"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
10:19, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കരാട്ടേ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.
അക്ഷര / ഈവനിംഗ് ക്ളാസുകൾ
യു പി മുതൽ എച്ച് എസ് വരെയുള്ള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതൽ അഞ്ചരവരെയും ക്ളാസുകൾ നടത്തുന്നു.
ആരോഗ്യം
പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു...
ശുചിത്വം
വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു.
ഉച്ചഭക്ഷണം
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
പഠനപോഷണ പരിപാടി
ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു.
ശാസ് ത്രമേള ,കലോൽസവം ,കായികമേള
സ്ക്കൂൾതലം, സബ് ജില്ല, ജില്ല തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
ഗുരുവന്ദനം
പൂർവ വിദ്യാർത്ഥി സംഘടനയുടെയും സ്ക്കൂളിന്റെയും നേതൃത്വത്തിൽ പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
ബോധപൗർണ്ണമി
േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി ആർ രമകുമാരി ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത് ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു. ബേധപൗർണ്ണമി
സ്ക്കൂൾ അസംബ്ളി
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും സംഘടിപ്പിക്കുന്നു. പ്രമുഖവ്യക്തികളെക്കൊണ്ട് സന്ദേശങ്ങളും നൽകുന്നുണ്ട്.
ഉണർവ്
കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.
നവപ്രഭ
ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ
ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത് കുട്ടികൾ അംഗങ്ങളാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സ്ക്കൂളിലെ പി റ്റി എ, എ സ് എം സി പൂർവ വിദ്യാർത്ഥിയോഗങ്ങൾ ഇവ സംഘടിപ്പിച്ചു. സ്ക്കൂൾതല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേർന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളിൽ എത്തിച്ചേരുകയും
സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും പങ്കെടുത്തു. മനുഷ്യവലയത്തിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.