"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('.' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.
[[പ്രമാണം:48077-vinoop.jpg|ഇടത്ത്‌|ലഘുചിത്രം|136x136ബിന്ദു|വിനൂപ്.വി.പി. (ക്ലബ്ബ് കോർഡിനേറ്റർ)]]
ഗണിതശാസ്ത്രത്തിലെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും കളികളിലൂടെയും ചിന്തകളിലൂടെയും കുട്ടികളെ ഗണിതാഭിമുഖ്യം ഉള്ളവരായി വളർത്തുന്നതിനും വേണ്ടി മ‍ൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു ഗണിതക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. 2021-22 അധ്യയനവർഷത്തെ മുഴുവൻ ഗണിത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി  സ്കൂൾ അധ്യാപകൻ ശ്രീ.വിനൂപ്.വി.പി. ക്ലബ്ബ് കോർഡിനേറ്ററായും ഒൻപതാം ക്ലാസ് വിദ്യാർഥി ഹരിശങ്കർ കൺവീനറായും എട്ടാംക്ലാസ് വിദ്യാർഥിനിയായ ആര്യ.വി.എ ജോയിന്റ് കൺവീനർ ആയും പ്രവർത്തിച്ചു കൊണ്ട് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ  പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങൾ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന് ഗണിത ക്ലബ്ബ് നേതൃത്വം വഹിച്ചു. ദേശീയ ഗണിത ശാസ്ത്ര ദിനത്തിൻറെ ഭാഗമായി 2021ഡിസംബർ 22 ന്  ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം വിളിച്ചോതി ഒരു ഡിജിറ്റൽ റൈറ്റ് അപ്,  സ്കൂൾ അനൗൺസ്മെൻറ് സിസ്റ്റം ഉപയോഗപ്പെടുത്തി ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ സംഭാവനകൾ സ്മരിച്ചുകൊണ്ട് എട്ടാം ക്ലാസ് വിദ്യാർഥിനി റിഫാ ഷെറിന്റെ പ്രസംഗാവതരണം, ഓൺലൈൻ ഗണിത ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657404...1661582" എന്ന താളിൽനിന്ന് ശേഖരിച്ചത്