"ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
1.<big>'''അഭയം കൃഷ്ണേട്ടൻ'''</big> | |||
2.'''<big>പ്രൊഫസർ അബ്ദുൽ കരിം</big>''' | |||
<big>== '''അഭയം കൃഷ്ണേട്ടൻ''' ==</big> | <big>== '''അഭയം കൃഷ്ണേട്ടൻ''' ==</big> | ||
[[പ്രമാണം:20015 kkrishnan.png|ഇടത്ത്|ലഘുചിത്രം|354x354ബിന്ദു]] | |||
[https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8A%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82/%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE&veaction=edit തിരുത്തുക] | |||
| വരി 28: | വരി 45: | ||
-കൃഷ്ണേട്ടൻ വ്യക്തമാക്കുന്നു. ഇപ്പോൾ മനയുടെ ഒരുഭാഗത്ത് സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഭദ്രം എന്നപേരിൽ വൃദ്ധരായ അന്തേവാസികളുടെ രാത്രിസങ്കേതവും. വിഷം വേണ്ട ഉണ്ണുന്ന ചോറിൽ, ഊന്നുന്ന ചുവടുകളിൽ ഒട്ടും വിഷം കലരരുതെന്ന് കൃഷ്ണേട്ടന് നിർബന്ധമുണ്ട്. മുപ്പതേക്കറിൽ പച്ചപിടിച്ചുനിൽക്കുന്ന ജൈവകൃഷി അതിന്റെ ഒരു ഉദാഹരണം. ഇവിടത്തെ 107 അന്തേവാസികൾക്കും ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളുമെല്ലാം ജൈവരീതിയിൽത്തന്നെ കൃഷിചെയ്യുന്നു. ഗോമൂത്രവും ചാണകവും പച്ചിലകളുമൊക്കെയാണ് വളം. കീടനാശിനികളും ജൈവംമാത്രം. മഴമറകൃഷിയുമുണ്ട്. ‘‘15 വർഷത്തിലേറെയായി ഞങ്ങൾ അരി പുറത്തുനിന്ന് വാങ്ങാറില്ല. ഇപ്പോൾ പുറത്തേക്ക് വിൽക്കുകയും ചെയ്യുന്നു. പോരാത്തതിന് അന്തേവാസികളിൽ ജോലിചെയ്യാൻ കഴിയുന്നവർ അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യുന്നുണ്ട്. ചവിട്ടി, മെഴുകുതിരി, ചന്ദനത്തിരി അങ്ങനെ പലതും ഇവിടെ ഉണ്ടാക...ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ജീവിതമാണ് ഞങ്ങളുടെയും ആദർശം. ഇന്ത്യൻ മാർക്സിസ്റ്റ് എന്നാണ് ഞാൻ ഗാന്ധിജിയെ വിളിക്കുക. ഗാന്ധിജിയിൽ ചിന്താശേഷിയും സഹാനുഭൂതിയും ഒരുമിക്കുന്നു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ശാസ്ത്രസാഹിത്യപരിഷത്തിലുംമറ്റും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സംഘടനയെ പുഷ്ടിപ്പെടുത്തുകമാത്രം ലക്ഷ്യമാക്കിയുള്ള പാർട്ടിപ്രവർത്തനത്തോട് എനിക്ക് യോജിപ്പില്ല. മനുഷ്യസേവനത്തിലായിരിക്കണം പ്രധാനശ്രദ്ധ’’ -കൃഷ്ണേട്ടൻ പറയുന്നു. കൃഷിയിലെന്നപോലെ സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും ‘പരിശുദ്ധി’ കാത്തുസൂക്ഷിക്കുന്നു അഭയം.മദ്യവില്പനക്കാരുടെയോ മതതീവ്രവാദസംഘങ്ങളുടെയോ കൊള്ളപ്പലിശക്കാരുടെയോ ഒന്നും സംഭാവന സ്വീകരിക്കില്ല. ......