"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 7: വരി 7:


=== ചരിത്രം ===
=== ചരിത്രം ===
കരൂപ്പടന്ന പഴയ കൊച്ചി സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു കായലോര തുറമുഖ പട്ടണമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ചേര സാമ്രാജ്യത്തിൻറെ പടിവാതിൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈപ്രദേശം കേരളത്തിലെ അതിപ്രാചീന ഗതാഗത കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. പഴയകൊച്ചി രാജ്യത്തിൻറെ തലസ്ഥാനമായ എറണാകുളത്തെയും രാജധാനിയായ തൃപ്പൂണിത്തറയേയും കൊച്ചിയുടെ വടക്കൻ ജില്ലകളുമായി കൂട്ടിമുട്ടിച്ചത് കരൂപ്പടന്നയായിരുന്നു. കരൂപ്പടന്ന ബംഗ്ലാവും ഊട്ടുപുരയും കൊച്ചി രാജാവിൻറെ ഔദ്യോഗിക രേഖകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വിദ്യഭ്യാസ വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ കരൂപ്പടന്ന വഴി കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വഴിയിൽ കരൂപ്പടന്നയേയും കരൂപ്പടന്നയിലെ ജനങ്ങളെകുറിച്ചും അറിയാനിടയായി. അതിൻറെ ഫലമായി ഇവിടത്തെ ജനങ്ങളെ വിദ്യാസന്പന്നരാക്കാനുള്ള ഉദേശ്യത്തോടുകൂടി മുസാഫരി കുന്നിലെ ചന്തയിൽ ഒരു എൽ.പി.സ്ക്കൂൾ തുടങ്ങുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. ഈ നിർദ്ദേശമനുസരിച്ച് സർക്കാർ ഉടനെ സ്ക്കൂൾ തുടങ്ങി. അങ്ങനെയാണ് കരൂപ്പടന്ന ചന്തയിൽ വിദ്യാഭ്യാസത്തിൻറെ വിത്ത് വീണ് ഈ സരസ്വതി ക്ഷേത്രം പൊട്ടി മുളച്ചത്. പിന്നീട് സ്ക്കൂൾ ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം പടിപടിയായി വളർന്ന് ഈ അവസ്ഥയിലെത്തി. 1955 എസ്.എസ്.എൽ.സി. ആദ്യബാച്ച് പുറത്തിറങ്ങി. 1964ൽ എസ്.എസ്.എൽ.സി.പരീക്ഷയുടെ കേന്ദ്രമായി പ്രഖ്യാപിച്ചു. 04.08.2000 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തി. 2002 മുതൽ I.T@ Schoolപ്രവർത്തനം ആരംഭിച്ചു. കരൂപ്പടന്ന സ്ക്കൂൾ ഇന്ന് ഇന്ന് പ്രീ പ്രൈമറി മുതൽ പ്ലസ്ടൂ വരെ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ വിദ്യാലയമായി പ്രവർത്തിക്കുന്നു. പഠനപാഠ്യേതര വിഷയങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മുൻപന്തിയിലാണ്. കരൂപ്പടന്നയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ ഈ വിദ്യാലയം പ്രസക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.