(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 100% ST കുട്ടികളാണ് പഠിക്കുന്നത്.ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം ഇവിടെ സേവനം അനുഷ്ടിക്കുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.ജി എൽ പി എസ് ചോക്കാട്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെട്ട കാളികാവ് ബ്ലോക്കിൽ ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട ചോക്കാട് ഗിരിജൻ കോളനി എന്ന പ്രദേശം എരങ്കോൽ മലയടിവാരത്ത് സ്ഥിതിചെയ്യുന്നു കാർഷികവൃത്തി ഏറെ അനുയോജ്യമായ ഭൂമിയിൽ വാഴ റബ്ബർ കുരുമുളക് തേങ്ങ നിരവധി പച്ചക്കറി കൃഷി എന്നിവ ചെയ്തുപോരുന്നു കൂടാതെ കോളനിക്ക് അധികം ദൂരെയല്ലാതെ ഒഴുകുന്ന 2 പുഴകളും ഇവിടെയുള്ള പ്രകൃതിയെ കാര്യമായി സ്വാധീനിക്കുന്നു അതുകൊണ്ടുതന്നെ ഇവിടെ ജീവിക്കുന്നവരെല്ലാം കൃഷിയെ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട തൊഴിലിൽ ഏർപ്പെട്ട് വരുന്നു
ഇന്ന് വണ്ടൂർ സബ് ജില്ലയിലെ പ്രെെമറി സ്കൂളുകളിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ഒരു സ്കൂളായി മാറി ജി എൽ പി എസ് ചോക്കാട് . അക്കാദമികതലത്തിലും ഭൗതീകസാഹചര്യത്തിലും സാമൂഹിക പങ്കാളിത്തെ കൊണ്ടും നല്ല രീതിയിൽ പ്രവർത്തിച്ച് പോരുന്നു. സ്കൂളിലെ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും പൂർവ്വവീദ്യാർത്ഥികളും ഒത്തൊരുമിച്ച് നാടിന്റെ വീടായി വിദ്യാലയത്തെ കാത്ത് സൂക്ഷിക്കുന്നു. വണ്ടൂർ ഉപജില്ലയിലെ മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട് .100% ST കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്നു എന്നതാണ് ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകത.ചോക്കാട് അങ്ങാടിയിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ഉള്ളിലാണ് ഈ സുന്ദര വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എത്തിപ്പെടാൻ കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ ആദ്യകാലങ്ങളിൽ അധ്യാപകരുടെ അഭാവം സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇന്ന് ഇവിടെ നാല് അധ്യാപകരും, ഒരു പി ടി സി എം ഉൾപ്പെടെ അഞ്ച് സ്റ്റാഫ് ഉണ്ട്. മികച്ച ഭൗതീകസാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് ഇത്. നിലവിൽ 17 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
കോളനിയുടെ തുടക്കം 1984 85 കാലഘട്ടത്തിലാണ്. വിവിധ സ്ഥലങ്ങളിൽ അധിവസിച്ചിരുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട ആദിവാസി ജനങ്ങളെയാണ് ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചത് അതിനായി കൽക്കുളം ഗിരിജൻ സർവീസ് സൊസൈറ്റി രൂപീകരിച്ചു അതുവഴി ഇവിടത്തെ ഭൂപ്രദേശം വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടു വരുന്നവർക്ക് തൊഴിലും അവർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പ്രാഥമികവിദ്യാഭ്യാസം ആരോഗ്യ പരിപാലനം എന്നിവ നൽകി കോളനി രൂപീകരിച്ചു അധികം വൈകാതെ തന്നെ മെച്ചപ്പെട്ട ഗതാഗത സൗകര്യവും വൈദ്യുതിയും ലഭ്യമാക്കി എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്
