"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
29040HM (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

=== ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ ===
=== ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ ===
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോചിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു.
'''ചർച്ചാ വിഷയങ്ങൾ'''
<nowiki>*</nowiki> പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ
<nowiki>*</nowiki>  വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക.
<nowiki>*</nowiki> അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക.
<nowiki>*</nowiki> സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക
<nowiki>*</nowiki> വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക.
<nowiki>*</nowiki> മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക
<nowiki>*</nowiki> കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക
<nowiki>*</nowiki> സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക.
<nowiki>*</nowiki> വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക.
<nowiki>*</nowiki> അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം
<nowiki>*</nowiki> ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക.
തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്.

=== തിരിച്ചറിവുകൾ ===
=== തിരിച്ചറിവുകൾ ===
വരി 40: വരി 67:

=== ഡിജിറ്റൽ റീഡിങ് കോർണർ ===
=== ഡിജിറ്റൽ റീഡിങ് കോർണർ ===
പ്രൈമറി പ്രീപ്രൈമറി ക്ലാസ്സുകളിൽ ഏറെ ഫലപ്രദമായി നടന്നുവരുന്ന അക്കാദമിക് പ്രവർത്തനങ്ങളിലൊന്നാണ് ഡിജിറ്റൽ റീഡിങ് കോർണർ.വായന, എഴുത്ത് എന്നീ അടിസ്ഥാന ഭാഷാശേഷി കൾക്ക് അനുസൃതം പിന്നാക്കക്കാരെ മുൻനിരയിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ '''എസ് ആർ ജി മീറ്റിംഗിലാണ്''' ഈ ആശയം രൂപപ്പെട്ടത്.വിവിധ വായനാ കാർഡുകൾ തിരഞ്ഞെടുത്ത് കുട്ടികളുടെ നിലവാരത്തിനനുസരിച്ച് ക്രമീകരിക്കുവാൻ ശ്രീമതി സിൽവി ,സിസ്റ്റർ രശ്മി എന്നിവർ നേതൃത്വം നൽകി വരുന്നു.ഇവർ ക്രമീകരിക്കുന്ന കാർഡുകൾ ഓരോ അധ്യാപകരും തങ്ങളുടെ ക്ലാസുകളിൽ നൽകി ഓരോ ആഴ്ചയിലും വിലയിരുത്തൽ നടത്തിവരുന്നു. പദകേളി ,ചോദ്യോത്തര പരിപാടി , വിട്ടുപോയ പദങ്ങൾ കണ്ടെത്തി എഴുതുക,  ചിഹ്നം ചേർത്ത് എഴുതി വായിക്കുക , വാക്കുകൾ കൂട്ടിച്ചേർക്കുക, ഓരോ അക്ഷരവും ചേർന്നുള്ള വാക്കുകൾ എഴുതുക വായിക്കുക തുടങ്ങിയ രീതികൾ ആണ് ഇതിനായി  അവലംബിക്കുന്നത്. കഥകളിലൂടെ കുട്ടികളെ ആകർഷിക്കാനും അടിസ്ഥാന ഭാഷ ശേഷിയിൽ വളർത്തി കൊണ്ടു വരുവാനും ഡിജിറ്റൽ റീഡിങ് കോർണർ വഴി സാധിക്കുന്നു.മാതാപിതാക്കളുടെ പിന്തുണയോടെ അധ്യാപകർ നടത്തുന്ന ഈ പരിശ്രമം കുട്ടികളെ ഞങ്ങളുടെ ശേഷികൾ കൈവരിക്കുവാൻ സഹായിച്ച വരുന്നു.

=== ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ ) ===
=== ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ ) ===
വരി 68: വരി 96:

=== കൈകോർത്ത് കുടുംബങ്ങളിലേക്ക്....... ===
=== കൈകോർത്ത് കുടുംബങ്ങളിലേക്ക്....... ===
മലയോര മടക്കിലെ പ്രതികൂലതകളെയും തറഞ്ഞ മണ്ണിനെയും കഠിനാധ്വാനം കൊണ്ട് നേരിട്ട് മണ്ണിനെ ഉഴുതുമറിച്ച് കാർഷിക അഭിവൃദ്ധി നടത്തിവരുന്ന ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇന്നും അടിമുടി മാറ്റം സംഭവിച്ചിട്ടില്ല. ഏറിയപങ്കും ജീവസന്ധാരണത്തിനായി അധ്വാന പൂർണമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ് .ഇടത്തരം കുടുംബങ്ങളിലെ കുട്ടികളാണ് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളിൽ 80 ശതമാനവും . പൊതുവിദ്യാഭ്യാസം മികച്ച രീതിയിൽ ലഭ്യമാകുന്ന ചരിത്രം ഉള്ളതിനാൽ കടന്നുവരുന്ന കുട്ടികൾ അധിവസിക്കുന്ന മേഖല വിശാലമാണ്. ക്ലാസ്സ് മുറിയിൽ കുട്ടികളുമായുള്ള സൗഹൃദ അന്തരീക്ഷത്തിലൂടെ അവരെ മനസ്സിലാക്കുന്നതിലുപരി അവരുടെ കുടുംബപശ്ചാത്തലം അറിയുവാൻ ഭവന സന്ദർശന പരിപാടി വഴി സാധിച്ചു വരുന്നു. പഠനവൈകല്യങ്ങളുടേയും സ്വഭാവ പ്രത്യേകതകളുടേയും പല കാരണങ്ങളും കണ്ടെത്തുവാനും പരിഹാര പ്രവർത്തനങ്ങൾ നടത്തുവാനും ഭവന സന്ദർശനം വഴി സാധിച്ചു .തകർന്ന കുടുംബങ്ങൾ , സാമ്പത്തിക പ്രതിസന്ധികൾ, ദീർഘദൂര യാത്രകൾ , തുടങ്ങി വിവിധ അസൗകര്യങ്ങൾ വെല്ലുവിളികൾ ഉണർത്തുമ്പോൾ സ്നേഹപൂർവ്വം പിൻ താങ്ങുവാൻ  ഇന്ന് അധ്യാപകർ സമൂഹത്തിന് കഴിഞ്ഞു വരുന്നു. സ്വന്തം ക്ലാസിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  അവർക്കാവശ്യമായ കൈത്താങ്ങ് നൽകുവാൻ അധ്യാപകർ ഒരു മനസ്സോടെ കൂട്ടമായി പരിശ്രമിക്കുന്നത്  സന്തോഷകരമായ പ്രവൃത്തിയാണ്. മാനേജ്മെന്റിന്റെയും സ്കൂൾ മേലധികാരികളുടെയും സഹായസഹകരണങ്ങൾ ഈ ഉദ്യമത്തിന് ഉത്തമ പ്രേരണയാണ്. മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ അധ്യാപ സമൂഹത്തിന് ലഭിച്ച അംഗികാരമായിരുന്നു.

=== സേവനസന്നദ്ധത യോടെ ജെ ആർ സി ===
=== സേവനസന്നദ്ധത യോടെ ജെ ആർ സി ===

=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡ് ലേക്ക്...... ===
==== അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ..... ====
         ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും  ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ.
 
==== ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ ====
          എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്.
 
==== ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും ====
         കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി.
 
=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്...... ===
സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു.  ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്....

=== ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) ===
=== ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) ===
വരി 87: വരി 126:

=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) ===
=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) ===
അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്‌ നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ്‌ പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത്‌ ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകുജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാതികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്.

=== ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) ===
=== ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) ===
കുട്ടികളുടെ സമഗ്ര വികസനവും വിദ്യാഭ്യാസ പുരോഗതിയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻഎന്ന ലക്ഷ്യത്തോടുകൂടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ അധ്യായന വർഷത്തിൽ പല തവണയായി PTA മീറ്റിംഗുകൾ നടത്തപ്പെട്ടു. കോവിഡു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കണം എന്നും ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികൾ എങ്ങിനെയൊക്കെ ആണെന്നും  ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായിരിക്കേണ്ട പങ്കെന്താണ് എന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ പിടിഎ മീറ്റിങ്ങുകൾ നടത്തപ്പെട്ടു.
മാസത്തിൽ രണ്ടു  പ്രാവശ്യം  പിടിഎ മീറ്റിംഗ് നടത്തുകയും അതിലൂടെ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് കടന്നു വരുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിയുവനും ഈ പിടിഎ മീറ്റിങ്ങുകൾ ഏറെ സഹായകമായി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട PTA മീറ്റിംഗിൽ കൃത്യമായി രക്ഷിതാക്കൾ സംബന്ധിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ ഓൺലൈൻ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ നല്ല രീതിയിൽ കൊണ്ടുപോകുവാൻ വേണ്ട എല്ലാ മുൻകരുതലുകളും ഈ മീറ്റിങ്ങുകൾ വഴി കണ്ടെത്തുകയും  അതുവഴി വിദ്യാഭ്യാസം നല്ലരീതിയിൽ മുമ്പോട്ടു കൊണ്ടു പോകുവാൻ കഴിയുന്നു.

