"കൂടുതൽ ചരിത്രം സൃഷ്ടിക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37324 (സംവാദം | സംഭാവനകൾ)
'ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37326 (സംവാദം | സംഭാവനകൾ)
കുറച്ചു വിവരങ്ങൾ കൂട്ടിച്ചേർത്തു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25 കുട്ടികൾ മാത്രമാണ് അന്ന് പഠനത്തിനായി ഉണ്ടായിരുന്നത്. ആദ്യ അധ്യാപകനായി എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ പരേതനായ ശ്രീ പി.കെ കോരുതും മാർത്തോമാ സഭയുടെ മേൽനോട്ടത്തിൽ സ്കൂൾ മാനേജരായി പരേതനായ ശ്രീ. റാവു സാഹിബ് ജി. സക്കറിയയും സേവനമനുഷ്ഠിച്ചു
അയിരൂർ ചെറുകര കുടുംബം സംഭാവന ചെയ്ത ചൂളക്കുന്ന് എന്ന വിശാലമായ കുന്നിൽ 1894 ൽ  ഒന്നാം ക്ലാസ്സ്‌ മാത്രം ഉള്ള ഒരു പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിന്റെ അന്നത്തെ പേര് ബ്രഹ്മണത് സ്കൂൾ എന്നായിരുന്നു. ചുറ്റുപാടും മറ്റ് സ്കൂളുകൾ ആരംഭിച്ചിട്ടില്ലായിരുന്ന ആ കാലങ്ങളിൽ ഇതിന് സമിപം മൂന്ന് നാല് മൈൽ ഉള്ളിലുള്ള അനേകം വിദ്യാർത്ഥികളുടെ ഏക കളരി ആയിരുന്നു ഈ സ്കൂൾ.1957-ാം ആണ്ട് ആയപ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു. ഇവിടെ വിദ്യാഭാസത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്ഥലം ഇല്ലാതെയും, ഉള്ള കെട്ടിടം ബലവത്തല്ലാതെയും ആയിതീർന്ന പരിതസ്ഥിതിയിൽ അന്നത്തെ മീഷണറി ആയിരുന്ന റവ. സി. ജി. ഡേവിഡ് അച്ഛന്റെ പരിശ്രമഭലമായി ഒരു അമേരിക്കൻ മീഷനറിയിൽ നിന്നും സംഭാവന ലഭിച്ച 3600 രൂപ കൊണ്ട് കെട്ടിടം പണി ആരംഭിച്ചു. ഈ കെട്ടിടം പൂർത്തീകരിക്കുന്നതിനായി അന്ന് സുവിശേഷസംഘം വക സ്കൂളിലെ ഹെഡ്മിസ്റ്ററും ഈ സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും ആയിരുന്ന ശ്രീ. എ. കെ. പോത്തൻ സംഭാവന ചെയ്ത തുകയും, ഈ സ്കൂളിലെ മാറ്റ് അധ്യാപകരുടെ പരിശ്രമഫലവുമായി പൊതു ജനങ്ങളിൽ നിന്നും ലഭിച്ച തുകയും ഉപയോഗിച്ച് 1956 മാർച്ച്‌ മാസത്തിൽ 5000 രൂപ ചെലവാകുന്ന 104 അടി നീളം 20 അടി വീഥിയുള്ള കെട്ടിടം പൂർത്തിയായി. എന്നാൽ ഈ വിദ്യാലയം വീണ്ടും 1984 ൽ അൺഫിറ്റ്  പ്രതിസന്ധിയെ അഭിമുഖികരിക്കുകയും പിന്നീട് സുവിശേഷ സംഘത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കെട്ടിടത്തിന്റെ അറ്റാകുറ്റപ്പണികൾ തീർക്കുകയും ചെയ്തു.400 വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഈ പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർ ശ്രീ. എ. പി. ഫിലിപ്പോസ് ഉൾപ്പെടെ 7 പേർ ജോലി നോക്കിയിരുന്നു.ഇതോടു ചേർന്ന് എ. എം. എം. ഹൈസ്കൂൾ എന്ന പേരിലറിയപ്പെടുന്ന സ്ഥാപനവും പ്രവർത്തിച്ചുവരുന്നു


നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക സ്വന്തമായി ഒരു ആരാധനാലയം ഇല്ലാതിരുന്നതിനാൽ ഈ സ്കൂളിൽ വച്ചാണ് ആരാധന ആരംഭിച്ചതും സൺഡേ സ്കൂളിന് തുടക്കം കുറിച്ചതും.