ചോക്കാട് ജി എൽ പി സ്കൂളിലെ ചരിത്രത്തിലേക്ക് അഥവാ നാൾവഴിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഒരുപാട് യാതനകളും കഷ്ടതകളും അനുഭവിച്ച ഒരു കൂട്ടം ജനതയുടെ അക്ഷരാഭ്യാസംത്തിന് മുതൽക്കൂട്ടായ ഈ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത് ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ ആയിരുന്നു. (1975 അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലഘട്ടത്തിൽ). അന്നും ഇന്നും എന്നും സർക്കാർ മുൻതൂക്കം നൽകിയിരുന്നത് നാടിനോട് ചേർത്ത് മറ്റു ജന വിഭാഗങ്ങളുടെ കൂടെ കൂട്ടാനും ആദിവാസി സമൂഹത്തെ മുൻപന്തിയിൽ എത്തിക്കുവാനും ആയിരുന്നു. അങ്ങനെ ഒരു ദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ താമസിച്ചിരുന്ന ആദിവാസികളെ അവർക്ക് കൃഷിചെയ്യാനും താമസിക്കുവാനുള്ള ഭൂമി സൗജന്യമായി നൽകാമെന്ന് അധികൃതരുടെ ഉറപ്പിന്മേൽ ചോക്കാട് ഗിരിജൻ കോളനിയിൽ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ നടന്നു. അങ്ങനെ 1975 ഏപ്രിൽ 5 മുഖ്യമന്ത്രി അച്യുതമേനോന്റെ സാന്നിധ്യത്തിൽ കളക്ടർ റവന്യൂ ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതർ എന്നിവർ ഉൾപ്പെട്ട സഭയിൽ വച്ച് ട്രൈബൽ സൊസൈറ്റി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. ഉദ്ഘാടന ദിവസം ക്ഷണിച്ച പ്രകാരം പട്ടികവർഗ്ഗത്തിൽ പല വിഭാഗത്തിൽപ്പെട്ട 56 കുടുംബങ്ങൾ ഇവിടെ എത്തിച്ചേരുകയും സൊസൈറ്റി അംഗങ്ങൾ എല്ലാ കുടുംബങ്ങൾക്കും താമസയോഗ്യമായ ചെറിയ വീടുകൾ നിർമ്മിച്ചു അവരെ ഇവിടെ പുനരധിവസിപ്പിച്ചു. കാട് മൂടി കിടന്നിരുന്നു 250 ഏക്കർ ഭൂമി ട്രൈബൽ സൊസൈറ്റിക്ക് വേണ്ടി വെട്ടിത്തെളിച്ചു. തുടർന്ന് ഈ ഭൂമിയിൽ കൃഷി നടത്തുവാൻ തുടങ്ങി. ആദ്യകാലഘട്ടങ്ങളിൽ നെൽകൃഷിക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. കൃഷിയിൽനിന്ന് കിട്ടിയിരുന്ന നെല്ല് അവർ ചെയ്ത പണിക്കുള്ള കൂലിയായി ഓരോ കുടുംബത്തിനും നൽകിയിരുന്നു. ഓരോ കുടുംബത്തിനും വേണ്ട ആവശ്യസാധനങ്ങൾ സൊസൈറ്റി വഴിയാണ് വിതരണം നടത്തിയിരുന്നത്. കാലക്രമേണ ഇവിടെ കുടിയേറി പാർത്തിരുന്ന എല്ലാ കുടുംബങ്ങൾക്കും ജീവിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ സൊസൈറ്റിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിക്കൊടുത്തു. തുടർന്ന് റബ്ബർ, കമുക് എന്നിവ 250 ഏക്കറിലും കൃഷി ചെയ്തു. വിളവെടുക്കാൻ സമയമായപ്പോൾ അതിനുള്ള പരിശീലനം കോളനിക്കാർക്ക് നൽകുകയും അവർ തന്നെ സൊസൈറ്റിയുടെ റബർമരങ്ങൾ വെട്ടുവാനും തുടങ്ങി. വെട്ടിക്കിട്ടുന്ന റബ്ബർ പാൽ സൊസൈറ്റി തന്നെ നൽകി. അതിൽനിന്നു കിട്ടുന്ന കൂലി പണിക്കാർക്ക് നൽകി. പിന്നീട് നിശ്ചിത മരങ്ങൾ 56 കുടുംബങ്ങൾക്ക് എണ്ണി വീതിച്ചു കൊടുത്തു. അതിൽ നിന്നു കിട്ടുന്ന വരുമാനം അവർക്ക് തന്നെ കുടുംബം പുലർത്താൻ നൽകി. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുകയും അതിന്റ ഫലമായി 2003 ൽ 56 കുടുംബങ്ങൾക്കും വിവരാവകാശ നിയമപ്രകാരമുള്ള പട്ടയം അനുവദിച്ച് നൽകി. അങ്ങനെ ഓരോ കുടുംബത്തിനും മൂന്നര ഏക്കർ ഭൂമി സ്വന്തമായി ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ ലഭിച്ചു. ഭൂമിയിൽ താമസിച്ച് കൃഷി ചെയ്യാം പക്ഷേ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ പാടില്ല എന്നതായിരുന്നു വ്യവസ്ഥ. ഇത്തരത്തിലുള്ള ജീവിതം കോളനിവാസികൾ ജീവിച്ചു പോന്നപ്പോൾ മുതൽ ഒരു സ്കൂളിന്റെ ആവശ്യകത വന്നു തുടങ്ങി.
പ്രാഥമിക വിദ്യാഭ്യാസത്തിനായി അന്ന് രൂപംകൊണ്ട സ്കൂളാണ് ഇന്ന് ജി എൽ പി എസ് ചോക്കാട് എന്ന് അറിയപ്പെടുന്നത് സ്കൂൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു
[[പ്രമാണം:Gl172.jpg|ലഘുചിത്രം|171x171ബിന്ദു]]
വിവിധ വിഭാഗത്തിൽ ഉള്ളവരാണ് ഇവിടെ ജീവിക്കുന്നത് എങ്കിൽ പോലും പരസ്പരധാരണയോടെ കൂടി മുന്നോട്ടു പോകുന്നു അതിനാൽ തന്നെ വളരെ ഒത്തൊരുമയോടെ കൂടി ഇവിടെ ഏവരും ജീവിക്കുന്നു.
കോളനിയിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി ഏകദേശം അഞ്ച് കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതായി വന്നു. വാഹന സൗകര്യം വളരെ കുറവായ ഈ പ്രദേശത്തുനിന്ന് കുട്ടികൾക്ക് പോയി പഠിച്ചു വരിക എന്നത് വളരെ ദുസഹം തന്നെയായതിനാൽ കോളനിവാസികളുടെയും മറ്റുു നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സൊസൈറ്റിയുടെയും ഒക്കെ നിദാന്ത പരിശ്രമഫലമായി കോളനിയിൽ ഒരു സ്കൂൾ വേണമെന്ന് ആവശ്യകത അധികൃതരെ അറിയിക്കാൻ കോളനിക്കാർക്കായി. തൽഫലമായി ഈ 56 കുടുംബത്തിൽപ്പെട്ട ആളുകളുടെയും മക്കൾക്ക് വിദ്യാഭ്യാസം നൽകാനായി ട്രൈബൽ സൊസൈറ്റി അനുവദിച്ച ഒരേക്കർ സ്ഥലത്ത് ഓലമേഞ്ഞ ഷെഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും ചെയ്തു. തൽഫലമായി 1975 ഏപ്രിൽ 5 സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യ വർഷം ഒന്നാം ക്ലാസ് മാത്രമാണ് തുടങ്ങിയത്. കുട്ടികളെ (എസ് ടി ) ഉദ്ദേശിച്ചാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയതെങ്കിലും നൂറ് ശതമാനവും ആദിവാസി കുട്ടികൾ ആയിരുന്നില്ല പഠിക്കാൻ വന്നത്. സമീപവാസികളായ കുട്ടികളും ഇവിടേക്ക് പഠിക്കാൻ വന്നു. സ്കൂൾ നടന്നു പോകുമ്പോഴും അതിന്റെ അനുമതിക്കായി സ്കൂൾ അധികൃതരും സൊസൈറ്റിയും പരിശ്രമിച്ചു പോന്നിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ 1978 ആഗസ്റ്റ് മാസം ഇരുപത്തിരണ്ടാം തീയതി ( 22 /8 /1978)ൽ B-3703/78 dated 18/8/78 of the AEO Wandoor.Ref.No CL12/5/1978 of DEO Malappuram ഗവൺമെൻറ് ഓർഡർ നമ്പർ പ്രകാരം അന്നത്തെ സർക്കാർ എൽപി സ്കൂൾ അനുവദിച്ചു. ശേഷം സ്കൂളിന്റെ പ്രവർത്തനങ്ങൾ നന്നായി നടന്നു. ആദ്യവർഷം 42 കുട്ടികൾ വന്നുചേർന്നു. സ്കൂളിൻറെ ആദ്യ അധ്യാപകൻ ശ്രീ.ചെല്ലപ്പൻ എം എസ് ആയിരുന്നു. ആദ്യ കുട്ടിയായി വാസുദേവൻ സ്കൂളിൽ ചേർന്നു.
ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നു ആശുപത്രിയാണ് ഇന്ന് ഇവിടെ നിന്ന് ഏറെ ദൂരത്തല്ലാതെ എഫ് എച്ച് സി ചോക്കാട് ആയി മാറിയത്
ആദ്യവർഷങ്ങളിൽ ഒരു ക്ലാസ് റൂം മാത്രമേ ഉണ്ടായിരുന്നുള്ളൂം ഒരു അധ്യാപകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.ചെല്ലപ്പൻ മാഷ് ആയിരുന്നു സ്കൂളിലെ ആദ്യ അധ്യാപകൻ. സ്കൂളിൻറെ നടത്തിപ്പും മറ്റു കാര്യങ്ങളും സൊസൈറ്റി തന്നെയായിരുന്നു നോക്കി നടത്തിയിരുന്നത്. പിന്നീട് ഒന്ന് രണ്ട് ക്രമത്തിൽ ക്ലാസുകൾ നാലുവരെ ഉണ്ടായി. അങ്ങനെ എൽ പി തലം മുഴുവനായി കുട്ടികൾ വന്നു.
സ്കൂൾ അടുത്തായി പ്രവർത്തിക്കുന്ന അംഗനവാടിയിൽ ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു ഡിജിറ്റൽ വാർത്താവിനിമയ കാലത്ത് പഴമയുടെ പ്രതാപം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പോസ്റ്റോഫീസ് ഏവരുടേയും മനം കവരുന്ന കാഴ്ചയാണ് നമ്മുടെ നാടായ 40 സെൻറ് ഇത് പ്രവർത്തിച്ചു പോരുന്നു
സ്കൂളിലെ ചുറ്റുപാടുമായി ധാരാളം പൊതുസ്ഥാപനങ്ങൾ സൊസൈറ്റിയുടെ തന്നെ ഉണ്ടായിരുന്നു. അംഗനവാടി ,ആശുപത്രി, വായനശാല തുടങ്ങിയവ.
കോളനിയിൽ നിന്നുകൊണ്ടുതന്നെ കോളനിവാസികൾ പണിയെടുക്കുകയും അവർക്ക് ആവശ്യമുള്ള സാധനസാമഗ്രികൾ ട്രൈബൽ സൊസൈറ്റി നടത്തുന്ന സംരംഭത്തിൽ നിന്ന് തന്നെ വാങ്ങുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കി മാതാപിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് അയക്കുകയും അവരുടെ പഠന കാര്യങ്ങളും ശ്രദ്ധിക്കുകയും ചെയ്തു. ഏത് സമയത്തും കുട്ടികളെ പഠിപ്പിക്കാനും വഴികാട്ടിനുമായി അധ്യാപകർ കോളനിയിൽ തന്നെ താമസമാക്കി. നാൾവഴിയിൽ സ്കൂൾ വളർന്നു. അധ്യാപകർ വന്നു. കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങി പുറത്തെ സ്കൂളുകളിൽ (നാലാംക്ലാസ്സ് കഴിയുന്നവർ)പോയി പഠിച്ചു. അത്തരത്തിൽ ഉന്നതവിദ്യാഭ്യാസം ലഭിച്ച പലരും ഇന്ന് കോളനിയിൽ ഉണ്ട്. മാത്രമല്ല വളരെയധികം ആളുകൾ ഈ സ്കൂളിൽ നിന്ന് പഠിച്ച തുടങ്ങിയവർ ഉന്നത സർക്കാർ ഉദ്യോഗസ്ഥരായി മാറിയിട്ടുണ്ട്. ഈ സ്കൂളിന്റെ വളർച്ചയിൽ പ്രധാന പങ്ക് ട്രൈബൽ സൊസൈറ്റി വഹിച്ചിട്ടുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ചുറ്റുപാടുമുള്ള ആളുകളുടെ സഹകരണം ഉറപ്പു വരുത്തിയിരുന്നു. കോളനിക്കാരുടെ എല്ലാത്തരം വിശേഷ പരിപാടികളും നടത്തുന്ന ഒരു വേദിയായി മാറി സ്കൂൾ. തൽഫലമായി കോളനിയും സ്കൂളും ഒന്നായി പ്രവർത്തിച്ചു പോന്നു. ഇന്ന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്കൂൾ പ്രവർത്തിച്ചു പോരുന്നത്.
10:53, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം