"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.
 
കുഞ്ഞഹമ്മദ് മുസ്ലിയാരുടെ സഹോദരനും അധ്യാപകനുമായ യാഹുമാസ്റ്ററും വിദ്യാലയ വളർച്ചയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ക്ലാരിസൗത്തിന്റെ സ്ത്രീസാക്ഷരതക്ക് കാരണം ദീർഘദർശിയായ യാഹുമാസ്റ്ററായിരുന്നു. സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പെൺകുട്ടികളെ സ്കൂളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
 
കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ മരണശേഷം ഇബ്രാഹിംഹാജി സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്തു. സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വിദ്യാലയം പുരോഗതി പ്രാപിച്ചു. ഒരു നാടിൻറെ അഭിമാനമായിമാറിയ പി കെ എം എച്ച് എസ് എസ് ന്റെ സ്ഥാപകൻ കൂടിയാണ് ഇബ്രാഹിംഹാജി. സൗമ്യനും സഹൃദയനും ആയിരുന്ന പൂഴിക്കൽ ഹുസൈൻ ഡോക്ടറും വിദ്യാലയ വികസനത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇബ്രാഹിം ഹാജിക്ക് ശേഷം ഡോക്ടർ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ വിവിധ കാലങ്ങളിൽ സേവനം ചെയ്ത ധാരാളം ഗുരു ശ്രേഷ്ടരുണ്ട്.ഇന്ന് ഈ വിദ്യാലയത്തിന് കീഴിൽ പീ.എച്ച്.എം.ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളും പ്രവർത്തിക്കുന്നുണ്ട് വിദ്യാലയ പ്രവർത്തനങ്ങളിൽ മികച്ച പിന്തുണയുമായി ഡോക്ടർ സിറാജുദ്ദീൻ വിദ്യാലയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

10:55, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാത്വിക പണ്ഡിതനും വൈദ്യനും ആയിരുന്നു പൂയിക്കൽ കുഞ്ഞഹമ്മദ് മുസ്‌ലിയാർ തൻറെ വസതിയിൽ പള്ളിയോടു ചേർന്ന് പ്രവർത്തിച്ചിരുന്ന എഴുത്തുപള്ളി ആണ് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ പള്ളിക്കൂടം ആയി മാറ്റിയത്. വൈദേശിക അടിമത്തത്തിന്റെ അധമത്വം പേറുന്ന സമൂഹത്തിൻറെ മോചനം വിദ്യകൊണ്ടേ സാധിക്കൂ എന്ന് മനസ്സിലാക്കി അതിനായി യത്നിച്ച സാമൂഹ്യ പരിഷ്കർത്താവായിരുന്നു കുഞ്ഞഹമ്മദ് മുസ്ലിയാർ. ക്ലാരിസൗത്തിനു പുറമേ ക്ലാരിപുത്തൂർ ക്ലാരിമൂച്ചിക്കൽ കോഴിച്ചെന തുടങ്ങി സമീപ പ്രദേശങ്ങളിലെല്ലാം വിദ്യാലയങ്ങൾ സ്ഥാപിച്ചു അദ്ദേഹം ജീവിതം ധന്യമാക്കി.