീലന ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. '''സിസ്റ്റർ ഫ്ലോറൻസിന്റെ''' നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ എപ്രകാരം നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും  ഇവയിലൊക്കെ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ എങ്ങനെ  തിരിച്ചറിയാം എന്നതിനെ കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ക്ലാസ്സ്‌ നടത്തുകയുണ്ടായി.[[പ്രമാണം:26038ക്വിസ്മത്സരനേട്ടം.jpg|ലഘുചിത്രം|26038ക്വിസ്മത്സരനേട്ടം.jpg|243x243ബിന്ദു]][[പ്രമാണം:2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|ലഘുചിത്രം|2603826038സ്വാതന്ത്ര്യദിനാഘോഷം സെൻറ് മേരീസിൽ.jpg|195x195px]]
=== '''*സ്വാതന്ത്ര്യദിനാഘോഷം''' ===
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം എറണാകുളം സെൻറ് മേരീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമുചിതമായി കൊണ്ടാടി .പ്രസ്തുത ചടങ്ങിൽ '''മാനേജർ സിസ്റ്റർ അൽഫോൻസ മരിയ''' ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.'''വാർഡ് കൗൺസിലർ ശ്രീ മനു ജേക്കബ്''' അധ്യക്ഷ സ്ഥാനം അലങ്കരിച്ചു .സ്വാതന്ത്ര്യദിന ചിന്തകൾ ഉണർത്തുന്ന ദേശഭക്തി ഗാനവും ആത്മാവിൽ രാജ്യസ്നേഹത്തിൻറെ അലയടിക്കുന്ന നൃത്തച്ചുവടുകളും സ്വാതന്ത്രസമര വഴികളിലൂടെ ആവേശത്തോടെ അചഞ്ചലം മുന്നേറിയ വീരനായകരുടെ വേഷവിധാനത്തിൽ എത്തിയ കുട്ടികളും '''ദേശസ്നേഹം തുളുമ്പുന്ന മെഗാ ഡിസ്പ്ലേയും''' ചടങ്ങിൽ അരങ്ങേറി.രാജ്യത്തിൻറെ ഐക്യത്തെയും അഖണ്ഡതയും വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ '''സ്വാതന്ത്ര്യദിന റാലിക്ക് മാറ്റുകൂട്ടി''' .എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് '''കലക്ടറേറ്റിൽ സംഘടിപ്പിച്ച ഗൈഡ്സ് വിഭാഗം മാർച്ച് ഫാസ്റ്റിൽ''' നമ്മുടെ സ്കൂളിന് '''മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി''' .'''മന്ത്രി ശ്രീ.പി.രാജീവ്   സമ്മാനം കൈമാറുകയുണ്ടായി.'''
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് '''നാപ്പിയർ ഹെറിട്ടേജ്''' '''ഹോട്ടലും ചുങ്കത്ത് ജ്വല്ലറി യും സംയുക്തമായി''' '''എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ''' സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ '''അശ്വതി ഇ.എം.,ഹെൽഗ സിൽജു എന്നിവർ ഒന്നാം സ്ഥാനം നേടി . 12000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും ഇവർക്ക് പാരിതോഷികമായി ലഭിച്ചു.'''
=== '''*അദ്ധ്യാപക ദിനം''' ===
അറിവിൻറെ ലോകത്തേക്ക് നമ്മെ കൈപിടിച്ചുയർത്തിയ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ നാം ആദരിക്കുന്ന ദിനമാണ് അധ്യാപക ദിനം .നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി നാം ആചരിക്കുന്നത് .ഗുരു ദൈവത്തിന് തുല്യമാണ് .ഇന്നും സമൂഹം അധ്യാപകർക്ക് നൽകുന്ന സ്ഥാനം വളരെ വലുതാണ്.ഈ വർഷത്തെ അധ്യാപക ദിനവും ഓണാഘോഷവും ഒരുമിച്ച് നമ്മുടെ സ്കൂളിൽ അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിക്കുകയുണ്ടായി .കുട്ടികൾ ,അധ്യാപകർക്ക് പൂക്കൾ നൽകി ആദരിക്കുകയും അവർക്കായി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു .അധ്യാപകദിന സന്ദേശം നമ്മുടെ സ്കൂളിൻറെ '''ഹെഡ്മിസ്ട്രസ് സിസ്റ്റർ''' '''ലൗലി''' കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പാഠപുസ്തകത്തിലെ അറിവുകൾക്കും അപ്പുറം സ്നേഹവും കരുതലും പകർന്നു നൽകി കുഞ്ഞു ഹൃദയങ്ങളെ തൊട്ടറിയുന്നതാണ് അധ്യാപനം എന്ന പദവി എന്നത് കുട്ടികൾക്ക് ഒരു തിരിച്ചറിവായി മാറി.
=== '''*ഓണാഘോഷം''' ===
അത്തം പത്തോണം എന്നാണല്ലോ ചൊല്ല് .കർക്കടക മാസത്തിനുശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ എത്തിയിരുന്നത് .വിളവെടുപ്പിനേക്കാൾ പ്രാധാന്യം അന്ന് കച്ചവടത്തിന് ആയിരുന്നു .അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിച്ചു തുടങ്ങി .രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പൂർവ്വാധികം ശക്തിയോടെ ലോകത്തിലെങ്ങും ഓണം മലയാളികൾ കൊണ്ടാടി .ഈ വർഷത്തെ നമ്മുടെ സ്കൂളിലെ ഓണാഘോഷവും അധ്യാപക ദിനവും അതിഗംഭീരമായി ആഘോഷിക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ഓണസന്ദേശം കുട്ടികളുമായി പങ്കുവെച്ചു '''.ഓണാഘോഷവുമായി ബന്ധപ്പെട്ട ഓണപ്പാട്ട് ,മലയാളിമങ്ക ,കേരള ശ്രീമാൻ''' എന്നിങ്ങനെ വിവിധ മത്സരങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെടുകയും കുട്ടികൾ വിജയിക്കുകയും ചെയ്തു .അധ്യാപകരും കുട്ടികളും ചേർന്ന് ഓണപ്പൂക്കളം ഒരുക്കുകയും തിരുവാതിര കളിക്കുകയും ഓണസദ്യ കഴിക്കുകയും ചെയ്തു.കലാലയ കാലഘട്ടത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു നല്ല ഓണത്തിന്റെ ഓർമ്മകൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന തരത്തിൽ ഒരു അനുഭവം സമ്മാനിക്കാൻ സ്കൂളിന് സാധിച്ചു.
=== '''*ഹിന്ദി ദിനം''' ===
1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായി മാറി. ഇന്ന്നേ ദിനം ആഘോഷിക്കുന്നതിന്റെ പ്രധാനലക്ഷ്യം ഹിന്ദി ഭാഷ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് .ഈ ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ '''കുട്ടികളുടെ ഹിന്ദി ഗാനങ്ങൾ ,ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ വർണ്ണിക്കുന്ന പ്രസംഗങ്ങൾ ,നൃത്തങ്ങൾ''' എന്നിവ നടത്തുകയുണ്ടായി.'''ഹിന്ദി റിട്ടയർ അധ്യാപിക റവ സിസ്റ്റർ റൊസാലിയ''' സിഎംസി കുട്ടികൾക്കായി ഹിന്ദി ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി .'''ഹിന്ദി ഭാഷയിലുള്ള''' '''കുട്ടികളുടെ''' '''സ്വന്തം രചനകൾ''' കൂട്ടിയിണക്കി '''ഒരു ഹിന്ദി സമാഹാരം'''  '''ഹെഡ് മിസ്ട്രസ് സി.ലൗലി പ്രകാശനം ചെയ്തു.'''[[പ്രമാണം:26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|ലഘുചിത്രം|26038സ്കൂൾ യുവജനോത്സവത്തിലെ വിജയികൾ.jpg|264x264ബിന്ദു]]
=== '''*സ്കൂൾ കലോത്സവം''' ===
കുട്ടികളിലെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകൾ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കാനും '''സെപ്റ്റംബർ ഇരുപത്തി ഒൻപത്, മുപ്പതു തീയതികളിൽ സ്കൂൾ കലോത്സവം''' '''*സർഗ്ഗം'22*'''  നടത്തുകയുണ്ടായി.നാൽപതോളം മത്സരയിനങ്ങളിൽ നിരവധി വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . '''കലാതിലകമായി ഹെൽഗാ സിൽജുവും''' '''മികച്ച നടിയായി സെലിൻ ഡെല്ലസും,  മികച്ച നടനായി''' '''ജോസഫ് ജിനോ'''യെയും തെരഞ്ഞെടുക്കുകയുണ്ടായി. തങ്ങളുടെ കഴിവുകൾ മാറ്റിവെക്കുവാൻ കിട്ടിയ വേദി കുട്ടികൾ നല്ല രീതിയിൽ സന്തോഷത്തോടെ പ്രയോജനപ്പെടുത്തി. ഏറ്റവും കൂടുതൽ പോയിൻറ് കരസ്ഥമാക്കിയ ഹൈസ്കൂൾ വിഭാഗത്തിലെ 10 Aയും യുപി വിഭാഗത്തിലെ 7 B യും ചാമ്പ്യൻ സ്ഥാനത്തിന്അർഹരായി. സമാപന സമ്മേളനത്തിൽസ്കൂളിലെ '''പൂർവ്വ വിദ്യാർത്ഥിയും''' '''റേഡിയോ ജോക്കി , അസിസ്റ്റൻറ് ഡയറക്ടർ''' തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന '''ശാലിനി''' '''വിജയകുമാർ''' വിജയികൾക്ക് '''സമ്മാനങ്ങൾ വിതരണം ചെയ്യുക'''യുണ്ടായി.[[പ്രമാണം:26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|ലഘുചിത്രം|26038സ്കൂൾ പാർലമെൻറ് ഇലക്ഷൻ.jpg|271x271ബിന്ദു]]
=== '''*സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്''' ===
ജനാധിപത്യ അവബോധം കുട്ടികളിൽ ജനിപ്പിക്കാനും ജനാധിപത്യ മൂല്യങ്ങൾ വളർത്തിയെടുക്കുനും സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് '''ഒക്ടോബർ ഇരുപത്തി എട്ടിന്''' സ്കൂളിൽ നടത്തപ്പെടുകയുണ്ടാ യി. '''തിരഞ്ഞെടുപ്പ്''' '''വിജ്ഞാപനം,പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന, ഇലക്ഷൻ പ്രചാരണം,, രഹസ്യ ബാലറ്റ്'''  എന്നിങ്ങനെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തി നടത്തിയ സ്കൂൾ തിരഞ്ഞെടുപ്പിൽ '''ഇരുപത്തിയാറ് അംഗ'''ങ്ങളെ തിരഞ്ഞെടുത്തു. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ നിന്നും '''സ്കൂൾ ലീഡറായി കുമാരി ഗൗരി വിനോഷി'''നെയും '''അസിസ്റ്റന്റ് ലീഡറായി മാസ്റ്റർ എം ബിബിനേയും'''  മറ്റു പ്രതിനിധികളെയും തിരഞ്ഞെടുക്കുകയുണ്ടായി.
=== <nowiki>*</nowiki>'''ഉപജില്ലാതല ശാസ്ത്രോത്സവം''' ===
കുട്ടികളുടെ ശാസ്ത്ര രംഗങ്ങളിൽ ഉള്ള കഴിവുകളെ തെളിയിക്കാനും പ്രോത്സാഹിപ്പിക്കാനുമായി '''ഉപജില്ലാതല'''ത്തിൽ സംഘടിപ്പിച്ച '''ശാസ്ത്രോത്സവത്തിൽ''' '''എറണാകുളം ഉപജില്ലയിൽ''' സെന്റ് മേരിസ് സി ജി എച്ച് എസ് എസ് സ്കൂൾ '''മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.''' ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള, സാമൂഹ്യശാസ്ത്രമേള എന്നീ അഞ്ചുമേളകളിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള കുട്ടികൾ പങ്കെടുക്കുകയുണ്ടായി.[[പ്രമാണം:26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|262x262ബിന്ദു]]
=== '''*ലഹരി വിരുദ്ധ പരിപാടി''' ===
മനുഷ്യസമൂഹത്തിന് ഭീഷണിയാകുന്നതും യുവതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ഉദ്ദേശത്തോടുകൂടി കേരള ഗവൺമെന്റ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി '''കലൂരിൽ ഉള്ള ഐഎംഎ ഹൗസിൽ കേരള പോലീസ്''' '''സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ''' സെന്റ് മേരിസ് സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ഇതിനെ തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ '''ജന''' '''ജാഗ്രത സെൽ''' രൂപീകരിക്കുകയുണ്ടായി. '''ഒക്ടോബർ ആറിന് കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ'''  കുട്ടികൾക്ക് '''ബോധവൽക്കരണ ക്ലാസ്''' '''സ്കൂളിൽ വന്നു നടത്തുകയും ഉണ്ടായി.'''ഇത് ലഹരിയുടെ പാർശ്വ ഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.
'''ഒക്ടോബർ ഏഴിന് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലുകയും''' അതിനുശേഷം '''ലഹരി വിരുദ്ധ പ്ലക്കാർഡുകൾ''' '''ഏന്തി മുദ്രാവാക്യങ്ങൾ വിളിച്ചു''' മാർക്കറ്റ് റോഡിലൂടെ ലഹരിവിരുദ്ധ '''റാലി''' നടത്തുകയും ചെയ്തു.[[പ്രമാണം:26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|ലഘുചിത്രം|26038ലഹരി വിരുദ്ധമനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കുട്ടികൾ.jpg|253x253ബിന്ദു]]
=== '''*ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല''' ===
സമൂഹത്തിന് വെല്ലുവിളിയാകുന്ന, യുവതലമുറയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ '''നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ''' '''പൊതുനിരത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ''' സെന്റ് മേരിസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.[[പ്രമാണം:26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|ലഘുചിത്രം|26038ഉപജില്ലാ കലോത്സവത്തിൽ സെക്കൻറ് ഓവർ ഓൾ കരസ്ഥമാക്കിയപ്പോൾ.jpg|201x201ബിന്ദു]][[പ്രമാണം:26038ഉപജില്ലാമത്സരവിജയികൾ.jpg|ലഘുചിത്രം|26038'''ഉപജില്ല യുവജനോത്സവം.jpg'''|261x261ബിന്ദു]]
=== '''*ഉപജില്ല യുവജനോത്സവം''' ===
2022 23 വർഷത്തെ '''ഉപജില്ലാ കലോത്സവം''' '''പനങ്ങാട്''' വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഒക്ടോബർ മാസം നടത്തപ്പെടുകയുണ്ടായി. '''നമ്മുടെ സ്കൂളിന് അഗ്രിഗേറ്റ് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.''' '''ഹൈസ്കൂൾ വിഭാഗം ഉറുദു ഗ്രൂപ്പ് സോങ്, ഉപന്യാസം ഉറുദു (മുഫീദ), ഉറുദു പ്രസംഗം ( സബീഹ) ഉറുദു കഥാ രചന (അസ്ര ഫാത്തിമ ),യുപി വിഭാഗം ഇംഗ്ലീഷ് കിറ്റ് ,യുപി വിഭാഗം ഉറുദു ക്വിസ്( നഫി സത്തുൽ മിസിറിയ) ഉറുദു കവിത രചന (തർശിൻ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ജില്ലാതല യുവജനോത്സവത്തിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു.'''
'''പറവൂർ മൂത്തകുന്നം എസ് എൻ എച്ച് എസ് എസ് സ്കൂളിൽ വച്ച് നടന്ന ജില്ലാതല മത്സരങ്ങളിൽ നിന്നും സബീഹ ഉറുദു പ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉറുദു ഗ്രൂപ്പ് സോങ് , ഉറുദു കഥാ രചന, ഉറുദു ഉപന്യാസം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.'''
[[പ്രമാണം:26038103ാമത് വാർഷികാഘോഷം.png|ലഘുചിത്രം|212x212ബിന്ദു|26038103ാമത് വാർഷികാഘോഷം.png [[:പ്രമാണം:26038103ാമത് വാർഷികാഘോഷം.png|(]]]]
=== '''*സ്കൂൾ വാർഷികാഘോഷം''' ===
എറണാകുളം സെന്റ് മേരിസ് സി ജി എച്ച് എസ് എസ് ലെ നൂറ്റിമൂന്നാമത്  വാർഷിക ആഘോഷവും ഈ വർഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹയർസെക്കൻഡറി അധ്യാപകരായ '''സിസ്റ്റർ വിനീത ശ്രീമതി നെസ്സി പി ജെ, ഹൈസ്കൂൾ അധ്യാപികയായ ശ്രീമതി ജയ മേരി വർഗീസ്''' എന്നിവരുടെ യാത്രയയപ്പു സമ്മേളനവും '''ജനുവരി മുപ്പത്തിന്'''  സമുചിതമായി നടത്തപ്പെടുകയുണ്ടായി.
വാർഷിക ആഘോഷ ദിനമായ ജനുവരി മുപ്പതിന് രാവിലെ '''മോൺസിന്യോർ  റവറന്റ് ഡോക്ടർ''' '''ആന്റണി നരിക്കുളം''' പതാക ഉയർത്തുകയും '''വിമല പ്രൊവിൻസിന്റെ എജുക്കേഷനൽ കൗൺസിലറായ''' '''റവറൻസ് സിസ്റ്റർ പാവന''' ഈ വർഷം വിവിധ മത്സര  ഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകുകയും ചെയ്തു. വൈകിട്ട് നാലുമണിയോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തിലേക്ക് എത്തിച്ചേർന്ന  വിശിഷ്ടാതിഥികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയും നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത വർണ്ണാഭമായ '''ഡിസ്പ്ലേ''' അവതരിപ്പിച്ചു കൊണ്ടും പൊതുസമ്മേളന വേദിയിലേക്ക് ആനയിക്കുകയുണ്ടായി നാലരയ്ക്ക് ആരംഭിച്ച പൊതുസമ്മേളനത്തിൽ സന്നിഹിതരായ എല്ലാവരെയും '''ലോക്കൽ മാനേജരായ   റവറന്റ്  സിസ്റ്റർ''' '''അൽഫോൺസ് മരിയ''' സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എറണാകുളം '''എം പി ശ്രീ ഹൈബി ഈഡൻ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. '''വിമല പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയ റവറന്റ്  സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷ സ്ഥാനം''' അലങ്കരിച്ചു. എറണാകുളം '''എം എൽ എ ആയ  ശ്രീ റ്റി ജെ വിനോദ്''' മുഖ്യ പ്രഭാഷണം നടത്തി. '''കൊച്ചിൻ കോർപ്പറേഷൻ കൗൺസിലറായ''' '''ശ്രീ മനു ജേക്കബ്'''  ആശംസ പ്രസംഗം നടത്തുകയും ചെയ്തു.  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഈ വർഷം സംസ്ഥാന തലത്തിലും ദേശീയതലത്തിലും വിവിധയിനങ്ങളിൽ മത്സര വിജയികളായ വർക്കും അവരെ ഒരുക്കിയ അധ്യാപകർക്കും  വിശിഷ്ടാതിഥികൾ സമ്മാനം നൽകുകയുണ്ടായി. ഈ വർഷം തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ '''സിസ്റ്റർ വിനീത, ശ്രീമതി നെസ്സി പി ജെ, ശ്രീമതി ജയ മേരി വർഗീസ്''' തങ്ങളുടെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു. സെന്റ് മേരിസിന്റെ '''ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി, ലോവർ പ്രൈമറി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ, ഹയർസെക്കൻഡറി സ്കൂൾ പി ടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടി ജി, ലോവർ പ്രൈമറി വിഭാഗം പിടിഎ പ്രസിഡന്റ് ശ്രീമതി സാന്ദ്ര എൽസ തോമസ്, ഹയർസെക്കൻഡറി സ്കൂൾ ലീഡർ കുമാരി  മരിയ ജൂട്സൺ, ഹൈസ്കൂൾ ലീഡർ കുമാരി ഗൗരി വിനോഷ്, ലോവർ പ്രൈമറി വിഭാഗം ലീഡറായ മാസ്റ്റർ എംഡി ഷാനവാജ്''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിക്ക് മോടികൂട്ടി. '''പ്രശസ്ത സിനിമാതാരവും പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി മുത്തുമണി''' ഈ സ്കൂളിലെ അനുഭവങ്ങൾ വേദിയിൽ പങ്കുവെച്ചു.'''ഹൈസ്കൂൾ ലീഡർ''' '''ആയ ഗൗരി വിനോഷിന്റെ നന്ദി പ്രസംഗ'''ത്തോടെ പൊതുസമ്മേളനം അവസാനിച്ചു. തുടർന്ന് വർണ്ണാഭമായ കലാപരിപാടികൾക്ക് തുടക്കമായി.
=== '''*ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-2022''' ===
[[പ്രമാണം:26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന് ക്ലസ്റ്റർ തലത്തിൽ ലഭിച്ച സർട്ടിഫിക്കറ്റ്.jpeg|ലഘുചിത്രം|26038ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാര.jpeg|207x207px]]
[[പ്രമാണം:26038പുരസ്കാരം.jpg|ലഘുചിത്രം|26038പുരസ്കാരം.jpg]]
വിദ്യാഭ്യാസ  വകുപ്പിലെ സ്കൂളുകളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സർക്കാർ സംരംഭമായ സ്കൂൾ വിക്കിയിലെ മികച്ച താളുകൾക്ക് ലഭിക്കുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക പുരസ്കാരം '''2021-2022 വർഷത്തെ സ്കൂൾ വിക്കിയിലെ പ്രവർത്തനങ്ങളുടെ മികവ് വിലയിരുത്തി എറണാകുളം''' '''ജില്ലയിൽ നിന്നും''' '''തെരഞ്ഞെടുത്ത ഏതാനും സ്കൂളുകളിൽ''' ഒന്നായി '''സെന്റ് മേരിസ് സി ജി എച്ച് എസ് എസ്''' സ്കൂളും '''തെരഞ്ഞെടുക്കപ്പെടുകയും''' സമ്മാനം നേടുകയും ചെയ്തു, ഇടപ്പള്ളി കൈറ്റിന്റെ നേതൃത്വത്തിൽ '''സ്കൂൾ വിക്കി സർട്ടിഫിക്കറ്റുകൾ''' സ്കൂളിലെ അധ്യാപക ഏറ്റുവാങ്ങുകയുണ്ടായി.
=== *'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ''' ===
പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താനും മികവുകൾ പങ്കുവയ്ക്കുവാനുമായി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോയായ ഹരിത വിദ്യാലയത്തിന്റെ പ്രാഥമിക റൗണ്ടിലേക്ക്   '''എറണാകുളം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  പത്തു''' <gallery widths="300" heights="150">
പ്രമാണം:26038ഹരിത വിദ്യാലയം റിയാലിറ്റി ഷോ.jpg|26038ഹരിത വിദ്യാലയം റിയാലിറ്റി ഷോ
</gallery>'''സ്കൂളുകളിൽ ഒന്നായി സെൻമേരിസ് സിജി എച്ച്''' '''എസ് എസ് സ്കൂൾ''' തെരഞ്ഞെടുക്കപ്പെടുകയും '''പതിനയ്യായിരം രൂപ പാരിതോഷികമായി''' ലഭിക്കുകയും ചെയ്തു.
സ്കൂളിൽ നടത്തിയ പഠന പാഠ്യേതര  പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ, എന്നിവ പരിഗണിച്ചാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി '''രണ്ടായിരത്തിയിരുപത്തിരണ്ടു നവംബർ ഇരുപത്തിയാറാം''' തിയതി '''ഹരിത വിദ്യാലയം ടീം''' സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങളുടയും, നേട്ടങ്ങളുടെയും, മികവുകളുടേയും '''വീഡിയോ ഡോക്യുമെന്റേഷൻ'''
നടത്തുകയുണ്ടായി. '''തിരുവനന്തപുരത്ത് വച്ച് ഡിസംബർ ആറാം തീയതി''' നടത്തപ്പെട്ട '''ഫ്ലോർ''' '''ഷൂട്ടിൽ'''  വിദ്യാലയത്തിൽ നിന്നും '''ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലിയും പിടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടിജിയും അധ്യാപകരായ സിസ്റ്റർ ജാന്റി പോളും''', '''ശ്രീമതി റിൻസി  സി ഓ'''യും '''പന്ത്രണ്ട് കുട്ടികളും''' അടങ്ങിയ '''ടീം പങ്കെടുക്കുകയുണ്ടായി.'''
=== '''*വിദ്യാരംഗം കലാസാഹിത്യവേദി''' ===
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകശേഷികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് ഈസ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നത്. '''2022- ത് 2023''' അധ്യായനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾതല പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു . '''ശ്രീ രുദ്രവിലാസം യു. പി. സ്കൂളിൽ''' വെച്ച് നടന്ന '''എറണാകുളം ജില്ല സർഗോത്സവത്തിൽ നേഹ ബിന്റോ എച്ച്. എസ് വിഭാഗം കഥക്കൂട്ടത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു .''' '''യു പി വിഭാഗത്തിൽ''' '''ആർദ്ര എ.വി''' .ക്ക് ആസ്വാദനക്കൂട്ടം മത്സരയിനത്തിൽ '''ഒന്നാം സ്ഥാനം''' ലഭിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  '''ഭാഷാപ്രതിഭ മത്സര'''ത്തിൽ യു .പി. വിഭാഗത്തിൽനിന്ന് '''ജോവാൻ .ഡി . കു ന്ന, ഫാത്തിമ ഫർഹത്ത്''' എന്നിവരും, '''എച്ച് .എസ്'''. വിഭാഗത്തിൽനിന്ന്'''ആൻട്രീസ കെ .എസ് ,  അന്ന കാതറിൻ''' എന്നിവരും ആദ്യതലത്തിൽ വിജയികളായി . '''നവംബർ ഒന്നിന്''' വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ '''കേരളപ്പിറവിയും ശ്രേഷ്ഠഭാഷാപദവി''' സമുചിതമായി ആചരിച്ചു .അതിനോടനുബന്ധിച്ച് '''നേഹ ബിൻഡോ'''യുടെ കഥാവതരണവും, '''അന്ന ആഗ്നസിന്'''റെ കവിതാലാപനവും ഏറെ ആസ്വാദകരമായിരുന്നു .
=== '''*ബാൻഡ്''' ===
2022-2023 അധ്യയനവർഷത്തെ ബാൻഡ് ഗ്രൂപ്പ് വളരെ സജീവമായി തന്നെ പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ബാൻഡ്ക്ലാസ് നടത്തി വരുന്നുണ്ട്. ഉദയംപേരൂരിലെ രാജൻ സാറാണ് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത്. 29 ആൺകുട്ടികളും, 25 പെൺകുട്ടികളും നമ്മുടെ ബാൻഡ് ഗ്രൂപ്പിൽ സജീവമായി ഉണ്ട്. നവംബർ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ച് നടന്ന ശിശുദിന റാലിയിൽ നമ്മുടെ ആൺകുട്ടികളുടെ ബാൻഡ് സെറ്റ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .
=== '''*ഭവനസന്ദർശനം''' ===
2022-2023 അധ്യായന വർഷത്തെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് അത്യാവശ്യ ഘടകമായ ഭവന സന്ദർശനം നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി നടക്കുന്നു.ഓരോ അധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കി ആത്മീയവും ഭൗതികവും മാനസികവുമായ സഹായസഹകരണങ്ങൾ ചെയ്തു കൊടുക്കുവാൻ ഓരോ അധ്യാപകരും ഊർജ്ജസ്വലമായി പരിശ്രമിക്കുന്നു. അതിനുദാഹരണം ആണ് '''നമ്മുടെ സ്കൂളിലെ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ വീട് സന്ദർശനത്തിലൂടെ മറ്റൊരു വിദ്യാർത്ഥിയുടെ രക്ഷിതാവ് തൻറെ''' കു'''ട്ടികളുടെ സഹപാഠിക്ക് ഒരു വീട് നിർമ്മിച്ചു നൽകി എന്നുള്ളത് അഭിനന്ദനാർഹമാണ്. കുട്ടിയുടെ പഠനനിലവാരം''' '''മെച്ചപ്പെടുത്തുന്നതിനും വേണ്ടിയും പഠന സാഹചര്യങ്ങളെ മനസ്സിലാക്കുന്നതിനും വേണ്ടിയും ഈ ഭവന സന്ദർശനത്തിലൂടെ സാധിക്കുന്നു.'''തങ്ങളുടെ വിദ്യാർത്ഥികളുടെ കുടുംബവുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും ഇത് സഹായകമാകുന്നു.
=== '''*റെഡ് ക്രോസ്''' ===
ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക,അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന റെഡ് ക്രോസ് നമ്മുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു'''.8, 9,10 ക്ലാസുകളിലെ കുട്ടികളാണ്''' നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിൽ സേവനമനുഷ്ഠിക്കുന്നത്.
=== '''*എൻ.സി.സി''' ===
കേരളത്തിലെ എയ്ഡഡ് സ്കൂളുകളിലെ സെൽഫ് ഫിനാൻസിംഗ് ആദ്യമായി അംഗീകാരം ലഭിക്കുന്നത് നമ്മുടെ സ്കൂളിനാണ്. ഹവിൽദാർ .എസ്. തങ്കദുരൈ നവംബർ 23-ന് നമ്മുടെ സ്കൂളിലെ എൻ.സി.സി സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ലെഫ്റ്റനന്റ് കേണൽ.ജെ.തോമസ് സർ ആശംസകൾ അർപ്പിച്ചു.ദേശസ്നേഹം തുളുമ്പുന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
30 കുട്ടികളാണ് നമ്മുടെ സ്കൂളിൽ നിന്നും എൻ.സി.സി സംഘടനയിൽ പ്രവർത്തിക്കുന്നത്. ക്ലാസിനു ശേഷം മൂന്നുമണി മുതൽ 4 മണി വരെയാണ് എൻ.സി.സി ക്ലാസുകൾ നിലവിൽ നടക്കുന്നത്.കൂടാതെ എല്ലാ ശനിയാഴ്ചകളിലും എൻ.സി.സി ക്ലാസുകൾ ഉണ്ട്. എൻസിസിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് മുളവുകാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ ആളുകളെ ബോധവൽക്കരിച്ചു. കൂടാതെ,അന്നേദിവസം എൻ.സി.സിയുടെ ആഭിമുഖ്യത്തിൽ ആ പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിൽ എൻ.സി.സി കുട്ടികൾ പങ്കുചേരുകയും ചെയ്തു. സ്കൂൾ ഗ്രൗണ്ടിലെ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിലും എൻ.സി.സി കുട്ടികൾ പ്രധാന പങ്ക് വഹിച്ചു പോരുന്നു.
=== '''*എൻ.എം.എം.എസ് , യു.എസ്.എസ്''' ===
2022 23 അധ്യായന വർഷത്തിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും 9-A യിൽ പഠിക്കുന്ന അശ്വതി .ഇ.എം സ്കോളർഷിപ്പിന് അർഹയാകുകയും ചെയ്തു.
യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഹെൽഗാ സില്ജു,ബിയാണ്ട കടുത്തൂസ് അർഹത നേടുകയുണ്ടായി.  
=== '''*ഗൈഡിങ്''' ===
[[പ്രമാണം:26038സ്വാതന്ത്ര്യ ദിന പരേഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .jpg|ലഘുചിത്രം|250x250ബിന്ദു|26038സ്വാതന്ത്ര്യ ദിന പരേഡിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .jpg]]
'''നമ്മുടെ സ്കൂളിൽ 5 ഗൈഡ് യൂണിറ്റുകൾ സജീവമായി പ്രവർത്തിച്ചുവരുന്നു'''. സ്കൂളിലെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങളിലും '''ഗൈഡ്സ്''' കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുന്നു. '''ആഗസ്റ്റ് മാസത്തിൽ കാക്കനാട് കളക്ടറേറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 74-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പരേഡിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഏറെ അഭിമാനാർഹമാണ്. നവംബർ മാസത്തിൽ ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തുകയുണ്ടായി.'''
'''ആലുവ നാലാം മൈലിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ സ്ഥാപനമായ സിസിബി ഗൈഡ് കുട്ടികൾ സന്ദർശിക്കുകയും അവിടെയുള്ള അന്ധരായ യുവതികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകുകയും ചെയ്തു. പത്താം ക്ലാസിലെ 6 കുട്ടികൾ ഗൈഡ് രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും അതിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.'''
'''*സോഷ്യൽ സയൻസ് ക്ലബ്'''
ഈ അധ്യാന വർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ '''ആദ്യത്തെ മീറ്റിംഗ് ജൂലൈ മാസം പതിനെട്ടാം തീയതി''' പ്രാർത്ഥനയോടെ  സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.8,9, 10 ക്ലാസുകളിലെ '''സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ''' അംഗങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻറെ    75-ാം വാർഷികവുമായി    ബന്ധപ്പെട്ട്   നാപ്പീസ് ഹെറിറ്റേജ്  ഹോട്ടൽ  ഫോർട്ട് കൊച്ചി, ചുങ്കത്ത് ജ്വല്ലറി എന്നിവ ഒരുമിച്ച്  എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ '''സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിൽ കുമാരി അശ്വതി ഇ .എം ,  കുമാരി ഹെല്ഗ സിൽജു  എന്നിവർ ഒന്നാം സ്ഥാനം നേടുകയും സമ്മാനമായി ക്യാഷ് പ്രൈസ് 12,000/- , സർട്ടിഫിക്കറ്റ് ,ട്രോഫി ,ഗിഫ്റ്റ് വൗച്ചർ [ 500/-] എന്നിവ സ്വന്തമാക്കുകയും ചെയ്തു.'''
                   '''ഹിരോഷിമ -നാഗസാക്കി ദിനവുമായി  ബന്ധപ്പെട്ട പോലീസ്കമ്മീഷണറേറ്റ് കൊച്ചി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ബിസ്ന റിബേര മൂന്നാം സ്ഥാനത്തിന് അർഹത നേടി .'''
                     '''സെൻറ് തെരേസ സ്കൂളിൽ വച്ച് ഒക്ടോബർ 2-ന് നടന്ന കെ. പി .എസ്. ടി  മെഗാ ക്വിസ് സബ്ജില്ലാ മത്സരത്തിൽ കുമാരി ഗൗരി വിനോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ച് ഇടപ്പള്ളിയിൽ വെച്ച് നടന്ന സബ്ജില്ലാതലം അറ്റ്ലസ് മേക്കിങ് മത്സരത്തിൽ കുമാരി വന്ദന കാന്ത് ന്യൂസ് റീഡിങ്  മത്സരത്തിൽ കുമാരി  ബിസ്ന റിബേര എന്നിവർ എ ഗ്രേഡ്  കൂടി ഒന്നാം സ്ഥാനത്തിന് അർഹരായി  .  ഇലക്യൂഷൻ മത്സരയിനങ്ങളിൽ കുമാരി ബിസ്ന റിബേര സെക്കൻഡ് എ ഗ്രിഡും ക്വിസ് ടാലൻറ് സെർച്ച് എക്സാം  തുടങ്ങിയ മത്സര ഇനങ്ങളിൽ കുമാരി ഗൗരി വിനോഷ്  സെക്കൻഡ്  എ ഗ്രേഡ് കരസ്ഥമാക്കി.'''                                                                                         '''മൂവാറ്റുപുഴയിൽ വെച്ച് നടന്ന ജില്ലാതല മത്സരത്തിൽ അറ്റ്ലസ് മേക്കിങ് ഇനത്തിൽ കുമാരി. വന്ദന കാന്ത് കെ.എസ് ഫസ്റ്റ് എ ഗ്രേഡും ഇലക്യൂഷൻ ഇനത്തിൽ കുമാരി ബിസ്ന റിബേര ബി ഗ്രേഡും സ്വന്തമാക്കുകയുണ്ടായി. സാമൂഹ്യശാസ്ത്രമേളയോട് അനുബന്ധിച്ച് എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന അറ്റ്ലസ് മേക്കിങ് മത്സരയിനത്തിൽ കുമാരി വന്ദന കാന്ത് കെ. എസ്. എ  ഗ്രേഡ് കരസ്ഥമാക്കുകയും സെൻമേരി സ്കൂളിന്റെ അഭിമാനമാകുകയും ചെയ്തു.'''
      '''സ്കൂളിലെ മറ്റെല്ലാ പ്രവർത്തനങ്ങളോടും സാമൂഹ്യശാസ്ത്ര ക്ലബ്ബിലെ അംഗങ്ങൾ സഹകരിച്ച പ്രവർത്തിക്കുന്നു.'ആസാദി ക അമൃത മഹോത്സവ' വുമായി  ബന്ധപ്പെട്ട എറണാകുളം പബ്ലിക് ലൈബ്രറി സ്കൂൾ വിദ്യാർത്ഥികളായി നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി. ശിവപ്രിയ അരുൺ മൂന്നാം സ്ഥാനം നേടി. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് കുസാറ്റ് നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി. ശിവപ്രിയ, കുമാരി. അതുല്യ എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹത നേടി'''  '''.ഭൂമെത്ര സേന ക്ലബ് എസ് .എച്ച് .കോളേജ് തേവര എന്നിവ ഒരുമിച്ച പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയ സ്റ്റേറ്റ് ലെവൽ   ഇലക്യൂഷൻ മത്സരത്തിൽ കുമാരി.ബിസ്ന റിബേര  പങ്കെടുത്ത മികച്ച പ്രകടനത്തിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കി''' .പ്രാദേശിക ചരിത്രരചനയുമായി ബന്ധപ്പെട്ട URC എറണാകുളം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  2023 ജനുവരി 5, 6 തീയതികളിൽ ഇടപ്പള്ളിയിൽ വെച്ച് നടത്തിയ പാദ മുദ്ര  ദ്വീ ദിന നോൺ റസിഡൻഷ്യൽ ശിൽപ്പശാലയിൽ കുമാരി. നിയ സുനിൽകുമാർ പങ്കെടുക്കുകയുണ്ടായി .
=== '''*കായിക രംഗം''' ===
നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ഈ വർഷവും തങ്ങളുടെ കഴിവിന്റെ മികച്ച നിലവാരം പ്രകടിപ്പിക്കുകയുണ്ടായി . കടവന്ത്രയിൽ വച്ച് നടന്ന '''ടെന്നീസ്''' '''സബ്ജില്ലാതല മത്സരത്തിൽ സബ്ജൂനിയർ ഗേൾസ് ജൂനിയർ ഗേൾസ് സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി.''' കടവന്ത്രയിൽ വച്ചതാണെന്ന് '''റവന്യൂ തല ടെന്നീസ് മത്സരത്തിൽ സബ്ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,സീനിയർ ഗേൾസ് ഒന്നാംസ്ഥാനത്തിന് അർഹത നേടി. കണ്ണൂരിൽ വച്ച് നടന്ന ലോണ് ടെന്നീസ് സംസ്ഥാനതല മത്സരത്തിൽ''' ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജോസ്ന് ജോമി, മരിയ കെ.ജെ, സ്നേഹ സുരേന്ദ്രൻ എന്നീ കുട്ടികൾ പങ്കെടുത്തു.  '''വല്ലാർപാടം സെൻ.മേരിസ് ഹൈസ്കൂളിൽ വച്ച് നടന്ന ഫുട്ബോൾ മത്സരത്തിൽ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് ,  സബ്ജൂനിയർ ഗേൾസ് എന്നീ വിഭാഗത്തിലെ കുട്ടികൾ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' സെൻ. മേരീസ് സ്കൂൾ ആലുവയിൽ വച്ച് നടന്ന റവന്യൂ തല മത്സരത്തിൽ നമ്മുടെ സ്കൂളിലെ 21 കുട്ടികൾ പങ്കെടുത്തു.   '''സംസ്ഥാനതല''' '''മത്സരത്തിൽ മൂന്നു കുട്ടികൾ പങ്കെടുത്തു.''' '''സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ദീന ഫാത്തിമ പങ്കെടുത്തു.   സബ്ജില്ലാതലം റവന്യൂ തല മത്സരത്തിൽ സബക്താക്രോ മത്സര ഇനത്തിലെ രണ്ടാം സ്ഥാനം ലഭിച്ചു.     സംസ്ഥാനതലത്തിൽ ജിൽറ്റാ ഫിഗറേടൊ  രണ്ടാം സ്ഥാനത്തിന് അർഹത നേടി.  തഗ് ഓഫ് വാർ  മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ സെക്കൻഡ് റണ്ണറപ്പ്  ലഭിക്കുകയുണ്ടായി.   ജൂഡോ ഇനത്തിൽ സബ് ജൂനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടി.റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനവും സബ്ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനവും സബ് ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. സബ്ജൂനിയർ  ഗേൾസ് വിഭാഗത്തിൽ സംസ്ഥാനതല ജൂഡോ മത്സരത്തിൽ ശ്രീലക്ഷ്മി സി.എസ് പങ്കെടുത്തു.  റസലിംഗ് മത്സരത്തിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും റവന്യൂ തലത്തിൽ ജൂനിയർ ഗേൾസ് ഭാഗത്ത് രണ്ടാം സ്ഥാനവും ലഭിച്ചു. ക്രിക്കറ്റ് മത്സരം ഇനത്തിൽ സബ്ജില്ല റവന്യൂ തലത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിന് ഒന്നാം സ്ഥാനവും സംസ്ഥാനതല മത്സരത്തിന് വിപഞ്ചിക ഉണ്ണികൃഷ്ണൻ ചെൽസിയ റോസ് ടി. വൈ ,സിൻഡ്രല്ല ബിനീഷ്, നന്ദന.പി എന്നിവർ പങ്കെടുത്തു.   പവർ ലിഫ്റ്റിങ് മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ  ഗ്രേസ് ജാനറ്റിന് ഒന്നാം സ്ഥാനവും സാന്ദ്ര ട്രീസ ഫ്രാൻസിന് രണ്ടാം സ്ഥാനവും ലഭിച്ചു.   മഹാരാഷ്ട്രയിൽ വച്ച് നടക്കുന്ന നാഷണൽ ലെവൽ മത്സരത്തിൽ പങ്കെടുക്കുവാനും യോഗ്യത നേടി. കരാട്ടെ മത്സരയിനത്തിൽ സംസ്ഥാനതലത്തിൽ സാനിയ അനീഷ് ഒന്നാം സ്ഥാനത്തിന് അർഹത നേടി. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന അത്‌ലറ്റിക് മത്സരയിനത്തിൽ സബ്ജില്ലാതലത്തിൽ യുപി കിഡ്സ് ഗേൾസ് വിഭാഗത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പും  അനീറ്റാ  ഡിൻസൺ 100മീറ്റർ, 200മീറ്റർ  എന്നീ ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും ലോങ്ങ് ജമ്പ് ഇനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.   അതിനോടൊപ്പം ഇൻഡിവിജ്വൽ ചാമ്പ്യൻഷിപ്പും ലഭിക്കുകയുണ്ടായി.3000മീറ്റർ വോക്കിങ് സീനിയർ ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും 400മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു.   100മീറ്റർ ഹാർഡ്‌ലെസ്സ് സീനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഹൈജമ്പ്  കിഡ്സ് ഗേൾസ് ഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. 200 മീറ്റർ സബ്ജൂനിയർ ഗേൾസ് വിഭാഗത്തിന് രണ്ടാം സ്ഥാനം ഹാമർ ത്രോ സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് വിഭാഗത്തിന് മൂന്നാം സ്ഥാനം ജാവലിൻ ത്രോ ജൂനിയർ ഗേൾസ് മൂന്നാം സ്ഥാനം.4x100 മീറ്റർ   റിലെ  കിഡ്സ്  ഗേൾസ് മൂന്നാംസ്ഥാനം സബ്ജൂനിയർ ഗേൾസ് രണ്ടാം സ്ഥാനം എന്നിവ കരസ്ഥമാക്കി.  '''
=== '''*നല്ല പാഠം''' ===
നാം കരുണ കാണിച്ചാൽ ദൈവം നമ്മോടും കരുണ കാണിക്കും'.  സമൂഹത്തിൽ സഹായഹസ്തം ആവശ്യമുള്ളവർക്ക് നമ്മുടെ സ്കൂളും വിദ്യാർത്ഥികളും അധ്യാപകരും താങ്ങായി തണലായി അവരോടൊപ്പം നിൽക്കുവാൻ പരിശ്രമിച്ചു വരുന്നു. അതിൻറെ '''ഭാഗമായി ഓണാഘോഷ വേളയിൽ കുട്ടികളിൽ നിന്ന് സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങൾ വടുതല 'കഫർണ്ണ'  എന്ന അനാഥാലയത്തിലെ കുട്ടികൾക്ക് നൽകിയിരുന്നു.'''    കൂടാതെ ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ആലുവ ചുണങ്ങംവേലിയിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സി.സി.ബി എന്ന, സ്ഥാപനത്തിലെ '''അന്ധരായ സ്ത്രീകൾക്ക് പേപ്പർ ബാഗ് നിർമ്മിക്കുവാനുള്ള പരിശീലനം നടത്തുകയുണ്ടായി.''' '''റെഡ് ക്രോസ്സിന്റെ ആഭിമുഖ്യത്തിൽ ഹൈക്കോട്ട് അടുത്തുള്ള ചേരിയിലേക്ക് കിടപ്പുരോഗികൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ മെഡിക്കൽ കിറ്റും ലഘു ഭക്ഷണ സാധനങ്ങളും  നൽകിയിരുന്നു. ക്രിസ്തുമസ്  ആഘോഷത്തോടനുബന്ധിച്ച് നമ്മുടെ സ്കൂൾ മൂന്ന് അവശരായ കിടപ്പുരോഗികൾക്ക് വീൽചെയർ നൽകിയിരുന്നു.'''  സമൂഹത്തിലെ നിരാലംബരായ പാവപ്പെട്ടവർക്ക് എല്ലാ വ്യാഴാഴ്ച തോറും നമ്മുടെ സ്കൂളിൽ നിന്നും 25 പൊതിച്ചോറ് വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച് ഇവർക്ക് എത്തിച്ചു കൊടുക്കുന്നു.
[[പ്രമാണം:പരിസ്ഥിതിദിന പോസ്റ്റർ.jpg|ലഘുചിത്രം|203x203ബിന്ദു|2021 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയി]]
[[പ്രമാണം:പരിസ്ഥിതിദിന പോസ്റ്റർ.jpg|ലഘുചിത്രം|203x203ബിന്ദു|2021 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയി]]
'''<nowiki>*</nowiki>ലോക പരിസ്ഥിതി ദിനം'''

