"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ.  റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ ,  വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ.  റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ ,  വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:42051 Ente gramam river.jpg| വാമനാപുരം നദി
പ്രമാണം:42051 Ente gramam river.jpg| വാമനാപുരം നദി
</gallery>
</gallery>
=='''ഭക്ഷണം'''==
                                   
തനത് പാരമ്പര്യത്തിൽ അധിഷ്ഠിതമാണ് കേരളത്തിലെ
ഭക്ഷണശീലങ്ങൾ.അങ്ങനെയാണെങ്കിലും പ്രാദേശികമായ വകഭേദങ്ങൾ
ഭക്ഷണകാര്യത്തിൽ നമുക്ക് ദർശിക്കാൻ കഴിയും.കാലാവസ്ഥ,ലഭ്യത, മഴ,
മണ്ണ് തുടങ്ങിയ സൗകര്യങ്ങൾ അനുസരിച്ച് ഓരോ പ്രദേശത്തും ലഭിക്കുന്ന
ഭക്ഷണത്തിനും അതിൻറേതായ സവിശേഷതയുണ്ട്. കുടിയേറ്റം,വിദേശികളുടെ
കടന്നുവരവ്, നവമാധ്യമങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ തനത്
പാരമ്പര്യത്തിൻമേൽ പുതിയ ഭക്ഷണസംസ്കാരം
കൂട്ടിച്ചേർക്കപ്പെട്ടു.അനേകം ഗ്രാമങ്ങളാൽ നിറഞ്ഞതാണ് വെഞ്ഞാറമൂട്
എന്ന ചെറുപ്രദേശം.മരച്ചീനിയും പച്ചക്കറികളും നെല്ലും ഇപ്പോഴും ഈ
പ്രദേശങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ
ഇപ്പോഴും പാരമ്പര്യ ഭക്ഷണങ്ങൾ എന്നറിയപ്പെടുന്ന കഞ്ഞിയും കപ്പയും
മറ്റു പച്ചക്കറി വിഭാഗങ്ങളും ഈ ഗ്രാമത്തിലുള്ളവർ
ഉപയോഗിക്കുന്നു.എന്നാൽ ചുരുക്കം ചിലർ മാറിവരുന്ന ഭക്ഷണ
സംസ്കാരത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.വെഞ്ഞാറമൂട് എന്ന
പ്രദേശത്ത് വന്നിട്ടുള്ള പല ഭക്ഷണശാലങ്ങളും വിവിധ ഭക്ഷണങ്ങൾ
വിളമ്പീട്ടുണ്ടെങ്കിലും നല്ലനാട് എന്ന ഭക്ഷണശാലയിൽ പ്രാദേശിക
വിഭവങ്ങൾ ലഭ്യമാണ്.


