"ഗവ. വി എച്ച് എസ് എസ് കൈതാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | |||
== '''ചരിത്ര വഴിയിലെ കാല്പാടുകൾ -അക്ഷരവർഷം 150 (1871-2021)''' == | |||
[[പ്രമാണം:Newschool.jpeg |ലഘുചിത്രം|വലത്ത്|വിദ്യാലയ കവാടം]] | |||

കൊല്ലവർഷം 1046-47 (1869) കാലഘട്ടത്തിൽ നാട്ടുഭാഷാ പ്രചാരണോപാധിയുടെ ഭാഗമായി തിരുവാതാംകൂറിന്റെ പല ഭാഗങ്ങളിലും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുണ്ടായി. ആയില്യം തിരുനാൾ മഹാരാജാവാണ് ഇതിനു മുൻകൈയെടുത്തത്. അക്കാലത്ത് 1871 ൽ തിരുവിതാംകൂറിന്റെ വടക്കേയറ്റത്ത് സ്ഥാപിക്കപ്പെട്ട 3 വിദ്യാലയങ്ങിൽ ഒന്നാണ് ഇന്നു കാണുന്ന കൈതാരം സ്കൂൾ. അന്ന് വില്ലേജുകളെ പ്രവൃത്തികൾ എന്ന് വിളിച്ചിരുന്നതിനാൽ ഈ വിദ്യാലയം പ്രവൃത്തിപള്ളിക്കൂടം എന്നാണ് അറിയപ്പട്ടിരുന്നത്. ചരിത്രവഴികളിൽ കാല്പാട് പതിപ്പിച്ച് കടന്നുപോകുന്ന നമ്മുടെ വിദ്യലയം ഇന്ന് ഒന്നര നൂറ്റാണ്ടിലേക്കെത്തുമ്പോൾ കൈതാരം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

കൈതാരത്ത് പുരോഹിതരും ധനാഠ്യരുമായ ഒരു ബ്രാഹ്മണകുടുംബം അക്കാലത്തുണ്ടായിരുന്നു. കീശ്ശേരി ഇല്ലം എന്നായിരുന്നു ആ കുടുംബത്തിന്റെ പേര്. ഈ ഇല്ലത്തോട് അഭിമുഖമായി വിദ്യാലയം സ്ഥിതിചെയ്തിരുന്നതിനാൽ ഇല്ലത്തെ പല്ലിക്കൂടമെന്നും കാലാന്തരേണ ഇല്ലത്തെ സ്കൂൾ എന്നും വിളിച്ചു പോന്നിരുന്നു. പെരുവാരത്തെ പിഷാരംവക സ്ഥലം വിട്ടുകൊടുത്തിടത്താണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. ആദ്യഘട്ടം മൂന്നാം ക്ലാസ്സ് വരെയായിരുന്നു. വ്യാഴവട്ടങ്ങൾ രണ്ട് മൂന്ന് പിന്നിട്ടശേഷമാണ് നാലാം ക്ലാസ്സുകൂടി അനുവദിക്കപ്പെട്ടത്. തുടർന്നാണ് സ്വന്തമായ സ്ഥലവും കെട്ടിടവും വിദ്യാലയത്തിനുണ്ടാകുന്നത്. നാട്ടിലെ സുമനസ്സുകളുടെ പരിശ്രമഫലമായി ഒരേക്കർ സ്ഥലം വിലയ്ക്കുവാങ്ങി വിദ്യാലയത്തിനായി സർക്കാരിനെ ഏല്പിച്ചു. കൈതാരത്തെ പേരുകേട്ട നെല്ലിപ്പിള്ളിത്തറവാട്ടിലെ ശ്രീ. കൊച്ചുണ്ണിപ്പിള്ള ഈ സ്ഥലത്ത് ഒരു കെട്ടിടം പണികഴിപ്പിച്ച് സർക്കാരിന് സമർപ്പിച്ചു. 1921 ആഗസ്റ്റ് 7നാണ് ആ കെട്ടിടത്തിന്റെ ഉദ്ഘാടന കർമം നിർവഹിക്കപ്പെട്ടത്. ഇതേ സമയം ഒരുകൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പെൺപള്ളിക്കൂടം മുള്ളായപ്പിള്ളി മഠത്തിലും ആരംഭിച്ചിരുന്നു. ക്രമേണ ആ വിദ്യാലയവും ഇതിന്റെ ഭാഗമായി ചേർക്കപ്പെട്ടു.

