"സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
== ശാസ്‍ത്ര ക്ലബ്ബ് ==
== ശാസ്‍ത്ര ക്ലബ്ബ് ==
[[പ്രമാണം:ENVIRONMENT48477.jpg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
[[പ്രമാണം:ENVIRONMENT48477.jpg|ഇടത്ത്‌|ലഘുചിത്രം|211x211ബിന്ദു]]
വരി 70: വരി 71:
[[പ്രമാണം:Ayush.jpeg|ഇടത്ത്‌|ലഘുചിത്രം|165x165ബിന്ദു]]
[[പ്രമാണം:Ayush.jpeg|ഇടത്ത്‌|ലഘുചിത്രം|165x165ബിന്ദു]]
ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു...കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..
ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം പദ്ധതി നിലമ്പൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ആയുഷ് ക്ലബ്ബിന്റെ  ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉസ്മാൻ പി ഉദ്ഘാടനം ചെയ്തു.. പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിനോജ് സ്കറിയ, പ്രധാനാധ്യാപകൻ ശ്രീ ഡൊമിനിക് ടി.വി,ജോഷ്ന ജോർജ്ജ്,രമ്യ ഗിരീഷ് എന്നിവർ നേതൃത്വം നൽകി..ശ്രീമതി.അഞ്ജലി ദാസ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുഷ് ഗ്രാമം നിലമ്പൂർ, ശ്രീമതി.ഷാഹിന എന്നിവർ ക്ലാസെടുത്തു...കുട്ടികളിൽ ആയുർവേദത്തെ കുറിച്ചും, ആയുർവേദ ചര്യകളെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/സംസ്കൃത കൗൺസിൽ|സംസ്കൃത കൗൺസിൽ]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/അലിഫ് ക്ലബ്ബ്|അലിഫ് ക്ലബ്ബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഗാന്ധി ദർശൻ ക്ലബ്ബ്|ഗാന്ധി ദർശൻ ക്ലബ്ബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്|പ്രവൃത്തിപരിചയ ക്ലബ്]]
*[[സി.യു.പി.എസ് കാരപ്പുറം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]




== സംസ്കൃത കൗൺസിൽ ==
[[പ്രമാണം:SANSKRIT248477.jpg|ലഘുചിത്രം|391x391ബിന്ദു]]
[[പ്രമാണം:SANSKRIT 1.jpg|ഇടത്ത്‌|ലഘുചിത്രം|375x375ബിന്ദു]]
2021-22 അധ്യായന വർഷത്തിൽ സംസ്കൃത ഭാഷയുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തങ്ങൾ ചെയ്യാൻ സാധിച്ചു. വിദ്യാലയം തുറന്ന് പ്രവർത്തിക്കുവാൻ സാധ്യമല്ലാത്തതിനാൽ എല്ലാ വിദ്യാർത്ഥികളെയും നേരിൽ കാണുന്നതിനായി അവരുടെ വീട് സന്ദർശിക്കുക എന്നതായിരുന്നു ആദ്യ പരിപാടി. ഇതിലൂടെ വിദ്യാർത്ഥികളെ നേരിൽ കാണാനും അവരുടെ ഗൃഹാന്തരീക്ഷം മനസിലാക്കുവാനും സാധിച്ചു. ഈ സന്ദർശനം ഓൺലൈൻ ക്ലാസ്സുകൾ കുറ്റമറ്റ രീതിയിൽ നടത്തുവാനും ഏറെ പ്രയോജനപ്രദമായി ഓരോ ക്ലാസ്സിലെയും കുട്ടികളെ അവരുടെ പഠന നിലവാര മനുസരിച്ച് ഗ്രൂപ്പ് തിരിച്ച് വ്യത്യസ്ഥ സമയങ്ങളിൽ ക്ലാസ്സുകൾ ഏർപ്പാട് ചെയ്തതിനാൽ കുട്ടികളുടെ പഠനനിലവാരത്തിൽ ഗണ്യമായ മാറ്റം വരുത്തുവാൻ സാധിച്ചു. സംസ്കൃത ക്ലബ്ബിന്റെ രൂപീകരണത്തോടെ കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുവാൻ സാധിച്ചു. സംസ്കൃത ദിനത്തോടനുബന്ധിച്ച് സ്കൂൾ തല ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. അതിലെ വിജയികളെ സബ്ബ് ജില്ലാ മേളയിലേക്ക് തയ്യാറാക്കുകയും സബ്ബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിനാൽ സംസ്തൃത ഗാനാലാപന മത്സരത്തിൽ ആഷ് ന കൃഷ്ണ എന്ന വിദ്യാർത്ഥിനി  എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.


