എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:37, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ക്ഷേത്ര പുരാണങ്ങൾ
(എന്റെ ഗ്രാമം താളിലേക്ക് കൂടുതൽ ആശയങ്ങൾ നൽകി) |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=== '''പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കേരളശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കേരളശ്ശേരി.''' === | === '''പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ കേരളശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കേരളശ്ശേരി.''' === | ||
പാലക്കാട് താലൂക്കിന്റെ പടിഞ്ഞാറെ അറ്റത്തായി കോങ്ങാടിനും പത്തിരിപ്പാലക്കുമിടയിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് കേരളശ്ശേരി. ഈ സ്ഥല പേര് കേരളപ്പിറവിക്കു മുൻപ് തന്നെ നിലനിന്നിരുന്നു എന്നാണ് ഐതിഹ്യം. വള്ളുവനാട് രാജാവിന്റെ കീഴിലാണ് ഈ പ്രദേശം നിലനിന്നിരുന്നത്. കേരളശ്ശേരിയുടെ കിഴക്കേ അറ്റത്തുള്ള ‘കല്ലൂർ’ എന്ന പ്രദേശത്തിലെ “ചെമ്പൻ പാറ” സാമൂതിരി രാജാവിന്റെ കീഴിലായിരുന്നു. ‘കേരളശ്രീ’ എന്ന പേരിൽ നിന്നാണ് കേരളശ്ശേരി ഉണ്ടായതു. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിലെ വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം വടശ്ശേരി അടങ്ങിയ തടുക്കശ്ശേരി പഞ്ചായത്തും കേരളശ്ശേരി പഞ്ചായത്തും കുണ്ടളശ്ശേരി പഞ്ചായത്തും സംയോജിച്ചു 1962 ലാണ് കേരളശ്ശേരി പഞ്ചായത്ത് രൂപം കൊണ്ടത്. ഈ പ്രദേശത്തിന്റെ നാടുവാഴികൾ കോവിൽക്കാട്ടുകാരായിരുന്നു. അവർ പ്രദേശത്തെ ചില പ്രമുഖ കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു സംഘമുണ്ടാക്കി. ദേശക്കാർ എന്നു വിളിക്കുന്ന അവർ ഈ പ്രദേശത്തിന്റെ ഭരണം തുടങ്ങി വന്നു. മത സൗഹാർദം അന്നും ഇന്നും പുലത്തിപ്പൊരുന്ന ഒരു പഞ്ചായത്താണ് കേരളശ്ശേരി. ഹിന്ദു – മുസ്ലിം – ക്രിസ്ത്യൻ എന്നിവർ ഐക്യത്തോട് കൂടി നിലകൊള്ളുന്ന ഇവിടെ തടുക്കശ്ശേരി, കേരളശ്ശേരി, വടശ്ശേരി, കുണ്ടളശ്ശേരി, കല്ലൂർ എന്നീ ഭാഗങ്ങളിൽ മുസ്ലിം പള്ളികളും, തടുക്കശ്ശേരി, കുണ്ടളശ്ശേരി എന്നീ ഭാഗങ്ങളിൽ ക്രിസ്ത്യൻ പള്ളികളും, കേരളശ്ശേരി, കുണ്ടളശ്ശേരി, കല്ലൂർ എന്നീ ഭാഗങ്ങളിൽ അമ്പലങ്ങളും നിലകൊള്ളുന്നു. | |||
== സ്‌ഥലനാമ ചരിത്രം == | == സ്‌ഥലനാമ ചരിത്രം == | ||
കേരളത്തിന്റെ ശ്രീ ആയ കേരള | കേരളത്തിന്റെ 'ശ്രീ' ആയ 'കേരള ശ്രീ' പിന്നീട് ലോപിച്ച് കേരളശ്ശേരിയായി എന്ന് പറയപ്പെടുന്നു. | ||
എന്നാൽ മറ്റു ചിലർ ചേരി പ്രദേശങ്ങളായ കുണ്ടളശ്ശേരി, വടശ്ശേരി, തടുക്കശ്ശേരി എന്നിവയെല്ലാം ചേർന്നതാണ് കേരളശ്ശേരിഎന്നും പറയപ്പെടുന്നു. | എന്നാൽ മറ്റു ചിലർ ചേരി പ്രദേശങ്ങളായ കുണ്ടളശ്ശേരി, വടശ്ശേരി, തടുക്കശ്ശേരി എന്നിവയെല്ലാം ചേർന്നതാണ് കേരളശ്ശേരിഎന്നും പറയപ്പെടുന്നു. | ||
വരി 29: | വരി 30: | ||
ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ. | ഇന്നത്തെ കാലത്ത് കേരളശ്ശേരിയിൽ അധികവും റബ്ബറാണ് കൃഷി ചെയ്യുന്നത്. റബറിനോടൊപ്പം തെങ്ങ് കൃഷിയും വളരെയധികം വിപുലമാണ് കേരളശ്ശേരിയിൽ. | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