== '''2021-2022 വർഷത്തെ പ്രവർത്തനങ്ങൾ''' ==
കോവിഡിന്റെ അതിരൂക്ഷമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴും '''ബഹുമാനപ്പെട്ട എം.പി ശ്രീ ഹൈബി ഈഡൻ, എം.എൽ.എ ശ്രീ.ടി.ജെ.വിനോദ്, സി.എം. സി. ലോക്കൽ മാനേജർ സി.ലിയ,  ബഹു.എറണാകുളം എ .ഇ. ഒ. ശ്രീ.അൻസലാം, ശ്രീ .ശുക്കൂർ, പി.ടി.എ. പ്രസിഡൻ്റ് ശ്രീ ജോർജ് സക്കറിയ, ബഹു.വാർഡ് കൗൺസിലർ ശ്രീ.മനു, പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തോടുകൂടി ഉള്ള വാക്കുകൾ ഏറെ അഭിനന്ദനാർഹമായി മാറി. പരിചിതമല്ലാത്ത വിദ്യാഭ്യാസ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും '''പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ''' വാക്കുകൾ ആശ്വാസജനകമായി മാറി. അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടുകൂടി ഒരു പ്രവേശനോത്സവ വീഡിയോ തയ്യാറാക്കുകയുണ്ടായി. ഈ പുതിയ അധ്യയന വർഷം പുത്തൻ  പ്രതീക്ഷകളിലേക്ക് ഒരു ചുവടുവെപ്പായി മാറി. പുതിയ അധ്യാപകരായ '''സിസ്റ്റർ അലീന ജോസഫ്, ശ്രീമതി. റെയ്സി''' എന്നിവരെ വളരെയധികം സന്തോഷപൂർവ്വം സ്വാഗതം ചെയ്തു.
===  '''ലോക പരിസ്ഥിതി ദിനം''' ===
2021 - 22 കാലഘട്ടത്തിലെ പരിസ്ഥിതിദിനം സെന്റ് മേരിസ് സി ജി എച്ച്  എസ് എസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ജൂൺ അഞ്ചാം തീയതി ആഘോഷിക്കുകയുണ്ടായി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കവിത, പോസ്റ്റർ, പ്ലക്കാർഡ്, കുട്ടികൾ  വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ എന്നിവയുടെ മത്സരം നടത്തുകയുണ്ടായി. ഏറ്റവും നല്ല മത്സരാർത്ഥികളെ കണ്ടെത്തി അവരെ വിജയികളായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേരാൻ കുട്ടികളെ ഇത് സഹായിച്ചു. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ '''അൻവിയ ഷിനോദ്''' ഒന്നാം സ്ഥാനവും '''ഗ്രേസ്  ഫർണാണ്ടസ്, ഓഫ്‌ലിൻ  സാജൻ''' എന്നിവർ രണ്ടാം സ്ഥാനവും '''ജൈത്ര കെ''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ യുപി വിഭാഗത്തിൽ '''ആർദ്ര എ വി''' ഒന്നാം സ്ഥാനവും '''ആംഗ്സ്റ്റൺ,, ഐശ്വര്യ .പി എസ്''' എന്നിവർ രണ്ടാം സ്ഥാനവും '''ആൻ ലിസ്''' മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കവിത രചനയും ആലാപനവും എന്ന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''എയ്ഞ്ചൽ മേരി സിബി''' ഒന്നാം സ്ഥാനവും '''ഐറിൻ  ട്രീസ വർഗ്ഗീസ്''' രണ്ടാം സ്ഥാനവും കരസ്ഥമാക്കി .യു.പി  വിഭാഗത്തിൽ നിന്നും '''രഞ്ജന രതീഷ്''' ഒന്നാം സ്ഥാനവും '''അക്സ മരിയം''' രണ്ടാം സ്ഥാനവും കരസ്തമാക്കി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

'''<nowiki>*</nowiki>പി ടി എ മീറ്റിംഗ്'''
=== '''പി ടി എ മീറ്റിംഗ്''' ===
[[പ്രമാണം:26038പോസ്റ്റർ രചനാ മത്സര വിജയി .JPG|ലഘുചിത്രം|200x200ബിന്ദു|അധ്യാപകസമന്വയവേദി നടത്തിയ പോസ്റ്റർ രചനാമത്സരത്തിലെ വിജയി ]]
[[പ്രമാണം:26038പോസ്റ്റർ രചനാ മത്സര വിജയി .JPG|ലഘുചിത്രം|200x200ബിന്ദു|അധ്യാപകസമന്വയവേദി നടത്തിയ പോസ്റ്റർ രചനാമത്സരത്തിലെ വിജയി ]]
2021 - 2022 അധ്യയനവർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിംഗ് ജൂൺ ഒൻപതാം തീയതി നടത്തുകയുണ്ടായി. '''വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട മനു സാറിന്റെ'''  സാന്നിധ്യത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ സാറിന്റെ  അധ്യക്ഷതയിൽ യോഗം നടത്തുകയുണ്ടായി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഇതിനുവേണ്ടി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുകയുണ്ടായി.

=== '''ലോക വായനാ ദിനം''' ===
<nowiki>*</nowiki>'''ലോക വായനാ ദിനം'''
[[പ്രമാണം:26088അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ .JPG|ലഘുചിത്രം|213x213ബിന്ദു|അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ ]]
[[പ്രമാണം:26088അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ .JPG|ലഘുചിത്രം|213x213ബിന്ദു|അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ ]]
[[പ്രമാണം:26038 ലോക സംഗീത ദിനം സെന്റ് മേരീസിൽ .jpg|ലഘുചിത്രം|200x200ബിന്ദു|സെന്റ്മേരീസിന്റെ സംഗീതം]]
[[പ്രമാണം:26038 ലോക സംഗീത ദിനം സെന്റ് മേരീസിൽ .jpg|ലഘുചിത്രം|200x200ബിന്ദു|സെന്റ്മേരീസിന്റെ സംഗീതം]]
ലോക വായനാ ദിനത്തോടനുബന്ധിച്ച് ജൂൺ പത്തൊമ്പതാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യ മാധ്യമത്തിലൂടെ, വാർത്ത അവതരണത്തിന്റെ  എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവേശനോത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും വാർത്തയാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്. വായന വാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കൊറോണ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനും ആയി പത്രവാർത്തകൾ ഉൾക്കൊള്ളിച്ച് കൊളാഷ് തയാറാക്കൽ, പുസ്തകപരിചയം, പോസ്റ്റർ നിർമ്മാണം, പ്രസംഗം ,വായനാകുറിപ്പ്, കവിതാപാരായണം, കഥാപാത്ര ആവിഷ്കാരം, എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കൂടാതെ മലയാളം,  ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുസ്തകപരിചയം നടത്തുന്ന ഒരു മനോഹരമായ '''റീഡിങ് വീക്ക് 2021''' എന്ന പേരിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വായനാശീലം വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലി''' മനോഹരമായ സന്ദേശം നൽകുകയുണ്ടായി. പുസ്തകവായന ജീവിതത്തിൽ നിന്നും മരിച്ചു പോകരുതെന്നും അടുത്ത വായനാദിനം വരുമ്പോഴേക്കും പത്ത് പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്നുമുള്ള മനോഹരമായ ഒരു സന്ദേശം '''മാതൃഭൂമി ചീഫ് എഡിറ്റർ ശ്രീ ജിജോ സിറിയക്''' കുട്ടികൾക്ക് നൽകുകയും ചെയ്തു.

'''<big><nowiki>*</nowiki>ലോക സംഗീത ദിനം</big>'''
'''<big>ലോക സംഗീത ദിനം</big>'''

നിത്യജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം കൂടുതൽ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് '''ജൂൺ 21''' ലോക സംഗീത ദിനമായി ആചരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ പോലും സംഗീതത്തിന്റെ പ്രാധാന്യം ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ് .ലോക സംഗീത ദിനത്തിന്റെ  ഭാഗമായി സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു. ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ഒമ്പതാം ക്ലാസിൽ നിന്നുള്ള '''അഭിനന്ദന ടി.എ'''., ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വരി 21: വരി 359:
ലളിതഗാനം യുപി വിഭാഗത്തിൽ '''കാസ്ട്രല്ല അനിൽ ,സാധിക സാബു, റാം ശങ്കർ''' എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ഫർഹാന എം എ, നേഹ ബിൻഡോ ആൻ ടിനിയ''' എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികൾക്കായി ലോക സംഗീത ദിനത്തിന്റെ  ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ '''ശ്രീ ജാസിഗിഫ്റ്റ്''' കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയുണ്ടായി .കുട്ടികളുടെ കലാ പരിപാടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

=== '''മരിയൻസ് സ്കൂൾ റേഡിയോ''' ===
 
'''മരിയൻസ് സ്കൂൾ റേഡിയോ'''
 
കുട്ടികളുടെ കലാ വാസനകളെ വികസിപ്പിക്കുന്നതിനായി ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ '''സിനർജി റേഡിയോ''' എന്ന സംരംഭം ആരംഭിക്കുകയുണ്ടായി. എറണാകുളം സെന്റ്  മേരീസ് സി ജി എച്ച് എസ് എസിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ '''മരിയൻസ് റേഡിയോ''' എന്നപേരിൽ സ്കൂളിനായി ഒരു റേഡിയോ ആരംഭിക്കുകയുണ്ടായി. റേഡിയോയുടെ ആദ്യ എപ്പിസോഡ് തന്നെ '''ഇന്ത്യയുടെ അഭിമാനമായ പത്മശ്രീ കെ എസ് ചിത്ര,''' '''എറണാകുളം ജില്ലയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ഹണി''' എന്നിവരുടെ മഹനീയ സാന്നിധ്യം കുട്ടികൾക്കും അധ്യാപകർക്കും ഒരു വ്യത്യസ്തമായ അനുഭവമായി മാറി .നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ സമകാലിക വിഷയങ്ങളും പുതുപുത്തൻ കലാപരിപാടികളും കുട്ടികൾക്ക് അവതരിപ്പിക്കാൻ സാധിച്ചു .ഇതിലൂടെ പുതിയ  അവതാരകരെയും കഴിവുറ്റ കുട്ടികളെയും കണ്ടെത്താൻ സാധിച്ചു .

[[പ്രമാണം:26038ലഹരി വിരുദ്ധ ദിന പോസ്റ്റർ വിജയി ( HS).png|ലഘുചിത്രം|200x200ബിന്ദു|ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരം]]
[[പ്രമാണം:26038ലഹരി വിരുദ്ധ ദിന പോസ്റ്റർ വിജയി ( HS).png|ലഘുചിത്രം|200x200ബിന്ദു|ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരം]]
മരിയൻസ്‌ റേഡിയോയുടെ രണ്ടാമത്തെ എപ്പിസോഡിൽ കോവിഡിന്റെ  കാഠിന്യം അതിരൂക്ഷമായ സാഹചര്യത്തിൽ, കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾ ക്രിയേറ്റീവായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലിയും, ബഹുമാനപ്പെട്ട എ. ഇ. ഒ ശ്രീ അൻസലാം സാറും''' കുട്ടികളോട് സംസാരിക്കുകയുണ്ടായി.

===  '''ലോക ലഹരി വിരുദ്ധ ദിനം''' ===
'''ലോക ലഹരി വിരുദ്ധ ദിനം'''
 
ലഹരിപദാർഥങ്ങളുടെ ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരുപോലെയാണ് നശിപ്പിക്കുന്നത്. ലോക ലഹരി വിരുദ്ധ ദിനം ആയ '''ജൂൺ 26''' നോടനുബന്ധിച്ച് സ്കൂൾ തലത്തിൽ കുട്ടികൾക്കായി മയക്കുമരുന്നിനെതിരെ ഉള്ള ബോധവൽക്കരണം എന്ന വിഷയവുമായി ബന്ധപ്പെട്ട സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു '''പ്രസംഗമത്സരം''' സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ലനാ ഖദീജ ,ഫിദ ഫാത്തിമ''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും '''ഏഥൻ ഫെഡിൻ, നൂസ നിസ്വിൻ''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി. ലഹരി വിരുദ്ധ ദിനത്തിലെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

[[പ്രമാണം:26038അന്താരാഷ്ട്ര യോഗാദിനം ഓൺലൈനിൽ .jpg|ലഘുചിത്രം|200x200ബിന്ദു|അന്താരാഷ്ട്ര യോഗാദിനം ഓൺലൈനിൽ ]]
[[പ്രമാണം:26038അന്താരാഷ്ട്ര യോഗാദിനം ഓൺലൈനിൽ .jpg|ലഘുചിത്രം|200x200ബിന്ദു|അന്താരാഷ്ട്ര യോഗാദിനം ഓൺലൈനിൽ ]]
'''<nowiki>*</nowiki>അന്താരാഷ്ട്ര യോഗാദിനം'''

=== '''അന്താരാഷ്ട്ര യോഗാദിനം''' ===
ഭാരതീയ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ.  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് അന്താരാഷ്ട്ര യോഗദിനം വളരെയധികം സന്തോഷപൂർവ്വം കൊണ്ടാടുകയുണ്ടായി. '''കായിക അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിലൂടെ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി, സിനിമാ സംവിധായകൻ ശ്രീ ജിസ് ജോയ്, നോവലിസ്റ്റ് ശ്രീ എ.കെ.പുതുശ്ശേരി, മെഡിറ്റേഷൻ ട്രെയിനറായ ശ്രീ സാജൻ എന്നിവർ കുട്ടികൾക്കായി യോഗ ദിനത്തിൻറെ ആശംസകളും അറിവുകളും പങ്കുവെച്ചു.''' ഇത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

'''മലയാറ്റൂർ സെൻറ് തോമസ് സ്കൂളും ഇരിങ്ങാലക്കുട എൽ സി യുപി സ്കൂൾ ,സെൻറ് മേരീസ്  സിജിഎച്ച്എസ്എസ്''' ഉം ചേർന്ന് ഒരാഴ്ചത്തെ '''ഫിറ്റ്നസ് ത്രു യോഗ''' എന്ന ഓൺലൈൻ ട്രെയിനിങ് പരിപാടി '''ജൂൺ 14'''ന് വൈകീട്ട് റിട്ട.കായിക അദ്ധ്യാപകൻ '''കെ.കെ.ദേവദാസ് സാറിന്റെ''' ഉദ്ഘാടന ത്തോടെ  ആരംഭിച്ചു. യോഗ ദിനത്തിൽ തന്നെ കുട്ടികൾ യോഗ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു വീഡിയോ തയ്യാറാക്കി എല്ലാ ഗ്രൂപ്പുകളിലും പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ ഓരോ ദിവസവും കുട്ടികൾക്കായി വിവിധ യോഗാചാര്യൻ മാരുടെ ക്ലാസുകൾ കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ നടത്തുകയുണ്ടായി.