1921 ഒന്നാം ക്ലാസ് മാത്രമായി തുടങ്ങിയ സ്കൂൾ 1922 രണ്ടാം ക്ലാസും തുടർച്ചയായി 1955 അഞ്ചാം ക്ലാസും ആരംഭിച്ച ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് കേരള ഗവൺമെൻറ് നിയമപ്രകാരം ഈ സ്ഥാപനം ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കുകയും ചെയ്തു.
      സ്കൂളിനെ 100 വർഷം പുറത്തിയായി 1993 ൽ സെഞ്ച്വറി ഇയറായി ആഘോഷിച്ചു.ധാരാളം കർമ്മ പരിപാടികൾക്ക് രൂപം നൽകിക്കൊണ്ട് വളരെ വിപുലമായി സെഞ്ച്വറി ഇയർ 1993 സെപ്റ്റംബർ 27ആം തീയതി നി.വ. ദി. മ.ശ്രീ ഡോക്ടർ അലക്സാണ്ടർ മാർത്തോമാ മെത്രോപോലിത്ത ഉദ്ഘാടനം ചെയ്തു 1994 ഫെബ്രുവരി 25 തീയതി ശതാബ്ദി സമാപനം ശ്രീ ഫിലിപ്പോസ് മാർക്രിസോസ്റ്റം തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.


1961ലെ കേരള ഗവൺമെൻറ് ഓർഡർ പ്രകാരം അഞ്ചാംക്ലാസ് അപ്പർ പ്രൈമറി സെക്ഷൻ ഇലേക്ക് മാറ്റിയതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ക്രമമായി നടന്നുവരുന്നു.
    ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും നാളിതുവരെയും കൂടെയിരുന്ന് സഹായിച്ച ദൈവത്തിന് നന്ദി കരേറ്റുന്നതോടൊപ്പം  ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാ നേതൃത്വ സംഘടനകളെയും, വ്യക്തികളെയും പ്രത്യേകമായി സ്കൂളിന്റെ ഇ എ സി അംഗങ്ങളെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. മിഷനറി വീരന്മാരായ സിപി ഫിലിപ്പോസ്, പി ഐ ജേക്കബ്, സി ജി ഡേവിഡ് അച്ഛൻ എന്നിവരുടെ സേവനം സ്മരണീയമാണ്. അതാത് കാലങ്ങളിൽ എബനേസർ ഇടവകകളിലും സെന്റ് പോൾസ് ഇടവകയിലും, സെന്റ് ആൻഡ്രൂസ് ഇടവകയിലും സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠന്മാരുടെ സഹായസഹകരണവും ഈ വിദ്യാലയത്തിന് എപ്പോഴും ഉണ്ടായിരുന്നു. സെന്റ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിയായി വർഗീസ് ജോൺ അച്ഛൻ സ്കൂൾ ലോക്കൽ മാനേജരായി പ്രവർത്തനമനുഷ്ഠിക്കുന്നു.കൂടാതെ പ്രീ പ്രൈമറി മുതൽ നാലുവരെ 38 കുട്ടികൾ പഠനം നടത്തുന്നു. നിലവിൽ മൂന്ന് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു. HM ആയി സുജ ജോൺ ടീച്ചറും Daily wages ആയി ശ്രീമതി അശ്വതി ടി കെ , ശ്രീമതി അഷ്ടമി ആർ എന്നിവരും നഴ്സറി അധ്യാപകരായി ശ്രീമതി ആനിയമ്മ സത്യനും ശ്രീമതി അനിറ്റ ജോൺ എന്നിവരും പ്രവർത്തിച്ചുവരുന്നു. നവീകരണത്തിൻ്റെ  ആദ്യ മന്ത്രങ്ങൾ ഉരുവിടുകയും പ്രാർത്ഥിക്കുകയും ചെയ്ത ഓതറയിൽ ചൂളക്കുന്നു എന്നറിയപ്പെടുന്ന ഈ വിദ്യാലയം ആയിരങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി ജീവിതത്തിന്റെ വിവിധ സ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നു.
 
ആദ്യകാലത്ത് വെറും ചെറ്റക്കുടിലിൽ ആരംഭിച്ച സ്കൂൾ പിൽക്കാലത്ത് വെട്ടുകല്ലുകൊണ്ട് ഭിത്തികൾ തീർത്തു ഓലമേഞ്ഞ് ഉപയോഗപ്രദം ആക്കി.
 
