"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 79: വരി 79:
=== '''മാണിക്കോട് മഹാദേവ ക്ഷേത്രം:''' ===
=== '''മാണിക്കോട് മഹാദേവ ക്ഷേത്രം:''' ===
[[പ്രമാണം:മാണിക്കോട് മഹാദേവ ക്ഷേത്രം വയ്യാട്ടെ.png|പകരം=മാണിക്കോടു മഹാദേവ ക്ഷേത്രം വളരെചിരപുരാതനമായ ഒരു ക്ഷേത്രസമുച്ചയമാണ്.|അതിർവര|ഇടത്ത്‌|ലഘുചിത്രം|'''മാണിക്കോട് മഹാദേവ ക്ഷേത്രം''']]
[[പ്രമാണം:മാണിക്കോട് മഹാദേവ ക്ഷേത്രം വയ്യാട്ടെ.png|പകരം=മാണിക്കോടു മഹാദേവ ക്ഷേത്രം വളരെചിരപുരാതനമായ ഒരു ക്ഷേത്രസമുച്ചയമാണ്.|അതിർവര|ഇടത്ത്‌|ലഘുചിത്രം|'''മാണിക്കോട് മഹാദേവ ക്ഷേത്രം''']]
=== ടൂറിസം ===
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് വെഞ്ഞാറമൂട്.വെൺഞാറകളുടെ നാടായതുകൊണ്ടാണ് വെഞ്ഞാറമൂട്  എന്നറിയപ്പെട്ടത്.
വെഞ്ഞാറമൂട്ടിൽ നമ്മൾ കണ്ടിരിക്കേണ്ട ചില പ്രധാനസ്ഥലങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
==== വെളളാനിക്കൽ പാറ ====
വെഞ്ഞാറമൂട് നിന്നും അഞ്ച് കിലോമീറ്ററിനുളളിൽ സ്ഥിതിചെയ്യുന്ന വെളളാനിക്കൽ പാറ മിനിഊട്ടി എന്നറിയപ്പെടുന്നു.
===== മീൻമൂട് വെള്ളച്ചാട്ടം =====
വെഞ്ഞാറമൂട്ടിലെ തേമ്പാമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
== '''ഗതാഗത സൗകര്യം''' ==
വെഞ്ഞാറമൂട് പട്ടണത്തിന് വിപുലമായ ഒരു ഗതാഗത ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്.നൂറ്റാണ്ടുകൾക്ക് മുൻപ് നാട്ടുപാതകൾ സംഗമിച്ചിരുന്ന ഇവിടം പിൽക്കാലത്ത് രാജപാതകൾ ചേരുന്ന സ്ഥലവും ഇപ്പോൾ ജില്ലയിലെ പ്രധാന റോഡുകൾ ഒത്തുചേരുന്ന കേന്ദ്രവുമാണ്. ഇതിൽ പ്രധാനം മെയിൻ സെൻട്രൽ(MC) റോഡ് എന്നറിയപ്പെടുന്ന SH-1 ആണ്. തിരുവിതാംകൂറിലെ ആദ്യത്തെ ദളവയും മികച്ച ഭരണാധികാരിയുമായിരുന്ന രാജാകേശവദാസൻ നിർമ്മിച്ചതും തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് അങ്കമാലി വരെ നീളുന്നതുമായ ഈ റോഡ് കടന്നുപോകുന്ന, ജില്ലയിലെ പ്രധാന കേന്ദ്രമാണ് വെഞ്ഞാറമൂട്. SH-1ൽ വെഞ്ഞാറമൂട്ടിൽ വച്ച് ഒത്തുചേരുന്ന മറ്റൊരു പ്രധാന റോഡ് SH-47 എന്ന ആറ്റിങ്ങൽ-പൊന്മുടി (വെമ്പായം വഴി) റോഡ് ആണ്. വെഞ്ഞാറമൂട്  നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രധാന റോഡ് SH-1ന്റെ ഭാഗമായ കഴക്കൂട്ടം (പോത്തൻകോട് വഴി )  ബൈപ്പാസ് റോഡാണ്. NH- 66 ൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ പട്ടണത്തെ ലോകപ്രശസ്ത ടൂറിസം കേന്ദ്രവും ഹിൽ സ്റ്റേഷനുമായ പൊന്മുടിയുമായി ബന്ധിപ്പിക്കുന്നതും എംസി റോഡിനെ മലയോര പട്ടണവും മലഞ്ചരക്ക് വ്യാപാര കേന്ദ്രവുമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്നതും ആയ  ഒരു പ്രധാന പാതയും വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്നു. തേമ്പാമൂട്, പനവൂർ വഴി കടന്നു പോകുന്ന ഈ പാത നെടുമങ്ങാടിന് സമീപം പുത്തൻപാലത്ത് വച്ച് SH-1മായി ചേരുന്നു.തേമ്പാമൂട്, പനവൂർ വഴിയുള്ള ഈ പാതയിലാണ് തെക്കൻ കേരളത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായ വേങ്കമല ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വലിയ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്ന 'പിരപ്പൻകോട്-വാമനപുരം റിങ് റോഡും' ഈ അവസരത്തിൽ പരാമർശിക്കേണ്ടതാണ്. SH-1 ൽ  പിരപ്പൻകോട് നിന്ന് വെഞ്ഞാറമൂട്, കാരേറ്റ് പട്ടണങ്ങളിൽ പ്രവേശിക്കാതെ മലയോര പട്ടണമായ കല്ലറയിലേക്കും ഈ പാത സുഗമമായ സഞ്ചാരമൊ രുക്കുന്നു.വെഞ്ഞാറമൂട്ടിൽ നിന്ന്  കിളിമാനൂർ, കൊട്ടാരക്കര,കോട്ടയം ഭാഗത്തേക്കും തിരുവനന്തപുരത്തേയ്ക്കും പോത്തൻകോട്, കഴക്കൂട്ടം ഭാഗത്തേക്കും നെടുമങ്ങാട്ടേക്കും (വെമ്പായം വഴിയും പനവൂർ,പുത്തൻപാലം വഴിയും) കല്ലറ ഭാഗത്തേക്കും K.S.R.T.Cബസുകളും ആറ്റിങ്ങൽ ഭാഗത്തേക്ക് K.S.R.T.C , സ്വകാര്യ ബസ്സുകളും 5,10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വാഹനപ്പെരുപ്പവും സ്ഥലക്കുറവും അതുമൂലമുള്ള ട്രാഫിക് കുരുക്കുകളും വെഞ്ഞാറമൂട് പട്ടണത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് അടിക്കടി തടസ്സമാകുന്നതിനാൽ മേൽപ്പാല നിർമ്മാണവും സജീവ ചർച്ചയിലാണ്.
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475666...2480766" എന്ന താളിൽനിന്ന് ശേഖരിച്ചത്