[[പ്രമാണം:26038വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണദിനം .JPG|ലഘുചിത്രം|257x257ബിന്ദു|വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ വെബിനാർ ]]
===  '''ബഷീർ അനുസ്മരണ ദിനം''' ===
പ്രകൃതിയെ സ്വന്തം ജീവിതത്തോട് ചേർത്തു നിർത്തിയ ഒരു കഥാകൃത്ത് ആയിരുന്നു '''വൈക്കം മുഹമ്മദ് ബഷീർ .ജൂലൈ 5''' അദ്ദേഹത്തിൻറെ അനുസ്മരണ ദിനം വളരെ ഭംഗിയായി  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് കൊണ്ടാടുകയും ചെയ്തു . ഈ ദിനത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ  കുട്ടികൾ അദ്ദേഹത്തിന്റെ '''പാത്തുമ്മയുടെ ആട്''' എന്ന '''കഥാവിഷ്ക്കാരം''' വളരെ ഭംഗിയായി '''മലയാളം അധ്യാപകരുടെ''' നേതൃത്വത്തിൽ അവതരിപ്പിക്കുകയുണ്ടായി . ഇതിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. '''വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട നടത്തിയ വെബിനാറിൽ''' ലളിതവും സരസവുമായ അവതരണം കൊണ്ട് അതിഥിയായെത്തിയ  '''സെൻ ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ മലയാള വിഭാഗം പ്രൊഫസർ ഡോ.ബിന്ദു ജോസഫ് കു'''ട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു.  '''വെബിനാറിനെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോമിൽ ക്വിസ്''' നടത്തുകയുണ്ടായി. അതിൽനിന്നും '''ഭവ്യ ,ലെന, കാർത്തിക''' എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.
[[പ്രമാണം:26038ഗൈഡ്സ് പാഠ്യേതര പ്രവർത്തനം .jpg|ലഘുചിത്രം|200x200ബിന്ദു|ഗൈഡ്സ് പാഠ്യേതര പ്രവർത്തനം ]]
===  '''ഗൈഡ്സ്''' ===
സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''ഗൈഡ്സ്''' എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, '''ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും''' ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് '''ഉഷടീച്ചർ''' അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.
[[പ്രമാണം:26038ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ് .jpg|ലഘുചിത്രം|200x200ബിന്ദു|ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ് ]]
===  '''ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്''' ===
സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഏറ്റവും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ ഒരു '''ധനസഹായം''' സംഘടിപ്പിക്കുകയും അതിലൂടെ '''കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുകയും ചെയ്തു'''. '''ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ വിനോദ്, വാർഡ് കൗൺസിലർ ശ്രീ മനു ,ഹൈക്കോർട്ട് എംപ്ലോയീസ് സൊസൈറ്റി പൂർവ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നീ സുമനസ്സുകൾ എല്ലാം തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളായി. കൂടാതെ പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നടത്തിയ യജ്ഞത്തിൽ സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. '''26 ഡിജിറ്റൽ ഉപകരണങ്ങളും''' ,സംഭാവന ചെയ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ തന്നെ രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് വളരെയധികം ആശ്വാസജനകം ആയിരുന്നു.
=== '''എസ്എസ്എൽസി പരീക്ഷാ ഫലം''' ===
[[പ്രമാണം:26038എസ്എസ്എൽസി നൂറുമേനിയുടെ തിളക്കത്തിൽ .png|ലഘുചിത്രം|250x250ബിന്ദു|എസ്എസ്എൽസി നൂറുമേനിയുടെ തിളക്കത്തിൽ ]]
എറണാകുളം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഈ വർഷവും '''100% വിജയം നേടി''' ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു.  കൊറോണാ മഹാമാരിയുടെ ഭീതിയിലും എസ്എസ്എൽസി പരീക്ഷ എഴുതി '''80 'ഫുൾ എ പ്ലസ് 'ഉം 39  'ഒൻപത് എ പ്ലസ്സും'''' കൈവരിക്കാനായത് ഏറെ അഭിമാനകരമാണ് . ഇതിനുപിന്നിൽ അധ്വാനിച്ച എല്ലാവരും, ഏറെ പ്രത്യേകമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിയും എല്ലാ അധ്യാപകരും അഭിനന്ദനമർഹിക്കുന്നു. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഉജ്ജ്വല വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം .വളരെ കുറച്ച് നാളുകൾ കൊണ്ട് വിദ്യാർഥികൾക്ക് നൽകിയ '''തീവ്രപരിശീലനത്തിന്റെയും''' പരീക്ഷാ ഭയത്തെ അതി ജീവിക്കുന്നതിനു വേണ്ടി നൽകിയ '''മോട്ടിവേഷണൽ ക്ലാസ്സുകളുടെയും''' ഫലമാണ്  ഈ പരീക്ഷാവിജയം .
===  '''വിദ്യാധനം എക്സലൻസ് അവാർഡ്''' ===
[[പ്രമാണം:വിദ്യാധനം എക്സലൻസ് അവാർഡ് .png|ലഘുചിത്രം|250x250ബിന്ദു|വിദ്യാധനം എക്സലൻസ് അവാർഡ്]]
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് '''പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനിൽ നിന്നും ലഭിക്കുകയുണ്ടായി .'''  വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവന അർപ്പിച്ചിട്ടുള്ള ബിഷപ്പ് ഡോക്ടർ ജോസഫ് കരീത്തറ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ ബിഷപ്പായിരുന്നു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ '''രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോബി കൂട്ടുങ്കൽ ,മുൻ കൊച്ചി മേയർ ശ്രീ കെ ജെ സോഹൻ, ഫാത്തിമ സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്''' എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.
=== '''സംഗീത വീഡിയോ''' ===
കർണാടക സംഗീതത്തിന്റെ അതിമഹത്തായ സവിശേഷതകൾ കുട്ടികളിലേക്ക് എത്തിക്കുവാനായി  ഒരു '''സംഗീത വീഡിയോ''' ജൂലൈ മാസത്തിൽ തയ്യാറാക്കുകയുണ്ടായി. മേളകർത്താരാഗം ആയ  മേച കല്ല്യാണിയക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. കല്യാണി രാഗത്തിന്റെ എല്ലാ സവിശേഷതകളും വിവരിച്ചുകൊടുക്കുകയും സിനിമാ സംഗീതത്തിൽ കല്യാണി രാഗത്തിന്റെ  പ്രാധാന്യം  പറഞ്ഞു കൊടുക്കുകയും ചെയ്തു. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള നിരവധി ഗാനങ്ങൾ കുട്ടികളെക്കൊണ്ട് പാടിക്കുകയും ഇത് ആസ്പദമാക്കി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
===  '''ഹിരോഷിമ നാഗസാക്കി ദിനം''' ===
ആണവായുധം എന്ന വിപത്തിന്റെ  പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ  ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥിനി  '''മേരി സ്റ്റിജ സ്റ്റീഫൻ ആലപിച്ച ഒരു ഹിരോഷിമ ഗാനം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയുണ്ടായി.'''
[[പ്രമാണം:26038സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|274x274px|സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനിൽ ]]
=== സ്വാതന്ത്ര്യ ദിനാഘോഷം ===
ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത്  സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ '''ബഹുമാനപ്പെട്ട മാനേജർ സിസ്റ്റർ ലിയ, പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,യു.പി. ഹെഡ്മിസ്ട്രസ്‌ സി.അനുപമ''' എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. വിമൽ ടീച്ചർ സ്വാഗതമാശംസിച്ചു. ശ്രീമതി റിൻസി ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു .മാനേജർ സിസ്റ്റർ ലിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. ശ്രീമതി റിൻസി, ശ്രീമതി വിമൽ, ശ്രീമതി മേഘ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. '''പ്രസംഗ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ബിസ്ന റിബേര, ഐറിൻ ട്രീസ വർഗ്ഗീസ്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യുപി വിഭാഗത്തിൽ നിന്നും '''അർച്ചന ,ശ്രീഹരി''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''പോസ്റ്റർ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''നിയമോൾ, ജൈത്ര. കെ,''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ നിന്നും '''ആർദ്ര, കാർത്തിക്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''ദേശഭക്തിഗാന മത്സരത്തിൽ''' ഹൈസ്കൂളിൽ നിന്നും '''ലെന ഖദീജ''' ഒന്നാം സ്ഥാനവും യുപി വിഭാ ഗ ത്തിൽ നിന്നും '''എമൈമ ബിജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '''അമൃത മഹോത്സവം പരിപാടിയുടെ''' ഭാഗമായി '''സമഗ്ര ശിക്ഷാ കേരളം''' സംഘടിപ്പിച്ച '''ചരിത്ര രചനാ മത്സരത്തിൽ''' സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''കാർത്തിക എബി''' മൂന്നാംസ്ഥാനം കരസ്ഥമാക്കി.
=== '''ഓണാഘോഷം.''' ===
[[പ്രമാണം:26038ഓണത്തെ വരവേറ്റ് .jpg|ലഘുചിത്രം|236x236ബിന്ദു|ഓണത്തെ വരവേറ്റ് ഓൺലൈനിൽ ഓണാഘോഷം  ]]
കോവിഡ് മഹാമാരിയുടെ ഭീതിയ്ക്കിടയിലും ഈ വർഷത്തെ ഓണം നമ്മുടെ സ്കൂളിൽ  ആഘോഷിക്കുകയുണ്ടായി.സ്കൂളിലെ പ്രധാന അധ്യാപികയും സഹ അധ്യാപകരും ചേർന്ന് '''പൂക്കളം ഒരുക്കുകയും ഓണത്തോടനുബന്ധിച്ചു ള്ള പരിപാടികൾ''' സംഘടിപ്പിക്കുകയും ചെയ്തു .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി സന്ദേശം പങ്കുവെക്കുകയുണ്ടായി. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി എല്ലാവരും ചേർന്ന് തിരുവാതിര കളിക്കുകയും ഓണസദ്യയിൽ പങ്കുകൊള്ളുകയും ചെയ്തു. ദു:ഖിതർക്കും പീഡിതർക്കും ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് '''നല്ല പാഠം പദ്ധതിയുടെ''' കോർഡിനേറ്റർമാരായ റിൻസി ടീച്ചർ ,സി.ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എല്ലാ അധ്യാപകരും ചേർന്ന് സാധിക്കുന്ന '''കുട്ടികളിൽ നിന്നും ഓണ സമ്മാനങ്ങൾശേഖരിച്ച്''' '''സ്കൂളിലെ തന്നെ കുട്ടികൾക്ക് സാധനസാമഗ്രികൾ''' സമാഹരിച്ച് നൽകുകയുണ്ടായി. അധ്യാപകരിൽ നിന്നും '''ധനസഹായം ശേഖരിച്ച് വഴിയോരങ്ങളിലെ നിർധനർക്ക്''' '''ഓണസമ്മാനങ്ങൾ''' സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നൽകി. ഇത്തരം കാരുണ്യ  പ്രവർത്തികൾ ഇനിയും വറ്റിയിട്ടില്ലാത്ത സമൂഹ നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്നു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ '''കലാമത്സരങ്ങളിൽ''' നിരവധി വിദ്യാർഥികൾ സമ്മാനാർഹരായി. '''പൂക്കളമത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''ഇഷിക, ഐശ്വര്യ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂളിൽ നിന്നും '''അനുപമ ,ഗൗരി എം കുമാർ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. '''ഡിജിറ്റൽ പൂക്കള മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''ആർദ്ര ,ആൻ മരിയ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''സൽന സെബാസ്റ്റ്യൻ, ദിയ മേനോൻ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''മലയാളി മങ്ക മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''അർച്ചന, ആൻഡ്രിയ ഷൈജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ആൻഡ്രിയ ഗ്രേസ് ഫ്രാൻസിസ് ,ഹെസ് ലിൻ ബൈജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.  '''കേരള ശ്രീമാൻ മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''റാം ശങ്കർ ,ജോസഫ് ജിനോ, ശ്രീരാജ്''' എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''ഓണപ്പാട്ട് മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ഹെലീന മേരി ,അനുപമ''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും '''അർച്ചന, എമൈമ''' '''ബിജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി .സ്കൂളിലെ എല്ലാ '''ഓണാഘോഷ പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ''' യൂട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
==='''ഇൻറർ സ്കൂൾ സ്പോർട്സ് ക്വിസ് ചാമ്പ്യൻഷിപ്പ്''' ===
[[പ്രമാണം:26038ഇന്റർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ക്വിസ് കോമ്പറ്റീഷൻ.JPG|ലഘുചിത്രം|200x200ബിന്ദു|ഇന്റർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ക്വിസ് കോമ്പറ്റീഷൻ]]
നാഷണൽ സ്പോർട്സ് ഡേ യുടെ ഭാഗമായി  '''സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഉം  സെൻറ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ  ഉം''' ചേർന്ന് കായിക അധ്യാപകരായ റിൻസി ടീച്ചറുടെയുംജോളി ടീച്ചറുടെയും  നേതൃത്വത്തിൽ ഒരു '''ഇൻറർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ്''' സംഘടിപ്പിക്കുകയുണ്ടായി. '''ഇന്ത്യൻ സ്പോർട്സ് കമേേൻ്ററ്ററും സ്പോർട്സ് ജേർണലിസ്റ്റും ആയ ശ്രീ ഷൈജു ദാമോദരൻ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു ,റവ സിസ്റ്റർ ലൗലി സ്വാഗതം ആശംസിച്ചു. സെൻതോമസ് എച്ച്എസ്എസ് സ്കൂൾ മാനേജർ റവ. ഫാ.വർഗ്ഗീസ് മണവാളൻ അനുഗ്രഹ പ്രഭാഷണം നടത്തി .പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ ജോർജ്ജ് സക്കറിയ ആശംസാ പ്രസംഗം നടത്തി . സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉർമീസ് ആശംസകൾ അറിയിച്ചു. സെൻറ് തോമസ് എച്ച്എസ്എസ് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ ടൈറ്റസ് ജി ഉരക്കാട്ടിലിൻ്റ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ '''ക്വിസ് പരിപാടിയിലൂടെ''' സ്പോർട്സിനെ കൂടുതൽ അടുത്തറിയാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ സാധിച്ചു.
===  '''നല്ല പാഠം പദ്ധതി''' ===
[[പ്രമാണം:26038 നല്ല പാഠം പദ്ധതി സാമൂഹ്യപ്രതിബദ്ധത.JPG|ലഘുചിത്രം|200x200ബിന്ദു|നല്ല പാഠം പദ്ധതി സാമൂഹ്യപ്രതിബദ്ധത]]
നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ '''27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം''' ചെയ്തു. അതോടൊപ്പം '''വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി.''' പദ്ധതിയുടെ ഭാഗമായി '''മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.''' ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. '''സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ  മൊബൈൽ ഫോണുകൾ നൽകി'''.
=== ടീച്ചേഴ്സ് ഡേ. ===
[[പ്രമാണം:26038ഗുരുവന്ദനം .JPG|ലഘുചിത്രം|267x267ബിന്ദു|ഗുരുവന്ദനം ]]
അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ, അധ്യാപക ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക ദിനവുമായി ബന്ധപെട്ടു നടത്തിയ '''വെബിനാറിൽ ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ, എറണാകുളം എസ് ഐ ശ്രീമതി ആനി ശിവ ,റിട്ടയർ ടീച്ചർ സിസ്റ്റർ സാവുള, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മിസ്സ് അനിജ ജലൻ''' എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ അധ്യാപക ദിന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും കുട്ടികൾക്ക് അധ്യാപക ദിനത്തിൽ പ്രാധാന്യത്തെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ '''ഒരു വീഡിയോ''' തയ്യാറാക്കി കുട്ടികൾക്കായി  പങ്കുവെക്കുകയും അത് സ്കൂളിൻ്റെ  യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
=== സ്കൂൾ പാർലമെൻറ് ഇലക്ഷൻ. ===
[[പ്രമാണം:26038 സ്കൂൾ ലീഡേഴ്സ്.jpg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ പാർലമെന്റ് ഇലക്ഷൻ]]
കുട്ടികളിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം സെൻറ് മേരീസ് സി ജിഎച്ച്എസ്എസ് ൽ ഓൺലൈനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്ത  ഓൺലൈൻ ഇലക്ഷനിൽ '''സ്കൂൾ ലീഡറായി ഐറിൻ ട്രീസ വർഗ്ഗീസും അസിസ്റ്റൻ്റ് ലീഡരായി ഇഷ പി യു വും'''  തെരഞ്ഞെടുക്കപ്പെട്ടു.
===  '''ഗ്രാൻഡ് പാരൻസ് ഡേ.''' ===
ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന അവസാന കാലഘട്ടമാണ് വാർദ്ധക്യം. കാലചക്രം വേഗത കൂടിയപ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം വർദ്ധിക്കാൻ തുടങ്ങി. ഇന്നേ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ  ബോധവൽക്കരിക്കാനായി, എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് എസ്  ൽ '''ഗ്രാൻഡ് പാരൻസ് ഡേ''' സംഘടിപ്പിക്കുകയുണ്ടായി. ഈ സുദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ഗ്രാൻഡ് പാരൻസിന് പൂക്കളും മധുരപലഹാരങ്ങളും നൽകി ആശംസകൾ അർപ്പിക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുക ആദരിക്കുകയും ചെയ്തു. ഇതെല്ലാം  ഉൾക്കൊള്ളിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഒ'''രു വീഡിയോ അപ്‌ലോഡ്''' ചെയ്യുകയും ചെയ്തു. എറണാകുളം സ'''ർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ സാർ അതിഥിയായി വീഡിയോയിൽ കുട്ടികൾക്കുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.''' പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ഇന്നേ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികളുടെയും ഗ്രാൻഡ് പാരൻസ് ൻ്റെയും, കലാവിരുന്ന് വീഡിയോയ്ക്ക് മിഴിവേകി. ഏവർക്കും മറക്കാനാവാത്ത ഒരു ദിനമായി ഇന്നേ ദിനം മാറി.
=== സിംഗ് വിത്ത് സെന്റ് മേരിസ് ===
വിവിധതരം സംഗീതശൈലികളാൽ സമ്പുഷ്ടമാണ് കേരളീയ സംഗീതശൈലി. കുട്ടികളിലേക്ക് സംഗീതത്തിൻറെ കൂടുതൽ അറിവുകൾ പകർന്നു നൽകാനായി എറണാകുളം  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് യൂട്യൂബ് ചാനലിൽ '''രണ്ടാമത്തെ എപ്പിസോഡും''' അപ്‌ലോഡ് ചെയ്തു .വിവിധ തരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും അവരെക്കൊണ്ട് പാടിപ്പിച്ചും വീഡിയോ തയ്യാറാക്കി. ഓൺലൈൻ പഠനത്തിന്റെ  അലസതയ്ക്കിടയിൽ കുട്ടികളിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു.
=== '''ഹിന്ദി ദിനം''' ===
[[പ്രമാണം:26038 രാഷ്ട്ര ഭാഷാ ദിനാഘോഷം.jpg|ലഘുചിത്രം|300x300ബിന്ദു|രാഷ്ട്ര ഭാഷാ ദിനാഘോഷം]]
ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 14ന് എറണാകുളം സെൻറ് മേരീസ് സി ജി എച്ച് എസ് എസ് '''ഹിന്ദിദിനം''' ആചരിക്കുകയുണ്ടായി. 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായതിൻറെ ആദര സൂചകമായാണ് അന്നേ ദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ ഹിന്ദി ഭാഷയിൽ ഉള്ള പ്രാവീണ്യവും അവരുടെ കലാപരിപാടികളും ഉൾക്കൊള്ളിച്ച് '''ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.'''
ഇതിൽ അതിഥികളായി '''തൃശൂർ ഡി ഇ ഒ ശ്രീ മനോജ് കുമാർ സാർ , കൈറ്റ് വിക്ടേഴ്സ് ഫാക്കൽറ്റി ശ്രീമതി അമ്പിളി എസ്, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ട്രിവാൻഡ്രം അധ്യാപകനായ ശ്രീ റെജിമോൻ ഡേവിഡ്''' എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹിന്ദി ദിവസത്തിന്റെ  പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഇത് സഹായകമായി. ഹിന്ദി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഈ ദിനം ആചരിക്കാൻ സാധിച്ചു.
=== യുവജനോത്സവം ===
എറണാകുളം പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ 2021_2022 അധ്യയന വർഷത്തിലെ '''സ്കൂൾ തല യുവജനോത്സവം ഓൺലൈനായി''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി. '''മലയാളം പ്രസംഗമത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും ശ്രേയ മരിയ ആൻറണിയും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗീസ്സും ഒന്നാംസ്ഥാനം കരസ്ഥമാക്കി.''' ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ യു.പി യിൽ നിന്നും '''ഏയ്ഞ്ചലിൻ ഡി കോസ്തയും ഹൈസ്കൂളിൽ നിന്നും ലെന ഖദീജ''' യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മലയാളം പദ്യം ചൊല്ലലിൽ''' യു.പി വിഭാഗത്തിൽ നിന്നും '''അന്ന ക്ലെയറും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ഇംഗ്ലീഷ് പദ്യം ചൊല്ലലി'''ൽ യു.പി.യിൽനിന്നും '''സൂസന്ന ആൻ സെനിസും ഹൈസ്കൂളിൽ നിന്നും റൈസ അൻജും ഉം''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''ഹിന്ദി പദ്യം ചൊല്ലലിൽ''' യു.പി. യിൽ നിന്നും '''ശ്രേയ മരിയ ആന്റണിയും ഹൈസ്കൂളിൽ നിന്നും മാർജീന എം.എയും''' ഒന്നാം സ്ഥാനം നേടി. '''ലളിത ഗാനത്തിൽ''' യു.പി. യിൽ നിന്നും '''ദേവിക കെ.എസ് ഉം   ഹൈസ്കൂളിൽ നിന്നും അഭിനന്ദനയും''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''മാപ്പിളപ്പാട്ട്''' യു.പി.വിഭാഗത്തിൽ നിന്നും '''നൂസ നിസ്വിനും ഹൈസ്കൂളിൽ നിന്നും ഫർഹാന എം.ആർ.ഉം'''  ഒന്നാം സ്ഥാനം നേടി . '''നാടൻ പാട്ട് മത്സരത്തിൽ''' യുപി .യിൽ നിന്നും '''നൂസ നിസ്സിനും ഹൈസ്കൂളിൽ നിന്നും മേരി സ്റ്റിജ സ്റ്റീഫനും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മോണോ ആക്ട് മത്സരത്തിൽ''' യു.പി.യിൽ നിന്നും '''ആൻ മരിയയും ഹൈസ്കൂളിൽ നിന്നും ആഗ്നസ് എവലിനും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ശാസ്ത്രീയ സംഗീതത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വിജയലക്ഷ്മി''' ഒന്നാം സ്ഥാനം നേടി . '''കഥാപ്രസംഗത്തിൽ''' യുപിയിൽ നിന്നും '''ആർദ്ര എവി''' ഒന്നാം സ്ഥാനം നേടി'''. നാടോടി നൃത്തത്തിൽ''' യു പി.യിൽ നിന്നും '''ശിവാനി ഗിരീഷും ഹൈസ്കൂളിൽ നിന്നും അനുശ്രീ കെ.യു. യും''' ഒന്നാം സ്ഥാനം കരസ്ഥ മാക്കി. ഭ'''രത നാട്യത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വന്ദന കാന്തും യു.പി.യിൽ നിന്നും ഷംന കെ.പി.യും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി . '''ഷോർട്ട് ഫിലിം തയ്യാറാക്കൽ''' മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''മാർജിന എം എ''' ഒന്നാം സ്ഥാനം നേടുകയുണ്ടായി .
[[പ്രമാണം:26038 ലോക ഹൃദയദിനാഘോഷം .jpg|ലഘുചിത്രം|237x237ബിന്ദു|ലോക ഹൃദയദിനാഘോഷം ]]
===  '''ലോക ഹൃദയ ദിനം''' ===
മഹാമാരിയും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നാം മുന്നോട്ട് കുതിക്കുകയാണ്. 2O21 ലെ ലോക ഹൃദയ ദിനം ഇത്തരത്തിലുള്ള സാധ്യതകളെ മുൻ നിറുത്തി സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ൽ '''സെപ്തംബർ 29''' ന്  ആഘോഷിക്കുകയുണ്ടായി. ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിൽ '''എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ആയ ഡോക്ടർ മഞ്ജു ജോർജ്''' കുട്ടികൾക്കായി അതിമനോഹാരമായ സന്ദേശം നൽകുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ ഭംഗിയായി കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി കു'''ട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും''' കുട്ടികളുടെ വ്യായാമ രീതികളും കൊണ്ട് '''അതിമനോഹരമായ വീഡിയോ''' സ്കൂളിൻറെ യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത.

===  '''ഗാന്ധിജയന്തി''' ===
നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ  സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒ'''രു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ''' തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് '''സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ്''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി '''മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.'''
[[പ്രമാണം:26038 ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക് .JPG|ലഘുചിത്രം|200x200ബിന്ദു|ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക് ]]

'''<nowiki>*</nowiki> ബഷീർ അനുസ്മരണ ദിനം'''
===  '''തിരികെ വിദ്യാലയത്തിലേയ്ക്ക്''' ===
വളരെ കാലത്തിനു ശേഷം കോവിഡ് എന്ന മഹാമാരിയാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടികൾ '''2021 നവംബർ ഒന്നാം തീയതി തിരികെ സ്കൂളിലേയ്ക്'''ക് എത്തിച്ചേർന്നു. എറണാകുളം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ലെ പ്രധാനാധ്യാപിക സി.ലൗലിയും സഹ അധ്യാപകരും ചേർന്ന് കുട്ടികളെ അതിഗംഭീരമായി വരമേറ്റു. പുഷ്പങ്ങളും ബലൂണുകളും കൊണ്ട് സ്കൂളും ക്ലാസ് റൂമുകളും വർണ്ണശഭളമാക്കി. '''കോവിഡ് പ്രതിരോധ പോസ്റ്ററുകൾ സ്കൂളിന്റെ പലയിടങ്ങളിലും പ്രദർശിപ്പിച്ചു'''.പ്'''രധാനാധ്യാപികയും പി.ടി.എ. പ്രസിഡന്റ് അഡ്വക്കറ്റ് ശ്രീ.ജോർജ്ജ് സക്കറിയയും ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്നു'''.19 മാസങ്ങൾക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് തികച്ചും സന്തോഷപ്രദമായ ഒരു അനുഭവം പങ്കുവയ്ക്കാൻ സ്കൂളിനു സാധിച്ചു.

പ്രകൃതിയെ സ്വന്തം ജീവിതത്തോട് ചേർത്തു നിർത്തിയ ഒരു കഥാകൃത്ത് ആയിരുന്നു '''വൈക്കം മുഹമ്മദ് ബഷീർ .ജൂലൈ 5''' അദ്ദേഹത്തിൻറെ അനുസ്മരണ ദിനം വളരെ ഭംഗിയായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് കൊണ്ടാടുകയും ചെയ്തു . ഈ ദിനത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ കുട്ടികൾ അദ്ദേഹത്തിന്റെ '''പാത്തുമ്മയുടെ ആട്''' എന്ന '''കഥാവിഷ്ക്കാരം''' വളരെ ഭംഗിയായി '''മലയാളം അധ്യാപകരുടെ''' നേതൃത്വത്തിൽ അവതരിപ്പിക്കുകയുണ്ടായി . ഇതിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. '''വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട നടത്തിയ വെബിനാറിൽ''' ലളിതവും സരസവുമായ അവതരണം കൊണ്ട് അതിഥിയായെത്തിയ  '''സെൻ ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ മലയാള വിഭാഗം പ്രൊഫസർ ഡോ.ബിന്ദു ജോസഫ് കു'''ട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. '''വെബിനാറിനെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോമിൽ ക്വിസ്''' നടത്തുകയുണ്ടായി. അതിൽനിന്നും '''ഭവ്യ ,ലെന, കാർത്തിക''' എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.
===  '''സി.വി. രാമൻ ദിനം''' ===
ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖരവെങ്കിട്ടരാമൻ.അദ്ദേഹത്തിൻറെ രാമൻ പ്രഭാവം എന്ന കണ്ടെത്തലാണ് 1930 നോബൽ സമ്മാനത്തിന് അർഹനായത് .സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ൽ '''സി വി രാമൻ ദിനം നവംബർ ഏഴാം തീയതി''' മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി .ഭാരതത്തിലെ മൺമറഞ്ഞുപോയ പ്രഗത്ഭരുടെ കഴിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയും അത് അവരിൽ  പ്രചോദനം സൃഷ്ടിക്കുകയും ചെയ്യുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ സി.വി. രാമൻ ദിനത്തെക്കുറിച്ചുള്ള '''വീഡിയോ''' അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ പുറത്തിറക്കുകയുണ്ടായി .കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമുക്ക് ഏതൊരു ഉയരത്തിലും എത്താമെന്ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിവി രാമന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.
 
=== കേരള പിറവി ===
വൈവിധ്യമാർന്ന ഭൂപ്രകൃതിയും സന്തുലിതമായ കാലാവസ്ഥയും കലാസാംസ്കാരിക തനിമയും നിരവധി ഐതിഹ്യങ്ങളും ഒത്തിണങ്ങിയ കേരള ഭൂമിക ,ഐക്യകേരളമായി രൂപപ്പെട്ടതിന്റെ അറുപത്തിഅഞ്ചാം ജന്മദിനം കേരളപിറവി ആയി നവംബർഒന്നിന് നാം ആഘോഷിച്ചു .പിന്നിട്ട കാലത്തെ അനേകം നേട്ടങ്ങൾക്കൊപ്പം പ്രളയം ,ഓഖി ,കൊറോണ എന്നിവയെല്ലാം അതിജീവിച്ച് കേരളം ഇന്നും മുന്നോട്ട് .ഇന്ന് കേരളത്തിന്റെ  ഖ്യാതി ലോകത്തിൻറെ അതിർത്തികൾ ഭേദിച്ച് ഭൂമിയിൽ എങ്ങും വ്യാപിച്ചിരിക്കുന്നു .സെൻറ് മേരീസ് സി ജി എച്ച് എസ്  ന്റെ പി ടി എ പ്രസിഡണ്ട് കുട്ടികൾക്ക് കേരളപ്പിറവി ആശംസകൾ അറിയിക്കുകയുണ്ടായി .കേരള പൈതൃകം വിളിച്ചോതുന്  ന കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉൾക്കൊള്ളിച്ച് ഒരു '''വീഡിയോ''' തയ്യാറാക്കുകയും സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .കേരളത്തിലെ 14 ജില്ലകളുടെയും പ്രത്യേകതകളും കേരളത്തിൻറെ തനതായ സാമൂഹ്യ രീതികളും ഐതിഹ്യങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ഈ വീഡിയോ സഹായകമായി.
 
===  '''കൈരളി രത്നങ്ങൾ''' ===
കേരളപ്പിറവിയോടനുബന്ധിച്ച് സെൻറ് മേരിസ് സി.ജി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ '''കേരളത്തിലെ 100 സാഹിത്യകാരന്മാരെ കുറിച്ച് തയ്യാറാക്കിയ വീഡിയോയാണ്''' കൈരളി രത്നങ്ങൾ .മലയാളസാഹിത്യത്തിന് മുതൽക്കൂട്ടായ മൺമറഞ്ഞു പോയ ഒട്ടനവധി പ്രതിഭകളെ പുത്തൻ തലമുറയ്ക്ക് പരിചയപ്പെടാനും അവരിൽ കഴിവുകളെ തിരിച്ചറിയുവാനും ഇത്തരം വീഡിയോകളിലൂടെ സാധിക്കുന്നു .
 
===  '''ശിശുദിനം''' ===
[[പ്രമാണം:26038ശിശുദിനാഘോഷം .JPG|ലഘുചിത്രം|277x277ബിന്ദു|ശിശുദിനാഘോഷം ]]
കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം. സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ന്റെ ശിശുദിനാഘോഷങ്ങൾ വർണ്ണാഭമായി നവംബർ 14 -ാം തീയതി അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിച്ചു. ശിശുദിനത്തിന്റെ ഊഷ്മളമായ ആശംസകളും സന്ദേശങ്ങളും '''പ്രശസ്തനായ സിനിമാ ബാലതാരം ശ്രീ ആദിഷ് പ്രവീൺ''' കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി കുട്ടികൾക്കുള്ള സന്ദേശം നൽകുകയുണ്ടായി .ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തി ഒരു '''വീഡിയോ തയ്യാറാക്കുകയും''' യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു .ശിശുദിനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രഗത്ഭരായ ജഡ്ജിമാരും കുട്ടികളുമായി സംവദിക്കുവാൻ ഉള്ള അവസരം നവംബർ 14 ആം തീയതി  സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി .ഇന്ത്യൻ ഭരണഘടനയിൽ നാം പാലിക്കേണ്ട ഒട്ടനവധി വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ കുട്ടികളിൽ നല്ലൊരു ഭാവി വാർത്തെടുക്കുന്നതിന് സഹായകമായി.
 
===  '''സ്ത്രീധന വിരുദ്ധ ദിനം''' ===
1961-ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് .ഇന്ത്യയിൽ വർഷം എണ്ണായിരം മരണങ്ങൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നു .സ്ത്രീധനമല്ല പെൺകുട്ടികൾക്ക് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന അവബോധം  സ്കുട്ടികളിലേക്ക് എത്തിക്കുന്നതിനായി '''നവംബർ 26ന്കൂളിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുകയും''' ഇതിന്റെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.
 
===  '''ലോക എയ്ഡ്സ് ദിനം''' ===
[[പ്രമാണം:26038 എയ്ഡ്സ് ദിനം .jpg|ലഘുചിത്രം|315x315ബിന്ദു|എയ്ഡ്സ് ദിനം ]]
എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ '''ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനം''' ആചരിക്കുകയുണ്ടായി രോഗത്തെക്കുറിച്ചും രോഗ സാധ്യതകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നാടകങ്ങളിലൂടെ പ്രസംഗങ്ങളിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം ദിനങ്ങൾ ആചരിക്കുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു .
 
===  '''ക്രിസ്തുമസ് ആഘോഷം''' ===
യേശുക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25 ലോകമെങ്ങും ക്രിസ്തുമസ് ആയി നാം ആഘോഷിക്കുന്നു .സെൻറ് മേരീസ് സിജിഎച്ച്എസ്എസിലെ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ ഭംഗിയായിത്തന്നെ നടത്തുകയുണ്ടായി .'''ക്രിസ്തുമസുമായി ബന്ധപ്പെട്ട് സ്റ്റാർ നിർമ്മാണ മത്സരം കരോൾ ഗാന മത്സരം''' എന്നിങ്ങനെ ഒട്ടനവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകുകയും കുട്ടികളുടെ നിരവധി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. '''മാനേജർ സിസ്റ്റർ ലിയയും സിസ്റ്റർ അമലയും ചേർന്ന് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശങ്ങളും ആശംസകളും''' പങ്കുവെയ്ക്കുകയും  ചെയ്തു.
 
==='''റിപ്പബ്ലിക് ദിനാഘോഷം''' ===
രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വളരെ ഭംഗിയായി ജനുവരി 26 ന് നടത്തുകയുണ്ടായി.രാവിലെ പതാക ഉയർത്തിയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചും ദേശീയ ഗാനം ആലപിച്ചും ഈ ദിനം ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗവും എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
 
==='''നേട്ടം''' ===
അക്ഷരമുറ്റം ഉപജില്ല ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. സി.സി . പ്ലസ് ലേർണിംഗ് ആപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി '''ആർദ്ര എ.വി.''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:26038 വാക്സിൻ.jpg|ലഘുചിത്രം|298x298ബിന്ദു|വാക്സിനേഷൻ]]
 
=== വാക്സിനേഷൻ ===
കോവിഡ് മഹാമാരിയുടെ കടന്നുകയറ്റത്തിൽ നിന്നും ഭാവിതലമുറയെ സംരക്ഷിക്കുന്നതിനായി സർക്കാർ തലത്തിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള കോവിഡ പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നമ്മുടെ സ്കൂളിൽ അധ്യാപകരുടെയും കുട്ടികളുടെയും മാതാപിതാക്കളുടെയും സഹകരണത്തോടുകൂടി നടത്തപ്പെടുകയുണ്ടായി.
[[പ്രമാണം:26038 വാർഷിക ദിനാഘോഷം.jpg|ലഘുചിത്രം|302x302px|വാർഷിക ദിനാഘോഷം]]
 
==='''വാർഷികാഘോഷം''' ===
2021_ 2022 വർഷത്തെ നമ്മുടെ സ്കൂളിലെ വാർഷികാഘോഷം ഫെബ്രുവരി 14 ആം തീയതി വളരെ മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി.വാർഷികാഘോഷങ്ങളുടെ ഭാഗമായി '''എംപി ശ്രീ ഹൈബി ഈഡൻ ,എംഎൽഎ ശ്രീ T.J വിനോദ്'''  '''കൗൺസിലർ ശ്രീ മനു''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി. '''സ്കൂൾ മാനേജർ സിസ്റ്റർ ലിയ''' സ്വാഗതം ആശംസിച്ചു'''. വിമല പ്രോവിൻസ് സുപ്പീരിയർ''' '''സിസ്റ്റർ ലിറ്റിൽ ഫ്ലവർ'''  അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യ പ്രഭാഷകനായി '''ശ്രീ ടി''' '''ജെ വിനോദ്''' വേദിയെ ധന്യമാക്കി. '''എംപി ശ്രീ ഹൈബി ഈഡൻ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു .ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകരായ '''സിസ്റ്റർ കുസുമം ,ശ്രീമതി ലിസി, ശ്രീമതി കൊച്ചുറാണി, ശ്രീമതി ഷെർലി''' എന്നിവർ അവരുടെ ഇത്രയും വർഷത്തെ അനുഭവങ്ങളും അറിവുകളും സമൂഹവുമായി പങ്കുവെക്കുകയുണ്ടായി. '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലി''' ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്''', എൽപി ഹെഡ്മിസ്ട്രസ് '''സിസ്റ്റർ അനുപമ''' ,പി ടി എ പ്രസിഡൻറ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അവരുടെ ആശംസകൾ പങ്കുവെക്കുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ,പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും, കലാ സാംസ്കാരിക ശാസ്ത്ര മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഉള്ള സമ്മാനവിതരണം നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. ദേശീയ ഗാനത്തോടെ വാർഷികാഘോഷങ്ങൾക്ക് വിരാമമായി.
 
=== വർക്ക് എജുക്കേഷൻ ===
പഠനനേട്ടങ്ങൾ ലക്ഷ്യമാക്കി അധ്യയനവർഷത്തെ വർക്ക് എജുക്കേഷൻ ക്ലാസ്സുകളുടെ ആറ് മേഖലകളെ തിരിച്ച് ക്ലാസ്സുകൾ എടുക്കുകയും ഇതിനിടയിൽ ജോമട്രിക്കൽ പാറ്റേൺസ് ഒറിഗാമി കലാരൂപങ്ങൾ പേപ്പർ ക്രാഫ്റ്റ് എന്നിവയും പഠിപ്പിക്കുകയും സ്റ്റാർ കോമ്പറ്റീഷൻ സ്കൂളിൽ നടത്തുകയും ചെയ്തു.വർക്ക് എക്സ്പീരിയൻസ് ഓൺലൈൻ കോമ്പറ്റീഷനിൽ രണ്ടുകുട്ടികൾ യുപി വിഭാഗത്തിൽ ഉം ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പങ്കെടുക്കുകയും ഹൈസ്കൂളിൽ നിന്ന് പങ്കെടുത്ത ഒരു കുട്ടിക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലാതലത്തിൽ മത്സരിക്കുകയും ചെയ്തു.ജില്ലാതല മത്സരത്തിൽ പങ്കെടുത്ത ആൻലിയ വിനോദ് എന്ന വിദ്യാർത്ഥിയെ സ്കൂൾ തലത്തിൽ ആദരിക്കുകയും ചെയ്തു.
[[പ്രമാണം:26038 ഒറിഗാമി കലാരൂപങ്ങൾ .jpg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു|ഒറിഗാമി കലാരൂപങ്ങൾ]]
[[പ്രമാണം:26038 പേപ്പർ ക്രാഫ്റ്റ് .jpg|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ്|293x293ബിന്ദു]]
[[പ്രമാണം:26038 ജോമട്രിക്കൽ പാറ്റേൺസ് .jpg|നടുവിൽ|ലഘുചിത്രം|272x272px|ജോമട്രിക്കൽ പാറ്റേൺസ്]]
 
=== ലിറ്റിൽ കൈറ്റ്സ് ===
[[പ്രമാണം:26038 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|267x267ബിന്ദു|ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്]]
സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുന്നതിന് കുട്ടികൾക്ക് അവസരം നൽകുന്ന ലിറ്റിൽ കൈറ്റ്സ് നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ചവയ്ക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗത്വം നേടുന്നതിനുള്ള പ്രവേശനപരീക്ഷ സംഘടിപ്പിക്കുകയുണ്ടായി. 2022ലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ജനുവരി 21 ആം തീയതി നടത്തുകയുണ്ടായി. ആഴ്ചതോറും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തിവരുന്നു.
 
=== '''നേട്ടം''' ===
[[പ്രമാണം:26038മാതൃഭൂമി അവാർഡ് ദാനചടങ്ങ് .jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭൂമി അവാർഡ് ദാനചടങ്ങ് ]]
വിദ്യാഭ്യാസത്തിന്റെ മഹത്വം കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ഉം '''മാതൃഭൂമിയും കൊച്ചിൻ കോർപറേഷനും''' സംയുക്തമായി ഒരു അവാർഡ് ദാന ചടങ്ങ് '''ഫെബ്രുവരി 24''' ആം തീയതി നമ്മുടെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. '''SSLC ,+2''' പരീക്ഷകളിൽ ഉന്നത വിജയം നേടിയ നമ്മുടെസ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികളെ സമന്വയിപ്പിച്ച് അവർക്ക് ആശംസകളും അവാർഡും സമ്മാനിക്കുകയുണ്ടായി.പൊതു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.
 
=== റെഡ് ക്രോസ് ===
[[പ്രമാണം:26038 റെഡ് ക്രോസ്.jpg|ഇടത്ത്‌|ലഘുചിത്രം|റെഡ് ക്രോസ്]]
സെൻമേരിസ് സി ജി എച്ച് എസ് എസ് എറണാകുളം സ്കൂളിൽ 140 കുട്ടികളാണ് ഈ സംഘടനയിൽ അംഗങ്ങൾ ആയിട്ടുള്ളത്. ഈ വർഷം സി ലെവൽ എക്സാമിൽ ഉന്നത വിജയം നേടി.അവർക്ക് വേണ്ടിയുള്ള സെമിനാറും വിജയപ്രദമായി സംഘടിപ്പിച്ചു. എ ലെവലിൽ 60 കുട്ടികളുണ്ട്. B ലെവൽ എക്സാം പൂർത്തീകരിച്ചു. പഠനത്തോടൊപ്പം സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. കൂടാതെ ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്ററുകളും ചാർട്ടുകളും  തയ്യാറാക്കുകയുണ്ടായി തയ്യാറാക്കുകയുണ്ടായി. (പറവകൾക്ക് ഒരു പാനപാത്രം ) എന്ന് പ്രവർത്തനത്തോട നുബന്ധിച്ച് പറവകൾക്കും മറ്റും ദാഹജലം ഒരുക്കുന്നതിൽ കേഡറ്റുകൾ മുൻപന്തിയിലായിരുന്നു.
 
=='''2020-21  വർ‍ഷത്തെ പ്രവർത്തനങ്ങൾ'''==
 
ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന '''സിസ്റ്റർ ശാലീന''' വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി '''സിസ്റ്റർ ലൗലി പികെ''' ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ  പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു[[പ്രമാണം:StmarysHm1.png|ലഘുചിത്രം|പകരം=|234x234ബിന്ദു|പ്രധാന അധ്യാപിക]]
 
=== '''എസ്എസ്എൽസി പരീക്ഷാ ഫലം''' ===
 
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''19 എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.[[പ്രമാണം:Stmarys29.jpg|ലഘുചിത്രം|220x220ബിന്ദു|പകരം=|'''എസ്എസ്എൽസി പരീക്ഷാ ഫലം''']]
 
2020 ഫെബ്രുവരിയിൽ നടന്ന LSS-USS സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിൽ '''റോസ് നിയKR ,ഉം മേഘ MM'''. ഈ കുട്ടികൾക്ക് മികച്ച വിജയം നേടാൻ സാധിച്ചു
 
=== പരിസ്ഥിതിദിനം ===
'''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.[[പ്രമാണം:Stmarys5.jpeg|ലഘുചിത്രം|പകരം=|215x215ബിന്ദു]]
 
=== '''ലോകവായനാദിനം''' ===
'''ജൂൺ 19-ാം''' തിയതി ലോക വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാവാരം സമുചിതമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കുന്ന കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പത്രവാർത്തകളെ അടിസ്ഥാനമാക്കി '''ക്വിസ് മത്സരം, വായന കുറിപ്പ് ശേഖരണം, ഉപന്യാസരചന , പോസ്റ്റർ നിർമ്മാണം''' എന്നിവ നടത്തി. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളുടെ മാഹാത്മ്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് പ്രസംഗം സംഘടിപിച്ചു. അങ്ങനെ ഈ വർഷത്തെ '''വായനാവാരം''' സമുചിതമായി നടത്തുകയുണ്ടായ
 
=== '''അന്താരാഷ്ട്ര യോഗ ദിനം''' ===
പകലിന് ഏറ്റവും ദൈർഘ്യമുള്ള '''ജൂൺ 21''' അന്താരാഷ്ട്ര യോഗ ദിനം ആയി സെൻമേരിസ് സ്കൂൾ സിജി എച്ച്എസ്എസിൽ ആചരിച്ചു.വിവിധ രോഗങ്ങൾ മനുഷ്യൻറെ പിന്നാലെയുള്ള ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകരായ '''ജോളി ടീച്ചറും റിൻസി  ടീച്ചറും''' ബോധവൽക്കരണം നടത്തി. യോഗ ചെയ്യുന്നതിലൂടെ രോഗ നിവാരണവും രോഗപ്രതിരോധവും സാധ്യമാക്കാം എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് ടീച്ചർ യോഗ ചെയ്യുന്നതിൻ്റെ ഡെമോ അയച്ചുകൊടുക്കുകയും എല്ലാ കുട്ടികളും വീഡിയോ കണ്ടതിനു ശേഷം അവനവൻറെ വീടുകളിൽ ഇരുന്ന് യോഗ ചെയ്യുന്നതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പ്രകടനങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്യ്തു.എല്ലാ കുട്ടികളോടും എല്ലാ ദിവസവും ഒരു അൽപസമയം എങ്കിലും യോഗ ചെയ്ത ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യ്തു.
 
.ജൂൺ 21 -)൦  തിയതി യോഗാ ദിനത്തിന്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
[[പ്രമാണം:Stmarysyoga day.jpg|thumb|'''അന്താരാഷ്ട്ര യോഗ ദിനം'''|210x210ബിന്ദു]]
 
=== '''ലോക സംഗീത ദിനം''' ===
'''ജൂൺ 21 -)൦''' തിയതി ലോക സംഗീത ദിനം വളരെ ഭംഗിയായി ആഘോഷിച്ചു'സംഗീതദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കുട്ടികളുടെ സംഗീത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത ദിനാഘോഷ വീഡിയോ സംഗീത അധ്യാപികയുടെ നേതൃത്യത്തിൽ തയ്യാറാക്കുകയും ചെയ്തു.
 
=== '''ലോകലഹരിവിരുദ്ധ ദിനം''' ===
'''ജൂൺ 26''' ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും '''പോസ്റ്റർ രചനാമത്സരം''' സംഘടിപ്പിക്കുകയും ചെയ്തു.
 
=== '''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പ്''' ===
'''ഡാറ്റ ആൻഡ് സെക്യൂരിറ്റി റിസ്ക് ഇൻ സൈബർസ്പേസ്''' എന്ന വിഷയത്തിൽ'''ജൂലൈ 11ന്''' നടന്ന '''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പി'''ൽ എല്ലാ അധ്യാപകരും സൈബർ ക്ലബ് അംഗങ്ങളും പങ്കാളികളായി.'''കമ്മീഷണർ''' '''ഐജി''' '''വിജയ് സാക്കറെ''' '''ഐപിഎസ്''' നടത്തിയ '''വെബിനാർ'''വളരെയേറെ പ്രയോജനപ്രദമായിരുന്നു
 
=== '''ചാന്ദ്രദിനം''' ===
'''ജൂലൈ 2l''' ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി '''ചാന്ദ്രദിന ക്വിസ്''' നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ '''ചൈത്ര.s''' '''നാടകപ്പുരയ്ക്ക്''' മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
 
=== '''വെബിനാർ''' ===
'''നൈപുണ്യ ഇൻറർനാഷണൽ ഇന്ത്യ''' ആഭിമുഖ്യത്തിൽ നടന്ന കോവിഡ് കാലത്തെ പ്രതിസന്ധികളും സംഘർഷങ്ങളും എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിൽ നടന്ന '''വെബിനാറിൽ''' എല്ലാ അധ്യാപകരും ഹൈസ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി '''ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ രാജൻ ജോൺ''' ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്
 
=== '''ഹിരോഷിമാ നാഗസാക്കി ദിനം''' ===
'''ആഗസ്ത് 6''' ന്ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ നിരവധി ചിത്ര ങ്ങളും പോസ്റ്ററുകളും തയ്യാറാക്കി.[[പ്രമാണം:StmarysHiroshima nagasaki.jpg|ലഘുചിത്രം|വലത്ത്‌|220x220ബിന്ദു|'''ക്വിറ്റ് ഇൻഡ്യാ ദിനം''']]
 
=== '''ക്വിറ്റ് ഇൻഡ്യാ ദിനം''' ===
'''ആഗസ്റ്റ് 8''' ന് ക്വിറ്റ് ഇൻഡ്യാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും '''വീഡിയോ'''യും സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ചു
 
=== '''ഹിന്ദി ദിവസ്''' ===
രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി '''സെപ്റ്റംബർ 14''' ആം തീയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ '''ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം ,ഹിന്ദി''' '''ദേശഭക്തിഗാനം, ഹിന്ദി മോണോആക്ട് ,ഹിന്ദി കവിത രചന, ഹിന്ദി കഥാരചന, ഹിന്ദി പോസ്റ്റർ ,രചന ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ''' തുടങ്ങിയ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ കുട്ടികൾക്ക് വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യ്തു.
 
=== '''സയൻസ് ക്വിസ്''' ===
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ '''സയൻസ് ക്വിസ്''' കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .ക്ലാസ്സ് തല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രഗൽഭരായ കുട്ടികളെ സ്കൂൾതല മത്സരങ്ങൾക്കായി സജ്ജമാക്കുകയും വിജയികൾ ആക്കുകയും ചെയ്തു. ശാസ്ത്രവിഷയങ്ങൾ കുട്ടികൾക്കുള്ള അറിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ക്വിസ് കാരണമായി .ഇതിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥി മുഴുവൻ മാർക്കോട് കൂടി ഒന്നാം സ്ഥാനത്തിന് അർഹയായി .എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ ബിജു രണ്ടാം സ്ഥാനത്തിനു അർഹയായി.
 
=== '''സംസ്കൃതം നേട്ടം''' ===
'''2019 2020 അധ്യയനവർഷത്തിലെ സംസ്കൃത സ്കോളർഷിപ്പിന് ഐറിൻ തെരേസ വർഗ്ഗീസ്, ജൈത്ര കെ'''എന്നീ വിദ്യാർഥികൾ '''ഏഴാം റാങ്കും ഇഷാ പി യൂ''' എന്ന വിദ്യാർത്ഥി '''എട്ടാം റാങ്കും''' കരസ്ഥമാക്കി.സംസ്കൃത അധ്യാപികയായ '''സിസ്റ്റർ രഞ്ജു'''വിന് അഭിനന്ദനങ്ങൾ.
 
=== '''സ്വാതന്ത്ര്യദിനാഘോഷം''' ===
'''ആഗസ്ത് 15'''ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി '''ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ, ചിത്രരചന, ഉപന്യാസം''' എന്നീ മത്സരങ്ങൾ നടത്തുകയും അതിൽ നിന്നും വിജയികളെ [[പ്രമാണം:Stmarys54.jpg|thumb|'''സ്വാതന്ത്ര്യദിനാഘോഷം'''|പകരം=|225x225ബിന്ദു]]തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാർത്ഥനാ ഗാനത്തോടുകൂടി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ലോക്കൽ '''മാനേജർ സിസ്റ്റർ ലിയ''' പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ യും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ തയ്യാറാക്കി .സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി  ജില്ലാതലത്തിൽ നിരവധി മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി ഓൺലൈനായി നടത്തുകയുണ്ടായി '''.യുപി വിഭാഗത്തി'''ൽ നിന്നും '''ഉപന്യാസം മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരി''' യും  '''പോസ്റ്റർ മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി  '''പ്രിയാൻഷു  കുമാരിയും''' '''ചിത്രരചനാ മത്സരത്തിൽ''' അഞ്ചാം ക്ലാസ് വിദ്യാർത്ഥി '''ഷംന കെ. പി യും''' '''കൊളാഷ് മത്സരത്തിന്''' ഏഴാംക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരിയും'''വിജയികളായി.'''ഹൈസ്കൂൾ വിഭാഗത്തി'''ൽ ഉ'''പന്യാസത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''ജാനറ്റ്''' '''നവീനയും പോസ്റ്റർ വിഭാഗത്തിൽ''' ഒമ്പതാംക്ലാസ് വിദ്യാർഥി '''സ്നേഹ റോയിയും കവിതാ രചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി  '''ഐറിൻ ട്രീസ വർഗീസും ചിത്രരചനാ മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''അർപ്പിതാഹർഷനും കഥാരചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''ഐറിൻ ട്രീസ വർഗീസും കാർട്ടൂൺ വിഭാഗത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''നിയ മേരി റോസും കൊളാഷ് വിഭാഗത്തിൽ''' പത്താം ക്ലാസ് വിദ്യാർത്ഥി'''ഡിസ്റ്റീന റോഡ്രിഗസ്സും''' ജേതാക്കളായി.സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ '''ക്വിസ് കോമ്പറ്റീഷൻ റിസൾട്ട്'''. '''ഏയ്ഞ്ചൽ മേരി വർഗ്ഗീസ്, അഭിനന്ദന , ആൻമരിയ റെജി, പ്രിമതP പൈ , ആവണികൃഷ്ണ, നന്ദന വിനോദ് ,പ്രവീണ പ്രമോദ്, ആർദ്രബിനു, വസുന്ധര, ഐറിൻ ട്രീസ, ആര്യ, ജെനി, ഗായത്രി, അനുഗ്രഹ ബിജു'''എന്നിവരെ '''ഹൈസ്കൂളിൽ നിന്നും ശ്രേയസിജീഷ്, ശ്രീയ, ജിൽറ്റഫിഗരാദോ, ആൻ''' '''ടീസ, നൂസ നിസ്വിൻ''' എന്നിവരെ യുപിയിൽ നിന്നും തെരഞ്ഞെടുത്ത
 
=== '''ദേശീയ കായിക ദിനം''' ===
ഓഗസ്റ്റ് 29 ആം തീയതി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ സ്പോർട്സ് ക്വിസ് മത്സരങ്ങൾ ഗൂഗിൾ ഫോം വഴി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ യുപി തിരിച്ചുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന കുമാരി ദേവികാ ദീപേഷ് കാർത്തിക് എന്നിവർ സമ്മാനാർഹരായതായി. യുപി വിഭാഗത്തിൽ അപർണ എസ് പ്രഭു, ദിയ മേനോൻ, അനൈന ഗ്രേസ്, സ്നേഹലിയാൻ ട്ര, അനുപമ എന്നിവർ സമ്മാനത്തിന് അർഹരായി.
 
=== '''ഓണാഘോഷം''' ===
സെൻമേരിസ് സി ജിഎച്ച്എസ്എസ് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടുകൂടി വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം കേരള ശ്രീമാൻ മലയാളിമങ്ക ഓണപ്പാട്ട് ഉപന്യാസമത്സരം രുചി ഓൺലൈൻ പായസ പാചക മത്സരം എന്നിവ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കാനും അവരുടെ കഴിവ് തെളിയിക്കാനും വിജയികൾ ആവാനും സാധിച്ചു. സെപ്റ്റംബർ ഒന്നാം തീയതി അധ്യാപകരുടെ ഓണാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടി ഓണാഘോഷങ്ങൾ ആരംഭിച്ചു കോവിഡിനെ ഈ പ്രത്യേക സാഹചര്യത്തിലും ഓണാഘോഷത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും ലോക്കൽ മാനേജർ സിസ്റ്റർ ലിയ വളരെ സ്നേഹത്തോടുകൂടി അധ്യാപകരുമായി പങ്കുവെച്ചു. സഹ അധ്യാപികയുടെ ഓണ കവിതയും സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ നടന്ന ഓണപ്പാട്ടും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സഹഅധ്യാപികയുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു.
 
=== സ്വപ്നക്കൂട് ഭവന പദ്ധതി. ===
സ്വപ്നക്കൂട് ഭവന പദ്ധതിയുടെ ഭാഗമായി ഏഴാംക്ലാസ് വിദ്യാർഥിനിയായ അരുണിമയ്ക്ക്  സ്കൂളിൽ നിന്നും വീടുവെച്ച് നൽകുകയുണ്ടായി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണർത്തുവാൻ സാധിക്കുന്നു .സെൻമേരിസ് സി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അമിതയ്ക്ക് സ്കൂളിൽ നിന്നും നിർമ്മിച്ച വീടിൻറെ തിരിതെളിയിക്കൽ കർമ്മം സെപ്റ്റംബർ 13 നടത്തുകയുണ്ടായി.
[[പ്രമാണം:Stmarys43.jpg|thumb|സ്വപ്നക്കൂട് ഭവന പദ്ധതി|248x248ബിന്ദു]]
 
=== '''അദ്ധ്യാപക ദിനം''' ===
സെപ്റ്റംബർ അഞ്ചാം തീയതി ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന അതിനുവേണ്ടി അധ്യാപകരെ സമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് തയ്യാറാക്കുകയുണ്ടായി.
 
=== '''സയൻസ് ക്വിസ്''' ===
സെപ്റ്റംബർ ആറാം തീയതി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് നടത്തുകയുണ്ടായി യുപി ഹൈസ്കൂൾ തിരിച്ചുള്ള ഈ ക്വിസ്സിൽ നിന്നും മികച്ച വിജയികളെ തെരഞ്ഞെടുത്തു.
 
=== '''നേട്ടം.''' ===
 
2019 - 2020 അധ്യയന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച സെന്റ്.മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് വിജ്ഞാന വീഥി പദ്ധതി പ്രകാരം പ്രൊ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് ലൈബ്രറി പുസ്തകങ്ങളും ഷെൽഫുകളും നൽകി വിദ്യാലയത്തെ അനുമോദിച്. പ്രശംസാർഹമായ നേട്ടം കൈവരിച്ച അതിന് പ്രധാന അധ്യാപികയും സഹ അധ്യാപകരെയും അനുമോദിക്കുകയും ചെയ്തു.അടുത്ത വർഷങ്ങളിലെ പഠനമികവ് കൂടുതൽ മെച്ചപ്പെടുത്താൻ കുട്ടികൾക്ക് ഇത് തീർച്ചയായും പ്രചോദനമായി.കോവിഡ്19 ഭീകരതയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്കൂളിൽ നിന്നും ടിവി കൈമാറുകയുണ്ടായി .ആറാം ക്ലാസ് വിദ്യാർഥിയായ ഷിയോണിന്  പ്രധാന അധ്യാപികയായ സിസ്റ്റർ ലൗലി ടിവി കൈമാറുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിനിയായ ആർലി സജിയ്ക്ക് ടി.ജെ.വിനോദ് ടിവി കൈമാറുകയുണ്ടായി.[[പ്രമാണം:Stmarys55.jpg|thumb|പഠനമികവ് കൂടുതൽ മെച്ചപ്പെടുത്താൻ|234x234ബിന്ദു]]
 
=== '''നേർകാഴ്ച്ച''' ===
 
കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു. നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന  യും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു[[പ്രമാണം:StmarysCorona4.jpeg|ലഘുചിത്രം|ഇടത്ത്‌|261x261ബിന്ദു|'''നേർകാഴ്ച്ച-1''']][[പ്രമാണം:StmarysCorona2.png|ലഘുചിത്രം|വലത്ത്‌|265x265ബിന്ദു|'''നേർകാഴ്ച്ച-3''']][[പ്രമാണം:StmarysJoicy.png|ലഘുചിത്രം|നടുവിൽ|284x284px|'''നേർകാഴ്ച്ച-2''']]
 
=== '''ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''===
 
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയുള്ള തൽസമയ സംപ്രേക്ഷണം സെൻമേരിസ് സി ജി എച്ച് എസ് സ്കൂളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി.പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് തന്നെ വിശിഷ്ടാതിഥികൾ എത്തിച്ചേരുകയും മീറ്റിംഗ് [[പ്രമാണം:Stmarys57.jpg|thumb|'''ഹൈടെക് സ്കൂൾ ഹൈടെക് ലാബ്''' |213x213ബിന്ദു]]ആരംഭിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി മേഘ കെ.എ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ഗ്രേസി ടീച്ചർ, മദർ സിസ്റ്റർ ലിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ.പി.,ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കറിയ എന്നിവരെ സഹർഷം സ്വാഗതം ചെയ്തു.ഉടനെതന്നെ തൽസമയ വീഡിയോ കോൺഫറൻസ് എസ് ഐ ടി സി അധ്യാപകരായ ശ്രീമതി സപ്ജ്ഞ, ശ്രീമതി മറിയാമ്മ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കുട്ടികളുടെ.യും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു .കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി. കേരളത്തിൻറെ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതു സമൂഹവുമായി പങ്കു വെച്ചു . വേദിയിൽ സന്നിഹിതരായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.
 
[[പ്രമാണം:Stmarys56.jpg|thumb|'''ഹൈടെക് ലാബ് പദ്ധതി'''|284x284px]]
 
=== '''ബ്രേക്ക് ദ ചെയിൻ''' ===
കോവിഡ് 19ൻ്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾകുട്ടികളെ ബ്രേക്ക് ചെയിൻ ക്യാമ്പയിൻൻ്റെ  ഭാഗമായി അംബാസിഡർമാർ ആക്കുന്നത് സംബന്ധിച്ച് തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ചേർന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളും ബോധവൽക്കരണവും നൽകി.കുട്ടികൾ വീടുകളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതു മായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം വീഡിയോ  ബോധവൽക്കരണ നിർമ് മാണം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും നിയമേരിയും  യുപിയിൽ നിന്നും ഷംന കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു .വീഡിയോ നിർമാണ വിഭാഗത്തിൽ ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും യുപി വിഭാഗത്തിൽ നിന്നും അശ്വിൻ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.
 
=== '''സി വി രാമൻ ദിനം''' ===
നവംബർ ഏഴാം തീയതി ആണ് സിവി രാമൻ ദിനമായി നാം ആചരിച്ച പോരുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ അഥവാ സിവി രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930 ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി.ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യ കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ജന്മദിനമായ നവംബർ 7 ദിനമായി ശാസ്ത്രലോകം ആചരിക്കുന്നു.ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുവാൻ വേണ്ടി ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളുടെ മത്സരം നടത്തുകയും സിവി രാമൻ ജീവചരിത്രം വീഡിയോ തയ്യാറാക്കി കുട്ടികളിൽ എത്തിക്കുകയും ചെയ്തു
 
=== '''ശിശുദിനം''' ===
സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ശിശുദിനാഘോഷം ആറാം ക്ലാസിൻറെ  നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കിയും ചാച്ചാജിയുടെ വേഷം ധരിച്ചും പോസ്റ്ററുകൾ ഉണ്ടാക്കിയും അന്നേ ദിനം വർണ്ണാഭമാക്കി. ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും പാട്ടുകളും കുട്ടികൾ അവതരിപ്പിച്ചു.ശിശുദിനവുമായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ നടത്തിയ ലളിതഗാന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും ഫർഹാന എം എ ,അഭിനന്ദന ടി എ ,.മേധ ആർ ഷേണായി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.യുപി വിഭാഗത്തിൽ നിന്നും ഫാത്തിമ ഫർസാന ,നൂസ നിസ്വിൻ, ഷംന കെപി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ഡിഫ് നമെൽ കിൻ, സൂസൻ ആൻ ഡെന്നിസ് എന്നിവർക്ക് ഒന്നാം സ്ഥാനവും അശ്വിൻ കൃഷ്ണ ,ലിയാൻഡ്ര, കാവ്യ ദിനേഷ്, ദർശന, റൈസ അൻ ജൂം ,അനുപമ പ്രദീപ്, അർച്ചന ഹരീഷ്, മനോവ യൂസഫ് പുതുശ്ശേരി എന്നിവർക്ക് രണ്ടാംസ്ഥാനവും ലെന ജെൻസൺ, പ്രിയാംശുകുമാരി,നിസി കെ ജോസ്, ജോവാൻ D കുഞ്ഞ, അൽഫിയമനാഫ് എന്നിവർക്ക് മൂന്നാംസ്ഥാനവും നൽകുകയുണ്ടായി.അതിജീവനത്തിന് കേരള പാഠം എന്ന വിഷയത്തിൽ നമ്മുടെ സ്കൂളിൽ നടന്ന ശിശുദിന സ്റ്റാമ്പ് മത്സരവിജയികൾ.  യുപി വിഭാഗത്തിൽ നിന്നും ഷംനാ കെ പി,സ്റ്റെവിൻ,സാം പോളച്ചൻ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ അമൃത കുഞ്ഞച്ചൻ, ശിവാനി ബിനുകുമാർ, അന്നഹെയ്ലിൻ ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവു നൽകുകയുണ്ടായി.
 