== '''പ്രകൃതി''' ==
== '''പ്രകൃതി''' ==
വരി 46: വരി 64:
   '''കിളിമാനൂർ കൊട്ടാരം'''
   '''കിളിമാനൂർ കൊട്ടാരം'''
വെഞ്ഞാറമൂട്ടിലെ ചരിത്രസ്മാരകങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കിളിമാനൂർ കൊട്ടാരം.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്തു ആണ് കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രാചീന കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.ഭാരതത്തിലെ തന്നെ പ്രമുഖ ചിത്രകാരനായ രാജാ രാവിവർമ്മയുടേ ജനനസ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അറിയപ്പെടുന്നത്.
വെഞ്ഞാറമൂട്ടിലെ ചരിത്രസ്മാരകങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കിളിമാനൂർ കൊട്ടാരം.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്തു ആണ് കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രാചീന കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.ഭാരതത്തിലെ തന്നെ പ്രമുഖ ചിത്രകാരനായ രാജാ രാവിവർമ്മയുടേ ജനനസ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അറിയപ്പെടുന്നത്.
== '''സാംസ്കാരിക പൈതൃകങ്ങൾ''' ==
ഏതൊരുനാടിനും അവകാശപ്പെടാൻഅതിന്റേതായ തനതുസംസ്കാരവും പൈതൃകവും ഉണ്ടായിരിക്കും . ഒരു ജനസമൂഹത്തിന്റെ ജീവിതത്തിലെ ബാഹുമൂല്യമായ പൈതൃകം സംസ്കാരംഎന്നിവ ആ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് .ഈ സാംസ്കാരിക പൈതൃകം തന്നെയാണ്  ഒരു ജനതയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും.
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ 14 ജില്ലകളിലും കാണപ്പെടുന്ന ഇത്തരം സാംസ്കാരിക ബാഹുല്യം തന്നെയാണ് കേരളത്തിന്റെ സാംസ്കാരിക സമ്പത്ത് . കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. തിരുവനന്തപുരം ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണവും ഉണ്ട്. തലസ്ഥാന നഗരിയിൽ നിന്ന് എം.സി. റോഡ് വഴി 27 കി.മി. സഞ്ചരിച്ചാൽ വെഞ്ഞാറമൂടിൽ എത്തി ചേരാം. നെല്ലനാട് പഞ്ചായത്തിലെ ഒരു നഗരമാണിത്. കലാ - കായിക സാംസ്കാരിക സ്ഥാപനങ്ങളും കൊണ്ടെല്ലാം സമ്പന്നമാണ് വെഞ്ഞാറമൂട്. "സിന്ദു" എന്ന സിനിമാ ശാലയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത സിനിമാ താരം ഭരത് സുരാജ് വെഞ്ഞാറമൂട്, അന്തരിച്ച നാടകാചാര്യൻ അഡ്വ: രാമചന്ദ്രൻ നായർ, സുപ്രസിദ്ധ നാടകരചയിതാവും സംവിധായകനുമായ പിരപ്പൻകോടു മുരളി, കഥകളി സംഗീതത്തിലൂടെ പ്രശസ്തനായ മുദാക്കൽ ഗോപിനാഥൻനായർ, പ്രശ്സത ചമയക്കാരൻ വയ്യേറ്റ്.ജി.രാഘവൻപിള്ള, കലാമേഖലയിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന സിനിമാസംവിധായകൻ തുളസീദാസ്, രാജസേനൻ, നാടകകൃത്ത് ആലന്തറ.ജി.കഷ്ണപിള്ള, നാടകകൃത്തുക്കളായ അശോക്, ശശി, പ്രശ്സത നടി പിരപ്പൻകോട് ശാന്ത, അമച്വർ നാടക അഭിനേതാവ് കീഴായിക്കോണം പ്രസന്നകുമാർ, കാക്കാരിശ്ശി പാട്ടുകാരൻ നെല്ലനാട് അപ്പു, സീരിയൽ താരങ്ങളായ കൊല്ലം ഷാ, സിനിമ-നാടക നടൻ കാവറ ശശാങ്കൻ, മരണപ്പെട്ട കോമഡി സ്റ്റാർ ആർട്ടിസ്റ്റ് അരുൺ വെഞ്ഞാറമൂട്, കോമഡി സ്റ്റാർ ആർട്ടിസ്റ്റ് നോബി, ബിനു ബി കമാൽ എല്ലാം വെഞ്ഞാറമൂടിൻറെ സംഭാവനകളാണ്. ആനന്തൻ എന്നൊരാളാണ് ആദ്യത്തെ വെഞ്ഞാറമൂടിലെ ആദ്യത്തെ സിനി ആർടിസ്റ്റ്. എല്ലാ വർഷവും വെഞ്ഞാറമൂട് നെഹ്‌റു യൂത്ത് സെൻറെറും, ദൃശ്യ ഫൈൻ ആർട്സും, ഭീമ സൗണ്ട്സുമെല്ലാം ചേർന്ൻ അഡ്വക്കേറ്റ്:രാമചന്ദ്രൻ സ്മരണക്കായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവവും, കലാ, സാഹിത്യ, സാമൂഹിക, രാഷ്ട്രീയ സെമിനാറുകളും മറ്റും സംഘടിപ്പിക്കാറുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ ചിൽട്രൻസ് തീയറ്റർ ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.കലാകൈരളി - കലാഗ്രാമം എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും പ്രാചീന കലാരൂപങ്ങളും, കായിക മത്സരങ്ങളും മറ്റും നടത്തപ്പെടുന്നു. ജീവകല, നാട്ട്യശ്രീ തുടങ്ങിയ കലാകേന്ദ്രങ്ങൾ വരും തലമുറകളിലെ കുട്ടികളെ കലയുടെ ലോകങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട്. അന്തരിച്ച ശ്രീ കൊച്ചു നാരായണ പിള്ള രൂപം കൊടുത്ത ഏഷ്യ ഉപഭൂഖണ്ഡത്തിലെ ആദ്യ കുട്ടികളുടെ നാടക ശാലയും ആയ ‘രംഗപ്രഭാത്’ വെഞ്ഞാറമൂടിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതും വെഞ്ഞാറമൂടിൻറെ സവിശേഷതയാണ്.മത മൈത്രിക്ക് പേര് കേട്ട നാടായ വെഞ്ഞാറമൂടിലെ അതി പ്രശസ്തമായ ഹൈന്ദവ ദേവാലയമായ മാണിക്കോട് മഹാദേവക്ഷേത്രം, വെഞ്ഞാറമൂടിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയും, മുക്കുന്നൂർ-കോട്ടുകുന്നം റോഡിൽ മുളമൂടിനു സമീപം സ്ഥിതിചെയ്യുന്ന ക്രൃസ്തവ ദേവാലയവും വെഞ്ഞാറമൂടിൻറെ ആത്മീയ ചൈതന്യത്തെ വിളിചോർമിപ്പിക്കുന്നവയാണ്.മാണിക്കോട് മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന മഹോത്സവവും അതുമായി ബന്ധപ്പെട്ട് നടത്തുന്ന വിപണന - വിനോദ മേളയും വെഞ്ഞാറമൂടിനെ ഉത്സവമാക്കി മാറ്റുന്നവയാണ്...തിരുവനന്തപുരം സൗപർണിക, സംഗങ്കചേതന, തുടങ്ങിയ നാടക സമുതിയുടെയെല്ലാം ആസ്ഥാനം വെഞ്ഞാറമൂടാണ്.
   ഇത്രയും സമ്പന്നവും വൈവിധ്യവും നിറഞ്ഞ എന്റെ ഗ്രാമം വെഞ്ഞാറമൂട് ഇനിയും വിവിധ മേഖലകളിൽ വളരെയേറെ മികവ് പുലർത്തി തന്റെ പാരമ്പര്യത്തെനിലനിർത്തി കൊണ്ട് പോരുകയാണ്.