             വിദ്യാലയം തുറന്ന സാഹചര്യം വന്നപ്പോൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുവാനും പഠന നിലവാരം യഥാസമയം വിലയിരുത്തുവാനും സാധിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ കുട്ടിക്കളെ സംസ്കൃതം സ്കോളർഷിപ്പിന് ക്ലാസ്സ് തല തെരഞ്ഞെടുപ്പ് നടത്തുവാനും ക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ സബ്ബ് ജില്ലാ തല മത്സരത്തിലേക്ക് തയ്യാറാക്കുവാനും സാധിച്ചു. 5, 6, 7, ക്ലാസ്സുകളിൽ നിന്നായി രണ്ടു വീതം കുട്ടികളെ സബ്ബ് ജില്ലയിലേക്ക് അയക്കുകയും അയച്ചവർക്ക് 6 പേർക്കും സ്കോളർഷിപ്പ് ലഭിക്കുമെന്ന പ്രതീക്ഷയും കൂടെയുണ്ട്. ഭാഷാ പഠനപുരോഗതിക്കുതകുന്ന പുതിയ രീതി കുട്ടികളിലെത്തിക്കുവാൻ ശ്രമിക്കുന്നു. എഴുത്തിനും വായനയ്ക്കും കൂടുതൽ അവസരം നൽകികൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.


== മലയാളം ക്ലബ്ബ് ==
[[പ്രമാണം:ബഷീർ48477.jpg|ലഘുചിത്രം|ബഷീർ ദിനം]]
[[പ്രമാണം:Onam dress48477.jpg|ഇടത്ത്‌|ലഘുചിത്രം|ഓണത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട വേഷവിധാനം മത്സരം]]
പുത്തൻ ബാഗും, കുടയുമൊന്നും വേണ്ട; ഓൺലൈൻ ക്ലാസ്സോടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കടന്നുവന്നപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായത് അവരുടെ "രണ്ടാം ഗൃഹമാണ്". വിദ്യാലയം എന്നത് അക്കാദമിക് കാര്യങ്ങൾക്ക് വേണ്ടയുള്ള സ്ഥലം മാത്രമല്ല, കുട്ടികളുടെ രണ്ടാം ഗൃഹം കൂടിയാണ്. സാമൂഹികമായി ഇടപഴകാൻ പഠിക്കുന്നതും വ്യക്തിത്വ വികാസം നോടുന്നതുമൊക്കെ വിദ്യായങ്ങളിലൂടെയാണല്ലോ. അതോടൊപ്പം ഭാഷാ പഠനത്തിനും, കൂടെ അവരുടെ ഉള്ളിലെ വർണ്ണനാപാടങ്ങൾ, യുക്‌തി ചിന്തനം, ആശയ രൂപീകരണം, ചിന്താ ശേഷികൾ, സഹവർത്തിത്വം എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഭാഷയുടെ പങ്ക് വലിയതാണ്. വായനയ്ക്ക് പ്രധാന്യം നൽകിക്കൊണ്ട് രക്ഷിതാക്കളുടെ പിന്തുണയോടെ പാഠഭാഗത്തെ വിഭജിച്ച് നൽകി വായന വിപുലപ്പെടുത്തിയെടുക്കുകയും, ആറാം ക്ലാസിലെ " ചിത്രശലഭങ്ങൾ" എന്ന പാഠഭാഗങ്ങളിലെ രംഗങ്ങൾ നാടകരൂപത്തിൽ അഭിനയിച്ച് അവരുടെ ഉള്ളിലെ കലാബോധം ഉയർത്താൻ സാധിച്ചു. പാഠ പ്രവർത്തനങ്ങളെ ദൃഷ്യാവിഷ്ക്കാരം നടത്തുകയും അതിൽ രക്ഷിതാക്കളുടെ സാനിദ്ധ്യം ഉറപ്പു വരുത്തുകയും ചെയ്തു.
[[പ്രമാണം:Onam 48477.jpg|ലഘുചിത്രം|അത്തപ്പൂക്കളം]]
വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും, ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് കുട്ടികളിൽ അവബോധം വരുത്താൻ അദ്ദേഹത്തെപ്പറ്റി ഒരു ചെറു ഡോക്യുമെന്ററി തയ്യാറാക്കി മീഡിയയുടെ സഹായത്തോടെ കുട്ടികളിൽ എത്തിക്കാൻ സ്കൂളിലെ  ഐ.സി.ടി മുറികൾ ഉപയോഗപ്പെടുത്തി. വിജയികളായ കുട്ടികളെ അനുമോദിക്കുകയും, അവരുടെ വീടുകളിൽ എത്തി സന്തോഷം പങ്കിടുകയും ചെയ്തു. ബഷീർ ദിനത്തിൽ ബഷീർ കൃതികളെ ആസ്പദമാക്കി വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി നാടകം തയ്യാറാക്കി സ്‍കൂൾ യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അടിസ്ഥാന പാഠാവലി യിലെ "അജൈയ്യതയുടെ പ്രതീകം" എന്ന പാം ഭാഗത്തെ ആസ്പദമാക്കി കുട്ടികളിൽ നിന്ന് ഗാന്ധിജിയുടെ വാങ്മയ ചിത്രങ്ങൾ സ്വീകരികുകയും, വിജയികള കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ അവരുടെ ഉള്ളിലെ രചനാപരമായ താൽപര്യം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. മലയാള ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേകം ക്ലാസുകൾ നൽകാനും സാധിച്ചു. പാഠഭാഗത്തെ കവിതകൾ ശേഖരിച്ച് ' പതിപ്പ്' ഉണ്ടാക്കാനും സാധിച്ചു. കഥാഭാഗത്തുള്ള കഥാപാത്രങ്ങളിലൂടെ കടന്നുചെന്ന് കുട്ടികൾ തന്നെ കഥാപാത്ര നിരൂപണം തയ്യാറാക്കി. പദപരിചയങ്ങളിലൂടെയും , ആശയ വിപുലീകരണത്തിലൂടെയും വാക്യരചനയിലൂടെയും പാം ഭാഗങ്ങളെ ആസ്പദമാക്കി കൊറോണ എന്ന മഹാവ്യാധിയുടെ ഇടയിലൂടെ ഭാഷാ പഠനവും 'അനസ്യൂതം' തുടരുന്നു.