=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) ===
=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) ===

=== ലോക പരിസ്ഥിതി ദിനം  ജൂൺ '''5''' ===
==== ലോക പരിസ്ഥിതി ദിനം  ജൂൺ '''5'''====
എല്ലാവർഷവും  ജൂൺ 5  ആണ്, ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് .പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള  അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ്.1974  മുതൽ  ഈ ദിനാചരണം ആരംഭിച്ചത്. പരിസ്ഥിതിദിനത്തിൽ കൂമ്പൻപാറ വികാരി റവ.ഫാ.ജോർജ്ജ് തുമ്പനിരപ്പേൽ സന്ദേശം  നൽകുകയും സ്കൂൾ പരിസരത്ത് മരത്തൈ നടുകയും മരത്തൈ വിതരണം ചെയ്യുകയും ചെയ്തു. ഓൺലൈൻ ഗൂഗിൾ  പ്ലാറ്റ് ഫോമിലൂടെ '''DR.C M JOY (ASSOCIATE PROFESSOR IN BOTANY ,S.H COLLAGE,THEVARA)''' മുഖ്യപ്രഭാഷണം നടത്തുകയും  '''SRI.JOJI JOHN (RANGE FOREST OFFICER ,ADIMALI)''' പരിസ്ഥിതിദിന സന്ദേശം  നൽകുകയും ചെയ്തു . ഇതിനോടനുബന്ധിച്ച്  LP,UP,HS  വിഭാഗം കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും  ക്വിസ് മത്സരവും ,വീടുകളിൽ മരത്തൈകൾ  നടുവാനുള്ള  അവസരവും  ഒരുക്കി. പോസ്റ്റർ നിർമ്മാണത്തിലും  ക്വിസ് മത്സരത്തിലും കുട്ടികൾ  ക്രിയാത്മകമായി  പങ്കെടുത്തു.

=== ജൂൺ '''19'''  വായനാദിനം ===
==== ജൂൺ '''19'''  വായനാദിനം ====
1996 മുതൽ കേരള സർക്കാർ  ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. '''വായിച്ച് വളരുക ,ചിന്തിച്ച് വിവേകം നേടുക'''  എന്ന്  നമ്മെ പഠിപ്പിച്ച  '''P N''' പണിക്കരുടെ  ഓർമ്മയ്ക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്. ഒരാഴ്ച  വായനാ വാരമായി  ആഘോഷിച്ചു. പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, പുസ്തക വായനാ മത്സരം, വീട്ടുലൈബ്രറി രൂപീകരണം  എന്നിവ നടത്തി. വായനവാരത്തോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തി .മൂന്ന് ദിനങ്ങളിലായി സംഘടിപ്പിക്കപ്പെട്ട  പ്രഭാഷണ പരമ്പരയ്ക്ക് , ഡോ .ശ്രീ വൃന്ദ നായർ എൻ (അസി .പ്രൊഫെസർ എൻ ,എസ് . എസ്  ട്രെയിനിങ് കോളേജ്  പന്തളം),ശ്രീ. ജോസ് കോനാട്ട്. (സാഹിത്യകാരൻ, പ്രഭാഷകൻ, പാഠപുസ്തക കമ്മിറ്റി മെമ്പർ- ഒ എൻ വി. ഒരാസ്വാദനം), ഡോ.ദേവി കെ.അസി. പ്രൊഫസർമലയാളം,സെൻട്രൽ യൂണിവേഴ്സിറ്റി കാസർകോഡ്) എന്നിവർ നേതൃത്വം  നൽകി.         

=== ജൂൺ '''21''' അന്താരാഷ്ട്ര യോഗാദിനം ===
==== ജൂൺ '''21''' അന്താരാഷ്ട്ര യോഗാദിനം ====
എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിൻറ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. 2021 അന്താരാഷ്ട്ര യോഗ ദിനത്തിൻറ  തീം യോഗ ഫോർ വെൽ ബീയിംഗ് എന്നതാണ്. ഈ വർഷത്തെ  യോഗദിനത്തിൽ വിവിധ  പരിപാടികൾ സംഘടിപ്പിച്ചു . അതോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ഓൺലൈനായി (ഗൂഗിൾ മീറ്റ് ക്ലാസ് തലം )  യോഗ  ചെയ്യിപ്പിക്കുകയും 21 ദിവസം തുടർച്ച ആയി യോഗ ചെയ്യുന്നവർക്ക് സമ്മാനം നൽകുകയും ചെയ്യുകയുണ്ടായി.യോഗാഡേയോടനുബന്ധിച്ച് യോഗ ക്ലാസ്സ് എടുക്കുകയും ചെയ്തു.

രാഷ്ട്രീയ ഏകതാ ദിനം (ഒക്ടോബർ 32)
==== ജൂൺ '''26'''  ലോക ലഹരി വിരുദ്ധ ദിനം ====
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ  ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു
 
==== ജൂലൈ 21 - ചാന്ദ്രദിനം ====
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ  അവബോധം വളർത്തുന്നതിനുമായി  ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. അതോടൊപ്പം അമ്പിളി  മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി  കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, കവിത രചന ,ചാന്ദ്രദിന അനുസ്മരണ വീഡിയോ നിർമ്മാണം, എൻ്റെ ചന്ദ്ര യാത്ര ലേഖന മൽസരം എന്നിവ നടത്തി വിജയികളെ
 
==== ആഗസ്റ്റ് - 12  വിക്രംസാരാഭായിയുടെ  ജൻമദിനം ====
ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ  സാരാഭായിയുടെ ജൻമദിനമായാണ്  ആഗസ്റ്റ്  12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി  വീഡിയോ ക്ലിപ്പിംഗ്സ്  നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി.
 
'''ഓസോൺ ദിനം - സെപ്തംബർ 16'''
 
ലോക ഓസോൺ ദിനമായി  സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി  സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം  കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽ ക്കരണം നടത്തുന്ന തിനായി കുട്ടികൾക്ക് വീഡിയോ ക്ലിപ്പിംഗ്സ് നൽകി.അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി.
 
==== '''സെപ്റ്റംബർ 28 - ലൂയി പാസ്ചർ ചരമദിനം''' ====
രസതന്ത്രത്തിലും സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്റ്റംബർ 28. പാസ്ചറുടെ ചരമദിനം ആഗോളതലത്തിൽ  2007 മുതൽ പേവിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും പേവിഷ ബാധ  കുട്ടികളിലും മൃഗങ്ങളിലുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും  ബോധ വൽക്കരണം നൽകുന്നതിനായി വീഡിയോ കുട്ടികൾക്ക് നൽകി. ഈ വീഡിയോ കണ്ട് ലൂയി പാസ്ചർ  ചരമദിന പ്രാധാന്യം മനസ്സിലാക്കി കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു.രാജ്യാതിർത്തികളെ ' ഭേദിക്കുന്ന ഈ രോഗത്തെ തടയാൻ ആഗോള തലത്തിൽ ഒരുമയോടെയുള്ള  പ്രവർത്തനം അനിവാര്യമാണെന്ന്  ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു.
 
==== '''ദേശീയ ഊർജ്ജ സംരക്ഷണ ദിനം''' ====
ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിച്ചു. ഊർജ്ജ ഉപയോഗത്തെക്കുറിച്ച് കുട്ടികളെയും  മുതിർന്നവരെയും ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാനലക്ഷ്യം. ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി  painting  competition  നടത്തി. ഇതിൽ നിന്നും നിരജ്ഞന ദിപു, പാർവ്വതി ജെ. തുമ്പയിൽ, ജെയ്മി മാർട്ടിൻ, സഹല നാസിം എന്നീ കുട്ടികളെ <nowiki>''</nowiki>National painting  competition  on energy conservation " എന്ന മത്സരത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു.ഊർജ്ജ സംരക്ഷണ ദിന പ്രാധാന്യം മനസ്സിലാക്കാൻകുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.
 
1) വീട്ടിലും സ്കൂളിലും ഊർജ്ജം പാഴാക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി പ്രൊജക്റ്റ്‌  തയ്യാറാക്കുക.
 
2) ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഊർജ്ജം സംരക്ഷിക്കാം. ഊർജ്ജ സംരക്ഷണ മാർഗങ്ങൾ വീട്ടുകാരുമായി ആലോചിച്ച് നടപ്പിലാക്കുക.
 
ഈ ആക്ടിവിറ്റി കളും കുട്ടികളോട് തയ്യാറാക്കാൻ പറഞ്ഞു. ഇങ്ങനെയുള്ള ആക്ടിവിറ്റിസിലൂടെ ഊർജ്ജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു.

==== രാഷ്ട്രീയ ഏകതാ ദിനം ====
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ  പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ  റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ  ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു.