== '''<u>ആരാധനാലയങ്ങൾ</u>''' ==
== '''<u>ആരാധനാലയങ്ങൾ</u>''' ==
വരി 53: വരി 78:


=== '''മാണിക്കോട് മഹാദേവ ക്ഷേത്രം:''' ===
=== '''മാണിക്കോട് മഹാദേവ ക്ഷേത്രം:''' ===
[[പ്രമാണം:മാണിക്കോട് മഹാദേവ ക്ഷേത്രം വയ്യാട്ടെ.png|ലഘുചിത്രം|           '''മാണിക്കോട് മഹാദേവ ക്ഷേത്രം''']]
[[പ്രമാണം:മാണിക്കോട് മഹാദേവ ക്ഷേത്രം വയ്യാട്ടെ.png|പകരം=മാണിക്കോടു മഹാദേവ ക്ഷേത്രം വളരെചിരപുരാതനമായ ഒരു ക്ഷേത്രസമുച്ചയമാണ്.|അതിർവര|ഇടത്ത്‌|ലഘുചിത്രം|'''മാണിക്കോട് മഹാദേവ ക്ഷേത്രം''']]
 
 
 
 
 
=== ടൂറിസം ===
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്താലൂക്കിൽപ്പെട്ട ഒരു പട്ടണമാണ് വെഞ്ഞാറമൂട്.വെൺഞാറകളുടെ നാടായതുകൊണ്ടാണ് വെഞ്ഞാറമൂട്  എന്നറിയപ്പെട്ടത്.
 
വെഞ്ഞാറമൂട്ടിൽ നമ്മൾ കണ്ടിരിക്കേണ്ട ചില പ്രധാനസ്ഥലങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.
 
==== വെളളാനിക്കൽ പാറ ====
വെഞ്ഞാറമൂട് നിന്നും അഞ്ച് കിലോമീറ്ററിനുളളിൽ സ്ഥിതിചെയ്യുന്ന വെളളാനിക്കൽ പാറ മിനിഊട്ടി എന്നറിയപ്പെടുന്നു.
 
===== മീൻമൂട് വെള്ളച്ചാട്ടം =====
വെഞ്ഞാറമൂട്ടിലെ തേമ്പാമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
 
