"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 118: വരി 118:


== '''സ്കൂൾതല ക്യാമ്പ്''' ==
== '''സ്കൂൾതല ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലെ കുട്ടികളുടെ  സ്കൂൾതല ക്യാമ്പ് 03.09.2023 ‍ഞായറാഴ്ച സംഘടിപ്പിച്ചു.ബഹു. ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.  രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. ഓണം വെക്കേഷനിലാണ് ക്യാമ്പുകൾ സംസ്ഥാനമൊട്ടാകെ നടന്നുവരുന്നത് എന്നതിനാൽ ക്യാമ്പോണം എന്ന തലക്കെട്ടിന് കീഴിൽ ഓണവുമായി ബന്ധപ്പെട്ട ആനിമേഷനുകളും സ്ക്രാച്ച് പ്രോഗ്രാം ഗെയിമുകളും വിദ്യാർഥികൾ നന്നായി ആഘോഷിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോസർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. രണ്ടു പേർ ചേർന്ന ഗ്രൂപ്പുകളുൽ മിക്കവരും ഇത്തരത്തിൽ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു. പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2444909...2445021" എന്ന താളിൽനിന്ന് ശേഖരിച്ചത്