.
ഓണാഘോഷം
 
സ്കൂളിലെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള 10 ദിവസക്കാലം കുട്ടികൾ വീടുകളിൽ ഇരുന്ന് അത്തമിടുകയും അവയുടെ പടം സ്കൂളിലേക്ക് അയച്ചുതരികയും ഏറ്റവും മികച്ചവ  തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
 
== അലിഫ് ക്ലബ്ബ് ==
അറബി ഭാഷയോട് കുട്ടികളിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ അലിഫ് ക്ലബ്  സ്‍ക‍ൂളിൽ പ്രവർത്തിക്കുന്നു.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ലബ്ബ്  പ്രവർത്തനങ്ങൾ ഓൺലൈനിൽ ക്രിയാത്മകമായി സംഘടിപ്പിച്ചു. ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ  لمحة إلى طبيعة - (പ്രകൃതിയിലേക്ക് ഒരു  എത്തിനോട്ടം) എന്ന ശീർഷകത്തിൽ പരിസ്ഥിതിയെ കുറിച്ച് ഓൺലൈ നിൽ ബോധവത്കരണം നടത്തി... ജൂൺ 26 മദ്യവിരുദ്ധ ദിനത്തിൽ  الخمر أم الخبائث - (മദ്യം തിന്മകളുടെ മാതാവാണ്)  എന്ന മാറ്ററിൽ വിദ്യാർഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു.. വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രത്യേകം പ്രോത്സാഹനം നൽകിക്കൊണ്ട് ക്വിസ് പ്രോഗ്രാം, വായന.. മത്സരങ്ങൾ നടത്തി..  ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനത്തിൽ ക്ലബ് ന്റെ കീഴിൽ ഓൺലൈൻ ആയി അവതരിപ്പിച്ച അറബി ദേശഭക്തിഗാനം ശ്രദ്ധേയമായി.. ഡിസംബർ 18: ലോക അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് അറബി ലിപികളുടെ ( കാലിഗ്രഫി) ഓൺലൈൻ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ഭാഷാ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. നിലവിൽ സ്കൂൾ അലിഫ് ഭാഷാ ക്ലബിന്റെ കൺവീനർ ആയി മുഹമ്മദ് റബീഹ്. എം പ്രവർത്തിക്കുന്നു.
[[പ്രമാണം:Gandhi48477.jpg|ലഘുചിത്രം|251x251ബിന്ദു]]
 
