"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Meenangadi}}
[[പ്രമാണം:Untitledfi.png|300px|center]]
<font size=6><font color="red"><center> കഥകൾ / ഓർമകൾ .</center></font> </font size>


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<font size=6>><center> കഥകൾ / ഓർമകൾ .</center></font size>
| style="background: #ccf; text-align: center; font-size:99%;" |
=='''എന്റെ യാത്രാവിവരണം '''==
<center><gallery>
15048-padma.jpg|'''പത്മശ്രീ പ്രദീപ്'''  '''(6 A  )‍‍'''
</gallery></center>
<font size=4>
 
സ്‌കൂളിൽ നിന്നും എറണാകുളത്തേക്ക് പഠനയാത്ര ഉണ്ടെന്നറിഞ്ഞപ്പോൾ മുതൽ വല്ലാത്ത സന്തോഷത്തിലായിരുന്നു ഞാൻ. യാത്രയെക്കുറിച്ച് വീട്ടിൽ പറഞ്ഞ് സമ്മതം വാങ്ങിയതാടെ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. ദിവസങ്ങൾ എണ്ണിയാണ് ഞാൻ  കാത്തിരുന്നത്. 2024 ഫെബ്രുവരി 19-ന് രാത്രി യാത്ര തുട‌ങ്ങി 22-ന് പുലർച്ചെ തിരിച്ചെത്തുന്നതായിരുന്നു ഞങ്ങളുടെ പഠനയാത്ര. ഹിൽ പാലസ് മ്യൂസിയം,  വല്ലാർപ്പാടം, മറൈൻ ഡ്രൈവ്, ലുലുമാൾ, വാട്ടർ മെട്രോ, മെട്രോ, ബോട്ടിംഗ്, വണ്ടർലാ ........ എന്നിങ്ങനെ എറണാകുളത്തെ പ്രധാന സ്ഥലങ്ങൾ ടൂറിൽ ഉൾപ്പെടുത്തിയിരുന്നു. ഇവിടെ പോകാനും കാണാനും ഉള്ള ആകാംക്ഷ എനിക്ക് അടക്കാൻ പറ്റിയിരുന്നില്ല. കൂട്ടുകാരുടെ ഒപ്പം രണ്ടു ദിവസം താമസിച്ചുകൊണ്ടുള്ള യാത്ര എന്ന  കാര്യവും എനിക്ക് പുതുമയുള്ളതായിരുന്നു.
 
അങ്ങിനെ ടൂർ പോകുന്ന ദിവസമെത്തി. അന്നത്തെ ദിവസം രാവിലെ എഴുന്നേൽക്കാനും സ്‌കൂളിൽ പോകാനും എനിക്ക് എന്നുമില്ലാത്ത സന്തോഷ‌മായിരുന്നു. വൈകുന്നേരം യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. രാത്രി അഛനും, അമ്മയും, അനിയത്തിയും എന്നെ സ്കൂ‌ളിൽ കൊണ്ടുവിട്ടു. ടൂറിൻ്റെ ചാർജുള്ള അധ്യാപകർ പറഞ്ഞതനുസരിച്ച് രാത്രി 7:30 -ന് എല്ലാവരും സ്‌കൂളിലെത്തി. ബിജോപോൾ , രഘു, നന്ദകുമാർ , സിജി , സന്ധ്യ , അനില  എന്നിവർക്കായിരുന്നു ഞങ്ങളുടെ പഠന യാത്രയുടെ ചാർജ്. എല്ലാവരും അവരവരുടെ അഛനമ്മമാരോട് സ്നേഹത്തോടെ യാത്രപറഞ്ഞ് യാത്ര തുടങ്ങി. ടൂറിൻ്റെ ആഹ്ലാദത്തിൽ ബസ്സിനുള്ളിൽ ഞങ്ങൾ ഡാൻസും പാട്ടുമായി  ആഘോഷിച്ചു. അധ്യാപകരും ഞങ്ങളോടൊപ്പം കൂടി. രാത്രി എപ്പോഴോ ഉറങ്ങിപ്പോയി.
രാവിലെ (20/02/24) ഉണർന്നപ്പോൾ ഞങ്ങൾ എറണാകുളത്തായിരുന്നു. എറണാകുളത്തെ ഹോട്ടൽ 'EMPIRE - ൽ ആയിരുന്നു ഞങ്ങളുടെ വിശ്രമവും താമസവും. ഒരു മുറി എനിക്കും എൻ്റെ കൂട്ടുകാർക്കും കിട്ടി.  ഞങ്ങൾ കുളിച്ചൊരു- ങ്ങി തയ്യാറായി. ആ ഹോട്ടലിൽ നിന്നായിരുന്നു പ്രഭാതഭക്ഷണം. നൂൽപ്പുട്ടും ഗ്രീൻപീസ് കറിയും ചായയും ഞാൻ കഴിച്ചു. ശേഷം വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു. തുടർന്ന് ഞങ്ങളെ ഗ്രൂപ്പുകളാക്കി മാറ്റി, ഫോട്ടോ, സ്കൂ‌ളിൻെ പേര്, അധ്യാപകരുടെ നമ്പറുകൾ എന്നിവ അടങ്ങുന്ന ടാഗുകൾ വിതരണംചെയ്‌തു. ഞങ്ങളുടെ സുരക്ഷക്കായി ടാഗുകളെപ്പോഴും കഴുത്തിൽ ധരിക്കണമെന്നും അറിയിച്ചു.
ഹോട്ടലിൽ നിന്നും ഞങ്ങൾ ചെന്നെത്തിയത് ഹിൽ പാലസ്‌ മ്യൂസി‌യത്തിലാണ്. വളരെയേറെ പുരാതനവും ചരിത്രസംബന്ധവുമായ മ്യൂസിയത്തിലെ ഓരോ വസ്‌തുവും എന്നിൽകൗതുകമുണർത്തി. ആനക്കൊമ്പ് ഉപയോഗിച്ച്ഉണ്ടാക്കിയ ചില ശിൽപങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണെനിക്ക് ഏറ്റവും ഇഷ്ട്ടമായത്.പണ്ടുകാലത്തെ ആഭരണങ്ങളുടെ ഒരു വലിയശേഖരം തന്നെ അവിടെയുണ്ട്. ഒരു ഭാഗത്ത് നിറയെ, മാനുകളെ കണ്ടു, മാൻ പാർക്ക്എന്നാണ് അവിടം അറിയപെട്ടിരുന്നത്,ആദ്യമായിട്ട് അവിടെനിന്നും ഒരു മാനിനെ ഞാൻ തൊട്ടു്. കാഴ്ച്ചകൾ കാണുന്നതിനിടയിൽകുറച്ചു നേരം ഞങ്ങൾ വിശ്രമിക്കാനായി ഒരിടത്ത് ഇരുന്നു. അവിടെ ജോലി ചെയ്യുന്ന ഒരു സ്ത്രീ
ഞങ്ങളെ അവിടെ നിന്നും എണീറ്റു പോകാൻ പറഞ്ഞു. അവർ ശബ്ദമുണ്ടാക്കിയത്എന്തിനാണെന്ന് വച്ചാൽ ഒരു രാജാവിന്റെ ശവകുടീരത്തിൻ്റെ ചുറ്റിനുമാണ് ഞങ്ങൾ വിശ്രമിക്കാനായി ഇരുന്നത്. ഞങ്ങൾ വേഗം തന്നെ എഴുന്നേറ്റ് മാറി- കഠിനമായ ചൂടിലും ഞങ്ങളുടെ അധ്യാപകർ ഞങ്ങളുടെയെല്ലാം ഫോട്ടോസും വീഡിയോസും എടുത്ത് പഠനയാത്രയുടെവാട്ട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ശേഷം ഞങ്ങൾക്ക് വല്ലാർപാടം ബോട്ടിംങ് ആയിരുന്നു. ഇളം കാറ്റടിച്ച് കായലി ലൂടെയുള്ള ബോട്ട് യാത്രയിലും ഞങ്ങൾ ഡാൻസും പാട്ടുമായി ആഘോഷിച്ചു. യാത്രക്കിടയിൽ ബോൾഗാട്ടി പാലസ്, ഗോശ്രീപാലം,  വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവ കണ്ടു.കായലോരങ്ങളിൽ ധാരാളം ചീനവലകൾ കണ്ടു. ബോട്ടിംങിന് ശേഷം വല്ലാർപ്പാടം ബസലിക്ക ആരാധനാലയത്തിൽ ഞങ്ങളെത്തി. 'പളളി വൃത്തിയാക്കൽ' എന്നത് അവിടുത്തെ ഒരു നേർച്ചയാണ്. ധാരാളം ജനങ്ങൾ അത് ചെയ്യുന്നുണ്ടായിരുന്നു. അവിടുത്തെ കിണർ 'മാതാവിൻ്റെ കിണർ' എന്നറിയപ്പെടുന്നു. ആ കിണറിലെ വെള്ളം കുടിച്ചാൽ രോഗശാന്തി  ലഭിക്കും എന്നാണ് അവിടുത്തെ വിശ്വാസം. ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ധാരാളം ചീനവലകൾ കണ്ടു. അത് പൊക്കുമ്പോൾ അതിൽ കുടുങ്ങിയ മീനുക്കള കൊത്തിപറക്കാൻ കാത്തിരിക്കുന്ന കൊക്കുകൾ നല്ലൊരു കാഴ്ച്ചയായിരുന്നു. ഉച്ചക്ക് ശേഷം ബാപ്‌സ്‌റ്റ്യൻ ചരിത്ര ഗാലറിയലേക്കാണ് ഞങ്ങൾ പോയത്. പോർച്ചുഗീസുക്കാർ ഇന്ത്യയിലേക്ക് കടന്നുവരാൻ തയ്യാറാക്കിയ റൂട്ട്‌മാപ്പ് ഞങ്ങളവിടെ കണ്ടു. ചരിത്രപ്രാധാന്യമുള്ള രേഖകളും അവിടെ ഉണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യത്തെ പാശ്ചാ‌ത്യ ദേവാലയ- മായ സെൻ്റ്: ഫ്രാൻസിസ് പള്ളിയും ഞങ്ങൾ സന്ദർശിച്ചു. വലിയ ജനലുകളും വാതിലുകളും പള്ളിയുടെ പ്രത്യേകതകളാണ്. ഇന്ത്യയിൽ കാൽ കുത്തിയ ആദ്യത്തെ യൂറോപ്യൻ നാവിക മേധാവിയായ വാസ്കോഡഗാമയുടെ ഭൗതിക അവശിഷ്ടം ഈ പള്ളിയിലാണ് അടക്കം  ചെയ്ത്‌തിട്ടുള്ളത്. ആ കല്ലറയും ഞങ്ങൾക്കു കാണാൻ പറ്റി അടുത്തതായി വാട്ടർ മെട്രോ യാത്രയായിരുന്നു നല്ല രസമുള്ള യാത്രയായിരുന്നു. മെട്രോയിൽ നിന്നുമിറങ്ങി നേരെ മറൈൻ ഡ്രൈവിലേക്കാണ് എത്തിചേർന്നത്. നല്ല രസമുള്ള ഒരു വൈകുന്നേരം മറൈൻ ഡ്രൈവ് ഞങ്ങൾക്ക് സമ്മാനിച്ചു. കുറച്ച് കൂട്ടുകാർ അവിടെ ചെറിയ ഷോപ്പിംങ് നടത്തി. പിന്നീട് മെട്രോയിൽ കയറി ചെന്നിറങ്ങിയത് ലുലു മാളിലായിരുന്നു. ഷോപ്പിംങിൻ്റെ വലിയ ഒരു ലോകമാണ് ലുലുമാൾ. ഞാൻ ടൂർ വന്നതറിഞ്ഞ് എർണാകുളത്ത് താമസിക്കുന്ന എന്റെ ചിറ്റ എന്നെ കാണാൻ വേണ്ടി ലുലു മാളിലേക്ക് വന്നു. ചിറ്റയെ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. അവിടെനിന്നും ഞാൻ ചെറിയൊരു ഷോപ്പിംങ് നടത്തി. ലുലു മാളിൽ നിന്നും നന്ദകുമാർ സാറിന്റെ ഒപ്പം ഞങ്ങൾ കുറച്ചുപേർ ബസ്സിൻ്റെ അടുത്തേക്ക് നടന്നു. കുറേ ദൂരം നടന്ന ശേഷമാണ് വഴിതെറ്റിയെന്ന് സാറിനും ഞങ്ങൾക്കും മനസ്സിലായത്. ചിരിയും കളിയും  തമാശയും പറഞ്ഞു വന്നവഴി വീണ്ടും ഞങ്ങൾ തിരിച്ചുനടന്ന് ബസിൻ്റെ അടുത്തെത്തി. ബസിൽ കയറി ഹോട്ടൽ EMPIRE ലെത്തി. എല്ലാവരും ഭക്ഷണം കഴിക്കുകയും കുളിച്ച് വേഷം മാറി ഉറങ്ങാൻ കിടന്നു. കിടക്കുമ്പോഴും ഞങ്ങൾ പകലിലെ ഓരോ കഥകൾ പറയുന്നുണ്ടായിരുന്നു. 
രാവിലെ (21-2-24) എഴുന്നേറ്റ് റെഡിയായശേഷം പ്രഭാതഭക്ഷണം ബസ്സിൽ കയറി ഞങ്ങൾ വണ്ടർലാ യിലേക്കാണ് പോയത്. ഉച്ചഭക്ഷണം കഴിച്ചതുകൊണ്ട് വണ്ടർലായിൽ കളിക്കാനുള്ള  ഉത്സാഹം ഇരട്ടിയായി എല്ലാവർക്കും. കളിയുടേയും ആഘോഷത്തിൻ്റെയും തിമിർപ്പിലായി- - രുന്നു ഞങ്ങളെല്ലാവരും . വണ്ടർലായില ഓരോ റൈഡും പുതുമയുള്ളതും രസമുള്ളതുമായിരുന്നു. കളിച്ചു കളിച്ച് നേരം രാത്രിയായതറിഞ്ഞില്ല. എല്ലാവരും  റെഡിയായി നിന്നപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് ഫോട്ടോസ് എടുത്തു. വണ്ടർലായിൽ നിന്നും ഇറങ്ങി ഞങ്ങളെല്ലാവരും ചായയും പഴംപൊരി യും കഴിച്ചു. രാത്രി ഭക്ഷണം ബസ്ലിക്ക പള്ളിയുടെ അടുത്തുള്ള ഒരു സ്ഥലത്തായിരുന്നു. രാത്രി പള്ളിമുറ്റത്ത് ഓടികളിച്ചപ്പോൾ മനസുനിറയെ ടൂർ അവസാനിക്കുന്നതിൻ്റെ വിഷമമായിരുന്നു. പാട്ടും ഡാൻസും തമാശകളും കുറച്ച് ഉറക്കവും ഒക്കെയായി പിറ്റേന്ന് വെളുപ്പിന് ഏകദേശം 4 മണിയോടെ വയനാട്ടിലെത്തി. ഞങ്ങളെ കൂട്ടിക്കൊണ്ട് പോകാനായി രക്ഷിതാക്കൾ മിക്കവരും എത്തിയിട്ടുണ്ടായിരുന്നു. അധ്യപകരോടും കുട്ടുകാരോടും യാത്രയും സ്നേഹവും അറിയിച്ച് ഞാൻ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം വീട്ടിലേക്ക് യാത്ര തിരിച്ചു.യാത്രയിലെ രസങ്ങൾ ഒന്നുപോലും വിടാതെ അമ്മയോടും അഛനോടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു. സ്‌കൂളിൽ നിന്നും അടുത്ത വർഷവും എന്നെ ടൂറിന് വിടുമെന്ന് അച്ഛയെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചു. അത്രത്തോളം ഈ യാത്ര എന്നെ സന്തോഷിപ്പിച്ചു....
</font size>
== '''കോവിഡ് കാല അനുഭവം ....'''==
 
<center><gallery>
15048shijikisak.jpeg|'''സിജി കെ ഐസക്'''  '''(യു പി എസ് ടി  )‍‍'''
</gallery></center>
<font size=4>
ഒരു ദിവസം രാവിലെ ഒരു പതിനൊന്ന് മണി ചായയും കുടിച്ച് മൊബൈലും തോണ്ടി അടുക്കള വശത്തിരിക്കുമ്പോഴാണ് ആങ്ങളയുടെ ഫോൺ വരുന്നത്. എടീ.. ഞാനിവിടുന്ന് മൂന്ന് പേരെ നിന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോവുകയാ. ങേ.. അതെന്താ എന്ന ആകാംക്ഷയാണ് എന്നിലുണ്ടായത്. കാരണം എന്റെ ഇളയ ആങ്ങളയും ഫാമിലിയും ദുബായിൽ  നിന്ന് വരുന്നുണ്ട്.അവൾക്ക് ഫാമിലിയായി ഏഴ് ദിവസത്തെ ക്വാറന്റീനിൽ ഇരിക്കാൻ വേണ്ടി എന്റെ ഡാഡിയും മമ്മിയും മൂത്ത ആങ്ങളയുടെ വീട്ടിലേക്ക് മാറിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അവിടെ നടന്നതെന്താണെന്ന് വച്ചാൽ ഞങ്ങളുടെ തറവാട് വീട് വാടകയ്ക്ക് കൊടുത്തിരിക്കു കയാണ്. ആ വാടകക്കാരൻ വോട്ട് ചെയ്യാൻ അയാളുടെ നാട്ടിലേക്ക് പോയപ്പോൾ എന്റെ ഡാഡിയെ കുറച്ച് പണം സൂക്ഷിക്കാൻ ഏൽപ്പിച്ചിട്ട് പോയി. അയാൾ തിരിച്ചു വന്നതറിഞ്ഞ് ഡാഡി പണം കൈമാറി.പിറ്റേദിവസം ആയപ്പോൾ അയാളുടെ ഫോൺ വരുന്നു. ‘സാറേ..എനിക്ക്  കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആണ്. തുടർന്ന് മമ്മിയേയും ആങ്ങളയുടെ രണ്ട് മക്കളേയും എന്റെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ളതാണ് നേരത്തെ പറഞ്ഞ ഫോൺ കോൾ. ഇവർ എന്റെ വീട്ടിലെത്തി രണ്ട് മൂന്ന് ദിവസം സന്തോഷമായിപ്പോയി.ഒരു ശനിയാഴ്‍ച നൈറ്റ് ഡ്യൂട്ടിക്ക് പോയ ഇച്ചായന് രാവിലെ വീട്ടിലെത്തിയപ്പോൾ നല്ല ജലദോഷം. ഉടനെത്തന്നെ ആങ്ങളയെ വിളിച്ച് പറഞ്ഞു കൊറോണയാണോ എന്നൊന്നും അറിയില്ല. റിസ്ക് എടുക്കണ്ട മമ്മിയേയും മക്കളേയും തിരിച്ച് കൊണ്ടുപോയ്ക്കോളൂ. .പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളുത്തിപ്പട. ഞായറാഴ്ച ഞാൻ ടൗണിൽ പോയി സിട്രസിസും പാരസെറ്റമോളും വാങ്ങിച്ച് ഇച്ചായന് കൊടുത്തു. തിങ്കളാഴ്ച  രാത്രി എനിക്ക് ഭയങ്കര മേല് വേദനയും പനിയും. ഒരു വിധത്തിൽ രാത്രി വെളുപ്പിച്ചു. ഞങ്ങൾ രണ്ടുപേരും കൊറോണ ടെസ്റ്റ് നടത്താൻ ഗവൺമെന്റ് ഹോസ്പിറ്റലിൽ പോയി.ടെസ്റ്റ് റിസൾട്ട് വന്നു. രണ്ട് പേർക്ക് പോസിറ്റീവ് . അത് പ്രതീക്ഷി ച്ചരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇനി ആണ് സർക്കാരിന്റെ കരുതൽ എന്തെന്ന് അറിഞ്ഞത്. ഡോക്ടറുടെയും ( ഡോ.നിമ്മി ) സിസ്റ്റ റുടെയും ( സിസ്റ്റർ രേഖ )  വിളി വന്നു. നമുക്ക് വീട്ടിലിരുന്ന് ചികിത്സക്ക് സൗകര്യമുണ്ടോ ? വീട്ടിൽ വേറെ ആരൊക്കെയുണ്ട് ? മോളുണ്ട് എന്നറിഞ്ഞപ്പോൾ അവളെയും ടെസ്റ്റിന് കൊണ്ടുചെല്ലാൻ പറഞ്ഞു. അവളുടെയു ടെസ്റ്റ് നടത്തി വീട്ടിലെത്തിയതും നിമ്മി ഡോൿടർ വിളിച്ചു. രോഗ ലക്ഷണങ്ങൾ ചോദിച്ച്  മരുന്നു കുറിച്ചു. കൂടാതെ മോൾടെ റിസൽട്ട് ക്ലിയർ അല്ല. അത് ഹോസ്പിറ്റലിലെ ചെറിയ തകരാർ മൂലമാണ് എന്നും അറിയിച്ചു.ഞങ്ങൾക്ക് വീട്ടിൽ താഴത്തെ നിലയിൽ അറ്റാച്ച്‍ഡ് ബാത്ത് റൂം സൗകര്യമുള്ള റൂമുകളും മോൾക്ക് മുകളിലത്തെ നിലയിൽ  നിൽക്കാനുള്ള സൗകര്യമുള്ളതുകൊണ്ടും വീട്ടിൽ തന്നെ ചികിത്സ തുടരാൻ ‍ഡോക്ടറും നേഴ്‍സും സമ്മതിച്ചു.പെട്ടെന്ന് തന്നെ ഡോൿടർ കുറിച്ച മരുന്നുകളും പൾസ്ഓക്സീമീറ്ററുമായി നേഴ്‍സ് വീട്ടിൽ വന്നു. വേണ്ട നിർദ്ദേശങ്ങൾ നൽകി.ആകെ ഒരു സങ്കടമുള്ളത് രണ്ട് ദിവസം കഴിഞ്ഞാൽ യൂണിവേഴ്‍സിറ്റി എക്സാം എഴുതാനിള്ളതാണ് മോൾക്ക്.ഞങ്ങൾ പാകം ചെയ്‍ത ഭക്ഷണം ചൂടോടുകൂടി കൈസാനിറ്റൈസ് ചെയ്‍ത് മാസ്‍ക്ക് ധരിച്ച് വേറെ പാത്രത്തിലിട്ട് നൽകി മകളെ സുരക്ഷിതയാക്കി.
കോവിഡാണെന്നറിഞ്ഞ ഉടനെ തന്നെ ഇച്ചായൻ ഗെയിറ്റ് ലോക്ക് ചെയ്തു. റെസിഡന്റ്സ് അസോസിയേഷൻ ഗ്രൂപ്പിൽ ഞങ്ങളുടെ വിവരം ഷെയർ ചെയ്തു. പിന്നീടങ്ങോട്ട് ഫോൺ വിളികളുടെയും സഹായഹസ്തങ്ങളുടെയും പ്രളയമായിരുന്നു. രണ്ട് ആങ്ങളമാർ മത്സരിച്ച്  സാധനങ്ങൾ വാങ്ങി ഗെയ്റ്റിൽ തൂക്കി ഇട്ടു. അയൽവാസിയായ ജോഷിച്ചേട്ടനായിരുന്നു. എന്നും പാൽ വാങ്ങി ഗെയിറ്റിൽ തൂക്കി ഇട്ട ഞങ്ങളുടെ പാത്രത്തിലേക്ക് ഒഴിച്ച് തന്നിരുന്നത് എന്നും ചേട്ടൻ ടൗണിൽ പോകുമ്പോൾ വിളിവരും നിങ്ങൾക്ക് എന്താ വാങ്ങേണ്ടത് അപ്പോഴൊക്കെ ഞങ്ങൾക്ക് ഓരോ ലിസ്റ്റ് ഉണ്ടാകും. അതെല്ലാം വളരെ സ്നേഹത്തോടെ ചേട്ടൻ വാങ്ങി നൽകി. ഇത് ഞങ്ങൾ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കി. ഇനിയാണ് സ്നേഹപ്പൊതികളുടെ പ്രവാഹം. അതിൽ ഏറ്റവും കരുതൽ നൽകിയതും സ്നേഹം ചാലിച്ചതും എന്റെ നാത്തൂൻ ഷീജയുടെ സ്നേഹപ്പൊതികളാണ് എന്ന് എടുത്തുപറയട്ടെ.കൊറോണയുടെ ക്ഷീണത്തിനൊപ്പം നമ്മുടെ ഭക്ഷണം പാകം ചെയ്യൽ , ശുചിത്വം ഇതെല്ലാം നാം സ്വയം ചെയ്യുമ്പോൾ കണ്ടറിഞ്ഞ് അത്യാവശ്യഘട്ടങ്ങളിലെല്ലാം രുചിയോടെ  പാചകം ചെയ്ത് ചൂടോടെ ആങ്ങളയുടെ കൈയ്യിൽ കൊടുത്തു വിട്ടപ്പോൾ അവൾ എനിക്ക് ആരെല്ലാമോ ആയി മാറി.  കോവിഡ് കാലത്ത് എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒരു ഫോൺകോളിനെക്കുറിച്ച് പറയട്ടെ. അത് മറ്റാരുടെയുമല്ല അയൽവാസിയായ ഹുസൈന്റെ ഭാര്യ, അതിലുപരി എന്റെ മകളുടെ സുഹൃത്ത് അൻസിനയുടെഅമ്മയിടെതാണ്. ഒരു ഉച്ചസമയത്ത് എന്നെ വിളിച്ചിട്ട് ഹബീബ ചോദികകുകയാണ് ടീച്ചറെ വീട്ടുജോലിയും ക്ഷീണവുംകൊണ്ട് നിങ്ങൾ മടുത്തിട്ടുണ്ടാവില്ലേ ഞാൻ ഭക്ഷണം പാകം ചെയ്ത് തരട്ടേ. എന്റെ ഹൃദയം നിറഞ്ഞു. ഞാനവരുടെ ആവശ്യം നിരസിച്ചു.എങ്കിലും ഒരുപാട് ( ഫ്രൂട്ട്‍സ് വാങ്ങി ഗെയിറ്റിൽ തൂക്കിയിട്ടാണ് ആ അമ്മയും മകളും പോയത്. കൊറോണകാലം ക്രസ്‍മസ്‍കാലം കൂടിയായിരുന്നു. ജോബിച്ചന്റെ കേക്കാണ്  ആദ്യം എത്തിയത് . പിന്നീട് മെറിന്റെ അമ്മ സീമയുടെ വക ബ്ലാക്ക് ഫോറസ്റ്റ് പൊതി ഗെയിറ്റിലെത്തി .പിറ്റേ ദിവസമുണ്ട് ഞങ്ങളുടെ ഫാമിലിഫ്രണ്ട്ആക്സിലിയുടെ കുടുംബവും റെഡ്‍വെൽവെറ്റുമായി വരുന്നു.അവർ അച്ഛനും അമ്മയും രണ്ട് മക്കളും റോഡിൽമാസ്ക് ധരിച്ച് നിന്നു.ഞങ്ങൾ മാസ്ക് ധരിച്ച് മുറ്റത്തിറങ്ങി നിന്നു.അകലം പാലിച്ചാണ് നിന്നതെങ്കിലും അരികത്തുണ്ട് ഞങ്ങളെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു അത്.
പിന്നെ ഞെട്ടിച്ചുകളഞ്ഞത് കണ്ടൻകോട്ട് ഏലിയാസ് ചേട്ടനാണ്. ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ക്രിസ്തുമസിന്പോത്തിന്റെ പങ്കിറച്ചി വാങ്ങുന്ന ഒരു ശീലമുണ്ട്. രണ്ട്കിലോപോത്തിറച്ചി ഗെയിറ്റിലെത്തി ച്ചിട്ട്  പോയപ്പോൾ ഇച്ചായന്റെ ബാല്യകാലസുഹൃത്തിനോട് ഒരിഷ്ടം തോന്നി. കഴിഞ്ഞില്ല സ്നേഹപ്പൊതികളുടെ വരവ്. എന്റെ സുഹൃത്ത് ഹിന്ദി ടീച്ചർ സ്കൂളിൽ പോയിവരുന്ന വഴിക്ക് ഉറങ്ങുന്ന എന്നെ ഫോൺ ചെയ്ത് വീടിന് പുറത്തേക്ക് വിളിച്ചു. മാസ്‍ക്ക് വച്ച് ഞാൻ വരാന്തയിൽ നിന്നു. ഷിജി ഗെയിറ്റിന് പുറത്ത്നിന്ന് സ്നേഹത്തോടെ സംസാരിച്ചു.ഒരുപൊതി ഗെയിറ്റിൽ തൂക്കിയിട്ട് നിറചിരിയുമായി ഒരു തംസപ്പും കാണിച്ച് പോയി.അവളുടെ സ്നേഹപ്പൊതിയിൽ ബ്രെഡും കടലമിഠായിയും പിന്നെ ഞങ്ങൾ ടീച്ചേഴ്‍സ് എല്ലാവരും കൂടിയുള്ള ഒരു ഫോട്ടോയുടെ കോപ്പിയും ഉണ്ടായിരുന്നു.ആ മിഠായിക്ക് ലേശം മധുരം കൂടുതൽ തോന്നി.  ആ ഫോട്ടോയിൽ എല്ലാവരും ഒന്നിനൊന്ന് സുന്ദരികളായും തോന്നി.സൗഹൃദത്തിനെന്നും മാറ്റ് കൂടുതലാണ്. എനിക്ക് വായനയുടെ ആസ്‍കിത ചെറുതായിട്ടുണ്ട്. കോവിഡ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ ലൈബ്രറിയിൽ നിന്ന് എടുത്ത മാധവിക്കുട്ടിയുടെ പ്രണയനോവലുകളും , വിനോയ് തോമസ്സിന്റെ രാമിയും പിന്നെ എന്റെ സ്ഥിരം വനിതയും ഗൃഹലക്ഷ്മിയും എത്തിച്ച് തന്നു.ആ മോളോടും ഏറെ ഇഷ്ടം തോന്നി. എന്നും ആകുലതോടെ ഡാഡിയും മമ്മിയും വിളിക്കും. പിന്നെ അയൽക്കൂട്ട സുഹൃത്തുക്കൾ,സ്കൂളിലെ ഫ്രണ്ട്‍സ് രോഗവിവരമറിഞ്ഞ കുറെ ബന്ധുക്കൾ പുതിയ വാർഡ് മെമ്പർ അങ്ങനെ കുറെപ്പേർ ഫോൺ ചെയ്‍തു. മെഡിസിന് പഠിക്കുന്ന എന്റെ മുത്ത് ( ഗ്രെയ്‍സ് മേരി) കോളേജിൽ പോകുന്നതിന് മുമ്പും ഉച്ചക്കും വൈകുന്നേരവും എല്ലാം വിളിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ,കൊഞ്ചിക്കുകയും  ധൈര്യപ്പെടുത്തുകയും ചെയ്യുമായിരുന്നു . ചിലരുടെ ആശ്വസിപ്പിക്കലുകൾ കേട്ടപ്പോൾ തമാശ കേട്ട ഫീലിംഗ് ആണ് ഉണ്ടായത്. ആളതിലും വലിയ എത്രയോ രോഗങ്ങൾ ഉണ്ട് അതൊന്നും വന്നില്ലല്ലോ എന്ന് വിചാരിക്ക് ടീച്ചറേ . ആ ഓരോരുത്തർക്ക് മരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാകും ഇനി ഇപ്പം കൊറോണ വന്നിട്ടാണെങ്കിൽ അങ്ങനെ ആവട്ടെ . എന്താ ചെയ്യുക ? പേടിക്കണ്ടാട്ടോ.ഇവരോടൊന്നും ഒരു മറുപടിയും പറഞ്ഞില്ല. കൊറോണ എന്നെ വല്ലാതൊന്ന് ഉലച്ച് കളഞ്ഞു.പക്ഷെ പിടിച്ച് നിന്നത് ഭർത്താവും മക്കളും നേരത്തെ പറഞ്ഞ സുമനസ്സുകളുടെയും ഒക്കെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കൊറോണ സമയത്ത് മേൽവേദന പനി വയറിളക്കം എന്നിവക്ക് ഒപ്പം ബ്ലീഡിംഗും വന്നു. യൂട്രസ്സിൽ ഥൈറോയിഡ് ഉള്ളതുകൊണ്ട് ഓവർ ബ്ലീഡിംഗാണ് . ഏഴു ദിവസത്തെ അപാരബ്ലീഡിംഗ്  കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആണ് കോവിഡ് പോസിറ്റീവ് ആയത്. അതാ പിറ്റേ ദിവസം മുതൽ വീണ്ടും ബ്ലീഡിംഗ്. എഴുന്നേറ്റ് നിൽക്കുമ്പോൾ തലകറങ്ങും. പേടികാരണം രേഖസിസ്റ്ററെ വിളിച്ചു. കൊറോണ സമയത്ത് ഇതിന് ഒരു ട്രീറ്റ്മെൻ്റും ചെയ്യാൻ സാധിക്കില്ല.പേടിക്കണ്ട റെസ്റ്റ് എടുക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിച്ചു.അന്ന് തന്നെ കുറെ ORS പാക്കറ്റുൾ എത്തിച്ച് തരുകയും ചെയ്തു.ആ നിർണായകഘട്ടത്തിൽ സിസ്റ്ററെ എനിക്ക് ദൈവത്തിന്റെ മാലാഖയായി തന്നെ തോന്നി.വീണ്ടും ഏഴ് ദിവസം കഠിനമായ ബ്ലീഡിംഗ് ഉണ്ടായി. ഈ സമയത്തെല്ലാം നല്ല ഭക്ഷണം പാചകം ചെയ്ത് തന്ന് സ്നേഹത്തോടെ ഇച്ചായൻ എന്നെ പരിചരിച്ചു.ക്ഷീണിക്കുമ്പോൾ എല്ലാം ചെറിയമോൾ അമ്മേ ..അമ്മേ... എന്ന് വിളിച്ച് കൊണ്ടിരിക്കും . മൂത്തമോളും എന്നും പലതവണ ഹോസ്റ്റലിൽ നിന്നും കോളേജിൽ നിന്നും ഫോൺ ചെയ്ത് ധൈര്യപ്പെടുത്തി . പത്ത് ദിവസങ്ങൾക്കുശേഷം പ്രതീക്ഷയോടെ എന്നാൽ ഭീതിയോടെയുംകൂടി ടെസ്റ്റ് നടത്താൻ പോയി. ഭർത്താവിന് നെഗറ്റീവ് എനിക്ക് വീണ്ടും പോസിറ്റീവ് . സങ്കടം തോന്നി.ഉടനെ എന്നെ റൂം ക്വാറന്റീനിലാക്കി.ഇച്ചായനും മോളും കൂടി ക്ലീനിംഗും പാചകവും ഏറ്റെടുത്തു.എനിക്ക് പൂർണ റെസ്റ്റ്.ക്ഷീണിച്ച് പേടിച്ച് ഉറങ്ങുന്ന എന്റെ കവിളിൽ പ്രണയത്തോടെ വന്ന് തഴുകിപ്പോകുന്ന് ഇച്ചായനെയും അമ്മേ..അമേമ..എന്ന് വിളിച്ച് കൊണ്ടിരിക്കുന്ന മക്കളെയും കണ്ടപ്പോൾകൊറോണക്ക് എന്റെ വീട്ടിൽ നിൽക്കാൻ തോന്നിയില്ല.രണ്ടാമത്തെ ടെസ്റ്റിൽ നെഗറ്റീവ് ആയി ഇപ്പോൾഏഴ് ദിവസത്തെ കൂടി ക്വാറന്റീനിൽ ആണ്.ഏറെ സ്നേഹിക്കുന്ന കുടുംബം തന്നെയാണ് എന്റെ ശക്തിയും ബലവും.ഇതൊരു ഈശ്വരാനുഗ്രഹമാണ്.
</font size>
 