എങ്കിലും എന്തൊക്കെയാണ് ഇവിടെ ഭംഗിയായി നടക്കുന്നത്- യോഗപരിശീലനം, സംഗീതപഠനം, പ്രകൃതിചികിത്സ, അപൂർവവിത്തുകളുടെ സംരക്ഷണം, പുസ്തകപ്രസാധനം, മികച്ച വായനശാല... ഒരേക്കറിലേറെ സ്ഥലം സ്മൃതിവനമെന്ന പേരിൽ കാടായി സംരക്ഷിക്കുന്നുമുണ്ട്.ഇത്രയും വലിയ ഒരു സ്ഥാപനം ഇത്രയും ക്ലേശങ്ങൾ സഹിച്ച് നടത്തുന്നതിനുപിന്നിലെ പ്രചോദനമെന്തെന്ന് ചോദിച്ചപ്പോൾ കൃഷ്ണേട്ടന്റെ ഉത്തരം ഇങ്ങനെ: ......‘‘സത്‌കർമം ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതാണ് ഏറ്റവും വലിയ സുഖം’’ അതിന് കാലത്തിന്റെ പ്രതിഫലം......പോലെ ചില പുരസ്കാരങ്ങൾ... നേരത്തേ വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരവും മലയാളം വാരികയുടെ പുരസ്കാരവും. ഇപ്പോൾ ദേശീയ അവാർഡായ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം... ‘‘അഭയംപോലുള്ള സ്ഥാപനങ്ങൾ ഇല്ലാതാവുന്ന, അവയുടെ ആവശ്യം വരാത്ത ഒരു നാളെയാണ് എന്റെ സ്വപ്നം. അശരണരും ദുർബലരും പീഡിതരുമൊന്നുമില്ലാത്ത ഒരു കാലം. ആ നല്ലകാലം പുലരുംവരെ അഭയം തളരുകയുമരുത്’’...... | -കൃഷ്ണേട്ടൻ വ്യക്തമാക്കുന്നു. ഇപ്പോൾ മനയുടെ ഒരുഭാഗത്ത് സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഭദ്രം എന്നപേരിൽ വൃദ്ധരായ അന്തേവാസികളുടെ രാത്രിസങ്കേതവും. വിഷം വേണ്ട ഉണ്ണുന്ന ചോറിൽ, ഊന്നുന്ന ചുവടുകളിൽ ഒട്ടും വിഷം കലരരുതെന്ന് കൃഷ്ണേട്ടന് നിർബന്ധമുണ്ട്. മുപ്പതേക്കറിൽ പച്ചപിടിച്ചുനിൽക്കുന്ന ജൈവകൃഷി അതിന്റെ ഒരു ഉദാഹരണം. ഇവിടത്തെ 107 അന്തേവാസികൾക്കും ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളുമെല്ലാം ജൈവരീതിയിൽത്തന്നെ കൃഷിചെയ്യുന്നു. ഗോമൂത്രവും ചാണകവും പച്ചിലകളുമൊക്കെയാണ് വളം. കീടനാശിനികളും ജൈവംമാത്രം. മഴമറകൃഷിയുമുണ്ട്. ‘‘15 വർഷത്തിലേറെയായി ഞങ്ങൾ അരി പുറത്തുനിന്ന് വാങ്ങാറില്ല. ഇപ്പോൾ പുറത്തേക്ക് വിൽക്കുകയും ചെയ്യുന്നു. പോരാത്തതിന് അന്തേവാസികളിൽ ജോലിചെയ്യാൻ കഴിയുന്നവർ അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യുന്നുണ്ട്. ചവിട്ടി, മെഴുകുതിരി, ചന്ദനത്തിരി അങ്ങനെ പലതും ഇവിടെ ഉണ്ടാക...ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ജീവിതമാണ് ഞങ്ങളുടെയും ആദർശം. ഇന്ത്യൻ മാർക്സിസ്റ്റ് എന്നാണ് ഞാൻ ഗാന്ധിജിയെ വിളിക്കുക. ഗാന്ധിജിയിൽ ചിന്താശേഷിയും സഹാനുഭൂതിയും ഒരുമിക്കുന്നു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ശാസ്ത്രസാഹിത്യപരിഷത്തിലുംമറ്റും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സംഘടനയെ പുഷ്ടിപ്പെടുത്തുകമാത്രം ലക്ഷ്യമാക്കിയുള്ള പാർട്ടിപ്രവർത്തനത്തോട് എനിക്ക് യോജിപ്പില്ല. മനുഷ്യസേവനത്തിലായിരിക്കണം പ്രധാനശ്രദ്ധ’’ -കൃഷ്ണേട്ടൻ പറയുന്നു. കൃഷിയിലെന്നപോലെ സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും ‘പരിശുദ്ധി’ കാത്തുസൂക്ഷിക്കുന്നു അഭയം.