ഉള്ളടക്കത്തിലേക്ക് പോവുക

"കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13748 (സംവാദം | സംഭാവനകൾ)
ക്ലബ്ബുകൾ ഉൾപ്പെടുത്തൽ
13748 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Clubs}}
== '''ഗ്രന്ഥശാല''' ==
          '''കരിപ്പാൽ എസ്‌ വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.'''
 
'''           19        ൽ ജോൺജോ മാഷിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ഉദ്ഘാടനം നടന്നു. തുടർന്ന് എല്ലാ വർഷവും പുസ്തക ക്രോഡീകാരണം, ശേഖരണം, വിതരണം മുടങ്ങാതെ നടത്തിവരുന്നു.'''
 
'''          കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് നൽകിക്കൊണ്ടുള്ള പ്രവർത്തനം മാതൃകാപരമായിക്കൊണ്ടിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് ആവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സ്കൂൾ പ്രദേശവാസികൾ വിവാഹദിനത്തിൽ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നൽകി "അക്ഷരസദ്യ" വിളമ്പി.'''
 
'''  പുസ്തക പ്രദർശനം, പുസ്തകാസ്വാദനം അസ്സംബ്ലിയിൽ, കുട്ടികൾ വീടുകളിൽ ഒരുക്കിയ 'എന്റെ കുഞ്ഞു ലൈബ്രറി ',വായന കാർഡ് വിതരണം, തുടങ്ങിയവ എല്ലാം ഗ്രന്ഥശാല പ്രവർത്തന ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. 2017 ൽ അന്നത്തെ കോർഡിനേറ്റർ  ബിന്ദു pp ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നിന്ന് ഗ്രന്ഥ ശേഖരണം നടന്നു .'''
 
'''            2018ൽ    ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.'''
 
== '''വിദ്യാരംഗം''' ==
കുട്ടികളിലെ സർഗ്ഗവാസനകൾ വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശ പ്രകാരം രൂപീകൃതമായ സാഹിത്യ വേദിയാണ്  വിദ്യാരംഗം സാഹിത്യ വേദി.പഠനത്തോടൊപ്പം  കുട്ടികളുടെ സർഗ്ഗശേഷിയും സാഹിത്യ അഭിരുചിയും ഇവിടെ വളർത്തിയെടുക്കുന്നു.
 
സബ്ജില്ലാ തലത്തിൽ തുടർച്ചയായി നിരവധി തവണ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടാൻ സാധിച്ചിട്ടുണ്ട്. ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത് എം വി ജനാർദ്ദനൻ മാസ്റ്ററാണ്. മാഷിൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ  രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് 'കളിവഞ്ചി'  എന്ന പേരിൽ  പതിപ്പ് ഇറക്കിയിട്ടുണ്ട്. നാടക- കവിതാ സാഹിത്യ ശില്പശാല പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിയിട്ടുണ്ട്.'സ്ലേറ്റും പെൻസിലും ' , ' ഓണനിലാവ്' എന്നീ പേരുകളിൽ പത്രികകളും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് 'വിജ്ഞാന കേളി ' എന്ന പേരിൽ 2019 ൽ സംഘടിപ്പിച്ചു.
 
വിദ്യാരംഗം സബ് ജില്ലാ സാഹിത്യോത്സവം 2007ൽ നമ്മുടെ വിദ്യാലയത്തിൽ നടത്തുകയും ആ വർഷം വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ വളരെ വിപുലമായി നടത്തി വരുന്നു. 2016-ൽ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ  'കണ്ണിലുണ്ണി'  എന്ന പേരിൽ ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. 2018-ൽ വിദ്യാരംഗം സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ വിദ്യാലയ ത്തിൽ വെച്ച് നടന്നിട്ടുണ്ട്.
 
=== ബാലസഭ ===
വിദ്യാരംഗം സാഹിത്യ വേദി പോലെ എൽ പി വിഭാഗത്തിലെ കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകൃതമായ സാഹിത്യ രംഗമാണ് ബാലസഭ.വിദ്യാരംഗത്തോട് ചേർന്നാണ് പ്രവർത്തനം.എല്ല ആഴ് ചകളിലും ബാല സഭ ചേർന്നു കുട്ടികൾ കലാപ്രകടനം നടത്താറുണ്ട്. വിഷയങ്ങൾ നൽകി  കഥ കവിത രചന ചിത്ര രചനാ എന്നിവ നടത്താറുണ്ട്.
 
           
 
          വിദ്യാരംഗം സാഹിത്യോത്സവത്തിൽ കവിതാലാപനത്തിൽ 2019 -ൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിദ്യാരംഗം സാഹിത്യ വേദി അദ്ധ്യാപകർക്കു വേണ്ടി നടത്തിയ കവിതാലാപന മത്സരത്തിൽ ജില്ലാ തലത്തിൽ ഈ വിദ്യാലയത്തിലെ  അദ്ധ്യാപിക ശ്രീമതി  ഷീജ മുകുന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
 
== '''പരിസ്ഥിതി ക്ലബ്''' ==
പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം അറിയിച്ചു കൊണ്ടും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്താൻ പ്രേരിപ്പിച്ചു കൊണ്ടും ജൈവ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തിയെടുക്കാനും കുട്ടികർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും  നമ്മുടെ വിദ്യാലയം എന്നും മറ്റുള്ളവർക്ക് മാതൃകയാണ്.നിരവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്യത്തിൽ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്നു.
 
      2014-ൽ  വൈസ് മെൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  വിദ്യാലയാങ്കണത്തിൽ ഒരു ഔഷധത്തോട്ടം നിർമ്മിച്ചു. 2015-ൽ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട നിർമ്മാണ ശില്പശാല നടത്തി.പുനം കൃഷി സ്ഥലം സന്ദർശിക്കുകയും മികച്ച ജൈവകർഷകനായി തെരഞ്ഞെടുക്കപ്പെട്ട കപൂര് ഷാജിയുമായി അഭിമുഖം നടത്തുകയും അവരുടെ കൃഷിത്തോട്ടം സന്ദർശിക്കുകയും ചെയ്തു.
 
2016 - ൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല ,പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.അതുകൂടാതെ കരിം ഫോറസ്റ്റ് പഠനയാത്ര, മണ്ണിനെ ക്കുറിച്ച്  ബോധവല്കരണ ക്ലാസ്( ഡോ.പി.കെ സജീഷ്) എന്നിവ സംഘടിപ്പിച്ചു.
 
2017 -ൽ  25 ഓളം നേന്ത്രവാഴക്കൃഷി  , പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി.ഈ വർഷം തന്നെ ആറളം ഫാമിലേക്ക് പ0നയാത്രയും  സംഘടിപ്പിച്ചു.
 
       എല്ലാ പരിസ്ഥിതി ദിനത്തിലും  കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് പരിപാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു വരുന്നു.
 
    
 
2019 -ൽ കരനെൽ കൃഷിയും വാഴ, ചേമ്പ്, ചേന എന്നിവയും ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തു. ഈ വർഷം കൃത്രിമ വനം   'മിയാ വാക്കി'  പദ്ധതി വിദ്യാലയത്തിൽ പുരോഗമിക്കുന്നു.  അതോടൊപ്പം പച്ചക്കറിത്തോട്ടവും ഒരുങ്ങുന്നുണ്ട്.  വിപുലമായ ഒരു പൂന്തോട്ട നിർമ്മാണവും വിദ്യാലയത്തിൻ്റെ ആലോചനയിലുണ്ട്.
 
==  സ്കൗട്ട്&ഗൈഡ്സ് ==
1994 മുതൽ എൽ.പി വിഭാഗം ആൺകുട്ടികൾക്കായി കബ്ബും, പെൺകുട്ടികൾക്കായി ബുൾബുളും ഓരോ യൂണിറ്റ് വീതം രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
 
     1999 ൽ ശ്രീമതി: ടി.ഡി. മറിയാമ്മ ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഒരു യൂണിറ്റ് ഗൈഡ്സും , 2002 മുതൽ ശ്രീ.ഷാജു ജോസഫ് മാസ്റ്റർ സ്കൗട്ട് മാസ്റ്ററായിട്ടുള്ള ഒരു യൂണിറ്റ് സ്കൗട്ടും സ്കൂളിന്റെ സർവ്വതോന്മുഖമായിട്ടുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ട് വരുന്നു.
 