== ഗാന്ധി ദർശൻ ക്ലബ്ബ് ==
മഹാത്മാ ഗാന്ധിയുടെ ആശയങ്ങൾ കുട്ടികളിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ ഗാന്ധിദർശൻ ക്ലബ്ബും സാമൂഹ്യശാസ്ത്രം ക്ലബ്ബും സംയുക്തമായി ലഹരിവിരുദ്ധദിനം കുട്ടികളുടെ പങ്കാളിത്തത്തോടെ ആചരിച്ചു.ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികളുടെ വീടും പരിസരവും വൃത്തിയാക്കിയ പടങ്ങൾ അയച്ചുതന്നു.നിലമ്പൂർ സബ് ജില്ലാ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി കവിതാലാപനത്തിൽ ഈ സ്കൂളിലെ ആഷ്ന കൃഷ്ണൻ രണ്ടാം സ്ഥാനം നേടി. ഗാന്ധി ദർശൻ ക്ലബ്ബ് കൺവീനർ ആയി ശ്രീ ലിനു സ്കറിയ പ്രവർത്തിക്കുന്നു.
*
 
 
 
 
== പ്രവൃത്തിപരിചയ ക്ലബ് ==
ഓരോ കുട്ടിയിലും അന്തർലീനമായിരിക്കുന്ന കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി 2021- 22 അധ്യാന വർഷത്തിൽ പ്രവൃത്തിപരിചയ ക്ലബ് രൂപീകരിക്കുകയും ഇതിന്റെ ഭാഗമായി സ്കൂളിൽ ഒരു ശില്പശാല സംഘടിപ്പിക്കുകയും ചെയ്തു.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്ന പരിപാടിയിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും ഓരോരുത്തരും അവരുടെ സൃഷ്ടിപരമായ    കഴിവുകൾ, വീഡിയോ ക്ലിപ്പ് വഴി അയച്ചു തരികയും ചെയ്തു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഴ്‌വസ്തുക്കൾ, കളിമൺ രൂപ നിർമ്മാണം , ചിത്ര തുന്നൽ, ബോട്ടിൽ ആർട്ട്, വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി. ഇതിന്റെ ഭാഗമായി നടന്ന നിലമ്പൂർ ഉപജില്ലാ ശാസ്ത്ര രംഗം  മത്സരത്തിൽ ബോട്ടിൽ ആർട്ട് ഇനത്തിൽ ഏഴാം തരത്തിൽ പഠിക്കുന്ന അൻഷ പി എന്ന കുട്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
 
== ഹിന്ദി ക്ലബ്ബ് ==
2021-22 അധ്യയന വർഷവും കോവിഡ് മഹാമാരിയുടെ പിടിയിൽ അമർന്നു പോകുമെന്നു കണ്ടതോടു കൂടി ഓൺലൈൻ ക്ലാസ്സിന്റെ  സാധ്യതകൾ പൂർവാധികം ഭംഗിയായി നടത്തണം എന്ന ഉറച്ച നിലപാടുമായി മൂന്നാം ഭാഷയായ  ഹിന്ദിയുടെ  പഠന പ്രവർത്തനങ്ങൾ ചിട്ടയോടും ശ്രദ്ധയോടും കൂടി ഹിന്ദി ക്ലബ്ബ് ആസൂത്രണം ചെയ്യുകയുണ്ടായി .മഹാമാരി കാരണം ഒരു കുട്ടിക്കും കിട്ടേണ്ടത് കിട്ടാതെ പോകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു.നവാഗതരായ അഞ്ചാം ക്ലാസ്സിലെ കുട്ടികളിൽ ഹിന്ദി ഭാഷാ പഠന താല്പര്യം ജനിപ്പിക്കുകയും ആ താല്പര്യം ഭാഷയുടെ വായനയിലും എഴുത്തിലും പ്രകടമാക്കിക്കുകയും ചെയ്യുക,6,7 ക്ലാസ്സിലെ കുട്ടികളിൽ നേടിയ ശേഷികളുടെ ശുദ്ധീകരണവും വികാസവും സാദ്ധ്യമാക്കുക എന്ന ലക്ഷ്യങ്ങളോടുകൂടി ഏതാനും പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകുകയുണ്ടായി .കുട്ടികളുടെയും രക്ഷിതാക്കളുടെയും നല്ല സഹകരണം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായി .നൽകിയ പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി ചുവടെ രേഖപ്പെടുത്തുന്നു .
[[പ്രമാണം:HINDI48477.jpg|ലഘുചിത്രം|360x360ബിന്ദു]]
ജൂൺ 5: പരിസ്ഥിതി ദിനം
 
  6,7 ക്ലാസ്സുകൾക്ക് പോസ്റ്റർ രചന, 5 ക്ലാസ്സിന് വിവിധ മരങ്ങളുടെ ചിത്രം വരക്കൽ .
 
ജൂൺ 19:വായനാദിനം
 
5 ക്ലാസ്സ്‌ -അക്ഷര കാർഡ് നിർമാണം .6,7 ക്ലാസ്സിന് പുസ്തക വായന ...
 
ആഗസ്റ്റ് 6 ഹിരോഷിമ ദിനം
 
പോസ്റ്റർ നിർമ്മാണം..........
 
ആഗസ്റ്റ് 15 സ്വതന്ത്ര്യ ദിനം
 
ദേശഭക്തി ഗാനം ....പോസ്റ്റർ നിർമ്മാണം
 
സെപ്തംബർ14 ദേശീയ ഹിന്ദി ദിനം വളരെ വിപുലമായി സംഘടിപ്പിച്ചു .....
 
ഹിന്ദി വായന... പ്രസംഗം ... കാവിതാലാപനം.. പോസ്റ്റർ നിർമ്മാണം....  ഇവ കുട്ടികൾ വീടകങ്ങളിൽ നിന്ന് പങ്കെടുത്തു ...  കുട്ടികൾക്ക് നവ്യാനുഭവമായി.....
 
'''സുരീലി ഹിന്ദി'''
 
ഹിന്ദി ഭാഷയിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്നതിനും ഇത് നിഷ്പ്രയാസം സ്വായത്തമാക്കാനാവുന്ന  ഒരു ഭാഷയാണെന്നും കുട്ടികളിൽ തോന്നിപ്പിക്കുന്നതിനു അവശ്യമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ ചിട്ടപ്പെടുത്തിട്ടുള്ളത്.... കളികളിലൂടേയും പാട്ടുകളിലൂടേയും കുട്ടികളെ ഈ ഭാഷയിലേക്ക് അടുപ്പിച്ച് കൊണ്ടേയിരുന്നു.......ഒരു പ്രവർത്തന വീഡിയോ കുട്ടികൾക്ക് അയച്ച് കൊടുക്കുന്നു.....അവർ അത് കേട്ട് കൂടെ പാടി പഠിച്ച് ... അവർ പാടുന്ന വീഡിയോ അയച്ച് തരുന്നു. 5, 6, 7 കുട്ടികൾക്ക് വ്യത്യസ്ത തരം വീഡിയോകളാണ് അയച്ച് കൊടുത്തത്. എല്ലാവരും വളരെ ആവേശത്തോടെ ഇതിൽപങ്കെടുക്കുന്നു.രക്ഷിതാക്കളും വളരെ സന്തോഷത്തിലാണ്.........
 
== ഉർദ്ദു ക്ലബ്ബ് ==
2021-22 അധ്യയന  വർഷത്തിൽ   ഓൺലൈൻ ക്ലാസ്സിലൂടെ 5,6,7  ക്ലാസ്സിൽ ഗൂഗിൾ  മീറ്റ് വഴി  ക്ലാസ്സ്‌  എടുക്കുകയും പങ്കെടുക്കാത്ത  കുട്ടികൾക്ക് വാട്സ് ആപ്പ് വഴിയും ക്ലാസ്സ്‌  നൽകി.വിക്ടേഴ്സ് ക്ലാസിന്റെ  സപ്പോർട്ടിങ്  ക്ലാസ്സ്‌  നൽകി. ഓൺലൈൻ  ക്ലാസ്സ്‌ കുട്ടികൾക്ക് വലിയ പ്രചോദനം ആകുകയും തന്റെ കുട്ടികളെ രക്ഷിതാക്കൾക്ക് വലയിരുത്താനും സാധിച്ചു. കൂടാതെ കഥയിലൂടെയും കവിതയിലൂടെയും സംഭാഷണത്തിലൂടെയും അതിന്റെ ആശയത്തിന്റെ  വീഡിയോസ് കുട്ടികളിൽ വലിയ മുന്നേറ്റം ഉണ്ടാക്കി. അല്ലാമ ഉർദു ടാലന്റ്  എക്സാമിൽ സ്കൂൾ  തല   മത്സരത്തിൽ 1  ഉം  2ഉം  3   ഉം  സ്ഥാനക്കാരെ  സംസ്ഥാന തല ഓൺലൈൻ ഉർദു  ടാലന്റ് എക്‌സാമിൽ പങ്കെടുപ്പിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു സംസ്ഥാന തല ടാലന്റ് എക്സാം നടന്നിരുന്നത് . അഞ്ചാം തരത്തിൽ അജിൻഷ -   Grade A +  Rank- 690,മുഹമ്മദ് നിഹാൽ Grade  A+  Rank -780,ബുജൈർ   Grade  A Rank -   2206,   ആറിൽ നിന്നു  ഫിദ   ഫാത്തിമ  Grade  A+ റാങ്ക് 264, അഫ്നാൻ സാലിം ഗ്രേഡ്A+ Rank  -291,അംജദ ഫാത്തിമ Aഗ്രേഡ് Rank -1870, ഏഴിൽ നിന്ന് മിൻഹാ ഫാത്തിമ  റാങ്ക് - 440-A ഗ്രേഡ്, ഫാത്തിമ റിഫ റാങ്ക് -616  A  -ഗ്രേഡ്, ഷഹല  തെസ്നി  -Rank  1048-B ഗ്രേഡ്, കരസ്ഥമാക്കി.  ദേശീയ ഉറുദു ദിനാഘോഷത്തോടനുബന്ധിച്ച് (ഫെബ്രുവരി 15)ന്  സ്കൂൾതല മത്സരം നടത്തി പോസ്റ്റർ നിർമ്മാണം , കവിതാലാപനം കയ്യെഴുത്ത് തുടങ്ങിയ ഇനങ്ങൾ ആയിരുന്നു.അതിൽ കവിതാലാപന മത്സരത്തിൽ അഞ്ചാം ക്ലാസിൽ നിന്ന് നിഹില ഒന്നാംസ്ഥാനവും അജിൻ ഷാൻ രണ്ടാംസ്ഥാനവും മുഹമ്മദ് നിഹാൽ മൂന്നാംസ്ഥാനവും നേടി.പോസ്റ്റർ നിർമാണത്തിൽ നഹാന ഫാത്തിമ 1ഉം ഹെന്ന ഫാത്തിമ 2ഉം  റസൽ 3ഉം സ്ഥാനങ്ങൾ നേടി.  കൈയ്യെഴുത്ത് നെഹന ഫാത്തിമ 1 ഉം  ഹെന്ന  ഫാത്തിമ  2 ഉം ആമിൽഷൻ  3ഉം സ്ഥാനങ്ങൾ ലഭിച്ചു. ആറാം ക്ലാസ്സിൽ  നിന്ന്  കവിതാലാപന മത്സരത്തിൽ അഫ്നാൻ സാലിം  ഒന്നും  ഫിദ ഫാത്തിമ  രണ്ടും അംജദ് ഫാത്തിമ  മൂന്നും സ്ഥാനങ്ങൾ നേടി. പോസ്റ്റർ നിർമ്മാണത്തിൽ ഫഹിമ മിസ‍്‍ന ഒന്നാം സ്ഥാനവും അഫ്നാൻ സാലി രണ്ടാം സ്ഥാനവും അംജദ് ഫാത്തിമക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.. വിവിധ മത്സരങ്ങൾ നടത്തിയപ്പോൾ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ കണ്ടെത്താൻ സാധിച്ചു.  കയ്യെഴുത്തു മത്സരം മറ്റ് എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരുന്നു  . 10 മിനിറ്റിനുള്ളിൽ എത്ര വാചകങ്ങൾ കുട്ടിക്ക്  ടെസ്റ്റ് ബുക്കിൽ നോക്കി എഴുതാൻ സാധിക്കും എന്നുള്ളതായിരുന്നു അതുകൊണ്ടുതന്നെ  എഴുത്തിൽ  മുന്നിട്ടുനിൽക്കുന്ന കുട്ടികൾ,കഴിവുള്ള കുട്ടികളേക്കാളും മുന്നേറി . വിജയികളായ കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് ലഭിച്ചു.  Awaz  urdu  Kerala നടത്തിയ ഓൺലൈൻ കവിതാലാപന മത്സരത്തിൽ തിരഞ്ഞെടുത്ത കുട്ടികളിൽ നിന്നും നമ്മുടെ സ്കൂളിൽ നിന്നും അഫ്നാൻ സാലിം എന്ന കുട്ടിക്ക്  ഓൺലൈൻ ട്രോഫി ലഭിക്കുകയും അതിന്റെ വീഡിയോ യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യുകയും.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761706...2006258" എന്ന താളിൽനിന്ന് ശേഖരിച്ചത്