"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
[[പ്രമാണം:34331 school od pic.png|ലഘുചിത്രം]]
ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന 1914 കാലഘട്ടത്തിൽ,അദ്ദേഹത്തിൻറെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയിൽ നിന്നും കായൽമാർഗ്ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു.അക്കാലത്തെ,വടുതല ജെട്ടി പ്രദേശത്തെ പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായിരുന്ന ശൈഖ് മാഹീൻ ഹമദാനി,അദ്ദേഹത്തെ കാണാനിടയാവുകയും,മദിരാശി പട്ടണത്തിൽ വെച്ച് ദിവാനുമായുള്ള പരിചയത്തിൻറെ പിൻബലത്തിൽ,കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിൻറെ ആഗ്രഹപ്രകാരം,ദിവാൻ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ തൽപരരുമായ ഇടിമണലുങ്കൽ കുടുംബമാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായിനൽകിയത്. പ്രരംഭാകലത്ത് ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944 ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയർത്തുകയും ചെയ്തു. പിൽകാലത്ത്,വിദ്യാലയം ഗവൺമെൻറ് ഏറ്റെടുക്കുകയും മാറ്റത്തിൽഭാഗം ഗവ: എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിട്ടുണ്ട്.പ്ലേസ്കൂൾ, എൽ.കെ.ജി,യു.കെ.ജി എന്നിവ ഉൾകൊള്ളുന്ന പ്രീപ്രൈമറി വിഭാഗവും ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രൈമറി വിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവർത്തിച്ചു വരുന്നു. പാഠൃ പാഠേൃതര രംഗങ്ങളിൽ മികവുപുലർത്തിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. പ്രമുഖരും പ്രഗത്ഭരുമായ നിരവധി വ്യക്തിത്വങ്ങൾ ഇതിനകം ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിക്കഴിഞ്ഞിട്ടുണ്ട്.

01:08, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം