"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23 (മൂലരൂപം കാണുക)
20:02, 1 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മേയ് 2023→ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയത് തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ(1.4.2023)
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 279: | വരി 279: | ||
== മാതൃഭാഷാ ദിനം(21.2.2023) == | == മാതൃഭാഷാ ദിനം(21.2.2023) == | ||
[[പ്രമാണം:11466 331.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. | ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു. | ||
== ശാസ്ത്രദിനം(28.2.2023) == | |||
[[പ്രമാണം:11466 330.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
കുട്ടികളുടെ ചിന്താശേഷിയും താൽപര്യവും വർദ്ധിപ്പിക്കുന്ന രീതിയിലായിരുന്നു ശാസ്ത്രദിനം ആഘോഷിച്ചത്. LP തലത്തിൽ ക്വിസ്, പതിപ്പ് നിർമ്മാണം, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. UP തലത്തിൽ ക്വിസ്, ലഘു പരീക്ഷണങ്ങൾ, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞു. കുട്ടികളുടെ നിരീക്ഷണശേഷിയു൦ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ശേഷിയും ശേഖരണ മനോഭാവവും ഇതിൽ കാണാൻ കഴിഞ്ഞു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ലളിതമായി ഓരോ കാര്യവും പറഞ്ഞു കൊടുത്തു. | |||
== ജി.യു.പി എസ് തെക്കിൽ പറമ്പയിൽ കലാ രൂപങ്ങളുടെ ചിത്രപ്രദർശനവും പ്രഭാഷണവും നടത്തി (1.3.2023) == | |||
[[പ്രമാണം:11466 333.jpg|ലഘുചിത്രം|250x250ബിന്ദു]] | |||
വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും അനുഭവത്തിലൂടെ പകർന്ന് നൽകുന്ന SSK യുടെ'ELA' ( Enhancing learning ambience ) പദ്ധതി രക്ഷിതാക്കളുടെയും കുട്ടികളുടെയും ആഭിമുഖ്യത്തിൽ നടത്തി. വിവിധ കലാരൂപങ്ങളുടെ ചിത്ര പ്രദർശനവും നടത്തി.HM ശ്രീവത്സൻ കെ ഐ യുടെ അധ്യക്ഷതയിൽ പി.ടി എ പ്രസിഡന്റ് പി സി നസീർ ഉദ്ഘാടനം ചെയ്തു. സി .പി വിനോദ് കുമാർ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തി പ്ര ഭാഷണം നടത്തി.യു.പി വിഭാഗത്തിൽ 'ഒരു നുള്ളുപ്പ്' എന്ന പേരിൽ ദ്യശ്യാവിഷ്കാരവും നടത്തി. രാധ ജെ എൻ ,ആഷാ ഷൈനി, പ്രദീപൻ, ബീന വിജയൻ എന്നിവർ സംസാരിച്ചു.തസ്ലീമ എം കെ നന്ദി പറഞ്ഞു | |||
== പഠനോത്സവം-2022-23- "വർണ്ണച്ചെപ്പ്"(7.3.2023) == | |||
[[പ്രമാണം:11466 334.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് തെക്കിൽ പറമ്പ ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 'വർണ്ണച്ചെപ്പ്' 7.3.2023 ചൊവ്വാഴ്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൻ കെ ഐ സ്വാഗതം സ്വാഗതം പറഞ്ഞു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി രമ ഗംഗാധരന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സർ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശൻ. ടി മുഖ്യാതിഥിയായിരുന്നു. എസ്. ആർ ജെ കൺവീനർ ശ്രീമതി ആശാ ഷൈനി റിപ്പോർട്ട് അവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ ,എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം , സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സൽമാൻ ജാഷിം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ. പി .എസ് ആർ ജി കൺവീനർ ശ്രീമതി തസ്ലീമ എം കെ നന്ദി പ്രകാശനം നടത്തി. [[ജി യു പി എസ് തെക്കിൽ പറമ്പ/പഠനോത്സവം|കൂടുതൽ അറിയുന്നതിന്]] | |||
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) == | |||
[[പ്രമാണം:11466 353.jpg|ലഘുചിത്രം]] | |||
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സംവാദം സംഘടിപ്പിച്ചത്. | |||
== തെക്കിൽ പറമ്പ് സ്കൂൾ വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും(11.3.2023) == | |||
[[പ്രമാണം:11466 362.jpg|ലഘുചിത്രം|300x300ബിന്ദു|12.03.2023]] | |||
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ [[104- വാർഷിക ആഘോഷം/ജി യു പി എസ് തെക്കിൽ പറമ്പ|104- വാർഷിക ആഘോഷവും]] പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർകുരിക്കൾ അധ്യക്ഷനായി. ഈ കുഞ്ഞമ്പു മാസ്റ്റർ സ്മാരക എൻഡോവ്മെന്റ് ബി ദേവദർശൻ, കെ ശ്രീകൃപ എന്നീ കുട്ടികൾക്ക് എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ. കെ. പൊയ്‌നാച്ചി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മോണ്ടാരോ, എസ് എം സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം, പിടിഎ പ്രസിഡണ്ട് പി സി നസീർ,മദർ പ്രസിഡണ്ട് ബീനവിജയൻ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മണ്ഡലിപ്പാറ, മുരളീധരൻ പൂക്കുന്നത്ത്, സീനിയർ അസിസ്റ്റന്റ് ജൈനമാ എബ്രഹാം, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ 6 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. | |||
== ഏഴാംക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ്(16.3.2023) == | |||
[[പ്രമാണം:11466 369.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ദിയ മനോജ്, സ്വാഗതം പറഞ്ഞു.. ശ്രീ കൃപ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,ശ്രീവത്സൻ കെ ഐ, പിടിഎ പ്രസിഡണ്ട് പി സി നസീർ, സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ, രാധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.തങ്ങളുടെ വിദ്യാലയത്തിലേക്ക് കുട്ടികളുടെ വകയായി കസേരകൾ നൽകി.. | |||
== ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയത് തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ(1.4.2023) == | |||
[[പ്രമാണം:11466-370.jpg|ലഘുചിത്രം|125x125ബിന്ദു|manorama]] | |||
കാസർകോഡ് ജില്ലയിൽ 2022- 23 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയ സർക്കാർ വിദ്യാലയം തെക്കിൽ പ്പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ആണെന്ന് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. | |||
== ന്യായവിലപ്പീടിക ഉദ്‌ഘാടനം ചെയ്തു (27.4.2023) == | |||
[[പ്രമാണം:11466 371.jpg|ലഘുചിത്രം|167x167ബിന്ദു]] | |||
27-04-2022 വ്യാഴാഴ്ച വിദ്യാലയത്തിലെ ന്യായവിലപ്പീടിക(ബുക്ക് സ്റ്റാൾ) പ്രവർത്തനം ആരംഭിച്ചു.പഠനോപകരണങ്ങൾ സ്റ്റേഷനറി ഇനങ്ങൾ എന്നിവ മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത് |