=== '''ഗാന്ധിജയന്തി''' ===
കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നെ ഗാന്ധിജയന്തി സെൻമേരിസ് എച്ച്എസ്എസിൽ മഹനീയമായ ആഘോഷിച്ചു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് കോമ്പറ്റീഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രേയ, പൂജ, സാനിയ സിജീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നിന്നും ശ്രീഹരി എസ് ,കാതറിൻ എലിസബത്ത് ആൻറണി, നൂസ നിസ്വിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.പോസ്റ്റർ മേക്കിങ് യുപി വിഭാഗത്തിൽ ദേവികാ പി ഡി, പവിത്ര സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ സിൻറ റോസ്, നോറ പീറ്റർ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
 
=== '''വൈറ്റ് ബോർഡ്''' ===
സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി പാഠഭാഗങ്ങളുടെ വീഡിയോകൾ നിർമ്മിച്ച് വൈറ്റ് ബോർഡ് എസ് കെ കെ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. ട്രൈഔട്ട് അടിസ്ഥാനത്തിൽ വീഡിയോകൾ പഠന പിന്നോക്കാവസ്ഥ യുള്ള കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
 
=== '''പി.ടി.എ.മീറ്റിംഗ്''' ===
 
ഞങ്ങളുടെ സ് ക്ളിന്റെ PTA meeting നവംബർ മാസം 17 ന് സംയുക്തമായി നടത്തുകയുണ്ടായി. സി. ടെസ്സി ന്റെ പ്രാർത്ഥനയോടു കൂടി കൃത്യം 4 മണിക്ക് മീറ്റിംഗ് ആരംഭിച്ചു ഈ മീറ്റിംഗിൽ DEO Smt. ഓമന, Diet co-ordinator Smt. ദീപ, BPO ശ്രീ.ശ്രീകുമാർ BRC Coordinator ശ്രീ ഷുക്കൂർ, CWSN റീ സോസ് Person Smt. ഷീല ജോസഫ് എന്നീ വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. പ്രാർത്ഥനക്കു ശേഷം പ്രധാനധ്യാപിക സി. ലൗ ലി എല്ലാവർക്കും സ്വാഗതം ആശംസിയും തുടർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ ഷുക്കൂർ സാർ അവതരിപ്പിച്ചു. സെന്റ് മേരീസ് സ്കൂളിന്റെ പ്രവർത്തന മികവുകളെക്കുറിച്ച് സാർ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഓരോ വിഷയത്തിൽ നിന്നും അധ്യാപക പ്രതിനിധികൾ അവരവരുടെ വിഷയങ്ങളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. CWSN കുട്ടികളെ കൂടുതൽ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Smt. ഷീല ജോസഫ് എടുത്തു പറയുകയുണ്ടായി. ഹിന്ദി അധ്യാപികയായ Smt സംജ്ഞ ടീച്ചർ ഈ മീറ്റിംഗിൽ അവതാരികയായിരുന്നു. ചർച്ചയും റിപ്പോർട്ട് അവതരണവും ഭംഗിയായി നടത്തുകയുണ്ടായി. അതിനു ശേഷം അധ്യാപിക Smt. വിമൻ നന്ദി പ്രകാശിപ്പിച്ച 6 മണിയോടുള meeting അവസാനിച്ചു. സെൻമേരിസ് ജിഎച്ച്എസ്എസിലെ ഗൈഡ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ എറണാകുളം ഗൈഡ് ഡിയോസ് ശ്രീമതി മേരി റാണി ടീച്ചറിന് ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ സജിനിയും ശ്രീമതി വിമൽ ജോയിൻ ചേർന്ന് കൈമാറി.[[പ്രമാണം:StmarysPta.png|ലഘുചിത്രം|പകരം=|301x301ബിന്ദു|'''പി.ടി.എ.മീറ്റിംഗ്''']]
 
=== '''ഹൃദയദിനം''' ===
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി .ഒരു നിമിഷം പോലും തൻറെ ജോലിയിൽ നിന്നും വിരമിക്കാൻ അതെ നമ്മുടെ ജീവനെ സംരക്ഷിക്കുന്ന പ്രിയപ്പെട്ട നമ്മുടെ ഹൃദയത്തിനായി ഒരു ദിവസം നീക്കി വെക്കാം എന്ന് ആഹ്വാനം വെച്ചു കൊണ്ട് 2020-ലെ ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പോസ്റ്റർ കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ നിന്നും ഷംന കെ പി ,ദേവിക P ,എന്നിവർ ഒന്നും രണ്ടും സ്റ്റാറ്റും ഹൈസ്കൂളിൽ നിന്നും അനുഗ്രഹ ബിജു കെസിയ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.
 
=== '''ഗന്ധകി മുക്ത് ഭാരത്''' ===
ജില്ലാ ശുചിത്വ മിഷൻ ക്യാമ്പയിൻറെ ഭാഗമായി ആറു മുതൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി എൻറെ നാട് വൃത്തിയുള്ള നാട് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും 9 മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാലിന്യമുക്ത രാജ്യം വീടുകളിൽ നിന്നും ആരംഭിക്കാം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ഇതിൽ നിന്നും ചിത്രരചനാ മത്സരത്തിൽ ഇവാനിയ മരിയയും ഉപന്യാസ മത്സരത്തിന് ജാനറ്റ് നവീനയും തെരഞ്ഞെടുക്കപ്പെട്ടു.
 
=== '''ലോക ഓസോൺ ദിനം'''. ===
ഓസോൺ സംരക്ഷണ ത്തിൻറെ ആവശ്കത സംബന്ധിച്ച അവബോധം ജനിപ്പിക്കാനും ഓസോൺ ശോഷണത്തിന് കാരണമായേക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ആയി എല്ലാവർഷവും സെപ്റ്റംബർ 16 ആം തീയതി ഓസോൺ ദിനമായി ആചരിച്ചു പോരുന്നു. മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ കാരണം പുറന്തള്ളപ്പെടുന്ന ചില കൃത്രിമ രാസവസ്തുക്കളാണ് ഓസോൺ പാളിയെ നശിപ്പിക്കുന്ന എന്ന  പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഇത്തരം ദിനങ്ങൾ നാം ആഘോഷിക്കുന്നു.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടുകൂടി ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
=== '''എയ്ഡ്സ് ദിനം.''' ===
എയ്ഡ്സിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നുചേർന്നു ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനമായി ആചരിക്കുന്നു.ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ പകർച്ചവ്യാധികളിൽ ഒന്നാണ് എയ്ഡ്സ്.എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള അവബോധം വളർത്തുക അതിൻറെ പ്രതിരോധത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിവ് നൽകുക എന്നീ ലക്ഷ്യത്തോടെ സെൻമേരിസ് ജിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
 
=== '''സ്കൂൾ ഡേ'''===
2019 2020 വർഷത്തെ സ്കൂളിലെ ഡിസംബർ എട്ടിന് വളരെ മഹനീയ മായി ആഘോഷിക്കാൻ സാധിച്ചു.കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരിസ് ജിഎച്ച്എസ്എസ് ഈ വർഷത്തെ സ്കൂളിലെ അകലങ്ങളിൽ ഇരുന്നു തന്നെ അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് മഹനീയ ആഘോഷമാക്കി മാറ്റി.അധ്യാപകരുടെയും കുട്ടികളുടെയും പ്രസംഗങ്ങളും കലാപ്രകടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഇതിൽ എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ ജോസ്, ലോക്കൽ മാനേജർ സിസ്റ്റർ ലിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി എന്നിവർ ആശംസ അർപ്പിച്ചുകയും ചെയ്തു.ഡിസംബർ എട്ടാം തീയതി ഗൂഗിൾ മീറ്റ് നടത്തുകയും സിസ്റ്റർ സജനയുടെ പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി സ്വാഗത പ്രസംഗം നടത്തുകയും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ  ജോസ് എന്നിവർ ആശംസ അർപ്പിച്ചു കയും ചെയ്തു.പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ, സ്കൂൾ ലീഡർ അമൃത രാജീവ് എന്നിവരും ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ തരം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. മറിയാമ്മ ടീച്ചർൻറെ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു.
 
=== '''ക്രിസ്തുമസ് ആഘോഷം''' ===
കോവിഡ് ൻറെ പശ്ചാത്തലത്തിൽ നടത്താൻ സാധിക്കാതിരുന്ന സ്റ്റാഫ് മീറ്റിംഗ് ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി .സിസ്റ്റർ നവ്യയുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു.. അധ്യാപിക ശ്രീമതി വിമൽ റിപ്പോർട്ട് വായിക്കുകയുണ്ടായി .തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസയർപ്പിച്ചു .കോവിഡ് ൻറെ ഭീകര പശ്ചാത്തലത്തിലും അധ്യാപകർ കുട്ടികൾക്കായി നൽകിവരുന്ന മാനസികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രവർത്തനങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് ചെയ്യേണ്ടുന്ന എല്ലാ പഠന മികവുകളെയും  കുറിച്ച് വ്യക്തമായ പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി ചർച്ചകളും തീരുമാനങ്ങളും എടുക്കുകയുണ്ടായി. തുടർന്ന് അധ്യാപകർക്കായി ആത്മീയവും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ഫാ.ബിജു പെരു മായൻ നടത്തുകയുണ്ടായി. ഇത് അധ്യാപകർക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു .തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി .ബഹുമാനപ്പെട്ട മാനേജർ സി.ലിയയുടെ ആശംസ പ്രസംഗം സ്കൂൾ അന്തരീക്ഷത്തെ ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റി. തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും കരോൾഗാനം ആലപിക്കുകയും ചെയ്തു. എല്ലാവർക്കും ക്രിസ്മസ് സമ്മാനംങ്ങൾ വിതരണം ചെയ്തു.സ്നേഹവിരുന്നോടെ കൂടി ക്രിസ്മസ്ആഘോഷങ്ങൾക്ക് വിരാമമായി.
 
=== '''റിപ്പബ്ലിക് ദിനാഘോഷം''' ===
രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോവിഡ്  മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ നടത്തുകയുണ്ടായി.പ്രാർത്ഥനാ ഗാനത്തോടുകൂടി യോഗം തുടങ്ങുകയുണ്ടായി. അവതാരിക റിൻസി ടീച്ചറിൻ്റെ ആമുഖപ്രസംഗം വേദിയ്ക്ക് ഒരു പുത്തനുണർവ് സമ്മാനിച്ചു.സ്കൂൾ വിദ്യാർത്ഥിനി പ്രതിജ്ഞ ചൊല്ലുകയും റിപ്പബ്ലിക് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലൗലി റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി.സംഗീത അധ്യാപിക മേഘ ടീച്ചർ സ്വാഗത പ്രസംഗം നടത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.ലോക്കൽ മാനേജർ സി.ലിയ, പ്ലസ് റ്റു വിഭാഗം പ്രിൻസിപ്പൽ സി.പാവന, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് സി.അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയ മാക്കി. എല്ലാവരും ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നടത്തുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർഥി മനോവ ദേശീയഗാനം കീബോർഡിൽ വായിക്കുകയുണ്ടായി. അധ്യാപിക വിമൽ ടീച്ചറിൻ്റെ നന്ദി പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.
[[പ്രമാണം:26038വാർഷികാഘോഷം 2020.jpg|ലഘുചിത്രം|വാർഷികാഘോഷം 2020]]
 
==='''വാർഷികാഘോഷം''' ===
പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരീസ് സി ജി എച്ച് എസ് എസ് ൻറെ ഈ വർഷത്തെ വാർഷികാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ഫെബ്രുവരി 27 ആം തീയതി നടത്തിയ ഈ വാർഷികാഘോഷചടങ്ങുകളുടെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് റെവറൽ ഫാദർ ജോർജ് കിഴക്കേ മുറിയുടെ കാർമികത്വത്തിലുള്ള കുർബാന റിട്ടയർ  ടീച്ചർമാരെ എല്ലാം സമർപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി. പ്ലസ് ടു വിഭാഗത്തിൽ നിന്നും സി .പാവന ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രീമതി എൽസി മാമ്പിള്ളി ടീച്ചർ യുപി വിഭാഗത്തിൽ നിന്ന് സി. ടെസ്റ്റിൻ എൽ പി വിഭാഗത്തിൽ നിന്നും ശ്രീമതി ലീന ടീച്ചർ എന്നിവർ റിട്ടയർ ചെയ്യുകയുണ്ടായി. വൈകിട്ട് മൂന്നരയോടെ പൊതു ചടങ്ങുകൾ ആരംഭിച്ചു .സ്കൂളിൻറെ ലോക്കൽ മാനേജർ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിഎംസി പ്രൊഫഷനൽ പ്രീമിയർ ഏരിയ എറണാകുളം എംഎൽഎ ശ്രീ ടി.ജെ.വിനോദ് കൊച്ചിൻ കോപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് എറണാകുളം ശ്രീ അൻസലാം സ്റ്റാഫ് പ്രതിനിധി പൂർവ വിദ്യാർത്ഥിയും കോളേജ് അധ്യാപികയുമായ ശ്രീ മതി ഗ്രേസ് ,പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ എന്നിവർ പ്രസംഗിക്കുകയുണ്ടായിറിട്ടയർ ചെയ്യുന്ന അധ്യാപകരോടുള്ള ആദരസൂചകമായി സമ്മാനങ്ങൾ സമർപ്പിക്കുകയുണ്ടായിറിട്ടയേർഡ് അധ്യാപകർ അവരുടെ ദീർഘകാല അധ്യാപിക ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിലെ കുട്ടികൾ സമ്മാനം വിതരണം ചെയ്തു തുടർന്ന് സ്റ്റാഫ് പ്രതിനിധി ശ്രീമതി  മറിയാമമ ടീച്ചർ നന്ദിപ്രസംഗം പറയുകയുണ്ടായിതുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയെ വർണ്ണ ശഭളം ആക്കി .ദേശീയ ഗാനത്തോടുകൂടി വാർഷികാഘോഷ പരിപാടികൾ ക്ക് വിരാമമായി.
 
== '''2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ''' ==
നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ  ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ  കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.
 
=== '''പ്രവേശനോൽസവം''' ===
ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്  ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ്  ഉൽഘാടനം ചെയ്തു.[[പ്രമാണം:26038 pravesanolsavam.jpg|thumb|പ്രവേശനോൽസവം|പകരം=|300x300ബിന്ദു]]മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ  പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു.
 
ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച
 
=== '''പരിസ്ഥിതിദിനം'''  ===
ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.
**[[പ്രമാണം:26038 environment 19.jpg|thumb|പരിസ്ഥിതിദിനാഘോഷം]]സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു.  ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ്  ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.[[പ്രമാണം:26038 lk 2019.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്|298x298px]][[പ്രമാണം:Stmarys25.jpg|thumb|പരിസ്ഥിതി ക്ലബുകൾ]]<br />
 
=== '''വായനാവാരം''' ===
ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി.

=== '''പഠനപ്രവർത്തനങ്ങൾ''' ===
സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വി‍‍ദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.

'''<nowiki>*</nowiki>ഗൈഡ്സ്'''
=== '''ക്ളബ് രൂപീകരണം''' ===
വിദ്യാരംഗം, പ്രവർത്തിപരിചയക്ലബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു.

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''ഗൈഡ്സ്''' എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, '''ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും''' ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് '''ഉഷടീച്ചർ''' അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.
=== '''ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ''' ===
പുതിയ അധ്യായന വർഷത്തിൽ വിവരസാങ്കേതികവിദ്യാ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 25 ആം തീയതി ആരംഭിച്ചു.ക്ലാസ് തല പ്രതിനിധികളെ തിരഞ്ഞെടുത്ത ഈ വർഷത്തെ ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഐടി മേഖലയിലെ മത്സരങ്ങൾ കുട്ടികൾക്ക് പരിചിതം ആക്കുകയും മികച്ച പരിശീലനം നൽകി വരികയും ചെയ്തു.ഭാവിയിലെ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുകയും വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഉന്നത നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്ന മേഖലകളായ പ്രോഗ്രാമിംഗ് ആനിമേഷൻ മൾട്ടിമീഡിയ ആനിമേഷൻ മലയാളം ടൈപ്പിംഗ് വെബ് ഡിസൈനിങ് ഡിജിറ്റൽ പെയിൻറിങ് എന്നിവയിൽ കുട്ടികൾക്ക് അടിസ്ഥാന പരിശീലനവും നൽകി.വിദ്യാർത്ഥികൾ എല്ലാവർഷവും ഐടി മേള യിലെ എല്ലാ മത്സര ഇനങ്ങളിലും ഭാഗഭാക്കാകുക യും ചിട്ടയായ പരിശീലനത്തിലൂടെ സമ്മാനാർഹരെ ആവുകയും ചെയ്യുന്നു എന്നത്ശ്ലാഘനീയമായ ഒന്നാണ്.

=== '''മധുരം മലയാളം''' ===

'''<nowiki>*</nowiki> ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്'''
2019 20 അധ്യയനവർഷത്തിൽ മലയാളഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആസൂത്രണം ചെയ്യുകയുണ്ടായി .കുട്ടികളിലെ വായനാശീലം വളർത്തിയാൽ മാത്രമേ ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിനാൽ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും സജീവമായി പ്രവർത്തനക്ഷമമാക്കി.വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ധാരണ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി നിരന്തരം വായനകുറിപ്പുകൾ തയ്യാറാക്കുന്ന കാര്യത്തിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.എല്ലാ ക്ലാസ്സുകളിലും പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ കുറിച്ചും അവരുടെ സാഹിത്യ രചനകളെ കുറിച്ചും കൂടുതൽ അറിവ് ക്ലാസ്സ് സ്ഥലങ്ങളിൽ പകർന്നു നൽകി വരുന്നു.മാതൃഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് വളരെയധികം പ്രയോജനപ്രദമാണ്. ഇതിൻറെ ഭാഗമായി കുട്ടികൾ നിരവധി ശിൽപ്പശാലകളിലൂടെ പങ്കെടുക്കുകയുണ്ടായി. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഒരാഴ്ച കാലത്തെ വിവിധ പത്രങ്ങളിൽ വരുന്ന വാർത്തകളും മറ്റും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത് .വിവിധ ഘട്ടങ്ങളിലൂടെ നടത്തിയ ഈ മത്സരങ്ങളിൽ നിന്നും വിജയികളായി തെരഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. കൂടാതെ വായന വാരത്തോടനുബന്ധിച്ച് പോസ്റ്റൽ മത്സരം നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.മാതൃഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഷാപഠനത്തിൽ കുട്ടികളുടെ താല്പര്യം വളർത്തിയെടുക്കാൻ ക്ലാസ് മുറികളിൽ ഐസിടി സാധ്യത പൂർണമായും പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗങ്ങളെ മുൻനിർത്തിയുള്ള നാടക പ്രദർശനം, സിനിമ പ്രദർശനം തുടങ്ങിയവ ഐസിടി മാധ്യമത്തിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികളിൽ കവിതാ വായനയും കാവ്യ പാരായണ താൽപര്യവും [[പ്രമാണം:Stmarys32.jpg|thumb|'''മധുരം മലയാളം'''|282x282px]]
വളർത്തിയെടുക്കുന്ന അതിനായി പ്രശസ്ത കവികളും ഗായകരും ആലപിച്ച കവിതകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ് മുറികളിൽ കുട്ടികൾക്ക് പ്രശസ്ത ചെറുകഥാകൃത്ത് കളുടെ ഓരോ കഥകൾ നൽകുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുക വിവിധ ക്ലാസുകളിൽ നിന്നായി തെരഞ്ഞെടുത്ത ആസ്വാദനകുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കുകയാണ്.ഇതിൻറെ ലക്ഷ്യം മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് മുറികളിൽ തന്നെ മലയാളത്തിളക്കം പരിപാടി കാര്യമായി നടത്തുകയുണ്ടായി.സ്കൂൾ തലത്തിലും സബ്ജില്ലാ റവന്യൂ തലങ്ങളിലും നടന്ന വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട പരിശീലനങ്ങളും നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകുകയും അതിൻറെ ഫലമായി വിവിധ ഇനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. മലയാളം ഉപന്യാസം, കഥാരചന, കവിതാരചന, പ്രസംഗം തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ അവരവരുടെ മികവ് തെളിയിക്കുകയുണ്ടായി.

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഏറ്റവും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ ഒരു '''ധനസഹായം''' സംഘടിപ്പിക്കുകയും അതിലൂടെ '''കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുകയും ചെയ്തു'''. '''ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ വിനോദ്, വാർഡ് കൗൺസിലർ ശ്രീ മനു ,ഹൈക്കോർട്ട് എംപ്ലോയീസ് സൊസൈറ്റി പൂർവ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി''' എന്നീ സുമനസ്സുകൾ എല്ലാം തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളായി. കൂടാതെ പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നടത്തിയ യജ്ഞത്തിൽ സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. '''26 ഡിജിറ്റൽ ഉപകരണങ്ങളും''' ,സംഭാവന ചെയ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ തന്നെ രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് വളരെയധികം ആശ്വാസജനകം ആയിരുന്നു.
=== '''സയൻസ് ക്ലബ് പ്രവർത്തനം.''' ===
സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ വളരെ കൃത്യതയോടെ നടത്തിയിരുന്നു.സബ്ജില്ല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,സയൻസ് ക്വിസ്, ടാലൻറ് സെർച്ച് എക്സാമിനേഷൻ,സെമിനാർ എന്നിവ അവതരിപ്പിച്ച സെക്കൻഡ് ഓവറോൾ നേടുകയുണ്ടായി.ഗ്രീൻ ലിവിങ് ഇൻ സിറ്റി എന്നതായിരുന്നു പ്രധാന പ്രമേയം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണത്തിനും ക്യാമ്പ് ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം നടത്തി.ഡോക്ടർ അരുൺ പി ദാസ് മുഖ്യപ്രഭാഷണം നടത്തി.ജങ്ക് ഫുഡ് ആധിപത്യം നടത്തുന്ന ഈ കാലയളവിൽ മനുഷ്യശരീരത്തിന് ഉതകുന്ന ആഹാരരീതിയും വ്യായാമവും ജീവിതശൈലി ആകണമെന്ന് ഓർമിപ്പിച്ചു.ഹാർട്ട് ബീറ്റ്സ് കെയർ കൊച്ചിൻ സിയാല് നിൻറെ നേതൃത്വത്തിൽ നടത്തിയ സിപിആർ പ്രോഗ്രാമിൽ 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു പരിശീലനം നേടുകയുണ്ടായി വിദ്യാഭ്യാസത്തിൻറെ ഭാഗമായി നവീകരിച്ച ആധുനിക ശാസ്ത്ര ലാബുകൾ സജ്ജീകരിച്ച പഠന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അധ്യയനം കൂടുതൽ മികവുറ്റതാക്കി മാറ്റി.പ്രകൃതിയെ തൊട്ടറിയുന്ന പുതു തലമുറയെ വാർത്തെടുക്കുന്ന അതിനായി ശാസ്ത്രപഠന യാത്രകൾ നടത്തിയിരുന്നു.

=== '''വർക്ക് എജുക്കേഷൻ''' ===
*[[പ്രമാണം:Stmarys33.jpg|thumb|'''വർക്ക് എജുക്കേഷൻ'''|258x258ബിന്ദു]]

വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടികളിൽ രൂപപ്പെടുന്നു ഈ അധ്യയനവർഷത്തിൽ പ്രവർത്തി പരിചയത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .സ്വന്തമായി ഒരു നോട്ട് ബുക്ക് തയ്യാറാക്കി.തുടർന്ന് ജൂൺമാസത്തിൽ വർക്ക് എജുക്കേഷൻ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺ ദി സ്പോട്ട് കോമ്പറ്റീഷൻ നടത്തുകയും ഒന്നാം സമ്മാനം കിട്ടിയ ഇനങ്ങളിൽ സമ്മാനം അർഹരായ കുട്ടികളെ സബ്ജില്ലാ മത്സരത്തിലും ജില്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തു.സബ്ജില്ലാ മത്സരത്തിൽ സെക്കൻഡ് ഓവറോൾ ലഭിച്ചു.വർക്ക് എജുക്കേഷൻ വിവിധ മേഖലകളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസ്സിലും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിച്ചു. മുളപ്പിച്ച ചെറുപയർ സലാഡ്,വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി സോപ്പ് നിർമ്മാണം ഗ്രീറ്റിംഗ് കാർഡ് ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു വെജിറ്റബിൾ സലാഡ് ഇങ്ങനെ പോഷകഗുണമുള്ള ആഹാരം സ്വന്തമായി നിർമ്മിക്കുവാൻ കുട്ടികൾ പ്രാപ്തരായി.വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി. സോപ്പ് നിർമ്മാണം ,ഗ്രീറ്റിംഗ് കാർഡ് ,ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു.

'''* എസ്എസ്എൽസി പരീക്ഷാ ഫലം'''
=== '''സംഗീതസപര്യ''' ===
*[[പ്രമാണം:Stmarys50.jpg|thumb|'''സംഗീതസപര്യ'''|258x258px]]

എറണാകുളം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഈ വർഷവും '''100% വിജയം നേടി''' ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു. കൊറോണാ മഹാമാരിയുടെ ഭീതിയിലും എസ്എസ്എൽസി പരീക്ഷ എഴുതി '''80 'ഫുൾ എ പ്ലസ് 'ഉം 39  'ഒൻപത് എ പ്ലസ്സും'''' കൈവരിക്കാനായത് ഏറെ അഭിമാനകരമാണ് . ഇതിനുപിന്നിൽ അധ്വാനിച്ച എല്ലാവരും, ഏറെ പ്രത്യേകമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിയും എല്ലാ അധ്യാപകരും അഭിനന്ദനമർഹിക്കുന്നു. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഉജ്ജ്വല വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം .വളരെ കുറച്ച് നാളുകൾ കൊണ്ട് വിദ്യാർഥികൾക്ക് നൽകിയ '''തീവ്രപരിശീലനത്തിന്റെയും''' പരീക്ഷാ ഭയത്തെ അതി ജീവിക്കുന്നതിനു വേണ്ടി നൽകിയ '''മോട്ടിവേഷണൽ ക്ലാസ്സുകളുടെയും''' ഫലമാണ്  ഈ പരീക്ഷാവിജയം .
2019 20 അധ്യയനവർഷത്തിലെ സംഗീതവുമായി ബന്ധപ്പെടുത്തിയുള്ള ദിനാചരണങ്ങളും ആഘോഷങ്ങളും കൃത്യമായി നടത്തിവരുന്നു.ജൂൺ 21 ലോക സംഗീത ദിനത്തിൻറെ ഭാഗമായി അസംബ്ലിയിൽ കുട്ടികളുടെ പല ശൈലിയിലുള്ള സംഗീത പരിപാടികൾ അവതരിപ്പിച്ചു കർണാടക സംഗീതത്തിന് സവിശേഷതകൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വയലിനിൽ നവരാഗ വർണ്ണം എട്ടാം ക്ലാസ് വിദ്യാർത്ഥിനി വായിക്കുകയുണ്ടായി.പാശ്ചാത്യ സംഗീതത്തിൻറെ മേന്മ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് ഗാനവും അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികളെ സിംഫണിയുടെ മാസ്മരികത അനുഭവിപ്പിക്കുന്ന അതിനായി സിംഫണി രൂപത്തിലുള്ള ദേശഭക്തിഗാനം അവതരിപ്പിച്ചു.ഫീസ്റ്റ് ഭാഗമായി കുട്ടികൾ ഒന്നു ചേർന്ന് ഒരു കരോക്കെ ഗാനമേള അവതരിപ്പിക്കുകയുണ്ടായി.സംഗീതത്തിലെ

ആധുനിക സംവിധാനങ്ങൾ സ്വയം ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കി. സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ സംഘ ഗാനം, മാപ്പിളപ്പാട്ട് ,ദേശഭക്തിഗാനം, അറബി ,മലയാളം ,ഉറുദു ,കന്നട പദ്യങ്ങൾ കവിത തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.ടാലൻറ് ലാബിനെ ഭാഗമായി കുട്ടികളുടെ വിവിധ സംഗീത പരിപാടികൾ നടത്തിയിരുന്നു.ക്ലാസുകളിൽ ഐസിടി സംവിധാന സഹായത്തോടുകൂടി കർണാടകസംഗീത ക്ലാസുകളും കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.ശിശു ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തിൽ യുപി വിഭാഗത്തിന് എറണാകുളം ജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുവാൻ സാധിച്ചു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപെട്ടു നടത്തിയ ഗാനം [[പ്രമാണം:Stmary17.jpg|thumb|യോഗാദിനം|220x220ബിന്ദു]]
മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.ഉപജില്ലാ മത്സരത്തിൽ ഉറുദു സംഘ ഗാനത്തിന് യുപി വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലയിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 കുട്ടികളുടെ ഓണപ്പാട്ട് അസംബ്ലി ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി തന്നെ നൂറ് കുട്ടികളുടെ ശതാബ്ദി ഗാനം അവതരിപ്പിക്കുകയുണ്ടായി.മോണിംഗ് മെഡിറ്റേഷൻ ഭാഗമായി മ്യൂസിക് തെറാപ്പി യെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സ്കൂൾ അസംബ്ലിയിൽ കരോക്കെ സംവിധാനം ഉപയോഗിച്ച് ഗാനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുകയുണ്ടായി.ഇത് കുട്ടികളെ ഊർജസ്വല റാക്കു വാനും വിദ്യാലയ അന്തരീക്ഷത്തെസംഗീത മുഖരിതം ആക്കുവാനും സാധിചച്ഛ.

'''<nowiki>*</nowiki>വിദ്യാധനം എക്സലൻസ് അവാർഡ്'''
=== '''യോഗാദിനം''' ===
[[പ്രമാണം:വിദ്യാധനം എക്സലൻസ് അവാർഡ് .png|ലഘുചിത്രം]]
ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് '''പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനിൽ നിന്നും ലഭിക്കുകയുണ്ടായി .'''  വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവന അർപ്പിച്ചിട്ടുള്ള ബിഷപ്പ് ഡോക്ടർ ജോസഫ് കരീത്തറ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ ബിഷപ്പായിരുന്നു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ '''രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോബി കൂട്ടുങ്കൽ ,മുൻ കൊച്ചി മേയർ ശ്രീ കെ ജെ സോഹൻ, ഫാത്തിമ സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്''' എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.

'''<nowiki>*</nowiki> സംഗീത വീഡിയോ'''
=== '''ലോക ലഹരി വിരുദ്ധ ദിനം''' ===
ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അ‍‍‍ഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.[[പ്രമാണം:Stmary18 (2).jpg|thumb|'''ലോക ലഹരി വിരുദ്ധ ദിനം'''|പകരം=|261x261ബിന്ദു]]

കർണാടക സംഗീതത്തിന്റെ അതിമഹത്തായ സവിശേഷതകൾ കുട്ടികളിലേക്ക് എത്തിക്കുവാനായി  ഒരു '''സംഗീത വീഡിയോ''' ജൂലൈ മാസത്തിൽ തയ്യാറാക്കുകയുണ്ടായി. മേളകർത്താരാഗം ആയ  മേച കല്ല്യാണിയക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. കല്യാണി രാഗത്തിന്റെ എല്ലാ സവിശേഷതകളും വിവരിച്ചുകൊടുക്കുകയും സിനിമാ സംഗീതത്തിൽ കല്യാണി രാഗത്തിന്റെ  പ്രാധാന്യം  പറഞ്ഞു കൊടുക്കുകയും ചെയ്തു. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള നിരവധി ഗാനങ്ങൾ കുട്ടികളെക്കൊണ്ട് പാടിക്കുകയും ഇത് ആസ്പദമാക്കി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.
=== '''സ്വപ്നക്കൂട് ഭവനപദ്ധതി''' ===
സെൻമേരിസ് സി ജി എച്ച് എസ് എസ് സ്വപ്നക്കൂട് ഭവന നിർമ്മാണ പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർഥിനിയായ ധനലക്ഷ്മിക്ക് മനോഹരമായ ഒരു വീട് നിർമ്മിച്ചു നൽകി.സ്വപ്നക്കൂട് ഭവനപദ്ധതിയിൽ സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടായിരുന്നു ഓരോരുത്തർക്കും ആയിരം രൂപവീതം സമാഹരിക്കാൻ ഉതകുന്ന വിധത്തിലുള്ള സ്വപ്നക്കൂട് കാർഡാണ് ധനസമാഹരണത്തിന് ഏറ്റവും സഹായകമായത്.സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പരിശ്രമത്താൽ സ്വപ്നതുല്യമായ ഒരു വീട് കൈമാറാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു.
[[പ്രമാണം:Stmarys40.jpg|thumb|സ്വപ്നക്കൂട് ഭവനപദ്ധതി.]]

=== '''ലോക ദാരിദ്ര്യ ദിനം''' ===
ജൂൺ28 മുതൽ എല്ലാ വ്യാഴാഴ്ചകലിലും വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണമെന്ന സത്ഉദ്ദേശത്തോടെ പൊതിച്ചോറു വിതരണം കാര്യക്ഷമമായി നടത്തുന്നു.

'''<nowiki>*</nowiki> ഹിരോഷിമ നാഗസാക്കി ദിനം'''
=== '''ബഷീർ ദിനം''' ===
ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു.

ആണവായുധം എന്ന വിപത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ  പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥിനി  '''മേരി സ്റ്റിജ സ്റ്റീഫൻ ആലപിച്ച ഒരു ഹിരോഷിമ ഗാനം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയുണ്ടായി.'''
=== '''അധ്യാപക രക്ഷകർത്തൃ യോഗം''' ===
സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ [[പ്രമാണം:StmarysPta.png|ലഘുചിത്രം|പകരം=|247x247ബിന്ദു|അധ്യാപക രക്ഷകർത്തൃ യോഗം]]
തീയതി  കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. . നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബ‍ന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു.

