Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| നമ്മുടെ സ്കൂളിൽ നിലവിലുള്ള ഭൂരിഭാഗം ബെഞ്ചും ഡെസ്കും കാലപ്പഴക്കംമൂലം ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലുമല്ലായിരുന്നു. കൂടാതെ പുതിയ കെട്ടിടത്തിലേക്ക് ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും വേണമെന്നാണ് കുട്ടികളും, അധ്യാപകരും, രക്ഷകർത്താക്കളും, പി.ടി.എ, എസ്.എം.സി, എ൦.പി.റ്റി.എ കമ്മിറ്റിയു൦ ആഗ്രഹിച്ചത്. 21 ക്ലാസ് റൂമുകളിലെ ഫർണിച്ചറിന് വേണ്ടി ഏകദേശം 12 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയത്. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വർഷവും ഈ വർഷവും സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് സ്കൂൾ ഡെവലപ്മെൻറ് ഫണ്ട് പിരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തന്നെ PTA ഫണ്ടു൦ ഇല്ലാത്ത സാഹചര്യമായിരുന്നു.ഈ സാഹചര്യത്തിൽ പി.ടി.എ, എസ്. എം. സി, എം പി.ടി.എ കമ്മിറ്റി അടിയന്തരമായി കൂടുകയും ഒരു "ഫർണിച്ചർ ചലഞ്ചിന്" രൂപം നൽകാൻ തീരുമാനിക്കുകയും ചെയ്തു.ഫർണിച്ചർ ചലഞ്ചുമായി ബന്ധപ്പെട്ട് സ്കൂളിലെ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡൻറ്, എസ് എം സി ചെയർമാൻ, എം പി ടി എ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും, പി.ടി.എ,എസ്. എം.സി, എ൦.പി.ടി.എ അംഗങ്ങളും നാട്ടുകാരുടെയും, പൂർവ വിദ്യാർഥികളുടെയും, പൂർവ്വ അധ്യാപകരുടേയു൦ വീടുകളിൽ പോയി സഹായമഭ്യർത്ഥിച്ചു. നമ്മുടെ സ്കൂളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും സഹായമഭ്യർത്ഥിച്ചു. വളരെ നല്ല രീതിയിലുള്ള സഹകരണമാണ് നാട്ടുകാരിൽ നിന്നും, വിദ്യാർഥികളിൽ നിന്നും, രക്ഷകർത്താക്കൾ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും, പൂർവ്വ അധ്യാപകരിൽ നിന്നും, നാട്ടുകാരിൽ നിന്നും നമുക്ക് കിട്ടിയത്.കൂടാതെ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കട എം.എൽ.എ യുമായ ശ്രീ. ഐ. ബി സതീഷ് അവർകളേയു൦ ഞങ്ങൾ സമീപിച്ചു. അദ്ദേഹവും ഈ ഫർണിച്ചർ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ അനുവദിച്ചു. ഹെഡ്മിസ്ട്രസ്, പ്രിയപ്പെട്ട അധ്യാപകർ, പി.ടി.എ, എസ്. എം.സി, എ൦. പി. ടി.എ അംഗങ്ങളും ഈ ഫർണിച്ചർ ചലഞ്ചിൽ പങ്കാളികളായി. ആധുനികരീതിയിലുള്ള ബെഞ്ചും ഡെസ്കും ആണ് പുതിയ കെട്ടിടത്തിലേക്കുള്ള വിദ്യാർഥികൾക്ക് വേണ്ടി വാങ്ങിയത്. ക്വട്ടേഷൻ വിളിച്ച് കോൺട്രാക്ട് കൊടുത്താണ് ബെഞ്ചു൦ ഡെസ്ക്കു൦ വാങ്ങിയത്. ഒരു ബെഞ്ചിനു൦, ഡെസ്ക്കിനു൦ കൂടി (ടാക്സ് ഉൾപ്പെടെ) 7500 രൂപയാണ് ക്വട്ടേഷൻ വഴി ഉറപ്പിച്ചത്. അങ്ങനെ പുതിയ 121 ബെഞ്ചും, 121 ഡെസ്ക്കു൦ നമുക്ക് സ്കൂളിലേക്ക് വാങ്ങാൻ കഴിഞ്ഞു. 12 ക്ലാസ് റൂമിലേക്ക് ആധുനിക രീതിയിലുള്ള പുതിയ ബെഞ്ചും, പുതിയ ഡെസ്ക്കു൦ ഇട്ട് വിദ്യാർഥികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. എല്ലാവരുടേയു൦ സഹകരണവു൦, ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളു൦ കൊണ്ട് വെറു൦ 3 മാസ൦ കൊണ്ടാണ് വലിയൊരുവികസന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇനിയും എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ മറ്റ് ക്ലാസുകളിലേക്ക് കൂടി ആധുനികരീതിയിലുള്ള ബെഞ്ചും, ഡെസ്കും നമുക്ക് വാങ്ങാൻ സാധിക്കും. അതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല രീതിയിലുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കാനു൦ കഴിയു൦.
| | {{ProtectMessage}} |
11:00, 9 മാർച്ച് 2023-നു നിലവിലുള്ള രൂപം
| ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്ന താൾ സൃഷ്ടിക്കുവാൻ <സ്കൂളിന്റെ പേര്>/കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ് |
.