 
 
 
 
 
 
 
 


|-
== '''ഒരു ഓർമ്മക്കുറിപ്പ് ....'''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:100%;" |
|-
|style="background-color:#A1C2CF; " | '''കഥ '''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


== <font size=10><center>'''ഒരു ഓർമ്മക്കുറിപ്പ് ....'''</center></font size>==
[[പ്രമാണം:15048pry.jpg|right]]
<center><gallery>
<center><gallery>
15048shiji.jpeg|'''ഷിജി പി വി'''  '''(യു പി എസ് ടി  )‍‍'''
15048shiji.jpeg|'''ഷിജി പി വി'''  '''(യു പി എസ് ടി  )‍‍'''
വരി 25: വരി 46:


</font size>
</font size>
|----
|}




വരി 35: വരി 54:




== <font size=10><center>'''प्रेरणा'''</center></font size>==
== '''प्रेरणा'''==
<center><gallery>
<center><gallery>
15048rm.jpeg|'''രാജേന്ദ്രൻ മാടമന'''  '''(എച് എസ് ടി  സംസ്‌കൃതം )‍‍'''
15048rm.jpeg|'''രാജേന്ദ്രൻ മാടമന'''  '''(എച് എസ് ടി  സംസ്‌കൃതം )‍‍'''
വരി 82: വരി 101:


</font size>
</font size>
|----
|}








== <font size=10><center>'''എന്റെ  (പൊതു)വിദ്യാലയം എത്ര സുന്ദരം'''</center></font size>==
 
== '''എന്റെ  (പൊതു)വിദ്യാലയം എത്ര സുന്ദരം'''==
[[പ്രമാണം:School15048.jpg|right]]
[[പ്രമാണം:School15048.jpg|right]]
<center><gallery>
<center><gallery>
വരി 115: വരി 133:


</font size>
</font size>
|----
 
|}
== '''The Women And The Cock'''==
== <font size=10><center>'''The Women And The Cock'''</center></font size>==
<center><gallery>
<center><gallery>
15048mu.jpg|'''Muvithra.s'''  '''(7 G )‍‍'''
15048mu.jpg|'''Muvithra.s'''  '''(7 G )‍‍'''
വരി 125: വരി 142:
One day the Lady decided to leave the village but at the last time she cursed the village that there wouldn't be morning from next day as the cock was being carried away who was the only source to  awake the sun. She in other village thought the sun was glowing because of her cock. But after some days she became sad to think that in her earlier village all would living a life of darkness because the day appeared when her cock crowned but she had unknown of the fact that her cock crowned after the sun had risen.
One day the Lady decided to leave the village but at the last time she cursed the village that there wouldn't be morning from next day as the cock was being carried away who was the only source to  awake the sun. She in other village thought the sun was glowing because of her cock. But after some days she became sad to think that in her earlier village all would living a life of darkness because the day appeared when her cock crowned but she had unknown of the fact that her cock crowned after the sun had risen.
</font size>
</font size>
|----
 