=== '''പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ്''' ===
ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴി‍ഞ്ഞ  വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി  ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.[[പ്രമാണം:StmarysElection.png|ലഘുചിത്രം|പകരം=|207x207ബിന്ദു|സ്കൂൾ ഇലക്ഷൻ]]
****സ്കൂൾ ഇലക്ഷൻ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സെൻമേരിസ് സി ജി എച്ച് എസ് എസ് പാർലമെൻറ് മോഡൽ ഇലക്ഷൻ ആണ് ഇത്തവണ സ്കൂളിൽ നടത്തിയത്. ഇത് കുട്ടികളിൽ ഇലക്ഷനെ കുറിച്ച് കൂടുതൽ അറിയുവാനും പുതിയ ഒരു അനുഭവവും സൃഷ്ടിച്ചു

<nowiki>*</nowiki>സ്വാതന്ത്ര്യ ദിനാഘോഷം
=== '''ശിശുദിനാഘോഷം.''' ===

ശിശുദിനാഘോഷ ത്തിൻറെ ഭാഗമായി കെൽസ യുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതിയിൽ നടന്ന സെമിനാറിൽ കുട്ടികളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു ഹൈക്കോടതി ജഡ്ജി യുമായി സംവദിച്ചു ശിശുദിനവുമായി ബന്ധപ്പെട്ട നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം [[പ്രമാണം:Stmarysvenda.png|ലഘുചിത്രം|പകരം=|177x177ബിന്ദു|വേണ്ട കപ്പ്]]കരസ്ഥമാക്കാൻ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് സാധിച്ചു.

=== വേണ്ട കപ്പ് ===
ഫോർത്ത് വേവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ഫുട്ബോൾ വേണ്ട കപ്പ് മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാം സമ്മാനത്തിന് അർഹരായി.കുട്ടികൾക്ക് ക്യാഷ് അവാർഡ് മുപ്പതിനായിരം രൂപയും ട്രോഫിയും സമ്മാനിക്കുകയുണ്ടായി.കായിക അധ്യാപകരായ റിൻസി  ടീച്ചറുടെയും ജോളി ടീച്ചറുടെയും പരിശ്രമഫലമായി കുട്ടികളെ കായികരംഗത്ത് വിജയത്തിന്റെ പടവിൽ എത്തിക്കാൻ സാധിച്ചു.

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത്  സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ '''ബഹുമാനപ്പെട്ട മാനേജർ സിസ്റ്റർ ലിയ, പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,യു.പി. ഹെഡ്മിസ്ട്രസ്‌ സി.അനുപമ''' എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. വിമൽ ടീച്ചർ സ്വാഗതമാശംസിച്ചു. ശ്രീമതി റിൻസി ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു .മാനേജർ സിസ്റ്റർ ലിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. ശ്രീമതി റിൻസി, ശ്രീമതി വിമൽ, ശ്രീമതി മേഘ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. '''പ്രസംഗ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ബിസ്ന റിബേര, ഐറിൻ ട്രീസ വർഗ്ഗീസ്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യുപി വിഭാഗത്തിൽ നിന്നും '''അർച്ചന ,ശ്രീഹരി''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''പോസ്റ്റർ മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''നിയമോൾ, ജൈത്ര. കെ,''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ നിന്നും '''ആർദ്ര, കാർത്തിക്''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''ദേശഭക്തിഗാന മത്സരത്തിൽ''' ഹൈസ്കൂളിൽ നിന്നും '''ലെന ഖദീജ''' ഒന്നാം സ്ഥാനവും യുപി വിഭാ ഗ ത്തിൽ നിന്നും '''എമൈമ ബിജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് '''അമൃത മഹോത്സവം പരിപാടിയുടെ''' ഭാഗമായി '''സമഗ്ര ശിക്ഷാ കേരളം''' സംഘടിപ്പിച്ച '''ചരിത്ര രചനാ മത്സരത്തിൽ''' സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''കാർത്തിക എബി''' മൂന്നാംസ്ഥാനം കരസ്ഥമാക്കി.
=== '''സാഹിത്യസമാജം ഉൽഘാടനം''' ===

അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ[[പ്രമാണം:Stmarysthiruvathira.png|ലഘുചിത്രം|പകരം=|312x312ബിന്ദു|നൂറു കുട്ടികളുടെ ഓണപ്പാട്ടും  നൂറു കുട്ടികളുടെ തിരുവാതിര കളിയും ]]മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു.

<nowiki>*</nowiki> ഓണാഘോഷം.
=== '''ഓണാഘോഷവും അധ്യാപകദിനവും''' ===
ശതാബ്ദിയുടെ നിറവിൽ ഓണാഘോഷവും അധ്യാപക ദിനവും ഒരുമിച്ച് കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ എല്ലാ അധ്യാപകർക്കും പൂക്കൾ സമർപ്പിച്ച് ആദരിച്ചു. അധ്യാപകരുടെ തിരുവാതിരകളിയും ഓണപ്പാട്ടും വേദിയെ മഹനീയം ആക്കി. ശതാബ്ദിയുടെ നിറവിൽ നൂറു കുട്ടികളുടെ ഓണപ്പാട്ടും 100 കുട്ടികളുടെ തിരുവാതിര കളിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു.

കോവിഡ് മഹാമാരിയുടെ ഭീതിയ്ക്കിടയിലും ഈ വർഷത്തെ ഓണം നമ്മുടെ സ്കൂളിൽ  ആഘോഷിക്കുകയുണ്ടായി.സ്കൂളിലെ പ്രധാന അധ്യാപികയും സഹ അധ്യാപകരും ചേർന്ന് '''പൂക്കളം ഒരുക്കുകയും ഓണത്തോടനുബന്ധിച്ചു ള്ള പരിപാടികൾ''' സംഘടിപ്പിക്കുകയും ചെയ്തു .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി സന്ദേശം പങ്കുവെക്കുകയുണ്ടായി. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി എല്ലാവരും ചേർന്ന് തിരുവാതിര കളിക്കുകയും ഓണസദ്യയിൽ പങ്കുകൊള്ളുകയും ചെയ്തു. ദു:ഖിതർക്കും പീഡിതർക്കും ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് '''നല്ല പാഠം പദ്ധതിയുടെ''' കോർഡിനേറ്റർമാരായ റിൻസി ടീച്ചർ ,സി.ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എല്ലാ അധ്യാപകരും ചേർന്ന് സാധിക്കുന്ന '''കുട്ടികളിൽ നിന്നും ഓണ സമ്മാനങ്ങൾശേഖരിച്ച്''' '''സ്കൂളിലെ തന്നെ കുട്ടികൾക്ക് സാധനസാമഗ്രികൾ''' സമാഹരിച്ച് നൽകുകയുണ്ടായി. അധ്യാപകരിൽ നിന്നും '''ധനസഹായം ശേഖരിച്ച് വഴിയോരങ്ങളിലെ നിർധനർക്ക്''' '''ഓണസമ്മാനങ്ങൾ''' സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നൽകി. ഇത്തരം കാരുണ്യ  പ്രവർത്തികൾ ഇനിയും വറ്റിയിട്ടില്ലാത്ത സമൂഹ നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്നു.
=== '''യുവജനോൽസവം''' ===
ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ '''കലാമത്സരങ്ങളിൽ''' നിരവധി വിദ്യാർഥികൾ സമ്മാനാർഹരായി. '''പൂക്കളമത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''ഇഷിക, ഐശ്വര്യ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂളിൽ നിന്നും '''അനുപമ ,ഗൗരി എം കുമാർ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. '''ഡിജിറ്റൽ പൂക്കള മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''ആർദ്ര ,ആൻ മരിയ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''സൽന സെബാസ്റ്റ്യൻ, ദിയ മേനോൻ''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''മലയാളി മങ്ക മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''അർച്ചന, ആൻഡ്രിയ ഷൈജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ആൻഡ്രിയ ഗ്രേസ് ഫ്രാൻസിസ് ,ഹെസ് ലിൻ ബൈജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി.  '''കേരള ശ്രീമാൻ മത്സരത്തിൽ''' യുപി വിഭാഗത്തിൽ നിന്നും '''റാം ശങ്കർ ,ജോസഫ് ജിനോ, ശ്രീരാജ്''' എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. '''ഓണപ്പാട്ട് മത്സരത്തിൽ''' ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും '''ഹെലീന മേരി ,അനുപമ''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും '''അർച്ചന, എമൈമ''' '''ബിജു''' എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി .സ്കൂളിലെ എല്ലാ '''ഓണാഘോഷ പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ''' യൂട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.
=== '''നേട്ടം''' ===
*ജില്ലാതല യുവജനോത്സവത്തിലെ ഭാഗമായി ഉർദു ക്വിസ് ഉറുദു കവിതാരചന ഉറുദു പ്രസംഗം ഉറുദു കഥാരചന ഉറുദു ഉപന്യാസം ഉറുദു ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് സ്കിറ്റ് യുപി ഹൈസ്കൂൾ ഹിന്ദി കവിതാരചന മലയാളം ഉപന്യാസം കന്നട കവിതാരചന കേരളനടനം കഥകളി സിംഗിൾ ആൻഡ് ഗ്രൂപ്പ്എന്നിവയിൽ മികച്ച വിജയം നേടാൻ സാധിച്ചു

സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും

<nowiki>*</nowiki> '''ഇൻറർ സ്കൂൾ സ്പോർട്സ് ക്വിസ് ചാമ്പ്യൻഷിപ്പ്'''
ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു

നാഷണൽ സ്പോർട്സ് ഡേ യുടെ ഭാഗമായി  '''സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഉം  സെൻറ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ  ഉം''' ചേർന്ന് കായിക അധ്യാപകരായ റിൻസി ടീച്ചറുടെയുംജോളി ടീച്ചറുടെയും  നേതൃത്വത്തിൽ ഒരു '''ഇൻറർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ്''' സംഘടിപ്പിക്കുകയുണ്ടായി. '''ഇന്ത്യൻ സ്പോർട്സ് കമേേൻ്ററ്ററും സ്പോർട്സ് ജേർണലിസ്റ്റും ആയ ശ്രീ ഷൈജു ദാമോദരൻ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു ,റവ സിസ്റ്റർ ലൗലി സ്വാഗതം ആശംസിച്ചു. സെൻതോമസ് എച്ച്എസ്എസ് സ്കൂൾ മാനേജർ റവ. ഫാ.വർഗ്ഗീസ് മണവാളൻ അനുഗ്രഹ പ്രഭാഷണം നടത്തി .പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ ജോർജ്ജ് സക്കറിയ ആശംസാ പ്രസംഗം നടത്തി . സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉർമീസ് ആശംസകൾ അറിയിച്ചു. സെൻറ് തോമസ് എച്ച്എസ്എസ് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ ടൈറ്റസ് ജി ഉരക്കാട്ടിലിൻ്റ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ '''ക്വിസ് പരിപാടിയിലൂടെ''' സ്പോർട്സിനെ കൂടുതൽ അടുത്തറിയാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ സാധിച്ചു.
=== '''ലോകസംഗീത ദിനം''' ===
ജൂൺ 21 ന് സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ സംഗീത ദിനം ആചരിച്ചു. വിവിധ സംഗീത മേഖലകളിലെ വ്യത്യസ്തൃ തയാർന്ന സംഗീത രൂപങ്ങൾ അസബ്ലിയിൽ കുട്ടികൾ തന്നെ അവതരിപ്പിച്ചു. വിവിധ സംഗീത ഉപകരണങ്ങൾ കുട്ടികൾ വായിച്ചു സംഗീതദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ പുതിയ അവബോധം സൃഷ്ടിച്ചു.

=== '''പ്രതിഭകളെ ആദരിക്കൽ''' ===
പ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരി ശ്രീമതി ശ്രീകുമാരി, പ്രശസ്ത ബൈബിൾ നാടക എഴുത്തുകാരനായ ശ്രീ എ കെ പുതുശ്ശേരി ,പ്രശസ്ത സിനിമാ താരവും പൂർവ്വ  വിദ്യാർത്ഥിയുമായ ശ്രീമതി  മുത്തുമണി സോമസുന്ദരം  എന്നീ പ്രശസ്തമായി  സംവദിക്കുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുവാനുമുള്ള അവസരം ലഭിച്ചു.
[[പ്രമാണം:പ്രതിഭകളെ ആദരിക്കൽ-1.png|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു|'''പ്രതിഭകളെ ആദരിക്കൽ''']]
[[പ്രമാണം:ലോകസംഗീത ദിനം.png|ലഘുചിത്രം|260x260px|'''ലോകസംഗീത ദിനം'''|പകരം=]]
[[പ്രമാണം:Stmaryskadhakali.png|ലഘുചിത്രം|പകരം=|254x254ബിന്ദു|സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽ എ ഗ്രേഡ്|നടുവിൽ]]

'''<nowiki>*</nowiki>നല്ല പാഠം പദ്ധതി'''
=== '''നേത്ര പരിശോധന ക്യാമ്പ്''' ===
[[പ്രമാണം:നേത്ര പരിശോധന ക്യാമ്പ് ഉൽഘാടനം.png|ലഘുചിത്രം|236x236ബിന്ദു|'''നേത്ര പരിശോധന ക്യാമ്പ്''']]
ഈ വർഷം നടന്ന നേത്ര പരിശോധന ക്യാമ്പ് ഹൈക്കോടതി ജഡ്ജ് എൻ. നഗരേഷ് ഉൽഘാടനം ചെയ്തു.

നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ '''27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം''' ചെയ്തു. അതോടൊപ്പം '''വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി.''' പദ്ധതിയുടെ ഭാഗമായി '''മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു.''' ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. '''സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ  മൊബൈൽ ഫോണുകൾ നൽകി'''.
=== '''സ്കൂൾ ബാൻ്ഡ്''' ===
21 കുട്ടികൾ അംഗങ്ങളായ സ്കൂൾ ബാൻ്ഡ് ഈ വിദ്യാലയത്തിന് ഒരു മുതൽക്കുട്ടാണ്. വളരെ അച്ചടക്കത്തോടെയെും ഭംഗിയോടെയും സ്കൂൾ ബാൻ്ഡ് തങ്ങളുടെ പ്രകടനം നടത്തി വരുന്നു. സ്വാതന്ത്യ ദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം എന്നീ പ്രധാന ദിവസങ്ങളിൽ നടത്തിവരുന്ന പരേഡിൽ സ്കൂൾ ബാൻഡ് മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ട്.

=== '''പ്രവൃത്തിപരിചയമേള''' ===
[[പ്രമാണം:19 എ പ്ലസും100% വിജയവും .png|ലഘുചിത്രം|231x231ബിന്ദു|'''എസ്എസ്എൽസി പരീക്ഷാ ഫലം''']]
കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുതകുന്ന വിവിധയിനം പ്രവൃത്തിപരിചയമൽസരങ്ങൾ നടത്തി.

<nowiki>*</nowiki> ടീച്ചേഴ്സ് ഡേ.
=== '''കായികരംഗം''' ===
[[പ്രമാണം:കായികരംഗം.png|ലഘുചിത്രം|കായികരംഗം|പകരം=|ഇടത്ത്‌]]
[[പ്രമാണം:കായികമൽസരങ്ങൾ.png|നടുവിൽ|ലഘുചിത്രം|കായികമൽസരങ്ങൾ]]
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കാനുതകുന്ന വിവിധമൽസരങ്ങൾ സംഘടിപ്പിക്കുന്നു.

അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ, അധ്യാപക ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക ദിനവുമായി ബന്ധപെട്ടു നടത്തിയ '''വെബിനാറിൽ ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ, എറണാകുളം എസ് ഐ ശ്രീമതി ആനി ശിവ ,റിട്ടയർ ടീച്ചർ സിസ്റ്റർ സാവുള, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മിസ്സ് അനിജ ജലൻ''' എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ അധ്യാപക ദിന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും കുട്ടികൾക്ക് അധ്യാപക ദിനത്തിൽ പ്രാധാന്യത്തെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ '''ഒരു വീഡിയോ''' തയ്യാറാക്കി കുട്ടികൾക്കായി  പങ്കുവെക്കുകയും അത് സ്കൂളിൻ്റെ  യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
=== '''എസ്എസ്എൽസി പരീക്ഷാ ഫലം''' ===
അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി '''19 എ പ്ലസും100% വിജയവും''' സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.
[[പ്രമാണം:സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം.png|അതിർവര|ലഘുചിത്രം|234x234ബിന്ദു|സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം]]
2020 ഫെബ്രുവരിയിൽ നടന്ന LSS-USS സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിൽ '''റോസ് നിയKR ,ഉം മേഘ MM'''. ഈ കുട്ടികൾക്ക് മികച്ച വിജയം നേടാൻ സാധിച്ചു.

=== '''പരിസ്ഥിതിദിനം''' ===
'''ജൂൺ 5''' ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.

<nowiki>*</nowiki> സ്കൂൾ പാർലമെൻറ് ഇലക്ഷൻ.
=== '''ലോകലഹരിവിരുദ്ധ ദിനം''' ===
'''ജൂൺ 26''' ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും '''പോസ്റ്റർ രചനാമത്സരം''' സംഘടിപ്പിക്കുകയും ചെയ്തു.

കുട്ടികളിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം സെൻറ് മേരീസ് സി ജിഎച്ച്എസ്എസ് ഓൺലൈനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്ത  ഓൺലൈൻ ഇലക്ഷനിൽ '''സ്കൂൾ ലീഡറായി ഐറിൻ ട്രീസ വർഗ്ഗീസും അസിസ്റ്റൻ്റ് ലീഡരായി ഇഷ പി യു വും'''  തെരഞ്ഞെടുക്കപ്പെട്ടു.
=== '''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പ്''' ===
'''ഡാറ്റ ആൻഡ് സെക്യൂരിറ്റി റിസ്ക് ഇൻ സൈബർസ്പേസ്''' എന്ന വിഷയത്തിൽ'''ജൂലൈ 11ന്''' നടന്ന '''നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പി'''എല്ലാ അധ്യാപകരും സൈബർ ക്ലബ് അംഗങ്ങളും പങ്കാളികളായി.'''കമ്മീഷണർ''' '''ഐജി''' '''വിജയ് സാക്കറെ''' '''ഐപിഎസ്''' നടത്തിയ '''വെബിനാർ'''വളരെയേറെ പ്രയോജനപ്രദമായിരുന്നു

=== '''ചാന്ദ്രദിനം''' ===
'''ജൂലൈ 2l''' ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി '''ചാന്ദ്രദിന ക്വിസ്''' നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ '''ചൈത്ര.s''' '''നാടകപ്പുരയ്ക്ക്''' മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

'''<nowiki>*</nowiki> ഗ്രാൻഡ് പാരൻസ് ഡേ.'''
=== '''വെബിനാർ''' ===
'''നൈപുണ്യ ഇൻറർനാഷണൽ ഇന്ത്യ''' ആഭിമുഖ്യത്തിൽ നടന്ന കോവിഡ് കാലത്തെ പ്രതിസന്ധികളും സംഘർഷങ്ങളും എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിൽ നടന്ന '''വെബിനാറിൽ''' എല്ലാ അധ്യാപകരും ഹൈസ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി '''ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ രാജൻ ജോൺ''' ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്

ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന അവസാന കാലഘട്ടമാണ് വാർദ്ധക്യം. കാലചക്രം വേഗത കൂടിയപ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം വർദ്ധിക്കാൻ തുടങ്ങി. ഇന്നേ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ  ബോധവൽക്കരിക്കാനായി, എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് എസ്  ൽ '''ഗ്രാൻഡ് പാരൻസ് ഡേ''' സംഘടിപ്പിക്കുകയുണ്ടായി. ഈ സുദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ഗ്രാൻഡ് പാരൻസിന് പൂക്കളും മധുരപലഹാരങ്ങളും നൽകി ആശംസകൾ അർപ്പിക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുക ആദരിക്കുകയും ചെയ്തു. ഇതെല്ലാം  ഉൾക്കൊള്ളിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ '''രു വീഡിയോ അപ്‌ലോഡ്''' ചെയ്യുകയും ചെയ്തു. എറണാകുളം സ'''ർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ സാർ അതിഥിയായി വീഡിയോയിൽ കുട്ടികൾക്കുള്ള സന്ദേശങ്ങൾ പങ്കുവെച്ചു.''' പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ഇന്നേ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികളുടെയും ഗ്രാൻഡ് പാരൻസ് ൻ്റെയും, കലാവിരുന്ന് വീഡിയോയ്ക്ക് മിഴിവേകി. ഏവർക്കും മറക്കാനാവാത്ത ഒരു ദിനമായി ഇന്നേ ദിനം മാറി.
=== '''ഹിന്ദി ദിവസ്''' ===
രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി '''സെപ്റ്റംബർ 14''' ആം തീയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ '''ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം ,ഹിന്ദി''' '''ദേശഭക്തിഗാനം, ഹിന്ദി മോണോആക്ട് ,ഹിന്ദി കവിത രചന, ഹിന്ദി കഥാരചന, ഹിന്ദി പോസ്റ്റർ ,രചന ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ''' തുടങ്ങിയ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ കുട്ടികൾക്ക് വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യ്തു.

=== '''സയൻസ് ക്വിസ്''' ===
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ '''സയൻസ് ക്വിസ്''' കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .ക്ലാസ്സ് തല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രഗൽഭരായ കുട്ടികളെ സ്കൂൾതല മത്സരങ്ങൾക്കായി സജ്ജമാക്കുകയും വിജയികൾ ആക്കുകയും ചെയ്തു. ശാസ്ത്രവിഷയങ്ങൾ കുട്ടികൾക്കുള്ള അറിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ക്വിസ് കാരണമായി .ഇതിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥി മുഴുവൻ മാർക്കോട് കൂടി ഒന്നാം സ്ഥാനത്തിന് അർഹയായി .എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ ബിജു രണ്ടാം സ്ഥാനത്തിനു അർഹയായി.

<nowiki>*</nowiki> സിംഗ് വിത്ത് സെന്റ് മേരിസ്
=== '''സംസ്കൃതം നേട്ടം''' ===
'''2019 2020 അധ്യയനവർഷത്തിലെ സംസ്കൃത സ്കോളർഷിപ്പിന് ഐറിൻ തെരേസ വർഗ്ഗീസ്, ജൈത്ര കെ'''എന്നീ വിദ്യാർഥികൾ '''ഏഴാം റാങ്കും ഇഷാ പി യൂ''' എന്ന വിദ്യാർത്ഥി '''എട്ടാം റാങ്കും''' കരസ്ഥമാക്കി.സംസ്കൃത അധ്യാപികയായ '''സിസ്റ്റർ രഞ്ജു'''വിന് അഭിനന്ദനങ്ങൾ.

വിവിധതരം സംഗീതശൈലികളാൽ സമ്പുഷ്ടമാണ് കേരളീയ സംഗീതശൈലി. കുട്ടികളിലേക്ക് സംഗീതത്തിൻറെ കൂടുതൽ അറിവുകൾ പകർന്നു നൽകാനായി എറണാകുളം  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് യൂട്യൂബ് ചാനലിൽ '''രണ്ടാമത്തെ എപ്പിസോഡും''' അപ്‌ലോഡ് ചെയ്തു .വിവിധ തരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും അവരെക്കൊണ്ട് പാടിപ്പിച്ചും വീഡിയോ തയ്യാറാക്കി. ഓൺലൈൻ പഠനത്തിന്റെ അലസതയ്ക്കിടയിൽ കുട്ടികളിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു.
=== '''സ്വാതന്ത്ര്യദിനാഘോഷം''' ===
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷചിത്രരചന.png|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷചിത്രരചന]]
'''ആഗസ്ത് 15'''ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി '''ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ, ചിത്രരചന, ഉപന്യാസം''' എന്നീ മത്സരങ്ങൾ നടത്തുകയും അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാർത്ഥനാ ഗാനത്തോടുകൂടി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ലോക്കൽ '''മാനേജർ സിസ്റ്റർ ലിയ''' പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ യും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ തയ്യാറാക്കി .സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി  ജില്ലാതലത്തിൽ നിരവധി മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി ഓൺലൈനായി നടത്തുകയുണ്ടായി '''.യുപി വിഭാഗത്തി'''ൽ നിന്നും '''ഉപന്യാസം മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരി''' യും  '''പോസ്റ്റർ മത്സരത്തിന്''' ഏഴാം ക്ലാസ് വിദ്യാർത്ഥി  '''പ്രിയാൻഷു  കുമാരിയും''' '''ചിത്രരചനാ മത്സരത്തിൽ''' അഞ്ചാം ക്ലാസ് വിദ്യാർത്ഥി '''ഷംന കെ. പി യും''' '''കൊളാഷ് മത്സരത്തിന്''' ഏഴാംക്ലാസ് വിദ്യാർത്ഥി '''മനോവ യൂസഫ് പുതുശ്ശേരിയും'''വിജയികളായി.'''ഹൈസ്കൂൾ വിഭാഗത്തി'''ൽ ഉ'''പന്യാസത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''ജാനറ്റ്''' '''നവീനയും പോസ്റ്റർ വിഭാഗത്തിൽ''' ഒമ്പതാംക്ലാസ് വിദ്യാർഥി '''സ്നേഹ റോയിയും കവിതാ രചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''ഐറിൻ ട്രീസ വർഗീസും ചിത്രരചനാ മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''അർപ്പിതാഹർഷനും കഥാരചന മത്സരത്തിൽ''' എട്ടാം ക്ലാസ് വിദ്യാർഥിനി '''ഐറിൻ ട്രീസ വർഗീസും കാർട്ടൂൺ വിഭാഗത്തിൽ''' പത്താംക്ലാസ് വിദ്യാർത്ഥി '''നിയ മേരി റോസും കൊളാഷ് വിഭാഗത്തിൽ''' പത്താം ക്ലാസ് വിദ്യാർത്ഥി'''ഡിസ്റ്റീന റോഡ്രിഗസ്സും''' ജേതാക്കളായി.സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ '''ക്വിസ് കോമ്പറ്റീഷൻ റിസൾട്ട്'''. '''ഏയ്ഞ്ചൽ മേരി വർഗ്ഗീസ്, അഭിനന്ദന , ആൻമരിയ റെജി, പ്രിമതP പൈ , ആവണികൃഷ്ണ, നന്ദന വിനോദ് ,പ്രവീണ പ്രമോദ്, ആർദ്രബിനു, വസുന്ധര, ഐറിൻ ട്രീസ, ആര്യ, ജെനി, ഗായത്രി, അനുഗ്രഹ ബിജു'''എന്നിവരെ '''ഹൈസ്കൂളിൽ നിന്നും ശ്രേയസിജീഷ്, ശ്രീയ, ജിൽറ്റഫിഗരാദോ, ആൻ''' '''ടീസ, നൂസ നിസ്വിൻ''' എന്നിവരെ യുപിയിൽ നിന്നും തെരഞ്ഞെടുത്തു.

'''<nowiki>*</nowiki> ഹിന്ദി ദിനം'''
=== ക്രിസ്തുമസ് ആഘോഷം. ===
കോവിഡ് ൻറെ പശ്ചാത്തലത്തിൽ നടത്താൻ സാധിക്കാതിരുന്ന സ്റ്റാഫ് മീറ്റിംഗ് ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി .സിസ്റ്റർ നവ്യയുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു.. അധ്യാപിക ശ്രീമതി വിമൽ റിപ്പോർട്ട് വായിക്കുകയുണ്ടായി .തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസയർപ്പിച്ചു .കോവിഡ് ൻറെ ഭീകര പശ്ചാത്തലത്തിലും അധ്യാപകർ കുട്ടികൾക്കായി നൽകിവരുന്ന മാനസികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രവർത്തനങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് ചെയ്യേണ്ടുന്ന എല്ലാ പഠന മികവുകളെയും  കുറിച്ച് വ്യക്തമായ പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി ചർച്ചകളും തീരുമാനങ്ങളും എടുക്കുകയുണ്ടായി. തുടർന്ന് അധ്യാപകർക്കായി ആത്മീയവും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ഫാ.ബിജു പെരു മായൻ നടത്തുകയുണ്ടായി. ഇത് അധ്യാപകർക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു .തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി .ബഹുമാനപ്പെട്ട മാനേജർ സി.ലിയയുടെ ആശംസ പ്രസംഗം സ്കൂൾ അന്തരീക്ഷത്തെ ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റി. തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും കരോൾഗാനം ആലപിക്കുകയും ചെയ്തു. എല്ലാവർക്കും ക്രിസ്മസ് സമ്മാനംങ്ങൾ വിതരണം ചെയ്തു.സ്നേഹവിരുന്നോടെ കൂടി ക്രിസ്മസ്ആഘോഷങ്ങൾക്ക് വിരാമമായി.

ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 14ന് എറണാകുളം സെൻറ് മേരീസ് സി ജി എച്ച് എസ് എസ് '''ഹിന്ദിദിനം''' ആചരിക്കുകയുണ്ടായി. 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായതിൻറെ ആദര സൂചകമായാണ് അന്നേ ദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ ഹിന്ദി ഭാഷയിൽ ഉള്ള പ്രാവീണ്യവും അവരുടെ കലാപരിപാടികളും ഉൾക്കൊള്ളിച്ച് '''ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.'''
=== റിപ്പബ്ലിക് ദിനാഘോഷം. ===
രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോവിഡ്  മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ നടത്തുകയുണ്ടായി.പ്രാർത്ഥനാ ഗാനത്തോടുകൂടി യോഗം തുടങ്ങുകയുണ്ടായി. അവതാരിക റിൻസി ടീച്ചറിൻ്റെ ആമുഖപ്രസംഗം വേദിയ്ക്ക് ഒരു പുത്തനുണർവ് സമ്മാനിച്ചു.സ്കൂൾ വിദ്യാർത്ഥിനി പ്രതിജ്ഞ ചൊല്ലുകയും റിപ്പബ്ലിക് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലൗലി റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി.സംഗീത അധ്യാപിക മേഘ ടീച്ചർ സ്വാഗത പ്രസംഗം നടത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.ലോക്കൽ മാനേജർ സി.ലിയ, പ്ലസ് റ്റു വിഭാഗം പ്രിൻസിപ്പൽ സി.പാവന, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് സി.അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയ മാക്കി. എല്ലാവരും ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നടത്തുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർഥി മനോവ ദേശീയഗാനം കീബോർഡിൽ വായിക്കുകയുണ്ടായി. അധ്യാപിക വിമൽ ടീച്ചറിൻ്റെ നന്ദി പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.

ഇതിൽ അതിഥികളായി '''തൃശൂർ ഡി ഇ ഒ ശ്രീ മനോജ് കുമാർ സാർ , കൈറ്റ് വിക്ടേഴ്സ് ഫാക്കൽറ്റി ശ്രീമതി അമ്പിളി എസ്, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ട്രിവാൻഡ്രം അധ്യാപകനായ ശ്രീ റെജിമോൻ ഡേവിഡ്''' എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹിന്ദി ദിവസത്തിന്റെ  പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഇത് സഹായകമായി. ഹിന്ദി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഈ ദിനം ആചരിക്കാൻ സാധിച്ചു.
=== വാർഷികാഘോഷം. ===
''''''രിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരീസ് സി ജി എച്ച് എസ് എസ് ൻറെ ഈ വർഷത്തെ വാർഷികാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ഫെബ്രുവരി 27 ആം തീയതി നടത്തിയ ഈ വാർഷികാഘോഷചടങ്ങുകളുടെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് റെവറൽ ഫാദർ ജോർജ് കിഴക്കേ മുറിയുടെ കാർമികത്വത്തിലുള്ള കുർബാന റിട്ടയർ  ടീച്ചർമാരെ എല്ലാം സമർപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി. പ്ലസ് ടു വിഭാഗത്തിൽ നിന്നും സി .പാവന ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രീമതി എൽസി മാമ്പിള്ളി ടീച്ചർ യുപി വിഭാഗത്തിൽ നിന്ന് സി. ടെസ്റ്റിൻ എൽ പി വിഭാഗത്തിൽ നിന്നും ശ്രീമതി ലീന ടീച്ചർ എന്നിവർ റിട്ടയർ ചെയ്യുകയുണ്ടായി. വൈകിട്ട് മൂന്നരയോടെ പൊതു ചടങ്ങുകൾ ആരംഭിച്ചു .സ്കൂളിൻറെ ലോക്കൽ മാനേജർ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിഎംസി പ്രൊഫഷനൽ പ്രീമിയർ ഏരിയ എറണാകുളം എംഎൽഎ ശ്രീ ടി.ജെ.വിനോദ് കൊച്ചിൻ കോപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് എറണാകുളം ശ്രീ അൻസലാം സ്റ്റാഫ് പ്രതിനിധി പൂർവ വിദ്യാർത്ഥിയും കോളേജ് അധ്യാപികയുമായ ശ്രീ മതി ഗ്രേസ് ,പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ എന്നിവർ പ്രസംഗിക്കുകയുണ്ടായിറിട്ടയർ ചെയ്യുന്ന അധ്യാപകരോടുള്ള ആദരസൂചകമായി സമ്മാനങ്ങൾ സമർപ്പിക്കുകയുണ്ടായിറിട്ടയേർഡ് അധ്യാപകർ അവരുടെ ദീർഘകാല അധ്യാപിക ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിലെ കുട്ടികൾ സമ്മാനം വിതരണം ചെയ്തു തുടർന്ന് സ്റ്റാഫ് പ്രതിനിധി ശ്രീമതി  മറിയാമമ ടീച്ചർ നന്ദിപ്രസംഗം പറയുകയുണ്ടായിതുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയെ വർണ്ണ ശഭളം ആക്കി .ദേശീയ ഗാനത്തോടുകൂടി വാർഷികാഘോഷ പരിപാടികൾ ക്ക് വിരാമമായി.