മദ്യവില്പനക്കാരുടെയോ മതതീവ്രവാദസംഘങ്ങളുടെയോ കൊള്ളപ്പലിശക്കാരുടെയോ ഒന്നും സംഭാവന സ്വീകരിക്കില്ല. ......എങ്കിലും എന്തൊക്കെയാണ് ഇവിടെ ഭംഗിയായി നടക്കുന്നത്- യോഗപരിശീലനം, സംഗീതപഠനം, പ്രകൃതിചികിത്സ, അപൂർവവിത്തുകളുടെ സംരക്ഷണം, പുസ്തകപ്രസാധനം, മികച്ച വായനശാല... ഒരേക്കറിലേറെ സ്ഥലം സ്മൃതിവനമെന്ന പേരിൽ കാടായി സംരക്ഷിക്കുന്നുമുണ്ട്.ഇത്രയും വലിയ ഒരു സ്ഥാപനം ഇത്രയും ക്ലേശങ്ങൾ സഹിച്ച് നടത്തുന്നതിനുപിന്നിലെ പ്രചോദനമെന്തെന്ന് ചോദിച്ചപ്പോൾ കൃഷ്ണേട്ടന്റെ ഉത്തരം ഇങ്ങനെ: ......‘‘സത്‌കർമം ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതാണ് ഏറ്റവും വലിയ സുഖം’’ അതിന് കാലത്തിന്റെ പ്രതിഫലം......പോലെ ചില പുരസ്കാരങ്ങൾ... നേരത്തേ വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരവും മലയാളം വാരികയുടെ പുരസ്കാരവും. ഇപ്പോൾ ദേശീയ അവാർഡായ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം... ‘‘അഭയംപോലുള്ള സ്ഥാപനങ്ങൾ ഇല്ലാതാവുന്ന, അവയുടെ ആവശ്യം വരാത്ത ഒരു നാളെയാണ് എന്റെ സ്വപ്നം. അശരണരും ദുർബലരും പീഡിതരുമൊന്നുമില്ലാത്ത ഒരു കാലം. ആ നല്ലകാലം പുലരുംവരെ അഭയം തളരുകയുമരുത്’’...... | ||
മനുഷ്യസ്‌നേഹമാണ് യഥാർത്ഥ കമ്മ്യൂണിസം എന്നുള്ളത് സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ് പള്ളം കൃഷ്‌ണൻ എന്ന അഭയം കൃഷ്ണേട്ടൻ. അനാഥരും അഗതികളും ഉറ്റവർ നഷ്‌ടപ്പെട്ടവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ കൂടെ കുടുംബസമേതം ഉണ്ടും ഉറങ്ങിയും അവർക്കുവേണ്ടി ജീവിതമൊഴിച്ചുവെയ്‌ക്കുകയാണ് കൃഷ്‌ണേട്ടൻ. കാവിമുണ്ടും പരുക്കൻ ജുബ്ബയും നീട്ടിവളർത്തിയ താടിയുമായി മോട്ടോർ സൈക്കിളിൽ പട്ടാമ്പിയിലും കൊപ്പത്തും സഞ്ചരിക്കുന്ന ഈ 51 കാരൻ പട്ടാമ്പിക്കു സമീപം കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥ അഗതി മന്ദിരത്തിന്റെ ജീവനാഡിയാണ് | മനുഷ്യസ്‌നേഹമാണ് യഥാർത്ഥ കമ്മ്യൂണിസം എന്നുള്ളത് സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ് പള്ളം കൃഷ്‌ണൻ എന്ന അഭയം കൃഷ്ണേട്ടൻ. അനാഥരും അഗതികളും ഉറ്റവർ നഷ്‌ടപ്പെട്ടവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ കൂടെ കുടുംബസമേതം ഉണ്ടും ഉറങ്ങിയും അവർക്കുവേണ്ടി ജീവിതമൊഴിച്ചുവെയ്‌ക്കുകയാണ് കൃഷ്‌ണേട്ടൻ. കാവിമുണ്ടും പരുക്കൻ ജുബ്ബയും നീട്ടിവളർത്തിയ താടിയുമായി മോട്ടോർ സൈക്കിളിൽ പട്ടാമ്പിയിലും കൊപ്പത്തും സഞ്ചരിക്കുന്ന ഈ 51 കാരൻ പട്ടാമ്പിക്കു സമീപം കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥ അഗതി മന്ദിരത്തിന്റെ ജീവനാഡിയാണ് | ||
