"കൂടുതൽ വായനക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ശ്രീനാരായണ ഗുരുദേവന്റെ നാമത്തിലുള്ള
വർക്കലയിലെ ശാരദാഗിരിയിൽ സ്കൂളിന് മനോഹരവും അനുയോജ്യവുമായ സ്ഥലമുണ്ട്. മഹത്തായ സന്യാസിയും സാമൂഹ്യ പരിഷ്കർത്താവുമായ ജഗത്ഗുരു ശ്രീനാരായണ ഗുരുവിന്റെ മഹാസമാതി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാത്ത തിന്റെ പ്രധാനകാരണം അവർക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കുവാൻ വേണ്ട സൗകര്യം ഇല്ലാത്തതാണ് എന്നു മനസ്സിലാക്കി ശ്രീനാരായണഗുരുദേവൻ നിർദ്ദേശിച്ചത് പ്രകാരം തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുവാൻ വേണ്ട സൗകര്യം ഒരുക്കുവാൻ വേണ്ടി തുടങ്ങിയതാണ് എസ് എൻ വി സദനം.
 
സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും ആയ ഉന്നമനത്തിനുവേണ്ടി സ്വമേദയ തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിയാണ് ശ്രീമതി കെ. ഗൗരിക്കുട്ടി അമ്മ. 1930കളിൽ ബി. എ. ബിരുദം നേടി ഏജീസ് ഓഫീസിൽ ജോലിയായി ഇരിക്കെയാണ് എസ്. എൻ. വി. സദനത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അധികം താമസിയാതെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക യായിരുന്നു.  ആദ്യകാലങ്ങളിൽ തിരുവനന്തപുരം ആയിരുന്നു തന്റെ പ്രവർത്തനമണ്ഡലം.
 
എസ് എൻ വി സ്ത്രീസമാജത്തിന്റെ ഗ്രാമീണ  സാമൂഹ്യക്ഷേമപദ്ധതിയായിട്ടാണ് ശാരദ ഗിരിയിലുള്ള സ്ഥാപനങ്ങൾ ആരംഭിച്ചത്.
1968 ൽ കാടുപിടിച്ചു കിടന്ന ശാരദ ഗിരി ക്കുന്ന് പൊന്നും വില കൊടുത്ത് സ്വന്തമാക്കി. അവിടെ പല വിധത്തിലുള്ള സാമൂഹികക്ഷേമപദ്ധതികൾ ആരംഭിച്ചു.
പ്രായമായ അമ്മമാർക്കുവേണ്ടി 'ശാന്തിസദനവും' തൊഴിലില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി തയ്യൽ പരിശീലനം, അച്ചാർ നിർമ്മാണം, ബേക്കറി, പശു വളർത്തൽ, വിദ്യാർത്ഥിനികൾക്കും ഉദ്യോഗസ്ഥകൾക്കും താമസിക്കുവാൻ വേണ്ടി ഹോസ്റ്റൽ എന്നിവ തുടങ്ങി.
 
അക്കാലത്ത് വർക്കലയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അഭാവം മനസ്സിലാക്കി അതിന് പരിഹാരം എന്ന നിലയ്ക്ക് ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ആരംഭിച്ചു. അതാണ് ഇന്നത്തെ എസ്. എൻ. ഇ. എം. സ്കൂളായി നിലനിൽക്കുന്നത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതാണ് അന്നും ഇന്നും ഈ സ്ഥാപനം ലക്ഷ്യമാക്കുന്നത്. അനേകം പാവപ്പെട്ട വിദ്യാർത്ഥികൾക്ക്  വിദ്യാഭ്യാസത്തിലൂടെ ജീവിത വിജയം നേടാൻ  ഈ സ്കൂൾ സഹായിച്ചിട്ടുണ്ട്.
കേരളത്തിൽ സ്വയാശ്രയ സ്കൂളുകൾ വർദ്ധിക്കുകയും മത്സരബുദ്ധിയോടെ പ്രവർത്തിക്കുകയും ചെയ്തത്‌മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. എങ്കിലും ഉള്ള വിദ്യാർഥികൾക്ക് നല്ല രീതിയിൽ തന്നെ വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ട്.
 
ഒരു നല്ല രാഷ്ട്രത്തെ സൃഷ്ടിക്കുക , നല്ല പൗരന്മാരെ സൃഷ്ടിച്ച് വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് നല്ല വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. 2006 - 2007 അധ്യയന വർഷത്തിൽ ഞങ്ങളുടെ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ നൂറു ശതമാനം ഫലത്തോടെ വിജയിച്ചു. വിദ്യാർത്ഥികളെ അവരുടെ പഠനം തുടരാൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വിവിധ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

19:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വർക്കലയിലെ ശാരദാഗിരിയിൽ സ്കൂളിന് മനോഹരവും അനുയോജ്യവുമായ സ്ഥലമുണ്ട്. മഹത്തായ സന്യാസിയും സാമൂഹ്യ പരിഷ്കർത്താവുമായ ജഗത്ഗുരു ശ്രീനാരായണ ഗുരുവിന്റെ മഹാസമാതി മന്ദിരത്തിനു അഭിമുഖമായി മനോഹരവും ആരോഗ്യകരവുമായ കുന്നിൻ മുകളിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാത്ത തിന്റെ പ്രധാനകാരണം അവർക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കുവാൻ വേണ്ട സൗകര്യം ഇല്ലാത്തതാണ് എന്നു മനസ്സിലാക്കി ശ്രീനാരായണഗുരുദേവൻ നിർദ്ദേശിച്ചത് പ്രകാരം തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുവാൻ വേണ്ട സൗകര്യം ഒരുക്കുവാൻ വേണ്ടി തുടങ്ങിയതാണ് എസ് എൻ വി സദനം.

സ്ത്രീകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും ആയ ഉന്നമനത്തിനുവേണ്ടി സ്വമേദയ തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിയാണ് ശ്രീമതി കെ. ഗൗരിക്കുട്ടി അമ്മ. 1930കളിൽ ബി. എ. ബിരുദം നേടി ഏജീസ് ഓഫീസിൽ ജോലിയായി ഇരിക്കെയാണ് എസ്. എൻ. വി. സദനത്തിന്റെ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അധികം താമസിയാതെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക യായിരുന്നു.  ആദ്യകാലങ്ങളിൽ തിരുവനന്തപുരം ആയിരുന്നു തന്റെ പ്രവർത്തനമണ്ഡലം.

എസ് എൻ വി സ്ത്രീസമാജത്തിന്റെ ഗ്രാമീണ  സാമൂഹ്യക്ഷേമപദ്ധതിയായിട്ടാണ് ശാരദ ഗിരിയിലുള്ള സ്ഥാപനങ്ങൾ ആരംഭിച്ചത്.
1968 ൽ കാടുപിടിച്ചു കിടന്ന ശാരദ ഗിരി ക്കുന്ന് പൊന്നും വില കൊടുത്ത് സ്വന്തമാക്കി. അവിടെ പല വിധത്തിലുള്ള സാമൂഹികക്ഷേമപദ്ധതികൾ ആരംഭിച്ചു.
പ്രായമായ അമ്മമാർക്കുവേണ്ടി 'ശാന്തിസദനവും' തൊഴിലില്ലാത്ത പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി തയ്യൽ പരിശീലനം, അച്ചാർ നിർമ്മാണം, ബേക്കറി, പശു വളർത്തൽ, വിദ്യാർത്ഥിനികൾക്കും ഉദ്യോഗസ്ഥകൾക്കും താമസിക്കുവാൻ വേണ്ടി ഹോസ്റ്റൽ എന്നിവ തുടങ്ങി.
അക്കാലത്ത് വർക്കലയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ അഭാവം മനസ്സിലാക്കി അതിന് പരിഹാരം എന്ന നിലയ്ക്ക് ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ആരംഭിച്ചു. അതാണ് ഇന്നത്തെ എസ്. എൻ. ഇ. എം. സ്കൂളായി നിലനിൽക്കുന്നത്. കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതാണ് അന്നും ഇന്നും ഈ സ്ഥാപനം ലക്ഷ്യമാക്കുന്നത്. അനേകം പാവപ്പെട്ട വിദ്യാർത്ഥികൾക്ക്  വിദ്യാഭ്യാസത്തിലൂടെ ജീവിത വിജയം നേടാൻ  ഈ സ്കൂൾ സഹായിച്ചിട്ടുണ്ട്.
കേരളത്തിൽ സ്വയാശ്രയ സ്കൂളുകൾ വർദ്ധിക്കുകയും മത്സരബുദ്ധിയോടെ പ്രവർത്തിക്കുകയും ചെയ്തത്‌മൂലം സ്കൂളിലെ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. എങ്കിലും ഉള്ള വിദ്യാർഥികൾക്ക് നല്ല രീതിയിൽ തന്നെ വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ട്.

ഒരു നല്ല രാഷ്ട്രത്തെ സൃഷ്ടിക്കുക , നല്ല പൗരന്മാരെ സൃഷ്ടിച്ച് വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് നല്ല വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിന്റെ ലക്ഷ്യം. 2006 - 2007 അധ്യയന വർഷത്തിൽ ഞങ്ങളുടെ ആദ്യ ബാച്ച് SSLC വിദ്യാർത്ഥികൾ നൂറു ശതമാനം ഫലത്തോടെ വിജയിച്ചു. വിദ്യാർത്ഥികളെ അവരുടെ പഠനം തുടരാൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വിവിധ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

"https://schoolwiki.in/index.php?title=കൂടുതൽ_വായനക്ക്&oldid=1565606" എന്ന താളിൽനിന്ന് ശേഖരിച്ചത്