വീണ്ടും 1975 -77 ൽ അന്നത്തെ എൽ. . സി പ്രസിഡൻറ് ആയിരുന്നു റവ. കെ. എം. മാത്യു, റവ. പി. സി ജോൺ എന്നിവരുടെ നേതൃത്വത്തിലും പി.റ്റി.എ പ്രസിഡൻറ് ആയി പ്രവർത്തിച്ച മരുതു പറമ്പിൽ ശ്രീ എം എസ് നാരായണൻ, കൺവീനർമാരായി പ്രവർത്തിച്ച മൈലനിൽക്കുന്നതിൽ ശ്രീ എം ജി തോമസ്, നെല്ലാനിക്കൽ ശ്രീ എൻ ജെ ജോസഫ് മെസ്സി അംഗങ്ങൾ എന്നിവരുടെ ഉത്സാഹത്തിൽ സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ തീർത്ത് മേൽക്കൂര ഓടിട്ട് ഭദ്രമാക്കുകയും ചെയ്തു. കൂടാതെ 1991 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ എം പി ജേക്കബ് ഹെഡ്മിസ്ട്രസ് ശ്രീമതി അമ്മിണികുട്ടി വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു വികസന പരിപാടി ആരംഭിക്കുകയും 1991 ഓഗസ്റ്റ് 29 ന് നിർവഹിക്കുകയും ചെയ്തു.
 
വികസന പരിപാടിയുടെ ഭാഗമായി ഒരു അടുക്കളയും സ്കൂളിലേക്ക് ആവശ്യമായ ബെഞ്ച് ഡെസ്ക് പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ലൈബ്രറി തുടങ്ങുന്നതിന് ആഗ്രഹിക്കുകയും അതിലേക്ക് ആവശ്യമായ അലമാരി വാങ്ങിച്ചു പുസ്തകങ്ങൾ ശേഖരിച്ചും ലൈബ്രറിയുടെ ഔപചാരികമായ ഉദ്ഘാടനം 29/ 6 /96 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ കുര്യൻ തോമസ് നിർവഹിക്കുകയും ചെയ്തു.
 
പൂർവ്വ അധ്യാപകർ
 
ഈ സ്കൂളിൻറെ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് നെല്ലിമല എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ ശ്രീ പി കെ കോരുത് അതിനുശേഷം ശ്രീ സി പോത്തൻ, റ്റിപി മത്തായി, പി എൻ ചാണ്ടി, പി പി ചാക്കോ, കെ ജെ മത്തായി, ശ്രീമതി മറിയം, ജോൺ വർഗീസ്, സി എ അമ്മിണികുട്ടി, ശോശാമ്മ എബ്രഹാം, ലളിത അമ്മ തോമസ് , എന്നിവർ പ്രധാന അധ്യാപകരായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിരുന്നു.
 
പ്ലാറ്റിനം ജൂബിലി ആഘോഷം
 
75 വർഷം പിന്നിട്ട സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം 1966 നവംബർ ഒന്നാം തീയതി റവ ഡോക്ടർ ഡോക്ടർ മാർക്ക് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തന പരിപാടികൾക്ക് അ ജൂബിലി കമ്മിറ്റി രൂപം നൽകുകയുണ്ടായി. വൈദ്യുതീകരണം ടോയ്ലറ്റ് ആൻഡ് യൂറിനൽ ഷെഡ് പഠനോപകരണങ്ങൾ സ്കൂൾ ഫർണിച്ചറുകൾ സ്കൂളിൽ അപകടസാധ്യതയുള്ള കനാലിനെ ഭാഗം മുള്ളുവേലി ഇടുക കുടിവെള്ള സൗകര്യം എൻഡോവ്മെൻറ് എന്നിവ നടത്തുന്നതിന് സാധിച്ചു.
 
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 1997 ഡിസംബർ അഞ്ചാം തീയതി മോസ്റ്റ് റവ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി.
 
ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോയിപ്രം പഞ്ചായത്തിൽ പുല്ലാട് സബ് ജില്ലയിലാണ്.
"https://schoolwiki.in/കൂടുതൽ_ചരിത്രം_സൃഷ്ടിക്കുന്നു" എന്ന താളിൽനിന്ന് ശേഖരിച്ചത്