"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 101: വരി 101:
[[പ്രമാണം:Jrc 24 15366.jpg|ലഘുചിത്രം|145x145ബിന്ദു]]
[[പ്രമാണം:Jrc 24 15366.jpg|ലഘുചിത്രം|145x145ബിന്ദു]]
സെന്റ് തോമസ് എ യു പി സ്കൂൾ മുള്ളൻ കൊല്ലിയിൽ JRC യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഹെഡ് മാസ്റ്റർ ജോൺസൻ കെ ജി നിർവഹിച്ചു . പത്തൊൻപത് കുട്ടികളാണ് ഈ വർഷം JRC  അംഗങ്ങളായത് . അധ്യാപികമാരായ ജെറിൻ തോമസ് , സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി .
സെന്റ് തോമസ് എ യു പി സ്കൂൾ മുള്ളൻ കൊല്ലിയിൽ JRC യൂണിറ്റിന്റെ ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഹെഡ് മാസ്റ്റർ ജോൺസൻ കെ ജി നിർവഹിച്ചു . പത്തൊൻപത് കുട്ടികളാണ് ഈ വർഷം JRC  അംഗങ്ങളായത് . അധ്യാപികമാരായ ജെറിൻ തോമസ് , സ്മിത ചാക്കോ എന്നിവർ നേതൃത്വം നൽകി .
'''<big>ഓണാഘോഷം</big>'''
[[പ്രമാണം:Onam celebration 24 15366.jpg|ലഘുചിത്രം|301x301ബിന്ദു]]
2023 24 വർഷത്തെ ഓണാഘോഷം സെന്റ് തോമസ് എ യു പി സ്കൂളിൽ വളരെ സമുചിതമായി നടത്തപ്പെട്ടു. മാവേലിയെ വരവേൽക്കൽ, ഓണപ്പാട്ട് മത്സരം, ക്ലാസുകളിൽ പൂക്കള മത്സരങ്ങൾ വിവിധ ഓണക്കളികൾ, വടംവലി, ഓണസദ്യ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി.  മാവേലിയെ എഴുന്നള്ളിച്ചുകൊണ്ട് മുള്ളൻകൊല്ലി ടൗണിൽ നടത്തിയ ഘോഷയാത്ര ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. മത്സരങ്ങളിലും സദ്യ ഒരുക്കുന്നതിലും പിടിഎയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. വിവിധ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ കെജി ജോൺസൺ,അധ്യാപകരായ സ്മിത, സിമി തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:Nallapadam onam 24 15366.jpg|ലഘുചിത്രം|334x334ബിന്ദു]]
'''സ്നേഹക്കൂട്ടിൽ ഓണമാഘോഷിച്ച് സെന്റ് തോമസ് നല്ലപാഠം വിദ്യാർഥികൾ'''
മുള്ളൻകൊല്ലി: സെന്റ് തോമസ് എ.യു.പി സ്കൂൾ, മുള്ളൻകൊല്ലി നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ  മരക്കടവ് സെന്റ് കാതറിൻസ് ഹോമിലെ അമ്മമാർക്കൊപ്പം ഓണം ആഘോഷിച്ചു. അമ്മമാർക്കൊപ്പം സദ്യ ഉണ്ടും, ഓണ സമ്മാനങ്ങൾ നൽകിയുമാണ് കുട്ടികൾ തങ്ങളുടെ സ്നേഹവും കരുതലും പങ്കിട്ടത്. ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സമാഹരിച്ച് നൽകിയ സമ്മാനങ്ങൾ മദർ സുപ്പീരിയർ ഏറ്റുവാങ്ങി.
ആരോഗ്യപരമായ അവശതകൾ മറികടന്നും അമ്മമാർ മക്കളോടൊപ്പം തങ്ങളുടെ ഓണം ഓർമ്മകൾ പങ്കുവയ്ക്കുകയും, കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. പഴയകാല ഓണസ്മരണകൾ പങ്കു വയ്ച്ച് അവർ കുട്ടികളോട് സല്ലപിച്ചു.നല്ലപാഠം അധ്യാപക കോർഡിനേറ്റർമാരായ ആൻറണി എം.എം, ധന്യ സഖറിയാസ്, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
'''<big>ചിങ്ങം 1- കർഷക ദിനം</big>'''
[[പ്രമാണം:Karshakothama 24 15366.jpg|ലഘുചിത്രം|380x380ബിന്ദു]]
സെന്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലി നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വർഷത്തെ സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയി കവളക്കാട്ടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.തന്റെ കൃഷി രീതികളിലൂടെ സംസ്ഥാനത്തെ മികച്ച കർഷകനാക്കാൻ സാധിച്ച അദ്ദേഹം തൻ്റെ കൃഷി രീതികളും, വിളകളും കുട്ടികളെ പരിചയപ്പെടുത്തി.
കർഷക ദിനത്തിൽ വയനാട്ടിലെ കർഷകർ നിലവിൽ അനുഭവിക്കുന്ന പ്രയാസങ്ങളെ എങ്ങനെ നേരിടാം എന്ന് പുതിയ തലമുറയ്ക്ക് അറിവ് പകർന്നു നൽകി. ജൈവ വൈവിധ്യ വിളകൾ കണ്ടറിയാനും, വൈവിധ്യമാർന്ന കൃഷി രീതികൾ മനസ്സിക്കാനും കുട്ടികൾക്ക് സാധിച്ചു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ അദ്ദേഹം കുട്ടികൾക്ക് നൽകുകയും,കുട്ടികൾക്ക് ആവശ്യമായ കൃഷിപാഠങ്ങൾ പകർന്നു നൽകുകയും ചെയ്തു. സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്കും കർഷക ദിനത്തിൽ തുടക്കമായി.
'''<big>സെപ്റ്റംബർ 5- അധ്യാപക ദിനം</big>'''
[[പ്രമാണം:Teachers day 24 15366.jpg|ലഘുചിത്രം|325x325ബിന്ദു]]
മുള്ളൻകൊല്ലി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് അധ്യാപകരെ ആദരിച്ചു.
കുടിയേറ്റ ഗ്രാമമായ മുള്ളൻകൊല്ലിയിലെ  സെൻ്റ് മേരീസ് ഇഗ്ലിഷ് സ്കൂളിലും, സെൻ്റ് തോമസ് UP സ്കൂളിലും, സെൻ്റ് മേരീസ് ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ഡോ. ജെസ്റ്റിൻ മൂന്നനാൽ അധ്യക്ഷത വഹിച്ച ചടങ്ങ് സുൽത്താൻ ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായിരുന്ന ജോളി മാത്യു ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ.ഫാ. ജെറിൻ പൊയ്കയിൽ അധ്യാപക ദിന സന്ദേശം നൽകി. PTA യേയുടേയും വിദ്യാർത്ഥികളുടേയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാർഡ് മെമ്പർ മഞ്ജു ഷാജി, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. PTA ഭാരവാഹികളായ ജിൽസ് മണിയത്ത്, നോബി പള്ളിത്തറ  ,ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകി.
'''മുള്ളൻകൊല്ലി ബഡ്സ് സ്കൂളിലെ അധ്യാപകരെ ആദരിച്ച് സെന്റ് തോമസ് നല്ലപാഠം'''
[[പ്രമാണം:Teachers day nallapadam 24 15366.jpg|ലഘുചിത്രം|396x396ബിന്ദു]]
ദേശീയ അധ്യാപക ദിനത്തിൽ നാളെയുടെ പ്രതീക്ഷകളെ യാഥാർഥ്യമാക്കാൻ കുഞ്ഞുമക്കളെ അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന, അറിവിന്റെ ഓരോ പടവുകളും കാലിടറാതെ പിടിച്ചു കയറ്റുന്ന മുള്ളൻ കൊല്ലി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂൾ സെന്റ് തോമസ് എ.യു.പി സ്കൂൾ നല്ലപാഠം ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ സന്ദർശിക്കുകയും, അവിടുത്തെ ജീവനക്കാർക്ക് അവർ നൽകുന്ന അറിവിനും പ്രോത്സാഹനത്തിനും ആദരം അർപ്പിക്കുകയും ചെയ്തു. നല്ലപാഠം വിദ്യാർത്ഥി കോർഡിനേറ്റേർഴ്സ് ആൽബിറ്റ് ബിൽജി, ലിസ് മരിയ ജോസ് എന്നിവർ ചേർന്ന് അധ്യാപകരെ പൊന്നാട അണിയിച്ചു. ക്ലബ്ബ് അംഗമായ ഡിസ എലിസബത്ത്  അധ്യാപകർക്ക് ആശംസ നേർന്നു.
ഗ്രാമപഞ്ചായത്ത് പ്രതിനിധിയും മെമ്പറുമായ ശ്രീ. ഷിജോയി മാപ്ലശ്ശേരി ബഡ്സ് സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തി.ബഡ്സ് സ്കൂളിലെ കുട്ടികൾക്ക്  മധുര പലഹാരങ്ങൾ വിതരണം ചെയ്തും അവരോടൊപ്പം സന്തോഷം പങ്കിട്ടും, കലാപരിപാടികൾ അവതരിപ്പിച്ചും വിദ്യാർത്ഥികളേയും ജീവനക്കാരേയും ചേർത്ത് നിർത്തി അധ്യാപക ദിനാചരണം കൂടുതൽ മധുരതരമാക്കി. അധ്യാപക കോർഡിനേറ്റേഴ്സ് ആന്റണി എം.എം, ധന്യ സഖറിയാസ്, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് റിയാൻ, ഏബൽ സുനിൽ,അയോണ സോജൻ, ഇവാൻ ബിനോജ്, ആദിനാഥ് കൃഷ്ണ, ദിയ മരിയ ജിജു, ആൻവിയ എലിസബത്ത്, അമ്യത അനിൽ, എന്നിവർ നേതൃത്വം നൽകി.
'''<big>അഭിനന്ദനങ്ങൾ</big>'''
[[പ്രമാണം:Alan 15366.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]
വായന വാരത്തോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ പത്ര പുസ്തക രചന മത്സരത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി  സെന്റ് തോമസ്  എ യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അലൻ സി തോമസ്. അഭിനന്ദനങ്ങൾ
[[പ്രമാണം:Hindhi day 24 15366.jpg|ലഘുചിത്രം|271x271ബിന്ദു]]
'''<big>ഹിന്ദി ദിനാചരണം</big>'''
മുള്ളൻകൊള്ളി സെന്റ് തോമസ് എ.യു.പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിന്ദി ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോൺസൺ കെ ജി അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി മറിയാമ്മ എം.യു ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ ഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ചും  ഹിന്ദി പഠിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.  ഹിന്ദി ക്ലബ്ബിന്റെ ഭാരവാഹികളായ ബേസിൽ ബിനോയ്,ഐവിൻ ബിജു, അനന്യ മരിയ ഷാജി, ദിയ മരിയ അധ്യാപകരായ അർമിൻ അബ്രഹാം, മഹേശ്വരി കെ എസ്, നൗഫൽ കെ. എം തുടങ്ങിയവർ നേതൃത്വം നൽകി.