[[പ്രമാണം:Ojetsc1.png|ലഘുചിത്രം|വലത്ത്|അക്ഷരമുത്തശ്ശി]] | |||

ജാതി-ജന്മി-നാടുവാഴിത്തം നിലനിന്നിരുന്ന ആ കാലഘട്ടത്തിലെ സാമുദിയിക വൈരുദ്ധ്യം വിദ്യാലയത്തിലും നിലനിന്നിരുന്നു. 1914 വരെ സവർണജാതിയിൽപ്പെട്ടവരെ മാത്രമേ ഇവിടെ പഠിപ്പിച്ചിരുന്നുള്ളൂ. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നാനാജാതി മതസ്ഥർക്കും വിദ്യാലയ പ്രവേശനം അനുവദിച്ചതോടെയാണ് ഇവിടെയും അവർണജാതിവിഭാഗങ്ങൾക്ക് പഠനസൗകര്യം ലഭ്യമായത്. പറവൂർക്കാരൻ കമ്മത്തി, തോട്ടത്തിൽ രാമൻപിള്ള, തൈയ്യിൽ രാമൻപിള്ള തുടങ്ങിയ പ്രഗത്ഭമതികളായിരുന്നു ഇവിടെ ആദ്യകാല അധ്യാപകർ.

1950ൽ പറവൂർ ടി കെ നാരായണപിള്ള തിരു-കൊച്ചി മന്ത്രിയായിരുന്ന കാലത്ത് യു.പി.സ്കൂളായി കയറ്റം നൽകി. ശ്രീ നെല്ലിപ്പിള്ളി നാരായണപിള്ളയാണ് ഇതിനായി അശ്രാന്ത പരിശ്രമം നടത്തിയത്. ഒരേക്കർ സ്ഥലവും പതിനായിരം രൂപയും സർക്കാരിന് സംഭാവനയായി നൽകണമെന്ന് വ്യവസ്ഥയോടെയാണ് യു. പി. സ്കൂളായി ഉയർത്തപ്പെട്ടത്. പിന്നീട് ഈ വ്യവസ്ഥയിൽ മാറ്റം വരുത്തി, തുക മൂവായിരമായി ഇളവുചെയ്തു. ആ തുക കൈതാരം എൻ. എൻ. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ സംഭാവന വാങ്ങി സർക്കാരിന് നൽകി. ക്ലാസ്സ് മുറികളുടെ അസൗകര്യം മൂലം കരയോഗം വക കെട്ടിടത്തിലാണ് യു. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1950 ജൂൺ മുതൽ 1959 ജൂൺ 2 വരെ ഒമ്പത് സംവത്സരക്കാലം യു. പി. സ്കൂൾ കരയോഗം വക മന്ദിരത്തിൽ പ്രവർത്തിച്ചു. അക്കാലത്ത് ഒരു റൂറൽ ലൈബ്രറികൂടി ആരംഭിച്ചിരുന്നു. പിന്നീട് 1958ൽ ഇന്ന് കാണുന്ന സുഭാഷ് ലൈബ്രറിക്ക് അത് വിട്ടുകൊടുക്കുകയുണ്ടായി. 1959ജൂൺ 2ന് കരയോഗം മന്ദിരത്തിൽനിന്ന് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.

[[പ്രമാണം:Ojetsc2.png|ലഘുചിത്രം|വലത്ത്|സ്കൂൾ മുറ്റത്തെ ചരിത്ര പ്രാധാന്യമുള്ള വാകമരം]] | |||