=== '''കേരള പിറവി''' ===
==== ഹിരോഷിമ, നാഗസാക്കി ദിനം ====
അമ്മിഞ്ഞപ്പാലിനൊപ്പം കുരുന്നു ഹൃദയങ്ങളിൽ ചാലിച്ചു കൊടുക്കേണ്ട ഒന്നാണ് പരസ്പര സ്നേഹവും ബഹുമാനവും..... അപരന്റെ വേദന എന്റെ വേദനയാണെന്ന്  അവർ തിരിച്ചറിയണം..... അപരന്റ ജീവൻ അപഹരിക്കുമ്പോൾ അത് എന്റെ വിജയം അല്ല മറിച്ച് പരാജയമാണെന്ന് കുരുന്ന് ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടണം ഈ ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനം ഈ കലാലയത്തിൽ അനുസ്മരിക്കുകയും
 
യുദ്ധാനന്തരം ജയിച്ച വരോ തോറ്റ ഉണ്ടാകുന്നില്ല എന്നും ബാധിക്കപ്പെട്ടവരുടെ നിലവിളികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ലോകത്ത് ഒരു യുദ്ധം കൊണ്ടും സമാധാനം ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ തക്ക വിധത്തിലുള്ള വീഡിയോ ക്ലാസുകൾ സംഘടിപ്പിചു.വീഡിയോ ക്ലിപ്പ്കളിലൂടെയും ചിത്ര പ്രദർശനത്തിലൂടെയും യുദ്ധം വരുത്തി വയ്ക്കുന്ന കണ്ണിന്റെയും വിലാപത്തിന്റെയും യാതനകൾ വിദ്യാർഥികളുടെ കർണ്ണപുടങ്ങളിൽ പതിക്കവിധത്തിലും ഹൃദയ ഘടകങ്ങളിൽ ഈ നൊമ്പരങ്ങൾ ലയിച്ചു ചേരത്തക്ക തക്കവിധത്തിലുമാണ് ക്ലാസ് അടിസ്ഥാനത്തിൽ ഹിരോഷിമ നാഗസാക്കി എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ നിർമിച് ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ അനന്തരഫലം വിദ്യാർഥികൾ മനസ്സിലാക്കുകയുംചെയ്തു.
 
=== ആഗസ്റ്റ് - 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ===
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഫാത്തിമമാതാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയും കുട്ടികൾക്ക് ഓൺലൈൻ പാർട്സ് ഫോൺ വഴി സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും (പോസ്റ്റർ നിർമ്മാണം, ഗാന്ധി മത്സരം, പതാക നിർമാണ മത്സരം) ചെയ്തു.
 
=== ഓണം ===
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഓൺലൈൻ പ്ലാറ്റഫോംമിന്റെ അകംപടിയോടെ നടത്തപ്പെട്ടു. ഓണപ്പാട്ട് മത്സരം, മാവേലി മത്സരം, അത്തപൂക്കളമത്സരം ഇവ നടത്തപ്പെട്ടു
 
=== സെപ്റ്റംബർ -5 അദ്ധ്യാപക ദിനം ===
വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമാകുന്ന അധ്യാപകരെ അനുസ്മരിക്കുന്ന സുന്ദര ദിനമാണ് സെപ്റ്റംബർ 5. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധു തൂകുന്ന ദിനമാണ്. അധ്യാപകദിനം സ്കൂൾ സമുചിതമായി അനുസ്മരിച്ചു. ടീച്ചേർസിനെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡുകളിലൂടെ ആശംസകൾ അറിയിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.
 
=== സെപ്റ്റംബർ -16 ഓസാൺ ദിനം ===
ഭൂമിയുടെ പുതപ്പായ ഓസൺ പരിപാലനം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് കുട്ടികളെ ബോധ്യപെടുത്തും വിധം ഓസൺ ദിനം ആഘോഷിച്ചു. പോസ്റ്റർ നിർമാണ മത്സരവും കോളാഷ്
 
നിർമാണ മത്സരവും നടത്തപ്പെട്ടു.
 
=== ഇന്ദിരാഗാന്ധി ചരമദിനം , യൂണിറ്റി ഡേ ===
ഭാരതം പുളകമണിയുന്ന നാമമാണ് ഇന്ദിര ഗാന്ധി എന്നുള്ളത്. ഇന്ദിരഗാന്ധി ദിനം സമുചിതമായി ഈ കലാലയത്തിൽ ആഘോഷിച്ചു.
 
1.പ്രതിഞ്ജ ചാല്ലൽ
 
2. കാർട്ടൂൺ നിർമ്മാണം
 
3.പോസ്റ്റർ നിർമ്മാണം
 
4. കുറിപ്പ് തയ്യാറാക്കൽ
 
ഇവ നടത്തുകയും  ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി.
 
=== ശിശുദിനം - നവംബർ 14 ===
ശിശുദിനമായ നവം.14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു.
 
1984 ഡിസംബർ രണ്ടിന് ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക  ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് .വെള്ളം,വായു,മണ്ണ് ഇവയുടെ മലനീകരണത്തിന് കാരണമായ വ്യവസായങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
 
പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്രദം ആക്കാം എന്നതിന്റെ വീഡിയോ നിർമ്മാണ മത്സരം നടത്തപ്പെട്ടു.
 