'''<big>സാമൂഹ്യ ശാസ്ത്ര മേള വിജയികൾ</big>'''
[[പ്രമാണം:Social science15366 2023.jpg|നടുവിൽ|ലഘുചിത്രം]]
'''<big>ഗണിത മേള വിജയികൾ</big>'''
[[പ്രമാണം:Maths lp 15366 2023.jpg|ഇടത്ത്‌|ലഘുചിത്രം|LP SECTION]]
[[പ്രമാണം:Maths fair 15366 2023.jpg|നടുവിൽ|ലഘുചിത്രം|UP SECTION]]'''<big>പ്രവർത്തി പരിചയ മേള വിജയികൾ</big>'''
[[പ്രമാണം:Work experience 15366 2023.jpg|ലഘുചിത്രം|312x312ബിന്ദു]]
സുൽത്താൻ ബത്തേരി ഉപജില്ല ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ യുപി വിഭാഗത്തിൽ ഓവറോളും എൽപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഗണിത മേളയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ സെൻ്റ് തോമസ് എയുപി സ്കൂൾ മുള്ളൻകൊല്ലിയിലെ വിദ്യാർത്ഥികളെ മാനേജ്മെൻറിൻ്റേയും പിടിഎയേയുടേയും നേതൃത്വത്തിൽ ആദരിച്ചു. സപ്തതി വർഷം സ്കൂളിനു ലഭിച്ച നേട്ടം അഭിമാനകരമാണെന്ന്  സ്കൂൾ മാനേജർ റവ.ഫാ.ഡോ.ജസ്റ്റിൻ മൂന്നനാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു പറഞ്ഞു.  സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് നോബി പള്ളിത്തറ, തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സിസ്റ്റർ ജെസ്സി എം.ജി, ജോയ്സി ജോർജ്, നൗഫൽ കെ.എം, ആൻറണി എം.എം , ചിഞ്ചുമോൾബേബി, അൻസ ജെയ്സൺ  ,സിസ്റ്റർ ഷീബ ,അമൽഡ, സോണിയ മാത്യു ,സ്മിത ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.
'''<big>I T മേള വിജയികൾ</big>'''
[[പ്രമാണം:It mela 15366 2023.jpg|ഇടത്ത്‌|ലഘുചിത്രം|348x348px]]
'''<big>ഉപ ജില്ല കലോത്സവ വിജയികൾ</big>''' <gallery>
പ്രമാണം:Urdu group song 2023 15366.jpg
പ്രമാണം:Up group song 2023 15366.jpg
പ്രമാണം:Anna 2023 15366.jpg
പ്രമാണം:Classical music 2023 15366.jpg
പ്രമാണം:Aksa 2023 15366.jpg
പ്രമാണം:Folk dance 2023 15366.jpg
പ്രമാണം:Lp group dance 2023 15366.jpg
പ്രമാണം:Group dance 2023 15366.jpg
പ്രമാണം:Sanskrit 2023 15366.jpg
</gallery>'''<big>ശിശു ദിനം - നവംബർ 14</big>'''
[[പ്രമാണം:Chidrens day 2023 15366.jpg|ലഘുചിത്രം|330x330ബിന്ദു]]
മുള്ളൻകൊല്ലി സെൻറ് തോമസ് യു പി സ്കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. കുട്ടികൾക്കായി നെഹ്റു തൊപ്പി നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ബാഡ്ജ് നിർമ്മാണം എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ ശിശുദിന ക്വിസ് ചാച്ചാജിയെ വരക്കൽ , ചാച്ചാജിയെ കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കൽ എന്നിവ സംഘടിപ്പിച്ചു . തുടർന്ന് അസംബ്ലിയിൽ പൂർവ്വ വിദ്യാർത്ഥി ഷിനോ കടുപ്പിൽ ശിശുദിന സന്ദേശം നൽകി. ടൗണിലേക്ക് നെഹ്റു തൊപ്പി വെച്ച്  മുദ്രാവാക്യം വിളിച്ച് വർണ്ണാഭമായ ശിശുദിന റാലി നടത്തി. തുടർന്ന് കുട്ടികൾക്കായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
'''<big>പുതിയ സ്കൂൾ കെട്ടിട ഉദ്ഘാടനം</big>'''
[[പ്രമാണം:School inaguration 2023 15366.jpg|ലഘുചിത്രം|411x411ബിന്ദു]]
മുള്ളൻകൊല്ലി പ്രദേശവാസികൾക്ക് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നെഴുതി നാടിൻറെ സമഗ്ര വികസനങ്ങൾക്ക് അടിത്തറ പാകിയ മുള്ളൻകൊല്ലി സെൻമേരിസ് ഹൈസ്കൂളിന്റെയും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സെൻറ് തോമസ് യുപി സ്കൂളിന്റെയും പുതിയ ഹൈടെക് വിദ്യാലയ സമുച്ചയങ്ങൾ മാനന്തവാടിരൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. കുടിയേറ്റ ഭൂമിയിലെ ആദ്യ സ്കൂളുകളിലൊന്നായ സെൻ്റ് തോമസ് എയുപി സ്കൂൾ മുള്ളൻകൊല്ലി സപ്തതി ആഘോഷവേളയിലാണ് സ്കൂളിന് പുതിയ കെട്ടിട സമുച്ചയം പണിയുന്നത്. മുള്ളൻകൊല്ലി ഇടവക മാനേജ്മെൻ്റാണ് ഹൈസ്കൂളിനു വേണ്ടിയും മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി യുപി സ്കൂളിനു വേണ്ടിയും കെട്ടിട സമുച്ചയങ്ങൾ നിർമ്മിച്ചത്. ഈ കാലഘട്ടത്തിൽ താഴ്ന്ന ക്ലാസ്സുമുതൽ ഹൈടെക് സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളിൽ പഠിച്ച്  ഉന്നത വിജയങ്ങൾ കൈവരിക്കാൻ നമ്മുടെ നാട്ടിലെ മക്കൾക്ക് സാധിക്കട്ടെ എന്ന്  കെട്ടിട സമുച്ചയങ്ങളുടെ  ഉത്ഘാടനം ചെയ്തുകൊണ്ട് മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം  പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി  കൂട്ടായി പ്രവർത്തിച്ചാൽ  സ്കൂളുകൾക്ക് ഒത്തിരി വിജയിക്കാൻ സാധിക്കുമെന്ന് ചടങ്ങിന് അധ്യക്ഷതവഹിച്ചു കോർപ്പറേറ്റീവ് വിദ്യാഭ്യാസ ഏജൻസിയുടെ മാനേജർ ഫാദർ സിജോ ഇളംകുന്നപ്പുഴ പറഞ്ഞു. യുപി സ്കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐസി ബാലകൃഷ്ണൻ നിർവഹിച്ചു. യുപി സ്കൂളിന് വേണ്ടി നിർമ്മിച്ച പാചകപുരയുടെ ഉദ്ഘാടനം മുള്ളൻകൊല്ലി  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  പി കെ വിജയൻ നിർവഹിച്ചു. സയൻസ് ലാബിന്റെ ഉദ്ഘാടനം സുൽത്താൻബത്തേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളിയാമ്മ മാത്യു നിർവഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് മെമ്പർ ബീനകരുമാംകുന്നേൽ നിർവഹിച്ചു. ചടങ്ങിന് സെൻ്റ് മേരീസ് ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ ജസ്റ്റിൻ മൂന്നാ നാൽ സ്വാഗതം പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സോജൻ തോമസ്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സംസ്ഥാന കായികമേളയിലെ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അദ്വൈത് സന്തോഷിനെ മാനന്തവാടി രൂപതയുടെ ബിഷപ്പ് ജോസഫ് പൊരുന്നേടം മുള്ളൻകൊല്ലി ഇടവകയുടെ പേരിൽ ക്യാഷ് അവാർഡും മെമന്റേയും നൽകി ആദരിച്ചു. എൽഎസ്എസ് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളെയും  മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു. ഫാദർ ജെറിൻ പൊയ്കയിൽ, മഞ്ജു ഷാജി, ഷിജോയി മാപ്പിളശ്ശേരി, ഷിനു കച്ചിറയിൽ, പി.കെ.ജോസ്, സി.ജോസഫീന, ജോൺസൺ കെ.ജി ആൻറണി, എം.എം, ഷജിൽ സെബാസ്റ്റ്യൻ, ജിൽസ് മണിയത്ത്, നോബി പള്ളിത്തറ,   ജോളി സജി, സബിത പൂത്താട്ടായിൽ, ജ്യോതിഷ് മണ്ഡപത്തിൽ, ഷിനോജ് കടുപ്പിൽ, സുനിൽ പാലമറ്റം, രാജു കടുപ്പിൽ, സി.ജെസ്സി എം.ജി തുടങ്ങിയവർ സംസാരിച്ചു.
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1937334...1994163" എന്ന താളിൽനിന്ന് ശേഖരിച്ചത്