* [[പ്രമാണം:ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും..png|ലഘുചിത്രം|321x321ബിന്ദു|ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും.]]

<nowiki>*</nowiki>യുവജനോത്സവം
=== '''ജൂബിലി സമാപനവും സ്കൂൾ വാർഷികാഘോഷവും''' ===
[[പ്രമാണം:ശിശുസൗഹൃദ പാർക്ക് ഉദ്ഘാടനം.png|ലഘുചിത്രം|279x279px|ശിശുസൗഹൃദ പാർക്ക് ഉദ്ഘാടനം]]
സ്കൂളിൻറെ ശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വാർഷിക ഉത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് സാറിൻറെ സാന്നിധ്യം സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്.എസിന് അഭിമാനാർഹമായിരുന്നു. മാർ ആൻറണി കരിയിൽ പിതാവിൻറെ നേതൃത്വത്തിലുള്ള വിശുദ്ധ കുർബാനയോടുകൂടി സ്കൂൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഫാദർ സേവ്യർ തേലക്കാട്ട് പതാക ഉയർത്തുകയുണ്ടായി. ബഹുമാനപ്പെട്ട എംപി ഹൈബി ഈഡൻ എംഎൽഎ ശ്രീ ടി ജെ വിനോദ് ഹൈക്കോടതി ജസ്റ്റിസ് അഡ്വക്കേറ്റ് സി എസ്ഡയസ് വിഖാർ ജനറൽ സി. ഗ്രേസ് തെരേസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ശുഭമരിയ, പ്രൊവിൻഷ്യൽ കൗൺസിലർ സി. ജോസ്മി മരിയ, കൗൺസിലർ ഗേസി ബാബു, AEO ശ്രീ അൻസലാം. N.X., PTA പ്രസിഡൻ്റ് അഡ്വ.ജോർജ്ജ് സക്കറിയ എന്നിവരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദ പാർക്ക്, ഡിജിറ്റൽ ലൈബ്രറി, ഔദ്യോഗിക വെബ്സൈറ്റ്, എന്നിവ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ  സി രവീന്ദ്രനാഥ് സാർ സൗഹൃദ പാർക്ക് ഉദ്ഘാടനം ചെയ്തു.

എറണാകുളം പട്ടണത്തിന്റെ  ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ 2021_2022 അധ്യയന വർഷത്തിലെ '''സ്കൂൾ തല യുവജനോത്സവം ഓൺലൈനായി''' സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി. '''മലയാളം പ്രസംഗമത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും ശ്രേയ മരിയ ആൻറണിയും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗീസ്സും ഒന്നാംസ്ഥാനം കരസ്ഥമാക്കി.''' ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ യു.പി യിൽ നിന്നും '''ഏയ്ഞ്ചലിൻ ഡി കോസ്തയും ഹൈസ്കൂളിൽ നിന്നും ലെന ഖദീജ''' യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മലയാളം പദ്യം ചൊല്ലലിൽ''' യു.പി വിഭാഗത്തിൽ നിന്നും '''അന്ന ക്ലെയറും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ഇംഗ്ലീഷ് പദ്യം ചൊല്ലലി'''ൽ യു.പി.യിൽനിന്നും '''സൂസന്ന ആൻ സെനിസും ഹൈസ്കൂളിൽ നിന്നും റൈസ അൻജും ഉം''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''ഹിന്ദി പദ്യം ചൊല്ലലിൽ''' യു.പി. യിൽ നിന്നും '''ശ്രേയ മരിയ ആന്റണിയും ഹൈസ്കൂളിൽ നിന്നും മാർജീന എം.എയും''' ഒന്നാം സ്ഥാനം നേടി. '''ലളിത ഗാനത്തിൽ''' യു.പി. യിൽ നിന്നും '''ദേവിക കെ.എസ് ഉം   ഹൈസ്കൂളിൽ നിന്നും അഭിനന്ദനയും''' ഒന്നാം സ്ഥാനത്തിന് അർഹരായി. '''മാപ്പിളപ്പാട്ട്''' യു.പി.വിഭാഗത്തിൽ നിന്നും '''നൂസ നിസ്വിനും ഹൈസ്കൂളിൽ നിന്നും ഫർഹാന എം.ആർ.ഉം'''  ഒന്നാം സ്ഥാനം നേടി . '''നാടൻ പാട്ട് മത്സരത്തിൽ''' യുപി .യിൽ നിന്നും '''നൂസ നിസ്സിനും ഹൈസ്കൂളിൽ നിന്നും മേരി സ്റ്റിജ സ്റ്റീഫനും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി. '''മോണോ ആക്ട് മത്സരത്തിൽ''' യു.പി.യിൽ നിന്നും '''ആൻ മരിയയും ഹൈസ്കൂളിൽ നിന്നും ആഗ്നസ് എവലിനും''' ഒന്നാം സ്ഥാനം നേടുകയുണ്ടായി. '''ശാസ്ത്രീയ സംഗീതത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വിജയലക്ഷ്മി''' ഒന്നാം സ്ഥാനം നേടി . '''കഥാപ്രസംഗത്തിൽ''' യുപിയിൽ നിന്നും '''ആർദ്ര എവി''' ഒന്നാം സ്ഥാനം നേടി'''. നാടോടി നൃത്തത്തിൽ''' യു പി.യിൽ നിന്നും '''ശിവാനി ഗിരീഷും ഹൈസ്കൂളിൽ നിന്നും അനുശ്രീ കെ.യു. യും''' ഒന്നാം സ്ഥാനം കരസ്ഥ മാക്കി. ഭ'''രത നാട്യത്തിൽ''' ഹൈസ്കൂളിൽ നിന്നും '''വന്ദന കാന്തും യു.പി.യിൽ നിന്നും ഷംന കെ.പി.യും''' ഒന്നാം സ്ഥാനം കരസ്ഥമാക്കി . '''ഷോർട്ട് ഫിലിം തയ്യാറാക്കൽ''' മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും '''മാർജിന എം എ''' ഒന്നാം സ്ഥാനം നേടുകയുണ്ടായി .
ശതാബ്ദി ജൂബിലി സമാപനത്തോടനുബന്ധിച്ച് സ്കൂളിൻറെ ഡിജിറ്റൽ ലൈബ്രറി ശിശുസൗഹൃദ പാർക്ക് സ്കൂളിൻറെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വാർഷികത്തിൽ നടത്തുകയുണ്ടായി.

=== പഠനോത്സവം 2019 _2020 ===
2019 ഫെബ്രുവരി എട്ടിന് കുട്ടികളുടെ പഠന മികവു തെളിയിക്കുന്ന രീതിയിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പഠന പ്രദർശനങ്ങളും ഭാഷാ കര കരകൗശല കലാപ്രദർശനങ്ങളും നടത്തുകയുണ്ടായി. കുട്ടികളുടെ പ്രതിഭകളെ ഉന്നതിയിലേക്ക് കൊണ്ടുവരുവാൻ ഈ മികവുത്സവം സഹായിച്ചു. 20l9 സെപ്റ്റംബർ 18 ആം തിയതി സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടത്തുകയുണ്ടായി എല്ലാ കുട്ടികളും ഇതിൽ പങ്കെടുത്തു.

'''<nowiki>*</nowiki> ലോക ഹൃദയ ദിനം'''
[[പ്രമാണം:പഠന പ്രദർശനങ്ങൾ .png|ഇടത്ത്‌|ലഘുചിത്രം|319x319px|പഠന  പ്രദർശനങ്ങൾ ]][[പ്രമാണം:കരകൗശല കലാ പ്രദർശനങ്ങൾ .png|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|കരകൗശല കലാ പ്രദർശനങ്ങൾ ]]

മഹാമാരിയും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നാം മുന്നോട്ട് കുതിക്കുകയാണ്. 2O21 ലെ ലോക ഹൃദയ ദിനം ഇത്തരത്തിലുള്ള സാധ്യതകളെ മുൻ നിറുത്തി സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ൽ '''സെപ്തംബർ 29''' ന്  ആഘോഷിക്കുകയുണ്ടായി. ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിൽ '''എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ആയ ഡോക്ടർ മഞ്ജു ജോർജ്''' കുട്ടികൾക്കായി അതിമനോഹാരമായ സന്ദേശം നൽകുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ ഭംഗിയായി കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി കു'''ട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും''' കുട്ടികളുടെ വ്യായാമ രീതികളും കൊണ്ട് '''അതിമനോഹരമായ വീഡിയോ''' സ്കൂളിൻറെ യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത.
=== പ്രളയം ===
തുടരെ തുടരെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനായി സെൻ്റ് മേരീസ് സി.ജി.എച്ച്.എസ്. എസ്സിലെ കുട്ടികളും അധ്യാപകരും പി ടി എ അംഗങ്ങളും ഒത്തുചേർന്ന് വലിയ ഒരു സഹായം തന്നെ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരുടെ കുടുംബങ്ങളിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. മേയർ സൗമിനി ജയൻ മുഖ്യാതിഥിയായി.
[[പ്രമാണം:പ്രളയ ദുരിതത്തിന് ഒരു കൈത്താങ്ങ് .png|ഇടത്ത്‌|ലഘുചിത്രം|പ്രളയ ദുരിതത്തിന് ഒരു കൈത്താങ്ങ് ]]
[[പ്രമാണം:ദുരിതത്തിന് ഒരു കൈത്താങ്ങ് .png|നടുവിൽ|ലഘുചിത്രം|ഒരു കൈത്താങ്ങ്]]

=== '''ഗൈഡ്സ് ''' ===
[[പ്രമാണം:സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം.png|ലഘുചിത്രം|സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം]]
കുട്ടികളിൽ സേവന തല്പരതയും നേതൃത്വ വാസനയും ഉണർത്തുവാനായി സ്ക്കുളിൽ ഗൈഡ്സ് യൂണിറ്റ് സജീവമായി പ്രവർത്തിച്ച് വരുന്നു.സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങളിലും  ഗൈഡ്സിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു. ജനുവരി 26 ആം തിയതി കാക്കനാട് കളക്ടറേറ്റിൽ വച്ച് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ സെൻമേരിസ്  ഗൈഡ് സിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്കൂളിൽ വെച്ച് നടന്ന സംസ്ഥാനതല സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം പരിസ്ഥിതി ദിനം എന്നിവയിൽ  ഗൈഡ്  വളരെ സജീവമായി പങ്കെടുത്തു. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൈഡ്സ് വിംഗ് വളരെ കാര്യക്ഷമമായി തന്നെ പ്രവർത്തിച്ചു വരുന്നു. ഒക്ടോബർ മാസം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗൈഡിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .സ്കൂളിൽ വച്ചു നടത്തിയ റവന്യൂ തല സോഷ്യൽസയൻസ് മേളയിലും ഗൈഡ്സ് കുട്ടികളുടെ പ്രവർത്തനം വളരെയധികം പ്രശംസാവഹമായിരുന്നു.നവംബർ 14ന് നടന്ന ശിശുദിനറാലി യിലും എല്ലാ ഗൈഡ് കുട്ടികളും യൂണിഫോമിൽ അണിനിരന്നു.സെപ്റ്റംബർ പതിനെട്ടാം തീയതി കലൂർ എ സി എസ് സ്കൂളിൽ വച്ചു നടന്ന ഗ്രീൻ പ്രോട്ടോകോൾ സെമിനാറിൽ ഈ സ്കൂളിലെ കമ്പനി ലീഡർ ആയ അൽഫിയ സുധീർ എന്ന കുട്ടി പങ്കെടുത്തു.സെമിനാർ ഇൻറെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിന് ദൂഷ്യ വശങ്ങളെ കുറിച്ചും പ്ലാസ്റ്റിക് ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചും ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തുകയുണ്ടായി. കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഗൈഡ് സി ലെ പ്രവർത്തന പങ്കാളിത്തം കുട്ടികളെ പ്രാപ്തരാക്കുന്നു.

'''<nowiki>*</nowiki> ഗാന്ധിജയന്തി'''
== '''മറ്റുപ്രവർത്തനങ്ങൾ''' ==

നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ  സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒ'''രു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ''' തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് '''സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ്''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി '''മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.'''
=== എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ് ===
ഓരോ വർഷവും പത്താം ക്ലാസിലെ കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിംഗ് നടത്തി വരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം അധ്യയന വർഷാരംഭം മുതൽ നൽകുന്നു. ഓരോ വിഷയത്തിനും പ്രത്യേക പരിശീലനം അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ നൽകുന്നു.

=== മലയാളതിളക്കം ===
അടിസ്ഥാന ഭാഷനൈപുണികളുടെ വികാസമാണ് മലയാള തിളക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. മലയാളം  എഴുതാനും വായിക്കാനും ബുദ്ധിമുട്ടനുഭവപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനമാണിത്. കുട്ടികളുടെ തെറ്റുകൾ അവർ സ്വയം കണ്ടെത്തുകയും തിരുത്തുകയും ചെയ്യുന്ന വിധത്തിലാണ് മൊഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.

'''<nowiki>*</nowiki>തിരികെ വിദ്യാലയത്തിലേയ്ക്ക്'''
=== ശ്രദ്ധ ===
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.

വളരെ കാലത്തിനു ശേഷം കോവിഡ് എന്ന മഹാമാരിയാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടികൾ '''2021 നവംബർ ഒന്നാം തീയതി തിരികെ സ്കൂളിലേയ്ക്'''ക് എത്തിച്ചേർന്നു. എറണാകുളം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ലെ പ്രധാനാധ്യാപിക സി.ലൗലിയും സഹ അധ്യാപകരും ചേർന്ന് കുട്ടികളെ അതിഗംഭീരമായി വരമേറ്റു. പുഷ്പങ്ങളും ബലൂണുകളും കൊണ്ട് സ്കൂളും ക്ലാസ് റൂമുകളും വർണ്ണശഭളമാക്കി. '''കോവിഡ് പ്രതിരോധ പോസ്റ്ററുകൾ സ്കൂളിന്റെ പലയിടങ്ങളിലും പ്രദർശിപ്പിച്ചു'''.പ്'''രധാനാധ്യാപികയും പി.ടി.എ. പ്രസിഡന്റ് അഡ്വക്കറ്റ് ശ്രീ.ജോർജ്ജ് സക്കറിയയും ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്നു'''.19 മാസങ്ങൾക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് തികച്ചും സന്തോഷപ്രദമായ ഒരു അനുഭവം പങ്കുവയ്ക്കാൻ സ്കൂളിനു സാധിച്ചു.
=== നവപ്രഭ ===
ഒമ്പതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയാണ് ശ്രദ്ധ. ഓരോ ക്ലാസിൽ നിന്നും പരിശീലനം ആവശ്യമായ കുട്ടികളെ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയും ഓരോ ദിവസവും അവരുടെ ആവശ്യമനുസരിച്ച് പരിശീലനം നൽകുകയും ചെയ്യുന്നു.

=== ഹരിതോത്സവം ===
പ്രകൃതിയോടൊന്നിച്ച് ജീവിക്കുവാൻ,  വിദ്യാലയത്തെ ഹരിതാഭമാക്കുവാൻ ഞങ്ങളുടെ സ്കൂളിലും ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.പൊതു വിദ്യാലയങ്ങളെ ജൈവവൈവിധ്യ ഉദ്യാനങ്ങളാക്കി മാറ്റുക ഹരിതാവബോധം വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് പ്രസരിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതു വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ അഭിയാനും, ഹരിത കേരള മിഷനും സംയുക്തമായിസംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം. പത്ത്പ്രകൃതി ദിനാചരണങ്ങൾ പത്ത് ഉത്സവങ്ങളായി ആഘോഷിക്കുകയാണ് ഈ പദ്ധതിയിലൂടെ.

'''<nowiki>*</nowiki>സി.വി. രാമൻ ദിനം'''
=== ഭവന സന്ദർശനം ===
കുട്ടികളെ അടുത്തറി‍ഞ്ഞാൽ  അധ്യാപനം സുഗമവും സുഖകരവുമാക്കാം. ഒരു കുട്ടിയെ പൂർണമായി മനസിലാക്കുവാൻ സാധിച്ചാൽ അവരുടെ ഉള്ളിൽ എളുപ്പത്തിൽ കയറി പറ്റാനാകും. അത്രയും നാൾ സ്കൂളിലെ ടീച്ചർ ആയിരുന്നത് അന്നു മുതൽ എന്റെ ടീച്ചറാകും. അതിന് ഏറ്റവും നല്ല മാർഗമാണ് കുട്ടികളുടെ ഭവന സന്ദർശനം. എല്ലാ അധ്യാപകരും തങ്ങളാൽ കഴിയുന്ന വിധത്തിൽ കുട്ടികളുടെ ഭവനം സന്ദർശിക്കുന്നു. ഒരു വർഷം കൊണ്ട് എല്ലാ കുട്ടികളുടെയും വീടുകൾ അധ്യാപകർ സന്ദർശിക്കുന്നു

ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖരവെങ്കിട്ടരാമൻ.അദ്ദേഹത്തിൻറെ രാമൻ പ്രഭാവം എന്ന കണ്ടെത്തലാണ് 1930 നോബൽ സമ്മാനത്തിന് അർഹനായത് .സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ൽ '''സി വി രാമൻ ദിനം നവംബർ ഏഴാം തീയതി''' മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി .ഭാരതത്തിലെ മൺമറഞ്ഞുപോയ പ്രഗത്ഭരുടെ കഴിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയും അത് അവരിൽ  പ്രചോദനം സൃഷ്ടിക്കുകയും ചെയ്യുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ സി.വി. രാമൻ ദിനത്തെക്കുറിച്ചുള്ള '''വീഡിയോ''' അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ പുറത്തിറക്കുകയുണ്ടായി .കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമുക്ക് ഏതൊരു ഉയരത്തിലും എത്താമെന്ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിവി രാമന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.
=== കാരുണ്യ പ്രവർത്തനങ്ങൾ ===
ഭക്ഷണം ലഭിക്കാത്തവർക്കായി എല്ലാ ആഴ്ചയിലും ഭക്ഷണവിതരണം നടന്നിരുന്നു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സെൻമേരിസ് സി ജി എച്ച് എസ് എസിൽ നിന്നും നിരവധി സഹായങ്ങൾ നൽകുകയുണ്ടായി.........

== '''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ''' ==
ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു

<nowiki>*</nowiki>കേരള പിറവി
=== '''ലിറ്റിൽ കൈറ്റ്സ് വാർത്താ നിർമ്മാണ പരിശീലന ക്യാമ്പ്''' ===
ഡിസംബർ 28,29 തിയ്യതികളിൽഎറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ്  സ് കൂളിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടന്ന ദ്വിദിന വാർത്താനിർമ്മാണക്യാമ്പ്  സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ശാലീന ഉൽഘാടനം ചെയ്തു. സ്കൂൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടിയുള്ള  പരിശീലനമാണ് കുട്ടികൾക്കു നല്കിയത്. ഹൈടെക് പദ്ധതി പ്രകാരം സ്കൂളുകൾക്കു ലഭിച്ച ഡി എസ് എൽ ആർ ക്യാമറ ഉപയോഗിക്കുവാനും വാർത്താനിർമ്മാണം,വീഡിയോ, ഓഡിയോ റെക്കോർഡിംഗ്, എഡിറ്റിംഗ് എന്നിവയ്ക്കുമുള്ള പരിശീലനം കുട്ടികൾക്കു ലഭിച്ചു. പതിനൊന്ന് സ്കൂളുകളിൽനിന്നുമായി 38 വിദ്യാർത്ഥികൾ ക്യാമ്പിൽ സംബന്ധിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി സ്വപ്ന ജെ നായർ ക്ളാസ്സുകൾക്ക് നേതൃത്വം നൽകി. ശ്രീ ഫാബിയൻ മെയ്ൻ, ശ്രീമതി ഷേർളി കെ എം, ശ്രീമതി മറിയമ്മ തോമസ് എന്നീ അധ്യാപകരും ക്ളാസ്സുകൾ നയിച്ചു. കുട്ടികൾ വളരെ ഉൽസാഹത്തോടെയാണ് ക്ളാസ്സുകളിൽ പങ്കെടുത്തത്. കുട്ടികൾ നിർമ്മിച്ച ഡോക്യമെന്ററികൾ നല്ല നിലവാരം പുലർത്തി എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
[[പ്രമാണം:ക്യാമറാപരിശീലനം ലിറ്റിൽ കൈറ്റ്സ്.png|ലഘുചിത്രം|331x331ബിന്ദു|ക്യാമറാപരിശീലനം ലിറ്റിൽ കൈറ്റ്സ്]]
[[പ്രമാണം:വാർത്താനിർമ്മാണക്യാമ്പിൽ പങ്കെടുത്തവർ.png|ഇടത്ത്‌|ലഘുചിത്രം|450x450ബിന്ദു|വാർത്താനിർമ്മാണക്യാമ്പിൽ പങ്കെടുത്തവർ]]
[[പ്രമാണം:പരിശീലനം .png|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വാർത്താ നിർമ്മാണപരിശീലനം |278x278px]]

വൈവിധ്യമാർന്ന ഭൂപ്രകൃതിയും സന്തുലിതമായ കാലാവസ്ഥയും കലാസാംസ്കാരിക തനിമയും നിരവധി ഐതിഹ്യങ്ങളും ഒത്തിണങ്ങിയ കേരള ഭൂമിക ,ഐക്യകേരളമായി രൂപപ്പെട്ടതിന്റെ അറുപത്തിഅഞ്ചാം ജന്മദിനം കേരളപിറവി ആയി നവംബർഒന്നിന് നാം ആഘോഷിച്ചു .പിന്നിട്ട കാലത്തെ അനേകം നേട്ടങ്ങൾക്കൊപ്പം പ്രളയം ,ഓഖി ,കൊറോണ എന്നിവയെല്ലാം അതിജീവിച്ച് കേരളം ഇന്നും മുന്നോട്ട് .ഇന്ന് കേരളത്തിന്റെ  ഖ്യാതി ലോകത്തിൻറെ അതിർത്തികൾ ഭേദിച്ച് ഭൂമിയിൽ എങ്ങും വ്യാപിച്ചിരിക്കുന്നു .സെൻറ് മേരീസ് സി ജി എച്ച് എസ്  ന്റെ പി ടി എ പ്രസിഡണ്ട് കുട്ടികൾക്ക് കേരളപ്പിറവി ആശംസകൾ അറിയിക്കുകയുണ്ടായി .കേരള പൈതൃകം വിളിച്ചോതുന്  ന കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉൾക്കൊള്ളിച്ച് ഒരു '''വീഡിയോ''' തയ്യാറാക്കുകയും സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .കേരളത്തിലെ 14 ജില്ലകളുടെയും പ്രത്യേകതകളും കേരളത്തിൻറെ തനതായ സാമൂഹ്യ രീതികളും ഐതിഹ്യങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ഈ വീഡിയോ സഹായകമായി.
=== '''സബ് ജില്ലാ ശാസ്ത്രോൽസവ നേട്ടങ്ങൾ''' ===
സാമൂഹ്യ ശാസ്ത്രോൽസവത്തിൽ വാർത്താ വായനാ മൽസരത്തിൽ പത്താം ക്ലാസ്സിലെ നിഖിനാ തോമസിന് ഒന്നാം സ്ഥാനം

=== '''സ്കൂൾ വിക്കി ജില്ലാ തല രണ്ടാം സ്ഥാനം''' ===
[[പ്രമാണം:26038_സ്കൂൾ വിക്കി പുരസ്ക്കാരം.jpg|thumb|പകരം=|223x223ബിന്ദു|'''സ്കൂൾ വിക്കി ജില്ലാ തല രണ്ടാം സ്ഥാനം''']]2018 -19 വർഷത്തെ സ്കൂൾ വിക്കി എറണാകുളംജില്ലാതലത്തിൽ രണ്ടാം സ്ഥാനം ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.മലപ്പുറത്തു വച്ചു നടന്ന സമ്മാനദാനച്ചടങ്ങിൽ ഐ ടി ക്ളബ്, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ നേതൃസ്ഥാനത്തുള്ളവർ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രഫ. രവീന്ദ്രനാഥിൽ നിന്ന് അവാർ‍ഡ് സ്വീകരിച്ചു.

'''<nowiki>*</nowiki>കൈരളി രത്നങ്ങൾ'''
=== '''പ്രവേശനോൽസവം ''' ===
018 ജൂൺ ഒന്നാം തിയ്യതി രാവിലെ 10 മണിക്ക് ശ്രീ ഹൈബി ഈഡൻ M L A യുടെ അദ്ധ്യക്ഷതയിൽ പ്രവേശനോൽസവം നടത്തി.സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നവാഗതരെ സ്വീകരിച്ചു.സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥിസൗഹൃദപരവും പ്രകൃതിയോടിണങ്ങിയതും ആയിരിക്കണമെന്നും പ്രാസംഗകർ സൂചിപ്പിച്ചു.പുതുതായി വന്ന കുട്ടികൾക്ക് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.2017-18 വർഷത്തെ SSLC, NMMS ,USS പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സമ്മാനങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചു.
===ക്ളാസ്സ് പി ടി എ===
എല്ലാ വർഷവും ക്ളാസ്സ് പി ടി എ കൾ വിളിച്ചു കൂട്ടുകയും പഠനസംബന്ധമായകാര്യങ്ങളിൽ മാതാപിതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു.യൂണിറ്റ് ടെസ്റ്റുകൾ നടത്തി അവയുടെ മാർ‍ക്കുകൾ മാതാപിതാക്കളെ അറിയിക്കുന്നു.മാതാപിതാക്കൾക്ക് പങ്കു വയ്ക്കാനുള്ളവ ഇത്തരം യോഗങ്ങളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.[[പ്രമാണം:26038 classpta.jpg|thumb|ക്ളാസ്സ് പി ടി എ]]
===ജനറൽ പി ടി എ 2018 - 19===
[[പ്രമാണം:ജനറൽ പി ടി എ യോഗം.jpg|thumb|298x298px|ജനറൽ പി ടി എ]]ഒരു വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിന് അധ്യാപകരുടെ എന്നതു പോലെ മാതാപിതാക്കളുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണ്. 2018 ജൂൺ മാസത്തിൽ നടന്ന ക്ലാസ് പി. ടി. എ യോഗത്തിൽ കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങളും പഠനവും  ചർച്ച ചെയ്തു ഒപ്പം ഓരോ ക്ലാസിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം തെരഞ്ഞെടുത്തു.2018 ഓഗസ്റ്റ് 4 ന് സ്കൂളിൽ ജനറൽ പി ടി എ യോഗം നടന്നു. അന്നേ ദിവസം തന്നെ പോലീസ് ഡിപാർട്ട്മെന്റിൽ നിന്നുള്ള ട്രാഫിക് ബോധവൽക്കരണവും ഉണ്ടായിരുന്നു. സ്കൂൾ തല എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തു.
===പരിസ്ഥിതി ദിനാചരണം===
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.2018 - 19 വർഷത്തെ പരിസ്ഥിതിദിനാചരണം പരിസ്ഥിതി ക്ളബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു.പരിസ്ഥിതിസൗഹൃദ പ്ളക്കാർഡ് മൽസരത്തിൽ വാഴയില, തെങ്ങോല, വട്ടയില എന്നിവ ഉപയോഗിച്ചുള്ള പ്ളക്കാർഡുകൾ ധാരാളമുണ്ടായിരുന്നു. യു പി ക്ളാസിലെ കുട്ടികൾ എല്ലാവരും തന്നെ പ്ളക്കാർഡുകൾ ഉണ്ടാക്കി കൊണ്ടു വന്നിരുന്നു. പരിസ്ഥിതി ക്വിസ് മൽസരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. യു പി, ഹൈസ്കൂൾ സെക്ഷനുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നല്കി. പ്ളക്കാർഡ് മൽസരത്തിൽ പങ്കെടുത്തവർക്കെല്ലാം പ്രോൽസാഹനസമ്മാനം നൽകി.കൊച്ചി കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് സാർപരിസ്ഥിതിദിനസന്ദേശം നൽകുകയും സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും ചെയ്തു.[[പ്രമാണം:26038 environment.jpg|thumb|left|പരിസ്ഥിതിദിനാഘോഷം|162x162ബിന്ദു]]
===വായനാവാരം===
[[പ്രമാണം:വായനാവാര സമാപനം.jpg|303x303px|right|ശ്രീ. ഷാജി മാലിപ്പാറ കുട്ടികൾക്ക് സാഹിത്യരചനകൾ നടത്തേണ്ട രീതികളെക്കുറിച്ച് സംസാരിക്കുന്നു.]]കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ  സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു. വായനാവാര സമാപന സമ്മേളനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ഷാജി മാലിപ്പാറയായിരുന്നു മുഖ്യാതിഥി. വായന നല്ല ജിവിതത്തിന്റ തുടക്കമാണെന്നും വായനയിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്നും അദ്ദേഹം പറഞ്ഞു. വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.[[പ്രമാണം:വായനാവാരസമാപനം.jpg|thumb|left|വായനാവാരം]]
===ബഷീർദിന അനുസ്മരണം===
വിശ്വപ്രസിദ്ധ എഴുത്തുകാരനായ ബഷീർ കുട്ടികൾക്കെല്ലാം പ്രിയങ്കരനാണ്. അതിനാൽ തന്നെ ബഷീർ അനുസ്മരണം ഏറെ ഹൃദ്യമായിരുന്നു. ബഷീറിന്റെ കൃതികളിലൂടെ ഒരെത്തി നോട്ടമായിരുന്നു ഈ വർഷത്തെ ബഷീർ അനുസ്നരണം. ബ,ഷീറിന്റെ കൃതികളുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒപ്പം കുട്ടികൾ കൊണ്ടുവന്ന ബഷീർ കൃതികളുടെ ഒരു പ്രദർശനവും നടന്നു. എല്ലാ കുട്ടികളും തങ്ങളുടെ ഇ,ഷ്ട സാഹിത്യകാരന്റെ ഓർമയിൽ സ്നേഹാദരപൂർവം പങ്കുചേർന്നു.
===ലഹരി വിമുക്ത ദിനം===
[[പ്രമാണം:ചാന്ദ്രദിനം.jpg|thumb|'''ചാന്ദ്രദിനം'''|332x332ബിന്ദു]]മനുഷ്യരാശിയെ കാർന്നു തിന്നുന്ന ഒരു വലിയ വിപത്താണ് ലഹരി. മനുഷ്യനിലെ നന്മയെ ഇല്ലാതാക്കുന്ന വലിയ ദുരന്തമാണത്.അതിനെതിരെ ശബ്ദമുയർത്താൻ കുട്ടികളെ പരിശീലിപ്പിക്കേണ്ടത് ഇന്നിന്റെ വലിയ ആവശ്യമായി മാറിയിരിക്കുന്നു.ലഹരിയ്ക്കെതിരെ ഒരു വൻമതിലുയർത്താം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ ദിനാചരണം തുടക്കം കുറിച്ചത്.തദവസരത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുടെ പ്രദർശനവും, ലഹരിയ്ക്കെതിരെ ഒരു കവിതയുടെ ദൃശ്യാവിഷ്കാരവും നടത്തി.
===ചാന്ദ്രദിനം===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയാണ് ഓരോ ചാന്ദ്രദിനവും. വളർത്തുന്നകുട്ടികളിൽ ശാസ്ത്ര കൗതുകം തിനും, ശാസ്ത്രാഭിമുഖ്യം സൃഷ്ടിക്കുന്നതിനും ഇതുപോലുള്ള ദിനാചരണങ്ങൾ സഹായിക്കുന്നു.ജൂലൈ 21 ന് ചാന്ദ്രദിനം ആചരിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിന്റെ ചാന്ദ്രമനുഷ്യൻ സ്കൂളിൽ കുട്ടികളെ സന്ദർശിച്ചു. ചന്ദ്രലോകത്തെപറ്റി ഒരു സാമാന്യ ധാരണ നൽകുവാൻ ചന്ദ്രമനുഷ്യന്റെ സന്ദർശനം ഏറെ സഹായകരമായി. സ്കൂളിൽ ശാസ്ത്ര ക്ലബിന്റെയും  സാമൂഹ്യശാസ്ത്രക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്.ചാന്ദ്രദിനം ആഘോഷിച്ചത്.
===സ്കൂൾതല ശാസ്ത്രമേള===
സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള ജൂലൈ 25 ന് ഗംഭീരമായി നടന്നു. എല്ലാ ക്ലാസിൽ നിന്നും സാമൂഹ്യശാസ്ത്രാഭിമുഖ്യമുള്ള കുട്ടികൾ എല്ലാവരും സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു. ചരിത്രക്വിസ് ഉൾപ്പടെ നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനാർഹരായവരെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ശാസ്ത്രമേളയിൽ സെമിനാർ, ക്വിസ്, റിസേർച്ച് ടൈപ്പ് പ്രോജക്ട്ട് സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ലഘു പരീഷണങ്ങൾ, എന്നീ ഇനങ്ങളിലായിരുന്നു മത്സരം.വളരെ താല്പര്യപൂർവം എല്ലാ ക്ലബംഗങ്ങളും മത്സരങ്ങളിൽ പ‌‌ങ്കെടുത്തു. വിജയികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു. അന്നേ തിവസം തന്നെ നടന്ന ഗണിതശാസ്ത്ര മേള ഒരു വ്യത്യസ്ത അനുഭവമായിരുന്നു. മിക്ക ക്ലബ് അംഗങ്ങളും മേളയിൽ ഉത്സാഹപൂർവം  പങ്കെടുത്തു. ഗണിതം കൊണ്ടൊരുക്കിയ രുചികരമായ വിരുന്നായിരുന്നു മേള.നിരവധിയിനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികളെ അസംബ്ലിയിൽ അനുമോദിക്കുകയും ചെയ്തു. ര്വൃത്തി പരിചയമേളയിലെ എല്ലാ ഇനങ്ങളിലും ധാരാളം മൽസരാർത്ഥികൾ ഉണ്ടായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോൽസാഹനസമ്മാനങ്ങൾ നൽകി.
[[പ്രമാണം:26038സ്കൂൾ ബാൻഡ്.jpg|ലഘുചിത്രം|232x232ബിന്ദു|സ്കൂൾ ബാൻഡ്]]

കേരളപ്പിറവിയോടനുബന്ധിച്ച് സെൻറ് മേരിസ് സി.ജി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ '''കേരളത്തിലെ 100 സാഹിത്യകാരന്മാരെ കുറിച്ച് തയ്യാറാക്കിയ വീഡിയോയാണ്''' കൈരളി രത്നങ്ങൾ .മലയാളസാഹിത്യത്തിന് മുതൽക്കൂട്ടായ മൺമറഞ്ഞു പോയ ഒട്ടനവധി പ്രതിഭകളെ പുത്തൻ തലമുറയ്ക്ക് പരിചയപ്പെടാനും അവരിൽ കഴിവുകളെ തിരിച്ചറിയുവാനും ഇത്തരം വീഡിയോകളിലൂടെ സാധിക്കുന്നു .
=== സ്കൂൾ ബാൻഡ് ===
കുട്ടികളുടെ കലാപരമായ കഴിവുകളെ ഉദ്ബോധിപ്പിക്കാനായി സ്കൂളിലെ ബാൻഡ് വളരെ ഭംഗയായി പ്രവർത്തനം തുടരുന്നു. വിശേഷ ദിവസങ്ങളിൽ ബാൻഡ് പ്രകടനം കുട്ടികളിൽ ആവേശമുണർത്തുന്നു.

===വിദ്യാരംഗം കലാ സാഹിത്യ വേദി===
2018 -2019 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു സാഹിത്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം പ്രശസ്ത മിമിക്രി കലാകാരനും നടനുമായ ശ്രീ. പ്രശാന്ത് കാഞ്ഞിരമറ്റം നിർവഹിച്ചു ഈ അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള  ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളിൽ വിദ്യാരംഗക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് സ്കൂളിലെ ആദ്യ ആഘോഷങ്ങളിൽ ഒന്നായ വായനാവാരം നടത്തപ്പെടുന്നത്.
===സ്വാതന്ത്ര്യ ദിനാഘോഷം.===
ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം ലളിതമായി ആഘോഷിച്ചു. ദേശ സ്നേഹം ഉണർത്തുന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പത്ര പാരായണമത്സരവും നടത്തി.15-ാം തിയതി രാവിലെ ഒൻപതു മണിയ്ക്ക് സ്കൂൾ ലോക്കൽ മാനേജർ സി. ഗ്രേസ് ജോസ് പതാക ഉയർത്തി ,സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ പരിപാടികൾക്ക് മനോഹാരിതയേകി.
===പൂർവ്വവിദ്യാർത്ഥിയോഗങ്ങൾ===
അവധിദിവസങ്ങളിൽ ഇടക്കിടെ പല ബാച്ചുകളിലായി പൂർവ്വവിദ്യാർത്ഥി സമ്മേളനങ്ങൾ നടത്തപ്പെടുന്നു.ഇത്തരം യോഗങ്ങളിൽ മുൻപുണ്ടായിരുന്ന അദ്ധ്യാപകരെ ആദരിക്കുന്നു.ഈ വർഷത്തെ സാങിത്യസമാജത്തിന്റെ ഉൽഘാടനയോഗത്തിൽ പൂർവ്വവിദ്യാർത്ഥികൾ ഇപ്പോഴത്തെ വിദ്യാർത്ഥികളോട് ഇവിടെ പഠിച്ചിരുന്ന സമയത്ത് അവർക്കു ലഭിച്ച നല്ല പരിശീലനത്തെക്കുറിച്ച് സംസാരിച്ചു.

'''<nowiki>*</nowiki>ശിശുദിനം'''
[[സ്കൂൾ മാഗസിൻ]]
==='''ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്'''===
പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്യത്യസ്തമാണെന്ന് നമുക്ക് കണക്കുകൂട്ടാൻ പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഖണ്ടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ള മികവും ഉയർച്ചയും കുറച്ച്‌ വർഷങ്ങൾക്കുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയവും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്.

കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം. സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ന്റെ ശിശുദിനാഘോഷങ്ങൾ വർണ്ണാഭമായി നവംബർ 14 -ാം തീയതി അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിച്ചു. ശിശുദിനത്തിന്റെ ഊഷ്മളമായ ആശംസകളും സന്ദേശങ്ങളും '''പ്രശസ്തനായ സിനിമാ ബാലതാരം ശ്രീ ആദിഷ് പ്രവീൺ''' കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി കുട്ടികൾക്കുള്ള സന്ദേശം നൽകുകയുണ്ടായി .ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തി ഒരു '''വീഡിയോ തയ്യാറാക്കുകയും''' യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു .ശിശുദിനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രഗത്ഭരായ ജഡ്ജിമാരും കുട്ടികളുമായി സംവദിക്കുവാൻ ഉള്ള അവസരം നവംബർ 14 ആം തീയതി സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി .ഇന്ത്യൻ ഭരണഘടനയിൽ നാം പാലിക്കേണ്ട ഒട്ടനവധി വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ കുട്ടികളിൽ നല്ലൊരു ഭാവി വാർത്തെടുക്കുന്നതിന് സഹായകമായി.
==='''കവിത'''===
'''പുഴയുടെ തീരത്ത്'''
അന്നാ മൂവന്തിയി‍‍‍‍‍‍‍‍ലെന്തിനെ-
ന്നറിയാതെ ശണ്ഠിച്ചു കടന്നു പോയി.
  കോപമടക്കാനാകാതെ ‌‍‍ഞാ-
  നാ തീരത്ത് നിഴലിനെ നോക്കി നിന്നു പോയി.
ആരും ആരുടെയും സ്വന്തമല്ല
ജനനവും മരണവും ഏകാന്തമായി തന്നെ.
ഇതിനിടയ്ക്കെവിടെയോ കൈ-
വിട്ടുപോയ ജീവിതത്തെ തിരിച്ചറിയൂ
ആ നിലാവി‍‍‍‍‍‌ൽ പൂമരത്തണലിൻറ‍
കീഴിൽ ‌‍‍ഞാനിരുന്നു നിഴലിനു മാത്രം സ്വന്തമായി.
അന്നത്തിനായി പിടയുന്ന ജീവൻറ
ജീവന മാർഗമായി മാറിയോ പുഴയെ നീ.
കടവത്തടുക്കാൻ കഴിയാതെ  നിന്നോ-
ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ
എൻ ഓർമയിൽ നിന്നുണരും നേരം

നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
ഞ്ഞിരുന്ന കാറ്റിൻറ സംഗീതം
ഇന്നില്ല പ്രിയ സഖീ എൻ ചാരത്ത്
ഇടനെഞ്ചിലൂറും സങ്കട കടലിൻറ  ആഴം കുറയ്ക്കുന്ന നിന്നിളം കാറ്റ്
എങ്ങു പോയി മറഞ്ഞു, നിൻ
അരികിൽ നിന്ന് പ്രിയ സഖീ.
എൻ കോപകടലിൻറ തീരത്തു നിൻ
തീരം തേടി ഞാൻ വന്നു.
ഏകാന്തത വധിക്കും മുമ്പേ
അന്നാ പുഴയുടെ തീരത്ത് പൂമര
ചില്ലയെ പുണർന്ന നിൻ കാറ്റ്
എങ്ങു മാഞ്ഞു പോയി പുഴേ,
ഞാനിതാ മുക്തയായി നിന്നരികിൽ നില്പൂ
ആ പഴയപുഴ തീരത്ത് ,
എൻറയാ പഴയ പൂമര പുഴ തീരത്ത്,
മുറ്റത്തെ മുല്ലപോലെ നിഷ്കളങ്കയായി,,,, പക്ഷേ....
    ശ്രുതി കൃഷ്ണ പി. എസ്.
          X E

'''<nowiki>*</nowiki>സ്ത്രീധന വിരുദ്ധ ദിനം'''
കവിത..... എന്റെ സ്വപ്നങ്ങൾ.....ത്രേസ്യ വി എ
യമുനയും ഗംഗയുമൊഴുകുന്ന നാടിതിൻ
താളത്തിലുണ്ടൊരു ജനഗണനാദം
ഭാരതമൊന്നാകെ മൂവർണക്കൊടിയേന്തി
പാടുന്നു സ്വാതന്ത്ര്യഗീതകങ്ങൾ
ഇടറുന്നുണ്ടെൻ സ്വരം, മങ്ങുന്നു കാഴ്ചകൾ,
മിഴികൾ പൂട്ടുന്നു, കേൾക്കുന്നു തേങ്ങലുകൾ
സ്വാതന്ത്ര്യം മിഥ്യയോ, മാനുഷികത മരിച്ചുവോ
സ്വസ്ഥത എവിടെയോ പോയ് മറ‍ഞ്ഞു
ഇരുളിന്റെ മറവിലെ നാണയത്തുട്ടുകൾ
സ് ത്രീത്വത്തിനിന്നും വില പേശിടുന്നു
നുരയുന്ന ലഹരിയിൽ പതയുന്ന ജീവിതം
ആനന്ദമാകുമോ കുടുംബബന്ധം.
ഓംകാരനാദത്തിൻ താളം നിലച്ചുവോ
പ്രഹേളികയാകുന്നു ആത്മീയത
താണ്ഡവമാടുന്നു ഭൗതികമോഹങ്ങൾ
അമ്മയാം ഭാരതം കേഴുന്നുവോ.
ഭാരതനാടിന്റെ സംസ്കാരശിൽപികൾ
നേടിയതൊക്കെയും വ്യർത്ഥമായോ
മൺമറഞ്ഞുപോയ മഹാത്യാഗികൾ തൻ സ്വപ്നങ്ങൾ
വീണുകുതിർന്നൊരീ മണ്ണിൽ
വീണ്ടുമുയിർകൊള്ളുമോ എന്റെ സ്വപ്നങ്ങളും
എന്നിൽ നിന്നാകട്ടെ നീട്ടുന്ന പാണികൾ
സ്വാന്തനമേകിടാൻ സോദരർക്കായ്
ഓർത്തിടാമേകരാണെന്ന കാര്യം സദാ
അഭിമാനത്തോടാർത്തിടാം ജയ്ഭാരതം.....
കഥ

1961-ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് .ഇന്ത്യയിൽ വർഷം എണ്ണായിരം മരണങ്ങൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നു .സ്ത്രീധനമല്ല പെൺകുട്ടികൾക്ക് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന അവബോധം  സ്കുട്ടികളിലേക്ക് എത്തിക്കുന്നതിനായി '''നവംബർ 26ന്കൂളിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുകയും''' ഇതിന്റെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.
പൂക്കളുടെ ഗന്ധം അറിയാത്ത നാട്ടുവഴികൾ  കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമത്തിലെ ആളുകൾ വളരെ നല്ലവരാണ്. പക്ഷേ അവർക്ക് ഒരു ശീലമുണ്ട്. പൂക്കൾ മൊട്ടുകളാക്കുമ്പോൾ തന്നെ അവർ അത് പറിച്ച് കളയും. ഒരിക്കൽ ഗ്രാമത്തിലെ ഒരു ദമ്പതികൾക്ക് ഒരു കുട്ടി പിറന്നു. ജന്മനാ പൂക്കളോട് ഇഷ്ടമുള്ള കുട്ടിയായിരുന്നു അവൻ. 9 വയസ്സായപ്പോൾ രാത്രി ആരും കാണാത്തെ റോസാപ്പൂവിന്റെ ചെടി പറിച്ച് നട്ടുവളർത്തി. എല്ലാവരോടും പറഞ്ഞു പൂക്കൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അവ പറിച്ചുകളയരുത്. പിന്നെയെല്ലാവരും പൂക്കൾ നട്ടുവളർത്തി അതിമനോഹാരിതയുള്ള ഗ്രാമമായി.

കവിത  സേതു ലക്ഷ്മി ടി എസ്  8 സി
അമ്മ അമ്മയാണുനമ്മക്കെല്ലാം.......
അമ്മ വന്നു എന്നറിഞ്ഞാൽ
മക്കൾ ഓടിയെത്തും അമ്മയുടെ പക്കൽ
അമ്മ എന്നുവെച്ചാൽ എനിക്കെല്ലാമായിരുന്നു...
അതായിരുന്നു എന്റെ അമ്മ.......
അമ്മയുടെ സ്നേഹം ഓരോ.......
മക്കളിലും പതിഞ്ഞിരിക്കുന്നു...........
അമ്മ ഒരായിരം സ്നേഹം നൽകിയിരുന്നു......
മടി വരുത്തിയ വിന  ഫാത്തിമ പ്രവീൺ

'''<nowiki>*</nowiki>ലോക എയ്ഡ്സ് ദിനം'''
ഒരിടത്ത് ഒരു കുട്ടിയുണ്ടാിരുന്നു. അവന്റെ പേര് അനു എന്നായിരുന്നു.അവൻ രാവിതെ കിടന്ന് ഉറങ്ങുന്നു.അടുക്കളയിൽ നിന്നും അവന്റെ അമ്മ കറിക്കയ്ലും പിടിച്ച് സ്ക്കൂളിൽ പേവാൻ എഴുന്നേക്കാൻ‌ പറഞ്ഞ് അനുവിനെ വിളിച്ചു. അവനാണെങ്കിൽ ഉറക്കം നടിച്ച് പുതപ്പും മൂടി കിടക്കുന്നു. അവന്റെ അമ്മ പറഞ്ഞുഎടാ എഴുന്നേൽക്കടാ സമയമായി സ്ക്കൂളിൽ പോവാൻ അവനാണെങ്കിൽ സ്ക്കൂളിൽ പോവാൻ ഒട്ടും ഇഷ്ടമില്ല.അവൻ ഓർക്കുകയാണ് എനിക്ക് ഇന്ന് സ്ക്കൂളിൽ പോവണ്ട. എനിക്ക് മടിയാവുന്നു. അപ്പോഴാണ് അവന് ഒരു ബുദ്ധി തോന്നിയത് വയറുവേദനയാണെന്ന് പറഞ്ഞ് കിടക്കാമെന്ന്. അമ്മ പിന്നെയും വന്ന് അവനെ വിളിച്ചു. വയറുമുറുക്കെ പിടിച്ച് പൊട്ടി കരയാൻ തോന്നി. അമ്മ വേഗം എന്താ മോനെ നിനക്ക് പറ്റിയത് എന്ന് ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് വല്ലാത്ത വയറുവേദന. അമ്മ പറഞ്ഞു എന്നാ നീ സ്ക്കൂളിൽ പോവണ്ടാ . പോയി പല്ല് തേച്ചിട്ട് വാ നിനക്ക് ചായ തരാം. അവൻ വേഗം പല്ല് തേച്ച് വന്നപ്പോൾ ഇതാ നല്ല് ഇറച്ചിയുടേയും പത്തിരിയുടേയും മണം. അനുവിനാണെങ്കിൽ ഇറച്ചിയും പത്തിരിയും വലിയ ഇഷ്ടമാണ്. അവന് അമ്മ ചായയും കഞ്ഞിയും വച്ചു കൊടുത്തു. അവന്റെ മുഖം ചുവന്ന് ദേഷ്യം വന്നിട്ട് എനിക്ക് പത്തിരിയും ഇറച്ചിയും മതി. അമ്മ പറഞ്ഞു വേണ്ട വേണ്ട നിനക്ക വയറുവേദനയ്ലല്ലേ .കഞ്‍ഞി കുടിച്ചാൽ മതി. അപ്പോൾ അനു ഓർക്കുകയാണ് കഷ‍്ടം സ്ക്കൂളിൽ പോയാമതിയായിരുന്നു. ഇനി ഞാൻ എങ്ങനെ ഇറച്ചിക്കഴിക്കും. എന്റെ ദൈവമേ.................ഇങ്ങലെയൊരു തിരിച്ചടി ഞാൻ പ്രതീക്ഷിച്ചില്ലാ.

എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ  സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ '''ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനം''' ആചരിക്കുകയുണ്ടായി രോഗത്തെക്കുറിച്ചും രോഗ സാധ്യതകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നാടകങ്ങളിലൂടെ പ്രസംഗങ്ങളിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം ദിനങ്ങൾ ആചരിക്കുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു .
='''സംഘടനകൾ'''=

==== കെ സി എസ് എൽ ====
കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സജീവമായി പ്രവർത്തിക്കുന്നു. കെ.സി. എസ് എൽ -ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും, സംസഥാന തല മത്സരങ്ങളിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

'''<nowiki>*</nowiki>ക്രിസ്തുമസ് ആഘോഷം'''
==== ഡി സി എൽ ====
കെ സി എസ് എൽ പോലെ തന്നെ കുട്ടികളിൽ പഠനത്തോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിശ്വാസത്തിന്റെയും കതിരുകൾ വളർത്താൻ സജീവമായി പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയാണ് ഡി.സി.എൽ. ജാതി മത ഭേദമന്യേ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന സംഘടനയാണിത്.ഡി.സി.എൽ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.

യേശുക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25 ലോകമെങ്ങും ക്രിസ്തുമസ് ആയി നാം ആഘോഷിക്കുന്നു .സെൻറ് മേരീസ് സിജിഎച്ച്എസ്എസിലെ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ ഭംഗിയായിത്തന്നെ നടത്തുകയുണ്ടായി .'''ക്രിസ്തുമസുമായി ബന്ധപ്പെട്ട് സ്റ്റാർ നിർമ്മാണ മത്സരം കരോൾ ഗാന മത്സരം''' എന്നിങ്ങനെ ഒട്ടനവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകുകയും കുട്ടികളുടെ നിരവധി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. '''മാനേജർ സിസ്റ്റർ ലിയയും സിസ്റ്റർ അമലയും ചേർന്ന് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശങ്ങളും ആശംസകളും''' പങ്കുവെയ്ക്കുകയും  ചെയ്തു.
==== ജൂനിയർ റെഡ്ക്രോസ് ====
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.‍ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽ‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.

=='''മൂല്യബോധനപ്രവർത്തനങ്ങൾ'''==

<nowiki>*</nowiki> '''റിപ്പബ്ലിക് ദിനാഘോഷം'''
=== '''സൻമാർഗബോധനക്ലാസുകൾ''' ===
കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു.  എല്ലാ ആഴ്ചയിലും സന്മാർഗബോധനത്തിന് ക്ലാസുംകളി‍ൽ സമയം കണ്ടെത്തുന്നു. അതിരൂപതാ സ്കോളർഷിപ്പിലേയ്ക്ക് 77 പേർ തെരഞ്ഞെടുക്കപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയും ചെയ്തു..

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വളരെ ഭംഗിയായി ജനുവരി 26 ന് നടത്തുകയുണ്ടായി.രാവിലെ പതാക ഉയർത്തിയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചും ദേശീയ ഗാനം ആലപിച്ചും ദിനം ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗവും എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
=== '''കാരുണ്യപ്രവൃത്തികൾ''' ===
അപരന്റെ വേദന സ്വന്തം വേദനയാണെന്നു മനസിലാക്കി ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വിവിധ സേവന പ്രവർത്തനങ്ങളിൽ സ്വമനസാലെ വ്യാപൃതരാകുന്നു. കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്. 2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു. ആഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ സ്കൂളിൽ തുറന്ന ക്യാംപിൽ ഏകദേശം 270 പേരോളമുണ്ടായിരുന്നു.ക്യാമ്പിന്റെ അവസാനദിവസം പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളുമടങ്ങിയ കിറ്റ് നൽകിയാണ് ക്യാമ്പംഗങ്ങളെ വീട്ടിലേക്കു വിട്ടത്.വെള്ളപ്പൊക്കം മാറിയതിനു ശേഷം പ്രളയബാധിതരായ കുട്ടികളിൽ ചിലരുടെയും അധ്യാപകരുടെയും ഭവനങ്ങൾ സിസ്റ്റേഴ്‌സ് സന്ദർശിച്ചു. പ്രളയത്തിനു ശേഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിലെ പ്രളയബാധിത കുട്ടികൾക്കായി പാത്രങ്ങൾ, വസ്ത്രങ്ങൾ,ബെഡ്ഷീറ്റുകൾ,പുതപ്പ് എന്നിവ സ്കൂളിൽത്തന്നെ ശേഖരിച്ച് നൽകി.

<nowiki>*</nowiki>'''നേട്ടം'''
=== '''ഭവനനിർമ്മാണം''' ===

അക്ഷരമുറ്റം ഉപജില്ല ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. സി.സി . പ്ലസ് ലേർണിംഗ് ആപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി '''ആർദ്ര എ.വി.''' മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പ്രളയത്തിൽ വീടിന് ഗുരുതരമായ കേടുപാടു സംഭവിച്ച എട്ടാം ക്ളാസ്സിൽ പഠിക്കുന്ന അമിതയ്ക്ക് വീടു വച്ചു നൽകാൻ തീരുമാനിച്ചു. വീടുനിർമ്മാണത്തിനുള്ള ആദ്യഗഢു അമിതയുടെ അമ്മൂമ്മയ്ക്കു കൈമാറുന്നു.[[പ്രമാണം:26038 house rebuild.jpg|thumb|പ്രളയദുരിതാശ്വാസം ഭവനനിർമ്മാണത്തിനുള്ള ആദ്യഗഢു കൈമാറുന്നു.]]

=== '''കൗൺസിലിംഗ്''' ===
കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതിനും,  അവരുടെ വളർച്ചയുടെ വിവധഘട്ടങ്ങളിൽ ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുന്നതിനും ഞങ്ങളുടെ സ്കൂളിലും ഒരു കൗൺസിലിംഗ് സെൽ പ്രവർത്തിക്കുന്നു. ആവശ്യമനുസരിച്ച്  കുട്ടികൾക്കും  മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.

<nowiki>*</nowiki>'''വാർഷികാഘോഷം'''
=== '''മാതാപിതാക്കൾക്കുള്ള കൗൺസിലിംഗ്''' ===
ചില കുട്ടികൾ വീടുകളിൽ വളരെയധികം മാനസികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നു കൗൺസിലംഗിൽ വെളിപ്പെട്ടതിൽ നിന്ന് അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.

2021_ 2022 വർഷത്തെ നമ്മുടെ സ്കൂളിലെ വാർഷികാഘോഷം ഫെബ്രുവരി 14 ആം തീയതി വളരെ മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി.വാർഷികാഘോഷങ്ങളുടെ ഭാഗമായി '''എംപി ശ്രീ ഹൈബി ഈഡൻ ,എംഎൽഎ ശ്രീ T.J വിനോദ്'''  '''കൗൺസിലർ ശ്രീ മനു''' എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി. '''സ്കൂൾ മാനേജർ സിസ്റ്റർ ലിയ''' സ്വാഗതം ആശംസിച്ചു'''. വിമല പ്രോവിൻസ് സുപ്പീരിയർ''' '''സിസ്റ്റർ ലിറ്റിൽ ഫ്ലവർ''' അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യ പ്രഭാഷകനായി '''ശ്രീ ടി''' '''ജെ വിനോദ്''' വേദിയെ ധന്യമാക്കി. '''എംപി ശ്രീ ഹൈബി ഈഡൻ''' ഉദ്ഘാടനകർമ്മം നിർവഹിച്ചു .ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകരായ '''സിസ്റ്റർ കുസുമം ,ശ്രീമതി ലിസി, ശ്രീമതി കൊച്ചുറാണി, ശ്രീമതി ഷെർലി''' എന്നിവർ അവരുടെ ഇത്രയും വർഷത്തെ അനുഭവങ്ങളും അറിവുകളും സമൂഹവുമായി പങ്കുവെക്കുകയുണ്ടായി. '''പ്രധാന അധ്യാപിക സിസ്റ്റർ ലൗലി''' ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ '''സിസ്റ്റർ ഗ്രേസ്''', എൽപി ഹെഡ്മിസ്ട്രസ് '''സിസ്റ്റർ അനുപമ''' ,പി ടി എ പ്രസിഡൻറ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അവരുടെ ആശംസകൾ പങ്കുവെക്കുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ,പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും, കലാ സാംസ്കാരിക ശാസ്ത്ര മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഉള്ള സമ്മാനവിതരണം നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. ദേശീയ ഗാനത്തോടെ വാർഷികാഘോഷങ്ങൾക്ക് വിരാമമായി.
=== '''ഭവനസന്ദർശനം''' ===
സ്കൂളിലെ എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിച്ച് മാതാപിതാക്കളുമായി സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും അങ്ങനെ കുട്ടികളെ നല്ല പൗരബോധമുള്ളവരായി വളർത്തിക്കൊണ്ടു വരിക എന്നത് സ്കൂലിലെ ഓരോ അധ്യാപകന്റെയും ലക്ഷ്യമാണ്.അതിനായി എല്ലാ അദ്ധ്യാപകരും പരമാവധി ശ്രമിക്കുന്നുണ്ട്.ഓരോ വർഷവും സ്വന്തം ക്ളാസ്സിലെ എല്ലാ കുട്ടികളുടെയും വീടുകൾ സന്ദർശിക്കാൻ എല്ലാ അദ്ധ്യാപകരും പരിശ്രമിക്കുന്നുണ്ട്.

=== '''ദിനാചരണങ്ങൾ''' ===
കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിലെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലഭിക്കുകയുണ്ടായി.

'''നേട്ടം'''
== '''2017 - 18 വർഷത്തെ പ്രവർത്തനങ്ങൾ''' ==

വിദ്യാഭ്യാസത്തിന്റെ മഹത്വം കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ഉം '''മാതൃഭൂമിയും കൊച്ചിൻ കോർപറേഷനും''' സംയുക്തമായി ഒരു അവാർഡ് ദാന ചടങ്ങ് '''ഫെബ്രുവരി 24''' ആം തീയതി നമ്മുടെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. '''SSLC ,+2''' പരീക്ഷകളിൽ ഉന്നത വിജയം നേടിയ നമ്മുടെസ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികളെ സമന്വയിപ്പിച്ച് അവർക്ക് ആശംസകളും അവാർഡും സമ്മാനിക്കുകയുണ്ടായി.പൊതു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.
===എയ്ഡ്സ്ദിനാചരണം===
2018 ഡിസംബർ 1ന് എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി റാലി, പോസ്റ്റർ മൽസരം പ്ളക്കാർഡ് മൽസരം എന്നിവ നടത്തി. തുടർന്നു വായിക്കുക
===അദ്ധ്യാപക ദിനാഘോഷം ===
അദ്ധ്യാപകദിനാചരണം സമുചിതമായി ആചരിച്ചു. കുട്ടികൾ അദ്ധ്യാപകരെ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.
===സ്കൂൾദിനാചരണം===
2017 ഡിസംബർ ൮ന് സ്കൂൾദിനം വിവിധപരിപാടികളോടെ ആചരിച്ചു.
===വയോജനദിനാചരണം===
വയോജനദിനത്തിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശീമുത്തച്ഛൻമാരെ ആദരിച്ചുപോരുന്നു.2017 ലെ വയോജനദിനത്തിൽ സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്ന റവ. സിസ്റ്റർ ലൈബർത്തായുടെ നൂറാം ജൻമദിനം കുട്ടികളോടൊപ്പം ആചരിച്ചു.സിസ്റ്റർ പഴയതലമുറയിലെ പഠനബോധനരീതികളെക്കുറിച്ച് കുട്ടികളോടു സംസാരിച്ചു.കുട്ടികൾ വളരെ താൽപര്യപൂർവ്വമാണ് സിസ്റ്ററിനെ ശ്രവിച്ചത്.
===ശിശുദിനാഘോഷം===
എല്ലാവർഷവും ജില്ലാതലശിശുദിനറാലിയിൽ മുന്നൂറോളം കുട്ടികൾ പങ്കെടുക്കുന്നു.
===സയൻസ് എക്സിബിഷൻ===
ഒന്നാമത്തെ ടേമിൽത്തന്നെ സ്കൂൾതലശാസ്ത്രമേള നടത്തുകയും സബ് ജില്ലാമൽസരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒഴിവുസമയങ്ങളിൽ പരിശീലനം നൽകുകയും ചെയ്യുന്നു.സബ്‌ജില്ലാ, റവന്യൂ മൽസരങ്ങളിൽ സമ്മാനങ്ങളും ഗ്രേഡുകളും ലഭിക്കുകയും ചെയ്യുന്നു.
===വിദ്യാരംഗം കലാ സാഹിത്യവേദി===
കുട്ടികളിൽ ഒളി‍‍ഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമണി ഉദ്‌ബോധിപ്പിച്ചു. ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേഴ്സ് ഉണ്ട്. ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ  തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ്‍ സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനെന്ന നിലയിൽ തന്നെ വളർത്തിയത് വായനക്കാരാണെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
===സ്കൂൾയുവജനോത്സവം===
സ്കൂൾതല യുവജനോൽസവമൽസരങ്ങൾ സാധാരണയായി ജൂലൈമാസത്തിൽത്തന്നെ നടത്തി സബ്‌ജില്ലാ റവന്യൂമൽസരങ്ങളിലേക്ക് വേണ്ട പരിശീലനങ്ങൾ നൽകിപ്പോരുന്നു.
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1723424...2487652" എന്ന താളിൽനിന്ന് ശേഖരിച്ചത്