"ജി.എൽ.പി.എസ് പഴ‍യന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:24609.my school.jpg|ലഘുചിത്രം]]
'''ജി.എൽ.പി.എസ് പഴ‍യന്നൂർ'''[[പ്രമാണം:24609.my school.jpg|ലഘുചിത്രം]]
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

* '''പേരിനു പിന്നിൽ'''

സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു

[[പ്രമാണം:24609-Pazhayannur Temple.jpg|ലഘുചിത്രം|299x299ബിന്ദു|Pazhayannur Temple]]
ഈ ടൗണിന്റെ മധ്യത്തിലായി ഒരു [[/ml.wikipedia.org/wiki/പഴയന്നൂർ ഭഗവതിക്ഷേത്രം|ഭഗവതിക്ഷേത്രമുണ്ട്]]. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്.  

* '''ക്ഷേത്രപുരാണം'''

[[പ്രമാണം:24609-Pazhayannur Temple.jpg|ലഘുചിത്രം|299x299ബിന്ദു|'''പഴയന്നൂർ ഭഗവതി ക്ഷേത്രം''']]
ഈ ടൗണിന്റെ മധ്യത്തിലായി ഒരു [[/ml.wikipedia.org/wiki/പഴയന്നൂർ ഭഗവതിക്ഷേത്രം|ഭഗവതിക്ഷേത്രമുണ്ട്]]. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്.  

കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ് പഴയന്നൂർ ഭഗവതി എന്ന് വിശ്വാസം.  പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീ ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്‌ക്കൊരുമകൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

14:03, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

ജി.എൽ.പി.എസ് പഴ‍യന്നൂർ

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെപഴയന്നൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

  • പേരിനു പിന്നിൽ

സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു

  • ക്ഷേത്രപുരാണം
പഴയന്നൂർ ഭഗവതി ക്ഷേത്രം

ഈ ടൗണിന്റെ മധ്യത്തിലായി ഒരു ഭഗവതിക്ഷേത്രമുണ്ട്. അവിടുത്തെ ആരാധനാമൂർത്തി ആയി വിശ്വസിക്കുന്നത് കുടുംബദേവത അല്ലെങ്കിൽ പരദേവതയാണ്. ഭഗവതിക്ഷേത്രത്തോട് ചേർന്ന് ശിവക്ഷേത്രവും ഉണ്ട്.  

കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ് പഴയന്നൂർ ഭഗവതി എന്ന് വിശ്വാസം.  പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ഭഗവതി അന്നപൂർണ്ണേശ്വരീ ഭാവത്തിലാണ് ഇവിടെ കുടികൊള്ളുന്നത്. അതിനാൽത്തന്നെ അന്നദാനത്തിന് ഇവിടെ പ്രാധാന്യമുണ്ട്. ഐതിഹ്യപ്രകാരം പാർവ്വതീദേവിയുടെ ഒരു വകഭേദമാണ് അന്നപൂർണ്ണേശ്വരി. പൂവൻ കോഴിയാണ് ഇവിടത്തെ വഴിപാട്. വഴിപാട് കോഴികൾ അമ്പലത്തിലും പരിസരത്തും വളരുന്നു. ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായി ഒരു ശിവക്ഷേത്രവും ഒരു വേട്ടേയ്‌ക്കൊരുമകൻ ക്ഷേത്രവുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപ്പുറം ക്ഷേത്രം എന്നായിരുന്നു പേര്. തന്മൂലം പള്ളിപ്പുറത്തപ്പൻ എന്നാണ് ഭഗവാൻ ഇന്നും അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ആദ്യം വിഷ്ണുക്ഷേത്രത്തിനടുത്തുള്ള അരയാൽത്തറയിലും പിന്നീട് ക്ഷേത്രത്തിന്റെ തിടപ്പള്ളിയിലും കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്. ഭഗവതിയ്ക്ക് പ്രാധാന്യം ലഭിച്ചപ്പോൾ സ്ഥലനാമവും 'പുരാണപുരി' എന്നായി. ഇത് മലയാളീകരിച്ചാണ് പഴയന്നൂരായത്.

ഭഗവതി ആദ്യമായി രാജാവിനോടൊപ്പം വന്നത് ഒരു പൂവൻകോഴിയുടെ രൂപത്തിലായിരുന്നുവെന്നാണ് വിശ്വാസം. തന്മൂലമാണ് ക്ഷേത്രത്തിൽ പൂവൻകോഴി വളർത്തൽ പ്രധാന വഴിപാടായി മാറിയത്. പിൽക്കാലത്ത് കൊച്ചി രാജകുടുംബത്തിന്റെ പ്രധാന പരദേവതകളിലൊരാളായി മാറിയ പഴയന്നൂരമ്മയ്ക്ക് കൊച്ചിയ്ക്കടുത്ത് മട്ടാഞ്ചേരിയിലും ക്ഷേത്രം വന്നു.

ഇത് കൊച്ചി പഴയന്നൂർ ഭഗവതിക്ഷേത്രം എന്നറിയപ്പെടുന്നു. കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനങ്ങളിലൊന്നായിരുന്ന മട്ടാഞ്ചേരി കൊട്ടാരത്തിനകത്താണ് ഈ ക്ഷേത്രം. പഴയന്നൂരിലേതുപോലെ ഇവിടെയും സമീപം ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവുമുണ്ട്

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് പഴയന്നൂർ ഭഗവതിക്ഷേത്രം. പുലർച്ചെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. അതിനുശേഷം അഭിഷേകവും മലരുനിവേദ്യവും നടത്തുന്നു. തുടർന്ന് അഞ്ചരയോടെ ഉഷഃപൂജയും സൂര്യോദയസമയത്ത് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. രാവിലെ ഏഴുമണിയ്ക്ക് ഉഷഃശീവേലിയാണ്. എട്ടുമണിയ്ക്ക് പന്തീരടിപൂജയും തുടർന്ന് പത്തുമണിയോടെ ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഏഴുമണിയ്ക്ക് അത്താഴപ്പൂജയും ഏഴരയ്ക്ക് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

മീനമാസത്തിൽ തിരുവോണം ആറാട്ടായി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. തിരുവോണം നക്ഷത്രത്തിലെ ആറാട്ട് ക്ഷേത്രത്തിലെ വൈഷ്ണവപ്രാധാന്യം എടുത്തുകാണിയ്ക്കുന്നു. ഉത്സവത്തിന് തൊട്ടുമുമ്പ് ശുദ്ധിക്രിയകളും മറ്റും നടത്തുന്നു.