കലാപരമായി ഓട്ടംതുള്ളലിൽ വളരെയധികം മുൻപിലുള്ള ഒരു പ്രദേശമാണ് കേരളശ്ശേരി. 150-ൽ പരം സിനിമകളിൽ അഭിനയിച്ച 'ശ്രീരാമൻകുട്ടി വാര്യർ' കേരളശ്ശേരിയുടെ ഇതിഹാസമാണ്. ഇദ്ദേഹം തുള്ളൽ കലാകാരനും തുള്ളൽ പാട്ടുകാരനും ആയിരുന്നു.ഇദ്ദേഹത്തിന് 'കലാ പ്രവീൺ' പട്ടം ലഭിച്ചിട്ടുണ്ട്. | |||
സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്. | |||
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ......ഇന്ന് മലയാള പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ച ശ്രീഹരി കേരളശ്ശേരി സ്വദേശിയാണ്.... HSS കേരളശ്ശേരിയിലെ വിദ്യാർത്ഥി കൂടിയായ ശ്രീഹരി കലോത്സവങ്ങളിലും മിന്നും പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്...... **കലാഉത്സവിൽ* നാടൻ പാട്ട് വിഭാഗത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തു....... | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്ന ചെറുതും വലുതുമായ നിരവധി വിദ്യാലയ<u>ങ്ങൾ കേരളശ്ശേരിയിൽ ഉണ്ട്.</u> | |||
ഹയർ സെക്കൻഡറി സ്കൂൾ കേരളശ്ശേരി,തടുക്കശ്ശേരി ഹോളി ഫാമിലി ,എയുപി സ്കൂൾ, കേരളശ്ശേരി, NEUP സ്കൂൾ കേരളശ്ശേരി ഇവയെല്ലാം ആണ് പ്രധാനപ്പെട്ട വിദ്യാലയ<u>ങ്ങൾ.</u> | |||
[[പ്രമാണം:21075.png|thumb|]] | |||
== '''ക്ഷേത്ര പുരാണങ്ങൾ''' == | |||
* '''കൂട്ടാല ഭഗവതി ക്ഷേത്രം''' | |||
വള്ളുവനാട് രാജാവിൻ്റെ പടത്തലവന്മാരായിരുന്ന പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ ആവാഹിച്ചു കേരളശ്ശേരിയിൽ ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. | |||
വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ് 45 ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് . | |||
* '''കള്ളപ്പാടി ക്ഷേത്രം''' | |||
ഏട്ടിക്കുന്ന് മലയുടെ( വടശ്ശേരി) വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കള്ളപ്പാടി ക്ഷേത്രം. 'കള്ളൻ പാടി' കെട്ടി താമസിച്ചതിനാലാണ് കള്ളപ്പാടി എന്ന പേര് വരാൻ കാരണം. കൊടും വനപ്രദേശമായിരുന്നു ഇവിടം. മൃഗങ്ങളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം കാരണം നാട്ടുകാർ കോവിൽക്കാട്ട് പണിക്കരെ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്ന് അദ്ദേഹം കാട് വെട്ടിതെളിക്കാൻ ഉത്തരവിട്ടു. നാട്ടുകാർ ഉത്സാഹത്തോടെ കാട് വെട്ടിതെളിക്കുന്നതിനിടെ നാല് കൈയുള്ള വിഷ്ണുവിന്റെ വിഗ്രഹം മണ്ണിനടിയിൽ നിന്നും കണ്ടെത്തി. വള്ളുവനാട് ആചാര്യൻ ദേവപ്രശ്നം നടത്തിയപ്പോൾ വടക്ക് ഭാഗത്തായി അതിഗംഭീരമായ ഒരു സ്വയംഭൂ ആയി ഇരിക്കുന്ന ശിവന്റെ വിഗ്രഹം ഉണ്ടെന്ന് തെളിഞ്ഞു. അങ്ങനെ വിഷ്ണുവും ശിവനും കൂടി ഒരു ക്ഷേത്രത്തിൽ നിലകൊള്ളണമെന്നും തെളിഞ്ഞു. അങ്ങനെയാണ് കള്ളപ്പാടി ക്ഷേത്രം രൂപം കൊണ്ടത് | |||
* '''വേട്ടേക്കരൻ ക്ഷേത്രം''' | |||
കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | |||
* '''കരടി മല ദുർഗ്ഗാദേവി ക്ഷേത്രം''' | |||
കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട് പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം. |