"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Pages}} | ||
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല് സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ് <ref>1968 ജൂൺ ലക്കം വിവേകോദയം പേജ് 75</ref> | |||
പള്ളുരുത്തിയിലെ [https://ml.wikipedia.org/wiki/%E0%B4%88%E0%B4%B4%E0%B4%B5%E0%B5%BC ഈഴവരുടെ] എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി ആരാധനക്ക് സൗകര്യവും വിദ്യാഭ്യാസത്തിന് ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ചെയ്യുവാൻ തീരുമാനിച്ചു.ഇതിന്റെ ഫലമായി ആയിരത്തിത്തൊള്ളായിരത്തി ഒമ്പതിന് (മലയാളവർഷം ആയിരത്തിഎൺപത്തിനാല്)ക്ഷേത്ര ശിലാസ്ഥാപനം നടക്കുകയും ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ(മലയാളവർഷം ആയിരത്തി എൺപത്തിയൊമ്പത്)ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു.ആയിരത്തിത്തൊണ്ണൂറാം ആണ്ട് കുംഭം ഇരുപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്)ഭരണിനാളിൽ ഗുരുസ്വാമി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും അതോടൊപ്പം തന്നെ സമീപത്തായി വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി. | |||
മലയാളവർഷം ആയിരത്തിത്തൊണ്ണൂറ്റിനാലിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്) ലോവർപ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു. നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ.ആയിരത്തി ഒരുനൂറിൽ (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി ഇരുപത്തഞ്ച് )ലോവർ പ്രൈമറി സ്കൂൾ ലോവർ സെക്കണ്ടറി സ്കൂൾ ആയി. | |||
ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8B%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%AE%E0%B4%BF ബോധാനന്ദസ്വാമി]കളാണ് പള്ളുരുത്തി ശ്രീധർമ്മപരിപാലനയോഗത്തിന്റെ ഉയർച്ചയിൽ ഏറെ താത്പര്യം കാണിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠൻ.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരത്തിതൊണ്ണൂറ്റിഒന്ന് മേടം ഇരുപത്തൊന്നിന് പള്ളുരുത്തിയിൽ വെച്ച് ഈഴവ സമാജം രൂപീകരിച്ചു.അതിന് ശേഷം ആയിരത്തി ഒരുനൂറ്റി ഒന്ന് മകരം നാലിന് (ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയാറ് ജനുവരി പതിനേഴ്)അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ശ്രീധർമ്മപരിപാലനയോഗത്തിന്റെ മഹായോഗമാണ് വിദ്യാലയ പൂർത്തീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.<ref name="refer2">കെ കെ കേശവൻ എഴുതിയ പള്ളുരുത്തിയും ശ്രീധർമ്മപരിപാലന യോഗവും എന്ന പുസ്തകം</ref> | |||
താൻ അനുയായികൾക്കായി പടുത്തുയർത്തിയ ആത്മീയവും വൈജ്ഞാനികവുമായ മേഖലകളിലെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അറിയുന്നതിനായി നാരായണഗുരുസ്വാമി,ആയിരത്തിഒരുനൂറ്റിമൂന്ന് വൃശ്ഛികം അഞ്ചിന്(ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തേഴ് നവംബർ ഇരുപത്) സ്കൂൾ ഉൾപ്പെടുന്ന ക്ഷേത്ര പരിസരം സന്ദർശിക്കുകയുണ്ടായി.കൂട്ടത്തിൽ ധാരാളം അധ്യാപകർ ഉണ്ടായിരുന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.വിദ്യാഭ്യാസകാര്യത്തിൽ ഉണ്ടാക്കിയ പുരോഗതി അധ്യാപകരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായത് ഗുരുവിനെ സംപ്രീതനാക്കി.ശങ്കു എന്ന ഫോട്ടോഗ്രാഫറുടെ ആഗ്രഹപ്രകാരം അധ്യാപകരോടൊപ്പം ഫോട്ടോ എടുക്കുവാനും ഗുരു അനുവദിക്കുകയുണ്ടായി.<ref name="refer2"/> | |||
[[പ്രമാണം:26056 SH1.jpg|350px|thumb|center|1927ൽ ഗുരു വിദ്യാലയം സന്ദർശിച്ചവേളയിൽ]] | |||
ആയിരത്തിഒരുനൂറ്റി ഇരുപത്തൊന്ന് കന്നി ഒൻപതിന് ഉച്ചക്ക് ഒരുമണിക്ക് സ്കൂളിന്റെ വടക്കേ അറ്റത്തു മുകളിലുള്ള ഓല മേഞ്ഞ ഭാഗത്തിന് തീ പിടിച്ച് കത്തി നശിക്കുകയുണ്ടായി.ഈ സംഭവം സ്കൂളിന്റെ വളർച്ചക്കുള്ള ഒരു വഴിത്തിരിവായിരുന്നു.യോഗം ഭാരവാഹികൾ അംഗങ്ങളെ വിളിച്ചുകൂട്ടി സ്കൂൾ പുതുക്കി പണിയുന്നതിന് വേണ്ടി ആലോചിച്ചു.ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു.യോഗത്തിലുണ്ടായ പൊതുതീരുമാനം അംഗങ്ങളുടെ കൈവശമുള്ള തെങ്ങുകളിലെ മകരമാസത്തിലെ നാളികേരം സ്കൂൾ നിർമ്മാണത്തിനായി സംഭാവന ചെയ്യണം എന്നായിരുന്നു.ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB സഹോദരൻ അയ്യപ്പൻ] പ്രസിഡന്റായും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86._%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%BB കെ കെ വിശ്വനാഥൻ] വൈസ് പ്രസിഡന്റായും ഉള്ള നാൽപ്പത്തിനാല് അംഗ കമ്മറ്റിയാണ് മുൻകൈയ്യെടുത്തത്.<ref name="refer2"/> | |||
[[പ്രമാണം:26056 SH2.jpg|350px|thumb|center|1945 സെപ്റ്റംബറിൽ സ്‍കൂൾ കത്തി നശിച്ചപ്പോൾ]] | |||
പണിപൂർത്തിയായ സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ,ആയിരത്തിഒരുനൂറ്റിഇരുപത്തിരണ്ട് ധനു മാസത്തിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി നാൽപത്തിയാറ് ഡിസംബർ) സഹോദരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ തിരുകൊച്ചി വിദ്യാഭ്യാസ മന്ത്രി [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB പനമ്പിള്ളി ഗോവിന്ദമേനോൻ] നിർവഹിക്കുകയുണ്ടായി.തൊട്ടടുത്ത വർഷം,ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിൽ, എട്ടാം ക്ലാസ് (ഹൈസ്കൂൾ) പ്രവർത്തനം ആരംഭിച്ചു.<ref name="refer2"/>ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ച് ഇടവം അഞ്ചിന് (ആയിരത്തിതൊള്ളായിരത്തി അൻപത് ജൂൺ അഞ്ച്)എസ്ഡിപിവൈ സ്കൂൾ പൂർണ്ണമായി ഹൈസ്കൂളായി ഉയർന്നു.ജി.ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. | |||
[[പ്രമാണം:26056 SH3.jpg|350px|thumb|center|സ്കൂളിന്റെ പുനർനിർമ്മാണത്തിനായി വളരെയധികം ശ്രമിച്ച സഹോദരൻ അയ്യപ്പനോടൊപ്പം സ്‍കൂൾ,യോഗം ഭരണസമിതി]] | |||
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും ഉടലെടുക്കുന്നത്.[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ] മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ<ref name="refer3">സുവനീർ 1981</ref>. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. | |||
=='''ഗാന്ധിജിയുടെ സന്ദർശനം'''== | |||
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും ശ്രീധർമ്മ പരിപാലന യോഗവും സ്‍കൂളും സന്ദർശിക്കുകയും ചെയ്തു<ref> കെ രാമചന്ദ്രൻ നായർ എഴുതിയ ഗാന്ധിജിയും കേരളവും</ref>.സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. <ref name="refer3">സുവനീർ 1981</ref> | |||
[[പ്രമാണം:26056 MP 1.jpg|200px|thumb|left|മംഗളപത്രം പേജ് ഒന്ന്]] | |||
[[പ്രമാണം:26056 MP2.jpg|200px|thumb|center|മംഗളപത്രം പേജ് രണ്ട്]] | |||
[[പ്രമാണം:26056 MP3.jpg|200px|thumb|left|മംഗളപത്രം പേജ് മൂന്ന്]] | |||
=='''സുവനീർ 1981''' ൽ നിന്നും ലഭിച്ച ചില സംസാരിക്കുന്ന രേഖകൾ== | |||
[[പ്രമാണം:26056 souvenir pic 1.jpg|350px|thumb|center|കത്തിയെരിഞ്ഞ എൽ പി സ്കൂളിന്റെ സ്ഥാനത്ത് ഉയർന്ന് വന്ന ഹൈസ്കൂൾ കെട്ടിടം]]<ref name="refer3">സുവനീർ 1981</ref> | |||
[[പ്രമാണം:26056 souvenir pic 2.jpg|350px|thumb|center|പുതിയ ഹൈസ്കൂൾ കെട്ടിടം]]<ref name="refer3">സുവനീർ 1981</ref> | |||
[[പ്രമാണം:26056 souvenir pic 3.jpg|350px|thumb|center|ബിൽഡിംഗ് ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ സിനിമാതാരം പ്രേം നസീർ സംസാരിക്കുന്നു]]<ref name="refer3">സുവനീർ 1981</ref> | |||
[[പ്രമാണം:26056 souvenir pic4.jpg|350px|thumb|center|ബിൽഡിംഗ് ഫണ്ട് സ്വരൂപിക്കുന്നതിനായി ഗാന ഗന്ധർവ്വൻ യേശുദാസിന്റെ കച്ചേരി നടത്തുന്നു]]<ref name="refer3">സുവനീർ 1981</ref> | |||
== അവലംബം == | |||
<references /> |
19:12, 3 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല് സെപ്റ്റംബർ അഞ്ച്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ് [1]
പള്ളുരുത്തിയിലെ ഈഴവരുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു ജാതിമത ഭേദമന്യേ ഏവർക്കും പ്രവേശനം ലഭ്യമായ ഒരു ക്ഷേത്രം. ശ്രീ നാരായണഗുരുദേവന്റെ കാർമികത്വത്തിൽ ശിവപ്രതിഷ്ഠ നടത്തി ആരാധനക്ക് സൗകര്യവും വിദ്യാഭ്യാസത്തിന് ആഗ്രഹമുള്ളവർക്ക് അതിനുള്ള സൗകര്യവും ചെയ്യുവാൻ തീരുമാനിച്ചു.ഇതിന്റെ ഫലമായി ആയിരത്തിത്തൊള്ളായിരത്തി ഒമ്പതിന് (മലയാളവർഷം ആയിരത്തിഎൺപത്തിനാല്)ക്ഷേത്ര ശിലാസ്ഥാപനം നടക്കുകയും ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ(മലയാളവർഷം ആയിരത്തി എൺപത്തിയൊമ്പത്)ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു.ആയിരത്തിത്തൊണ്ണൂറാം ആണ്ട് കുംഭം ഇരുപത്തിനാലിന് (ഇംഗ്ലീഷ് വർഷം ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്)ഭരണിനാളിൽ ഗുരുസ്വാമി ക്ഷേത്രത്തിൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും അതോടൊപ്പം തന്നെ സമീപത്തായി വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി. മലയാളവർഷം ആയിരത്തിത്തൊണ്ണൂറ്റിനാലിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി പത്തൊൻപത്) ലോവർപ്രൈമറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാവുകയും അധ്യയനം ആരംഭിക്കുകയും ചെയ്തു. നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്‍മാസ്റ്റർ.ആയിരത്തി ഒരുനൂറിൽ (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി ഇരുപത്തഞ്ച് )ലോവർ പ്രൈമറി സ്കൂൾ ലോവർ സെക്കണ്ടറി സ്കൂൾ ആയി.
ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ ബോധാനന്ദസ്വാമികളാണ് പള്ളുരുത്തി ശ്രീധർമ്മപരിപാലനയോഗത്തിന്റെ ഉയർച്ചയിൽ ഏറെ താത്പര്യം കാണിച്ചിട്ടുള്ള സന്യാസി ശ്രേഷ്ഠൻ.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരത്തിതൊണ്ണൂറ്റിഒന്ന് മേടം ഇരുപത്തൊന്നിന് പള്ളുരുത്തിയിൽ വെച്ച് ഈഴവ സമാജം രൂപീകരിച്ചു.അതിന് ശേഷം ആയിരത്തി ഒരുനൂറ്റി ഒന്ന് മകരം നാലിന് (ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയാറ് ജനുവരി പതിനേഴ്)അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ശ്രീധർമ്മപരിപാലനയോഗത്തിന്റെ മഹായോഗമാണ് വിദ്യാലയ പൂർത്തീകരണങ്ങൾക്ക് അന്തിമ രൂപം നൽകിയത്.[2]
താൻ അനുയായികൾക്കായി പടുത്തുയർത്തിയ ആത്മീയവും വൈജ്ഞാനികവുമായ മേഖലകളിലെ പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ച് അറിയുന്നതിനായി നാരായണഗുരുസ്വാമി,ആയിരത്തിഒരുനൂറ്റിമൂന്ന് വൃശ്ഛികം അഞ്ചിന്(ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തേഴ് നവംബർ ഇരുപത്) സ്കൂൾ ഉൾപ്പെടുന്ന ക്ഷേത്ര പരിസരം സന്ദർശിക്കുകയുണ്ടായി.കൂട്ടത്തിൽ ധാരാളം അധ്യാപകർ ഉണ്ടായിരുന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചു.വിദ്യാഭ്യാസകാര്യത്തിൽ ഉണ്ടാക്കിയ പുരോഗതി അധ്യാപകരുടെ സാന്നിധ്യം കൊണ്ട് വ്യക്തമായത് ഗുരുവിനെ സംപ്രീതനാക്കി.ശങ്കു എന്ന ഫോട്ടോഗ്രാഫറുടെ ആഗ്രഹപ്രകാരം അധ്യാപകരോടൊപ്പം ഫോട്ടോ എടുക്കുവാനും ഗുരു അനുവദിക്കുകയുണ്ടായി.[2]
ആയിരത്തിഒരുനൂറ്റി ഇരുപത്തൊന്ന് കന്നി ഒൻപതിന് ഉച്ചക്ക് ഒരുമണിക്ക് സ്കൂളിന്റെ വടക്കേ അറ്റത്തു മുകളിലുള്ള ഓല മേഞ്ഞ ഭാഗത്തിന് തീ പിടിച്ച് കത്തി നശിക്കുകയുണ്ടായി.ഈ സംഭവം സ്കൂളിന്റെ വളർച്ചക്കുള്ള ഒരു വഴിത്തിരിവായിരുന്നു.യോഗം ഭാരവാഹികൾ അംഗങ്ങളെ വിളിച്ചുകൂട്ടി സ്കൂൾ പുതുക്കി പണിയുന്നതിന് വേണ്ടി ആലോചിച്ചു.ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് സഹോദരൻ അയ്യപ്പനായിരുന്നു.യോഗത്തിലുണ്ടായ പൊതുതീരുമാനം അംഗങ്ങളുടെ കൈവശമുള്ള തെങ്ങുകളിലെ മകരമാസത്തിലെ നാളികേരം സ്കൂൾ നിർമ്മാണത്തിനായി സംഭാവന ചെയ്യണം എന്നായിരുന്നു.ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാൻ സഹോദരൻ അയ്യപ്പൻ പ്രസിഡന്റായും കെ കെ വിശ്വനാഥൻ വൈസ് പ്രസിഡന്റായും ഉള്ള നാൽപ്പത്തിനാല് അംഗ കമ്മറ്റിയാണ് മുൻകൈയ്യെടുത്തത്.[2]
പണിപൂർത്തിയായ സ്കൂൾകെട്ടിടത്തിന്റെ ഉദ്ഘാടനം ,ആയിരത്തിഒരുനൂറ്റിഇരുപത്തിരണ്ട് ധനു മാസത്തിൽ(ഇംഗ്ലീഷ് വർഷം ആയിരത്തി തൊള്ളായിരത്തി നാൽപത്തിയാറ് ഡിസംബർ) സഹോദരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്നത്തെ തിരുകൊച്ചി വിദ്യാഭ്യാസ മന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ നിർവഹിക്കുകയുണ്ടായി.തൊട്ടടുത്ത വർഷം,ആയിരത്തി ഒരുന്നൂറ്റി ഇരുപത്തിമൂന്നിൽ, എട്ടാം ക്ലാസ് (ഹൈസ്കൂൾ) പ്രവർത്തനം ആരംഭിച്ചു.[2]ആയിരത്തി ഒരുനൂറ്റി ഇരുപത്തഞ്ച് ഇടവം അഞ്ചിന് (ആയിരത്തിതൊള്ളായിരത്തി അൻപത് ജൂൺ അഞ്ച്)എസ്ഡിപിവൈ സ്കൂൾ പൂർണ്ണമായി ഹൈസ്കൂളായി ഉയർന്നു.ജി.ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ.
ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ആൺ പെൺ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിഎഴുപത് ഒക്ടോബർ ഒന്നിനാണ് എസ്ഡിപിവൈ ബോയ്സ് ഹൈസ്‍കൂളും എസ്ഡിപിവൈ ഗേൾസ് ഹൈസ്‍കൂളും ഉടലെടുക്കുന്നത്.ടി.പി. പീതാംബരൻ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ[3]. ആയിരത്തിത്തൊള്ളായിരത്തിഎഴുപതിൽ സ്ഥാനമേറ്റ അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്നുവരെ ആ പദവിയിൽ തുടർന്നു. വിദ്യാഭ്യാസരംഗത്ത് എസ്ഡിപിവൈ സ്‍കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിഒന്ന് സെപ്റ്റംബർ രണ്ടിന് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.ഹയർ സെക്കണ്ടറിക്ക് പ്രിൻസിപ്പാളും,ഹൈസ്‍കൂൾ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.
ഗാന്ധിജിയുടെ സന്ദർശനം
ആയിരത്തിഒരുന്നൂറ്റി ഒൻപത് മകരം അഞ്ചിന് (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാല് ജനുവരി പതിനെട്ട്)ഗാന്ധിജി കേരളം സന്ദർശിച്ച വേളയിൽ പള്ളുരുത്തിയിലെത്തുകയും ശ്രീധർമ്മ പരിപാലന യോഗവും സ്‍കൂളും സന്ദർശിക്കുകയും ചെയ്തു[4].സഹോദരൻ അയ്യപ്പനെഴുതിയ ഒരു മംഗളപത്രം അന്ന് ഗാന്ധിജിക്ക് സമർപ്പിക്കുകയുണ്ടായി. [3]