"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
രേഖകളിലൂടെ ചികഞ്ഞു നോക്കുമ്പോൾ നാം എത്തിപ്പെടുന്നത് 1926 സെപ്തംബർ 27 തിയ്യതി യിലാണ് . അന്നാണ് ഈ വിദ്യാലയം പ്രവർത്തനമാ രംഭിച്ചത് . ശ്രീ . പള്ളപ്പുറത്ത് അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . 1926 നവംബർ ഒന്നാം തിയ്യ തി ഒറ്റപ്പാലം മാപ്പിള റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ് പെക്ടർ ഓഫ് സ്കൂൾസ് . ഈ വിദ്യാലയം സന്ദർശി ച്ചതായി രേഖകളിൽ കാണുന്നു . 79 വിദ്യാർത്ഥി കളും നാല് അദ്ധ്യാപകരുമായിരുന്നു അന്ന് ളിൽ ഉണ്ടായിരുന്നത് . ഈ വിദ്യാലയത്തിന് അംഗീ കാരം ലഭിച്ചത് 31.05.1930 ലാണ് . സ്കൂൾ സ്ഥാപി ക്കലും നടത്തിപ്പും സംബന്ധിച്ച് ഇന്നത്തെപോലു ള്ള കാഴ്ചപാടുകൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല . ഒരു സാമൂഹ്യ സേവനം എന്ന നിലക്ക് ഏറെ ത്യാഗ ങ്ങൾ സഹിച്ചാണ് വിദ്യാലയങ്ങൾ നടത്തിയിരുന്ന ത് . അതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ നിലനിൽ പിനു വേണ്ടി ശ്വാസം വലിച്ചിരുന്ന അവസ്ഥ സാധാ രണമായിരുന്നു . നമ്മുടെ സ്കൂളിനേയും ഈ ദുരവ സ്ഥ ബാധിച്ചു . 1931 ജൂൺ 22 മുതൽ 1932 ജനുവരി വരെ ഈ വിദ്യാലയം പ്രവർത്തന രഹിതമായി കി ടന്നു . ഈ സ്ഥാപനത്തിന്റെ നിലനിൽപ്പ് പ്രതിസ ന്ധിയിലായ ഘട്ടത്തിൽ വിദ്യാഭ്യാസത്പരനായ തുറുവൻ കുഴികളത്തിൽ ശങ്കുണ്ണി നായരുടെ ശ മഫലമായി വിദ്യാലയം വീണ്ടും പ്രവർത്തനം തുട ങ്ങി .
 
1933 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഇവിടെ പ്രവർത്തിച്ചിരുന്നുള്ളൂ . 1942 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു . 1946 വരെ തച്ചനാട്ടുകര ന്യൂ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന പേരിലാണ് വിദ്യാലയം അറി യപ്പെട്ടിരുന്നത് . ഇന്നും ഈ നാട്ടിലെ പഴയ തലമുറ ഭയഭക്തി ബഹുമാനത്തോടെ ഓർക്കുന്ന ശ്രീ എം.പി കൃഷ്ണഗുപ്തൻ 1945 ൽ ഈ വിദ്യാലയം വിലക്കു വാങ്ങി . അദ്ദേഹത്തിന്റെ അമ്മാവന്റെ രണ നിലനിർത്തുന്നതിന് വേണ്ടി മുസലിയാത്ത് ല ഗുപ്തൻ മെമ്മറിയൽ എയ്ഡഡ് മാപ്പിള സ്കൂൾ എന്ന് നാമകരണം ചെയ്തു . 1946 ൽ 123 വി ദ്യാർത്ഥികളും നാല് അധ്യാപകരും മാത്രമുണ്ടായി രുന്ന ഈ വിദ്യാലയത്തിന്റെ പുരോഗതിയിൽ ശ്രീ എം.പി കൃഷ്ണഗുപ്തന്റെ പങ്ക് വളരെ വലുതായി രുന്നു . 1951 ൽ ഇവിടെ ഹയർ എലിമെന്ററി ക്ലാസ്സുകൾ ആരംഭിച്ചു . അതോടെ സ്കൂളിന്റെ പേര് മുസലിയാ ത്ത് ലക്ഷ്മണഗുപ്തൻ മെമ്മോറിയൽ ഹയർ എലി മെന്ററി സ്കൂൾ എന്നായി . അക്കാലത്ത് 220 വി ദ്യാർത്ഥികളും 9 അധ്യാപകരും ഈ വിദ്യാലയ ത്തിലുണ്ടായിരുന്നു . 1952 ൽ ഏഴാം ക്ലാസ്സും 1953 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു . 1954 ൽ ആദ്യത്തെ E.S.L.C പരീക്ഷയിൽ 50 ശതമാനം കുട്ടികൾ വിജയി ച്ചു . 1955 ൽ 75 ശതമാനവും 1956 , 1957 വർഷങ്ങളിൽ നൂറു ശതമാനം വീതവും കുട്ടികൾ വിജയിച്ചു . കെ.ഇ.ആർ നിലവിൽ വന്നതോടെ 1961-62 മുതൽ ഏഴാം ക്ലാസ്സു വരെയുള്ള യു.പി സ്കൂളായി മാറി . അങ്ങനെ മുസലിയാത്ത് ലക്ഷ്മണഗുപ്തൻ മെ മ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ , തച്ചനാട്ടുകര ( എം.എൽ.ജി.എം യുപി സ്കൂൾ തച്ചനാട്ടുകര ) എന്ന പേരിൽ വിദ്യാലയം അറിയപ്പെട്ടു വന്നു .
 
ഈ വിദ്യാലയം ചെർപ്പുളശേരി ഉപജില്ലയിലാ ണ് ഉൾപ്പെട്ടിരുന്നത് . ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സ് ചെർപ്പുശേരിയിലും ട്രഷറി മണ്ണാർക്കാടുമായി രുന്നു . ഇത് ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കി . തച്ചനാ ട്ടുകര പഞ്ചായത്തിലെ വിദ്യാലങ്ങൾ ഒന്നടങ്കം ആ വശ്യപ്പെട്ടതിനെ തുടർന്ന് മണ്ണാർക്കാട് സബ്ജില്ല യിലേക്ക് മാറ്റി . അങ്ങനെ നമ്മുടെ വിദ്യാലയം ഇ പ്പോൾ മണ്ണാർക്കാട് സബ്ജില്ലയിലാണ് . മണ്ണാർക്കാ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ജില്ല കൂടി രൂപംകൊ ണ്ടതോടെ കൂടുതൽ സൗകര്യപ്രദമായി . പൊതു വിദ്യാലയങ്ങൾ നിലനിൽപ്പിന്റെ ചോ ദ്യചിഹ്നത്തിന് മുന്നിൽ പകച്ചു നിന്നപ്പോൾ മാനേ ജരായിരുന്ന ശ്രീ പി.കെ മോഹൻദാസ് സ്കൂൾ വിൽക്കാൻ തയ്യാറായി . ആ അവസരത്തിൽ ളിന്റെ നിലനിൽപ്പും പുരോഗതിയും മാത്രം ലക്ഷ്യ മാക്കി സമീപ വാസികളും പൂർവ്വ വിദ്യാർത്ഥിക ളുമായ സർവ്വശ്രീ . ടി.പി മധു മാസ്റ്റർ , കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബുബക്കർ , കെ പ്രദീപ് എന്നിവർ ചേർന്ന് 2008 ൽ വി ദ്യാലയം വിലക്കു വാങ്ങി . തുടർന്ന് 12.12.2013 മുതൽ ഈ വിദ്യാലയം ലെഗസി എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ തച്ചനാട്ടുകര എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു . മുസ്ലിം കലണ്ടർ പ്രകാരമാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത് . മിക്ക വിദ്യാലയങ്ങളും ജന റൽ കലണ്ടറിലേക്ക് മാറിയപ്പോൾ നമ്മുടെ സ് കൂളും ഈ വഴിക്ക് ചിന്തിച്ചു .
 
2015-16 വർഷം മുതൽ ഈ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർ ത്തിച്ച് വരുന്നു . ആധുനിക കാലഘട്ടം ഏൽപ്പിച്ച ഉത്തരവാ ദിത്വം ഏറ്റെടുത്തു കൊണ്ട് ഇംഗ്ലീഷ് മീഡിയം ആ രംഭിക്കാനും നാം തയ്യാറായി . 2019 ൽ ഒന്നാംക്ലാ സ്സിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിച്ചു . ഒരു കെട്ടിടത്തിന്റെ ഏറ്റവും ശക്തമായിരിക്കേണ്ട ഭാഗം അടിത്തറയാണ് . ഈ കാഴ്ചപ്പാട് വെച്ച് പ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു . 1.06.2010 നാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിക്കു ന്നത് . തെറ്റത്ത് ഹംസ എന്ന രക്ഷിതാവിന്റെ മകളാ യ ഫാത്വിമ ഇസാനത്ത് ആയിരുന്നു ഒന്നാമത്തെ വിദ്യാർത്ഥി . ആദ്യ വർഷം 33 വിദ്യാർത്ഥികളാണ് ഉ ണ്ടായിരുന്നത് . കെ റജീനയായിരുന്നു ആദ്യത്തെ അധ്യാപിക . 2011 ൽ യു.കെ.ജി ക്ലാസ്സുകൾ ആരം ഭിച്ചു . പി ഉമൈവ അധ്യാപികയായി ചേർന്നു . പി . നദീറ ആയയായും ലേവനം അനുഷ്ഠിച്ചു തുടങ്ങി . അങ്ങനെ രണ്ട് അധ്യാപികമാരും ഒരു ആയയുമായി പൂർണ്ണ തോതിൽ പ്രീ പ്രൈമറി പ്രവർത്തിച്ചു തുടങ്ങി . പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വർദ്ധ നവുണ്ടായി . അതോടൊപ്പം അധ്യാപികമാരുടെ എ ണ്ണവും വർദ്ധിച്ചു . ഇപ്പോൾ ആറ് അധ്യാപികമാരും രണ്ട് ആയമാരും സേവനം അനുഷ്ഠിച്ചു വരുന്നു .{{PSchoolFrame/Pages}}
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534680" എന്ന താളിൽനിന്ന് ശേഖരിച്ചത്