== '''ഗതാഗത സൗകര്യം''' ==
വെഞ്ഞാറമൂട് പട്ടണത്തിന് വിപുലമായ ഒരു ഗതാഗത ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്.നൂറ്റാണ്ടുകൾക്ക് മുൻപ് നാട്ടുപാതകൾ സംഗമിച്ചിരുന്ന ഇവിടം പിൽക്കാലത്ത് രാജപാതകൾ ചേരുന്ന സ്ഥലവും ഇപ്പോൾ ജില്ലയിലെ പ്രധാന റോഡുകൾ ഒത്തുചേരുന്ന കേന്ദ്രവുമാണ്. ഇതിൽ പ്രധാനം മെയിൻ സെൻട്രൽ(MC) റോഡ് എന്നറിയപ്പെടുന്ന SH-1 ആണ്. തിരുവിതാംകൂറിലെ ആദ്യത്തെ ദളവയും മികച്ച ഭരണാധികാരിയുമായിരുന്ന രാജാകേശവദാസൻ നിർമ്മിച്ചതും തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് അങ്കമാലി വരെ നീളുന്നതുമായ ഈ റോഡ് കടന്നുപോകുന്ന, ജില്ലയിലെ പ്രധാന കേന്ദ്രമാണ് വെഞ്ഞാറമൂട്. SH-1ൽ വെഞ്ഞാറമൂട്ടിൽ വച്ച് ഒത്തുചേരുന്ന മറ്റൊരു പ്രധാന റോഡ് SH-47 എന്ന ആറ്റിങ്ങൽ-പൊന്മുടി (വെമ്പായം വഴി) റോഡ് ആണ്. വെഞ്ഞാറമൂട്  നിന്ന് ആരംഭിക്കുന്ന മറ്റൊരു പ്രധാന റോഡ് SH-1ന്റെ ഭാഗമായ കഴക്കൂട്ടം (പോത്തൻകോട് വഴി )  ബൈപ്പാസ് റോഡാണ്. NH- 66 ൽ ഉൾപ്പെടുന്ന ആറ്റിങ്ങൽ പട്ടണത്തെ ലോകപ്രശസ്ത ടൂറിസം കേന്ദ്രവും ഹിൽ സ്റ്റേഷനുമായ പൊന്മുടിയുമായി ബന്ധിപ്പിക്കുന്നതും എംസി റോഡിനെ മലയോര പട്ടണവും മലഞ്ചരക്ക് വ്യാപാര കേന്ദ്രവുമായ നെടുമങ്ങാടുമായി ബന്ധിപ്പിക്കുന്നതും ആയ  ഒരു പ്രധാന പാതയും വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്നു. തേമ്പാമൂട്, പനവൂർ വഴി കടന്നു പോകുന്ന ഈ പാത നെടുമങ്ങാടിന് സമീപം പുത്തൻപാലത്ത് വച്ച് SH-1മായി ചേരുന്നു.തേമ്പാമൂട്, പനവൂർ വഴിയുള്ള ഈ പാതയിലാണ് തെക്കൻ കേരളത്തിലെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നായ വേങ്കമല ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചില സന്ദർഭങ്ങളിൽ ഉണ്ടാകുന്ന വലിയ ട്രാഫിക് ബ്ലോക്കിന് പരിഹാരമാകുന്ന 'പിരപ്പൻകോട്-വാമനപുരം റിങ് റോഡും' ഈ അവസരത്തിൽ പരാമർശിക്കേണ്ടതാണ്. SH-1 ൽ  പിരപ്പൻകോട് നിന്ന് വെഞ്ഞാറമൂട്, കാരേറ്റ് പട്ടണങ്ങളിൽ പ്രവേശിക്കാതെ മലയോര പട്ടണമായ കല്ലറയിലേക്കും ഈ പാത സുഗമമായ സഞ്ചാരമൊ രുക്കുന്നു.വെഞ്ഞാറമൂട്ടിൽ നിന്ന്  കിളിമാനൂർ, കൊട്ടാരക്കര,കോട്ടയം ഭാഗത്തേക്കും തിരുവനന്തപുരത്തേയ്ക്കും പോത്തൻകോട്, കഴക്കൂട്ടം ഭാഗത്തേക്കും നെടുമങ്ങാട്ടേക്കും (വെമ്പായം വഴിയും പനവൂർ,പുത്തൻപാലം വഴിയും) കല്ലറ ഭാഗത്തേക്കും K.S.R.T.Cബസുകളും ആറ്റിങ്ങൽ ഭാഗത്തേക്ക് K.S.R.T.C , സ്വകാര്യ ബസ്സുകളും 5,10 മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്. വാഹനപ്പെരുപ്പവും സ്ഥലക്കുറവും അതുമൂലമുള്ള ട്രാഫിക് കുരുക്കുകളും വെഞ്ഞാറമൂട് പട്ടണത്തിലൂടെയുള്ള സുഗമമായ സഞ്ചാരത്തിന് അടിക്കടി തടസ്സമാകുന്നതിനാൽ മേൽപ്പാല നിർമ്മാണവും സജീവ ചർച്ചയിലാണ്.
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2468891...2480766" എന്ന താളിൽനിന്ന് ശേഖരിച്ചത്