1964ൽ ഈ സ്കൂൾ ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുകയും ഒരു നോൺ ഗസറ്റഡ് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 1966ൽ ഒരു ഗസറ്റഡ് ഹെഡ്മാസ്റ്റർ പദവിയോടെ പൂർണ ഹൈസ്കൂളായി ഉയർത്തുകയും പത്താം ക്ലാസ്സ് വരെയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ശ്രീമതി എം എ മറിയം ആയിരുന്നു ഹൈസ്കൂളായി ഉയർത്തിയശേഷമുള്ള ആദ്യ ഹെഡ്മിസ്ട്രസ്. തുടർന്ന് പ്രഗത്ഭരും പ്രശസ്തരുമായുള്ള നിരവധി വ്യക്തിത്വങ്ങൾ ആ പദവി അലങ്കരിച്ചു.1984ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറികൂടി അനുവദിച്ചുകിട്ടി. ഇതോടെ ഹെഡ്മാസ്റ്റർ പദവിക്കു പകരം പ്രിൻസിപ്പാളായി മാറി. ആദ്യ പ്രിൻസിപ്പാൾ പട്ടം ലഭ്യമായത് ശ്രീമതി പി സരസ്വതിക്കാണ്. ഇപ്പോൾ ഹൈസ്കൂളിനും വി. എച്ച്. എസ്. സി. ക്കും രണ്ട് തലവന്മാർ വന്നതോടെ ഹെഡ്മാസ്റ്റർ പദവിയും പ്രിൻസിപ്പാൾ പദവിയും വെവ്വേറെയായി. നിലവിൽ ശ്രീമതി വി. സി. റൂബിയും ശ്രീ സി. അശോകനും യഥാക്രമം ഹെഡ്മിസ്ട്രസും പ്രിൻസിപ്പാളുമായി ചുമതല നിർവഹിക്കുന്നു. 1997 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി കൂടി ആരംഭിച്ചു.

ഈ വിദ്യാലയം അതിന്റെ സഞ്ചാരപഥത്തിലൂടെ 2021ൽ അതിന്റെ 150 വർഷത്തിലേക്ക് എത്തുകയാണ്. ഈ വിദ്യാലയത്തിന്റെ പിന്നിട്ട കാല്പാടുകളിൽ നാഴികക്കല്ലുകളായി പ്രവർത്തിച്ച കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. അവരെ നമിക്കാതെയും സ്മരിക്കാതെയും ശതോത്തര സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കാനാകില്ല. കീശ്ശേരി ഇല്ലം, നെല്ലിപ്പിള്ളി, പാലിയം എന്നീ കുടുംബങ്ങൾ, കൈതാരം എൻ.എസ്. എസ്. കരയോഗം,1112-ാം നമ്പർ കൈതാരം സർവ്വീസ് സഹകരണ ബാങ്ക്, എന്നിവ എടുത്തു പറയേണ്ട കുടുംബങ്ങളും സ്ഥാപനങ്ങളുമാണ്. ശ്രീമാന്മാർ നെല്ലിപ്പിള്ളി കൊച്ചുണ്ണിപ്പിള്ള, നെല്ലിപ്പിള്ളി കരുണാകരപ്പിള്ള,എൻ കെ കൊച്ചുകുട്ടൻപിള്ള, എൻ. വിശ്വനാഥ അയ്യർ, തമ്പി പറമ്പിൽ വേലപ്പൻ, കെ എ പരമൻ, കുഞ്ഞുബീരാൻ സാഹിബ്, എം എൽ സി കുമാരൻ, കെ എൻ നായർ, എസ്. വാസു, ടി കെ ഗംഗാധരൻ, എം എസ് ദേവദാസ്, കെ എം.ജൂലിയൻ, കെ എ മുഹമ്മദ്, വിദ്വാൻ ഡി പി നെല്ലിപ്പിള്ളി, അംബുജാക്ഷൻപിള്ള, കെ കെ മണി, കെ കെ തമ്പി, എന്നിവർ ഈ വിദ്യാലയ കൽപടവുകളിലെ അവിസ്മരണീയ വ്യക്തിത്വങ്ങളാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കും ഹൈടെക് യുഗത്തിലേക്കും പുരോഭവിക്കുന്ന ഈ അക്ഷരമുത്തശ്ശിയുടെ അഞ്ചാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുർണജൂബിലി ആഘോഷങ്ങൾക്ക് 'ഗുരുപ്രണാമ'ത്തോടെ പ്രവേശിക്കട്ടെ.അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.

01:53, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ചരിത്ര വഴിയിലെ കാല്പാടുകൾ -അക്ഷരവർഷം 150 (1871-2021)