=== നേതാജി ദിനാചരണം ===
സുഭാഷ് ചന്ദ്ര സുചന്ദ്ര ബോസിന്റ ജന്മദിനം അനുസ്മരിച്ചു. ഇന്ത്യൻ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനെ പരിചയപെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തപ്പെട്ടു.
 
=== ഇന്ത്യൻ റിപ്പബ്ലിക് ===
ഇന്ത്യൻ ഭരഘടന ഔദ്യോഗികമായി നിലവിൽ വന്ന ദിനമായ ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആഘോഷിച്ചു.
 
=== '''ലഹരി വിമുക്ത കേരളം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.''' ===
കൂമ്പൻപാറ : ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു.
 
===='''കേരള പിറവി'''====
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ  അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി  ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ  കുട്ടികൾക്ക് നൽകി.  വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു  ആലപിക്കാൻ ആവശ്യപ്പെട്ടു.  വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു.

=== '''ഗാന്ധിജയന്തി ദിനാചരണം''' ===
===='''ഗാന്ധിജയന്തി ദിനാചരണം'''====
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി.

=== '''ലോക എയ്ഡ്സ് ദിനം''' ===
===='''ലോക എയ്ഡ്സ് ദിനം'''====
'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു.

=== '''ദേശീയ മലിനീകരണ നിയന്ത്രണ ദിനം''' ===
===='''ദേശീയ മലിനീകരണ നിയന്ത്രണ ദിനം'''====
1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ  കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി.

=== '''അന്താരാഷ്ട്ര ഗണിത ദിനം''' ===
===='''അന്താരാഷ്ട്ര ഗണിത ദിനം'''====
ഡിസംബർ 22  ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു.

അമൃതോത്സവം
=== അമൃതോത്സവം ===
 
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല .സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തപ്പെട്ട ജീവ ചരിത്ര നിഘണ്ടു മത്സരത്തിൽ എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ ജില്ലയുടെ  അഭിമാനമായി  ഇന്നും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ശ്രീ ആഗസ്തി മത്തായിയെ നേരിൽ കണ്ട് അദ്ദേഹത്തിൽ നിന്ന്  സമാഹരിച്ച അമൂല്യവും  ചരിത്ര ഗന്ധിയുമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയത് . ഈ പ്രവർത്തനം കുട്ടികളെ ദേശീയതയെ ഉണർത്തുകയും  രാജ്യ പുരോഗതിക്ക് വേണ്ടി  പ്രയത്നിക്കാനൊരു പ്രചോദനം ആവുകയും ചെയ്തു.

=== സ്കോളർഷിപ്പുകളുടെ വിജയം ===
=== സ്കോളർഷിപ്പുകളുടെ വിജയം ===
==== ഫാത്തിമ മാതാ സ്റ്റാർസ്.... ====
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ  L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം.....
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി .....
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു.

=== മെഗാ ക്വിസ് ===
=== മെഗാ ക്വിസ് ===
വരി 132: വരി 253:

=== ഇൻസ്പെയർ അവാർഡ് ===
=== ഇൻസ്പെയർ അവാർഡ് ===
ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന  ഇൻസ്പെയർ അവാർഡ്  പദ്ധതിയുടെ ഭാഗമായി  കുട്ടികളുടെ  ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും  ക്രിസ്റ്റിൻ നീൽ  (VI )  തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ cash award  ന് അർഹനാകുകയും  ചെയ്തു.

=== അടുക്കളത്തോട്ടം ===
=== അടുക്കളത്തോട്ടം ===
കൃഷിയോട് താല്പര്യം കുറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ  നമ്മുടെ കുട്ടികളിൽ കൃഷിയോട് താല്പര്യം ജനിപ്പിക്കുകയും, വിഷ രഹിതമായ ഭക്ഷ്യവസ്തുക്കൾ  നമ്മുടെ വീട്ടുവളപ്പിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ '''ഒരു വീടിന് ഒരു അടുക്കളത്തോട്ടം''' എന്ന പദ്ധതിക്ക് നമ്മുടെ സ്കൂളിലും  തുടക്കംകുറിച്ചു . ഇതിൽ എല്ലാ കുട്ടികളും  വളരെ ഉത്സാഹത്തോടെയാണ്  പങ്കെടുത്തത്. പച്ചക്കറിതോട്ടം നിർമ്മിക്കുന്നതിൻ്റെയും വിളവെടുപ്പിന്റെയും  ഫോട്ടോകളും വീഡിയോകളും കുട്ടികൾ അയച്ചുതന്നു. കൃഷിയിൽ പുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കുട്ടികൾക്ക്  ഈ പദ്ധതി ഒരുപാട് പ്രയോജനം ചെയ്തു.

=== എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് ===
=== എന്റെ പച്ചക്കറിത്തോട്ടം - ഉച്ച ഭക്ഷണ പദ്ധതിക്ക് രുചിക്കുട്ട് ===
വരി 161: വരി 284:

=== ജൈവ വൈവിധ്യ ഉദ്യാനം ===
=== ജൈവ വൈവിധ്യ ഉദ്യാനം ===
ജൈവവൈവിധ്യത്തിന്റെ സംരക്ഷണവും അതിന്റെ സുസ്ഥിരമായ പരിപാലനവും നിലനിൽപ്പിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ്. പരിസ്ഥിതിയിലും കാലാവസ്ഥയിലും മാറിമാറി സംഭവിക്കുന്ന വ്യതിയാനങ്ങൾക്കൊപ്പം ഭൂമിശാസ്ത്ര സാംസ്കാരിക പ്രത്യേകതകളും കൂടി ചേർന്ന് എല്ലാ തലങ്ങളിലും ജീവശാസ്ത്രപരമായ ഒരു വൈവിധ്യമാണ് നിലനിൽക്കുന്നത്.ഞങ്ങളുടെ സ്കൂളിലും വളരെ മനോഹരമായ ജൈവവൈവിധ്യ പാർക്ക് തയ്യാറാക്കിയിട്ടുണ്ട്. വൃക്ഷങ്ങളും ചെറുവൃക്ഷങ്ങളും, കുറ്റിച്ചെടികളും, ഫലവൃക്ഷങ്ങളും , വള്ളിപ്പടർപ്പുകളും , പടർന്നുവളരുന്ന ചെടികളും, പൂച്ചെടികളും ഒക്കെയായി ആരെയും ആകർഷിക്കുന്ന ജൈവവൈവിധ്യപാർക്ക്. 15 സെന്റ് സ്ഥലത്താണ് ഈ പാർക്ക് സ്ഥിതിചെയ്യുന്നത്. ജൈവവൈവിധ്യ പാർക്കിനായി മാറ്റി വച്ചിരിക്കുന്ന 15 സെൻറ് സ്ഥലത്ത് വിവിധ സസ്യങ്ങൾ നട്ടു നനച്ചു പരിപാലിച്ചു വരുന്നു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ചുമതലയുള്ള അധ്യാപകരുടെ മേൽനോട്ടത്തിൽ, നേച്ചർ ക്ലബിന്റെ സഹകരണത്തോടെ പാർക്കിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു.

വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു.
=== ക്ലാസ്സ് ലൈബ്രറി ===
=== ക്ലാസ്സ് ലൈബ്രറി ===
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.

=== ഡിജിറ്റൽ ലൈബ്രറി ===
=== ഡിജിറ്റൽ ലൈബ്രറി ===
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു.

=== ഡിജിറ്റൽ മാഗസിൻ ===
=== ഡിജിറ്റൽ മാഗസിൻ ===
വരി 170: വരി 297:

=== വായനാമൂല ===
=== വായനാമൂല ===
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു.

=== ഓൺലൈൻ സുരക്ഷ...വെബിനാർ ===
=== ഓൺലൈൻ സുരക്ഷ...വെബിനാർ ===
വരി 300: വരി 428:

=== '''മാവേലിയോടൊപ്പം''' ===
=== '''മാവേലിയോടൊപ്പം''' ===
ചിങ്ങമാസത്തിലെ തിരുവോണ ദിനം .ആരവവും ആർപ്പുവിളികളും നിറഞ്ഞ നന്മയുടെ ഒരു അനുസ്മരണദിനം .എവിടെ മലയാളിയുണ്ടോ അവിടെ ഓണം ഉണ്ടാകും.ഓണപ്പൂക്കളവും ഓണ പായസവും ഓണക്കളികളും തുടങ്ങി എല്ലാം.. ഓർമ്മകൾ ഉണർത്തുന്ന ഓണാഘോഷം .കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചടത്തോളംഈ വർഷത്തെ ഓണാഘോഷം വിസ്മരിക്കാൻ ആകാത്തതാണ്. ഓൺലൈൻ ഫ്ലാറ്റ്ഫോം വഴി വിവിധ മത്സരങ്ങളും ആഘോഷപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു .കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയും മത്സരം സംഘടിപ്പിച്ചു.കൂടാതെ പൂക്കള മത്സരം എല്ലാ കുട്ടികൾക്കും ആയി നടത്തി.വിജയികളെ പ്രഖ്യാപിക്കുകയും, സ്കൂൾ തുറന്നതിനു ശേഷം സമ്മാനങ്ങൾ നൽകുന്നതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആശംസാകാർഡ് നിർമ്മാണം ആണ് കുട്ടികൾക്കായി നടത്തിയ മറ്റൊരു മത്സരം.ഓണത്തെ സൂചിപ്പിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ഓണാശംസ കാർഡുകൾ തയ്യാറാക്കി ടീച്ചേഴ്സിനും കുട്ടികൾക്കും കൈമാറാൻ കുട്ടികൾക്ക് നല്ല ഉത്സാഹമായിരുന്നു .
അതോടൊപ്പം തന്നെ ചെറിയ ക്ലാസ് മുതലുള്ള കുട്ടികൾക്ക് മലയാളിമങ്ക മത്സരവും നടത്തി.നിരവധി കുട്ടികൾ അതിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.പാഠ്യ രംഗത്തെ കുട്ടികളുടെ മികവ് പാഠ്യേതര രംഗത്തും പ്രകടമായിരുന്നു.ആൺ കുട്ടികൾക്കായി മാവേലി മത്സരവും സംഘടിപ്പിച്ചു.വ്യത്യസ്തത നിറഞ്ഞ ഒരു മത്സരമായിരുന്നു മാവേലി മത്സരം.നല്ല നിലവാരമുള്ള പ്രകടനം കുട്ടികൾ കാഴ്ചവെച്ചു.അന്നേ ദിനം പരസ്പരം ഓണാശംസകൾ നേർന്നു.ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഓണനാളുകൾ പരസ്പരം ആശംസിച്ചു.ഫാത്തിമ മാതാ സ്കൂളിനെ സംബന്ധിച്ചെടുത്തോളം അധ്യാപക-അനധ്യാപക വിദ്യാർത്ഥി ബന്ധത്തെ കൂടുതൽ ഉറപ്പിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നു ഈ വർഷത്തെ ഓണാഘോഷം.

=== ക്രിസ് ഫെസ്റ്റ് ===
=== ക്രിസ് ഫെസ്റ്റ് ===
ലോകരക്ഷയ്ക്കായി പിറന്ന ഉണ്ണിയേശുവിന്റെ തിരു ജനനത്തെ അനുസ്മരിക്കുന്ന പുണ്യദിനമാണ് ക്രിസ്തുമസ് .ശാന്തിയുടെയും സമാധാനത്തിന്റെയും ഓർമ്മപ്പെടുത്തലുമായി 2021ലെ ക്രിസ്തുമസ് ദിനം ആഗതമായി.തിരുപിറവി ആഘോഷിക്കാൻ ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഒരുങ്ങിയപ്പോൾ ഫാത്തിമ മാതാ കുടുംബവും ഈ ആഘോഷപരിപാടികൾക്ക് സാക്ഷ്യംവഹിച്ചു .കുട്ടികളുടെ സാന്നിധ്യം സ്കൂളിൽ ഉണ്ടായിരുന്നു എന്ന് തന്നെ ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.സാമൂഹിക അകലം പാലിച്ചുംസാനിറ്റൈസർ മാസ്ക് എന്നിവ ഉപയോഗിച്ചുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ഫാത്തിമ മാതാ കുടുംബം ഒന്നുചേർന്ന് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു.കുട്ടികൾക്കായി കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.അതിൽ വിവിധ ക്ലാസുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.നക്ഷത്രങ്ങളും ബലൂണുകളും കൊണ്ട് ഓരോ ക്ലാസ് റൂം മനോഹരമായി അലങ്കരിച്ചിരുന്നു.സ്കൂളിലെ അധ്യാപകരും കുട്ടികളും ഒന്നുചേർന്ന് ക്രിബ് ഉണ്ടാക്കുകയും അതിനു മുൻപിൽ എല്ലാവരും പ്രാർത്ഥനാ നിരതരാവുകയും ചെയ്തു.സാന്താക്ലോസ് ആയി കുട്ടികൾ വേഷമിട്ടത് ഇന്നത്തെ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി.പിന്നീട് കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് ആഘോഷപരിപാടികൾക്ക് അന്ത്യം കുറിച്ചു.തുടർന്ന് അധ്യാപകർ ഒരുമിച്ചു കൂടുകയും കരോൾ ഗാനം പാടി ഇന്നത്തെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുകയും തുടർന്ന് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു.ഫാത്തിമ മാതായുടെ ഓർമ്മത്താളുകളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും ഇടംപിടിച്ചു.

=== അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... ===
=== അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... ===
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ  ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ  അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു.
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ  ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ  അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.  
 
സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു.
 
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]]