   2015 ൽ ഹിന്ദി അധ്യാപകൻ ശ്രീ. ഇ.വി നാരായണൻ മാസ്റ്റർ സ്കൗട്ട് മാസ്റ്ററായി രണ്ടാമതൊരു യൂണിറ്റ് കൂടി രൂപീകൃതമായി.
 
   നിലവിൽ രണ്ട് യൂണിറ്റ് സ്കൗട്ടും, ഒരു യൂണിറ്റ് ഗൈഡ്സും സജീവമായി പ്രവർത്തിക്കുന്നു.
 
 
 
== സോഷ്യൽ സയൻസ് ക്ലബ്ബ് ==
 
== ശാസ്ത്രക്ലബ് ==
കുട്ടികളിൽ  ശാസ്ത്ര അവബോധം വളർത്തുന്നതിനു വേണ്ടി വിവിധങ്ങളായ പരിപാടികൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടത്തിവരാറുണ്ട്. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള രണ്ട് തവണയായി(2003-04,2019-20) സബ്ജില്ല തലത്തിൽ നമ്മുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട് .മികച്ച ശാസ്ത്ര പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തുന്ന ഇൻസ്പയർ അവാർഡിന് നമ്മുടെ വിദ്യാലയത്തിലെ  അജുൻ രാജ്  അർഹനായിട്ടുണ്ട്. സബ്ജില്ലാതല  ശാസ്ത്രമേളയ്ക്ക്  മുന്നോടിയായി സ്കൂൾതലത്തിൽ ശാസ്ത്രമേളകൾ  വർഷംതോറും നടത്തിവരാറുണ്ട്. ശാസ്ത്രവുമായി  ബന്ധപ്പെട്ട ദിനാചരണങ്ങളിൽ മേഖലയിൽ  കഴിവ് തെളിയിച്ച പ്രഗത്ഭരെ (എൻ കെ ഗോവിന്ദൻ മാഷ്, സജീഷ് പി കെ, സതീഷ് സിംഗപ്പൂർ)കൊണ്ടുവന്നു കുട്ടികൾക്ക് ക്ലാസുകൾ നൽകാറുണ്ട്.സബ്ജില്ലാ അടിസ്ഥാനത്തിൽ  നടന്ന ശാസ്ത്ര പരീക്ഷണത്തിൽ ഒന്നാം സ്ഥാനവും  ജില്ലാതലത്തിൽ  രണ്ടാം സ്ഥാനവും  പാർവതി നമ്പ്യാർ കരസ്ഥമാക്കിയിട്ടുണ്ട്.ജില്ലാ തലത്തിൽ എൽ പി വിഭാഗത്തിൽ  പ്രോജക്ട് അവതരണം വേദ  സുനിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ശാസ്ത്രമേളയിൽ അധ്യാപകർക്കു വേണ്ടിയുള്ള  പഠനോപകരണ നിർമ്മാണത്തിൽ  നമ്മുടെ സ്കൂളിലെ  ബിന്ദു ടീച്ചർ രണ്ടുതവണ സമ്മാനത്തിന് അർഹയായി . ഏകകോശ ജീവിയായ അമീബയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി നമ്മുടെ വിദ്യാലയത്തിൽ നിന്ന് കൾച്ചർ ചെയ്തെടുത്ത മീഡിയം മൈക്രോസ്കോപ്പിൽ വെച്ച് നോക്കിയപ്പോൾ കുഞ്ഞൻ അമീബ കളെ കണ്ടത്  കുട്ടികൾക്ക്  ഏറെ കൗതുകകരമായി. ഏഴാംക്ലാസിലെ  കുട്ടികൾക്ക്  പഠിക്കാനുള്ള ഭാഗമായ  സോപ്പ് നിർമ്മാണം  കുട്ടികളുടെ മുന്നിൽ വച്ച്  നടത്താറുണ്ട്. ശാസ്ത്രക്വിസ് മത്സരങ്ങളിൽ നമ്മുടെ സ്കൂളിലെ  ആൽബിൻ ജിജി സബ്ജില്ല ജില്ലതലങ്ങളിൽ ശ്രദ്ധേയമായ  നേട്ടം  കൈവരിച്ചിട്ടുണ്ട്.
 
== ഗണിത ക്ലബ്ബ് ==
      
 
            കരിപ്പാൽ എസ്.വി യു.പി.സ്കൂളിൽ ഗണിത ശാസ്ത്ര പഠനം സുഗമമാക്കുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. സങ്കീർണതകളുടെ ശാസ്ത്രം എന്ന ഭയപ്പാടോടെ ഗണിതത്തെ അധ്യയന ലോകം കണ്ടിരുന്ന ഒരു കാലത്തു നിന്നും മാറി കുട്ടികളെ ഉത്സാഹത്തിന്റെ പാതയിലൂടെ ഗണിതപഠനം ആഹ്ലാദാനുഭവമാക്കി മാറ്റാൻ ഇന്നത്തെ പ്രവർത്തനാധിഷ്ഠിത പഠന പ്രക്രിയകൾക്ക് കഴിയുന്നുണ്ട്.
 
           1996 ലെ പാഠ്യപദ്ധതി പരിഷ്കരണം മുതലാണ് ഗണിതപഠനം പ്രവർത്തനാധിഷ്ഠിതമാകുന്നത്. അന്നുമുതൽ കരിപ്പാൽ എസ്.വി. യു .പി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നുണ്ട്. കെ.യശോദ ടീച്ചറായിരുന്നു അന്ന് ഗണിത ക്ലബ്ബ് പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നത്. ഗണിതത്തിലെ അടിസ്ഥാന ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കാൻ കളികളിലൂടെയുള്ള അവതരണം , മികച്ച കുട്ടികളെ ഗണിത മത്സരങ്ങൾക്ക് തയ്യാറാക്കൽ, ഗണിത കൈയെഴുത്തുമാസിക തയ്യാറാക്കൽ, സബ് ജില്ലാ ശാസ്ത്ര പ്രദർശനങ്ങളിൽ ഗണിതമേഖലയിൽ പ്രൊജക്ടുകൾ അവതരിപ്പിക്കൽ തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ .
 
              തുടർന്ന് പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ഓരോ ക്ലാസിലും ഗണിത മൂല തയ്യാറാക്കൽ ഗ്രൂപ്പു പ്രവർത്തനങ്ങളിലൂടെ ഗണിതപഠനോപകരണങ്ങൾ നിർമ്മിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി. ഗണിത   വിജയം എന്ന കളികളിലൂടെയുള്ള ലളിതമായ ഗണിത പഠനത്തിൽ ഏറെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ പോലും ഗണിതത്തെ ആവേശത്തോടെ സമീപിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു. ലാബ്@ ഹോം പദ്ധതിയുടെ ഭാഗമായി വീട്ടിലൊരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾ ഗണിതശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് ഭയപ്പാടേതുമില്ലാതെ കടന്നുചെല്ലാൻ വിദ്യാലയം അവസരമൊരുക്കി. ഇ.വി.ചന്ദ്രൻ മാസ്റ്റർ, എൻ.വി. പ്രീത ടീച്ചർ, പി.പി ബിന്ദു ടീച്ചർ , കെ.സി. മായ ടീച്ചർ തുടങ്ങിയവർ പ്രകാശമാനമായ ഒരു ഗുരു ശിഷ്യ ബന്ധത്തിലൂടെ ഗണിതപഠനത്തിന് ശക്തിപകരാൻ ശ്രമിച്ചിട്ടുണ്ട്. ഗണിത പഠനോപകരണ നിർമാണത്തിൽ അധ്യാപകർക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. അതു പോലെത്തന്നെ കുട്ടികൾ തയ്യാറാക്കിയ ഗണിത കൈയെഴുത്തു മാസികയും അംഗീകാരത്തിന് അർഹമായിട്ടുണ്ട്.
 
== ഭാഷ ക്ലബ്ബ് ==
 
=== സംസ്‌കൃതംക്ലബ്ബ് ===
പ്രഥമ ഭാഷയായി സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളും സംസ്കൃതം ക്ലബ്ബിൽ അംഗങ്ങളാണ്.ഭാഷാ പോഷണത്തിനായി വിവിധങ്ങളായപ്രവർത്തന പരിപാടികൾ നടത്തിവരുന്നു.സംസ്കൃത ദിനാചരണം നടത്താറുണ്ട്.കലാഭിരുചിയെ വളർത്തിയെടുക്കാൻ സംസ്കൃതോത്സവംനടത്തുന്നുണ്ട്.2008 മുതൽ2019 വരെത്തുടർച്ചയായിവിദ്യാലയം സബ്ജില്ലയിൽ ഒന്നാം സ്ഥാനവുംജില്ലയിൽ രണ്ടാമത്തെ വിദ്യാലയാവുമായിട്ടുണ്ട്.കഥാകഥനം,അക്ഷരശ്ലോകം,ഗാനാലാപനം,കവിതാലാപനം,പ്രശ്നോത്തരി, എന്നിവയിൽ ജില്ലാതലത്തിൽ.സമ്മാനം നേടിയിട്ടുണ്ട്.ഭാഷാപരിപോഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽപങ്കെടുക്കുന്ന 14 കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കാറുണ്ട്.വായനയ്ക്കും എഴുത്തിനും തുല്യ പ്രാധാന്യംനല്കിക്കൊണ്ടുള്ളപടന പ്രവർത്തനങ്ങളാണ് 1 ആം തരം മുതൽ ആസൂത്രണം ചെയ്യുന്നത്. എൽ പി യുപി ക്ലാസുകളിലായി150 ളം കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.
 
==== അറബിക് ക്ലബ്ബ് ====
ഭാഷ പഠനത്തിന്റെ  പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് അറബി ഭാഷ പഠനം വിദ്യാലയത്തിൽ നടന്നു വരുന്നു. എൽ. പി. ക്ലാസ്സുകളിൽ  ഇന്ന് 87 വിദ്യാർഥികൾ അറബി  ഭാഷ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഭാഷ പഠനം  മെച്ചപ്പെടുത്തുന്നതിനായി അറബിക് ക്ലബ്ബ് രൂപീകരിച്ചു. അലിഫ് ടാലാന്റ് ടെസ്റ്റിൽ   ഓരോ വർഷവും നിരവധി വിദ്യാർഥികൾ  ശബ്ജില്ലാ തലത്തിൽ   A+ കരസ്തമാക്കിയിട്ടുണ്ട്. കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങളും  രണ്ടു തവണ ഓവറോൾ   രണ്ടാം സ്ഥാനവും  നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 
 
 
== സീഡ് ക്ലബ്ബ് ==
2010 മുതൽ കരിപ്പാൽ എസ്.വി.യു.പി.സ്കൂളിൽ സീഡ് ക്ലബ്ബ് വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു.
 
  സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനും, തണൽ വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നു.
 
    2018 ൽ സ്കൂൾ കോമ്പൗണ്ടിൽ നടത്തിയ വാഴക്കൃഷി മികച്ച വിളവ് തരികയും ഏറെ ജനശ്രദ്ധ പിടിച്ചു പററുകയും ചെയ്തു.
 
  ഓരോ വർഷവും ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന പഠന യാത്ര കുട്ടികൾക്ക് ഏറെ ഗുണപ്രദമാണ്.
 
  കോവിഡ് കാലത്ത് കുട്ടികൾക്കായി ഏർപ്പെടുത്തിയ " എന്റെ കൃഷിത്തോട്ടം "പദ്ധതിയിലൂടെ കുട്ടികൾ കൃഷിയിൽ ഏറെ തല്പരരായി എന്നത് വസ്തുതയാണ്.
 
  സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന "മിയാ വാക്കി " ചെറു വനവൽക്കരണ പദ്ധതിയുടെ ഉൽഘാടനം 2021 ഡിസംബർ 8 ന് നടന്നു.
 
  നിലവിൽ ശ്രീ. ഇ.വി.നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 110 കുട്ടികൾ സീഡ് ക്ലബ്ബിന്റെ സാരഥികളായി പ്രവർത്തിക്കുന്നു.

19:44, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം