"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
' വർഷങ്ങൾക്ക് മുമ്പ് ഞാൻ വസിച്ച മനോഹരമായ ഒരു പൂങ്കാവനമുണ്ട് കൂടല്ലൂരിൽ. ഇന്നും അതിന്റെ ഓർമ്മകളുടെ വേരിൽ ഞാൻ പിണഞ്ഞു കിടക്കുന്നു. വർഷങ്ങളിത്രയും കടന്നു പോയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20062 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
എന്നെ മനസ്സിലാക്കുകയും പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്തത് കൊണ്ടാണോ എനിക്കറിയില്ല, എന്റെ വിദ്യാർത്ഥിജീവിതത്തിൽ എനിക്ക് ലഭിച്ച അമൂല്യമായ കാലമാണ് ഇപ്പോഴും കൂടല്ലൂരിലെ പഠനകാലം.
എന്നെ മനസ്സിലാക്കുകയും പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്തത് കൊണ്ടാണോ എനിക്കറിയില്ല, എന്റെ വിദ്യാർത്ഥിജീവിതത്തിൽ എനിക്ക് ലഭിച്ച അമൂല്യമായ കാലമാണ് ഇപ്പോഴും കൂടല്ലൂരിലെ പഠനകാലം.


-ബുശ്റ ശെറിൻ
-'''ബുശ്റ ശെറിൻ'''
 
 
ജീവിതം മുന്നോട്ട് ഏന്തി വലിഞ്ഞു നടക്കുമ്പോഴാണ് പഴയ ഒരു സഹപാഠിയുടെ(Saleem Kudallur)പിൻവിളി 23 വർഷം പുറകിലോട്ട് വലിച്ചിട്ടത് ചെന്നു നിന്നത് ഗവ: യു പി കൂടല്ലൂർ സ്കൂൾ ൽ
 
ടൗസറിട്ടു നടന്ന അഞ്ചാം ക്ലാസ് ബാല്യത്തിൽ നിന്ന് പാന്റ്സ് ഇട്ടു തുടങ്ങുന്ന വളർച്ച ... കൊണ്ടൽ വർണ്ണൻ എന്ന കാർക്കശ്യക്കാരനായ ഹെഡ്മാസ്റ്ററുടെ കാലടിയുടെ ശബ്ദം പോലും നിശബ്ദമാക്കിയിരുന്ന ക്ലാസ് റൂമുകൾ, 9.30 ന്റ TMT ക്ക് പോയാലും സമയത്തിന് എത്താമായിരുന്നിട്ടും 8.30 ന്റ മയിൽ വാഹനത്തിനു പോയി കുട്ടിയും കോലും,ചട്ടിപ്പന്തും കളിച്ചിരുന്ന      രാവിലെകൾ. 2 രൂപയുടെ റബ്ബർ പന്തു കൊണ്ട് ക്ലാസുകൾ തമ്മിൽ മത്സരിച്ചിരുന്ന ഫുട്ബോൾ കളികൾ , ജ്യോമട്രിബോക്സിൽ സ്വകാര്യമായി കൊണ്ടു പോയിരുന്ന ഗോട്ടി കൾ കൊണ്ട് കളിച്ചു നേടുന്നവ തോറ്റു പോയവന് തന്നെ വിറ്റ് (10പൈസക്ക് 10 ഗോട്ടി ) പമ്പര മുട്ടായിയും, പുളി അച്ചാറും, നെല്ലിക്ക അച്ചാറും വാങ്ങിയിരുന്ന കാലം. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ 4.15 ബസ്സ് കിട്ടാത്തതു കൊണ്ട് ജീപ്പിനു പോകാൻ തരുന്ന പൈസ കൊണ്ട് കുക്കു ബ്രഡിന്റെ കമ്പനിയിൽ നിന്ന് ചേറ്റുപാത്രം നിറയെ റസ്ക് വാങ്ങി കഴിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നിരുന്ന കാലം. കുട്ടി മാഷ്, മുതലാളി, നീർക്കോലി, മത്തി, മുയൽ, കുറുക്കൻ, നമ്പോലൻ, പക്രു എന്നിങ്ങനെ ഇരട്ട പേരുകൾ കൊണ്ട് സമ്പന്നമായ സഹപാഠികൾ. സ്കൂളിൽ നടക്കുന്ന കലാപരിപാടികൾക്ക് ഒരുമിച്ച് ഇടുന്ന ബഞ്ചും ഡെസ്കും മാറിപ്പോകാതിരിക്കാൻ കോമ്പസ് കൊണ്ട് കോറിയിടുന്ന പേരുകൾ. മോട്ടോറില്ലാത്ത കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ സ്വയം ഉണ്ടാക്കിയിരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകൾ. ഗംഗാധരൻ മാസ്റ്റർ, സുഭദ്ര ടീച്ചർ, ഗംഗ ടീച്ചർ, വേലായുധൻ മാസ്റ്റർ, ഹിന്ദി പണ്ഡിറ്റ് പിള്ള സാർ      ഗ്രേസി കുട്ടി ടീച്ചർ, പിന്നീട് ഹെഡ്മാസ്റ്റർ ആയി വന്ന മുഹമ്മദ് മാസ്റ്റർ, അങ്ങനെ പ്രിയപ്പെട്ട അധ്യാപകർ . ഓർമ്മകളിങ്ങനെ കുത്തിയൊലിച്ചു വരികയാണ്
 
-'''വിനു കുമ്പിടി'''
( Vijaya Vision Cable TV)
പൂർവ്വ വിദ്യാർഥി