|}
== ''' الثقة بالنفس مفتاح للنجاح'''==
== <font size=10><center>''' الثقة بالنفس مفتاح للنجاح'''</center></font size>==
<center><gallery>
<center><gallery>
15048ruk.png|''റുക്‌സാന വി '''  '''(എച്ച് എസ് ടി അറബിക് )‍‍'''
15048ruk.png|''റുക്‌സാന വി '''  '''(എച്ച് എസ് ടി അറബിക് )‍‍'''
വരി 142: വരി 158:
التعاطف مع الآخرين هو أحد أهمّ الوسائل التى تقوّي الشخصية وتزيد الثقة بالنفس، قيل " أن مقياس قوّة الشخص هو في كيفية تعامله مع الأشخاص الذين لا يشكلون له أيّة فائدة"  
التعاطف مع الآخرين هو أحد أهمّ الوسائل التى تقوّي الشخصية وتزيد الثقة بالنفس، قيل " أن مقياس قوّة الشخص هو في كيفية تعامله مع الأشخاص الذين لا يشكلون له أيّة فائدة"  
أخيرا وإعلم أن شخصية الضعيفة شخصية غير محبوبة ولذلك حاول أن تتخلّص منها بتقوية شخصيتك من خلال السيطرة على الذات والتخلص من 1السلبيات. والثقة بالنفس هي أهم مفاتيح للنجاح.
أخيرا وإعلم أن شخصية الضعيفة شخصية غير محبوبة ولذلك حاول أن تتخلّص منها بتقوية شخصيتك من خلال السيطرة على الذات والتخلص من 1السلبيات. والثقة بالنفس هي أهم مفاتيح للنجاح.
</font size>
== '''കൊറോണ- ഒരനുഭവം '''==
<center><gallery>
15048anil.jpg|'''അനിൽ കുമാർ. കെ'''  '''(എച് എസ് ടി  മലയാളം  )‍‍'''
</gallery></center>
<font size=4>
ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 20 മുതൽ വീട്ടിൽ തന്നെയാണ് .സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാതായിട്ട് ഒരു മാസത്തോടുക്കുന്നു .എന്ത് ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് അതിർത്തി ഡ്യൂട്ടിക്കായി ചേലാടി എന്ന സ്ഥലത്തേക്ക് പോകണമെന്ന് നിർദ്ദേശം ലഭിച്ചത് .വളരെ ആശ്വാസം തോന്നി .ഒന്ന് പുറത്തിറങ്ങാമല്ലോ എന്ന ചിന്ത വളരെ സന്തോഷം നൽകി .ഏപ്രിൽ 15ന് വൈകുന്നേരം 6 മണി മുതൽ പിറ്റേ ദിവസം 9 മണി വരെ കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന ചേലാടി എന്ന സ്ഥലത്ത് നേരത്തെ എത്തി .ഒപ്പം സഹപ്രവർത്തകനും ഉറ്റ സുഹൃത്തുമായ സജി സാറും .അധ്യാപനം ഇലക്ഷൻ ഡ്യൂട്ടി, സെൻസസ് ഇത്തരം ജോലികളെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അതിർത്തിയിലെ വാഹന പരിശോധന ആദ്യമായി .അവിടെ എത്തിയപ്പോൾ പോലീസ് ഫോറസ്റ്റ് ,വില്ലേജ് എന്നീ വകുപ്പിലെ ജീവനക്കാരുണ്ട് .ഞങ്ങൾ ചെയ്യേണ്ട ഡ്യൂട്ടി വിശദീകരിച്ചു തന്നു .5 വാഹനങ്ങൾ മാത്രമേ അതിർത്തി കടന്നു വന്നിരുന്നുള്ളൂ. രാത്രിക്ക് കനം കൂടി കൂടി വരുന്തോറും തണുപ്പം വർദ്ധിച്ചു .വിശ്രമിക്കാൻ പ്രത്യേക സ്ഥലമൊന്നുമില്ല .മീൻമുട്ടിയിലേക്കൊഴുകി പോകുന്ന പുഴയുടെ സംഗീതം രാത്രിയുടെ നിശബ്ദതയെ ഇല്ലാതാക്കി കൊണ്ട് ഒരു സംഗീതം പോലെ കേൾക്കാമായിരുന്നു .ഒപ്പം പുഴയ്ക്കടുത്ത് നിന്ന് ചിന്നം വിളിക്കുന്ന ആനക്കൂട്ടങ്ങൾ ഞങ്ങളെ പേടിപ്പെടുത്തി .ഏതാനും മീറ്ററുകൾക്കപ്പുറത്താണ് ആനക്കൂട്ടം .ചിലപ്പോൾ റോഡിലേക്കിറങ്ങാറുണ്ട് എന്ന ഫോറസ്റ്റ് ഗാർഡിന്റെ ഓർമ്മപ്പെടുത്തൽ ഞങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടി .വാഹനങ്ങൾ ഇനി വരുന്നില്ല എന്നുറപ്പു വരുത്തി കാറിന്റെ സീറ്റുകൾ കിടക്കയാക്കി തണുപ്പത്ത് അൽപ്പം കിടന്നു .പുതച്ചു കിടന്നോളൂ ആന നമ്മെ കാണില്ല എന്ന സുഹൃത്തിന്റെ തമാശയിൽ ചിരിച്ചപ്പോഴും ചിന്ത മുഴുവൻ ഗാർഡിന്റെ വാക്കുകളിലായിരുന്നു.നേരം വെളുക്കാനായപ്പോൾ ഒന്ന് മയങ്ങി .ഉറങ്ങിയെഴുന്നേറ്റപ്പോൾ അധ്യാപനത്തിന്റെ സുഖം അറിഞ്ഞു .കിടക്കുമ്പോൾ ഓർത്തത് കുടുംബം വിട്ട് അങ്ങ് കാശ്മീർ മലമടക്കുകളിൽ മഞ്ഞിൻ പാളികളിൽ നമ്മുടെ രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരെ കുറിച്ചും അതിർത്തിസേനയിലുള്ള ജവാൻമാരെ കുറിച്ചും ,റോഡിൽ ഉറക്കൊഴിച്ച് വാഹന നിയന്ത്രണം നടത്തുന്ന പോലീസുകാരെ കുറിച്ചുമാണ് എത്ര കഷ്ടപ്പെട്ടാണ് നമുക്കു വേണ്ടി അവർ രാത്രിയെ പകലാക്കുന്നത് .അവരുടെ മുന്നിൽ നാം എത്ര ഭാഗ്യവാൻമാർ .9 മണിക്ക് തിരിച്ച് വീട്ടിലെത്തുമ്പോഴും ഇതേ ചിന്ത എന്നെ വേട്ടയാടി .ഇനിയും Lock down വീട്ടിൽ ഒതുങ്ങിയിരിക്കണമല്ലോ?. എന്നും ഒന്നും ഒരു പോലെയായിരിക്കില്ല എന്ന കവി ഭാഷ്യം ഉള്ളിൽ പറഞ്ഞു കൊണ്ട് ചേകാടി നൽകിയ മധുരവും കയ്പും നൽകിയ ഓർമ്മകൾ അയവിറക്കിക്കൊണ്ട് ,ഇനിയും ഡ്യൂട്ടി കിട്ടണേ എന്നാഗ്രഹിച്ചു കൊണ്ട് വീട്ടിലേക്ക് .ഇങ്ങനെയല്ലേ ഈ കൊറോണ കാലത്ത് നമുക്ക് നാടിനെ സ്നേഹിക്കാൻ കഴിയു ...
</font size>
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/കഥകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്