"തോട്ടട വെസ്റ്റ് യു.പി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഒൻപത് പതിറ്റാണ്ട് മുമ്പ് കിഴക്കേ പാറക്കണ്ടം എന്ന സ്ഥലത്ത് അദ്ദേഹം രൂപം കൊടുത്ത കുടിപ്പള്ളിക്കൂടമാണ് കാലത്തിന്റെ കുത്തൊഴുക്കിനിടയിൽ പ്രതിസന്ധികളിൽ പതറാതെ വളർന്ന് പടർന്ന് പന്തലിച്ച് നാടിന്റെ തിലകച്ചാർത്തായി നില കൊള്ളുന്ന തോട്ടട വെസ്റ്റ് യു.പി. സ്കൂളായി തീർന്നത്.വൈദേശിക ഭരണകാലത്ത് ഭാരതീയരുടെ പ്രാഥമിക വിദ്യാഭ്യാസം തീരെ പരിഗണിക്കപ്പെട്ടിരുന്നില്ല . ദേശീയ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി . നാമമാത്ര സഹായം സർക്കാർ നൽകുമെന്നും ബാക്കി ചെലവ് നാടുവാഴികളും നാട്ടുപ്രമാണിമാരും സ്വരൂപിക്കണമെന്നുമുള്ള കരാറിൽ അപൂർവം ചില സ്ഥലങ്ങളിൽ സ്കൂളുകൾ അനുവദിക്കപ്പെട്ടു .'ഗ്രാൻഡ് ഇൻ എയ്ഡ് എന്ന വ്യവസ്ഥയിൽ നിലവിൽ വന്ന ഇത്തരം സ്ഥാപനങ്ങൾ നിലനിന്നത് അതത് കാലത്തെ ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് . ഇപ്രകാരം 1925 ൽ പരിമിതമായ സൗകര്യങ്ങളോടെ തുടക്കം കുറിച്ച തോട്ടട വെസ്റ്റ് എലിമെന്ററി സ്കൂളിന് അംഗീകാരം നേടിയെടുക്കുവാൻ കഴിഞ്ഞു . ആർഷ ഭാരതത്തിലെ ഗുരുകുല വിദ്യാഭ്യാസ രീതിയെ അനുകരിച്ചു കൊണ്ടായിരുന്നു പ്രാരംഭകാലം തൊട്ടേ ഇവിടുത്തെ പഠനരീതി . അതിനാൽ അകലങ്ങ ളിൽനിന്ന് പോലും പഠിതാക്കളെ തോട്ടട വെസ്റ്റ് എലിമെന്ററി സ്കൂളിൽ എത്തിച്ചു തുടങ്ങി. ഇതുവഴി പൂർണ്ണ എലിമെന്ററി പദവിയിലെത്താൻ ഈ പള്ളി കൂടത്തിന് 5 വർഷം കാത്തു നിൽക്കേണ്ടി വന്നുള്ളൂ .ബ്രിട്ടീഷുകാരുടെ ഭരണം വരുത്തിയ എണ്ണ മറ്റ പ്രതിബന്ധങ്ങളേയും പ്രയാസങ്ങളേയും തരണം ചെയ്ത് തോട്ടട വെസ്റ്റ് എമെന്ററി സ്കൂൾ അതി വേഗം അഭിവൃദ്ധിയിലേക്ക് കുതിച്ചു .വിദ്യാദാനം ജീവിതചര്യയാക്കി മാറ്റിയ ശ്രീ ചക്കരമാത്തൻ ഗോവി ന്ദൻ ഗുരുവിനോടൊപ്പം ആരംഭം മുതൽ വിദ്യാല യത്തെ പരിപോഷിപ്പിക്കുന്നതിന് ഏറെക്കാലം വിയർപ്പൊഴുക്കിയവരാണ് ശ്രീ തേറോത്ത് ഗോവിന്ദൻ ഗുരുവും ശ്രീ തൊത്തേൻ കണ്ണൻ ഗുരുവും . പഠനം തോട്ടട വെസ്റ്റ് എലിമെന്ററിയിൽ പഠനം പൂർത്തിയാക്കിയവർക്ക് തുടർവിദ്യാഭ്യാസം നേട ണമെങ്കിൽ ഊടുവഴികൾ കടന്ന് അകലെയുള്ള കണ്ണൂർ പട്ടണത്തിൽ എത്തണമായിരുന്നു . അതിനാൽ മിടുക്കരായ ബഹുഭൂരിഭാഗം പേരുടേയും 5-ാംതരത്തോടെ നിർത്തേണ്ടിവന്നു . ഈ ദുരവസ്ഥ മാറ്റിയെടുക്കാൻ വിദ്യാഭ്യാസതൽപരരായ ദേശവാസികൾ ഒത്തുചേർന്നു . ഇവരുടെ നിരന്തരശ്രമ ഫലമായി 1955 ൽ തോട്ടട വെസ്റ്റ് എലിമെന്ററി സ്കൂൾ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ഈ സംരംഭത്തിൽ അനേകം പേരുടെ നിസ്തുലമായ സേവനമുണ്ടായിട്ടുണ്ട് . വിദ്യാഭ്യാസ പ്രവർത്തകനും ഉന്നതബിരുദധാരിയുമായ ശ്രീ . പിണാടത്തിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ ഈ കാര്യത്തിൽ ചെയ്ത മഹനീ സേവനം എടുത്ത് പറയേണ്ടതുണ്ട് . സർവ്വരും ആഗ്രഹിച്ചതുപോലെ 3 വർഷത്തിനുള്ളിൽ വിദ്യാലയം പൂർണ ഹയർ സെക്കന്ററി സ്കൂളായി തീർന്നു . 1 -ാം തരം മുതൽ 8 -ാം തരം വരെയുള്ള ക്ലാസുകളാണ് പൂർണ ഹയർ സെക്കന്ററി സ്കൂളുകളിൽ അക്കാലത്ത് അനുവദിച്ചിരുന്നത് . ഇ എസ് . എൽ . സി . എന്നൊരു പൊതു പരീക്ഷയും സർക്കാർ തലത്തിൽ അന്ന് നടത്തപ്പെട്ടിരുന്നു . തോട്ട വെസ്റ്റ് ഹയർ എലിമെന്ററിയിൽ പഠിച്ച മുഴുവൻ കുട്ടി കളും ആദ്യത്തേതും അവസാനത്തേതുമായ ഇ . എസ്.എൽ.സി. പരീക്ഷ എഴുതി ഉന്നത മാർക്കോടെ വിജയിച്ച് വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തിയത് എടുത്തു പറയേണ്ടിയിരിക്കുന്നു .{{PSchoolFrame/Pages}}
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585245" എന്ന താളിൽനിന്ന് ശേഖരിച്ചത്