"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കണിക്കൊന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ കണിക്കൊന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 44: വരി 44:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

13:15, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

കൊറോണക്കാലത്തെ കണിക്കൊന്ന

പൊന്നണിഞ്ഞ മേടമാസം വരവായ്
വിഷുവിൻ വരവറിയിക്കാനായ്
കഴിഞ്ഞിരുന്നില്ലെനിക്കാ സ്വർണ്ണ-
സൗന്ദര്യത്തിൻ പൂർണദർശനം
പൊയ്‌പ്പോയ വിഷു ദിനങ്ങളിൽ

വിഷുദിനത്തിൻ പുണ്യദർശനത്തിനായി
കർണ്ണികാരമേ നിൻ പൂക്കളെല്ലാം
വിഷുത്തലേന്നിറുത്തു തീർക്കാനെത്തുമെല്ലാരും
വിഷുക്കണി കണ്ടുണർന്ന് ദർശനപുണ്യം നേടി
ആ കൊന്നമരത്തിലേക്കെൻ കണ്ണെത്തുമ്പോൾ
ശുഷ്ക്കമായ ഇലകൾ മാത്രമേന്തി നിൽക്കുന്ന
നിൻ ശോകഭാവം കണ്ടെൻ മനം വിതുമ്പാറുണ്ടെന്നും

ഈ മഹാമാരിതൻ ദോഷകാലമാം ദിനങ്ങളിൽ
നാടെങ്ങും പൂത്തുലഞ്ഞു കർണികാരമേ നീ
ആ മഹാമാരിതൻ ഞെട്ടലിൽ ലോകമെല്ലാം വിറങ്ങലിക്കവേ
കർണികാരമേ നിൻ പൂക്കളിറുക്കുവാൻ
എത്തിയില്ലാരുമേ ഈ വിഷുത്തലേന്ന്

ഈ മേടമാസത്തിൻ വിഷുപ്പുലരിയിൽ മാത്രം
ഞാൻ നിൻ സ്വർണ്ണസൗന്ദര്യം
പൂർണമായ് ദർശിച്ചു പുണ്യം നേടി
കർണ്ണികാരമേ നീയുമാ പുണ്യം നേടി..


കൃഷ്ണദത്ത്. വി
8 ഡി പി.എൻ.എം.ഗവ.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - കവിത