| വരി 93: | വരി 106: | ||
അഭയം കൃഷ്ണാ എന്നതിന് ഒരു പ്രാർത്ഥന എന്നല്ല, പ്രവൃത്തി എന്നാണ് ഇവിടെ അർത്ഥം… | അഭയം കൃഷ്ണാ എന്നതിന് ഒരു പ്രാർത്ഥന എന്നല്ല, പ്രവൃത്തി എന്നാണ് ഇവിടെ അർത്ഥം… | ||
(കടപ്പാട് - മാതൃഭൂമി,മംഗളം ) | (കടപ്പാട് - മാതൃഭൂമി,മംഗളം ) | ||
'''<big>2.പ്രൊഫസർ അബ്ദുൽ കരിം</big>''' | |||
'''''വിദ്യാലയം പ്രതിഭകളിലേക്ക് -ജിവിഎച്എസ്എസ് കൊപ്പം''''' | |||
[[പ്രമാണം:20015 abdul karim.png|ഇടത്ത്|ലഘുചിത്രം|391x391ബിന്ദു]] | |||
'''''വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ രണ്ടാംദിനത്തിൽ (21/11/2019 വ്യാഴം)കൊപ്പം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളും അധ്യാപകരും എത്തിയത് പുതിയ റോഡിന് സമീപം താമസിക്കുന്ന തിരൂരങ്ങാടി പി.എസ് .എം.ഒ കോളേജിൽ നിന്ന് വിരമിച്ച ,കൊമേഴ്സ് വിഭാഗം പ്രൊഫസർ ശ്രീ.അബ്ദുൽ കരീം സാറിന്റെയടുത്താണ് .രാവിലെ പതിനൊന്നു മണിക്ക് തന്നെ എസ് .എം.സി ചെയർമാൻ ശ്രീ.നിസാർ ആലം ഞങ്ങളെയും കാത്ത് പുതിയ റോഡിലുണ്ടായിരുന്നു.കൊപ്പം അങ്ങാടിയിൽ റോഡ് പണി നടക്കുന്നതിനാൽ സ്കൂൾ ബസ് ഒഴിവാക്കി രാജൻ മാഷിന്റെയും ശാന്തകുമാരി ടീച്ചറിന്റെയും കാറുകളാണ് ഇന്നത്തെ യാത്രക്കായി ഉപയോഗിച്ചത് .''''' | |||
'''''വാതിൽപ്പടിയിൽ തന്നെ സുസ്മേര വദനനായി കരീം സാറും ഭാര്യ സുലൈഖ ഇത്തയും ഉണ്ടായിരുന്നു.വീടിന്റെ മുകളിലെ നിലയിലേക്കാണ് ഞങ്ങളെ അവർ ആനയിച്ചത് .ശരിക്കും അത്ഭുതപ്പെട്ടത് മുകളിലെ നിലയിലുള്ള നാടക തിയേറ്ററായ momentsൽ എത്തിയപ്പോഴാണ് .കരീം സാറിന്റെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.''''' | |||
'''''വിവിധ ക്ലാസുകളിൽ നിന്നും തല്പരരായ കുട്ടികളും അധ്യാപകരും അടങ്ങിയ ഒരു ടീം കരീം സാറിന്റെ തിയേറ്ററിൽ ഇരുന്നു ഔപചാരികതകളില്ലാതെ തുറന്നുചോദിക്കലും പറയലും അരംഭിച്ചു.ഏറ്റവും സന്തോഷകരമായ കാര്യം അദ്ദേഹത്തിന്റെ നല്ലപാതി സുലൈഖ ഇത്തയും ഞങ്ങളോടൊപ്പം സംവദിക്കാനുണ്ടായിരുന്നു എന്നതാണ് .''''' | |||
'''''കുട്ടികൾ പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങളെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം''''' | |||
'''''1.കരീം സാറിന്റെ വിദ്യാഭ്യാസ കാലഘട്ടം.''''' | |||
'''''2.പി. എസ് .എം.ഒ കോളേജിലെ അധ്യാപന കാലം''''' | |||
'''''3.നാടക ലോകത്തേക്ക് എത്തപ്പെട്ടത് .''''' | |||
'''''4.ചിത്ര രചനയുടെ ലോകം.''''' | |||
'''''5. കുടുംബ വിശേഷങ്ങൾ''''' | |||
'''''6.വിദ്യാർത്ഥികളോട് പറയാനുള്ളത് .''''' | |||
'''''ഓരോ ചോദ്യങ്ങളും തന്റേതായ ശൈലിയിൽ ലളിതവും താല്പര്യജനകവുമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി ,കരീം സാറുമായി സംവദിക്കുന്നവർക്ക് മനസ്സിലാക്കാനാകും.''''' | |||
'''''വിദ്യാഭ്യാസ കാലഘട്ടത്തിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം നടുവട്ടം ജനത ,പട്ടാമ്പി , കൊപ്പം ഹൈസ്ക്കൂളുകളിലായിരുന്നു . വിദ്യാർത്ഥി ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് വിദ്യാർത്ഥികളുടെ മുമ്പിൽ അവതിരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.പി.എസ് .എം.ഒ കോളേജിൽ എത്തുമ്പോൾ കൊമേഴ്സ് അധ്യാപകനിലെ നാടകകാരൻ പുറത്തു വരികയും കൊമേഴ്സിനെ പടിക്കുപുറത്തു നിർത്തി നാടകക്കാരനെ മനസിൽ കുടിയിരുത്തിയപ്പോൾ മലപ്പുറം ജില്ലയിൽ നിന്ന് വേദിയിൽ കയറാതിരുന്ന പെൺക്കുട്ടികളടക്കം നാടകവേദിയിൽ എത്തുകയും ഒരു മികച്ച സ്റ്റുഡന്റ് തിയേറ്റർ പി.എസ് ,എം.ഒ എന്ന കലാലയത്തിൽ നിന്നും പുറംലോകത്ത് എത്തിച്ചതും തന്റെ നാടകത്തോടുള്ള അഭിനിവേശത്തിന്റെ ബാക്കിപത്രമായി സാറ്‍ ചൂണ്ടിക്കാണിക്കുന്നു.നാക്കിന്റെ [National''''' '''Assessment and ''Accreditation'' Council (NAAC)] ടീം കേളേജിന്റെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ എത്തിയപ്പോൾ, ''പി.എസ് ,എം.ഒയുടെ മികവായി കാണിച്ചത് കരീം സാറിന്റെ നാടക തിയേറ്ററും കോൽക്കളി ടീമുമായിരുന്നു എന്നത് നാടക കാഴ്ച്പ്പാടിന് ലഭിച്ച അംഗീകാരമായി കാണുന്നു.ഈ താല്പര്യം തന്നെയാണ് വീട് പണിയുമ്പോൾ ഒരു വിദ്യാലയംപോലെ വീടിന്റെ മുകൾ നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നാടക തീയേറ്റർ തന്റെ പിതാവിന്റെ സ്മരണയിൽ moments എന്നപേരിൽ ആരംഭിക്കാനും ഒരു പക്ഷേ അദ്ദേഹത്തിനെ പ്രേരിപ്പിച്ചുണ്ടായിരിക്കുക.നാടക ലോകത്തേക്ക് എത്തിപ്പെടാൻ കാരണം തന്റെ ജീവിതാനുഭവങ്ങൾ തന്നെയാണെന്ന് വിശ്വസിക്കുന്ന കരീം മാഷ് ,കുട്ടിയായിരിക്കുമ്പോൾ ഉത്സവങ്ങൾ മനസിലുണ്ടാക്കിയ ആന്ദോളനങ്ങൾ പില്ക്കാലത്ത് നാടകത്തിലേക്കുള്ള നടത്തത്തിന് വഴിയൊരുക്കിയതായി പറയുന്നു.കൊപ്പത്തെ താലപ്പൊലിയും നേർച്ചയും മറ്റുു ആഘോഷങ്ങളും കാണാൻ പോകുന്ന ബാലൻ പിന്നീട് കൂട്ടുക്കാരോടൊത്ത് വീട്ടിൽ പുനരാവിഷ്കരണം നടത്തിയതുമൊല്ലാം ബാല്യത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളോടെ കുട്ടികൾക്കു മുമ്പിൽ പൊതികെട്ടായി അഴിച്ചുവെയ്ക്കുമ്പോൾ കണ്ണിലെ തിളക്കം കലയോടുള്ള അടക്കാനാകാത്ത ത്വരതന്നെയാണെന്ന് കണ്ടു നില്ക്കുന്നവർക്കുപോലും എത്രവേഗത്തിലാണ് മനസ്സിലാവുന്നത് .''''' | |||
'''''എപ്പോഴാണ് കരീം മാഷ് ഒരു ചിത്രകാരനായതെന്ന് ഓർമ്മിച്ചെടുക്കാനാകുന്നില്ല .ആഴത്തിലുള്ളതും ഗൗരവമേറിയതുമായ തീം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ തന്റെ തിയേറ്ററിലും വീടിനുള്ളിലും ഭംഗിയായി തൂക്കിയിട്ടിട്ടുണ്ടെങ്കിലും കരീം സാർ ഇപ്പോഴും ചിത്രകലയുടെ ബാലപാഠങ്ങൾ പഠിക്കുകയണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ചിത്ര കലയോടുള്ള സമീപനവും കലയെ അടുത്തറിയാനും പഠിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് .ചിത്രകലയെ കൂടുതൽ അറിയാനുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഗുരുവിനെ കിട്ടിയപ്പോൾ, ഗുരുവിന്റെ ആദ്യ നിബന്ധന കരീം മാഷ് വരച്ച ചിത്രങ്ങൾ നേരിട്ട് കാണണം എന്നതായിരുന്നു.മാഷിന്റെ ചിത്രങ്ങൾ കണ്ട ഗുരുവിന്റെ ഉപദേശം ഇയാൾ കയ്യിലുള്ള ഈ കഴിവിനെ കൂടുതൽ പഠിച്ച് നഷ്ടപ്പടുത്തേണ്ട എന്നതായിരുന്നു.കരീം മാഷിന്റെ നിലവിലുള്ള ചിത്രരചനാ ശൈലിയിലേക്ക് പുതിയ പഠനങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങൾ മുൻക്കൂട്ടി കാണാനായ ഗുരുവിന്റെ ദീർഘവീക്ഷണത്തെ നമിക്കാം.''''' | |||
'''ഈ ആധുനിക കാലത്തും നാടകത്തിന് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് നാടക കലയെ സ്നേഹിക്കുന്നവരിൽ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയും സഹകരണവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.''നാടകം എന്ന കലയെ ഏതെല്ലാം രൂപത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുത്താം അതിനുവേണ്ടി വ്യത്യസ്ത പരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സ്വീകരിച്ച അതുല്യ കലാകാരനാണ് കരീം മാഷ് . ഇന്നത്തെ സമൂഹത്തിനും പുത്തൻ തലമുറക്കും നൽകേണ്ട സന്ദേശങ്ങളും അറിവുകളും പകർന്നുനൽകുന്ന ഒരു മാധ്യമമായി നാടകത്തെ പലവേദികളിലും അവതരിപ്പിച്ചിട്ടുണ്ട് . കൊപ്പം അഭയത്തിലെ മാനസിക പ്രയാസം അനുഭവിക്കുന്ന അഭയാർത്ഥികൾക്ക് കരീം മാഷിന്റെ നാടക പരിശീലനം അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് .അഭയത്തിലെ എല്ലാ കലാപ്രവർത്തനകൾക്കും അഭയം കൃഷ്ണേട്ടന്റെ പ്രോത്സാഹനവും പിന്തുണയും ലഭിക്കാറുണ്ട് . അഭയത്തിലെ ദേവകി വാര്യർ സ്മാരക ഓഡിറ്റോറിയം ഇതിനായി ഉപയോഗിച്ചുവരുന്നു. കൊപ്പം അഭയത്തിൽ എല്ലാ ബുധനാഴ്ചയും നടക്കുന്ന സാഹിത്യസമാജത്തിൽ പങ്കെടുക്കുകയും അവിടുത്തെ അഭയാർത്ഥികൾക്ക് വേണ്ടി ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കുട്ടികളുടെ അറിവിനും കഴിവ് പ്രകടിപ്പിക്കുവാനും ലൈബ്രറിയും moments തിയറ്ററും സ്വന്തം വീട്ടിൽ ഒരുക്കിയിരിക്കുകയാണ് . കലാപ്രവർത്തനങ്ങൾ സേവനമനോഭാവത്തോടെയാണന്നും മുഖ്യ ലക്ഷ്യം വ്യക്തിത്വ വികാസവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.''''' | |||
'''''കരീം മാഷിന്റെ കുടുംബ വിശേഷങ്ങളിലേക്ക് കടക്കുമ്പോഴാണ് <nowiki>' ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്ന ''</nowiki>വാക്യം സത്യമാണെന്ന് തിരിച്ചറിയുന്നത് .ഭർത്താവിന്റെ കലാപ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നല്കുന്ന നല്ലൊരു കുടുംബിണിയെയും സുഹൃത്തിനേയും കാണണമെങ്കിൽ കരീം മാഷിന്റെ വീട്ടിലേക്ക് എത്തിയാൽ മതി .മക്കൾ ഡോ.ആഷിക് (ഇ.എൻ.ടി),അമീന(അധ്യാപിക),അമീർ (വിദ്യാർത്ഥി),പിന്നെ രണ്ടു മൂത്ത സഹോദർമാർ.ഇതാണ് കരീം സാറിന്റെ കുടുംബലോകം.ഇവിടെ കലയുണ്ട് ജീവിതവും.''''' | |||
'''''വിദ്യാർത്ഥികളോടായി പറയാനുള്ളത് സ്വജീവിതം കാണിച്ചു കൊണ്ടു തന്നെയാ ണ് .പ്രൊഫസർ അബ്ദുൽ കരീം,ചൂണ്ടത്തൊടി വീട് ,പുതിയറോഡ് ,ആമയൂർ പി.ഒ എന്ന അഡ്രസ്സിന് വലിയൊരർത്ഥമുണ്ട് .അത് കരീം മാഷെന്ന കലാകരാരന്റെ തട്ടകമാണ് .ഇരുപത്തിയെട്ടു വർഷത്തെ പി.എസ്.എം.ഒ കോളെജ് ജീവിതത്തിന് ശേഷം കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്ഥാപനമായ പി .എസ് .സി കോച്ചിംഗ് സെന്ററിന്റെ പ്രിൻസിപ്പാളായി സേവനമനുഷ്ടിക്കുന്നു.കല സമൂഹ നന്മയ്ക്ക് എന്ന വിശ്വാസം സൂക്ഷിക്കുന്നു.അതുകൊണ്ടുതന്നെ വരുമാനത്തിന്റെ ഒരംശം ഇതിനായി കൃത്യതയോടെ ചെലവിടുന്നു.കൊപ്പത്തെ അഭയം പ്രവർത്തനവുമായി സജീവമായി മുന്നോട്ടുപോകുന്നു.അഭയം പ്രവർത്തകൻ എന്നറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്ന് പറയുന്ന മാഷ് അതെന്തുകൊണ്ടാണെന്നും വ്യക്തമാക്കുന്നു.കലയെ സ്നേഹിക്കുന്ന ,പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായിട്ടാണ് അഭയത്തെ കരീം മാഷിന്റെ മനസിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് .മനുഷ്യത്വമില്ലാത്തവന്റെ മതത്തോടും രാഷ്ട്രീയത്തോടും ഒരു നിലയ്ക്കും സന്ധിചെയ്യാൻ ആവാത്ത മനസുമായി ഇപ്പോഴും കരീം മാഷുണ്ട് കൊപ്പത്തിന്റെ പ്രതിഭയായി ,വിദ്യാലയത്തിന്റെ സഹയാത്രികനായി തന്റെ നാടകകളരിയിൽ.''''' | |||
'''''തുറന്ന പറച്ചിലുകൾക്ക് സാക്ഷിയാകാനായതിന്റെ സന്തോഷത്തിലാണ് ഞങ്ങളും.''''' | |||
'''''നന്ദി .കരീം മാഷ് .''''' | |||
'''''- ഇഖ്‍ബാൽ മങ്കട''''' | |||