"ടി.ഐ.യു.പി.എസ്. പൊന്നാനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
വൈദേശികാധിപത്യത്തോടുള്ള എതിർപ്പ്‌ ഇംഗ്ലീഷിനോടുള്ള വിരോധമായത്‌ നിമിത്തം ഭൗതീക വിദ്യാഭ്യാസത്തെ അവജ്ഞയോടെ കണ്ടിരുന്ന ഈ പ്രദേശത്തെ ജനസാമാന്യത്തിനിടയിൽ നിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട ധീഷണാ ശാലികളായ ഉസ്മാൻ മാസ്റ്റർ, ഖാൻ സാഹിബ്‌, വി. ആറ്റക്കോയ തങ്ങൾ, പാലത്തും വീട്ടിൽ കുഞ്ഞുണ്ണി, കല്ലറക്കൽ ഇന്പിച്ചി തുടങ്ങിയവർ "യായിച്ചന്റകം" തറവാട്ടിന്റെ അങ്കണത്തിൽ വെച്ചാണ്‌ ഈ സ്ഥാപനത്തിന്‌ രൂപം നൽകിയത്‌. ഇതേ തറവാട്ടിൽ നിന്നുള്ള കെ വി ഇബ്രാഹീം കുട്ടി മാസ്റ്റർ ആണ്‌ ഏറ്റവും കൂടുതൽ കാലം ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനായി വർത്തിച്ചത്‌.
മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ്‌ നേതാവുമായിരുന്ന ഇ കെ ഇന്പിച്ചി ബാവ, പൊന്നാനി എം എൽ എ യും മുസ്ലീം ലീഗ്‌ നേതാവുമായിരുന്ന വി പി സി തങ്ങൾ, മദ്രാസ്സ്‌ ഹൈ കോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന ജ: കുഞ്ഞാമദ്‌ കുട്ടി, ഖുർആൻ വ്യാഖ്യാതാവും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ റിട്ടയേർഡ്‌ മദ്രാസ്സ്‌ ചീഫ്‌ എഞ്ചിനീയർ എ എം ഉസ്‌മാൻ, ദീർഘകാലം പൊന്നാനി എം ഇ എസ്‌ കോളേജ്‌ പ്രിൻസിപ്പാളായിരുന്ന പ്രൊഫസ്സർ ഏ വി മൊയ്തീൻ കുട്ടി, ഇപ്പോൾ ജപ്പാനിലെ ശാസ്ത്രജ്ഞൻ ആയ അബ്ദുല്ല ബാവ, ബാബാ ആറ്റോമിക്‌ റിസർച്ച്‌ സെന്ററിലെ ശാസ്ത്രജ്ഞൻ ആയ കെ കെ ഹനീഫ്‌ തുടങ്ങി, അഞ്ചാം ക്ലാസ്സിൽ തന്നെ പൂത്തുമ്പിയോടൊത്ത്‌ എന്ന തന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയ അൻസിയ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ ശിഷ്യ ഗണത്തിൽ പെടുന്നു. 2005 മുതലാണ്‌ സ്കൂൾ അധ്യായനം മുസ്ലീം കലണ്ടർ മാറ്റി ജനറൽ കലണ്ടർ ആക്കിയത്‌. കഴിഞ്ഞ കുറെ വർഷങ്ങളായി ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും കലാ കായിക മേളകളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്‌ സാധിച്ചു. സ്കൂളിലെ സർഗ കൂട്ടായ്മ യായ മയിൽപ്പീലിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മയിൽപ്പീലി വാർത്താ പത്രിക, അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ, അൻസിയ എന്ന കുരുന്നു പ്രതിഭയുടെ മലയാള സർഗ വേദിയിലേക്കുള്ള കടന്നു വരവറിയിച്ച പൂത്തുമ്പിയോടൊത്ത്‌, നിലാവിന്റെ കൂട്ടുകാരി, എന്നീ കവിതാ സമാഹാരങ്ങൾ, പൊന്നാനി പഴമയുടെ നാട്ടു ഭാഷാ ശേഖരമായ "ഒരു പോങ്ങ ബിസായം", പാടിപ്പതിഞ്ഞ നാട്ടു പാട്ടുകളുടെ സമാഹാരമായ "അതൃപ്പപ്പാട്ടുകൾ" എന്നിങ്ങനെ പൊന്നാനി പെരുമയുടെ സർഗ്ഗ പൈതൃകത്തിലേക്ക്‌ മുതൽക്കൂട്ടാകുന്ന നിരവധി സർഗ്ഗ സംഭാവനകൾ നൽകാൻ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.
പൊന്നാനി അഴീക്കൽ, മീൻ തെരുവ്‌, മരക്കടവ്‌, മുക്കാടി , തെക്കേ കടവ്‌ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളാണ്‌ ഇവിടുത്തെ പഠിതാക്കളിൽ ഭൂരിഭാഗവും. അഴീക്കൽ ജി എഫ്‌ എൽ പി സ്കൂൾ, ടൗൺ ജി എം എൽ പി സ്കൂൾ എന്നിവ ഇതിന്റെ ഫീഡിംഗ്‌ സ്കൂളുകളാണ്‌.
അബ്ദുല്ലക്കുട്ടി അലിയാസ് കോയ ടി യാണ് സ്കുളിലെ നിലവിലെ പ്രധാനാധ്യാപകൻ

18:57, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം