"അമയന്നൂർ എച്ച്.എസ് അമയന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''ചരിത്രം :'''
കോട്ടയം ജില്ലയിൽ അമയന്നൂർ എന്ന ഗ്രാമത്തിൽ ഒറവക്കൽ വീട്ടിൽ കൊച്ചുമാത്തനും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളായ ഒ.എം. മത്തായി, ഒ.എം. എബ്രഹാം BALT, ഒ.എം ഏലിയാസ് എന്നിവർ ചേർന്ന് നാട്ടിലെ സാധുക്കളായ വിദ്യാർത്ഥികൾക്ക് വിദ്യ അഭ്യസിക്കുന്നതിലേക്കായി ഒരു സ്കൂൾ തുടങ്ങുന്നതിനായി ആലോചിച്ചു.
'''AD 1938'''-ൽ മാത്തൻ കൊച്ചു മാത്തൻ സുഹൃത്തായ മണ്ണൂർ ഇല്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ സഹകരണത്തോടെ അന്ന് നാടുവാണിരുന്ന ശ്രീ. ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ മുമ്പിൽ ആഗ്രഹമറിയിച്ചതനുസരിച്ച് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മരണാർത്ഥം ഒരു മലയാളം മിഡിൽ സ്കൂൾ തുടങ്ങുവാൻ അനുവാദം ലഭിച്ചു. അങ്ങനെ കൊല്ലവർഷം 1113-ൽ (AD 1938) 5, 6, 7 ക്ലാസ്സുകളുമായി അമയന്നൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തായി കുടുംബം വക സ്ഥലത്ത് '''ടെമ്പിൾ എൻട്രി മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ'''  ( TEMM സ്കൂൾ ) എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.
പിന്നീട് '''1953'''  -ൽ ശ്രീ. പി.റ്റി. തോമസ് പാലാമ്പടം MLA -യുടെ സഹായത്താൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ അമയന്നൂരിലേയും സമീപ കരകളിലേയും വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസം നേടുന്നതിന് സഹായകരമായി ഈ വിദ്യാലയം നിലകൊള്ളുന്നു. ആദ്യ കാലഘട്ടത്തിൽ 2500-ൽ പരം വിദ്യാർത്ഥികൾ ഷിഫ്റ്റ് സമ്പർദായത്തിൽ  വിദ്യ അഭ്യസിച്ചു പോന്നിരുന്നു.
പിൽക്കാലത്ത് കുടുംബാംഗങ്ങൾ ആലോചിച്ച് സ്കൂളിന് നാടിന്റെ പേരിടുകയും, അന്നുമുതൽ '''അമയന്നൂർ ഹൈസ്കൂൾ''' എന്നറിയപ്പെടുകയും ചെയ്തു. ഇന്നും പ്രസ്തുത കുടുംബത്തിന്റെ നടത്തിപ്പിൽ 100 ശതമാനം വിജയം നേടി നല്ല നിലയിൽ അമയന്നൂർ ഗ്രാമത്തിന് തിലകക്കുറിയായി ഈ വിദ്യാലയം പരിലസിക്കുന്നു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1104540...1515092" എന്ന താളിൽനിന്ന് ശേഖരിച്ചത്