"എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwikiaward applicant}}
{{PSchoolFrame/Header}}
{{prettyurl|M.T.L.P.S.KOMPANKERY}}
{{prettyurl|M.T.L.P.S.KOMPANKERY}}
{{Infobox School  
{{Infobox School  
വരി 68: വരി 69:
ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.1888 സെപ്റ്റംമ്പർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു.സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾ തോറും പ്രൈമറി സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളായ 12 പേരിൽ ഒരാൾ നിരണം കൊമ്പങ്കേരി കുറിച്ച്യേത്തു വട്ടടിയിൽ ശ്രീ ഇട്ടിയവിര ആയിരുന്നു. സ്കൂളിൻ്റെ സമീപവാസി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വവും സ്കൂൾ ആരംഭിക്കുവാൻ സഹായകമായി. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്.
ജാതിവ്യത്യാസവും അയിത്തവും മൂലം വിദ്യാഭ്യസം ലഭിക്കാതെ അന്യപ്പെട്ടിരിക്കുന്നവർക്കും, അറിവിന്റെ പ്രകാശം ലഭ്യമാകത്തക്കവണ്ണം വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ മലങ്കരമാർത്തോമ്മാസുറിയാനിസഭ ആഹ്വാനം നല്കി. 19-ാംനൂറ്റാണ്ടിന്റെ ആരംഭകാലത്ത് സഭയിൽ ഉണ്ടായ ഈ ആഹ്വാനവും,നാടിന്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ സഭാജനങ്ങൾ ഇതാനായി മുന്നിട്ടിറങ്ങി. പള്ളി പണിയാനും, പുതുക്കിപണിയാനും കുരുതിയ സാധനങ്ങളും വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങളായി മാറി.ജാതിമതഭേദമില്ലാതെ എല്ലാ ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ പലഗ്രാമങ്ങളിലും വിദ്യലയങ്ങളുയർന്നു.കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ന്റെയും സ്ഥാപനത്തിനു നിദാനമായതും സഭയിൽ ഉണ്ടായ ഈ ആഹ്വാനമായിരുന്നു.1888 സെപ്റ്റംമ്പർ 5 ന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപം കൊണ്ട മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു.സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾ തോറും പ്രൈമറി സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം നേതൃത്വം നൽകി. ഈ പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളായ 12 പേരിൽ ഒരാൾ നിരണം കൊമ്പങ്കേരി കുറിച്ച്യേത്തു വട്ടടിയിൽ ശ്രീ ഇട്ടിയവിര ആയിരുന്നു. സ്കൂളിൻ്റെ സമീപവാസി കൂടിയായിരുന്ന അദ്ദേഹത്തിൻ്റെ നേതൃത്വവും സ്കൂൾ ആരംഭിക്കുവാൻ സഹായകമായി. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മൂലം അക്ഷരാർത്ഥത്തിൽ വിദ്യാഭ്യാസം അന്യമായിരുന്ന ഒരു നാടിനു വിദ്യയുടെവെളിച്ചമായാണ് കൊമ്പങ്കേരി എം.റ്റി.എൽ.പി.എസ് ഉദിച്ചുയർന്നത്.
1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള  ഒരു
1903-ൽ ഒരു കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത്.1905-ൽ രണ്ടുക്ളാസുളള ഒരു സ്കൂളായി ഇപ്പോഴത്തെ സ്ഥലത്തു തന്നെ ഒരു മുള ഷെഡ്ഢിൽ ആരംഭിച്ചു.തിരുവതാംകൂർ ഗവൺമെന്റിന്റെ പരിഷ്കരിച്ച വിദ്യാഭ്യാസനിയമപ്രകാരം ഗ്രാന്റുലഭിക്കുന്നതിനു ഉറപ്പുള്ളകെട്ടിടം ആവശ്യമായിവന്നു. 1907-ൽ വിദേശ മിഷനറിയായ നിക്കോൾസൺ മദാമ്മ നൽകിയ സംഭാവനകൊണ്ട് ഉറപ്പുള്ള  ഒരു
ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി  ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു.  ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു.
ഷെഡ്ഢുണ്ടാക്കി, 4-ാം ക്ലാസ് വരെയുള്ള ഒരു സ്കൂളായി  ഉയർത്തി. ആദ്യ ഹെഡ് മാസ്റ്റർ പട്ടമുക്കിൽ ശ്രീ.പി.ജെ.ജോൺ ആയിരുന്നു.  ഇദ്ദേഹം പിൽകാലത്ത് മാർത്തോമ്മാസഭയിലെ ഒരു സുവിശേഷപ്രവർത്തകനും, കശ്ശീശായുമായിത്തീർന്നു.[Read more]
 
സഭാംഗമായിരുന്ന കുറുച്ചിയേത്തു വട്ടടിയിൽ ശ്രീ. കോരുള കോരുളയുടെ ഉടമസ്ഥതയിലും, മാനേജ് മെന്റിലും ആയിരുന്ന സ്കൂൾ, പ്രാത്ഥനായോഗം ഏറ്റെടുക്കുകയും പ്രാത്ഥനായോഗ പ്രതിനിധിയായി കുന്നിപ്പറമ്പിൽ ശ്രി.ഇടിക്കുള ഏബ്രഹാമിനെ മാനേജരായി നിയമിക്കുകയും ചെയ്തു. 1914-ൽ സ്കൂൾ കെട്ടിടം പൊളിച്ചു ബലപ്പെടുത്തിപ്പണിതു. 1928-ൽ കെട്ടിടത്തിനു ബലക്കുറവെന്നു റിപ്പോർട്ടു ലഭിച്ചതിനാൽ ഇപ്പോഴത്തെനിലയിൽ ഒരു സ്ഥിരം കെട്ടിടം പൊതുജനങ്ങളുടെയും അദ്ധ്യാപകരുടെയുംസംഭാവനയാൽ പണികഴിപ്പിച്ചു. ഇത് 4വശവും കെട്ടിയടച്ചതും,തറ സിമന്റിട്ടതും,മേൽക്കൂര ഓടുമേഞ്ഞതും ആയിരുന്നു.മുൻവശം 4അടി വീതിയിൽ ഒരു വരാന്തയും,ഉൾഭാഗം 72 അടി നീളവും,18 അടി വീതിയും ഉള്ളതും, 4 ക്ളാസ്സുകൾ നടക്കുന്ന ക്രമീകരണത്തോടുകൂടിയതും ആയിരുന്നു. പ്രാത്ഥനായോഗത്തിന്റെ തീരുമാനപ്രകാരം സ്കൂളിന്റെ മാനേജുമെന്റും,ഉടമസ്ഥാവകാശവും നിരുപാധികം മാർത്തോമ്മാ സമുദായത്തിനു വിട്ടുകൊടുത്തു.സഭയുടെ നിയന്ത്രണത്തിലായ സ്കൂളിന്റെ മാനേജുമെന്റ് ആദ്യകാലങ്ങളിൽ മാർത്തോമ്മാ മെത്രാപ്പോലീത്തയിൽ നിക്ഷിപ്തമായിരുന്നു.അതിനുശേഷം സഭാസെക്രട്ടറിയോ,സഭാകൗൺസിൽ നിശ്ചയിക്കുന്ന ആളോ ആണ് മാനേജരായി ചുമതല വഹിച്ചിരുന്നത്.സഭയുടെ വിദ്യാഭ്യാസ നയം നിജപ്പെടുത്തുന്നതിനും, സ്കൂളുകളുടെ ഭരണകാര്യങ്ങളിൽ ഐക്യരൂപ്യം വരുത്തി പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുമായി സഭയും സഭയുടെ സംഘടനകളും,ഇടവകകളും നടത്തുന്ന സ്കൂളുകളെ ഉൾപ്പെടുത്തി 1946-ൽ എജ്യൂക്കേഷണൽ അസോസിയേഷൻ രൂപികരിച്ചു.1959-ൽ സ്കൂളുകളുടെ നടത്തിപ്പും പ്രവർത്തനവും ഭരണപരമായ കാര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സ്കൂളുകളെയെല്ലാം ഒരു ചരടിൽ കോർത്തിണക്കി ഒരു കോർപ്പറേറ്റ് മാനേജുമെന്റ് രൂപികരിച്ചു. ഇപ്പോൾ ഈ സ്കൂൾ മാർത്തോമ്മാ &ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജുമെന്റിൽ ഉൾപ്പെടുന്നു.
 
2003-2004 വർഷം സ്കൂൾ ശതാബ്ദി വർഷമായി ആഘോഷിച്ചു. പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും ദേശവാസികളും ചേർന്ന് ആഘോഷ പരിപാടികൾ സജീവമാക്കി.
2007 പ്രവർത്തന വർഷം മുതൽ സ്കൂളിനോടു ചേർന്ന് സ്കൂൾ പി.ടി.എ യുടെ ചുമതലയിൽ പ്രവർത്തിക്കുന്നു ഒരു പ്രീപ്രൈമറിസ്കൂൾ പ്രവർത്തനമാരംഭിച്ചു.
2013-ൽ പ്രീപ്രൈമറിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. നവീകരിച്ച പ്രീ പ്രൈമറിയുടെ പ്രവർത്തനം 2013 ജൂൺ മാസത്തിൽ അഭിവന്ദ്യ ഡോ. ഫീലിപ്പോസ്മാർക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
ഇപ്പോൾ ഈ പ്രീപ്രൈമറിയിൽ 10 കുട്ടികൾ പഠിക്കുന്നു. ത്രിതലഗ്രാമപഞ്ചായത്തുകളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും കാലാകാലങ്ങളിൽ സ്കൂളിനാവശ്യമായ പദ്ധതി സഹായങ്ങൾലഭിച്ചുവരുന്നു.സ്കൂളിനു മുൻവശത്തുള്ള തേവേരിവട്ടടി തോട് കുറുകെ കടന്ന് അക്കരെയുളള കുട്ടികൾക്ക് സ്കൂളിലെത്താനായി ഒരു നടപ്പാലം 2015-ൽ നിരണം ഗ്രാമ പഞ്ചായത്തു നിർമ്മിച്ചു നൽകി.സ്കൂളിനാവശ്യമായ ടോയ്ലറ്റുകൾ 2004 ൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും 2017 ൽ നിരണം ഗ്രാമ പഞ്ചായത്തും നിർമിച്ചു നൽകി. 2017ൽ പുളിക്കീഴ് ഗ്രാമപഞ്ചായത്ത് ഒരു മഴവെള്ള സംഭരണി നൽകി. കാലാകാലങ്ങളിൽ മാനേജ്മെൻറും സ്കൂൾ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ ധനസഹായം നൽകി വരുന്നു.
2012ലും 2018ലും സ്കൂളിന്റെ മേൽക്കൂര ഓടിളക്കി പുതിയ പട്ടിക തറച്ച് വൃത്തിയാക്കിയത് സ്കൂൾ കോർപ്പറേറ്റ് മാനേജ്മെൻറിൽ നിന്നും ലഭിച്ച ധനസഹായം കൊണ്ടാണ്.
2016 മുതൽ കേരളഗവ.നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഫലം കൊമ്പങ്കേരി സ്കൂളിലും പ്രതിഫലിച്ചു.
പൂർവ്വ വിദ്യാർത്ഥികളും ദേശവാസികളും ചേർന്ന് കൂട്ടായ തീരുമാനങ്ങളും പ്രവർത്തന പരിപാടികളും ആസൂത്രണം ചെയ്തു. സ്കൂളിന്റെ ഉന്നമനത്തിനായി പിൻതുണ നൽകാൻ സ്കൂൾ വെൽഫയർ കമ്മറ്റി രൂപീകരിച്ചു.
കുന്നിപ്പറമ്പിൽ ശ്രീ കെ.എസ് മത്തായി പ്രസിഡൻറും, ആലഞ്ചേരിൽ ശ്രീ.അജി ഏബ്രഹാം ജോർജ്ജ് കൺവീനറായും പ്രവർത്തിക്കുന്നു. ഈ കമ്മറ്റിയുടെ സഹായത്തോടെ 2018ൽ
സ്കൂളും ചുറ്റുമതിലും പെയ്ൻ്റടിച്ച് ആകർഷകമാക്കി.2019 ൽ കുട്ടികൾക്ക് ക്ലാസുകളിൽ സ്മാർട്ട് ഇരിപ്പിടം ക്രമീകരിച്ചു.2020ൽ സ്കൂളിനു ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കള നിർമ്മിച്ചു.ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ അതിജിവിക്കത്തക്കവണ്ണം പില്ലറുകളിൽ അടിത്തറഉയർത്തി മുകൾഭാഗം വാർത്ത് തറയും ഭിത്തിയും ടൈലുപാകി, പാതകങ്ങൾ ഗ്രാനൈറ്റ് ഇട്ട വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള നിർമിക്കുവാൻ 200000( രണ്ടു ലക്ഷം രൂപ ചെലവായി) ഇതിന് ആവശ്യമായ മുഴുവൻ ചെലവും നൽകിയത് ത്രിശൂർ ആസ്ഥാനമായ ഇസാഫ് ബാങ്ക് സൊസൈറ്റിയാണ്.
വെള്ളപ്പൊക്ക ദുരിതങ്ങൾ ഏറ്റവും അധികം അനുഭവപ്പെടുന്ന ഒരു പ്രദേശമാണ് ഇത്. വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്ക കാലത്ത് പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പായും സ്കൂൾ ഉപയോഗിച്ചു വരുന്നു.എന്നാൽ 2018 ആഗസ്റ്റ് 15നു ഉണ്ടായ മഹാപ്രളയം സ്കൂളിനെയും ദുരിതത്തിലാഴ്തി.സ്കൂളിനുള്ളിൽ 3.5 അടി യോളം വെള്ളം ഉയർന്നു.മഹാപ്രളയം സ്കൂളിനും പല നാശനഷ്ടങ്ങളും ഉണ്ടാക്കി.എന്നാൽ അതൊക്കെയും പരിഹരിച്ച് സ്കൂൾ എത്രയും വേഗം സാധാരണ നിലയിലെത്തിക്കുവാൻ കഴിഞ്ഞു എന്നത് സന്തോഷകരമത്രേ.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 204: വരി 192:
IMG-20201004-WA0011.jpg|മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
IMG-20201004-WA0011.jpg|മോറാൻമോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്ത.
</gallery>
</gallery>
</gallery>
<nowiki></gallery></nowiki>
'''കെ.എസ് മത്തായി,കുന്നിപ്പറമ്പിൽ'''
 
ഇന്ത്യൻ റയിൽവെയുടെ  മികച്ച  ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ഈ പൂർവ്വ വിദ്യാർത്ഥി,
ഇപ്പോൾ സ്കൂൾ ഉപദേശക സമിതി അംഗമായി പ്രവർത്തിക്കുന്നു


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 278: വരി 270:
{{#multimaps:9.3433316,76.4874812|zoom=10}}
{{#multimaps:9.3433316,76.4874812|zoom=10}}
|}
|}
'''എം.റ്റി.എൽ.പി, സ്കൂൾ
'''കൊമ്പങ്കേരി
'''2021-22 പ്രവർത്തന റിപ്പോർട്ട്‌'''
'''🏵️🏵️🏵️🏵️🏵️🏵️🏵️🏵️
'''പ്രവേശനോത്സവം'''
കോവിഡിന്റെ പശ്ചാത്തലത്തിൽ 2021-22 അധ്യയന വർഷത്തെ സ്കൂൾപ്രവേശനോത്സവം  ജൂൺ 1 ന് വേർച്വൽ ആയി നടത്തി.തലേദിവസം തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചിരുന്നു.
എൽ.എ.സി.പ്രസിഡൻ്റ് റവ. എബ്രഹാം തോമസ്
അനുഗ്രഹ പ്രഭാഷണം നടത്തി.
നവാഗതരെ സ്വാഗതം ചെയ്തു.
പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്തംഗം ശ്രീ .എം.ജെ.അച്ചൻകുഞ്ഞ് യോഗം ഉദ്ഘാനം ചെയ്തു.
വാർഡുമെമ്പർ ശ്രീമതി ഷൈനി ബിജു ആശംസകൾ നേർന്നു.
ബഹു .മുഖ്യമന്ത്രിയുടെ, ആശംസാകാർഡ് സന്ദേശം വായിച്ചു.
ബഹു.വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വീഡിയോ ക്ലിപ്പ് നൽകി.
പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.അജി ഏബ്രഹാം അധ്യക്ഷനായിരുന്നു.
'''ഓൺലൈൻ പഠനവും പഠനോപകരണ  വിതരണവും.'''
കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലൂടെയും, ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
റിപ്പോർട്ടുവർഷം, 5 കുട്ടികൾക്കു സ്മാർട്ട് ഫോൺ വിതരണം ചെയ്തു.
'''ദിനാചരണങ്ങൾ'''
🏵️ പരിസ്ഥിതി ദിനം
🏵️ വായന ദിനം
🏵️  ബഷീർ ദിനം
🏵️  മലാല ദിനം
🏵️ ചാന്ദ്രദിനം
🏵️ കലാം ചരമദിനം
🏵️ ഹിരോഷിമാ ദിനം
🏵️ ക്വിറ്റ് ഇന്ത്യാ ദിനം
🏵️ സ്വാതന്ത്ര്യ ദിനം
🏵️ അദ്ധ്യാപക ദിനം
🏵️ ഓസോൺ ദിനം
🏵️ ഓണാഘോഷം
🏵️ ഗാന്ധി ജയന്തി
🏵️ ലോകതപാൽ ദിനം
🏵️ കേരളപ്പിറവി
🏵️ശിശുദിനം
🏵️ ക്രിസ്മസ്
🏵️ റിപ്പബ്ലിക് ദിനം
🏵️മാതൃഭാഷ ദിനം
എന്നീ ദിനാചരണങ്ങ ളെല്ലാം കുട്ടികളുടെ സജീവ  പങ്കാളിത്തത്തോടെ നടത്തി .
ബന്ധപ്പെട്ട വിഷയങ്ങളിലെ, അറിവും, ആശയ വിനിമയശേഷിയും, വർദ്ധിപ്പിക്കുന്നതിന് ഒരോ ദിനാചരണവും പ്രയോജനപ്പെട്ടു.
മുറ്റത്തൊരു പൂന്തോട്ടം, എൻ്റെ പച്ചക്കറി തോട്ടം,പോസ്റ്റർ രചന, ചിത്രരചന, വായനാ കുറിപ്പു തയ്യാറാക്കൽ, പ്രച്ഛന്നവേഷം, കഥാപാരായണം, കവിതാപാരായണം,
ചരിത്ര ക്വിസ്സ് ,സ്വാതന്ത്ര്യ സമര ചരിത്ര പഠനം, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഓരോ ദിനാചരണവുമായി ബന്ധപ്പെട്ടു നടത്തി.
ഇത് കുട്ടികളുടെ അറിവും ,പ്രായോഗിക പരിജ്ഞാനവും വർദ്ധിക്കുന്നതിനിടയായി.
'''മാർഗ്ഗ നിർദ്ദേശ ക്ലാസ്സ്'''
ആഗസ്റ്റ് മാസം 12-ാം തീയതി മാതാപിതാക്കൾക്കായി ഒരു മാർഗ്ഗ നിർദ്ദേശ ക്ലാസ്സ് നടത്തി. "ഗുഡ് പേരൻ്റിംഗ് "എന്ന വിഷയത്തിൽ ശ്രീമതി. ബിനാ ഏബ്രഹാം രക്ഷാകർത്താക്കൾക്കായി ക്ലാസ്സെടുത്തു.
'''മക്കൾക്കൊപ്പം'''
🏵️🏵️🏵️🏵️🏵️🏵️🏵️
വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ജില്ലാ പഞ്ചായത്തും ചേർന്നു നടത്തിയ  "മക്കൾക്കൊപ്പം " പരിപാടിയിൽ ഈ വിദ്യാലയത്തിലെ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.ശ്രീമതി ലീനാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്ട്രസ്സ് മുണ്ടത്താനം സി .എം.എസ്, എൽ.പി.എസ്) ക്ലാസ്സ് നയിച്ചു.
'''പോഷൺ അസംബ്ലി'''
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് പോഷകാഹാരത്തിന്റെ ആവശ്യകത ബോധ്യ മാക്കുന്നതിനായി മറ്റു .സ്കൂളുകളുമായ് ചേർന്ന് സെപ്റ്റംബർ 18 ന് പോഷൺ അസംബ്ലി 'സംഘടിപിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.റെയ്മ മറിയം ജോൺ (AIIMS) ക്ലാസ്സ്‌ എടുത്തു. 10 സ്കൂളുകൾ ചേർന്നു നടത്തിയ പ്രോഗ്രാം ഉപജില്ലാ വിദ്യാഭ്യാസഓഫീസർ ശ്രീമതി മിനി കുമാരി V.K ഉത്ഘാടനം ചെയ്തു.
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
"വിദ്യാരംഗം കലാ സാഹിത്യ വേദി " സ്കൂൾ തല പ്രവർത്തനോദ്ഘാടനം
നാടൻ പാട്ടുകലാകാരൻ ശ്രീ.ജോർജ്ജ് ജേക്കബ് ചെങ്ങമനാട്, ഉത്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ കലാ സാഹിത്യവാസന കൾ വളർന്നു വരുവാൻ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനം സഹായിക്കുന്നു.
'''പoനോപകരണ വിതരണം'''
കുട്ടികൾക്കാവശ്യമായ നോട്ട് ബുക്ക്, പേന, പെൻസിൽ, വാട്ടർബോട്ടിൽ, ആദിയായ സാധനങ്ങൾ അടങ്ങിയ, സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നൽകിയ കിറ്റ്, കുട്ടികളുടെ വീടുകളിലെത്തിച്ചു.
ഉല്ലാസഗണിതം, ഗണിതവിജയം,ഹലോ ഇംഗ്ലീഷ്,
വായനാക്കാർഡ്, തുടങ്ങിയ പ്രവർത്തങ്ങൾ  നൽകി.കുട്ടികളിലെ പഠനവിടവ് നികത്താൻ ഉതകുന്ന ഉചിതമായ പ്രവർത്തനങ്ങളും സന്ദർഭാനുസരണം നൽകി.
'''വിജ്ഞാനോത്സവം'''
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കുട്ടികളുടെ അറിവുത്സവമായ  യൂറീക്ക - വിഞ്ജാനോത്സവ പരിപാടിയിൽ  സ്കൂൾ തലത്തിലും നിരണം ഗ്രാമ പഞ്ചായത്ത്‌ തലത്തിലും കുട്ടികളെ പങ്കെടുപ്പിച്ചു.
പരീക്ഷണ, നിരീക്ഷണങ്ങളിലുടെ സ്വയം അറിവുകൾ കണ്ടെത്തുന്നതിനും,കുട്ടികളിലെ ശാസ്ത്രാവബോധം വർദ്ധിപ്പിക്കുന്നതിനുംപദ്ധതി സഹായിച്ചു.
'''വീണ്ടുo സ്കൂളിലേക്ക്'''
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അടച്ച സ്കൂൾ നവംബർ 1 ന് തുറന്നു . അതിന് മുമ്പായി സ്കൂൾ വൃത്തിയാക്കി. പി.ടി.എയും , ഷൈൻ സ്റ്റാർ ക്ലബംഗങ്ങളും സഹായിച്ചു.
നവംബർ 1 കേരളപ്പിറവി ദിനാഘോഷവും നടത്തി.
'''സ്മാർട്ടാകാൻ  ഭൗതീക സാഹചര്യം മെച്ചപ്പെടുത്തൽ'''
സ്കൂൾ കെട്ടിടം ബലപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ, നവീകരിക്കാനുള്ള പദ്ധതി സ്കൂൾ എൽ.എ. സി യുടെ നേതൃത്വത്തിൽആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി 26 മുതൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള  ക്രിസ്തോസ്മാർത്തോമ്മാ ചർച്ച് കെട്ടിടത്തിലേക്കു  താല്കാലികമായി മാറ്റി.2022 ജൂൺ ആദ്യം തന്നെ നിർമ്മാണം പൂർത്തീകരിക്കത്തക്കവിധം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1512787...1780380" എന്ന താളിൽനിന്ന് ശേഖരിച്ചത്